অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

സ്നേഹപൂര്‍വ്വം പദ്ധതി

സ്നേഹപൂര്‍വ്വം പദ്ധതി - ആമുഖം

ജീവിതം വഴിമുട്ടുന്ന നമ്മുടെ കുട്ടികള്‍ക്ക് ഏറെ ആശ്വാസകരമായ സ്നേഹപൂര്‍വ്വം പദ്ധതിയെപറ്റി കേട്ടിരിക്കുമല്ലോ . 18 വയസ്സില്‍ താഴെയുള്ള ഏകദേശം 75000 ത്തിലധികം കുട്ടികള്‍ കേരളത്തില്‍ ഓര്‍ഫനേജുകളില്‍ കഴിയുന്നു എന്ന് ഒരു പഠനം വ്യക്തമാക്കുന്നു. മാതാ പിതാക്കള്‍ മരണമടയുന്നതോടെ ബാല്യത്തിന്റെ നിറക്കൂട്ടുകളാണ് നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് നഷ്ടമാകുന്നത്. പിതാവ് നഷ്ടപ്പെടുന്ന കുടുംബങ്ങളിലെ അമ്മമാര്‍ കുടുബത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്കായി കൂടുതല്‍ അധ്വാനിക്കേണ്ടതായി വരുന്നു. കുട്ടികളുടെ പഠനച്ചെലവുകള്‍ വലിയ ബാധ്യതയായി അവശേഷിക്കും. 
സംസ്ഥാന ഗവണ്‍മെന്റ് നടപ്പാക്കുന്ന സ്നേഹപൂര്‍വ്വം പദ്ധതി ഇത്തരം കുഞ്ഞുങ്ങള്‍ക്ക് വേണ്ടിയുള്ളതാണ്. പ്രതിമാസം കുട്ടികള്‍ക്ക് ധനസഹായം നല്‍കുന്ന പദ്ധതിയാണ് ഇത്. ഈ പദ്ധതിയുടെ മാനദണ്ഡങ്ങള്‍ പുതുക്കി നിശ്ചയിച്ച് ഉത്തരവായി. മാതാവ് അല്ലെങ്കില്‍ പിതാവ് അല്ലെങ്കില്‍ രണ്ടുപേരും മരണമടഞ്ഞ കുട്ടികള്‍ക്കുള്ള ധന സഹായ പദ്ധതിയായതിനാല്‍ മറ്റു സ്‌കോളര്‍ഷിപ്പോ സര്‍ക്കാര്‍ ആനുകൂല്യങ്ങളോ ലഭിക്കുന്നവരെയും മറ്റു നിബന്ധനകള്‍ക്കു വിധേയമായി ഇതില്‍ പരിഗണിക്കും. അപേക്ഷ വിദ്യാര്‍ത്ഥി പഠിക്കുന്ന സ്ഥാപന മേധാവികള്‍ മുഖേന ഓണ്‍ലൈനായി മാത്രമേ സ്വീകരിക്കുകയുള്ളൂ. സ്നേഹ പൂര്‍വ്വം പദ്ധതിയില്‍ കുട്ടികളുടെ പേരുകള്‍ ഓണ്‍ലൈനായി ചേര്‍ക്കുകയാണ് വേണ്ടത്. ഇതിന് രണ്ട് ഘട്ടങ്ങളുണ്ട്.

ഘട്ടങ്ങള്‍

1. സ്ഥാപനം രജിസ്റ്റര്‍ ചെയ്യല്‍
2. കുട്ടികളെ എന്റര്‍ ചെയ്യല്‍

Step 1 സ്ഥാപനം രജിസ്റ്റര്‍ ചെയ്യല്‍

എങ്ങനെയാണ് സ്ഥാപനം രജിസ്റ്റര്‍ ചെയ്യേണ്ടത് എന്നു നോക്കാം. ഇതിനായി ആദ്യം സാമൂഹ്യ സുരക്ഷാ മിഷന്റെ രജിസ്റ്റര്‍ ചെയ്യാനുള്ള വെബ്സൈറ്റില്‍ പ്രവേശിക്കണം. http://www.ikm.in/kssm/ എന്നതാണ് രജിസ്റ്റര്‍ ചെയ്യാനുള്ള വെബ്സൈറ്റ്. ഇവിടെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് നേരിട്ട് വെബ്സൈറ്റിലേക്ക് പ്രവേശിക്കാവുന്നതാണ്. രജിസ്ട്രേഷന്‍ സൈറ്റിന്റെ ഹോം പേജ് ഇവിടെ കൊടുത്തിരിക്കുന്നു. ഇതില്‍ പുതിയതായി സ്ഥാപനം രജിസ്റ്റര്‍ ചെയ്യാനും, രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങള്‍ക്ക് ലോഗിന്‍ ചെയ്യാനും Institution Login എന്ന ലിങ്കില്‍ ആണ് ക്ലിക്ക് ചെയ്യേണ്ടത്.
Institution Login എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ഇവിടെ കാണിച്ചിരിക്കുന്ന പേജിലേക്കാണ് എത്തിച്ചേരുക. സുരക്ഷാ മിഷന്റെ സൈറ്റില്‍ സ്ഥാപനം രജിസ്റ്റര്‍ ചെയ്ത് യൂസര്‍ നെയിം, പാസ്‌വേഡ് എന്നിവ കിട്ടിയ സ്ഥാപനങ്ങള്‍ക്ക് ഈ പേജില്‍ User Name, Password, കാപ്ഷെ കോഡ് എന്നിവ നല്‍കി  Sign In ചെയ്യാവുന്നതാണ്. പുതിയതായി രജിസ്റ്റര്‍ ചെയ്യുന്ന സ്ഥാപങ്ങള്‍ പേജിന്റെ താഴെ കാണുന്ന New Institution Register എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. പുതിയ സ്ഥാപനം രജിസ്റ്റര്‍ ചെയ്യേണ്ടത് വിശദമായി ഇവിടെ കാണിച്ചിരിക്കുന്നു.
Scheme Name*,Institution Type *,Institution Code IT*, District *,Address*,Pincode*,Head of Institution *, e-mail*, Mobile No*, Captcha*, Institution Sub Type*,
Please enter the code below:*  എന്നീ വിവരങ്ങളാണ് രജിസ്ട്രേഷന്‍ പേജില്‍ എന്റര്‍ ചെയ്യേണ്ടത്. ഈ പേജില്‍ കൊടുത്തിരിക്കുന്ന എല്ലാ ഡാറ്റയും നിര്‍ബന്ധമായും എന്റര്‍ ചെയ്യേണ്ടതാണ്.
1. Scheme Name - Snehapoorvam എന്ന് സെലക്ട് ചെയ്യുക‌
2. Institution Type- Education Institution Classes 1-10 എന്ന് സെലക്ട് ചെയ്യുക.
3.Institution Code IT - സ്കൂള്‍ കോഡ് ടൈപ്പ് ചെയ്യുക. ഇവിടെ സ്കൂള്‍ കോഡ് ടൈപ്പ് ചെയ്യുമ്പോള്‍ വലതു വശത്തെ Institution Name IT എന്ന ബോക്സില്‍ നിങ്ങളുടെ സ്കൂളിന്റെ പേര് വരുന്നതു കാണാം.
4.District, Address, Pin code - എന്നിവ തെറ്റില്ലാതെ ടൈപ്പ് ചെയ്യുക.
5.Head of Institution - സ്ഥാപന മേലധികാരിയുടെ പേര് ടൈപ്പ് ചെയ്യുക
6. Email ID, Mobile Number എന്നിവ വളരെ കൃത്യമായി നല്‍കാന്‍ ശ്രദ്ധിക്കുക. കാരണം ഇവിടെ നല്‍കുന്ന ഇമെയില്‍ അഡ്രസ്സിലേക്കായിരിക്കും User Name , Password എന്നിവ അയച്ചു തരുന്നത്.
7. അവസാനമായി കാപ്ഷെ കോഡും തെറ്റില്ലാതെ ടൈപ്പ് ചെയ്യുക. ഇത്രയും കഴിഞ്ഞാല്‍ പേജിന്റെ ഏറ്റവും താഴെ കൊടുത്തിരിക്കുന്ന Save ബട്ടണില്‍ ക്ലിക്ക് ചെയ്യുക. നാം കൊടുത്തിരിക്കുന്ന ഡാറ്റ കൃത്യമാണെങ്കില്‍ Save ബട്ടണ്‍ ക്ലിക്ക് ചെയ്യുമ്പോള്‍ പേജിന്റെ ഏറ്റവും താഴെയായി Login details will be mailed to you after Approval from KSSM Head Office എന്ന മെസ്സേജ് കാണാം.
സ്കൂള്‍ രജിസ്ട്രേഷനുള്ള സ്റ്റെപ്പില്‍ ഇനി വളരെക്കുറച്ചു കാര്യങ്ങള്‍ മാത്രമേ പൂര്‍ത്തിയാക്കാനുള്ളൂ. രജിസ്ട്രേഷനുള്ള അപേക്ഷ സാമൂഹ്യ സുരക്ഷാ മിഷന്‍ അംഗീകരിക്കുന്ന മുറയ്ക്ക് യൂസര്‍ നെയിമും പാസ്സ്‌വേഡും മെയില്‍ ചെയ്തു തരുന്നതാണ്. യൂസര്‍ നെയിമും പാസ്സ്‌വേഡും ലഭ്യമായിക്കഴിഞ്ഞാല്‍ KSSM Web Application ല്‍ ലോഗിന്‍ ചെയ്യുക. ലോഗിന്‍ ചെയ്തു കഴിയുമ്പോള്‍ പുതിയ പാസ്സ്‌വേഡ് റിസെറ്റ് ചെയ്യുക. സ്ക്രീന്‍ ഷോട്ട് ഇവിടെ കാണാം. Current Password എന്നുള്ളിടത്ത് ഇമെയിലില്‍ വന്ന പാസ്സ്‌വേഡ് ആണ് നല്‍കേണ്ടത്. Reset Password ക്ലിക്ക് ചെയ്ത് കഴിഞ്ഞാല്‍ New School Registration പ്രോസസ് പൂര്‍ത്തിയായി കഴിഞ്ഞു
STEP 2കുട്ടികളെ എന്റര്‍ ചെയ്യല്‍ New Beneficiary Registration Process
New School Registration പൂര്‍ത്തിയാക്കിക്കഴിഞ്ഞാല്‍ ഇവിടെ കാണുന്ന പേജില്‍ എത്തിച്ചേരുന്നു. ഇതിലെ നടുക്ക് കാണുന്ന Services എന്ന ഓപ്ഷനില്‍ ആണ് ക്ലിക്ക് ചെയ്യേണ്ടത്.
അപ്പോള്‍ പുതിയ പേജ് ലഭ്യമാകുന്നതാണ്. ഇതിലെ New Beneficiary Registration എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ അപേക്ഷാ വിവരങ്ങള്‍ ലഭ്യമാകുന്നതാണ്. ഈ പേജിലെ താഴെ കാണുന്ന Save ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ അപേക്ഷാ ഫോം ലഭിക്കുന്നതാണ്. അപേക്ഷയില്‍ ചോദിച്ചിരിക്കുന്ന കാര്യങ്ങള്‍ കൃത്യമായി എന്റര്‍ ചെയ്യുക. പേജിന്റെ ഏറ്റവും അടിയിലായി നല്‍കിയിരിക്കുന്ന Save ബട്ടണില്‍ ക്ലിക്ക് ചെയ്ത് സേവ് ചെയ്യുക. ഇങ്ങനെ സേവ് ചെയ്യുന്ന കാര്യങ്ങള്‍ home screen ലെ Inbox വഴിയും Reports –Verification List വഴിയും വെരിഫിക്കേഷന്‍ നടത്താവുന്നതാണ്.
Verification കഴിഞ്ഞാല്‍ Services - menu വില്‍ Submission To KSSM എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക.ഇതില്‍ KSSM ഓഫീസിലേക്ക് submit ചെയ്യാന്‍ തയ്യാറായി ഇരിക്കുന്ന അപ്പക്ഷകള്‍ tick ചെയ്തു submit ചെയ്യുക. Submission ചെയ്യുമ്പോള്‍ കിട്ടുന്ന റിപ്പോര്‍ട്ട് പ്രിന്റ് എടുത്തു Sign ഉം സീലും വെയ്തു KSSM ഓഫീസിലേക്ക് അയക്കുക.    അയക്കുന്ന റിപ്പോര്‍ട്ടുകള്‍ കിട്ടുന്ന മുറയ്ക്ക് KSSM ഓഫീസില്‍ ഇത് verify ചെയ്തു അപ്രൂവ് ചെയ്യുന്നതാണ്. അപ്രൂവ് നല്‍കിക്കഴിഞ്ഞ അപേക്ഷകള്‍ Reports Menu- ല്‍ KSSM Approved List ല്‍ കാണാവുന്നതാണ്.
കടപ്പാട് : ghsmuttomblogscholarships.blogspot.in

അവസാനം പരിഷ്കരിച്ചത് : 2/16/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate