Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / News / വിദ്യാഭ്യാസവായ്പ തിരിച്ചടവ് സഹായപദ്ധതി ഇന്നുമുതല്‍
പങ്കുവയ്ക്കുക

വിദ്യാഭ്യാസവായ്പ തിരിച്ചടവ് സഹായപദ്ധതി ഇന്നുമുതല്‍

അപേക്ഷ ഓണ്‍ലൈനില്‍. പരമാവധി വരുമാനം ആറുലക്ഷം. 60 ശതമാനം സര്‍ക്കാര്‍ തിരിച്ചടയ്ക്കും

തിരുവനന്തപുരം: വിദ്യാഭ്യാസവായ്പയെടുത്ത് കടക്കെണിയിലായവര്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ വായ്പ തിരിച്ചടവ് സഹായപദ്ധതി ശനിയാഴ്ച നിലവില്‍ വരും. വിദ്യാഭ്യാസവായ്പയെടുത്ത് കടക്കെണിയിലായ സാമ്പത്തികവും സാമൂഹികവുമായി പിന്നാക്കം നില്‍ക്കുന്നവരെ സഹായിക്കാനാണ് പദ്ധതി. ശനിയാഴ്ചമുതല്‍ പദ്ധതിക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം.

പദ്ധതിയുടെ വെബ്‌പോര്‍ട്ടല്‍ ഗുണഭോക്താക്കളായ കുട്ടികള്‍ തൈക്കാട് ഗസ്റ്റ് ഹൗസില്‍ ഉദ്ഘാടനംചെയ്തു. മന്ത്രിമാരായ തോമസ് ഐസക്, കെ.കെ. ശൈലജ, സി. രവീന്ദ്രനാഥ്, വി.എസ്. ശിവകുമാര്‍ എം.എല്‍.എ. എന്നിവര്‍ പങ്കെടുത്തു.
സര്‍ക്കാര്‍ സഹായം ഇങ്ങനെ
  • 2016 മാര്‍ച്ച് 31-നോ അതിനുമുമ്പോ നിഷ്‌ക്രിയ ആസ്തിയായി പ്രഖ്യാപിക്കപ്പെട്ട നാലുലക്ഷംവരെയുള്ള വായ്പകളുടെ അടിസ്ഥാനതുകയുടെ 60 ശതമാനത്തിന് സര്‍ക്കാര്‍ സഹായം ലഭിക്കും.
  • ശേഷിക്കുന്ന 40 ശതമാനം വായ്പയെടുത്തയാള്‍ വഹിക്കണം. പലിശ ബാങ്ക് എഴുതിത്തള്ളും.
  • നാലുലക്ഷം മുതല്‍ ഏഴര ലക്ഷം വരെയുള്ള വായ്പ കുടിശ്ശികയുടെ 50 ശതമാനം വരെയും സര്‍ക്കാര്‍ വിഹിതമായി ലഭിക്കും.
  • പഠനകാലയളവിലോ വായ്പാകാലയളവിലോ അപകടമോ അസുഖമോ കാരണം ശാരീരികമായോ മാനസികമായോ സ്ഥിരവൈകല്യം നേരിടുകയോ മരണം സംഭവിക്കുകയോ ചെയ്താല്‍ മുഴുവന്‍ തുകയും സര്‍ക്കാര്‍ വഹിക്കും.
  • 2016 മാര്‍ച്ച് ഒന്നിന് മുമ്പ് തിരിച്ചടവ് തുടങ്ങുകയും നിഷ്‌ക്രിയ ആസ്തിയായി മാറുകയും ചെയ്യാത്ത വായ്പകള്‍ക്കും സഹായം.
  • അടിസ്ഥാനവായ്പയും പലിശയും ചേര്‍ന്ന വാര്‍ഷിക തിരിച്ചടവ് തുക സര്‍ക്കാരും വായ്പയെടുത്തയാളും പങ്കുെവച്ച് തിരിച്ചടക്കും.
  • ഒന്നാംവര്‍ഷം 90 ശതമാനം സര്‍ക്കാര്‍ നല്‍കും. തുടര്‍ന്ന് 75, 50, 25 ശതമാനം വീതവും നല്‍കും. ബാക്കി തുക വായ്പയെടുത്ത ആള്‍ വഹിക്കും. നാലുവര്‍ഷമാണ് ഈ സഹായത്തിന്റെ കാലാവധി.
അപേക്ഷിക്കുന്നതെങ്ങനെ
  • www.elrs.kerala.gov.in എന്ന സൈറ്റില്‍ ഓണ്‍ലൈനായി ശനിയാഴ്ചമുതല്‍ അപേക്ഷിക്കാം.
  • ആദ്യം രജിസ്റ്റര്‍ചെയ്ത് ലോഗിന്‍ ചെയ്താല്‍ സര്‍ട്ടിഫിക്കറ്റുകള്‍ അപ് ലോഡ് ചെയ്യണം.
  • തുടര്‍ന്ന് പൂരിപ്പിച്ച അപേക്ഷാഫോമിന്റെ പ്രിന്റൗട്ട് ഒപ്പിട്ട് ബാങ്കിന് സമര്‍പ്പിക്കണം.
  • ബാങ്കിന്റെ പരിശോധന തീരുന്ന മുറയ്ക്ക് ഉപഭോക്താവിന്റെ വിഹിതം അടച്ചാല്‍ സര്‍ക്കാര്‍ വിഹിതം ബാങ്കിന് നല്‍കും.
ആനുകൂല്യത്തിന് അര്‍ഹതയില്ലാത്തവര്‍
  • നഴ്‌സിങ്ങിനൊഴികെയുള്ള മറ്റു കോഴ്‌സുകളിലെ മാനേജ്‌മെന്റ്, എന്‍.ആര്‍.ഐ.ക്വാട്ടയില്‍ പ്രവേശനം നേടിയവര്‍
  • അംഗീകാരമില്ലാത്ത സ്ഥാപനങ്ങളില്‍ പ്രവേശിച്ചവര്‍
  • ആറുലക്ഷം രൂപയ്ക്കുമേല്‍ വാര്‍ഷികവരുമാനമുള്ളവര്‍.
Back to top