Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / News / ആധാര്‍ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്‌തോ? പരിശോധിച്ചറിയാം
പങ്കുവയ്ക്കുക

ആധാര്‍ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്‌തോ? പരിശോധിച്ചറിയാം

ആധാര്‍ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്തിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ ആധാര്‍ വെബ്‌സൈറ്റില്‍ സൗകര്യമുണ്ട്.

നിങ്ങളുടെ ആധാര്‍ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്‌തോ? കഴിഞ്ഞ ജൂണില്‍ പുറത്തിറക്കിയ വിജ്ഞാപന പ്രകാരം 2017 ഡിസംബര്‍ 31ആണ് ലിങ്ക് ചെയ്യുന്നതിനുള്ള അവസാന തിയതി. ഈ തിയതിക്കുള്ളില്‍ അധാര്‍ ലിങ്ക് ചെയ്തില്ലെങ്കില്‍ അക്കൗണ്ട് പ്രവര്‍ത്തനക്ഷമമല്ലാതാകും.

അതുകൊണ്ടുതന്നെ ബാങ്കുകള്‍ ആധാര്‍ വിവരങ്ങള്‍ നല്‍കണമെന്ന് ഉപഭോക്താക്കളോട് ആവശ്യപ്പെട്ടുതുടങ്ങിയിട്ടുണ്ട്. അടുത്തതവണ നിങ്ങള്‍ ബാങ്കില്‍ പോകുമ്പോള്‍ മറക്കാതെ ആധാറിന്റെ കോപ്പി നല്‍കുക.

ആധാര്‍ വിവരങ്ങള്‍ നേരത്തെ നിങ്ങള്‍ ബാങ്കിന് നല്‍കിയിട്ടുണ്ടെങ്കില്‍ ഉദ്യോഗസ്ഥര്‍ അത് യഥാസമയം ലിങ്ക് ചെയ്തിട്ടുണ്ടാകണമെന്നില്ല. ഇക്കാര്യം പരിശോധിച്ചറിയാന്‍ യുഐഡിഐ സൗകര്യമൊരുക്കിയിട്ടുണ്ട്.

അത് എങ്ങനെയെന്ന് നോക്കാം:

  • ആധാര്‍ വെബ് സൈറ്റ് സന്ദര്‍ശിക്കുക-www.uidai.gov.in
  • 'ചെക്ക് ആധാര്‍ ആന്റ് ബാങ്ക് അക്കൗണ്ട് ലിങ്കിങ് സ്റ്റാറ്റസ്'-എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
  • നിങ്ങളുടെ ആധാര്‍ നമ്പറും സെക്യൂരിറ്റി കോഡും നല്‍കുക.
  • രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്പറില്‍ എസ്എംഎസ് ആയി ഒടിപി ലഭിക്കും.
  • ബന്ധപ്പെട്ട കോളത്തില്‍ ഒടിപി ചേര്‍ക്കുക. അതിനുശേഷം 'ലോഗിന്‍' ക്ലിക്ക് ചെയ്യുക.
  • ഈ ഘട്ടങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ ബാങ്ക് ലിങ്കിങ് സ്റ്റാറ്റസ്, ലിങ്ക് ചെയ്ത തിയതി, ബാങ്കിന്റെ പേര് എന്നിവയുമായി പുതിയ പേജ് തുറന്നുവരും

പരിശോധന മൊബൈല്‍വഴി

  • *99*99*1# ഡയല്‍ ചെയ്യുക
  • 12 അക്ക ആധാര്‍ നമ്പര്‍ ചേര്‍ക്കുക.
  • ചേര്‍ത്ത നമ്പര്‍ ശരിയാണെന്ന് ഉറപ്പുവരുത്തുക
  • ഈ ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ലഭിക്കും.

ശ്രദ്ധിക്കേണ്ടകാര്യങ്ങള്‍:

  • അവസാനം ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍മാത്രമാണ് ഇതിലൂടെ ലഭിക്കുക.
  • ഒന്നിലധികം അക്കൗണ്ടുകള്‍ നിങ്ങള്‍ക്കുണ്ടെങ്കില്‍ ബാങ്കിലെത്തി പരിശോധിക്കേണ്ടിവരും.
  • ആധാറുമായി നിങ്ങളുടെ മൊബൈല്‍ നമ്പര്‍ ലിങ്ക് ചെയ്തിട്ടുണ്ടെങ്കില്‍ മാത്രമാണ് ഈ സൗകര്യം ലഭിക്കുക.
Back to top