Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

എം.എസ്.എം.ഇ

സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ (എം.എസ്.എം.ഇ)

സംതുലിത വികസനത്തിനും നവീനത പരിപോഷിപ്പിക്കുന്നതിലും നേരിയ തോതില്‍എങ്കിലും സൂക്ഷ്മ, ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് നിർണായക പങ്ക് വഹിക്കാൻ കഴിയും. വലിപ്പം, സാങ്കേതിക വിദ്യ ഉപയോഗം, ഉല്പന്നങ്ങള്‍ എന്നിവയില്‍ ഇന്ത്യയിലെ എം.എസ്.എം.ഇ മേഖല വൈവിധ്യം പുലര്‍ത്തുന്നു.രാജ്യത്തൊട്ടാകെ 346.12 ലക്ഷം യൂണിറ്റുകളിലായി 805.24 ലക്ഷം തൊഴിലാളികള്‍ വിവിധയിടങ്ങളിലായി പണിയെടുക്കുന്നു. രാജ്യത്തെ മൊത്തം ആഭ്യന്തര ഉല്പാദനത്തിന്റെ 37.5 ശതമാനം ഓഹരി എം.എസ്.എം.ഇ യുടെ സംഭാവനയാണ്. തൊഴിലില്ലായ്മ, പ്രാദേശികവും വ്യത്യസ്തവിഭാഗങ്ങള്‍ക്കിടയിലുളള അസമത്വംഎന്നിവ ലഘൂകരിക്കുന്നതില്‍ ഈ മേഖലയ്ക്ക് വൻ സാദ്ധ്യതയാണുള്ളത്. താരതമ്യേന കുറഞ്ഞ മൂലധന ചെലവും മറ്റുളള മേഖലകളുമായിട്ടുള്ള മുന്നാക്ക –പിന്നാക്ക ബന്ധങ്ങളിലൂടെ ഒരു വിഭിന്ന നിര്‍മ്മാണ മേഖലരൂപീകരിക്കുന്നതില്‍ എം.എസ്.എം.ഇ യ്ക്ക് മുഖ്യ പങ്ക് വഹിക്കാന്‍ കഴിയും.

എം.എസ്.എം.ഇ മേഖലയുടെ പ്രാധാന്യം മനസ്സിലാക്കി സര്‍ക്കാര്‍ വിവിധ പദ്ധതികളും/പരിപാടികളും ആവിഷ്കരിച്ചിട്ടുണ്ട്. പ്രധാനമിന്ത്രി തൊഴില്‍ ദാന പരിപാടി (PMEGP), ക്രെഡിറ്റ് ഗ്യാരന്റി ട്രസ്റ്റ് ഫണ്ട് ഫോര്‍ മൈക്രോ ആന്റ് സ്മാള്‍ എന്റര്‍പ്രൈസസ് (CGTMSE), സാങ്കേതിക ഉന്നമനത്തിനായുളള ക്രെഡിറ്റ് ലിങ്ക്സ് ക്യാപിറ്റല്‍ സബ്സിഡി സ്ക്കീം (CLCSS), സ്ക്കീം ഓഫ് ഫണ്ട് ഫോര്‍ റീജനറേഷന്‍ ഓഫ് ട്രഡിഷണല്‍ ഇന്‍ഡസ്ട്രീസ് (SFURTI), മൈക്രോ ആന്റ് സ്മാള്‍ എന്റര്‍പ്രൈസസ്– ക്ലസ്റ്റര്‍ ഡെവലപ്മെന്റ് പ്രോഗ്രാം, പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നതിനും നിലവിലുളളതിനെ പുതുക്കുന്നതിനുമുള്ള(MSE-CDP)എന്നിവ ഇവയിൽചിലതാണ്.

3.5
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top