Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

ന്യൂനപക്ഷ വിധവകൾക്കുള്ള ഭവന പദ്ധതി

ന്യൂനപക്ഷ മതവിഭാഗത്തിൽ പെടുന്ന വിധവകളുടെയും, വിവാഹബന്ധം വേർപ്പെ ടുത്തിയവരുടെയും ഉപേക്ഷിക്കപ്പെട്ടവരുടെയും ഭവന നിർമ്മാണത്തിന് ന്യൂനപക്ഷ ക്ഷേമ വകുപ്പ് ധനസഹായം നല്കുന്നു

പദ്ധതി

ന്യൂനപക്ഷ വിധവകൾക്കുള്ള ഭവന പദ്ധതി : സെപ്തംബര്‍ 30 വരെ അപേക്ഷിക്കാം
മുസ്ലീം, ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, പാഴ്‌സി, ജൈനര്‍ എന്നീ ന്യൂനപക്ഷ മതവിഭാഗത്തിൽ പെടുന്ന വിധവകളുടെയും, വിവാഹബന്ധം വേർപ്പെ ടുത്തിയവരുടെയും ഉപേക്ഷിക്കപ്പെട്ടവരുടെയും ഭവന നിർമ്മാണത്തിന് ന്യൂനപക്ഷ ക്ഷേമ വകുപ്പ് ധനസഹായം നല്കുന്നു. ഒരു വീടിന് രണ്ടര ലക്ഷം രൂപയാണ് ധനസഹായം. ഇത് തിരിച്ചടയ്‌ക്കേണ്ട. അപേക്ഷകയുടെ സ്വന്തം പേരില്‍ ബാധ്യതകളില്ലാത്ത ചുരുങ്ങിയത് രണ്ട് സെന്റ് സ്ഥലം ഉണ്ടായിരിക്കണം. കുടുംബത്തിലെ ഏക വരുമാനദായകയായിരിക്കണം. ബി.പി.എല്‍ കുടുംബം, അപേക്ഷകയോ അവരുടെ മക്കളോ ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവര്‍, പെൺകുട്ടികള്‍ മാത്രമുള്ള അപേക്ഷക തുടങ്ങിയവർക്ക് മുൻഗണന.

അപേക്ഷിക്കണ്ട വിധം

പൂരിപ്പിച്ച അപേക്ഷ അനുബന്ധ രേഖകള്‍ സഹിതം അതത് ജില്ലാ കളക്ടറേറ്റിലെ ന്യൂനപക്ഷ ക്ഷേമ സെക്ഷനില്‍ നേരിട്ടോ, ഡപ്യൂട്ടി കളക്ടര്‍ (ജനറല്‍), ജില്ലാ ന്യൂനപക്ഷക്ഷേമ സെക്ഷന്‍, ജില്ലാ കളക്ടറേറ്റ് എന്ന വിലാസത്തില്‍ അതത് കളക്ടറേറ്റിലേക്ക് തപാല്‍ മുഖാന്തിരവും അപേക്ഷിക്കാം. അപേക്ഷാ ഫോറം ജില്ലാ ന്യൂനപക്ഷക്ഷേമ സെക്ഷന്‍, മുസ്ലീം യുവജനതയ്ക്കായുള്ള പരിശീലന കേന്ദ്രം എന്നിവിടങ്ങളില്‍ നേരിട്ടും www.minoritywelfare.kerala.gov.in എന്ന വെബ്‌സൈറ്റില്‍ നിന്നും ലഭിക്കും.സർക്കാര്‍/അർദ്ധസർക്കാർ സ്ഥാപനങ്ങളില്‍ സ്ഥിര വരുമാനം ലഭിക്കുന്ന മക്കളുള്ള വിധവകളും, സർക്കാരില്‍ നിന്നോ സമാന ഏജൻസികളില്‍ നിന്നോ മുമ്പ് ഭവന നിർമ്മാണത്തിന് സഹായം ലഭിച്ചവരും അപേക്ഷിക്കേണ്ടതില്ല.

അവസാന തീയതി

അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി സെപ്തംബര്‍ 30.

കൂടുതല്‍ വിവരങ്ങള്‍ക്ക്

 

ന്യൂനപക്ഷ ക്ഷേമ വകുപ്പ്

അപേക്ഷ

3.125
മേരി കുര്യാക്കോസ്, താഴത്ത് (H) വരിയ്ക്കാം കുന്ന്, കരിപ്പാടം.P.0 കോട്ടയം വെള്ളൂർ ഗ്രാമ പഞ്ചായത്ത് Nov 06, 2017 06:25 PM

Sep 30 നു മുൻപ് അപേക്ഷ കോട്ടയം കളക്ട്രേറ്റിൽ സമർപ്പിച്ചതാണ് .പദ്ധതിയിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് എങ്ങനെ അറിയാം. ph: 9567 235522

മുസ്തഫ സിവി Mar 21, 2017 07:08 PM

2017 സെപ്ത ബർ 30 ആണോ

നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top