Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / സാമൂഹ്യ ക്ഷേമം / സാമൂഹ്യക്ഷേമ പദ്ധതികൾ / കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ

കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ

കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ

ഈ കമ്മീഷൻ നിയമ പ്രകാരം പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണ്. ബാലാവകാശം സംരക്ഷിക്കാൻ നിലവിലെ നിയമങ്ങൾ പരിശോധിച്ച് അവലോകനം നടത്തുക, കുട്ടികളുടെ അവകാശ ലംഘനം നടന്നത് അന്വേഷിക്കുക, കുട്ടികളുടെ അവകാശങ്ങളുടെ പൂർണ്ണ സ്വാതന്ത്ര്യത്തിന് തടസ്സമായി നിൽക്കുന്ന ഘടകങ്ങൾ കണ്ടു പിടിക്കുക, വസ്തുതകൾ പരിശോധിച്ച് പരിഹാരം നിർദ്ദേശിക്കുക എന്നിവ കമ്മീഷന്റെ അധികാര പരിധിയിൽ വരുന്ന വിഷയങ്ങളാണ്. 2016-17 കാലയളവിൽ, 2,512 പരാതികൾ കമ്മീഷന് ലഭിച്ചു. ഇതിൽ 1138 പരാതികൾക്ക് പരിഹാരം കണ്ടു. പരിഹാരം കണ്ട പരാതികളിൽ 118 എണ്ണം പോക്സോ ആക്ടുമായി ബന്ധപ്പെട്ടതും, 128 എണ്ണം ആർ.റ്റി.ഇമായും ബാക്കിയുള്ളത് കുട്ടികളുടെ അവകാശ ലംഘനവുമായി ബന്ധപ്പെട്ടതുമാണ്.

ദത്തെടുക്കൽ സേവനങ്ങൾ

കേരളത്തിൽ 18 പ്രത്യേക ദത്തെടുക്കൽ ഏജൻസികളും, രാജ്യാന്തര ദത്തെടുക്കലിന് നേതൃത്വം കൊടുക്കുന്ന 5 അംഗീകൃത ദത്തെടുക്കൽ ഏജൻസികളും ലൈസൻസുള്ള മറ്റ് 20 ദത്തെടുക്കൽ കേന്ദ്രങ്ങളും പ്രവർത്തിക്കുന്നു. 2013-14 മുതൽ 2016-17 വരെ, 613 രാജ്യത്തിനകത്തുളള ദത്തെടുക്കലും 53 രാജ്യാന്തര ദത്തെടുക്കലും നടന്നു. 2016-17-ൽ കേരളത്തിൽ 136 കുട്ടികളെ ദത്തെടുത്തു. ഇതിൽ 67 പേർ പെണ്‍കുട്ടികളാണ്

ചൈൽഡ് ലൈൻ സേവനങ്ങൾ

അപകടാവസ്ഥയിൽപ്പെട്ട കുട്ടികൾക്ക് 24 മണിക്കൂറും പ്രവർത്തിക്കുന്ന ഒരു ടോൾഫ്രീ ടെലിഫോണ്‍ (1098)സേവനമാണ് ചൈൽഡ് ലൈൻ. ഇൻഡ്യയിൽ 278 നഗരങ്ങളിൽ ഈ സേവനം ലഭ്യമാണ്. കേരളത്തിൽ 15 സ്ഥലത്ത് (ഗ്രാമങ്ങളിൽ 3-ഉം, നഗരങ്ങളിൽ - 12 ഉം) ഈ സംവിധാനം പ്രവർത്തിക്കുന്നു. സർക്കാരിത സംഘടനകൾ, സന്നദ്ധ സംഘടനകൾ എന്നിവരുടെ സഹായത്തോടെ ചൈൽഡ് ലൈൻ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തേണ്ടിയിരിക്കുന്നു.


2.5
ഉണ്ണികൃഷ്ണൻ Sep 17, 2019 10:52 PM

ടി വി സീരിയലുകളിൽ വളരെ ചെറിയ കുട്ടികളെ ഉൾപ്പെടുത്തി ,അവരുടെ സാന്നിധ്യത്തിൽ അക്രമ രംഗങ്ങൾ ചിത്രീകരിച്ച് ചാനലുകളിൽ സംപ്രേഷണം ചെയ്ത് വരുന്നു. ആ രംഗത്തിൽ ഉൾപ്പെട്ട കുട്ടി ഭയന്ന് കരഞ്ഞ് കൊണ്ടിരിക്കുന്ന കാഴ്ച ദയനീയമാണ്. ഉദാഹരണമായി ഇന്ന് (17/9/2019 ന് )മഴവിൽ മനോരമ ചാനലിൽ സംപ്രേഷണം ചെയ്ത ' ഭ്രമണം' എന്ന സീരിയലിലെ രംഗങ്ങൾ പരിശോധിക്കുക. മേൽപ്പറഞ്ഞ രീതിയിൽ കുട്ടികളെ ഉൾപ്പെടുത്തുന്നത് നിരോധിക്കാൻ വേണ്ട നടപടി കമ്മീഷന്റെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.

നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top