Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

വിള പരിപാലന വിവരങ്ങള്‍

കൂടുതല്‍ വിവരങ്ങള്‍

ഇഞ്ചികൃഷിയിലെരോഗങ്ങൾ

ഇഞ്ചികൃഷിയിലെ പ്രധാന വില്ലന്‍ ആണ് ചീയല്‍ രോഗം.ഇവെള്ളം കെട്ടി നിന്നാല്‍ ഇഞ്ചി ചീഞ്ഞു പോകാന്‍ സാധ്യതയുണ്ട്,

മണ്ണിൽ കൂടിയും വിത്തിൽ കൂടിയും ഇഞ്ചിയിൽ പകരുന്ന രോഗങ്ങളാണ്‌ മൃദുചീയൽ, ബാക്റ്റീരിയൽ വാട്ടം എന്നിവ. ഇഞ്ചിയെ പ്രധാനമായും ആക്രമിക്കുന്ന കീടം തണ്ടുതുരപ്പനാണ്.

ഒരിക്കല്‍ കൃഷി ചെയ്ത വാരങ്ങളില്‍ രോഗം വരാന്‍ സാധ്യത കൂടുതലായതിനാല്‍ അവിടെ വീണ്ടും കൃഷിയിറക്കരുത്.

മറ്റു വിളകള്‍ പോലെ ഇഞ്ചിയും രോഗകീടങ്ങളില്‍ നിന്ന് വിമുക്തമല്ല. മൃദുചീയലാണ് ഇഞ്ചിയുടെ ഏറ്റവും മാരകരോഗം. ഇലകള്‍ മഞ്ഞളിക്കുക, ഇലകളും തണ്ടും ഉണങ്ങുക, ചെടികള്‍ മറിഞ്ഞുവീഴുക, ഭൂകാണ്ഡം ചീയുക എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍. വിത്തിഞ്ചി മാങ്കോസെബ് 3 മില്ലിഗ്രാം 1 ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തിയ ലായനിയില്‍ 30 മിനിട്ട് മുക്കി തണലിലിട്ട് വെള്ളം വാര്‍ന്നശേഷം നട്ടാല്‍ രോഗം നിയന്ത്രിക്കാം. ട്രൈക്കോഡെര്‍മ എന്ന ജൈവകുമിള്‍ ഒരു കിലോ വേപ്പിന്‍ പിണ്ണാക്കില്‍ കലര്‍ത്തി വാരങ്ങളില്‍ ഇടുന്നത് രോഗനിയന്ത്രണത്തിന് നന്ന്. രോഗബാധിതമായ ചെടികള്‍ യഥാസമയം നീക്കി മാങ്കോസെബ് (3 മില്ലിഗ്രാം 1 ലിറ്റര്‍ വെള്ളത്തില്‍) ലായനിയൊഴിച്ച് വാരങ്ങള്‍ കുതിര്‍ക്കണം.

ഇഞ്ചിയുടെ ഏറ്റവും വിനാശകാരിയായ കീടമാണ് തണ്ടുതുരപ്പന്‍ പുഴു. തണ്ടില്‍ തുരന്നുകയറി കോശങ്ങള്‍ തിന്നുതീര്‍ക്കുന്നതിനാല്‍ ഇലകള്‍ മഞ്ഞളിച്ച് തണ്ട് ഉണങ്ങും. പുഴു തുരക്കുന്ന ദ്വാരങ്ങളില്‍ക്കൂടി വിസര്‍ജ്യവസ്തുക്കള്‍ പുറത്തുവരും. ചിനപ്പിന്റെ മധ്യഭാഗത്തുള്ള തണ്ടുകള്‍ ഉണങ്ങും. നിയന്ത്രണത്തിന് 0.1% വീര്യമുള്ള (2 മില്ലി/1 ലിറ്റര്‍) മാലത്തയോണ്‍ 21 ദിവസത്തിലൊരിക്കല്‍ ജൂലൈ മുതല്‍ ഒക്‌ടോബര്‍ വരെയുള്ള മാസങ്ങളില്‍ തളിക്കണം. തണ്ടിന്റെ അഗ്രഭാഗത്തെ ഇലകള്‍ മഞ്ഞളിച്ചു കണ്ടാല്‍ ഉടന്‍ മരുന്ന് തളി ആരംഭിക്കണം. കീടം ബാധിച്ച തണ്ടുകള്‍ ജൂലായ് മുതല്‍ ആഗസ്ത് വരെയുള്ള സമയത്ത് രണ്ടാഴ്ച ഇടവിട്ട് മുറിച്ചുകളയുന്നത് ഈ കീടത്തെ നിയന്ത്രിക്കുവാന്‍ സഹായിക്കും.

കാര്യമായ കേട് ബാധയൊന്നും ഗ്രോ ബാഗിലെ ഇഞ്ചി കൃഷിയില്‍ കണാറില്ല. എന്നിരുന്നാലും മുൻകരുതലായി

സ്യൂഡോമോണാസ് ഇടയ്ക്ക് കലക്കി ഒഴിച്ച് കൊടുക്കാം.

രാസകീടനാശിനികൾ നമുക്കും ജീവലോകത്തിനും വിനാസം.

സ്വയം കൃഷി ചെയ്യുന്നവർക്ക് എപ്പോഴും സഹായമാണ് ഗ്രീൻ കാർഡ്. സാദാരണപോലെയുള്ള ഈ സിം കാർഡിൽ കൃഷി മാർഗ്ഗനിർദ്ദേശങ്ങൾ സൗജന്യമായി ലഭിക്കും. മാത്രമല്ല നമ്മുടെ സംശയങ്ങൾ 10 മണി മുതൽ 5 മണി വരെ ചോദിക്കാം.

9995979272 ൽ വിളിച്ചാൽ ഇത്തരം സിമ്മുകൾ ലഭിക്കും.

ഇഞ്ചിഗ്രോബാഗിൽ

മണ്ണില്‍ കൃഷി ചെയ്യാന്‍ ബുദ്ധി മുട്ടുള്ളവര്‍ മാത്രം ടെറസ് കൃഷി അവലംബിക്കുന്നതാണ് നല്ലത്. സ്ഥല പരിമിതി, സൂര്യ പ്രകാശം ലഭിക്കാതെ വരിക, തുടങ്ങിയ പ്രശ്നങ്ങള്‍ ഉള്ളവര്‍ക്ക് അവരുടെ മട്ടുപ്പാവ് / ടെറസ് കൃഷിക്കായി ഉപയോഗപെടുത്താം.

ഗ്രോ ബാഗ്, ചെടിച്ചട്ടി, പ്ലാസ്റ്റിക്‌ ചാക്ക് , എന്നിവ ഇതിനായി ഉപയോഗിക്കാം.

ഇഞ്ചിയുടെ നടീല്‍ വസ്തു അതിന്റെ ഭൂകാണ്ഡമാണ് , രോഗ കീട വിമുക്തമായ വിത്തിഞ്ചിയാണ് നടാനെടുക്കേണ്ടത്. മേല്‍ മണ്ണിനൊപ്പം ഉണങ്ങിയ ആട്ടിന്‍ കാഷ്ട്ടം/ചാണകപ്പൊടി ,വേപ്പിന്‍ പിണ്ണാക്ക്, എല്ല് പൊടി ഇവ ചേര്‍ക്കാം. മണ്ണ് നിറച്ച ശേഷം 3-4 ഇഞ്ചി അതില്‍ നടാം. വല്ലപ്പോഴും കുറച്ചു പച്ച ചാണകം കലക്കി ഒഴിച്ച് കൊടുക്കാം വേറെ വളപ്രയോഗം ഒന്നും വേണ്ട.

ഇഞ്ചി കൃഷി ചെയ്യുന്നത് മേയ് മാസം പകുതി കഴിഞ്ഞാണ്, സ്യൂഡോമോണാസ് ഇടയ്ക്ക് കലക്കി ഒഴിച്ച് കൊടുക്കാം. കാര്യമായ കേട് ബാധയൊന്നും ഗ്രോ ബാഗിലെ ഇഞ്ചി കൃഷിയില്‍ കണാറില്ല. നിങ്ങള്‍ക്കും പരീക്ഷിച്ചു നോക്കാം, നല്ല വിളവു ലഭിക്കുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. ഏതാണ്ട് ആറു മാസം കൊണ്ട് നമുക്ക് ഇഞ്ചി വിളവെടുക്കാം.

സ്വയം കൃഷി ചെയ്യുന്നവർക്ക് എപ്പോഴും സഹായമാണ് ഗ്രീൻ കാർഡ്. സാദാരണപോലെയുള്ള ഈ സിം കാർഡിൽ കൃഷി മാർഗ്ഗനിർദ്ദേശങ്ങൾ സൗജന്യമായി ലഭിക്കും. മാത്രമല്ല നമ്മുടെ സംശയങ്ങൾ 10 മണി മുതൽ 5 മണി വരെ ചോദിക്കാം.

9995979272 ൽ വിളിച്ചാൽ ഇത്തരം സിമ്മുകൾ ലഭിക്കും.

ഇഞ്ചിയുടെഔഷധഗുണം

ഇഞ്ചിക്കറി 101 കൂട്ടം കറികള്‍ക്ക് തുല്യമാണെന്ന് പറയിപ്പെറ്റ പന്തിരുകുലം കഥകളിൽ പറയുമ്പോൾ നമ്മുടെ പൂര്‍വ്വികര്‍ കണ്ടെത്തിയ സുഗന്ധവ്യഞ്ജനങ്ങളിലൊന്നായ ഇ‍ഞ്ചിയുടെ പ്രാദാന്യം പറഞ്ഞറിയിക്കേണ്ടതില്ലല്ലോ?

ഇഞ്ചി ഒരു സുഗന്ധദ്രവ്യമാണ്‌‍. ഉദരരോഗങ്ങൾ, ഛർദ്ദി എന്നിവയെ ശമിപ്പിക്കും. ദഹനകേടിനു ഫലപ്രദമാണ്‌‍. അജീർണ്ണം, അതിസാരം, പ്രമേഹം, അർശസ് എന്നിവയിലെല്ലാം ഉപയോഗിക്കാം. കൂടാതെ കൂട്ടാനുകളിലും അച്ചാർ നിർമ്മിക്കുന്നതിനും ഉപയോഗിക്കുന്നു. ഇഞ്ചിയുടെ 90 ശതമാനവും ചുക്കിന്റെ രൂപത്തിലാണ് ഇന്ത്യയിൽനിന്നും കയറ്റുമതി ചെയ്യുന്നത് ആഹാരപദാർത്ഥങ്ങളിലും ഔഷധങ്ങളിലും ഇഞ്ചി വളരെയധികം ഉപയോഗിച്ചുവരുന്നു. ഇതിന്റെ കിഴങ്ങാണ്‌ ഉപയോഗയോഗ്യമായ ഭാഗം. ഇഞ്ചി പ്രത്യേകതരത്തിൽ ഉണക്കിയെടുക്കുന്ന ചുക്ക്, ആയുർ‌വേദത്തിലെ മിക്ക ഔഷധങ്ങളിലും ഒരു പ്രധാന ചേരുവയാണ്‌. “ചുക്കില്ലത്ത കഷായം ഇല്ല” എന്ന് ചൊല്ലു പോലും ഉണ്ട്.

ലോകത്തിലെ മിക്ക രാജ്യങ്ങളിലും ഇഞ്ചി കൃഷി ചെയ്യപ്പെടുന്നു.

പച്ചക്കറികൃഷിത്തട്ട്

കൃഷി ചെയ്യാൻ സ്ഥലമില്ലാത്തവർക്ക് വീട്ടുമുറ്റത്ത് ഉണ്ടാക്കാം രണ്ടര അടി ഉയരത്തിലാണ് ഇത് ഉണ്ടാക്കേണ്ടത്. ഒരു പ്രാവശ്യം നിർമ്മിക്കുന്ന തട്ട് 3 വർഷം വരെ ഉപയോഗിക്കാം.

ഘട്ടം I

നല്ല സൂര്യപ്രകാശം കിട്ടുന്ന സ്ഥലം തെരഞ്ഞെടുത്ത് 5 അടി വീതി 10 അടി നീളം മാർക്ക് ചെയ്യൂ ക.(ഇതൊരു അടിസ്ഥാന അളവാണ്. നീളം കൂട്ടുകയോ കുറക്കുകയോ ആവാം. എന്നാൽ വീതി കൂടരുത്, തട്ടിന്റെ വശങ്ങളിൽ നിന്ന് കളപറിക്കാനും വളമിടാനും ഇത് സഹായിക്കും തട്ടിന്റെ മുകളിൽ ചവിട്ടരുത് )

ഈ സ്ഥലത്ത് മണ്ണ് കിളച്ച് വെള്ളം തളിച്ചിടുക.

ഘട്ടം 2

ഇതിനു മുകളിൽ പച്ചിലകൾ അടുക്കുക ചെറിയ കമ്പുകൾ വേണമെങ്കിലും ഇടാം. ഇല കൾ നന്നായി നനയുന്ന രീതിയിൽ വെള്ളം തളിക്കുക.പച്ച ചാണകം കലക്കി ഒഴിക്കുക.

ഘട്ടം 3

ഇതിനു മുകളിൽ അര അടി ഉയരത്തിൽ മേൽമണ്ണ് ഇട്ടശേഷം വെള്ളം തളിക്കുക ജൈവ വളങ്ങൾ എന്തെങ്കലും ഇട്ടു കൊടുക്കാം (ചാണകപ്പൊടി, ചാരം, കമ്പോസ്റ്റ് ).

ഘട്ടം 4

ഇതിനു മുകളിൽ അര അടി ഉയരത്തിൽ ഉണങ്ങിയതോ അഴുകിയതോ ആയ ഇലകൾ ഇടുക:( ഓല. തേക്കിന്റെ ഇല ഒഴിവാക്കുക) വെള്ളം തളിക്കുക. ചാണകം കലക്കി ഒഴിക്കുക.

ഘട്ടം 5

അര അടി ഉയരത്തിൽ മേൽമണ്ണ് ഇട്ട് വെള്ളം തളിക്കുക.

ഘട്ടം 6

മരത്തിന്റെ ചുവട്ടിലെ മണ്ണും ചകിരി ചോറും കലർത്തി അര അടി ഉയരത്തിൽ ഇടുക.

ഇപ്പോൾ ഈ ക്രമത്തിലായിരിക്കും തട്ട്.

  1. മണ്ണ്
  2. പച്ചില
  3. മേൽ മണ്ണ്
  4. ഉണങ്ങിയ ഇല
  5. മേൽ മണ്ണ്
  6. മരത്തിന്റെ ചുവട്ടിലെ മണ്ണും ചകിരി ചോറും

കുറിപ്പ്:- രണ്ടര അടി ഉയരം എന്ന് പറയുന്നത്‌ പച്ചക്കറിവേരുകൾ രണ്ടര അടിയിൽ കൂടുതൽ പോകാറില്ല.തട്ട് തറനിരപ്പിൽ നിന്ന് ഉയരത്തിലായതിനാൽ വ ശങ്ങൾ ഇടിയാതിരിക്കാൻ ഓട്, ഓല. ഷീറ്റ് ഇവ കൊണ്ട് ഭിത്തി കൊടുക്കാം; പല തരം പച്ചക്കറി വിത്തുകൾ നടുക. വള്ളിച്ചെടിയാകുന്നത് തട്ടിന്റെ വശങ്ങളിൽ നടുക. അപ്പോൾ പന്തൽ തട്ടിന്റെ പുറത്ത് ഇട്ടു കൊടുക്കാം. വിത്തുകൾ നട്ടതിനു ശേഷം തട്ടിന്റെ മുകളിൽ ചീര വിത്തു വിതറുക. മറ്റു വിത്തുകൾ മുളച്ചു തൈകൾ കായ്ക്കാറാകുമ്പോഴെക്കും ചീര മുറിച്ചെടുക്കാം;
ഒന്ന് പരീക്ഷിച്ചു നോക്കൂ.

കരിങ്കോഴി

മധ്യപ്രദേശിലെ ജൗബ, ധാര്‍ തുടങ്ങിയ ആദിവാസി ഗിരിവര്‍ഗ പ്രദേശങ്ങളില്‍നിന്നുള്ള മുട്ടക്കോഴിയിനമാണ് കടക്നാഥ് എന്നറിയപ്പെടുന്ന കരിങ്കോഴി. ഇവയുടെ തൂവലൂകള്‍ക്കും മാംസത്തിനും ആന്തരിക അവയവങ്ങള്‍ക്കും നീലിച്ച കറുത്ത നിറത്തിന് കാരണം ഉയര്‍ന്ന തോതിലുള്ള മെലാനിനാണ്. തോലും ചുണ്ടും നഖങ്ങളും കണങ്കാലും പൂവും തലയും കടുത്ത ചാരനിറമാണ്. കരിങ്കോഴികള്‍ക്ക് വളരെ ഉയര്‍ന്ന രോഗപ്രതിരോധ ശേഷിയും ആയുര്‍ ദൈര്‍ഘ്യവും ഉണ്ട്. ആറ് മാസം പ്രായമാകുമ്പോള്‍ കരിങ്കോഴികള്‍ മുട്ടയിടുവാന്‍ തുടങ്ങും. സ്ഥിരമായി ഒരു സ്ഥലത്ത് ഇവ മുട്ടയിടാറില്ല. വര്‍ഷത്തില്‍ 2 മുതല്‍ 3 വരെ തവണയായിട്ടാണ് ഇവ മുട്ടയിടുന്നത്. കരിങ്കോഴികള്‍ അടയിരുന്ന് മുട്ടവിരിയിക്കാന്‍ മടിയുള്ളവരാണ്.

പ്രായപൂര്‍ത്തിയായ പൂവന് 2.00 കി.ഗ്രാം വരെയും പിടയ്ക്ക് 1.5 കി.ഗ്രാം വരെയുമാണ് ഭാരം. മറ്റ് നാടന്‍കോഴികളില്‍ നിന്നും വ്യത്യസ്ഥമായി

കരിങ്കോഴിയുടെ മുട്ടയും ഇറച്ചിയും വളരെയധികം ഓഷധഗുണമുള്ളവയാണ്. ഹൃദ്രോഗികള്‍ക്കും രക്താദിസമ്മര്‍ദ്ദമൂള്ളവര്‍ക്കും ഇവ അത്യുത്തമാണ്. വളരെ മൃദുവായ ഇവയുടെ ഇറച്ചിയില്‍ മനുഷ്യ ശരീരത്തിനാവശ്യമായ പതിനെട്ടോളം അമിനോ ആസിഡുകളും വിറ്റാമിന്‍ ധാതുലവണങ്ങളും അടങ്ങിയിട്ടുണ്ട്. കൂടുതല്‍ മാംസ്യം നിറഞ്ഞതും ഉയര്‍ന്ന തോതില്‍ അപൂരിത കൊഴുപ്പുകള്‍ അടങ്ങിയിട്ടുള്ളവയുമായ ഇവയുടെ ഇറച്ചി രക്തക്കുഴലുകളിലെ അതിറോസ്‌ക്ലീറോസിസ് അഥവാ കൊഴുപ്പ് അടിയുന്ന അവസ്ഥ കുറയ്ക്കുന്നതിനും ഹൃദ്രോഗ സാധ്യത തടയുന്നതിനും സഹായിക്കൂം. ശരീരത്തിന്റെ നാഡീവ്യവസ്ഥയ്ക്ക് ഉത്തേജനം നല്‍കുന്നതും രക്തത്തിന്റെ അളവ് കൂടാന്‍ സഹായിക്കുമെന്നതിനാല്‍ ഇവയുടെ ഇറച്ചിയും മുട്ടയും പലതരം പാരമ്പര്യ ചികിത്സയ്ക്കുപയോഗിക്കുന്നു.

നാടന്‍ കോഴി 60 മുട്ടയിടുബോൾ കരിങ്കോഴി 90 മുട്ടയിടും. വിരിയിക്കലിനിടയില്‍ 25% മുട്ട കേടാകാറുണ്ട്. മുട്ടയുടെ ഭാരം 46 ഗ്രാം കടും തവിട്ട് നിറം. മാംസം മൃദുവും കൊഴുപ്പ് കുറഞ്ഞതും.

കരിങ്കോഴികളുടെ മുട്ട വിരിയണമെങ്കില്‍ ഇന്‍കുബേറ്റര്‍ വേണം. ഇളം തവിട്ടുനിറമുള്ള മുട്ടയില്‍ കൊളസ്ട്രോളിന്റെ അളവ് നാടന്‍ കോഴികളെ അപേക്ഷിച്ച് കുറവാണ്. മാസം 20 മുട്ടയോളം ലഭിക്കും. 45 ദിവസം പ്രായമുള്ള കരിങ്കോഴിക്ക് 225 രൂപയാണ് വില. പൂര്‍ണ വളര്‍ച്ചയെത്തിയ കരിങ്കോഴി പൂവന് രണ്ടര കിലോ വരെ തൂക്കമുണ്ടാകും.

കോഴിപ്രേമികള്‍ക്കു കഴിക്കാന്‍ ഇനി ഇന്തോനീഷ്യന്‍ കരിങ്കോഴി. ശരീരത്തിനും ഇറച്ചിക്കും എല്ലുകള്‍ക്കുപോലും കറുപ്പ്‌ നിറമുള്ള കോഴി യൂറോപ്പിലെ ധനികരുടെ ഭക്ഷണമേശയിലെ ഇഷ്‌ടവിഭവമായി മാറിക്കഴിഞ്ഞു. ജനിതകപരമായ പ്രത്യേകതയാണു “അയം സെമാനി” എന്ന പേരില്‍ അറിയപ്പെടുന്ന ഈ കോഴികള്‍ക്കു കറുത്തനിറം നല്‍കുന്നത്‌. ഇവയ്‌ക്കു 13,000 രൂപയോളമാണ്‌ ഈടാക്കുന്നത്‌. സാധാരണ കറുത്ത കോഴികളേക്കാള്‍ 10 ഇരട്ടി ഇഡിഎന്‍3 എന്ന ജീന്‍ അടങ്ങിയതാണു ഇന്തോനീഷ്യന്‍ കോഴിയുടെ നിറത്തിനു കാരണമെന്നാണു ഗവേഷകര്‍ പറയുന്നത്‌

അമര

ഫെബ്രുവരി മാർച്ച് മാസങ്ങളിൽ അമരവിത്ത് ലഭിക്കുന്ന സമയമാണ്. വിത്ത് ലഭിക്കുമെങ്കിൽ ഉണങ്ങിയ ആര്യവേപ്പിൻ്റെ ഇല കലർത്തി സൂക്ഷിച്ചു വെക്കുക. 45 ദിവസം കൂടുബോൾ ഇല മാറ്റിയാൽ ജൂലായ് ആദ്യം ആകുബോൾ നടാം. കൂടുതലുള്ള വിത്തുകൾ തൃശ്ശൂരിൽ എത്തിക്കുകയാണെങ്കിൽ മറ്റുള്ളവർക്കും നല്കാം.

മറ്റുള്ളവരുടെ വീടുകളിൽ അമര പൂവിട്ടു നിൽക്കുന്നതു കാണുബോൾ അമരവിത്ത് തേടിയതുകൊണ്ട് കാര്യമില്ല. മാർച്ച് മാസത്തിൽ തന്നെ വിത്ത് സംഭരിക്കുക.

ഇപ്പോൾ സംഭരിച്ചിട്ടുള്ള വിത്തുകൾ ഏപ്രിൽ അവസാനം സീഡ് ബാങ്കുകളിൽ എത്തുന്നതാണ്. മെമ്പർമാർ മുൻക്കൂട്ടി ബുക്ക് ചെയ്യേണ്ടതാണ്.

മഴക്കാലത്ത് വീട്ടുവളപ്പിലെ ചീരയുൾപ്പെടെ മറ്റ് പച്ചക്കറികൾ ഇല്ലാതാകുബോഴും

ഇന്ത്യയില് ജന്മംകൊണ്ട മാംസ്യസമ്പുഷ്ടമായ അമര
ഏത് സാഹചര്യവും അതിജീവിച്ച് കുറച്ച്കാലം സ്ഥിരമായി നമുക്ക് അമര പയർ നല്കുന്നു. 30

ശതമാനത്തോളമുള്ള പ്രോട്ടീൻ തന്നെയാണ്

അമരയെ പച്ചക്കറി കൃഷിയിലെ

അമരക്കാരനാകുന്നത്.

കൃഷിരീതി.

ഒന്നരയടി നീളവും വീതിയും താഴ്ചയുമുള്ള കുഴിയില് പച്ചിലയും ചാണകവും

മേൽമണ്ണുമിട്ട് കുഴി നിറച്ച് ഹരിതസഞ്ജീവനി തളിച്ച് ആറ് വിത്തെങ്കിലും പാകണം. അമരവിത്ത്, ചതുരപ്പയർ കഞ്ഞിവെള്ളം ചേർത്ത് റൈസോബിയം കൾച്ചറുമായി

നല്ലതുപോലെ കൂട്ടി യോജിപ്പിച്ച് തണലിലുണക്കി ഉടനെ വിതയ്ക്കുന്നത് ഏറെ നന്ന്. ഒരു തടത്തില് കരുത്തുള്ള മൂന്ന് തൈകൾ മാത്രം നിർത്തി ബാക്കിയുള്ളവ

പറിച്ചുമാറ്റണം. പടർന്നു കയറുന്നതിനായി പന്തലും താങ്ങും നൽകണം. ചെടിക്ക് ചുറ്റും തടമെടുത്ത് വെള്ളം പുറത്തേക്കൊഴുകാതെ നോക്കണം. ചാണകവും ഒരു പിടിചാരവും 50 ഗ്രാം രാജ്ഫോസും യോജിപ്പിച്ചെടുത്താൽ അമരയ്ക്ക് പത്തുദിവസത്തിലൊരിക്കൽ നൽകേണ്ട ജൈവവളക്കൂട്ടായി.

ഇലകൾ മഞ്ഞളിച്ച്

കൊഴിഞ്ഞുപോകുന്നുണ്ടെങ്കിൽ 20 ഗ്രാം സ്യൂഡോമോണസ് ഒരു ലിറ്റർ വെള്ളത്തിൽ കലക്കി പ്രയോഗിക്കാം. പൂക്കൾ കൊഴിഞ്ഞു പോകാതിരിക്കുവാൻ കാന്താരിമുളക് വേപ്പെണ്ണ എമെൽഷൻ ആഴ്ചയിലൊരിക്കൽ തളിച്ചുകൊടുക്കാം. വിത്തുകൾ ഏറ്റവും അടുത്ത സീഡ് ബാങ്കിൽ നിന്നും സൗജന്യമായി ലഭിക്കുന്നതാണ്.

മറ്റുള്ള കൃഷിരീതികൾ മസ്സിലാക്കുന്നതിന് www.smission.in/krishi യിൽ ക്ലിക്ക് ചെയ്യുക.

പടവലം

പടവലം ഭക്ഷണമായും മരുന്നായും ഉപയോഗിക്കുന്ന ഒരു വള്ളിച്ചെടിയാണ്‌. ഇളം പ്രായത്തിലുള്ള കായ്കൾ പച്ചകറി ആയിട്ടു ഉപയോഗിക്കുന്നു. ഇന്ത്യയിലാണ്‌ ഇതിന്റെ ഉദ്ഭവം എന്ന് കരുതപ്പെടുന്നു. എങ്കിലും ഇന്ന് ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും ഈ ചെടി വളർത്തപ്പെടുന്നുണ്ട്.പാവയ്ക്ക പോലെ തന്നെ പടവലങ്ങയും പോഷക സമൃദ്ധമാണ്.

ടി.എ.19, കൗമദി,കോ -1, കോ -2, പി.കെ.എം.1 എന്നിവ അത്യുല്പാദന ശേഷിയുള്ള ഇനങ്ങളാണ്. പടവലങ്ങയുടെ കായയ്ക്ക് ഒന്നര മീറ്റർ വരെ നീളമുണ്ടാകാം. ഇതിന്റെ ഇലകളും ഭക്ഷ്യയോഗ്യമാണ്‌. രാത്രിയാണ്‌ പടവലങ്ങയുടെ പൂക്കൾ വിരിയുക. ആൺപൂക്കൾ കുലകളായും പെൺപൂക്കൾ ഒറ്റയ്ക്കും ഒരേ ചെടിയിൽത്തന്നെ കാണപ്പെടുന്നു. വിറ്റാമിൻ എ ,തയാമിൻ, നിക്കൊട്ടിക്ക് അമ്ലം എന്നിവയും നല്ല തോതിൽ പടവലങ്ങയിലുണ്ട്. കാൽസ്യം, ഇരുമ്പ്, പൊട്ടാസ്യം, ഫോസ്ഫറസ് എന്നിവ നല്ല അളവിൽ പടവലങ്ങയിലുണ്ട്.

ചതുരപയർ

ചതുര പയർ പോഷക സമൃദ്ധമായ ഒരിനം പയർ വർഗം ആണ്. പോഷക സമൃദ്ധമായ ഈ ചെടിയുടെ കൃഷി കേരളത്തിൽ അത്ര വിപുലമായില്ല. വിത്ത് പാകി ആറുമാസത്തിനകം പൂക്കൾ വിരിഞ്ഞു തുടങ്ങും. ഇതിന്റെ ഇളം കായ്കൾ, വിത്തുകൾ, ഇലകൾ,പൂക്കൾ എന്നിങ്ങനെ എല്ലാ ഭാഗങ്ങളും ഭക്ഷ്യ യോഗ്യമാണ്.എല്ലാ ഭാഗങ്ങളിലും പ്രോട്ടിൻ നല്ലതുപോലെ അടങ്ങിയിരിക്കുന്നത് കൊണ്ട് ഇതിനെ “ഇറചിപ്പയർ” എന്നും വിളിക്കുന്നു. ചതുരാകൃതിയിലുള്ള പയറിന്റെ രൂപം മൂലമാണ് ഈ പേര് ലഭിച്ചത്. ചതുരപ്പയറിന് 15 സെ മീ ശരാശരി വലുപ്പം ഉണ്ടാവും .ചതുരപ്പയർ സമൂലം ഭക്ഷ്യയോഗ്യമാണ്. വീട്ടുവളപ്പിൽ വളർത്താൻ പറ്റിയ ഈ ചെടി മാംസ്യത്തിന്റെ കലവറയാണ്. കീടശല്യം പൊതുവേ കുറവായിട്ടാണ് കാണുന്നത്. ഇറച്ചിപ്പയർ എന്നും ഇത് അറിയപ്പെടുന്നു.

ചതുരപ്പയറിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീനു സോയാബീൻ പ്രൊട്ടീനോട് ഘടനയിലും ദാഹനസ്വഭാവത്തിലും സാമ്യമുണ്ട്. നൈട്രജനെ സ്വരൂപിച്ച് ചെടികൾക്ക് ലഭ്യമാകുന്ന തരത്തിലുള്ള പ്രോട്ടീനാക്കി മാറ്റാനുള്ള കഴിവ് ചതുരപ്പയറിനു കൂടുതലാണ്. ലളിതമായ കൃഷി രീതി,പ്രതികൂല കാലാവസ്ഥ ,രോഗ കീടങ്ങളെ ചെറുത്തു നിൽക്കാനുള്ള  ശേഷി എന്നിവ ഇതിന്റെ മേന്മാകളാണ്

പപ്പായ

പപ്പായ കേരളത്തിൽ സാധാരണ കാണപ്പെടുന്ന ഒരു സസ്യമാണ്. കേരളത്തിൽ പപ്പായ തനിവിളയായി കൃഷി ചെയ്യാറില്ല.കൃമി നാശിനിയാണ്‌. പപ്പായ സ്ഥിരമായി കഴിച്ചാൽ മൂലക്കുരു, വയറുകടി, ദഹനക്കേട്, കുടൽ‌വൃണം എന്നിവയെ കുറയ്ക്കും. ഡെങ്കിപ്പനിക്ക് പലരാജ്യങ്ങളിലും പപ്പായയുടെ ഇല ഉപയോഗിച്ചു വരുന്നതായി ഗവേഷകർ രേഖപ്പെടുത്തുന്നു. എലികളിൽ നടത്തിയ ചില പരീക്ഷണങ്ങൾ ആശാവഹമാണ്. ശ്രേഷ്ഠമായ ആന്റി ഓക്‌സീകരണ ഗുണത്താൽ രോഗപ്രതിരോധശേഷി വേണ്ടവിധം നിലനിർത്താനും കരളിന്റെ പ്രവർത്തനം ത്വരപ്പെടുത്താനും കഴിവുള്ളതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പോളീസാക്കറൈഡുകളും ധാതുലവണങ്ങളും എൻസൈമുകളും പ്രോട്ടീനും ആൽക്കലോയിഡുകളും ഗ്ലൈക്കോസ്സെഡുകളും ലെക്റ്റിനുകളും സാപ്പോണിനുകളും ഫേ്‌ളവനോയിഡുകളും കൂടാതെ വിറ്റാമിൻ സി, വിറ്റാമിൻ എ, ഇരുമ്പിന്റെ അംശം, കാത്സ്യം, തയാമിൻ, നിയാസിൻ, പൊട്ടാസ്യം എന്നിവയും അടങ്ങിയിട്ടുണ്ട്. കരോട്ടിൻ, ബീറ്റാ കരോട്ടിൻ എന്നിവ അടങ്ങിയിട്ടുള്ളതിനാൽ അർബുദത്തെ പ്രതിരോധിക്കാൻ പപ്പായ സഹായകമാണ്. നാരുകൾ അധികം അടങ്ങിയിട്ടുള്ളതിനാൽ ദഹന പ്രക്രിയക്ക്‌ സഹായകമാണ്.

ഫലം,കറ,വിത്ത് എന്നിവയാണ് പപ്പായയുടെ ഓഷധയോഗ്യമായ ഭാഗം. പപ്പായയുടെ ഇലയിൽ ടാന്നിൻ, ആന്റ്രാക്ക്വിനോൺ, കാർഡിനോലൈഡ്സ്, സ്റ്റീറോയ്ഡുകൾ, സോപ്പുകൾ ഫീനോളുകൾ, ഗ്ലൈകോസൈഡുകൾ തുടങ്ങിയവ അടങ്ങ്ങിയിരിക്കുന്നു. കായയിൽ പ്രോട്ടിയോലൈറ്റിക് അമ്‌ളമായ പാപ്പായിൻ ധാരാളം അടങ്ങിയിരിക്കുന്നു. പെക്റ്റിൻ, സിട്രിക് അമ്ലം, മാലിക് അമ്‌ളം എന്നിവയും വിത്തിൽ കാരിസിൻ എന്ന എണ്ണയും ഉണ്ട്.മെക്സിക്കോ തുടങ്ങിയ മദ്ധ്യ അമേരിക്കൻ രാജ്യങ്ങളിലാണ്‌ പപ്പായ പ്രധാനമായും കണ്ടുവരുന്നത്‌. മറ്റു ചില ഉഷ്ണമേഖലാ രാജ്യങ്ങളിലും ഇതു വളരുന്നുണ്ട്‌. മലയാളത്തിൽത്തന്നെ കപ്പളം, കപ്പളങ്ങ, ഓമയ്ക്ക, കപ്പക്കാ, കൊപ്പക്കാ, കർമൂസ്, കർമത്തി എന്നിങ്ങനെ പലപേരുകളിൽ ഈ ചെറുവൃക്ഷവും അതിന്റെ ഫലവും അറിയപ്പെടുന്നു

ചകിരിച്ചോർവളം

പിത്ത് പ്ലസ്‌ എന്നൊരു സൂഷ്മാണു മിശ്രിതത്തെ ഉപയോഗിച്ച് കമ്പോസ്റ്റിംഗ് പ്രക്രിയയിലൂടെ ചകിരിച്ചോറിനെഎല്ലാ വിധ കാര്‍ഷിക വിളകള്‍ക്കും ഉപയോഗിക്കാവുന്ന ജൈവവളം ആക്കുന്നു. സവിശേഷതകള്‍

സസ്യ വളര്‍ച്ചയ്ക്കുള്ള ഏറ്റവും നല്ല മാദ്ധ്യമമായി നിലകൊള്ളുന്നു. മണ്ണില്‍ വായു സഞ്ചാരം വര്‍ദ്ധിപ്പിച്ചു സസ്യ വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നു. ചെടിയുടെ വളര്‍ച്ചയ്ക്ക് അത്യന്താപേക്ഷിതമായ മൂലകങ്ങളായ നൈട്രജന്‍ , ഫോസ്ഫറസ് , പൊട്ടാസ്യം (എന്‍ പി കെ) ഗണ്യമായ രീതിയില്‍ പ്രധാനം ചെയുന്നതോടൊപ്പം സൂഷ്മ മൂലകങ്ങളായ Ca, Mg, Fe, Mn, Zn എന്നിവയും നൽകുന്നു. ജല സംഭരണ ശേഷി ഉള്ളതിനാല്‍ വരണ്ട കാലാവസ്ഥയിലും ഈര്‍പ്പം നിലനിര്‍ത്തി വിളകളെ സംരക്ഷിക്കുന്നു. വിത്തുകളുടെയും കായകളുടെയും ഉത്പാദന ശേഷി വര്‍ദ്ധിപ്പിക്കുന്നു. സസ്യഹോര്‍മോണുകളുടെയും രാസാഗ്നികളുടെയും ഉത്പാദനത്തെ ഉത്തേജിപ്പിച്ചു ചെടിയുടെ വളര്‍ച്ചയെ പരിപോഷിപ്പിക്കുന്നു. പ്രകൃതിദത്തമായ മണ്ണിനു പകരം ഉപയോഗിക്കാവുന്നതാണ് ചകിരി ചോറ് വളം. വിപണിയില്‍ പല കമ്പനികളുടെ പല പേരിലുള്ള അര കിലോ , അഞ്ചു കിലോ അളവുകളില്‍ ലഭിക്കുന്ന ചകിരിച്ചോർ കട്ടകള്‍

അഞ്ചു കിലോയുടെ വില 130 രൂപ ആണ് ഇവയും വളമാക്കി മാറ്റാവുന്നതാണ്. വിതരണ സൗകര്യമാണ് ചകിരിച്ചോർ

കംപ്രെസ്സ് ചെയ്ത് ഇത്തരം കട്ടക ള്‍ ആക്കുന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഇത്തരം കട്ടകള്‍ വെള്ളത്തില്‍ ഇട്ടാല്‍ പൂർവ സ്ഥിതിയിലാകും. വലുപ്പത്തിന്റെ 5 ഇരട്ടി ആകും . അതായത് 1 കിലോ ചകിരിച്ചോർ കട്ടആവശ്യത്തിനു വെള്ളം ചേര്‍ത്താല്‍ 5 കിലോ ആകും. ഇതും മണ്ണും തുല്യ അളവില്‍ ചേര്‍ത്ത് ഗ്രോ ബാഗില്‍ / പ്ലാസ്റ്റിക്‌ ചാക്കില്‍ / ചെടിച്ചട്ടിയില്‍ ഒക്കെ നിറയ്ക്കാം. ടെറസ്സ് കൃഷിയില്‍ ഇവയുടെ ഉപയോഗം വളരെ വലുതാണ്. മണ്ണിനേക്കാള്‍ ഭാരം കുറവാണു ചകിരിച്ചോറിന് അത് കൊണ്ട് തന്നെ ടെറസ്സിനുണ്ടാകുന്ന സ്‌ട്രെസ് കുറയുന്നു . വെള്ളം ആഗിരണം ചെയ്യാനുള്ള ഇവയുടെ കഴിവ് കൂടെക്കൂടെയുള്ള ജലസേചനം ഒഴിവാക്കുന്നു. വെറും 1-2 കപ്പ്‌ വെള്ളം മതിയാകും ഒരു ഗ്രോ ബാഗിന് , അതും രണ്ടു ദിവസത്തേക്ക്. കൂടാതെ ചെടികളുടെ വേരുകള്‍ നന്നായി ഇറങ്ങും. അത് കൊണ്ട് തന്നെ ചകിരിച്ചോർ ഉപയോഗിച്ചു കൃഷി ചെയ്യുന്ന ചെടികള്‍ ഈസി ആയി നമുക്ക് പറിച്ചു മാറ്റി നടാം.

ചകിരിച്ചോർ വളം കിലോ 7 രൂപ. ആലപ്പുഴ ജില്ലയിലെ കലവൂരുള്ള ഹിന്ദുസ്ഥാന്‍ കയര്‍ വിപണന കേന്ദ്രത്തില്‍ ലഭിക്കും.

ഉപയോഗക്രമം

തെങ്ങ് 12 കി. ഗ്രാം
റബ്ബര്‍ 2 കി. ഗ്രാം
വാഴ 5 കി. ഗ്രാം
നെല്ല് 150 കി. ഗ്രാം/ഏക്കര്‍
കുരുമുളക് 5 കി. ഗ്രാം
കപ്പ 2 കി. ഗ്രാം
കമുക് 5 കി. ഗ്രാം
വെറ്റില 2 കി. ഗ്രാം
ഏലം 5 കി. ഗ്രാം/കൂട്ടം
കൊക്കോ 2 കി. ഗ്രാം
കാപ്പി 5 കി. ഗ്രാം/ചെടി
വാനില 1 കി. ഗ്രാം
തേയില 0.5 കി. ഗ്രാം/ചെടി
ജാതി 5 കി. ഗ്രാം
തക്കാളി 0.3 കി. ഗ്രാം
കാബേജ് 0.3 കി. ഗ്രാം
പയര്‍ 0.3 കി. ഗ്രാം
കാരറ്റ് 0.1 കി. ഗ്രാം
പടവലം 0.5 കി. ഗ്രാം
ബീറ്റ് റൂട്ട് 0.1 കി. ഗ്രാം
ചേന 0.5 കി. ഗ്രാം
മുളക് 0.3 കി. ഗ്രാം
ചേമ്പ് 0.5 കി. ഗ്രാം
വെണ്ടയ്ക്ക 0.3 കി. ഗ്രാം
മഞ്ഞള്‍ 0.1 കി. ഗ്രാം
വഴുതന 0.3 കി. ഗ്രാം
ഇഞ്ചി 0.1 കി. ഗ്രാം
വെള്ളരി 25 ടണ്‍ / ഹെക്റ്റര്‍
മാവ് 6 കി. ഗ്രാം/മരം
മുന്തിരി 1 കി. ഗ്രാം/ചെടി
പൈനാപ്പിള്‍ 1 കി. ഗ്രാം/ചെടി
സപ്പോട്ട 3 കി. ഗ്രാം/ചെടി
റോസ് 0.75 കി. ഗ്രാം/ചെടി
സൂര്യകാന്തി 500 ഗ്രാം/ചെടി
ആന്തൂറിയം 500 ഗ്രാം/ചെടി
ചെത്തി 300 ഗ്രാം/ചെടി
ഓര്‍ക്കിഡ് 250 ഗ്രാം/ചെടി
ജമന്തി 300 ഗ്രാം/ചെടി
സീനിയ 250 ഗ്രാം/ചെടി
തുളസി 300 ഗ്രാം/ചെടി
മുല്ല 300 ഗ്രാം/ചെടി
തൃശ്ശൂർ ജില്ലയിലും ചകിരിച്ചോർ വളമാക്കുന്ന പ്രവർത്തനങ്ങള്‍ നടക്കുന്നുണ്ട്. ചകിരിച്ചോർ ട്രൈക്കോഡെർമയും സസ്യങ്ങള്‍ക്കാവശ്യമായ മറ്റ് മൂലകങ്ങളും ചേർത്ത് ചെടികള്‍ക്ക് നൽകാം.
കൂടുതൽ വിവരങ്ങള്‍ക്ക്
9995979272

ഗ്രോബാഗിലെ കൃഷി

ഗ്രോ ബാഗ്‌ ഉപയോഗിച്ചുള്ള കൃഷി ഇപ്പോള്‍ വളരെയധികം കൂടുതലായി ആളുകള്‍ ചെയ്യുന്നു. ഗ്രോ ബാഗുകള്‍ ഏകദേശം 3-4 വര്‍ഷങ്ങള്‍ ഈട് നില്‍ക്കും. മട്ടുപ്പാവ് കൃഷിക്ക് ഏറെ അനുയോജ്യം ആണ് ഗ്രോ ബാഗുകള്‍. പല വലിപ്പങ്ങളില്‍ ഉള്ള ഗ്രോ ബാഗുകള്‍ ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്. തീരെ ചെറുത്‌ ഏകദേശം 10-15 രൂപ വരെയും, വലിയത് 20-25 രൂപ വരെയും ഉള്ളവ ഇപ്പോള്‍ വിപണിയില്‍ ലഭ്യം ആണ്. ഗ്രോ ബാഗുകളുടെ അക വശം കറുത്ത കളര്‍ ആണ്, ചെടികളുടെ വേരുകളുടെ വളര്‍ച്ചയെ അത് സഹായിക്കും. പുറത്തെ വെളുത്ത നിറം സൂര്യ പ്രകാശം കൂടുതല്‍ ആഗിരണം ചെയ്യിക്കുന്നു. ഗ്രോ ബാഗുകള്‍ അടിവശത്ത് തുളകള്‍ ഇട്ടാണ് വരുന്നത്, അത് കൊണ്ട് വാങ്ങിയ ശേഷം പ്രത്യേകിച്ച് തുളകള്‍

ഇടേണ്ടതില്ല. നന്നായി പൊടിച്ച ചാണകപ്പൊടിയും ‹പച്ച ചാണകവും ചാരവും ചേര്‍ക്കരുത്› കല്ലും കട്ടയും കളഞ്ഞ് കുറച്ചു ദിവസം വെയില് കൊള്ളിച്ചതിനുശേഷം എടുത്ത മണ്ണ് ചകിരിച്ചോര്‍ വളവും ഇവ ഒരേ അനുപാതത്തില്‍ എടുത്ത് കുറച്ചു വെപ്പിന്‍ പിണ്ണാക്കും എല്ല് പൊടിയും ഇടുകയാണെങ്കിൽ വളരെ നല്ലത്. ഇവ കൂട്ടി ചേർത്ത് ഗ്രോ ബാഗില്‍ മുക്കാല്‍ ഭാഗം മാത്രം നിറയ്ക്കുക, ഗ്രോ ബാഗില്‍ നടീല്‍ മിശ്രിതം നിറയ്ക്കുമ്പോള്‍ കുറച്ചു ഉണങ്ങിയ കരിയില കൂടി ചേര്‍ത്ത് നിറയ്ക്കുന്നത് നല്ലതാണ്. കരിയില പതുക്കെ പൊടിഞ്ഞു മണ്ണോടു ചേര്‍ന്ന് ചെടിക്ക് വളമാകും. ആട്ടിൻകാഷ്ടവും ലഭ്യമായ വളങ്ങളും ചേർക്കാം ചെടികള്‍ നടാന്‍ ഗ്രോ ബാഗ്‌ റെഡി ആയി.മണ്ണിര കൊമ്പോസ്റ്റ് ചേര്‍ക്കാമെന്ന് കൃഷി വിദഗ്ദർ പറയുന്നുണ്ടെങ്കിലും വളരേയേറെ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകുന്നുണ്ടെന്ന് പലരും പറഞ്ഞു കേള്‍ക്കന്നുണ്ട്. അടുത്ത ഭാഗം വെള്ളവും, വളവും നല്കാന്‍ ആവശ്യമാണ്. മുകള്‍ ഭാഗം കുറച്ചു മടക്കി വെക്കുന്നത് നല്ലതാണ്.

പയര്‍ , പാവല്‍ , ചീര , തക്കാളി , ഇഞ്ചി, കാച്ചില്‍ , ബീന്‍സ് ,കാബേജ് , കോളി ഫ്ലവര്‍ , ക്യാരറ്റ് , പച്ച മുളക്, ചേന ,കാച്ചില്‍ , കപ്പ , വേണ്ട തുടങ്ങി എന്തും ഗ്രോ ബാഗില്‍ നടാം.

ഗ്രോ ബാഗ്‌ മട്ടുപ്പാവില്‍ വെക്കുമ്പോള്‍ , അടിയില്‍ രണ്ടു ഇഷ്ട്ടിക ഇട്ടു വേണം വെക്കാന്‍ , അധികം ഒഴുകി ഇറങ്ങുന്ന വെള്ളം ആ ഇഷ്ട്ടിക ആഗിരണം ചെയ്യും. ടെറസ് കേടു വരുകയില്ല. പൂര്‍ണമായ ജൈവ കൃഷി ആണെങ്കില്‍ മട്ടുപ്പാവിന് ഒരു ദോഷവും വരുകയില്ല. വിത്ത് മുളച്ചു തൈ ആകുന്ന സമയത്ത് കൃത്യമായ ജലസേചനംനൽകണം രണ്ടാഴ്ച വള പ്രയോഗം ആവശ്യമില്ല. ആഴ്ചയില്‍ ഒരു തവണ സ്യുഡോമോണസ് ലായനി ഒഴിച്ച് കൊടുക്കാം (സ്യുഡോമോണസ് ഇരുപത് ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍).

ഫിഷ്‌ അമിനോ ആസിഡ് പോലെയുള്ള ദ്രവ രൂപത്തിലുള്ള വളങ്ങള്‍ ആഴ്ചയില്‍ ഒരു തവണ ചെടിയുടെ ചുവട്ടില്‍ ഒഴിച്ചും, ഇലകളില്‍ തളിച്ചും കൊടുക്കാം. വീട്ടില്‍ വാങ്ങുന്ന മത്തിയുടെ വേസ്റ്റ് ഉപയോഗിച്ചു വളരെ എളുപ്പത്തില്‍ ഫിഷ്‌ അമിനോ ആസിഡ് അഥവാ മത്തിപ്രോട്ടിന്‍ തയ്യാറാക്കാം. ഇത് പ്രയോഗിക്കുമ്പോള്‍ ഏകദേശം ഇരുപത് മുതല്‍ നാല്‍പ്പതു ശതമാനം വരെ ഇരട്ടി വെള്ളം ചേര്‍ത്ത് വേണം ഒഴിച്ച്/തളിച്ച് കൊടുക്കാന്‍ .

കടല പിണ്ണാക്ക് – ചെടികള്‍ക്ക് ഏറ്റവും ആവശ്യമായിട്ടുള്ളത് നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാഷ് (എന്‍.പി.കെ) എന്നിവയാണ്. ഇവ ധാരാളം അടങ്ങിയവയാണ് കടല പിണ്ണാക്ക്. പലചരക്ക് സാധനങ്ങള്‍ വില്‍ക്കുന്ന കടകളില്‍ കടല പിണ്ണാക്ക് ലഭിക്കും, വില ഏകദേശം കിലോയ്ക്ക് 40 രൂപയാണ്. ഒരു ചെടിക്ക് 25-50 ഗ്രാം ഒരു തവണ കൊടുക്കാം. വെറുതെ മുകളില്‍ ഇടരുത്, ഉറുമ്പ് എടുത്തു കൊണ്ട് പോകും. കൂടെ കുറച്ചു വേപ്പിന്‍ പിണ്ണാക്ക് കൂടി ചേര്‍ത്ത് പൊടിച്ചു അല്‍പ്പം മണ്ണ് മാറ്റി ഇടാം, ഇട്ട ശേഷം മണ്ണിട്ട്‌ മൂടാം. ഇങ്ങിനെ രണ്ടാഴ്ച-മൂന്നാഴ്ച കൂടുമ്പോള്‍ കൊടുത്താല്‍ ചെടികള്‍ നല്ല ആരോഗ്യത്തോടെ വളരും. ഉണ്ടാകുന്ന കായകള്‍ക്കു രുചിയും കൂടും.

കടല പിണ്ണാക്ക് ദ്രവ രൂപത്തിലും ചെടികള്‍ക്ക് കൊടുക്കാം, ഇതിനായി കടല പിണ്ണാക്ക് കുറച്ചു വെള്ളത്തില്‍ ഇട്ടു 2-3 ദിവസം വെക്കുക. ശേഷം അതിന്റെ തെളി എടുത്തു നേര്‍പ്പിച്ചു ചെടികള്‍ക്ക് ഒഴിച്ച് കൊടുക്കാം. ഇതേ പോലെ വേപ്പിന്‍ പിണ്ണാക്ക് 2 പിടി ഒരു ലിറ്റര്‍ വെള്ളത്തില്‍ 2-3 ദിവസം ഇട്ടു വെച്ചത് ഊറ്റി നേര്‍പ്പിച്ചു ചെടികളില്‍ ഒഴിച്ച്/തളിച്ച് കൊടുക്കാം. കീടബാധക്കെതിരെ ഒരു മുന്‍കരുതല്‍ കൂടി ആകും ഇത്.

ഇഞ്ചികൃഷിആമുഖം1

ഇഞ്ചിയാണ് ഏലം കഴിഞ്ഞാൽ ഏറ്റവും പ്രധാനപ്പെട്ട സുഗന്ധവ്യഞ്ജനം. ദക്ഷിണ ഇന്ത്യയാണ് ഇഞ്ചിയുടെ ജന്മദേശം. ഇന്ത്യ,ജമൈക്ക,നൈജീരിയ,ജപ്പാൻ എന്നിവടങ്ങളിൽ അധികമായി ഇഞ്ചി കൃഷി ചെയ്യപ്പെടുന്നു.30-90 സെ.മീ ഉയരത്തിൽ വളരുന്ന ചിരസ്ഥായിയായ സസ്യമാണ്‌. മണ്ണിനു മുകളിലുള്ള ഭാഗം ആണ്ടു തോറും നശിക്കുമെങ്കിലും അടിയിലുള്ള പ്രകന്ദം വീണ്ടും വളരുന്നു.

വരദ, രജത, മഹിമ,ആതിര, കാർത്തിക എന്നിവ മികച്ച ഇനങ്ങളാണ്

ഇ‍ഞ്ചി കൃഷി ചെയ്തു കോടീശ്വരന്മാരായവരും,  കച്ചവടം ചെയ്തു കോടീശ്വരന്മാരായവരുമുണ്ട്. എന്നാല്‍ ഇ‍ഞ്ചി കൃഷിമൂലം ആത്മഹത്യ ചെയ്തവരും,പിന്‍വാങ്ങിയവരും,കച്ചവടം നഷ്ടമായവരുമുണ്ടിവിടെ.

കര്‍ണ്ണാടക,ഗോവ,മഹാരാഷ്ട്ര,ആസ്സാം,ഛത്തീസ്ഗഢ് വരെ ഇ‍ഞ്ചി കൃഷിയുമായി മലയാളികള്‍ എത്തി നില്ക്കുന്നു. കര്‍ണ്ണാടകയില്‍ ഒരു ഏക്കര്‍ ഇ‍ഞ്ചി കൃഷിക്കു പാട്ടത്തിനെടുക്കാന്‍ ഒരു ലക്ഷം രൂപയും കൃഷി ചെലവ് ഏകദേശം 3.5 ലക്ഷവുമായി ഉയര്‍ന്നിരിക്കുന്നു. ഛത്തീസ്ഗഢില്‍ ഒരു ഏക്കറിനു 10000 രൂപ മുതല്‍ ആണ് ഇപ്പോഴുള്ളത് പാട്ടം കൃഷി ചെലവ് ഏകദേശം രണ്ടരലക്ഷവും.

ഒരേക്കറില്‍ ആദ്യകാലങ്ങളില്‍ 10 ചാക്ക് (ഒരു ചാക്ക്=60kg) ഇ‍ഞ്ചി വിത്ത് മതിയാകുമായിരുന്നു. എന്നാല്‍ ഉണക്കബാധിച്ച് നട്ട വിത്ത് നശിക്കാതിരിക്കാനും, കൂടുതല്‍ മുളകള്‍ ഉണ്ടാകാനും വേണ്ടി വലിയ കഷ്ണങ്ങളാക്കുന്നതിനാല്‍ 20 ചാക്ക് (120kg) വരെ വിത്തു ഉപയോഗിക്കുന്നുണ്ട്. ഇതും കൃഷി ചെലവ് വര്‍ദ്ധിപ്പിക്കുന്നുണ്ട്. ഒരേക്കറില്‍ നിന്ന് ഏകദേശം 350 മുതല്‍ 400 ചാക്ക് വരെ ഇ‍ഞ്ചി ലഭിക്കുകയും ചാക്കൊന്നിന് 2000 രൂപയില്‍ കുറയാതെ വില ലഭിക്കുകയും ചെയ്താല്‍ മുടക്കിയതിന്‍റെ ഇരട്ടി തിരികെ ലഭിക്കും, വില കൂടുംതോറും കര്‍ഷകന്‍റെ സന്തോഷം കൂടാം പക്ഷെ പലപ്പോഴും പല കര്‍ഷകര്‍ക്കും മുടക്കു മുതല്‍ പോലും ലഭിക്കാറില്ലെന്നതാണ് വസ്തുത.

പല അന്താരാഷ്ട്ര ബ്രാന്‍ഡഡ് കീടനാശിനികളും, രാസവളങ്ങളും, കൃഷി വിദഗ്ധരും കൂടി കര്‍ഷകന്‍റെ കീശചോര്‍ത്തുന്ന ഇ‍ഞ്ചിപ്പാടങ്ങളില്‍ പലപ്പോഴും ബാക്കിയാകുന്നതു ചെറുകിടകര്‍ഷകന്‍റെ കണ്ണീരുവീണ, അമിത രാസവളവും, കീടനാശിനി പ്രയോഗവും കൊണ്ടു നശിച്ചു തുടങ്ങിയ മണ്ണും മാത്രമാണ്.

ഇ‍ഞ്ചി കൃഷി ഉല്പാദനച്ചെലവില്‍ പ്രധാനമാണ് കള പറിക്കലും, പുതയിടലും, വളം, കീടനാശിനി പ്രയോഗവും ഈ ചെലവുകള്‍ ഗണ്യമായതോതില്‍ കുറച്ചുകൊണ്ടു വരാനും ഇ‍ഞ്ചിയുടെ ഗുണമേന്മ വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നതാണ് പ്രകൃതികൃഷി സമ്പ്രദായം എന്നുമാത്രമല്ല വിളവ് ഒട്ടും കുറയാതെ പരിസ്ഥിതിക്കു ദോഷം പറ്റാതെ ഇ‍ഞ്ചി കൃഷി ചെയ്യാനും കൂടിയ വിലയ്ക്ക് ഇ‍ഞ്ചി വില്ക്കാനും കര്‍ഷകനു സാധിക്കും

ഇഞ്ചിഇടവിള

ഭാഗികമായ സൂര്യപ്രകാശത്തില്‍പ്പോലും മികച്ച വിളവ് തരാന്‍ കഴിവുള്ള ഹ്രസ്വകാല വിളകളാണ്  ഇഞ്ചിയും മഞ്ഞളും. കവുങ്ങ്, മാവ്, ഓറഞ്ച്, കുരുമുളക് എനിവക്കിടയിലും

തെങ്ങ് നട്ട് ആദ്യത്തെ 8 വര്‍ഷവും അതുപോലെ 25 വര്‍ഷത്തിനുശേഷവും ഇഞ്ചി, മഞ്ഞള്‍ പോലുള്ള വാര്‍ഷിക വിളകള്‍ ഇടവിളയായി നടാം.

വേനല്‍മഴ ലഭിക്കുന്നതോടെ തെങ്ങുകള്‍ക്കിടയിലുള്ള സ്ഥലം നന്നായി ഉഴുതുമറിച്ച് കളകള്‍ നീക്കിയിട്ടുവേണം കൃഷിപ്പണി ആരംഭിക്കുവാന്‍. അമ്ലത്വമുള്ള മണ്ണില്‍ കുമ്മായം ഒരു സെന്റിന് 2 കിലോ എന്ന തോതില്‍ വിതറി നിലം ഉഴുന്നത് നല്ലതാണ്. തെങ്ങുകള്‍ക്ക് ചുറ്റും 2 മീറ്റര്‍ അകലത്തില്‍ വൃത്താകൃതിയില്‍ തടങ്ങള്‍ക്ക് സ്ഥലം വിട്ടതിനുശേഷം ബാക്കി സ്ഥലം 3 മീറ്റര്‍ നീളം, 1 മീറ്റര്‍ വീതി, 15 സെ.മി ഉയരമുള്ള തടങ്ങളായി തിരിയ്ക്കണം. ഇവയില്‍ 25 സെ.മി അകലത്തില്‍ ചെറിയ കുഴികള്‍ എടുത്ത്  ഉണങ്ങിയ ചാണകപ്പൊടി സെന്റിന് 120 കി.ഗ്രാം നിരക്കില്‍ അടിവളമായി നല്‍കണം. സെന്റിന് 8 കിലോഗ്രാം  വേപ്പിന്‍പിണ്ണാക്ക് അടിവളമായി ചേര്‍ത്താല്‍ ചുവടു ചീയല്‍ രോഗവും നിമാവിരശല്യവും കുറയ്ക്കാം.

ജലസേചന സൗകര്യമുള്ള സ്ഥലങ്ങളിലും കാലവര്‍ഷത്തിനുമുന്‍പ് മഴ ലഭിക്കുന്ന സ്ഥലങ്ങളിലും ഏപ്രില്‍ അവസാനത്തോടെ ഇഞ്ചി നടുന്നതാണ് നല്ലത്. ജൂണില്‍ മഴ ലഭിക്കുമ്പോഴേയ്ക്കും വിത്ത് മുളച്ച് നല്ല കായിക വളര്‍ച്ചയിലെത്താന്‍ ഇത് സഹായിക്കും. വേനല്‍മഴ കാര്യമായി ലഭിക്കാത്തിടങ്ങളില്‍ മെയ് മാസമാണ് ഇഞ്ചി നടാന്‍ നന്ന്. മഴയില്ലെങ്കില്‍ ഇഞ്ചി നട്ടതിനുശേഷം ആവശ്യത്തിന് നനയ്ക്കണം.

നടാന്‍ മികച്ചയിനങ്ങള്‍

ഇഞ്ചി നടുന്നതിന് പ്രകന്ദങ്ങളാണ് ഉപയോഗിക്കുന്നത്. ഒന്നോ രണ്ടോ മുകുളങ്ങളും ഉണ്ടാകണം. കൃഷിസ്ഥലം, കൃഷിരീതി എന്നിവ അനുസരിച്ച് വിത്തിന്റെ അളവില്‍ വ്യത്യാസം വരാം. കേരളത്തില്‍ ഒരു സെന്റിന് 6-7.5 കിലോ വരെ ഇഞ്ചി വിത്ത് വേണം. കുഴികളില്‍ ചാണകപ്പൊടിയിട്ട് മുകുളങ്ങള്‍ മുകളില്‍ വരുംവിധം തിരശ്ചീനമായി ഇഞ്ചിവിത്തുകള്‍ നടണം. ഇഞ്ചി ഇനങ്ങളായ നെടുമങ്ങാട്, ഹിമാചല്‍, മാരന്‍, കുറുപ്പംപടി, ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രത്തില്‍ നിന്ന് പുറത്തിറക്കിയ വരദ, മഹിമ, രജത എന്നിവയും തെങ്ങിന്‍ തോട്ടങ്ങള്‍ക്ക് അനുയോജ്യമായ ഇനങ്ങളാണ്.

പുതയിടല്‍

ഇഞ്ചിക്കൃഷിയില്‍ ഒഴിവാക്കാനാകാത്ത ഒരു പരിചരണമാണ് പുതയിടല്‍. ഇത് മണ്ണൊലിപ്പ് കുറയ്ക്കും. മഴത്തുള്ളി ശക്തിയായി മണ്ണില്‍ പതിയ്ക്കാതിരിക്കാന്‍ സഹായിക്കും.  പുറമെ മണ്ണിലെ ഈര്‍പ്പം സംരക്ഷിക്കാനും കളകളെ നിയന്ത്രിക്കാനും ജൈവാംശത്തിന്റെ അളവ് കൂട്ടാനും പുതയിടുന്നത് സഹായകമാണ്. ഇഞ്ചി നട്ടയുടന്‍ സെന്റിന് 40 കി.ഗ്രാം എന്ന തോതില്‍ പച്ചില ഉപയോഗിച്ച് വാരങ്ങളില്‍ പുതയിടണം പിന്നീട് 40,90 ദിവസം കഴിഞ്ഞ് പുതയിടല്‍ ആവര്‍ത്തിക്കാം.

വളം ഇടുമ്പോള്‍ കളകള്‍ നീക്കണം. വളം ചേര്‍ത്ത് പുതയിട്ടതിനുശേഷം വാരങ്ങള്‍ മണ്ണിട്ടു മൂടുക. സിങ്കിന്റെ അഭാവമുള്ള പ്രദേശങ്ങളില്‍ സിങ്ക് സള്‍ഫേറ്റ് 20 ഗ്രാം ഒരു സെന്റിന് എന്ന തോതില്‍ നല്‍കണം.

ഇഞ്ചി നട്ട വാരങ്ങളില്‍ മിശ്രവിളയായ തക്കാളി, മുളക്, വെണ്ട തുവര, ഉഴുന്ന്, മുതിര, ചോളം, തുടങ്ങിയവയും കൃഷി ചെയ്യാം. മുളക്, ചേന, ചേമ്പ്, വഴുതിന, ചോളം തുടങ്ങിയ വിളകള്‍ക്കൊപ്പം മിശ്രവിളയായും വളര്‍ത്താം. അത്യുത്പാദനശേഷിയുള്ള സുഗുണ, സുവര്‍ണ്ണ, സുദര്‍ശന, പ്രതിഭ, പ്രഭ, ആലപ്പി സുപ്രീം, കാന്തി, ശോഭ, സോന, വര്‍ണ്ണ എന്നീ ഇനങ്ങള്‍ ഇടവിള കൃഷിയ്ക്ക് അനുയോജ്യമാണ്.

കൂടുതല്‍ പോഷക മൂലകങ്ങള്‍ വലിച്ചെടുക്കുന്ന വിളയാണ് ഇഞ്ചി. ഇഞ്ചിയുടെ വിളവെടുപ്പിനുശേഷം പച്ചില വളച്ചെടികളോ പയറുവര്‍ഗങ്ങളോ വളര്‍ത്തി മണ്ണിന്റെ വളക്കൂറ് വര്‍ദ്ധിപ്പിക്കണം.

പച്ച ഇഞ്ചിയായി ഉപയോഗിക്കാന്‍ നട്ട് ആറ് മാസം കഴിഞ്ഞും ചുക്കാക്കുന്നതിന് 8 മാസം കഴിഞ്ഞും വിളവെടുക്കാം

മഞ്ഞൾ ഒരു സെന്റിന് ആവശ്യമായ വിത്ത് 10 കി.ഗ്രാം. ചാണകപ്പൊടി 160 കി.ഗ്രാം, 120 കി.ഗ്രാം പച്ചില ഒരു സെന്റിന് എന്ന തോതില്‍ ചേര്‍ക്കണം. വളം ചെയ്യേണ്ട സമയവും രീതിയും ഇഞ്ചിയുടേതുപോലെ തന്നെ. മഞ്ഞളില്‍ താരതമ്യേന കീടരോഗബാധ വളരെ കുറവാണ്

കടപ്പാട്-www.smission.in/category/agriculture

2.94047619048
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top