Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / News / ആധാർ–പാൻ ബന്ധിപ്പിക്കൽ അവസാന തീയതി നാളെ
പങ്കുവയ്ക്കുക

ആധാർ–പാൻ ബന്ധിപ്പിക്കൽ അവസാന തീയതി നാളെ

ക്ഷേമ പദ്ധതികള്‍ക്ക് സമയം നീട്ടി

ന്യൂഡൽഹി∙ സാമൂഹ്യക്ഷേമപദ്ധതികള്‍ക്ക് ആധാര്‍ ചേര്‍ക്കാനുള്ള സമയം നീട്ടി. ഡിസംബര്‍ 31 വരെ സമയം അനുവദിച്ചതായി കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. ആധാര്‍ കേസ് നവംബര്‍ ആദ്യവാരം സുപ്രീം കോടതി പരിഗണിക്കും.

നേരത്തേ, സെപ്റ്റംബർ 30 ആയിരുന്നു ക്ഷേമപദ്ധതികള്‍ക്ക് ആധാർ ചേർക്കേണ്ട അവസാന തീയതിയായി പറഞ്ഞിരുന്നത്. ആധാറിന്റെ സാധുത ചോദ്യം ചെയ്തുള്ള ഹർജി പരിഗണിക്കവേയാണു അറ്റോർണി ജനറൽ പുതിയ തീയതി അറിയിച്ചത്. ബാങ്കുമായി ഉപയോക്താക്കൾ ആധാർ ബന്ധിപ്പിക്കേണ്ട അവസാന തീയതിയും ഡിസംബർ 31 ആണ്.

എന്നാൽ, ആധാറും പാനും ബന്ധിപ്പിക്കുന്നതിലെ ആശയക്കുഴപ്പം തുടരുകയാണ്. ഓഗസ്റ്റ് 31 ആണ് ആധാർ–പാൻ ബന്ധിപ്പിക്കലിന് സർക്കാർ അനുവദിച്ചിരിക്കുന്ന സമയപരിധി. സുപ്രീം കോടതിയിൽ കേന്ദ്രം പുതിയ നിലപാടെടുത്ത സാഹചര്യത്തിൽ ഈ തീയതിയിലും മാറ്റമുണ്ടാകാമെന്നു കരുതുന്നവരുണ്ട്. ഇല്ലെങ്കിൽ നാളെയോടെ ഇതിനുള്ള അവസരം നഷ്ടമാകും.

എന്നാൽ‌ ആധാർ–പാൻ ബന്ധിപ്പിക്കൽ തീയതി നീട്ടുന്നതു സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകളൊന്നും വന്നിട്ടില്ല. സുപ്രീം കോടതിയുടെ സുപ്രധാന സ്വകാര്യതാ വിധി ആധാർ പദ്ധതിയെ ബാധിക്കില്ലെന്നു യുഐഡിഎഐ സിഇഒ അജയ് ഭൂഷൻ വ്യക്തമാക്കിയിരുന്നു. ആദായനികുതി നിയമപ്രകാരം പാനുമായി ആധാർ ബന്ധിപ്പിക്കേണ്ടത് ആവശ്യമാണെന്നും ഇതു തുടരുമെന്നും അദ്ദേഹം പറഞ്ഞു.

Back to top