Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

കൂര്‍ക്കം വലി

കാരണങ്ങളും പരിഹാരങ്ങളും


കൂർക്കം വലി മാറ്റാൻ ചെയ്യേണ്ടത്

ആദ്യം ഒരു സൈക്കിൾ പോകുന്ന ശബ്ദം,

പിന്നെയതു കാറായി, ബസ്സായി, തീവണ്ടി ശബ്ദമായി മാറുമ്പോഴേക്കും അടുത്തു കിടക്കുന്നവർ മാത്രമല്ല അടുത്തമുറിയിലുള്ളവർക്കു പോലും എണീറ്റ് ഓടേണ്ടിവരും. കൂർക്കം വലിക്കാരനെ വിളിച്ചുണർത്തിയാൽ അയാൾ ചോദിക്കുക ആരാ കൂർക്കം വലിച്ചത് എന്നായിരിക്കും.

പക്ഷേ, അതു മറ്റുള്ളവരുടെ ഉറക്കം കെടുത്തുന്നതിനു പുറമേ സ്വന്തം ഉറക്കം കെടുത്താൻ തുടങ്ങിയാൽ ചികിത്സ വേണ്ടി വരും. ചികിത്സ കൂടാതെ കൂർക്കം വലി ഒഴിവാക്കാൻ ചില കുറുക്കു വഴികൾ പരീക്ഷിച്ചു നോക്കാവുന്നതാണ്.

അമിതവണ്ണവും രാത്രിയിലെ മദ്യപാനവും കൂർക്കം വലി ഉണ്ടാകാനും ഗുരുതരമാകാനും കാരണമാകുന്ന ഘടകങ്ങളാണ്. അവ ഒഴിവാക്കുക. പൂർണമായും മലർന്നു കിടന്നുള്ള ഉറക്കം കൂർക്കം വലിയുടെ പ്രധാന കാരണമാണ്. മലർന്ന് കിടന്ന് ഉറങ്ങിക്കഴിയുമ്പോൾ നാവ് തൊണ്ടയ്ക്കുള്ളിലേയ്ക്കു താഴ്ന്നു നിൽക്കും. ചിലരിൽ ഇത് വായു കടന്നു പോകുന്ന പാതയെ തടയുമ്പോൾ കൂർക്കം വലിക്കു കാരണമാകും. ഇതൊഴിവാക്കാൻ തല ചെരിച്ചു വെച്ചു കമിഴ്ന്നു കിടക്കുകയോ വശം ചരിഞ്ഞു കിടക്കുകയോ ചെയ്യുന്നതു സഹായിക്കും. എന്നാൽ, ഉറക്കത്തിൽ തനിയെ മലർന്നു കിടക്കാനും കൂർക്കം വലി പുനരാരംഭിക്കാനും കാരണമാകാം.

മാറ്റാൻ മാർഗങ്ങളുണ്ട് പുറകിൽ പോക്കറ്റുള്ള പാന്റ്സ് ധരിച്ച്, പോക്കറ്റിൽ ഒരു ടെന്നീസ് ബോളോ അതുപോലുള്ള ഒരു പന്തോ നിക്ഷേപിച്ച ശേഷം ഉറങ്ങാൻ കിടക്കുക. അതിനു കഴിയുന്നില്ലെങ്കിൽ ഒരു തുണിക്കഷണത്തിൽ പന്ത് ചുരുട്ടി വെച്ചു പന്ത് അരക്കെട്ടിനു പുറകിൽ വരുന്ന രീതിയിൽ കെട്ടി വെച്ച് ഉറങ്ങുക. ഉറക്കത്തിനിടയിൽ മലർന്നു കിടക്കാനൊരുങ്ങുമ്പോൾ പന്ത് അടിയിൽ വരുന്നതു മൂലം ആ നിലയിൽ കിടക്കാൻ കഴിയാതെ വരും. സ്വഭാവികമായും ചരിഞ്ഞു കിടന്നു കൊള്ളും. ഒന്നോ രണ്ടോ ആഴ്ച ഇതു പ്രയോഗിച്ചാൽ മലർന്നു കിടന്നുള്ള ഉറക്കം മാറ്റിയെടുക്കാനാകും.

മെത്ത നന്നായാൽ : കൂർക്കം വലിയുള്ളവർ മൃദുവായ മെത്ത ഒഴിവാക്കണം. മാർദവം കുറഞ്ഞതും ശരീരത്തിനു നല്ല താങ്ങു കിട്ടുന്നതുമായ മെത്തയാണ് അവർക്ക് ഉചിതം. തലയണയുടെ ഉയരം ആവശ്യാനുസരണം കൂട്ടിയും കുറച്ചും ക്രമീകരിച്ചു കൂർക്കം വലി കുറയ്ക്കുന്ന ഉയരം കണ്ടെത്തി തലയണ ഉപയോഗിക്കാം.

കൂര്‍ക്കം വലി തടയാം ഉറക്കത്തിലുള്ള ഹൃദയാഘാതവും

 

തലച്ചോറിന്റെ വിശ്രമമില്ലായ്‌മയും അനവസരത്തില്‍ ഉണ്ടാകുന്നു. ഈ അനാവശ്യ ഹോര്‍മോണുകളും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കു കാരണമാകുന്നു.

ആധുനിക കാലഘട്ടത്തില്‍ കൂര്‍ക്കംവലി ഒരു രോഗമായി തിരിച്ചറിഞ്ഞിട്ടുണ്ട്‌. ഉറക്കത്തില്‍ കൂര്‍ക്കംവലിയുടെ ഭാഗമായി സംഭവിക്കുന്ന ശ്വാസതടസം, ഓക്‌സിജന്റെ കുറവ്‌, ഉറക്കത്തില്‍ ശിഥിലീകരണം എന്നിവയാണ്‌ കടുത്ത ആരോഗ്യ പ്രശ്‌നത്തിലേക്ക്‌ നയിക്കുന്നത്‌.

''ഡോക്‌ടര്‍, കൂര്‍ക്കംവലി എന്റെ ജീവിതം തന്നെ താറുമാറാക്കിയിരിക്കുന്നു. ഭാര്യയോ, കുട്ടികളോ എന്റെ കൂടെ ഉറങ്ങാന്‍ കൂട്ടാക്കാറില്ല. ഓഫീസിലോ, ബസ്സിലോ, സിനിമാ തിയേറ്ററിലോ കുറച്ചു നേരം ഇരുന്നുപോയാല്‍ പെട്ടെന്ന്‌ ഉറങ്ങിപ്പോവുകയും ശക്‌തമായി കൂര്‍ക്കംവലിക്കുകയും ചെയ്യുന്നു.

അതുകൊണ്ട്‌ സുഹൃത്തുക്കളും ബന്ധുക്കളും എന്റെ കൂടെ യാത്ര ചെയ്യാനും എന്തെങ്കിലും പൊതു പരിപാടികളില്‍ പങ്കെടുക്കാനോ മടിക്കുന്നു. എന്താണ്‌ ഇതിനൊരു പരിഹാരം.? ''

രോഗിയില്‍ ഒബ്‌സ്ട്രാക്‌റ്റീവ്‌ സ്ലീപ്‌ എന്ന രോഗാവസ്‌ഥ പ്രകടമായി തുടങ്ങി. തടിച്ച ശരീരം, ഉറക്കം തൂങ്ങിയ മുഖം, ഉത്സാഹക്കുറവ്‌ എല്ലാം പ്രകടമാണ്‌. പ്രഷറിനും ഷുഗറിനും കഴിക്കുന്ന മരുന്നുകളുടെ വലിയൊരു ലിസ്‌റ്റ് രോഗി എടുത്ത്‌ കാണിച്ചു കൊണ്ട്‌ പറഞ്ഞു. ഡോക്‌ടര്‍, ഇപ്പോഴും ഷുഗറും പ്രഷറും നിയന്ത്രിക്കാറായില്ല.

എന്താണ്‌ ഒ എസ്‌ എ?

നാം ഉറങ്ങുമ്പോള്‍ നമ്മുടെ തലച്ചോര്‍ വിശ്രമത്തിലേക്ക്‌ പോവുകയും നമ്മുടെ തലച്ചോറിലെ ഓട്ടോമാറ്റിക്‌ സനെറ്റുകള്‍ ശ്വസനവ്യവസ്‌ഥയെ നിന്ത്രിക്കുകയുമാണ്‌ സാധാരണയായി സംഭവിക്കുന്നത്‌.

ഒ എസ്‌ എ ഉള്ള രോഗികളില്‍ ശ്വസന വ്യവസ്‌ഥയില്‍ സാവധാനം തടസം നേരിടുകയും അത്‌ പുരോഗമിച്ച്‌ ചിലരില്‍ പൂര്‍ണ്ണമായി തടസപ്പെടുന്നു. ഇങ്ങനെ തടസം നേരിടുന്ന സമയങ്ങളില്‍ രോഗിക്ക്‌ ശ്വാസതടസവും തത്‌ഫലമായി ഓക്‌സിജന്റെ കുറവും സംഭവിക്കുന്നു.

തലച്ചോറിന്റെ വിശ്രമമില്ലായ്‌മയും അനവസരത്തില്‍ ഉണ്ടാകുന്നു. ഈ അനാവശ്യ ഹോര്‍മോണുകളും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കു കാരണമാകുന്നു.

കൂര്‍ക്കം വലിയും ആരോഗ്യ പ്രശ്‌നങ്ങളും

ഒ എസ്‌ എ വ്യക്‌തിയില്‍ രണ്ടു തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു.

1. മാനസിക പ്രത്യാഘാതങ്ങള്‍

a. ടെന്‍ഷന്‍
b. ഉറക്കം തൂങ്ങല്‍ ഓഫീസിലും വാഹനങ്ങളിലും തത്‌ഫലമായി ഉണ്ടാകാവുന്ന അപകടങ്ങള്‍
c. തലവേദന വിട്ടുമാറാതെ രാവിലെ അനുഭവപ്പെടുന്നത്‌.
d. ഓര്‍മക്കുറവ്‌
e. പെട്ടെന്നുള്ള ദേഷ്യം.
f. ശ്രദ്ധക്കുറവ്‌
g. കുട്ടികളില്‍ എ ഡി എച്ച്‌ ഡി എന്ന രോഗാവസ്‌ഥ

2. ശാരീരിക പ്രത്യാഘാതങ്ങള്‍

a. അമിത വണ്ണം
b. അമിത ക്ഷീണം
c. അനിയന്ത്രിതമായ പ്രഷറും ഷുഗറും (പലപ്പോഴും ഒന്നില്‍ കൂടുതല്‍ മരുന്നുകള്‍ ആവശ്യമായി വരുന്നു.)
d. ഹൃദയാഘാതം
e. നെഞ്ചുവേദന
f. ഹൃദയതാളം തെറ്റല്‍
g. ശ്വാസകോശ പ്രഷര്‍

 

കൂര്‍ക്കം വലി, കാരണങ്ങളും പരിഹാരവും

മെയില്‍ കൂര്‍ക്കം വലി അവനവനല്ലാ, മറ്റുള്ളവര്‍ക്ക് ഉപദ്രവമുണ്ടാക്കുന്ന ഒരു കാര്യമാണ്. കൂര്‍ക്കം വലിക്ക് മിക്കവാറും ഒരു കാരണമുണ്ടാകും. അതുകൊണ്ടു തന്നെ പരിഹാരവുമുണ്ട്. അലര്‍ജി പ്രശ്‌നങ്ങളും മൂക്കടപ്പും മിക്കപ്പോഴും കൂര്‍ക്കം വലിക്കു കാരണമാകും. മൂക്കിലൂടെ ശ്വാസം വലിക്കാന്‍ കഴിയാതെ വരുമ്പോള്‍ വായിലൂടെ ശ്വസിക്കുന്നതു സാധാരണം. ഇത് കൂര്‍ക്കം വലിക്കു കാരണമാവുകയും ചെയ്യും. മൂക്കടപ്പു മാറാനുള്ള മാര്‍ഗങ്ങളായ നേസല്‍ സ്ട്രിപ്പുകള്‍, മൂക്കിലൊഴിക്കാവുന്ന തുള്ളിമരുന്നുകള്‍ എന്നിവ ഇത്തരം കൂര്‍ക്കം വലിക്ക് പരിഹാരമാകും. പുകവലി, മദ്യപാനം തുടങ്ങിയ ശീലങ്ങളും കൂര്‍ക്കം വലിക്കു കാരണമാകും. മദ്യപാനം ശ്വാസനാളിയുടെ മുകള്‍ഭാഗത്തെ ചുരുക്കും. ശരിക്കു ശ്വാസം വലിക്കാന്‍ കഴിയാതാകുമ്പോള്‍ കൂര്‍ക്കം വലിക്കാനുള്ള സാധ്യതയുണ്ട്. തടി കൂടുതലുള്ളവര്‍ കൂടുതലായി കൂര്‍ക്കം വലിക്കുന്നതു കണ്ടിട്ടില്ലേ. കൊഴുപ്പ് തൊണ്ടയില്‍ അടിയുന്നത് സുഗഗമായ ശ്വസനത്തിന് തടസമാകും. ഇത് കൂര്‍ക്കംവലിയുണ്ടാക്കും. തടിയും കൊഴുപ്പും കുറയ്ക്കുകയാണ് ഇവിടെ പരിഹാരം. കഴിക്കുന്ന ഭക്ഷണവും ഒരു പരിധി വരെ കൂര്‍ക്കം വലിക്കുന്നതിന് കാരണമാകുന്നുണ്ട്. ആസിഡിറ്റിയുള്ള ഭക്ഷണങ്ങള്‍ ശ്വാസനാളത്തിന്റെ ശരിയായ പ്രവര്‍ത്തനത്തെ ബാധിക്കുന്നു. ഇത് ശ്വനസം തടസപ്പെടുത്തുകയും ചെയ്യും. അസിഡിറ്റിയുണ്ടാകാത്ത ഭക്ഷണങ്ങള്‍ തെരഞ്ഞെടുത്തു കഴിയ്ക്കണം. കിടക്കുന്ന രീതിയും കൂര്‍ക്കം വലിക്കു കാരണമാകുന്നുണ്ട്. കമഴ്ന്നു കിടക്കുമ്പോള്‍ സ്വാഭാവികമായും നാക്ക് തൊണ്ടിയിലൂടെയുള്ള ശ്വസനപ്രക്രിയക്കു തടസം നില്‍ക്കും. ഇത് കൂര്‍ക്കം വലിക്കു കാരണമാകും. പൊന്തി നില്‍ക്കുന്ന പല്ലുകളും കൂര്‍ക്കം വലിക്കു കാരണമാകം. ഇത്തരത്തിലുള്ളവര്‍ക്ക് വായ മുഴുവനായി അടയ്ക്കാന്‍ പറ്റിയെന്നു വരില്ല. ഇതും കൂര്‍ക്കം വലിക്കു കാരണമാകും. ദന്തഡോക്ടറെ കണ്ട് ഇതിന് പരിഹാരം തേടാം.

കൂര്‍ക്കംവലി പരിഹരിക്കാം

ഉറക്കപ്രശ്‌നങ്ങള്‍ പലപ്പോഴും ഗൗരവമായ ആരോഗ്യപ്രശ്‌നങ്ങളായി മാറാറുണ്ട്. 
ഇവയില്‍ ഏറ്റവും പ്രധാനം കൂര്‍ക്കംവലിയാണ്

നിദ്രായത്തം സുഖം ദുഃഖം എന്നാണ് ആയുര്‍വേദാചാര്യനായ വാഗ്ഭടന്‍ പറഞ്ഞിട്ടുള്ളത്. ജീവിതത്തിലെ സുഖവും ദുഃഖവും ഉറക്കത്തെ ആശ്രയിച്ചിരിക്കുന്നു എന്നര്‍ഥം. ഉറക്കപ്രശ്‌നങ്ങള്‍ പലപ്പോഴും ഗൗരവമായ ആരോഗ്യപ്രശ്‌നങ്ങളായി മാറാറുണ്ട്. ഇവയില്‍ ഏറ്റവും പ്രധാനം കൂര്‍ക്കംവലിയാണ്. ഉറക്കത്തില്‍ ശബ്ദത്തോടെ ശ്വാസോച്ഛ്വാസം ചെയ്യേണ്ടി വരുന്നപ്രശ്‌നം തന്നെ കൂര്‍ക്കംവലി. ഉണര്‍ന്നിരിക്കുമ്പോള്‍ ഒരു നിമിഷം പോലും വിടാതെ ശ്വാസോച്ഛ്വാസം ചെയ്തുകൊണ്ടിരിക്കുന്നവരാണ് നാമെല്ലാം. എന്നാല്‍ ആ വേളയില്‍ നേരിയശബ്ദം പോലും ഉണ്ടാകാറില്ല. ഉറക്കത്തില്‍ മാത്രമാണ് ശ്വാസോച്ഛ്വാസത്തില്‍ ഒച്ചപ്പാടുണ്ടായി കൂര്‍ക്കം വലിയാകുന്നത്.

കാരണങ്ങള്‍
ശ്വാസോച്ഛ്വാസം ചെയ്യുമ്പോള്‍ വായു കടന്നുപോകുന്ന വഴിയിലെവിടെയെങ്കിലും തടസ്സങ്ങളുണ്ടാകുന്നതാണ് കൂര്‍ക്കം വലി.പലകാരണങ്ങള്‍

ഉറക്കപ്രശ്‌നങ്ങള്‍ പലപ്പോഴും ഗൗരവമായ ആരോഗ്യപ്രശ്‌നങ്ങളായി മാറാറുണ്ട്.
ഇവയില്‍ ഏറ്റവും പ്രധാനം കൂര്‍ക്കംവലിയാണ

നിദ്രായത്തം സുഖം ദുഃഖം എന്നാണ് ആയുര്‍വേദാചാര്യനായ വാഗ്ഭടന്‍ പറഞ്ഞിട്ടുള്ളത്. ജീവിതത്തിലെ സുഖവും ദുഃഖവും ഉറക്കത്തെ ആശ്രയിച്ചിരിക്കുന്നു എന്നര്‍ഥം. ഉറക്കപ്രശ്‌നങ്ങള്‍ പലപ്പോഴും ഗൗരവമായ ആരോഗ്യപ്രശ്‌നങ്ങളായി മാറാറുണ്ട്. ഇവയില്‍ ഏറ്റവും പ്രധാനം കൂര്‍ക്കംവലിയാണ്. ഉറക്കത്തില്‍ ശബ്ദത്തോടെ ശ്വാസോച്ഛ്വാസം ചെയ്യേണ്ടി വരുന്നപ്രശ്‌നം തന്നെ കൂര്‍ക്കംവലി. ഉണര്‍ന്നിരിക്കുമ്പോള്‍ ഒരു നിമിഷം പോലും വിടാതെ ശ്വാസോച്ഛ്വാസം ചെയ്തുകൊണ്ടിരിക്കുന്നവരാണ് നാമെല്ലാം. എന്നാല്‍ ആ വേളയില്‍ നേരിയശബ്ദം പോലും ഉണ്ടാകാറില്ല. ഉറക്കത്തില്‍ മാത്രമാണ് ശ്വാസോച്ഛ്വാസത്തില്‍ ഒച്ചപ്പാടുണ്ടായി കൂര്‍ക്കം വലിയാകുന്നത്.

കാരണങ്ങള്‍

ശ്വാസോച്ഛ്വാസം ചെയ്യുമ്പോള്‍ വായു കടന്നുപോകുന്ന വഴിയിലെവിടെയെങ്കിലും തടസ്സങ്ങളുണ്ടാകുന്നതാണ് കൂര്‍ക്കം വലി.പലകാരണങ്ങള്‍ കൊണ്ട് ഇങ്ങനെ കൂര്‍ക്കംവലിയുണ്ടാകാം.

ജലദോഷവും മൂക്കടപ്പും:

ജലദോഷവും മൂക്കടപ്പുമുള്ളപ്പോള്‍ മിക്കയാളുകള്‍ക്കും കൂര്‍ക്കം വലിയുണ്ടാകാറുണ്ട്. ശ്വാസവായുവിന് നേരേ ശ്വാസകോശത്തിലേക്കു കടന്നെത്താന്‍കഴിയാത്തവിധം തടസ്സങ്ങളുണ്ടാകുന്നതാണ് ഇതിനു കാരണം. കുട്ടികളില്‍ ഇതു കൂടുതലായി കാണാറുണ്ട്


ശ്വാസഗതിയില്‍ കുറുനാക്ക് തടസ്സമായി വരുന്നത്:

വളരെ ചുരുക്കം ചിലരില്‍ മാത്രം കാണുന്ന പ്രശ്‌നമാണിത്. കുറുനാക്കിന് അല്പം നീളം കൂടുതലുള്ളവരില്‍ അത് ശ്വാസ വായുവിന്റെ പ്രവാഹത്തെ തടസ്സപ്പെടുത്തുന്നതാണ് കൂര്‍ക്കം വലിക്കു കാരണം.


തൊണ്ടയിലെ പേശികള്‍ അയഞ്ഞ് ദുര്‍ബലമാകുന്നത്:

കൂര്‍ക്കംവലിയുടെ ഏറ്റവും പ്രധാനപ്പെട്ടകാരണം ഇതു തന്നെ. ഉറങ്ങുമ്പോള്‍ കഴുത്തിലെ പേശികളും നാവുമായി ബന്ധപ്പെട്ട പേശികളുമൊക്കെ തെല്ലൊന്ന് കുഴഞ്ഞ് ബലം കുറഞ്ഞിരിക്കും. നാവും വലിയൊരു പേശിയാണല്ലോ. 

ഉണര്‍ന്നിരിക്കുമ്പോള്‍ ദൃഢമായി നില്‍ക്കുന്ന നാവ് ഉറക്കത്തില്‍ ദൃഢത കുറഞ്ഞ് കുഴഞ്ഞു താഴേക്കു തൂങ്ങിനില്‍ക്കും.കഴുത്തില്‍ പേശികളല്ലാതെ അസ്ഥികളൊന്നുമില്ല എന്നതുമോര്‍ക്കുക. ഉറങ്ങുമ്പോള്‍ ഈ പേശികളെല്ലാം കുറച്ചൊന്ന് അയഞ്ഞ് തളര്‍ന്നിരിക്കും.
തൊണ്ടയിലൂടെയാണല്ലോ ശ്വാസനാളി കടന്നുപോകുന്നത്. ഈ ശ്വാസക്കുഴല്‍ അയഞ്ഞ് തളര്‍ന്നിരിക്കുന്നതിനാല്‍ അതിലൂടെ വായുവിന് ശരിക്കു കടന്നുപോകാന്‍ കഴിയാതെ വരും. ഇങ്ങനെ തടസ്സപ്പെട്ട് വായു കടന്നുപോകുമ്പോഴുണ്ടാകുന്ന ശബ്ദമാണ് കൂര്‍ക്കം വലിയായി അനുഭവപ്പെടുന്നത്.


മൂക്കിന്റെ പാലത്തിനുണ്ടാകുന്ന തകരാറുകള്‍:

ജനിക്കുമ്പോള്‍തന്നെ മൂക്കിനുണ്ടാകുന്ന ചില പ്രശ്‌നങ്ങള്‍ കൂര്‍ക്കംവലിക്കു കാരണമാകാറുണ്ട്. മൂക്കിന്റെ പാലം വളഞ്ഞിരിക്കുന്നതു പോലുള്ള പ്രശ്‌നങ്ങള്‍ ഉദാഹരണം.


ടോണ്‍സിലൈറ്റിസ്:

കഴുത്തിന്റെ ഇരു വശങ്ങളിലുമായി സ്ഥിതി ചെയ്യുന്ന ലിംഫ് കലകളാണ് ടോണ്‍സിലുകള്‍. ഇവയ്ക്ക് അണുബാധയുണ്ടായി വീങ്ങുമ്പോള്‍ തൊണ്ടയില്‍ ശ്വാസനാളം ഇടുങ്ങുകയും കൂര്‍ക്കംവലിയുണ്ടാവുകയും ചെയ്യും

പരിഹാരം

പലപ്പോഴും ജീവിതക്രമീകരണങ്ങള്‍ കൊണ്ടു തന്നെ കൂര്‍ക്കംവലി വലിയൊരളവോളം പരിഹരിക്കാന്‍ കഴിയും


ചരിഞ്ഞു കിടക്കുക:

മലര്‍ന്നു കിടന്നുറങ്ങുമ്പോള്‍ കഴുത്തിലെ പേശികള്‍ അയഞ്ഞു തളര്‍ന്ന് ശ്വാസനാളം ചുരുങ്ങി കൂര്‍ക്കംവലിയുണ്ടാകാം.ചരിഞ്ഞു കിടന്നാല്‍ ഈ പ്രശ്‌നം വലിയൊരളവോളം പരിഹരിക്കാനാവും.


തടികുറയ്ക്കുക:

കൂര്‍ക്കംവലിയുടെയും മറ്റ് ഉറക്കപ്രശ്‌നങ്ങളുടെയും മുഖ്യ കാരണങ്ങളിലൊന്ന് പൊണ്ണത്തടിയാണ്. തടി കുറയ്ക്കുന്നതു കൊണ്ടു തന്നെ വലിയൊരളവുവരെ ഈ പ്രശ്‌നം പരിഹരിക്കാനാവും.


തലയണ വേണ്ട:

മലര്‍ന്നു കിടന്നുറങ്ങുമ്പോള്‍ തലയണ ഒഴിവാക്കുക. ചരിഞ്ഞു കിടന്നുറങ്ങുമ്പോള്‍ കനം കുറഞ്ഞ തലയണ ഉപയോഗിക്കണം.
അത്താഴം നേരത്തേ കഴിക്കുക:

ഉറങ്ങാന്‍ കിടക്കുന്നതിനു രണ്ടു മണിക്കൂര്‍ മുമ്പെങ്കിലും ഭക്ഷണം കഴിച്ചിരിക്കണം. നിറഞ്ഞ വയറോടെ ഉറങ്ങാന്‍ പോകുന്നത് കൂര്‍ക്കംവലി കൂട്ടും.

ജലദോഷം അകറ്റുക:

മൂക്കടപ്പും ജലദോഷവും വിട്ടുമാറാതെ കൊണ്ടു നടക്കുന്നവര്‍ക്ക് കൂര്‍ക്കംവലിയും വിട്ടുമാറിയില്ലെന്നു വരാം.ആവിപിടിക്കുക:

ശ്വാസതടസ്സം, കഫക്കെട്ട് , ജലദോഷം തുടങ്ങിയ പ്രശ്‌നങ്ങളെന്തെങ്കിലുമുണ്ടെങ്കില്‍ ആവി പിടിക്കുന്നത് ഏറെ ഫലം ചെയ്യും.


പതിവായി വ്യായാമം ചെയ്യുക:

ഏതാണ്ടെല്ലാ ആരോഗ്യപ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരമാര്‍ഗങ്ങളിലൊന്നാണ് പതിവു വ്യായാമം. കഴുത്തിലെ പേശികള്‍ക്ക് ആയാസം കിട്ടും വിധം പതിവായി വ്യായാമം ചെയ്യുമ്പോള്‍ പേശികള്‍ക്കു ബലം കിട്ടും. ഇത് കൂര്‍ക്കംവലി തടയാന്‍ സഹായിക്കും.

ചികില്‍സകള്‍


ഗൗരവമായ പ്രശ്‌നങ്ങളെന്തെങ്കിലുമുണ്ട് എന്നു കണ്ടെത്തിയാല്‍ കൂര്‍ക്കംവലി പരിഹരിക്കാന്‍ ചികില്‍സകള്‍ വേണ്ടിവരും. മൂക്കിന്റെയോ മുഖാകൃതിയുടെയോ പ്രശ്‌നങ്ങള്‍, ടോണ്‍സിലൈറ്റിസ് തുടങ്ങിയവയുള്ളവര്‍ക്ക് ചികില്‍സ വേണ്ടിവരും. ഉറങ്ങുമ്പോള്‍ കടിച്ചുപിടിക്കാനുള്ള ഒരുപകരണം ഇപ്പോള്‍ ലഭ്യമാണ്. ഉറങ്ങുമ്പോള്‍ പേശികള്‍ കുഴഞ്ഞ് കീഴ്ത്താടിയുടെയോ നാവിന്റെയോ സ്ഥാനം തെറ്റി പ്രശ്‌നങ്ങളുണ്ടാകാതിരിക്കാന്‍ ഇത് സഹായിക്കും.


സി.പാപ്:

ഉറക്കത്തില്‍ ശ്വസിക്കാന്‍ വിഷമമുള്ളവര്‍ക്ക് കൃത്രിമമായി ശ്വാസം നല്‍കാനുള്ള സംവിധാനമാണ് സി പാപ്. കണ്ടിന്യുവസ് പോസിറ്റീവ് എയര്‍വേ പ്രഷര്‍ എന്നതിന്റെ ചുരുക്കമാണ് സി.പാപ്. വെന്‍റിലേറ്ററിന്റെ പ്രവര്‍ത്തനത്തോടു സാദൃശ്യമുണ്ട് ഇതിന്. ഉയര്‍ന്ന മര്‍ദത്തില്‍ വായു മൂക്കിലൂടെ അടിച്ചുകയറ്റി വിടുന്ന ഉപകരണമാണിത്. വളരെ ലളിതമായി പ്രവര്‍ത്തിക്കുന്ന ഈ ഉപകരണം കേരളത്തില്‍ ഇപ്പോള്‍ വളരെയധികം പേര്‍ ഉപയോഗിക്കുന്നുണ്ട്.


ചില നിരീക്ഷണങ്ങള്‍:


ഉറക്കവുമായി ബന്ധപ്പെട്ട മിക്ക പ്രശ്‌നങ്ങളിലും പാരമ്പര്യത്തിന്റെ സ്വാധീനമുണ്ടാവും. കൂര്‍ക്കംവലിയുടെ കാര്യത്തിലും പാരമ്പര്യം ഒരു പ്രധാനകാരണമാണ്.

കഴുത്തിന്റെ വണ്ണം 17 ഇഞ്ചില്‍ കൂടുതലുള്ള പുരുഷന്മാര്‍ക്കും 15 ഇഞ്ചില്‍ കൂടുതലുള്ള സ്ത്രീകള്‍ക്കും കൂര്‍ക്കം വലിയുണ്ടാകാന്‍ സാധ്യത കൂടുതലാണ്.

 


പൊതുവേ കുട്ടികളില്‍ കൂര്‍ക്കംവലി കുറവാണ്. പുരുഷന്മാരിലാണ് കൂര്‍ക്കംവലി ഏറ്റവും കൂടുതല്‍. അതില്‍ത്തന്നെ 25-60 പ്രായമുള്ളവരില്‍.

കൂര്‍ക്കംവലി രോഗമല്ല. എന്നാല്‍ രോഗങ്ങള്‍ മൂലം കൂര്‍ക്കംവലിയുണ്ടാകാറുണ്ട്്. ഉറക്കത്തിനിടെ തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോള്‍ മിക്കവരുടെയും കൂര്‍ക്കം വലി തെല്ലൊന്നു കുറയാറുണ്ട്.

കൂര്‍ക്കംവലിക്കിടെ ഇടക്ക് ശ്വാസം നിന്നു പോകുന്നവര്‍ക്ക് ചിലപ്പോള്‍ ഗൗരവമേറിയ പ്രശ്‌നങ്ങളുണ്ടാകാം. ശ്വാസം ഇടക്കു നിന്നു പോകുമ്പോള്‍ തലച്ചോറിലേക്കുള്ള വായു പ്രവാഹം തടസ്സപ്പെടുന്നതാണ് പ്രശ്‌നകാരണമായി മാറുന്നത്.

കൂര്‍ക്കംവലി നിര്‍ത്താന്‍ ഒരു എളുപ്പവഴി….

ഉറങ്ങുന്ന സമയത്ത് ശ്വാസോഛാസം ചെയ്യുമ്പോള്‍ വായുവിന് തടസമുണ്ടാകുന്ന അവസ്ഥയാണ്കൂര്‍ക്കംവലി അഥവാ സ്ലീപ്പ് ആപ്നിയ. കൂര്‍ക്കം വലി മൂലം ഉറക്കത്തില്‍ ഉയര്‍ന്ന ശബ്ദത്തോടെ ശ്വാസനിശ്വാസം ചെയ്യേണ്ടി വരുന്നു. തൊണ്ടയിലുണ്ടാകുന്ന തടസ്സം മൂലം വായുവിന് നേരേ ശ്വാസകോശത്തിലേക്കു പ്രവേശിക്കുവാന്‍ സാധിക്കാതെ വരുമ്പോളാണ് ഈ അവസ്ഥയുണ്ടാകുന്നത്.

ഇത് കൂര്‍ക്കം വലിയുടെ ശാസ്ത്രീയ വിശദ്ധീകരണം. എന്നാല്‍ മറ്റുള്ളവര്‍ക്ക് വളരെയേറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന, നാം അറിയാതെ പോകുന്ന ഈ അവസ്ഥ, മറ്റുള്ളവര്‍ പറയുമ്പോള്‍ മാത്രമേ നാം അറിയാറുള്ളൂ എന്നതാണ് സത്യം. ഈ കൂര്‍ക്കം വലി നിര്‍ത്തുവാന്‍ എല്ലാവരും പരിശ്രമിക്കാരുണ്ട്. ഉപബോധഅവസ്ഥയില്‍ ഉള്ള കാര്യങ്ങള്‍ക്ക് മാത്രമേ ശരീരം സപ്പോര്‍ട്ട് ചെയ്യൂ എന്നതിനാല്‍, ഉറക്കത്തില്‍ നടക്കുന്ന നാം അറിയാത്ത ഈ പ്രവൃത്തിക്ക് തടയിടാന്‍ വളരെയധികം പ്രയാസമാണ്.

ശരീരത്തിന്റെ ദൈനംദിനപ്രവര്‍ത്തനങ്ങള്‍ക്ക് അത്യാവശ്യമായ ഒരു വസ്തുവാണ് ഓക്‌സിജന്‍. ഈ ഓക്‌സിജന്‍ നമുക്ക് ലഭിക്കുന്നത് നമ്മുടെ ശ്വസനപ്രക്രിയയിലൂടെയും. എന്നാല്‍ കൂര്‍ക്കംവലി അഥവാ സ്ലീപ് എപ്നിയ എന്നാല്‍ തുടരെയും എന്നാല്‍ ക്ഷണികവുമായി നാം ശ്വാസം എടുക്കാന്‍ മറന്നുപോവുക എന്നതാണ്. ഇതിനുകാരണം താടി, നാക്ക്, തൊണ്ട എന്നിവിടങ്ങളിലെ പേശികളുടെ പ്രവര്‍ത്തന മന്ദീകരണമാണ്. അതിനാല്‍ത്തന്നെ ശ്വാസം ലഭിക്കാത്ത അവസ്ഥ ഉറക്കത്തില്‍ സംഭവിച്ചാല്‍ ചിലപ്പോള്‍ അത് മസ്തിഷ്‌കാഘാതം പോലെയുള്ള സങ്കീര്‍ണ്ണപ്രശ്‌നങ്ങളിലേക്ക് നയിക്കാം.

കൂര്‍ക്കം വലിയുടെ അനന്തരഫലമായി പലരോഗങ്ങളും നമ്മളെ തേടിയെത്താന്‍ സാധ്യതയുള്ളതായി പുതിയ പഠനങ്ങള്‍ തെളിയിക്കുന്നു. തുടര്‍ച്ചയായുള്ള മൂത്രവിസര്‍ജ്ജനം മുതല്‍, പ്രമേഹം, ഹൃദയാഘാതം വരെയുള്ള രോഗാവസ്ഥയിലെക്ക് ഈ കൂര്‍ക്കംവലി നമ്മെ കൊണ്ടുചെന്നെത്തിക്കാം.

ചികിത്സാമാര്‍ഗ്ഗങ്ങള്‍

1. സ്ലീപ് സ്റ്റെഡി

രാത്രികാലത്ത്, നിങ്ങള്‍ ഉറങ്ങിയശേഷം, നിങ്ങളുടെ ഉറക്കരീതി, ശ്വാസോച്ഛ്വാസരീതി, ഉറക്കത്തിന്റെ ഘടന എന്നിവ ശാസ്ത്രായമായി, ഉപകരണങ്ങളുടെ സഹായത്തോടെ വിശകലനം ചെയ്ത്, നിങ്ങളുടെ ശ്വസനപ്രക്രിയയില്‍ മാറ്റം വരുത്തുന്ന ചികിത്സാരാതിയാണ് സ്ലീപ് സ്റ്റെഡി.

വിദഗ്ദരായ ഡോക്റ്റര്‍മാരുടെയും, ടെക്‌നീഷ്യന്‍ മാരുടെയും സഹായത്തോടെയാണ് ഈ പ്രക്രിയ നടക്കുന്നത്. CPAP എന്നാ ഉപകരണത്തിന്റെ സഹായത്തോടെ നിങ്ങളുടെ ശ്വസനപ്രക്രിയയുടെ രീതിയില്‍ വരെ മാറ്റങ്ങള്‍ വരുത്തുവാന്‍ സാധിക്കും.

2. ചിന്‍ സ്ട്രാപ്പ്

മൈ സ്‌നോരിംഗ് സൊല്യൂഷന്‍ എന്ന കമ്പനി പുതിയതായി കൂര്‍ക്കംവലിക്കാര്‍ക്കായി രൂപകല്‍പ്പന ചെയ്തതാണ് ചിന്‍ സ്ട്രാപ്പ്. കീഴ്താടിയും, നാക്കിനെയും, തൊണ്ടയിലെ പേശികളെയും ശ്വസനത്തില്‍ സഹായിക്കുകയാണ് ഇതിന്റെ കടമ. ശാസ്ത്രീയമായി ഇതിന്റെ പ്രവര്‍ത്തനമികവ് തെളിയിക്കപ്പെട്ടതിനാല്‍, ഇത് ഉപയോഗികുന്നതിന് യാതൊരുവിധ പാര്‍ശ്വഫലങ്ങളും ഇല്ലെന്ന് ഉറപ്പാക്കാം.

കൂര്‍ക്കംവലിക്കുള്ള മരുന്ന് .

മുള്ളു മുരുക്കില ചാറു -10 മില്ലി ( മുള്ള് മുരുക്ക് പണ്ട് കാലങ്ങളില്‍ അതിര്‍ത്തി വേലി കെട്ടുന്നതിനു ഉപയോഗിച്ചിരുന്നു . പല വീടുകളില്‍ ഇതിന്റെ ഇല ഇഡ്ഡലി തട്ടില്‍ വെച്ച് അതില്‍ ഇഡ്ഡലി പുഴുങ്ങി എടുക്കുമായിരുന്നു .അനാവശ്യ കൊഴുപ്പുകളെ അലിയിക്കാന്‍ ഇതിന്റെ കഴിവ് പൂര്‍വീകര്‍ അറിഞ്ഞിരുന്നു എന്ന് മനസിലാക്കണം )
തുളസി ഇല ചാറു -10 മില്ലി 
ചുവന്നുള്ളി - 3 ഗ്രാം 
കുരുമുളക് -10 എണ്ണം 
തേന്‍ -50 മില്ലി 
ചെയ്യണ്ട വിധം :
മുള്ളു മുരിക്കിന്റെ ഇലയും തുളസി ഇലയും അരച്ച് ചാറു എടുക്കുക .അതിനോടൊപ്പം ചുവന്നുള്ളി ,വെളുത്തുള്ളി ചെറുതാക്കി ചതച്ചു തയ്യാറാക്കി വെച്ചിരിക്കുന്ന ചാറില്‍ ചേര്‍ക്കുക .കുരുമുളകും പൊടിച്ചു ചേര്‍ക്കുക . നല്ലവണ്ണം ഇളക്കി ചേര്‍ത്തു അതില്‍ തേനും ചേര്‍ത്തു കൂര്‍ക്കംവലി ഉള്ളവര്‍ രാത്രി കിടക്കുന്നതിനു മുന്‍പ് ഒരു സ്പൂണ്‍ എടുത്തു ചതചിട്ടിരിക്കുന്ന ഉള്ളികള്‍ ചവച്ചു തിന്നുക . ചിലര്‍ക്ക് രാത്രി വീണ്ടും ഒരു സ്പൂണ്‍ കൂടെ കൊടുക്കാം . രാവിലെ വരെ കൂര്‍ക്കംവലി ഉണ്ടാകില്ല . ഈ മരുന്ന് കുട്ടികള്‍ക്ക് കൊടുക്കാം ൦ര് ടീ സ്പൂണ്‍ അളവില്‍ . നെഞ്ചില്‍ കഫകെട്ടു ഉണ്ടാകില്ല . മുല കുടിക്കുന്ന കുഞ്ഞുങ്ങളുടെ അമ്മമാര്‍ ഇതില്‍ ഒരു സ്പൂണ്‍ വീതം കുടിച്ചിട്ട് മുല കൊടുത്താല്‍ കുഞ്ഞുങ്ങള്‍ക്ക്‌ ഉണ്ടാകുന്ന നെഞ്ചിലെ കഫകെട്ടു മാറും .കൂര്‍ക്കംവലി ഇല്ലാത്തവര്‍ കുടിച്ചാല്‍ നെഞ്ചിലെ കഫം ഇളകി പോകും .

3.03333333333
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top