Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / News / കെടെറ്റ്: പരീക്ഷാസമയം പ്രഖ്യാപിച്ചു നെഗറ്റീവ് മാര്‍ക്ക് ഇല്ല
പങ്കുവയ്ക്കുക

കെടെറ്റ്: പരീക്ഷാസമയം പ്രഖ്യാപിച്ചു നെഗറ്റീവ് മാര്‍ക്ക് ഇല്ല

ആഗസ്ത് 12, 19 തിയതികളില്‍ രണ്ട് ഘട്ടങ്ങളിലായാണ് പരീക്ഷ.

സ്കൂള്‍ അധ്യാപക നിയമനത്തിനുള്ള കേരള ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റിന്റെ (കെടെറ്റ്) പരീക്ഷാസമയം പ്രഖ്യാപിച്ചു. ആഗസ്ത് 12, 19 തിയതികളില്‍ രണ്ട് ഘട്ടങ്ങളിലായാണ് പരീക്ഷ.

കാറ്റഗറി 1 ആഗസ്ത് 12 (ശനിയാഴ്ച) രാവിലെ പത്തുമുതല്‍ 12. 30 വരെയും കാറ്റഗറി 2 അന്നുതന്നെ പകല്‍ രണ്ടുമുതല്‍ വൈകിട്ട് 4.30 വരെയുമാണ്. കാറ്റഗറി മൂന്നിലേക്ക് ആഗസ്ത് 19ന് പകല്‍ 11 മുതല്‍ 1.30 വരെയും കാറ്റഗറി നാലിലേക്ക് അന്നുതന്നെ പകല്‍ 2.30 മുതല്‍ വൈകിട്ട് അഞ്ചുവരെയുമാണ് പരീക്ഷാസമയം. കാറ്റഗറി 1, 2, 4 (ഭാഷ ഒഴികെ) ചോദ്യങ്ങള്‍ മലയാളത്തിലും ഇംഗ്ളീഷിലും ഉണ്ടാകും. കാറ്റഗറി മൂന്നിന്റെ ഭാഷ ഒഴികെയുള്ള ചോദ്യങ്ങള്‍ മുഴുവന്‍ ഇംഗ്ളീഷിലായിരിക്കും. ജനറല്‍ വിഭാഗത്തിന് 90 മാര്‍ക്കും (60 ശതമാനം) എസ്സി/എസ്ടി/ഒബിസി/ഒഇസി വിഭാഗത്തിന് 82 മാര്‍ക്കും (55 ശതമാനം) ഭിന്നശേഷിക്കാര്‍ക്ക് 75 മാര്‍ക്കുമാണ് (50 ശതമാനം) ജയിക്കാന്‍ വേണ്ട കുറഞ്ഞ മാര്‍ക്ക്. നെഗറ്റീവ് മാര്‍ക്കില്ല. ഏതെങ്കിലും ചോദ്യങ്ങള്‍ ഒഴിവാക്കിയാല്‍ അവയ്ക്കുള്ള മാര്‍ക്കിലെ ഇളവ് എല്ലാ വിഭാഗങ്ങള്‍ക്കും ഒരുപോലെ നല്‍കും. ഇത്തവണ 64,515 അപേക്ഷകരാണ് കെടെറ്റ് എഴുതുന്നത്. കഴിഞ്ഞവര്‍ഷത്തേക്കാള്‍ 24,515 പേരുടെ വര്‍ധന. ഇതില്‍ മൂന്നാം കാറ്റഗറിയിലാണ് കൂടുതല്‍ അപേക്ഷകര്‍ 26,614 പേര്‍. ഏറ്റവും കുറവ് നാലാം കാറ്റഗറിയില്‍ 7488 പേര്‍.
എല്‍പി, യുപി, ഹൈസ്കൂള്‍, ഭാഷസ്പെഷ്യലിസ്റ്റ് വിഭാഗം അധ്യാപകരാകണമെങ്കില്‍ മറ്റു യോഗ്യതകള്‍ക്കൊപ്പം ഇനി കെടെറ്റും ഉണ്ടാകണം. 2012 മാര്‍ച്ച് 31ന് മുമ്പ് നിയമനം ലഭിച്ചവര്‍ കെടെറ്റ് നേടണമെന്നില്ല. ഇതിനുശേഷം നിയമനം ലഭിച്ചവര്‍ക്ക് കെടെറ്റ് നേടാന്‍ 2018 വരെ സമയം അനുവദിച്ചിട്ടുണ്ട്. സിടെറ്റ്, നെറ്റ്, സെറ്റ്, എംഎഡ്, എംഫില്‍, പിഎച്ച്ഡി ഉള്ളവരെ കെടെറ്റ് നിബന്ധനയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
Back to top