অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

സമ്പൂർണ്ണ ശുചിത്വം

സമ്പൂർണ ശുചിത്വത്തിന് അനൈറോബിക് സെപ്റ്റിക് ടാങ്ക്

ഏതൊരു സമൂഹത്തിന്റേയും ശരിയായ വളര്‍ച്ചയ്ക്ക് ആവശ്യാനുസരണമുളള ഊര്‍ജ്ജ ഉത്പാദന ഇന്ധനങ്ങളും, ഭക്ഷ്യ വസ്തുക്കളുടെ ലഭ്യതയും ശാസ്ത്രീയ മാലിന്യ സംസ്‌കരണ പദ്ധതികളും അത്യന്താപേക്ഷിതമാണ്.  ഇതിലെല്ലാമുപരിയായി മതിയായ ശുചിത്വ സംവിധാനങ്ങളും ഡ്രൈനേജും അത്യന്താപേക്ഷിതമാണെന്ന കാര്യവും എടുത്തു പറയേണ്ടതില്ല.  പല കാരണങ്ങള്‍ കൊണ്ടും ജനങ്ങള്‍ തിങ്ങി പാര്‍ക്കുന്ന  തീരപ്രദേശങ്ങളിലും, ചേരികളിലും, ഗ്രാമങ്ങളിലും മതിയായ ശുചിത്വ സംവിധാനങ്ങള്‍ ആവശ്യാനുസരണം ലഭ്യമല്ല.  അശാസ്ത്രീയമായ സാനിട്ടേഷന്‍ സംവിധാനങ്ങള്‍ മണ്ണും, വായുവും  ജലവും ഒരു പോലെ മലിനീകരിക്കപ്പെടുന്നതിന് ഇടയാകുന്നു.

ജലസ്രോതസുകളോടും കനാലുകളോടും ചേര്‍ന്ന് ചേരികള്‍ രൂപം കൊളളുമ്പോള്‍ മനുഷ്യ വിസര്‍ജ്യം ഉള്‍പ്പടെയുളള മാലിന്യങ്ങള്‍ ജലസ്രോതസുകളിലേക്ക് ഒഴുകി എത്തുന്ന വിധത്തിലായിരിക്കും കക്കൂസുകള്‍ നിര്‍മ്മിക്കുന്നത്.  ഇത് ഗുരുതരമായ ജലമലിനീകരണത്തിനും അതിന്റെ ഫലമായുണ്ടാകുന്ന ജലജന്യ രോഗങ്ങള്‍ക്കും ഇടയാക്കും.  ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതിനുളള അടിയന്തിര നടപടികള്‍ കൈക്കൊണ്ടില്ലെങ്കില്‍ ഭൂഗര്‍ഭജലം ഉള്‍പ്പടെയുളള ശുദ്ധജല സ്രോതസുകള്‍ ക്രമാതീതമായി മലിനപ്പെടുകയും ശുദ്ധജല ലഭ്യത ഒരു ചോദ്യചിഹ്നമായി മാറുകയും ചെയ്യും.

നഗര പ്രദേശങ്ങളിലെ ജനസാന്ദ്രത അനുദിനം വര്‍ദ്ധിച്ച് വരുന്നതിനാല്‍ ഡ്രൈനേജ് ലൈനുകള്‍ നിറഞ്ഞു കവിയുന്നതുള്‍പ്പടെയുളള പലവിധ പ്രശ്‌നങ്ങള്‍ക്കും ഇടയാകുന്നു.  കക്കൂസ് മാലിന്യങ്ങള്‍ പബ്ലിക് ഡ്രൈനേജിലേക്ക് കടത്തി വിടുന്നതിനു മുന്‍പ് ഭാഗിക സംസ്‌കരണം നടത്താന്‍ കഴിഞ്ഞാല്‍ ഈ പ്രശ്‌നം ഒരു പരിധി വരെ ലഘൂകരിക്കാന്‍ സാധിക്കും.
നഗര സാനിട്ടേഷന്‍ കാര്യക്ഷമമാക്കുന്നതിന് മനുഷ്യ വിസര്‍ജ്യത്തിന്റെ ശാസ്ത്രീയമായ സംസ്‌കരണം അത്യന്താപേക്ഷിതമാണ്.  സാനിട്ടേഷന്‍ കാര്യക്ഷമമാക്കുന്നതിന് വിവിധ തലത്തില്‍ സര്‍ക്കാര്‍, സര്‍ക്കാര്‍ഇതര സ്ഥാപനങ്ങള്‍ക്കും നിര്‍ണായകമായ പുരോഗതി കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.  എന്നാല്‍ ഇത് യഥാര്‍ത്ഥ ആവശ്യത്തിന്റെ വളരെ ചെറിയ ഒരു ശതമാനം മാത്രമേ ആകുന്നുളളൂ.  മതിയായ ശുചിത്വം ഉറപ്പു വരുത്തുന്നതിന് ആട്ടോമാറ്റിക് സംവിധാനങ്ങളോടു കൂടിയ ഇലക്‌ട്രോണിക് ടോയിലറ്റുകള്‍ വരെ ഉണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്.  പക്ഷേ ടോയിലറ്റുകള്‍ പുരോഗമിച്ചെങ്കിലും ഇവയോടനുബന്ധിച്ച് സ്ഥാപിക്കുന്ന സെപ്റ്റിക് ടാങ്കുകള്‍ തികച്ചും പ്രാകൃത മാതൃകകളിലുളളവയാണ് ഇപ്പോഴും ഉപയോഗിച്ചു വരുന്നത്.
മനുഷ്യ വിസര്‍ജ്ജ്യം സെപ്റ്റിക് ടാങ്കിനുളളില്‍ വച്ച് സംസ്‌കരിച്ച് വാതകവും വെളളവുമാക്കി മാറ്റുന്നു എന്നു പറയുന്ന സാങ്കേതിക വിദ്യകളില്‍ പോലും ഇപ്രകാരം ഉണ്ടാക്കുന്ന വാതകം ശേഖരിക്കുന്നതിനോ അന്തരീക്ഷത്തില്‍ വ്യാപിക്കുന്നത് തടയുന്നതിനോ യാതൊരു സംവിധാനങ്ങളും വികസിപ്പിച്ചെടുത്തിട്ടില്ല.  പ്രാകൃത സെപ്റ്റിക് ടാങ്ക് ആയാലും ശാസ്ത്രീയമായി രൂപ കല്‍പ്പന ചെയ്ത സെപ്റ്റിക് ടാങ്ക് ആയാലും ഇവയില്‍ ഉണ്ടാകുന്ന വാതകം ഒരു പൈപ്പ് ഉപയോഗിച്ച് അന്തരീക്ഷത്തിലേക്ക് തളളിവിടുന്നതായാണ് കണ്ടു വരുന്നത്.  ഇപ്പോള്‍ മാര്‍ക്കറ്റില്‍ ലഭിക്കുന്ന റെഡിമെയ്ഡ് സെപ്റ്റിക് ടാങ്കുകളുടെ അവസ്ഥയും വ്യത്യസ്ഥമല്ല.  ഇത്തരത്തില്‍ സെപ്റ്റിക് ടാങ്കുകളില്‍ ഘടിപ്പിച്ചിരിക്കുന്ന പൈപ്പു വഴി വാതകങ്ങള്‍ അന്തരീക്ഷത്തിലേക്ക് നേരിട്ട് വ്യാപിക്കത്തക്ക വിധത്തിലാണ് ഇവയുടെയും രൂപ കല്‍പ്പന.
പ്രായ പൂര്‍ത്തിയായ ഒരാള്‍ ഒരു ദിവസം പുറന്തളളുന്ന വിസര്‍ജ്യ വസ്തുക്കളില്‍ നിന്നും 30 ലിറ്റര്‍ വരെ ബയോഗ്യാസ് ഉണ്ടാകുന്നതായി ഈ രംഗത്തു വിവിധ തലത്തില്‍ നടത്തിയ ശാസ്ത്രീയ പഠനങ്ങള്‍ തെളിയിക്കുന്നു.  അഞ്ച് അംഗങ്ങളുളള ഒരു വീട്ടില്‍ നിന്നും ഉണ്ടാകുന്ന വിസര്‍ജ്യത്തില്‍ നിന്നും 54 ക്യൂബിക് മീറ്റര്‍ ബയോഗ്യാസ് ഒരു വര്‍ഷം പുറന്തളളുന്നതായി കണക്കാക്കുന്നു.  ഇത് ഏകദേശം 24 കിലോഗ്രാം LPG ക്ക് തുല്യമാണ്.  എന്നാല്‍ ഒരു ബയോ ഡൈജസ്റ്ററിന്റെ സഹായത്താല്‍ ഇത്രയും ബയോഗ്യാസിനെ ശേഖരിച്ച് ഉപയോഗിച്ചാല്‍ നഗര പ്രദേശങ്ങളില്‍ ഇത്രയും LPG ലാഭിക്കുന്നതിനും ഗ്രാമ പ്രദേശങ്ങളില്‍ ഇതിന് തുല്യമായ വിറക് ഉപയോഗിക്കുന്നത് തടയുന്നതിനും സഹായകരമാണ്.
ബയോഗ്യാസ് ഒരു ഹരിത ഊര്‍ജ്ജ സ്രോതസ്സാണ്.  ഇത് എല്ലാ വിധത്തിലുളള ഊര്‍ജ്ജ ഉദ്പാദനത്തിനും ഉപയോഗിക്കാവുന്ന ഇന്ധനമാണ്.  എന്നാല്‍ അശാസ്ത്രീയമായ സെപ്റ്റിക് ടാങ്കുകളുടെ രൂപകല്‍പ്പന കാരണം, മനുഷ്യ വിസര്‍ജ്യത്തില്‍ നിന്നുളള ബയോഗ്യാസ് ശേഖരിക്കാന്‍ സാധിക്കാതെ നഷ്ടപ്പെടുന്നു.
ഇപ്പോള്‍ വ്യാപകമായി കണ്ടു വരുന്നതു പോലെ സെപ്റ്റിക് ടാങ്കില്‍ ഉണ്ടാകുന്ന ബയോഗ്യാസ് അന്തരീക്ഷത്തില്‍ വ്യാപിക്കുന്നത് ഗുരുതരമായ പരിസ്ഥിതി മലിനീകരണത്തിന് ഇടയാക്കും.  കാരണം ബയോഗ്യാസിലെ പ്രധാന ഘടകം മീതെയിന്‍ ആണ്.  പരിസ്ഥിതി മലിനീകരണത്തില്‍ പ്രധാനപങ്ക് വഹിക്കുന്ന വാതകം കാര്‍ബണ്‍ഡൈഓക്‌സൈഡാണെങ്കിലും കാര്‍ബണഡൈഓക്‌സൈഡുമായി താരതമ്യം ചെയ്യുമ്പോള്‍ 22 മടങ്ങ് കൂടുതല്‍ അപകടകാരിയാണ് മീതെയിന്‍ എന്നാണ് ഈ രംഗത്തു നടത്തിയ നിരവധി പഠനങ്ങള്‍ തെളിയിക്കുന്നത്.
35 പേരുടെ വിസര്‍ജ്യത്തില്‍ നിന്നും പ്രതിദിനം 1000 ലിറ്റര്‍ ബയോഗ്യാസ് ഉദ്പാദിപ്പിക്കപ്പെടുന്നു.  ഇത്തരത്തില്‍ ഒരു വര്‍ഷം പുറന്തളളുന്ന ബയോഗ്യാസ് ഏകദേശം 3.5 മെട്രിക്ടണ്‍ കാര്‍ബണ്‍ഡൈ ഓക്‌സൈഡിനു തുല്യമാണ്.  120 കോടിയില്‍പരം ജനസംഖ്യയുളള ഇന്ത്യ പോലുളള ഒരു രാജ്യത്തില്‍ പ്രതിവര്‍ഷം എത്ര ബില്യന്‍ മെട്രിക്ടണ്‍ കാര്‍ബണ്‍ഡൈ ഓക്‌സൈഡാണ് ഇത്തരത്തില്‍ അന്തരീക്ഷത്തില്‍ വ്യാപിക്കുന്നത് എന്ന് ഊഹിക്കാവുന്നതേയുളളൂ.

എന്നാല്‍ ഇത്രയും ഉയര്‍ന്ന അളവിലുളള ബയോഗ്യാസ് ശാസ്ത്രീയമായി ശേഖരിക്കുന്നതിനും ഊര്‍ജ്ജ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനും അനുയോജ്യമായ പദ്ധതികള്‍ വികസിപ്പിച്ചെടുക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.  മനുഷ്യ വിസര്‍ജ്യം സംസ്‌കരിച്ച് ബയോഗ്യാസ് ശേഖരിക്കാന്‍ പല പദ്ധതികളും സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ചിട്ടുണ്ട്.  ഇത് ടോയിലറ്റ് ലിങ്ക്ട് ബയോഗ്യാസ് പദ്ധതി എന്ന പേരില്‍ അറിയപ്പെടുന്നു.  നിരവധി പേര്‍ ഒരുമിച്ച് താമസിക്കുന്ന സ്ഥാപനങ്ങളില്‍ ഇത്തരത്തില്‍ ബയോഗ്യാസ് പ്ലാന്റുകള്‍ സ്ഥാപിച്ച് ബയോഗ്യാസ് ഉത്പാദിപ്പിച്ച് ഉപയോഗിച്ചുവരുന്നു.  എന്നാല്‍ ഇതുപോലെ വീടുകളിലെ കക്കൂസ് ബന്ധിപ്പിച്ച് ബയോഗ്യാസ് ഉദ്പാദിപ്പിക്കുന്ന ബയോഗ്യാസ് പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ടെങ്കിലും അതിന് അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കുന്നില്ല.  ഇതിന്റെ പ്രധാന കാരണം ഈ സാങ്കേതിക വിദ്യയെ കുറിച്ചുളള അജ്ഞതയും തെറ്റിദ്ധാരണകളുമാണ്.  കൂടാതെ സാധാരണ സ്വന്തമായി കക്കൂസ് ഉളള വീടുകളില്‍ കക്കൂസില്‍ നിന്നും സെപ്റ്റിക് ടാങ്കുകളിലേക്കോ ഡ്രൈനേജ് ലൈനിലേക്കോ ഘടിപ്പിച്ചിട്ടുളള പൈപ്പുകള്‍ മണ്ണില്‍ കുഴിച്ചിട്ടിരിക്കുന്നത് ഒന്നോ രണ്ടോ അടി താഴ്ചയിലായിരിക്കും.  ഇത് ബയോഗ്യാസ് പ്ലാന്റുമായി ഘടിപ്പിക്കുന്നത് ശ്രമകരമായ ജോലിയും താരതമേ്യന ചെലവു കൂടിയതുമാണ്.  ഇത് ഈ പദ്ധതിയോട് വിമുഖത കാണിക്കുന്നതിനുളള ഒരു പ്രധാന കാരണമാണ്. 
ബയോടെക്കിന്റെ നിരവധി വര്‍ഷങ്ങളായുളള ഗവേഷണ ഫലമായാണ്
ഒരു അനൈറോബിക് സെപ്റ്റിക് ടാങ്ക് വികസിപ്പിച്ചെടുത്തത് . ബയോടെക് ഡയറക്ടര്‍ ഡോ. എ. സജിദാസിന്റെ നേതൃത്വത്തില്‍ വികസിപ്പിച്ചെടുത്ത ഈ അനൈറോബിക് സെപ്റ്റിക് ടാങ്കിന്റെ പേറ്റന്റ് രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു.  വ്യാവസായിക അടിസ്ഥാനത്തില്‍ അനൈറോബിക് സെപ്റ്റിക് ടാങ്കുകള്‍ ഉത്പാദിപ്പിക്കാന്‍ താത്പര്യമുളളവര്‍ക്ക് അതിനാവശ്യമായ എല്ലാ സാങ്കേതിക സഹായവും ബയോടെക്കില്‍ ലഭ്യമാണ്.


ഒരു ഡൈജസ്റ്ററായി പ്രവര്‍ത്തിക്കത്തക്ക വിധത്തിലാണ് അനൈറോബിക് സെപ്റ്റിക് ടാങ്കിന്റെ രൂപ കല്‍പ്പന.  ഇപ്പോള്‍ നിലവിലുളള കക്കൂസുകളുമായും പുതുതായി നിര്‍മ്മിക്കുന്ന കക്കൂസുകളുമായും അനായാസം ഘടിപ്പിക്കത്തക്ക വിധത്തിലാണ് ഇതിന്റെ രൂപകല്‍പ്പന.  ഇത് ബയോമിതനേഷന്‍ സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്.  ഈ സെപ്റ്റിക് ടാങ്കില്‍ പ്രാരംഭമായി വളര്‍ത്തിയെടുക്കുന്ന അനൈറോബിക് ബാക്ടീരിയകള്‍ മനുഷ്യ വിസര്‍ജ്യത്തെ ബയോഗ്യാസ് ആക്കി മാറ്റുന്നു.  ഫൈബര്‍ ഗ്ലാസില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ അനൈറോബിക് സെപ്റ്റിക് ടാങ്ക് ഭാരം കുറഞ്ഞതും കൈകാര്യം ചെയ്യാന്‍ വളരെ എളുപ്പവുമാണ്.  വളരെ ചുരുങ്ങിയ സമയം കൊണ്ട് സ്ഥാപിക്കാവുന്ന വിധത്തിലാണ് ഈ അനൈറോബിക് സെപ്റ്റിക് ടാങ്ക് വികസിപ്പിച്ചെടുത്തത്.  സൂക്ഷ്മാണു ജീവികളുടെ പ്രവര്‍ത്തന ഫലമായി അനൈറോബിക് സെപ്റ്റിക് ടാങ്കില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ബയോഗ്യാസ് ഒരു ബലൂണിലോ വീട്ടില്‍ സ്ഥാപിക്കുന്ന ഗാര്‍ഹിക മാലിന്യ സംസ്‌കരണ ബയോഗ്യാസ് പ്ലാന്റിന്റെ വാതക സംഭരണിയിലോ ശേഖരിക്കാം.
5 അംഗങ്ങള്‍ വരെയുളള ഒരു കുടുംബത്തിന് 1000 ലിറ്റര്‍ സംഭരണ ശേഷിയുളള ഡൈജസ്റ്ററാണ് അനുയോജ്യം.  കക്കൂസ് ഉപയോഗിക്കുമ്പോള്‍ പുറന്തള്ളുന്ന മലിന ജലവും കൂടി കണക്കിലെടുത്താണ് ഈ വലുപ്പം നിശ്ചയിച്ചിരിക്കുന്നത്.  മണ്ണിനടിയില്‍ കുഴിച്ചിടുമ്പോള്‍ കേടുപാടുകള്‍ സംഭവിക്കാത്ത തരത്തിലാണ് ഇതിന്റെ രൂപ കല്‍പ്പന.  പൂര്‍ണ്ണമായും അന്തരീക്ഷ വായുവുമായി സമ്പര്‍ക്കം ഇല്ലാത്ത വിധത്തില്‍ രൂപ കല്‍പ്പന ചെയ്തിരിക്കുന്ന ഈ സെപ്റ്റിക് ടാങ്കിന്റെ മുകള്‍ ഭാഗത്തായി ഇതിനായി ഒരു വാട്ടര്‍ സീല്‍ ഘടിപ്പിച്ചിട്ടുണ്ട്.  വാട്ടര്‍സീലിനോടനുബന്ധിച്ചു പ്രവര്‍ത്തിക്കുന്ന മുകള്‍ ഭാഗത്തുളള കവറിലൂടെ ഡൈജസ്റ്ററിലുണ്ടാകുന്ന ബയോഗ്യാസ് പുറത്തേക്ക് കൊണ്ടു പോകുന്നതിനുളള നിയന്ത്രണ സംവിധാനങ്ങളും ക്രമീകരിച്ചിട്ടുണ്ട്.  വാട്ടര്‍സീലോടു കൂടിയ മുകള്‍മൂടി അനായാസം കൈകാര്യം ചെയ്യത്തക്ക വിധത്തില്‍ വളരെ ലളിതമായാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
അനൈറോബിക് സെപ്റ്റിക് ടാങ്കുകള്‍ ഘടിപ്പിക്കുന്ന കക്കൂസുകള്‍ ക്ലീന്‍ ചെയ്യുമ്പോള്‍ വീര്യം കുറഞ്ഞ ലോഷനുകള്‍ ഉപയോഗിക്കുന്നതാണ് അഭികാമ്യം.  വീര്യം കൂടിയ ലോഷനുകളും ആസിഡുകളും അമിതമായ തോതില്‍ ഉപയോഗിച്ചാല്‍ ഡൈജസ്റ്ററിന്റെ പ്രവര്‍ത്തന മികവ് കുറയാന്‍ സാദ്ധ്യതയുണ്ട്.  ഫൈബര്‍ഗ്ലാസില്‍ നിര്‍മ്മിക്കുന്ന അനൈറോബിക് സെപ്റ്റിക് ടാങ്കിന് 15 വര്‍ഷത്തിലധികം കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ കഴുയും.
വിവിധ വലുപ്പത്തിലുളള അനൈറോബിക് സെപ്റ്റിക് ടാങ്കുകള്‍ ലഭ്യമാണ്.  ഇതിനാല്‍ വീടുകളിലും സ്ഥാപനങ്ങളിലും ധാരാളം പേര്‍ ഒരുമിച്ച് താമസിക്കുന്ന സ്ഥലങ്ങളിലും ഒരുപോലെ അനൈറോബിക് സെപ്റ്റിക് ടാങ്കുകള്‍ ഉപയോഗിക്കാന്‍ കഴിയും.  സംസ്‌കരണ ഫലമായി ലഭിക്കുന്ന ബയോഗ്യാസ് വൈദ്യുതി ഉദ്പാദനത്തിനും വിളക്ക് കത്തിക്കുന്നതിനും പാചകത്തിനും ഉപയോഗിക്കാം.
അശാസ്ത്രീയമായ വീടു നിര്‍മ്മാണം മൂലം നദികളുടേയും പ്രകൃതിദത്തമായ ജലാശയങ്ങളുടേയും വശങ്ങളില്‍ സ്ഥാപിച്ചിട്ടുളള വീടുകളില്‍ നിന്നും മനുഷ്യ വിസര്‍ജ്യം ഉള്‍പ്പടെയുളള മാലിന്യങ്ങള്‍ വെളളത്തില്‍ ലയിച്ച് ഗുരുതരമായ ജല മലിനീകരണത്തിന് ഇടയാകും.  എന്നാല്‍ നദികളോടും ജലാശയങ്ങളോടും ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന വീടുകളിലെല്ലാം അനൈറോബിക് സെപ്റ്റിക് ടാങ്കുകള്‍ സ്ഥാപിച്ചാല്‍ വിസര്‍ജ്യ വസ്തുക്കളെ യഥാസമയം സംസ്‌കരിക്കുന്നതിനും സംസ്‌കരണം കഴിഞ്ഞ ശേഷം വെളളം മാത്രം പുറത്തേക്ക് ഒഴുക്കി കളയാനും സാധിക്കും.  ഇതിനാല്‍ മനുഷ്യ വിസര്‍ജ്യം നേരിട്ട് നദികളിലേക്ക് എത്തിചേരുന്നത് പൂര്‍ണമായും നിയന്ത്രിക്കാന്‍ സാധിക്കുന്നു.
പുതിയ സാങ്കേതിക വിദ്യകളുടെ ആവിര്‍ഭാവം ജീവിതനിലവാരം ഉയര്‍ത്താന്‍ സഹായകമാണെന്ന കാര്യത്തില്‍ സന്ദേഹമില്ല.  ഇലക്‌ട്രോണിക് അഥവാ ആട്ടോമാറ്റിക് കക്കൂസുകള്‍ രൂപകല്‍പ്പന ചെയ്താലും അവയോടൊപ്പമുളള സെപ്റ്റിക് ടാങ്കുകള്‍ പ്രാചീനമായിരുന്നാല്‍ അവയില്‍ നിന്നും അന്തരീക്ഷ മലിനീകരണം ഉണ്ടാകും എന്നുളള കാര്യത്തില്‍ സന്ദേഹമില്ല.  ഈ അപാകത പരിഹരിക്കുന്നതില്‍ ബയോടെക് വികസിപ്പിച്ചെടുത്ത അനൈറോബിക് സെപ്റ്റിക് ടാങ്കിന് നിര്‍ണായകമായ പങ്കു വഹിക്കാന്‍ സാധിക്കും.  ഏറ്റവും പരിസ്ഥിതി സൗഹൃദമായി രൂപകല്‍പ്പനചെയ്ത  ഈ സെപ്റ്റിക് ടാങ്കില്‍ നിന്നും തുടര്‍ ചെലവുകള്‍ യാതൊന്നുമില്ലാതെ ഹരിത ഊര്‍ജ്ജം (ബയോഗ്യാസ്) ഉത്പാദിപ്പിക്കാന്‍ കഴിയും എന്നുളള സവിശേഷതയുമുണ്ട്.
അനൈറോബിക് സെപ്റ്റിക് ടാങ്ക് സ്ഥാപിക്കുമ്പോള്‍ പരിസര പ്രദേശം ഏറ്റവും ശുചിത്വമുളളതായി നിലനിര്‍ത്താന്‍ കഴിയും.  പ്രാകൃതമായ സെപ്റ്റിക് ടാങ്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇതിന് പരിസ്ഥിതി മലിനീകരണം പൂര്‍ണമായും തടയുന്നതിന് കഴിയും എന്നു മാത്രമല്ല സാധാരണ ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിലും നിര്‍ണായകമായ പങ്കു വഹിക്കാന്‍ കഴിയും.

എല്ലാ വീടുകളിലും, പൊതു സ്വകാര്യ സ്ഥാപനങ്ങളിലും അനൈറോബിക് സെപ്റ്റിക് ടാങ്കുകള്‍ ഒരു അവശ്യ വസ്തുവാക്കി മാറ്റിയാല്‍ കോടാനുകോടി ജനങ്ങളുടേയും വിസര്‍ജ്യം സംസ്‌കരിക്കുന്നതിലൂടെ ദശലക്ഷകണക്കിന് രൂപയുടെ ജൈവോര്‍ജ്ജവും ദിനംപ്രതി ഉണ്ടാക്കാന്‍ കഴിയും.  ഈ പ്രവര്‍ത്തന ഫലമായി സംസ്‌കരണം കഴിഞ്ഞ വെളളം മാത്രമേ സോക്പിറ്റിലേക്കോ പബ്ലിക് ട്രെനേജ് ലൈനിലേക്കോ ഒഴുകി എത്തുന്നുളളൂ.  ഇത് പബ്ലിക് ട്രെനേജ് സിസ്റ്റത്തിന്റെ പ്രവര്‍ത്തന ക്ഷമത കൂട്ടുന്നതിന് സഹായിക്കുന്നു.  നഗര പ്രദേശങ്ങളില്‍ ഇത്തരം അനൈറോബിക് സെപ്റ്റിക് ടാങ്കുകള്‍ എല്ലാ സ്ഥലത്തും നിര്‍ബന്ധമാക്കിയാല്‍ ഓരോ സ്ഥലത്തു നിന്നും സംസ്‌കരണം കഴിഞ്ഞ വെളളം മാത്രമേ ഡ്രൈനേജ് പൈപ്പിലേക്ക് ഒഴുകി എത്തുകയും അവിടെ നിന്നും പൊതു മലിനജല സംസ്‌കരണ (STP) പ്ലാന്റിലേക്ക്                 എത്തിചേരുന്നുമുളളൂ.  ഇത്തരത്തില്‍ പ്രാഥമിക സംസ്‌കരണം കഴിഞ്ഞ വെളളം മാത്രം എത്തുന്നത് STP യുടെ പ്രവര്‍ത്തന ക്ഷമത പതിന്‍മടങ്ങ് കൂടുന്നതിന് സഹായകരമായി തീരുന്നു.  മാത്രവുമല്ല  STP യുടെ ദൈനംദിന പ്രവര്‍ത്തനത്തിനു വേണ്ടിവരുന്ന തുടര്‍ ചെലവുകള്‍, വളരെ കുറയുന്നതിനും സാധിക്കുന്നു.  STP യില്‍ നിന്നും സംസ്‌കരണം കഴിഞ്ഞ് പുറത്തേക്ക് വരുന്ന സ്ലഡ്ജിന്റെ അളവും ഇത്തരം പ്ലാന്റുകളില്‍ കുറവായിരിക്കും.  ഇതെല്ലാം തന്നെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് STP പ്രവര്‍ത്തിപ്പിക്കുന്നതിനു വേണ്ടിവരുന്ന സാമ്പത്തിക ബാദ്ധ്യത ലഘൂകരിക്കാനും സഹായിക്കുന്നു.
ഇന്‍ഡ്യന്‍ പ്രധാനമന്ത്രിയുടെ ശുചിത്വ ഭാരത മിഷന്‍ വിഭാവനം ചെയ്യുന്ന ഏറ്റവും പ്രധാന പദ്ധതിയാണ് ഏതാനും വര്‍ഷങ്ങള്‍ക്കുളളില്‍ എല്ലാവര്‍ക്കും സാനിട്ടേഷന്‍ സൗകര്യം നല്‍കുക എന്നുളളത്.  ആവശ്യാനുസരണം കക്കൂസുകള്‍ നിര്‍മ്മിച്ചു നല്‍കുക എന്നുളളതാണല്ലോ ഇതിന് ഏറ്റവും കൂടുതല്‍ വേണ്ടി വരുന്നത്.  ഇതിനോടനുബന്ധിച്ച് മതിയായ ഡ്രൈനേജ് സൗകര്യമോ സെപ്റ്റിക് ടാങ്കുകളോ ആവശ്യമാണെന്ന് എടുത്ത് പറയേണ്ടതില്ല.  ഈ പദ്ധതിയില്‍ നിര്‍മ്മിക്കുന്ന കക്കൂസുകളോടനുബന്ധിച്ച് അനൈറോബിക് സെപ്റ്റിക് ടാങ്കുകള്‍ കൂടി നിര്‍മ്മിച്ചാല്‍ ശുചിത്വ നിലവാരം ഉയര്‍ത്തുന്നതിനും ബയോഗ്യാസ് ഉത്പാദനം നടത്തുന്നതിനും ഒരേ സമയം സാധിക്കും.
അനുദിനം വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന അന്തരീക്ഷ മലിനീകരണവും ഊര്‍ജ്ജ ആവശ്യങ്ങളും പരിഗണിച്ച് സര്‍ക്കാര്‍ തലത്തിലും സ്വകാര്യ മേഖലയിലും ആവശ്യമായ പ്രോത്സാഹനവും സാമ്പത്തിക സഹായകവും നല്‍കിയാല്‍ ഇപ്പോള്‍ നിലവിലുളളതും പുതുതായി നിര്‍മ്മിക്കുന്നതുമായ എല്ലാ കക്കൂസുകളോനടുബന്ധിച്ചും അനൈറോബിക് സെപ്റ്റിക് ടാങ്കുകള്‍ നിര്‍മ്മിക്കാന്‍ സാധിക്കും.  ഇതിനാവശ്യമായ എല്ലാവിധ സാങ്കേതിക സഹായവും നല്‍കി ഈ പദ്ധതി  വിജയകരമാക്കി തീര്‍ക്കാന്‍ ബയോടെക് തയ്യാറാണ്.
120 കോടിയിലധികം ജനസാന്ദ്രതയുളള ഇന്‍ഡ്യ പോലുളള ഒരു രാജ്യത്ത് പ്രതിദിനം എത്ര  മെട്രിക്ടണ്‍ മീതെയിന്‍ അന്തരീക്ഷത്തിലേക്ക് വ്യാപിക്കുന്നു എന്ന് ഊഹിക്കാവുന്നതേയുളളൂ.   ഊര്‍ജ്ജ ഉത്പാദന രംഗത്ത് വലിയൊരളവുവരെ സ്വയംപര്യാപ്തത കൈവരിക്കാന്‍ ഇത് സഹായിക്കും.
ബയോഗ്യാസ് ശേഖരിച്ച് ഉപയോഗിക്കുന്ന പദ്ധതികള്‍ക്ക് ലഭിക്കുന്ന കാര്‍ബണ്‍ ക്രെഡിറ്റ് ഈ പദ്ധതിക്കും നേടി എടുക്കാന്‍ സാധിക്കും.

ഗാർഹിക മാലിന്യ സംസ്കരണ പ്ളാൻ്റ് തെരഞ്ഞെടുക്കുമ്പോൾ

ഗാർഹിക മാലിന്യ സംസ്കരണത്തിനു് ബയോഗ്യാസ് പ്ലാൻ്റുകൾ സ്ഥാപിക്കുന്നതാണ് ഏറ്റവും ഭലപ്രദമായ മാർഗ്ഗം എന്നകാര്യം ഏവർക്കും അറിയാവുന്നതാണെങ്കിലും ഏറ്റവും അനുയോജ്യമായ പ്ലാന്റ് തെരഞ്ഞെടുക്കുക എന്നത് വളരെ പ്രാധാന്യം അർഹിക്കുന്ന കാര്യമാണ്. ഇതിനുള്ള ഏതാനും നിർദ്ദേശങ്ങൾ ചുവടെ ചേർക്കുന്നു.

പുതുതായി വീട് നിർമ്മിക്കുമ്പോൾ നിർമ്മാണ പ്രവർത്തങ്ങൾ ഏകദേശം പൂർത്തിയായി വരുന്ന സമയമാണ് ഗാർഹിക മാലിന്യ സംസ്കരണത്തിനുള്ള ബയോഗ്യാസ് പ്ലാൻ്റ് സ്ഥാപിക്കാൻ ഏറ്റവും അനുയോജ്യം.  ഇത്തരം അവസരങ്ങളിൽ വീട്ടിൽ മറ്റു നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ അടുക്കളയിലേക്ക് ബയോഗ്യാസ് എത്തിക്കുന്നതിനു് ചുമര് തുരന്ന് പൈപ്പ് ലെയിൻ സ്ഥാപിക്കുന്നതിനും പ്ലാൻ്റ് സ്ഥാപിക്കുന്ന പ്രതലം ഉറപ്പുള്ളതാക്കുന്നതിനും, പ്ലാൻ്റ് നീലത്ത് കുഴി ഉണ്ടാക്കി താഴ്തി സ്ഥാപിക്കണമെന്നുണ്ടെങ്കിൽ അതിന് ആവശ്യമായ കുഴി തയ്യാറാക്കുന്നതിനും പുറമേ നിന്നും ജോലിക്കാരെ പ്രത്യേകമായി ക്രമീകരിക്കാതെ തന്നെ ഇത്തരം പണികൾ പൂർത്തിയാക്കാൻ സാധിക്കും. ഇത് അധിക സാമ്പത്തിക ചെലവ്  നിയന്ത്രിക്കാൻ സഹായകരമായിരിക്കും .
പ്ളാന്റു സ്ഥാപിക്കാൻ അനുയോജ്യമായ സ്ഥലം
അടുക്കളയോട് ഏറ്റവും അടുത്ത സ്ഥലമാണ് ഏറ്റവും അനുയോജ്യം.ഇത് മാലിന്യങ്ങൾ യഥാസമയം പ്ലാൻ്റിൽ നിക്ഷേപിക്കുന്നതിനും പ്ലാൻ്റിൽ ഉദ്പാദിപ്പിക്കുന്ന ജൈവ വാതകം കുറഞ്ഞ ചെലവിൽ അടുക്കളയിൽ എത്തിക്കുന്നതിനും സഹായകരമായിരിക്കും. അടുക്കളയോട് അടുത്തായി പ്ലാന്റ് സ്ഥാപിക്കുമ്പോൾ പ്ലാന്റിൽ ഉദ്പാദിപ്പിക്കപ്പെടുന്ന ബയോ ഗ്യാസ് ഉയർന്ന മർദ്ദത്തിൽ   അടുക്കളയിൽ എത്തിക്കുന്നതിനും സാധിക്കും  . 

പ്ളാൻറിൻ്റെ വലുപ്പം
വീട്ടിലെ അംഗങ്ങളുടെ എണ്ണം, ഭക്ഷണ രീതി, മറ്റ് മാലിന്യങ്ങളുടെ ലഭ്യത എന്നിവ കണക്കാക്കി അനുയോജ്യമായ വലുപ്പത്തിലുള്ള പ്ളാൻറുകൾ തെരഞ്ഞെടുക്കാം. നാലോ അഞ്ചോ അംഗങ്ങൾ ഉള്ള വീട്ടിലേക്ക് ഒത ഘന മീറ്റർ വലുപ്പമുള്ള പ്ലാൻ്റുകളാണ് ഏറ്റവും അനുയോജ്യം. പ്ളാൻ്റുകളിൽ വാട്ടർ ജാക്കറ്റ് ഉള്ളവയും ഇല്ലാത്തവയും എന്നിങ്ങനെ രണ്ട് മോഡലുകൾ ലഭ്യമാണ്, വാട്ടർ ജാക്കറ്റ് ഉള്ള മാതൃകകളാണു ഏറ്റവും അനുയോജ്യം , ഇതിന് 20,000 മുതൽ 25000 രൂപ വരെ ചെലവു വരും.ഗുണമേൻമയോടെ നിർമ്മിക്കുന്ന പ്ളാൻറുകൾ 15 മുതൽ 20 വർഷം വരെ കാര്യക്ഷമമായി പ്രവർത്തിയും .

പ്രാരംഭ ഘട്ടത്തിലുണ്ടാകുന്ന നിർമ്മാണ ചെലവ് ലാഭിക്കുന്നതിനു വേണ്ടി വലുപ്പം കുറഞ്ഞ പ്ളാൻ്റുകൾ സ്ഥാപിച്ചാൽ നിരവധി ബുദ്ധിമുട്ടുകൾ ഭാവിയിൽ ഉണ്ടാകാൻ സാദ്ധ്യത ഉണ്ട്. ഇവയിൽ പ്രധാനം പ്ളാൻ്റിൽ  എത്തുന്ന ജൈവ മാലിന്യങ്ങൾ യഥാസമയം സംസ്കരിക്കപ്പെടാതെ പ്ലാൻ്റീൽ നിന്നും പുറത്തു വരുന്നു. , ഇത് ദുർഗന്ധത്തിത്തം പരിസര മലിനീകരണത്തിനും കാരണമാകും. തന്നെയുമല്ല ശരീയായ വലുപ്പത്തിലുള്ള പ്ളാൻ്റ് ച്ചാ സ്ഥാപിച്ചാൽ, അതിൽ നിന്നും ദിവസേന 2 മണിക്കൂർ പാചകത്തിനുള്ള ജൈവ വാതകം ലഭിരുമെങ്കിൽ വലുപ്പം കുറഞ്ഞ പ്ളാൻ്റുകളിൽ നിന്നും അര മണിക്കൂർ മുതൽ ഒരു മണിക്കൂർ വരെ മാത്രം പാചകം ചെയ്യുന്നതിനുളള ബയോഗ്യാസ് മാത്രമേ ലഭിക്കുന്നള്ളു. ഇത് യഥാർത്ഥത്തിൽ ലഭിക്കുമായിരുന്ന പാചക ഇന്ധനത്തെ സ്വയം നഷ്ടഷെട്ടത്തുന്നതിന് തുല്യമാണ്.. വലുപ്പം കുറഞ്ഞ പ്ളാൻ്റുകളിൽ സംസ്കരണം കഴിഞ്ഞ മാലിന്യങ്ങൾ വളരെ വേഗം പ്ളാൻ്റിനുള്ളിൽ അടിഞ്ഞു കൂടുന്നതിനാൽ പ്ളാൻ്റിലേക്ക് മാലിന്യങ്ങൾ നിക്ഷേപിക്കാൻ കഴിയാത്ത സാഹചര്യവും സംജാതമാകും. ഇത് പരിഹരിക്കുന്ന് വളരെ ചെലവേറിയ കാര്യമാണ്.  ഇക്കാരണങ്ങളെല്ലാം പരിഗണിക്കുമ്പോൾ മതിയായ വലുപ്പമുള്ള പ്ളാൻ്റൂകളാണ് ഏറ്റവും ലാഭ കരം എന്ന്‌ മനസിലാക്കാം'

പ്ലാൻ്റ് സ്ഥാപിക്കുന്നതിനുള്ള ഏജൻസിയെ തെരഞ്ഞെടുക്കുന്നതും ഒരു പ്രധാന കാര്യമാണ് ' കാരണം പ്ലാൻ്റു സ്ഥാപിച്ച ശേഷം തുടർസേവനങ്ങൾ നൽകാൻ കഴിവും മുൻ കാല പ്രവർത്തന മികവും ഉള്ള ഏജൻസികളെ തെരഞ്ഞെടുത്തില്ല എങ്കിൽ പ്ളാൻ്റിൻ്റെ ദീർഘകാല പ്രവർത്തനം പരുങ്ങലിലാകും. ഇത്തരത്തിൽ പല ഏജൻസികൾ സ്ഥാപിച്ചു നൽകിയ പ്ളാൻ്റൂകളുടെ ഗുണഭോക്താക്കൾ തുടർ സേവനങ്ങൾക്കായി ബയോടെക്കിനെ സമീപിക്കാറുണ്ട്.

ജൈവ മാലിന്യ സംസ്കരണ ബയോഗ്യാസ് പ്ലാൻറുകളുടെ നിർമ്മാണവും തുടർ സർവ്വീസുകമായി ബന്ധപ്പെട്ട എല്ലാ വിധ സേവനങ്ങളും ബയോടെക്കിൻ്റെ തിരുവനന്തപുരം,  എറണാകുളം,  കോഴിക്കോട് ഓഫീസുകളിൽ നിന്നും ബയോടെക്കിൽ നിന്നും വിദഗ്ധ പരിശീലനം ലഭിച്ച  ടെക്‌നീഷ്യൻമാരിൽ നിന്നും ലഭിക്കുന്നു.

ഗൃഹ മാലിന്യ സംസ്കരണത്തിൽ വീട്ടമ്മമാരുടെ പങ്ക്

നമ്മുടെ ദൈനംദിന പ്രവർത്തനങ്ങളുടെ ഫലമായി വിവിധ തരത്തിലുള്ള മാലിന്യങ്ങൾ ഉണ്ടാകുന്നു. ഇവയെ യഥാസമയം സംസ്കരിക്കേണ്ടത് ശുചിത്വം നിലനിർത്തുന്നതിനും ആരോഗ്യം സംരക്ഷിക്കുന്നതിനും അത്യന്താപേക്ഷിതമാണ്. മാലിന്യ സംസ്കരണം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ചുമതലയാണെന്ന് പറഞ്ഞ് സ്വയം മാറി നിൽക്കാൻ കഴിയാത്ത ഒരു സാഹചര്യമാണല്ലോ ഇപ്പോൾ സംജാതമായിരിക്കുന്നത്. സ്വന്തം വീട്ടിലും സ്ഥാപനങ്ങളിലും ഉണ്ടാകുന്ന മാലിന്യങ്ങൾ അതുണ്ടാക്കുന്നവർ തന്നെ സംസ്കരിക്കണം എന്നുള്ള ഒരു അവസ്ഥയാണ് ഇപ്പോൾ നിലനിൽക്കുന്നത്. ആരോഗ്യകരമായ ഒരു ജീവിതം നയിക്കാൻ ഒരു പരിധി വരെയെങ്കിലും ഇത് ആവശ്യവുമാണ്.

വീടുകളിലെ ദൈനംദിന കാര്യങ്ങൾ നടത്തിക്കൊണ്ടു പോകാൻ വീട്ടമ്മമാർ

ബുദ്ധിമുട്ടു  ചില്ലറയൊന്നുമല്ല . എന്നിരുന്നാലും  വീടുകളിലെ മാലിന്യ സംസ്കരണത്തിൽ വീട്ടമ്മമാരുടെ പങ്ക് എത്രത്തോളമാണെന്ന് പരിശോധിക്കാം
ഓരോ വീട്ടിലും ദൈനംദിന പ്രവർത്തനങ്ങളുടെ വിവിധ ഘട്ടങ്ങളിൽ പലതരത്തിലുള്ള മാലിന്യങ്ങൾ ഉണ്ടാകുന്നു.  വീടുകളിലെ മാലിന്യങ്ങളിൽ മുഖ്യപങ്കും ഭക്ഷണം പാകം ചെയ്യുന്നതിന് മുൻപും ഭക്ഷണം കഴിച്ചതിനു ശേഷവും ഉണ്ടാകുന്ന അവശിഷ്ടങ്ങളാണല്ലോ. ഭക്ഷണം പാകം ചെയ്യുന്നതിനു മുൻമ്പ് ഉണ്ടാകുന്ന മാലിന്യങ്ങൾ പ്രധാനമായും മൽസ്യ മാംസാവശിഷം പച്ചക്കറികളുടെ അവശിഷ്ടം എന്നീവയും മൽസ്യ മാംസാദികളും ധാന്യങ്ങളും കഴുകുന്ന വെള്ളവും ഉൾപ്പെടുന്നു. ഭക്ഷണശേഷമുള്ള മാലിന്യങ്ങളിൽ പഴകിയതും കേടു സംഭവിച്ചതുമായ എല്ലാത്തരം ഭക്ഷണാവശിഷ്ടങ്ങളും പഴങ്ങളുടെ അവശീഷ്ടങ്ങളും അടങ്ങിയിരിക്കുന്നു. ഇവ കൂടാതെ ഗാർഹിക ആവശ്യങ്ങൾക്കുള്ള ഓരോ സാധനങ്ങൾ വാങ്ങുമ്പോൾ ലഭിക്കുന്ന കവറുകളും ഗാർഹിക മാലിന്യങ്ങളിൽപ്പെടുത്താം. വീട്ടിനു പരിസരത്തുള്ള ചെടികളുടെ അവശിഷ്ടങ്ങളും മാലിന്യങ്ങളുടെ കൂട്ടത്തിൽ പെടുന്നു. മാലിന്യങ്ങളിൽ പ്രധാന പങ്കും അടുക്കളയിൽ നിന്നാണ് ഉണ്ടാകുന്നത് അതിനാൽ തന്നെ മാലിന്യങ്ങളുടെ കൈകാര്യം ചെയ്യലിൽ വീട്ടമ്മമാർക്ക് മുഖ്യ പങ്കു വഹിക്കാൻ കഴിയും.

ജൈവ മാലിന്യങ്ങളുടെ സംസ്കരണത്തിന് നിരവധി മാർഗ്ഗങ്ങൾ നിലവിലുണ്ട്. ഇവ പ്രധാനമായും ബയോഗ്യാസ് ഉത്പാദനം, എയ്റോബിക്ക് കമ്പോസ്റ്റിംഗ് , മണ്ണിര കമ്പോസ്റ്റ് , പൈപ്പ് കമ്പോസ്റ്റ്, കത്തിച്ച് സംസ്കരിക്കൽ എന്നിവയാണ് .  ജൈവ മാലിന്യ സംസ്കരണത്തിൽ ബയോഗ്യാസ് ഉത്പാദനം ഒഴികെയുള്ള എല്ലാ മാർഗങ്ങളിലും സംസ്കരണ ഭലമായി ജൈവവളം മാത്രമേ ലഭിക്കുന്നുള്ളു. എന്നാൽ ഒരു ഗാർഹിക ബയോഗ്യാസ് പ്ലാന്റുണ്ടെങ്കിൽ മാലിന്യ സംസ്കരണത്തിലൂടെ പാചകവാതകവും ജൈവവളവും ഒരേ സമയം ലഭിക്കുന്നു, അതിനാൽ തന്നെ വീട്ടമ്മമാർക്ക് ഏറ്റവും പ്രയോജനപ്രദമായ മാലിന്യ സംസ്കരണ മാർഗ്ഗം ബയോഗ്യാസ് ഉത്പാദനം ആണെന്നു മനസിലാക്കാം.

ഒരു വീട്ടിൽ ഉണ്ടാകുന്ന ജൈവ മാലിന്യങ്ങൾ സംസ്കരിക്കുന്നതിലൂടെ ആ വീട്ടിലെ 50 % ൽ അധികം പാചക ആവശ്യങ്ങൾക്കുള്ള ഇന്ധനം ഉണ്ടാക്കിയെടുക്കാൻ കഴിയും. സംസ്കരണ ശേഷം ലഭിക്കുന്ന ദ്രാവകം ഒരു സമ്പുഷ്ട ജൈവവളമാണ് . ഇത് വീട്ടമ്മമാർക്ക് സ്വന്തമായിതന്നെ അടുക്കളയോടു ചേർന്ന് പച്ചക്കറി കൃഷി ചെയ്യാൻ സൗകര്യപ്രദമായ വിധത്തിൽ ജൈവവളമായി ഉപയോഗിക്കാം. ഇതിലൂടെ ഗുണമേൻമയുള്ള ജൈവ പച്ചക്കികൾ സ്വന്തം വീട്ടുവളപ്പീൽ തന്നെ ഉണ്ടാക്കിയെടുക്കാൻ വീട്ടമ്മമാർക്ക് സാധിക്കുന്നു. മാത്രവുമല്ല സ്വന്തം വീട്ടിൽ ഉണ്ടാകുന്ന ജൈവ മാലിന്യങ്ങൾ പരസഹായം കൂടാതെ സംസ്കരിക്കാനും കഴിയുന്നു.  .

വീട്ടിലെ അംഗങ്ങളുടെ എണ്ണം, ഭക്ഷണ രീതി, മറ്റ് മാലിന്യങ്ങളുടെ ലഭ്യത

എന്നിവ കണക്കാക്കി അനുയോജ്യമായ വലുപ്പത്തിലുള്ള പ്ളാൻറുകൾ തെരഞ്ഞെടുക്കാം. നാലോ അഞ്ചോ അംഗങ്ങൾ ഉള്ള വീട്ടിലേക്ക് ഒത ഘന മീറ്റർ വലുപ്പമുള്ള പ്ലാൻ്റുകളാണ് ഏറ്റവും അനുയോജ്യം. പ്ളാൻ്റുകളിൽ വാട്ടർ ജാക്കറ്റ് ഉള്ളവയും ഇല്ലാത്തവയും എന്നിങ്ങനെ രണ്ട് മോഡലുകൾ ലഭ്യമാണ്, വാട്ടർ ജാക്കറ്റ് ഉള്ള മാതൃകകളാണു ഏറ്റവും അനുയോജ്യം.  ഇതിന് 20,000 മുതൽ 25000 രൂപ വരെ ചെലവു വരും.ഗുണമേൻമയോടെ നിർമ്മിക്കുന്ന പ്ളാൻറുകൾ 15 മുതൽ 20 വർഷം വരെ കാര്യക്ഷമമായി പ്രവർത്തിയും .

ഗാർഹിക മാലിന്യ സംസ്കരണത്തിൽ ബയോഗ്യാസ് പ്ലാന്റുകൾക്ക് നിർണായകമായ പങ്കുവഹിക്കാൻ കഴിയും എങ്കിലും ഒരു ബയോഗ്യാസ് പ്ലാന്റ് സ്ഥാപിച്ചാൽ ജൈവമാലിന്യ സംസ്കരണം പൂർണമായും ഈ പ്ലാന്റിന്റെ സഹായത്താൽ മാത്രം നടത്താൻ കഴിയും എന്നുള്ള ധാരണ തെറ്റാണ്. ബയോഗ്യാസ് പ്ലാന്റുകൾ വേഗത്തിൽ ജീർണിക്കുന്ന മാലിന്യങ്ങളായ പാചകം ചെയ്ത ഭക്ഷണ അവശിഷ്ടം , മൽസ്യ മാംസാവശിഷം പഴങ്ങളുടെയും വേഗത്തിൽ ജീർണിക്കുന്ന പച്ചക്കറികളുടെയു അവശിഷ്ടം എന്നിവ  സംസ്കരിക്കുന്നതിനാണ് ഏറ്റവും അനുയോജ്യം.

സാവധാനത്തിൽ ജീർത്തിക്കുന്ന നാര് അധികമായി അടങ്ങിയിരുന്ന പച്ചക്കറികളുടെയും മുട്ടത്തോട്, എല്ല് , ഉണങ്ങാത്ത  പുല്ലും മറ്റ് സസ്യവശീഷടങ്ങളും സഹിതമുള്ള മാലിന്യങ്ങളും  ബയോഗ്യാസ് പ്ലാനറിൽ സംസ്കരിക്കുന്നത് പ്രായോഗികമല്ല.  ഇത്തരം മാലിന്യങ്ങൾ ബയോഗ്യാസ് പ്ലാന്റിൽ നിക്ഷേപിച്ചാൽ പ്ലാന്റ്  പ്രവർത്തനം മന്ദീഭവിച്ച് ക്രമേണ പ്ലാന്റ് പ്രവർത്തനരഹിതമാകുന്നതായി കണ്ടുവരുന്നു. ഈ സാഹചര്യം ഒഴിവാക്കാൻ സാവധാനം ജീർണിക്കുന്ന മാലിന്യങ്ങളുടെ സംസ്കരണത്തിന് ഒരു ബയോകമ്പോസ്റ്റർ  കൂടി ബയോഗ്യാസ് പ്ലാന്റിന് സമീപത്തായി സ്ഥാപിക്കാം. . ബയോ കമ്പോസ്റ്ററിൽ നിക്ഷേപിക്കുന്ന ജൈവ മാലിന്യങ്ങൾ വളരെ ചുരുങ്ങിയ സമയപരിധിക്കുള്ളിൽ ജൈവവളമായി മാറുന്നു. ഒരുമീറ്റർ നീളവും എട്ട് ഇഞ്ച് വ്യാസവുമുള്ള രണ്ട് പ്ലസ്റ്റിക് പൈപ്പുകൾ ഉണ്ടെങ്കിൽ ഒരു ബയോ കമ്പോസ്റ്റർ ഉണ്ടാക്കി എടുക്കാം. ബയോ കമ്പോസ്റ്റർ വളരെ ലളിതമായി എല്ലാ വീട്ടമ്മമാർക്കും ഉപയോഗിക്കത്തക്ക വിധത്തിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഇവ കൂടാതെ ഉണങ്ങിയ സസ്യാവശി.ഷ്ഠങ്ങളും കരിയില, തൊണ്ട്, ചിരട്ട , പേപ്പർ തുടങ്ങിയ മാലിന്യങ്ങളും വീടുകളിൽ ദീവസേന ഉണ്ടാകുന്നു. ഇവയെ യഥാസമയം സംസ്കരിക്കുന്നതിന്  ഒരു ബയോ ഇൻസിനറേറ്റർ ഉപയോഗിക്കാവുന്നതാണ്. ബയോ ഇൻസിനറേറ്റർ പുകഇല്ലാത
വിറക് അടുപ്പുകളുടെ ഒരു പരിഷ്കരിച്ച പതിപ്പാണ്. ഇവയിൽ ഉണങ്ങിയ മാലിന്യങ്ങൾ നിക്ഷേപിച്ച ശേഷം ബയോഗ്യാസ് ഇന്ധനമായി ഉപയോഗിച്ച്  മാലിന്യങ്ങളെ കത്തിച്ച് സംസ്കരിക്കാം. ബയോ ഇൻസിനറേറ്ററുകളിൽ പ്ലാസ്റ്റിക് കത്തിക്കാത്തതിനാൽ യാതൊരു വിധ പരിസര മലീനീകരണവും ഇവയിൽ നിന്നും ഉണ്ടാകുന്നുമില്ല .
മേൽ പ്രസ്ഥാവിച്ച മൂന്നുതരത്തിലുള്ള സംസ്കരണ സംവിധാനങ്ങളും സ്വന്തമായി രണ്ടോ മൂന്നോ സെന്റിൽ വീടു വച്ചിട്ടുള്ളവർക്കും വളരെ ചുരുങ്ങിയ സ്ഥലപരിധിക്കുള്ളിൽ തന്നെ ഏർപ്പെടുത്താൻ കഴിയും എന്നുള്ളതും ഈ പദ്ധതിയുടെ ഒരു സുപ്രധാന സവിശേഷതയാണ്.
ഇങ്ങനെ  ഓരോ വീട്ടിലും വെത്യസ്ഥ സാഹചര്യങ്ങളിൽ ഉണ്ടാകുന്ന മാലിന്യങ്ങളെ  പ്രായോഗികവും വളരെ ലളിതവുമായ വിവിധ സാങ്കേതിക വിദ്യകൾ ഒരേ സമയംപ്രയോജനപ്പെടുത്തി സംസ്കരിക്കുന്നതിലൂടെ  വീട്ടമ്മമാർക്ക് സ്വന്തം വീടുകളിലെ സമ്പൂർണ ജൈവമാലിന്യ സംസ്കരണം പരസഹായം കൂടാതെ തന്നെ ഒരു യാർത്ഥ്യമാക്കാൻ അനായാസം കഴിയും.
സംയോജിത  ജൈവ മാലിന്യ സംസ്കരണത്തിന് വീടുകൾക്കും സ്ഥാപാങ്ങൾക്കും അവശ്യമായ ബയോഗ്യാസ് പ്ലാൻറുകളുടെയും ബയോ കബോസ്റ്ററ്റുകളുടെയും ബയോ ഇൻസിനറേറ്ററ്റുകളുടെയും നിർമ്മാണവും  തുടർ സർവ്വീസുകമായി ബന്ധപ്പെട്ട എല്ലാ വിധ സേവനങ്ങളും തിരുവനന്തപുരത്ത് വഴുതക്കാട് എം പി അപ്പൻ റോഡിൽ പ്രവർത്തിക്കുന്ന ബയോടെക്കിൻ്റെ കേന്ദ്ര ഓഫീസിൽ നിന്നോ  എറണാകുളം, കോഴിക്കോട്  മേഘലാ ഓഫീസുകളിൽ നിന്നോ   ലഭ്യമാണ്.
ഗാർഹിക മാലിന്യ സംസ്കരണത്തിൽ വീട്ടമ്മമാർക്ക് നിർണായകമായ പങ്കുവഹിക്കാൻ കഴിയും എന്നതിൽ സംശയമില്ല. ദിവസേന ഉണ്ടാകുന്ന മാലിന്യങ്ങൾ ആദിവസം തന്നെ സംസ്കരിക്കാൻ കഴിയുന്ന വിധത്തിലുള്ള  അടിസ്ഥാന സൗകര്യങ്ങൾ ഓരോ വീടിലും ക്രമീകരിച്ചിരുന്നാൽ വീട്ടമ്മമാർക്ക് പരസഹായം കൂടാതെ തന്നെ സ്വന്തം വീട്ടിലെ മാലിന്യ സംസ്കരണം യഥാസമയം നടത്താൻ കഴിയും. തന്നെയുമല്ല ജൈവ മാലിന്യ സംസ്കരണത്തിലൂടെ ലഭിക്കുന്ന ബയോഗ്യാസ് പാചകത്തിനും മാലിന്യ സംസ്കരണ ഭലമായി ലഭിക്കുന്ന ജൈവവളം ഉപയോഗിച്ച്  വിഷമയമല്ലാത്ത  ജൈവ പച്ചക്കറികൾ ഉണ്ടാക്കിയെടുക്കാനും സാധിക്കും. അങ്ങനെ അടുക്കളയിൽ നിന്നും പുറന്തള്ളുന്ന എല്ലാ ജൈവ മാലിന്യങ്ങളും പാചക ഇന്ധനമായും ജൈവ പച്ചക്കറിയായും അടുക്കളയിലേക്ക് തന്നെ തിരികെ കൊണ്ടു വരുന്ന ഏറ്റവും പ്രകൃതി സൗഹൃതമായ പദ്ധതി നടത്തിപ്പിൽ ഓരോ വീട്ടമ്മക്കും പങ്കാളിയാകുന്നതിനും സാധിക്കും. ഇത്തരത്തിൽ വികേന്ദ്രീകൃത മാലിന്യ സംസ്കരണത്തിൽ  പങ്കാളികളാവുകവഴി ശുചീത്വ ഭാരതം ഒരു യാഥാർധ്യമാക്കാനുള്ള  ബൃഹദ് പദ്ധതിയിൽ ഓരോ വീട്ടമ്മമാർക്കും പങ്കുചേരാനും സാധിക്കും. അതിനായി നമുക്കോരോരുത്തർക്കും  പരിശ്രമിക്കാം.

ബയോടെക് - ബയോ കമ്പോസ്റ്റര്‍

ജൈവമാലിന്യ സംസ്‌കരണത്തിന് കാര്യക്ഷമമായി പ്രവർത്തിക്കുന്ന  സാങ്കേതിക വിദ്യകള്‍ ലഭ്യമല്ലാതെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നട്ടം തിരിയുമ്പോള്‍ ലഭ്യമാകുന്ന ഏതൊരു സാങ്കേതിക വിദ്യയും  പ്രയോജനപ്പെടുത്താൽ ശ്രമിക്കുന്ന ഒരു സാഹചര്യം സാംജാതമാകുന്നു.  അത്തരത്തില്‍ പ്രായോഗികമാക്കാന്‍ ശ്രമിച്ച ഒരു മാലിന്യ സംസ്‌കരണ മാര്‍ഗ്ഗമാണ് പൈപ്പ് കമ്പോസ്റ്റിംഗ്.  എന്നാല്‍ ഈ സാങ്കേതിക വിദ്യ നടപ്പിലാക്കിയ ഏകദേശം എല്ലാ സ്ഥലങ്ങളിലും ഒരു പരാജയമായി തീരുകയായിരുന്നു. പൈപ്പ് കമ്പോസ്റ്റില്‍ നിന്നും പുഴുക്കളും വിരകളും പുറത്തേക്കു വരുന്നു , ദുര്‍ഗന്ധം വമിക്കുന്നു,  മലിനജലം പുറത്തേക്ക് ഒഴുകുന്നു തുടങ്ങിയ നിരവധി പോരായ്മകളാണ് പൈപ്പ് കമ്പോസ്റ്റ് സ്ഥാപിച്ചവര്‍ക്ക് പറയാനുണ്ടായിരുന്നത്.

ഒരു വീട്ടില്‍ ഉണ്ടാകുന്ന എല്ലാ തരത്തിലുമുള്ള ജൈവ മാലിന്യങ്ങളും സംസ്കരിക്കാൻ പൈപ്പ്  കമ്പോസ്റ്റ് മാത്രമായി സ്ഥാപിച്ചാല്‍ അത് ഒരു പരാജയം ആയിത്തീരും എന്നാണ് മുന്‍കാല അനുഭവങ്ങള്‍ തെളിയിക്കുന്നത്. ഏതൊരു സാങ്കേതികവിദ്യയേയും പോലെ പൈപ്പ് കമ്പോസ്റ്റിനും ഗുണങ്ങളും  പരിമിതികളും ഉണ്ട്.  ഓരോ വീട്ടിലും ബയോഗ്യാസ് പ്ലാന്റിനോടൊപ്പം ഉപയോഗിക്കാവുന്ന ഒരു സപ്പോര്‍ട്ടിംഗ്  ഡിവൈസ്  ആയി പൈപ്പ് കമ്പോസ്റ്റ് ഉപയോഗിച്ചാൽ  ഇത് മേൽവിവരിച്ച പോരായ്മകൾ ഒന്നും ഇല്ലാതെ കാര്യക്ഷമമായി  പ്രവർത്തിക്കുന്നതായി കാണുന്നു.
പൈപ്പ് കമ്പോസ്റ്റര്‍ ശരിയായി ഉപയോഗിക്കാന്‍ സഹായകരമായ ഏതാനും കാര്യങ്ങള്‍ ഈ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
മാലിന്യ സംസ്‌കരണം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ബയോടെക് രൂപകല്‍പ്പന ചെയ്ത പൈപ്പ് കമ്പോസ്റ്റ്  അഥവാ ബയോ കമ്പോസ്റ്റര്‍ ഏറ്റവും ചെലവു കുറഞ്ഞതും തുടര്‍ പരിപാലന ചെലവ് തുശ്ചവുമായ ഒരു മാലിന്യ സംസ്‌കരണ സംവിധാനമാണ്.

ബയോ കമ്പോസ്റ്ററിന്റെ പ്രധാന ഭാഗങ്ങള്‍
6 ഇഞ്ചു മുതല്‍ 8 ഇഞ്ചു വരെ വ്യാസവും ഒരു മീറ്റര്‍ നിളവുമുളള രണ്ട് പൈപ്പുകളും ഇവ ഉറപ്പിക്കാന്‍ പാകത്തിലുളള രണ്ട് ചെടിചട്ടികളും പൈപ്പുകളുടെ മേൽ ഭാഗം അടച്ചു സൂക്ഷിക്കുന്നതിനുളള സ്റ്റെയിന്‍ലസ് സ്റ്റീല്‍ നിര്‍മ്മിതമായ രണ്ട് മേല്‍മൂടിയും ചേര്‍ന്നതാണ് ഒരു ബയോകമ്പോസ്റ്റര്‍ യൂണിറ്റ്.

ബയോകമ്പോസ്റ്ററില്‍ സംസ്‌കരിക്കാവുന്ന മാലിന്യങ്ങള്‍

സാവധാനം ജീര്‍ണിക്കുന്നതും നാര് അധികം അടങ്ങിയതുമായ പച്ചക്കറിയുടെ അവശിഷ്ടം, ഉളളിതോട്, നാരങ്ങ തൊണ്ട്,             മുട്ടത്തോട്, ഉണങ്ങാത്ത സസ്യ അവശിഷ്ടങ്ങള്‍, പച്ച ചക്കയുടെ അവശിഷ്ടം, കൈതചക്കയുടെ അവശിഷ്ടം, പച്ചക്കറി ചെടികളുടെ അവശിഷ്ടം, പച്ചപുല്ല്    തുടങ്ങിയവ സംസ്‌കരിക്കുന്നതിന് ഏറ്റവും അനുയോജ്യo

ബയോകമ്പോസ്റ്ററില്‍ സംസ്‌കരിക്കാന്‍ പാടില്ലാത്ത മാലിന്യങ്ങള്‍

പാചകം ചെയ്ത ഭക്ഷണ അവശിഷ്ടം, മത്സ്യ മാംസ അവശിഷ്ടം, പഴവര്‍ഗ്ഗങ്ങളുടെ        അവശിഷ്ടം തുടങ്ങി വളരെ വേഗം ജീര്‍ണിച്ച് ദുര്‍ഗന്ധം ഉണ്ടാക്കുന്ന മാലിന്യങ്ങള്‍ ബയോകമ്പോസ്റ്ററില്‍ നിക്ഷേപിക്കാന്‍ പാടില്ല.  വേഗത്തില്‍ ജീര്‍ണിക്കുന്ന മാലിന്യങ്ങള്‍ ബയോകമ്പോസ്റ്ററില്‍ നിക്ഷേപിച്ചാല്‍ ദുര്‍ഗന്ധം വമിക്കുന്നതിനും കമ്പോസ്റ്ററിനുളളില്‍ നിന്നും പുഴുക്കളും വിരകളും പുറത്തേക്ക് വരുന്നതിനും മലിന ജലം ദുർഗന്ധത്തോടുകൂടി പുറത്തേക്ക് ഒഴുകുന്നതിനും ഇടയാകുന്നു.

ബയോഗ്യാസ് പ്ലാന്റ്

സ്ഥാപിച്ചിട്ടുളള  വീടുകളില്‍ അതിനോടനുബന്ധിച്ച് ഒരു ബയോടെക് ബയോകമ്പോസ്റ്റര്‍ കൂടി സ്ഥാപിച്ച് ഉപയോഗിക്കുന്നതണ് ഏറ്റവും ഉചിതം.  കാരണം വേഗത്തില്‍ ജീര്‍ണിക്കുന്ന മാലിന്യങ്ങള്‍ ബയോഗ്യാസ് പ്ലാന്റിലും സാവധാനം ജീര്‍ണിക്കുന്ന മാലിന്യങ്ങള്‍ ബയോകമ്പോസ്റ്ററിലും നിക്ഷേപിക്കുന്നതിലൂടെ ബയോഗ്യാസ് പ്ലാന്റിന്റെ പ്രവര്‍ത്തനക്ഷമത പല മടങ്ങ് വര്‍ദ്ധിക്കുന്നതായും കണ്ടു വരുന്നു. ഇപ്രകാരം ഗാർഹിക മാലിന്യ സംസ്കരണ ബയോ ഗ്യാസ് പ്ലാൻറും അതിനോടൊപ്പം ഒരു ബയോ കമ്പോസ്റ്ററും ഒരുമിച്ച് സ്ഥാപിച്ച്  പ്രവർത്തിപ്പിച്ചാൽ ബയോ ഗ്യാസ്  പ്ലാന്റിൽ സംസ്കരണം കഴിഞ്ഞ  നാര് അധികമുള്ള മാലിന്യങ്ങൾ അടിഞ്ഞുകൂടുന്നത് നിയന്ത്രിക്കാൻ കഴിയും . അതായത് ബയോ ഗ്യാസ് പ്ളാന്റ് മാത്രമുള്ള വീട്ടീൽ 5 വർഷം കൂടുമ്പോൾ ബയോ ഗ്യാസ് പ്ളാന്റ് ക്ലീൻ ചെയ്യേണ്ടി വരുന്നു എങ്കിൽ ബയോ കമ്പോസ്റ്റർ  കൂടി സ്ഥാപിച്ചിട്ടുളള വീട്ടിൽ ഇത് എട്ടോ പത്തോ വർഷത്തിൽ ഒരിക്കൽ  മതിയാകും .

ബയോ കമ്പോസ്റ്റര്‍ ഉപയോഗിക്കേണ്ട വിധം

സാധാരണയായി രണ്ടു ബയോകമ്പോസ്റ്ററുകളാണ് ഓരോ വീട്ടിലും സ്ഥാപിക്കുന്നത്.  ഒരു സമയം ഒരു ബയോകമ്പോസ്റ്റര്‍ പ്രവര്‍ത്തിപ്പിക്കാവുന്ന വിധത്തിലാണ് ഇതിന്റെ രൂപ കല്‍പ്പന.  മണ്ണില്‍ കുഴിച്ചു നിര്‍ത്തിയോ ഭാഗികമായി മണ്ണു നിറച്ച ചെടിച്ചട്ടിയില്‍ കുത്തനെ നിര്‍ത്തിയോ ബയോകമ്പോസ്റ്റര്‍ പ്രവര്‍ത്തനക്ഷമമാക്കാം.  ഓരോ ദിവസവും ലഭിക്കുന്ന സാവധാനം ജീര്‍ണിക്കുന്ന ജൈവമാലിന്യങ്ങള്‍ ഒരു പാത്രത്തില്‍ ശേഖരിച്ച് ബയോകമ്പോസ്റ്ററില്‍ നിക്ഷേപിക്കാം.  ഇതില്‍     ആഴ്ചയില്‍ ഒരിക്കല്‍  കുമ്മായം ഇട്ടു കൊടുക്കുന്നത് കമ്പോസ്റ്ററിന്റെ പ്രവര്‍ത്തനക്ഷമത കൂട്ടുന്നതിന് സഹായിക്കുന്നു.   ചാണക ലായനി  ലഭ്യമാണെങ്കിൽ അതുംകുമ്മായത്തിനു പകരം ഉപയോഗിക്കാം . ബയോ കബോസറിന്റെ മേൽമൂടി മാലിന്യം നിക്ഷേപിക്കേണ്ട സമയത്ത്   തുറക്കുകയും മാലിന്യം നിക്ഷേപിച്ചു കഴിഞ്ഞാൽ അടച്ചു സൂക്ഷിക്കുകയും വേണം . നാലോ അഞ്ചോ അംഗങ്ങളുളള ഒരു വീട്ടില്‍ ആദ്യത്തെ ഒരു കമ്പോസ്റ്റര്‍ നിറയുന്നതിന് 60 മുതല്‍ 90 ദിവസം വരെ വേണ്ടി വരും.  ഒന്നാമത്തെ കമ്പോസ്റ്റര്‍ നിറഞ്ഞു കഴിഞ്ഞാല്‍ അത് അടച്ചു സൂക്ഷിച്ച ശേഷം അടുത്ത കമ്പോസ്റ്ററില്‍ മാലിന്യ നിക്ഷേപം തുടരുക.  രണ്ടാമത്തേത് നിറയുന്ന സമയത്തിനുളളില്‍ ഒന്നാമത്തെ കമ്പോസ്റ്ററിലെ മാലിന്യം പൂര്‍ണമായും ദ്രവിച്ച് ജൈവവളമായി മാറിയിരിക്കും.  ഇത് ഒരു പാത്രത്തിലോ ചാക്കിലോ ശേഖരിച്ച് പച്ചക്കറി കൃഷിക്കോ മറ്റ് കാര്‍ഷിക ആവശ്യങ്ങള്‍ക്കോ പ്രയോജനപ്പെടുത്താം.

ബയോ കബോസ്റ്റർ സ്ഥാപിക്കുന്നതിനുള്ള എല്ലാ വിധ സഹായവും ബയോടെക്കിൽ ലഭ്യമാണ്.

ആരോഗ്യമുള്ള സമൂഹത്തിന് ശുദ്ധ ജല ലഭ്യതയും അനിവാര്യം

ആരോഗ്യമുള്ള ഒരു സമൂഹം നിലവിൽ വരണമെങ്കിൽ മതിയായ ശുചിത്വം അനിവാര്യമാണല്ലേ? . ശുചിത്വം നിലനിർത്തണമെങ്കിൽ സമയബന്ധിതമായ മാലിന്യ സംസ്കരണം നടപ്പാക്കേണ്ടതുണ്ട് . പലപ്പോഴും മാലിന്യ സംസ്കരണത്തിനു് പ്രാധാന്യം നൽകുമ്പോൾ അത് ഖരമാലിന്യ സംസ്കരണത്തിൽ മാത്രമായി ചുരുങ്ങി പോകാറുണ്ട്.  പല കാരണങ്ങൾ കൊണ്ടും ദ്രവ മാലിന്യ സംസ്കരണം വിസ്മരിക്കപ്പെടുകയാണ്. ഖരമാലിന്യങ്ങൾ സൃഷ്ടിക്കുന്ന ബുദ്ധിമുട്ടുകൾ  പ്രത്യക്ഷത്തിൽ മനസിലാക്കാൻ സാധിക്കും . എന്നാൽ ദ്രവ മാലിന്യങ്ങൾ സൃഷ്ടിക്കുന്ന ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചോ  ദ്രവമാലിന്യങ്ങളിൽ നിന്നും വമിക്കുന്ന വിഷവാതകങ്ങൾ ഗുരുതരമായ പരിസ്ഥിതി മലിനീകരണമാണ് സൃഷ്ടിക്കുന്നത് എന്ന കാര്യമോ പലപ്പോഴും വിസ്മരിക്കപ്പെടുന്നു . പരിസ്ഥിതി സംരക്ഷണo ഉറപ്പു വരുത്താൻ  മലിനജല സംസ്കരണത്തിന് പ്രാധാന്യം നൽകേണ്ടതിന്റെ ആവശ്യകത എന്താണെന്നു പരിശോധിക്കാം.
മലിനജലസ്രോതസുകൾ

ദൈനംദിന പ്രവർത്തനങ്ങളുടെ ഭലമായി വിവിധ തരത്തിലുണ്ട മലിനജലം പുറന്തളളപ്പെടുന്നു. ഇതിന്റെ പ്രധാന ശ്രോതസുകൾ വ്യവസായശാലകൾ , ക്യാന്റീനുകൾ, ഭക്ഷ്യ സംസ്കരണ യൂണിറ്റുകൾ ,വീടുകൾ, ആശുപത്രികൾ തുടങ്ങി ദൈനംദിന ജീവിതത്തിൽ നടക്കുന്ന ഒട്ടുമിക്ക പ്രവർത്തനങ്ങളുടെ ഫലമായും മലിന ജലം പുറന്തളളപ്പെടുന്നു. ഇതു കൂടാതെ അറവുശാലകൾ , മൽസ്യ മാംസ മാർക്കറ്റുകൾ എന്നിവിടങ്ങളിൽ നിന്നും ഭീമമായ അളവിൽ മലിനജലം പുറന്തള്ളപ്പെടുന്നു.

വെത്യസ്ഥ വിഭാഗത്തിലുള്ള മലിനജലം
മലിന ജല ഉറവിട സ്ഥാനങ്ങൾ മാറുന്നതനുസരിച്ച് അവയുടെ ഘടനയും വെത്യസ്ഥമായിരിക്കും 
പലപ്പോഴും ഫാക്ടറികളിൽ നിന്നും പുറന്തള്ളുന്നത് രാസമാലിന്യങ്ങൾ അധികമായി അടങ്ങിയിരിക്കുന്ന മലിനജലമായിരിക്കും .എന്നാൽ ഭക്ഷ്യ സംസ്കരണ ശാലകൾ മത്സ്യ - മാംസ മാർക്കറ്റുകൾ അറവുശാലകൾ വീടുകൾ ഹോട്ടലുകൾ എന്നിവിടങ്ങളിൽ നിന്നും പുറന്തള്ളുന്നത് അധികമായി ജൈവാംശം അടങ്ങിയ മലിനജലമായിരിക്കും .ഡ്രൈനേജ് സൗകര്യം ഉള്ള പട്ടണ പ്രദേശങ്ങളിലെ കക്കൂസുകൾ പുറന്തള്ളുന്ന മലിനജലവും ഉയർന്ന അളവിൽ ജൈവമാലിന്യങ്ങൾ അടങ്ങിയതാണ്.

മലിനജലം സൃഷ്ട്രീയ്ക്കുന്ന പ്രശ്നങ്ങൾ.
ദൈനംദിന പ്രവർത്തനങ്ങളുടെ ഫലമായുണ്ടാകുന്ന മലിനജലം പലപ്പോഴും യാതൊരു വിധ സംസ്കരണവും കൂടാതെ  തുറസായ സ്ഥലങ്ങളിലേക്കും ജലസ്രാതസുകളിലേക്കും തുറന്നു വിടുന്നത് വ്യാപകമായ  ജല മലിനീകരണത്തിനും പരിസര മലിനീകരണത്തിനും അതിന്റെ ഫലമായി  നാട്ടുകാരുടെ എതിർപ്പിനും ഇടയാക്കുന്നു. പലപ്പോഴും ഇവ എത്തി ചേരുന്നത് നദികളിലോ  ശുദ്ധജല സ്രോതസ്സുകളിലേക്കോ ആയിരിക്കും . കുടിവെള്ള പദ്ധതി പ്രദേശത്ത് ശുദ്ധജലവുമായി മലിനജലം കൂടി കലർന്ന് കൂടിവെളള വിതരണം നിർത്തിവക്കേണ്ട സാഹചര്യവും പലപ്പോഴും ഉണ്ടാകാറുണ്ട്.

മലിനജലത്തിൽ നിന്നും വേഗത്തിൽ ഉണ്ടാകാവുന്ന വിപത്തുകളിൽ പ്രധാനം ശുദ്ധജലമലിനീകരണം തന്നെയാണ്: കുടിവെള്ള സ്രോതസുകൾ മലിനമാകുന്നതിലൂടെ ജലത്തിലൂടെ പകരുന്ന പകർച്ചവ്യാധികൾ വളരെ വേഗത്തിൽ പൊട്ടിപ്പുറപ്പെടുന്നതിന് ഇടയാക്കും. ഇത് അത്തരം ജലസ്രോതസുകളെ ആശ്രയിച്ചു കഴിയുന്നവരുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നു.   മലിന ജലം അമിതമായ തോതിൽ പുറന്തള്ളുന്നതും സംസ്കരണം നടക്കാതെ ഒഴുക്കിവിടുന്നതും തുറസ്സായ സ്ഥലങ്ങളിൽ കെട്ടി കിടക്കുന്നതും മലിന ജലം ഭൂമിക്കടിയിലേക്ക് ഊർന്നിറങ്ങുന്നതിനും തത് ഭലമായി ഭൂഗർഭ ജലം അമിതമായി മലിനീകരിക്കപ്പെടുന്നതിനും ഇടയാക്കും

വിവിധ സാഹചര്യങ്ങളിൽ ഉണ്ടാകുന്ന മലിനജലത്തെ യഥാസമയം സംസ്കരിക്കാൻ കഴിഞ്ഞില്ല എങ്കിൽ അവയിൽ അടങ്ങിയിരിക്കുന്ന ജൈവാംശം വിഘടിച്ച് അതിൽ നിന്നും വിവിധ തരത്തിലുള്ള വാതകങ്ങൾ അന്തരീക്ഷത്തിലേക്ക് വ്യാപിക്കും .  മീതെയിൻ മുഖ്യഘടകമായി അടങ്ങിയിരിക്കുന്ന ബയോഗ്യാസ് ആണ് ഇതിൽ പ്രധാനം .    ഇത്തരത്തിൽ പ്രതിദിനം വിവിധ സാഹചര്യങ്ങളിൽ പുറന്തള്ളുന്ന മലിനജലത്തിൽ നിന്നും ഭീമമായ അളവിൽ മീതെയിൽ അന്തരീക്ഷത്തിലേക്ക് വ്യാപിക്കുന്ന എന്നാണ് ഈ രംഗത്തു നടത്തിയ നിരവധി പഠനങ്ങൾ തെളിയിക്കുന്നത്.

നിലവിലുള്ള സംസ്കരണരീതി
മലിനജല സംസം കരണത്തിനുള്ള സൗകര്യമുള്ള പ്രദേശങ്ങളിൽ എല്ലാ വിധത്തിലുള്ള മലിനജലവും ഒരു സ്ഥലത്ത് ഒരുമിച്ച് ശേഖരിച്ച് സംസ്കരിക്കുന്ന കേന്ദ്രീകൃത സംസ്കരണരീതിയാണ് സാധാരണയായി അവലംബിച്ചു വരുന്നത്. ഇത്തരം കേന്ദ്രീകൃത മലീന ജലസംസ്കരണ പ്ലാന്റുകളിൽ പ്രധാനമായും വിവിധ തരത്തിലുള്ള രാസവസ്തുക്കൾ ഉപയോഗിച്ചാണ് സംസ്കരണം പൂർത്തിയാക്കുന്നത് . ഇപ്രകാരംവിവിധ ഘട്ടങ്ങളിൽ രാസവസ്തുക്കൾ ഉപയോഗിച്ച് മലിനജലം സംസ്കരിക്കുമ്പോൾ ഇത് താരതമ്യേന പണചെലവുള്ള ഒരു പദ്ധതിയായി  മാറുന്നു. മലിനജല സംസ്കരണത്തിന്റെ അവസാന ഘട്ടത്തിൽ ജൈവാംശം അടിഞ്ഞുകൂടി ഉണ്ടാകുന്ന സ്ലഡ്ജ് ഒരു ബയോഗ്യാസ് പ്ലാന്റിന്റെ സഹായത്താൽ വീണ്ടും സംസ്കരിക്കുന്ന വിധത്തിലാണ് ഇപ്പോൾ നിലവിലുള്ള പദ്ധതികളിൽ ഏറിയപങ്കും തയ്യാറാക്കിയിരിക്കുന്നത്.
പ്രാധമിക അവലോകനം
മലിന ജല ഉദ്പാദന സ്രോതസുകളിൽ തന്നെ പ്രാധമിക സംസ്കരണം നടത്തിയ ശേഷം മാത്രം വീടുകൾ ഉൾപ്പെടെയുളള സ്ഥലങ്ങളിൽ നിന്നുംമലിനജലം പുറത്തേക്ക് വിടുന്ന ഒരു ശൈലി വളർത്തിയെടുക്കാർ കഴീഞ്ഞാൽ ഇന്നുണ്ടായിക്കൊണ്ടിരിക്കുന്ന ജലമലിനീകരണം വലിയൊരളവുവരെ നിയന്ത്രിക്കാൻ കഴിയും. ഇതിനാവശ്യമായ നിയമനിർമ്മാണവും പ്രായോഗികമായ പദ്ധതികളും രൂപകൽപ്പന ചെയ്യേണ്ടിയിരിക്കുന്നു.
സംസ്കരണ മാർഗങ്ങൾ
രാസമാലിന്യങ്ങൾ അടങ്ങിയ മലിനജലം സംസ്കരിക്കുന്നതിന് ഇപ്പോൾ അവലംബിച്ചു വരുന്ന സംസ്കരണ മാർഗ്ഗം തന്നെയാണ് നല്ലത്. എന്നാൽ ജൈവ മാലിന്യങ്ങൾ അടങ്ങിയ മലിനജലം സംസ്കരിക്കുന്നതിന് ബയേമിതനേഷൻ സാങ്കേതിക വിദ്യയാണ് ഏറ്റവും അനുയോജ്യവും ചെലവു കുറഞ്ഞതും പ്രയോജനപ്രദവും. . കാരണം ഈ സാങ്കേതികവിദ്യ ഉപയോഗിക്കുമ്പോൾ ജൈവ മലിനജലത്തിൽ നിന്നും ജൈവ ഊർജ്ജ ഉത്പാദിപ്പിക്കാൻ കഴിയും.  വീടുകളിൽ ഉണ്ടാകുന്ന ജൈവ മലിനജലം സംസ്കരിക്കുന്നതിനു് ബയോഗ്യാസ് പ്ലാന്റോ അനൈറോബിക് സെപ്റ്റിക് ടാങ്കോ ഉപയോഗിക്കാം. സംസ്കരണ ശേഷം ബയോഗ്യാസ് ലഭിക്കുന്നു എന്നുള്ളതാണ് ഈ സാങ്കേതിക വിദ്യയുടെ പ്രധാന സവിശേഷത. തന്നെയുമല്ല ജൈവ മലിനജലം ഉണ്ടാകുന്ന എല്ലാ സ്ഥലങ്ങളിലും അനുയോജ്യമായ വലിപ്പത്തിലുള്ള സംസ്കരണ പ്ലാന്റുകൾ  സ്ഥാപിച്ചാൽ സംസ്കരണം കഴിഞ്ഞ മലിനജലം മാത്രമേ കേന്ദ്രീകൃത സംസ്കരണ പ്ലാന്റകളിൽ എത്തുന്നുളളു. ഇത് കേന്ദ്രീകൃത സംസ്കരണ പ്ലാൻറിന്റെ പ്രവർത്തനക്ഷമത കൂട്ടുന്നതിനും തുടർ ചെലവുകൾ കുറക്കുന്നതിനും ഇടയാക്കും

വീടുകളിൽ ബയോഗ്യാസ് പ്ലാന്റ് സ്ഥാപിച്ചാർ അടുക്കളയിൽ നിന്നുണ്ടാകുന്ന മൽസ്യ മാംസാധികൾ കഴുകുന്ന വെള്ളം, ധാന്യങ്ങൾ കഴുകുന്ന വെള്ളം , കഞ്ഞി വെള്ളം തുടങ്ങി ജൈവാംശം അടങ്ങിയ മലിനജലം പൂർണമായും സംസ് കരിച്ച് ബയോഗ്യാസും ജൈവവളവുമാക്കി മാറ്റാം. ഉപ്രകാരം ചെയ്യാതെ പുറത്തേക്ക് ഒഴുക്കി വിട്ടാൽ എന്തൊക്കെ സംഭവിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ള . കക്കൂസുകളുടെ സെപ്റ്റിക് ടാങ്ക് അനൈറോബിക് ആക്കി മാറ്റിയാൽ കക്കൂസിൽ നിന്നുണ്ടാകുന്ന മലിനജലവും ഇപ്രകാരം സംസ്കരിക്കാം,
സാമ്പത്തിക നേട്ടം
സംസ്കരണ ഭലമായി ലഭിക്കുന്ന ജൈവേർജ്ജം പ്രയോജനപ്പെടുത്തുക വഴി മലിനജല സംസ്കര ണത്തിന് വേണ്ടി വരുന്ന തുടർ ചെലവ് ലഘൂകരിക്കാൻ കഴിയും. ജൈവോർജ്ജ ഉദ്പാദനത്തിന് ശേഷം മലിന ജലം സംസ്കരിക്കാൻ വളരെ ചുരുങ്ങിയ സമയം മതിയാകും.സംസ്കരണ ശേഷം ഉണ്ടാകുന്ന സ്ലഡ്ജിന്റെ അളവും ഇത്തരം പ്ലാന്റുകളിൽ നന്നേ കുറവായിരിക്കും,, ഇത് തുടർസംസ്കരണ ചെലവുകൾ കുറക്കുന്നതിനും കേന്ദ്രീകൃത സംസ്കരണ പ്ലാന്റ് നിർമ്മിക്കാർ ആവശ്യമായ സ്ഥലത്തിന്റെ അളവ് കുറക്കുന്നതിനും സഹായിക്കും .
സാമൂഹിക നേട്ടം
മലിനജല സംസ്കരണത്തിലൂടെ ഉണ്ടാകുന്ന സാമൂഹിക നേട്ടങ്ങൾ നിരവധിയാണ്. യഥാസമയം സംസ്കരിക്കപ്പെടുന്നതിനാൽ മലിനജലം ഭൂമിക്കടിയിലേക്ക് ഊർന്നിറങ്ങി ഭൂഗർഭ ജലം മലിനമാകുന്നതിന്റെ തോത് കുറക്കാൻ കഴിയും . ജൈവ മലിനജലത്തിൽ നിന്നും വമിക്കുന്ന വിഷവാതകങ്ങു ടെ അളവ് കുറയുന്നതിനാൽ അന്തരീക്ഷ മലിനീകരണ തോത് ലഘൂകരിക്കാൻ സഹായിക്കും. ജലമലിനീകരണം തടയുന്നതിനാൽ ജലജന്യരോഗങ്ങളുടെ വ്യാപനം നിയന്ത്രിക്കാനും അതിലൂടെ പൊതുജനാരോഗ്യം സംരക്ഷിക്കാനും സാധിക്കും.
ആരോഗ്യമുള്ള സമൂഹം കെട്ടിപ്പടുക്കണമെങ്കിൽ മതിയായ ശുചിത്വം നിലനിർത്തേണ്ടത് ആവശ്യമാണ് .ഇൻഡ്യ ഉൾപ്പെടെയുള്ള പല രാജ്യങ്ങും അതിവിദൂരമല്ലാത്ത സമീ പ ഭാവിയിൽ ഗുരുതരമായ ശൂദ്ധജല ദൗർലഭ്യം നേരിടാൻ പോകുന്നൂ എന്നാണ് പല അന്താരാഷ്ട്ര ഏജൻസികളും നടത്തിയ പoനങ്ങളിൽ നിന്നും മനസിലാക്കാൻ കഴിയുന്നത്. ഇൻഡ്യയിൽ കോടിക്കണക്കിൽ രൂപയുടെ ശുദ്ധജല വിപണിയാണ് ഉണ്ടാകാൻ പോകുന്നത് എന്നും ഈ പംനത്തിൽ പ്രതിപാദിക്കുന്നു . ഈ  വിപണിയിൽ കണ്ണുംനട്ട്  പല ബഹുരാഷ്ട്ര കമ്പനികളും ഇൻഡ്യയിൽ പദ്ധതികൾ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ്. പ്രകൃതി കനിഞ്ഞു നൽകിയ ശുദ്ധജല സ്രോതസുകൾ അലക്ഷ്യമായി മലിനമാക്കിയതിനു ശേഷം ജീവൻ നിലനിർത്താൻ  പ്രാണവായുവിനോടൊപ്പം പ്രാധാന്യമുള്ള ശുദ്ധജലം ബഹുരാഷ്ട്ര കമ്പനികൾ തീരുമാനിക്കുന്ന വില നൽകി വാങ്ങി കുടിക്കേണ്ട സാഹചര്യം ഉണ്ടാകാതിരിക്കണമെങ്കിൽ നാമോരോരുത്തരും ഉണർന്നു പ്രവർത്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു .
വീടുകൾ തുടങ്ങി എല്ലാ സ്ഥാപനങ്ങളും ദിവസേന ഉത്പാദിപ്പിക്കുന്ന ജൈവ മലിനജലം സംസ്കരിച്ച ശേഷം മാത്രം പുറത്തേക്ക് വിടുന്ന സംവിധാനം നിലവിൽ വന്നാൽ ഇന്നുണ്ടായിക്കൊണ്ടിരിക്കുന്ന ജലമലിനീകരണം വലിയൊരളവുവരെ നിയന്ത്രിക്കാൻ കഴിയും എന്നുള്ള കാര്യത്തിൽ സന്ദേഹമില്ല.  അതിന് എല്ലാ വിഭാഗം ജനങ്ങളു ടെയും കൂട്ടായ പരിശ്രമം അത്യന്താപേക്ഷിതമാണ്. വീടുകളിലും സ്ഥാപനങ്ങളിലും സ്ഥാപിക്കാവുന്ന ജൈവ മാലിന്യ സംസ്കരണ ബയോഗ്യാസ് പ്ലാന്റുകൾക്ക് ഒരേ സമയം ഖരമാലിന്യങ്ങളും ജൈവ മലിനജലവും സംസ്കരിക്കാനുള്ള ശേഷി ഉണ്ട്. എല്ലാ കാര്യങ്ങൾക്കും സർക്കാരിനെ മാത്രം ആശ്രയിക്കാതെ ഓരോരുത്തർക്കും സ്വന്തം വീട്ടിലും സ്ഥാപനങ്ങളിലും ഇതിന് അനുയോജ്യമായ പദ്ധതീകൾ ഏറ്റെടുത്ത് നടപ്പാക്കാൻ തയ്യാറായാൽ മാത്രമേ അനുദിനം വർദ്ധിച്ചു വരുന്ന ജലമലിനീകരണ പ്രതിസന്ധിയെ അതിജീവിക്കാൻ കഴിയുകയുള്ളു.
ജൈവ മലിനജലം സംസ്കരിക്കുന്നതിനുള്ള നിരവധി പദ്ധതികൾ ബയോടെക് ആവിഷ്കരിച്ച് നടപ്പാക്കി വരുന്നു. വീടുകളിൽ സ്ഥാപിക്കുന്ന ഖരമാലിന്യ സംസ്കരണ ബയോഗ്യാസ് പ്ലാന്റിൽ തന്നെ ആ വീട്ടിൽ ഉണ്ടാകുന്ന മലിനജലവും സംസ്കരിച്ച് ദ്രവ ജൈവവളമാക്കി മാറ്റാൻ സാധിക്കും.
ഇവ കൂടാതെ റബ്ബർഷീറ്റ് നിർമ്മാണ വേളയിൽ ഉണ്ടാക്കുന്ന മലിനജലവും തേങ്ങാ സംസ്കരണ ശാലകളിൽ നിന്നും പുറന്തളളുന്ന മലിനജലവും മറ്റ് ധാന്യ സംസ്കരണ ശാലകളിൽ നിന്നുണ്ടാകുന്ന  മലിനജലവും സംസ്ക രീച്ച്‌ ബയോഗ്യാസ് ഉത്പാദിപ്പിച്ച് ആ സ്ഥാപനങ്ങളിലെ ഇന്ധന ആവശ്യങ്ങൾക്ക് വിറകിനും LPG ക്കും പകരം ഉപയോഗിക്കാം. സ്വന്തമായി ജനറേറ്ററുകൾ ഉള്ളവർക്ക്  കുറഞ്ഞ ചെലവിൽ വൈദ്യുതി ഉദ്പാതിപ്പിക്കാനും കഴിയും: ഇതിനാവശ്യമായ സാദ്ധ്യതാ പഠനം, പ്രോജക്ട് തയാറാക്കൽ , പദ്ധതി നടത്തിപ്പ് തുടങ്ങിയ എല്ലാവിധ സാങ്കേതിക സഹായവും ബയോടെക്കിന്റെ ഓഫീസുകളിൽ നിന്നും ലഭിക്കുന്നു.

സമ്പൂര്‍ണ്ണ ശുചിത്വം യാഥാര്‍ഥ്യമാക്കാന്‍
.അജൈവ മാലിന്യങ്ങൾ കൈകാര്യം ചെയ്യൽ

സമ്പൂര്‍ണ്ണ ശുചിത്വം ലക്ഷ്യമിടുമ്പോള്‍ ഏറ്റവും വലിയ വെല്ലുവിളി ഉയരുന്നത് വേഗത്തില്‍ ജീര്‍ണിക്കുന്ന മാലിന്യങ്ങളുടെ യഥാസമയമുള്ള  സംസ്കരണംആയിരിക്കും.  ഇവയെ യഥാസമയം സംസ്‌കരിക്കാന്‍ കഴിഞ്ഞാല്‍ തന്നെ അതൊരു  വന്‍ വിജയം ആയിരിക്കും.  മാലിന്യങ്ങളിൽ മുഖ്യ  പങ്കുവഹിക്കുന്ന  അജൈവ മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിന് നിരവധി സാങ്കേതിക വിദ്യകള്‍  പ്രചാരത്തിൽ ഉണ്ട് എങ്കിലും ഇവയെല്ലാം താരതമേ്യന ചെലവ് കൂടിയതും വിദേശ രാജ്യങ്ങളിൽ വികസിപ്പിച്ചെടുത്ത പദ്ധതികളുമാണ്.  വിദേശത്തു നിന്നും ഇറക്കുമതി ചെയ്യുന്ന സാങ്കേതികവിദ്യകളേക്കാള്‍ പ്രാദേശികമായി വികസിപ്പിച്ചെടുക്കുന്ന പദ്ധതികളായിരിക്കും കേരളം പോലുള്ള ഒരു സംസ്ഥാനത്തിന് എപ്പോഴും നല്ലത്.  കാരണം ഇവയുടെ നിര്‍മ്മാണ ചെലവ് താരതമ്യേന കുറവും കേടുപാടുകള്‍ വന്നാല്‍ പ്രാദേശികമായി തന്നെ അവ എളുപ്പത്തിൽ പരിഹരിക്കുന്നതിനും സാധിക്കും.
അജൈവ മാലിന്യങ്ങളുടെ  സംസ്കരണം
അജൈവ മാലിന്യങ്ങളായ പ്ലാസ്റ്റിക്, ഗ്ലാസ്, ലോഹങ്ങള്‍ മുതലായവ പല സ്ഥലങ്ങളില്‍ നിന്നും ശേഖരിച്ച്  ഒരു കേന്ദ്രീകൃത പ്ലാന്റില്‍ എത്തിച്ച ശേഷം അവയെ തരoതിരിച്ച് പുരുപയോഗിക്കാവുന്നവ വേർതിരിച്ച ശേഷം അവശേഷിക്കുന്നത് മാത്രo സംസ്കരിക്കുന്നതാവും ഏറ്റവും ചെലവ് കുറഞ്ഞതും പ്രായോഗികവും. ജൈവ മാലിന്യങ്ങളും വഹിച്ചുകൊണ്ട് വാഹനങ്ങൾ  കടന്നു പോകുമ്പോൾ  വ്യാപകമായ  ദുർഗന്ധമായിരിക്കും ഇത്തരം വാഹനങ്ങളിൽ നിന്നും പരിസരത്ത് വ്യാപിക്കുന്നത്. എന്നാൽ  ദിവസങ്ങളില്‍ ഉണ്ടാകുന്ന അജൈവ മാലിന്യങ്ങള്‍ ഒരുമിച്ചു ശേഖരിച്ചതു കൊണ്ടോ ഒരു സ്ഥലത്തു നിന്നും മറ്റൊരു സ്ഥലത്തേക്ക് കൊണ്ട് പോകുന്നതു കൊണ്ടോ ദുര്‍ഗന്ധമോ തന്‍മൂലമുണ്ടാകുന്ന പരിസര മലിനീകരണമോ ഉണ്ടാകുന്നില്ല .
മാലിന്യങ്ങള്‍ ശേഖരിക്കല്‍

സമ്പൂര്‍ണ്ണ ശുചിത്വം ലക്ഷ്യമിടുമ്പോള്‍ നടപ്പാക്കേണ്ട ഒരു പ്രധാന കാര്യമാണ് മാലിന്യങ്ങളുടെ യഥാസമയമുള്ള ശേഖരിക്കൽ.  വിവിധ സാഹചര്യങ്ങളില്‍ ഉണ്ടാകുന്ന ജൈവ മാലിന്യങ്ങളും അജൈവ മലിന്യങ്ങളും ഒരുമിച്ച് കൂട്ടി കലര്‍ത്തി ഒരു ബിന്നില്‍ ശേഖരിക്കുകയും അതിനു ശേഷം ഇവയെ തരം തിരിക്കുന്നതിന് പണവും സമയവും ചെലവാകുന്നത് തികച്ചും അശാസ്ത്രീയവും അപ്രായോഗികവുമാണ്.  ഇത് ഒഴിവാക്കാന്‍ വളരെ എളുപ്പത്തില്‍ സാധിക്കും.  മാലിന്യങ്ങളുടെ ഘടനക്കനുസൃതമായി വ്യത്യസ്ഥ ബിന്നുകളില്‍ മാലിന്യങ്ങള്‍ ശേഖരിക്കുന്ന ഒരു ശൈലി വളര്‍ത്തിയെടുക്കാന്‍ കഴിഞ്ഞാല്‍ അത് തുടര്‍ന്നുളള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും വളരെ സഹായകരമായിരിക്കും.  ഏറ്റവും ചുരുങ്ങിയത് 2 ബിന്‍ കളക്ഷന്‍ സിസ്റ്റം നടപ്പാക്കിയാല്‍ തന്നെ ജൈവ മാലിന്യങ്ങളും അജൈവ മാലിന്യങ്ങളും തമ്മില്‍ കൂട്ടി കലര്‍ത്തുന്നത് ഒഴിവാക്കാന്‍ സാധിക്കും.  ഇപ്രകാരം ശേഖരിക്കുന്ന ജൈവമാലിന്യങ്ങളെ അവയിൽ നിന്നും  ദുർഗന്ധം വമിക്കുന്നതിനു മുൻമ്പ്   യഥാസമയം അനുയോജ്യമായ വിധത്തില്‍ സംസ്‌കരിക്കുന്നതിനും അജൈവ മാലിന്യങ്ങളെ ശേഖരിച്ച് സൗകര്യപ്രദമായ സ്ഥലത്ത് സൂക്ഷിക്കുന്നതിനും അവയെ സമയബന്ധിതമായി സംസ്‌കരിക്കുന്നതിനും സാധിക്കും.
സമ്പൂർണ ശുചിത്വം നടപ്പാക്കാൻ വിവിധ  മേഘലകളിലുള്ള കൂട്ടായ പരിശ്രമം ഉണ്ടെങ്കിൽ അനായാസം  സാധിക്കും എന്ന കാര്യത്തിൽ സന്ദേഹമില്ല.

പ്രകൃതിക്കിണങ്ങിയ മാലിന്യ സംസ്‌ക്കരണം

അനുദിനം ഉണ്ടായിക്കൊണ്ടിരിക്കുന്ന മാലിന്യങ്ങളെ യഥാസമയം സംസ്‌കരിക്കാന്‍ കഴിഞ്ഞാല്‍  ഇവ ജീര്‍ണിച്ച് ഇവയില്‍ നിന്നുണ്ടാകുന്ന മലിനജലം ശുദ്ധജലവുമായി കലര്‍ന്നുണ്ടാകുന്ന ജല മലിനീകരണം തടയുന്നതിനും ക്ഷുദ്രജീവികളുടെ വ്യാപനവും അവ പരത്തുന്ന പകര്‍ച്ചവ്യാധികളും നിയന്ത്രിക്കാനും കഴിയും.. പാതയോരത്തും പൊതുസ്ഥലത്തും നിക്ഷേപിക്കുന്ന മാലിന്യങ്ങളില്‍ നിന്നും കേന്ദ്രീകൃത സംസ്‌കരണ പ്ലാന്റുകളില്‍ കുന്നുകൂട്ടിയിടുന്ന മാലിന്യങ്ങളില്‍ നിന്നും മാലിന്യകൂമ്പാരങ്ങളില്‍ നിന്നും വീടുകളില്‍ നിന്നും വ്യവസായശാലകളില്‍ നിന്നും പുറംതള്ളുന്ന മലിനജലത്തില്‍ നിന്നും ബഹിര്‍ഗമിക്കുന്ന വിഷവാതകങ്ങള്‍ ഗുരുതരമായ പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്ക് കാരണമായിതീരുന്നു. ഇത് ആഗോളതാപഉയര്‍ച്ചക്കും അതിന്റെ ഭലമായുണ്ടാകുന്ന ഓസോണ്‍ പാളികളുടെ ശോഷണത്തിനും കാലാവസ്ഥാവ്യതിയാനത്തനും കാരണമായിത്തീരുന്നു.
മാലിന്യങ്ങള്‍ എന്നു പറയുമ്പോള്‍ തന്നെ അറപ്പും വെറുപ്പും ഉളവാക്കുന്ന ഒരു ചിത്രമാണ് മനസ്സില്‍ തെളിയുന്നത്. എങ്ങനെയാണ് ഇന്ന് നാം കാണുന്ന തരത്തിലുള്ള മാലിന്യങ്ങള്‍ ഉണ്ടാകുന്നത് എന്ന് നോക്കാം. നമ്മുടെ ദൈനംദിന ഭക്ഷണ ആവശ്യങ്ങള്‍ക്ക് വിവിധ സ്ഥലങ്ങളില്‍ വിവിധ ഘട്ടങ്ങളില്‍ ധാന്യങ്ങളും മല്‍സ്യമാംസാദികളും തയ്യാറാക്കുമ്പോള്‍ ഉപയോഗശൂന്യമാകുന്ന വസ്തുക്കളെ ഒരു സ്ഥലത്ത് പ്രത്യേകമായി കൂട്ടിയിടുന്നു. അതുപോലെ ഭക്ഷണം കഴിഞ്ഞ് അവശേഷിക്കുന്നവസ്തുക്കളെയും ഒരുമിച്ച് ശേഖരിക്കുന്നു. ഈ അവസരത്തില്‍ ഇവക്ക് എന്തെങ്കിലും ദുര്‍ഗന്ധം ഉണ്ടോ. ഇല്ലായെന്ന് എല്ലാവരും നിസംശയം പറഞ്ഞേക്കും എന്നാല്‍ എപ്പോഴാണ് ഇവയില്‍ നിന്നും ദുര്‍ഗന്ധം ഉണ്ടാക്കുന്നതെന്ന് പരിശോധിക്കാം. ഉപയോഗശൂന്യമാകുന്ന ജൈവവസ്തുക്കള്‍ ഒരുമിച്ച് സൂക്ഷിക്കുമ്പോള്‍ അവയില്‍ അന്തരീക്ഷത്തില്‍ തന്നെയുള്ള സൂഷ്മാണു ജീവികള്‍ പ്രവര്‍ത്തിച്ച് അവക്ക് ഘടനാവ്യത്യാസം വരുന്നു. അവ വിഘടിച്ച് മലിനജലും വിവിധതരം വാതകങ്ങളും അവയില്‍ നിന്നും ബഹിര്‍ഗമിക്കാന്‍ തുടങ്ങുന്നു. ഭലമോ അല്‍പം മുമ്പ് മാറ്റിവച്ച അവശിഷ്ട വസ്തുക്കള്‍ അല്ലെങ്കില്‍ ഉപയോഗശൂന്യമായ വസ്തുക്കള്‍ ദുര്‍ഗന്ധവും മലിനജലവും വമിക്കുന്നവയായി മാറുന്നു. അല്ലെങ്കില്‍ അതിന് ഇടയായിത്തീരുന്നു. ദിവസങ്ങളോളം റോഡുവക്കിലും മറ്റ് പൊതുസ്ഥലത്തും കൂട്ടിയിടുന്ന ഇതരജൈവമാലിന്യങ്ങളുടെ അവസ്ഥ പറയേണ്ടതുമില്ല. അത് ഇതിലും ഭീകരമായിരിക്കും.

നമ്മുടെ ഭാരതം ഉള്‍പ്പെടുന്ന ഉഷ്ണമേഘലാ രാജ്യങ്ങളില്‍ ജൈവമാലിന്യങ്ങളില്‍ സൂഷ്മാണു ജീവികളുടെ പ്രവര്‍ത്തനം വളരെ വേഗത്തില്‍ നടക്കുന്ന കാലാവസ്ഥയാണ് നിലവിലുള്ളത്. തണുപ്പ് കൂടുതലുള്ള രാജ്യങ്ങളില്‍ ഈ വിധത്തില്‍ ജൈവ മാലിന്യങ്ങള്‍ ചീഞ്ഞ് നാറുന്നത് വളരെ സാവധാനത്തില്‍ മാത്രമായിരിക്കും. ഇത് കാരണം ഒന്നോരണ്ടോ ദിവസം ജൈവമാലിന്യങ്ങള്‍ ഒരുമിച്ച് ശേഖരിച്ച് വച്ചിരുന്നാലും അവ ജീര്‍ണിച്ച് ദുര്‍ഗന്ധം പരത്തുന്നില്ല. എന്നാല്‍ ഇന്ത്യയിലെസ്ഥിതി നേരെമറിച്ചാണ്. ഇവിടെ ഉണ്ടാകുന്ന ജൈവമാലിന്യങ്ങള്‍ അടുത്തദിവസം നോക്കിയാല്‍ ദുര്‍ഗന്ധ പൂരിതമായിരിക്കും.
ആരാണ് ഇതിന് ഉത്തരവാദി? എന്താണ് ഇതിന് കാരണം? എങ്ങനെ ഈ പ്രതിസന്ധി തരണം ചെയ്യാന്‍ കഴിയും? നാം ചിന്തിക്കേണ്ടിയിരിക്കുന്നു. സൂക്ഷ്മമായി വിശകലനം ചെയ്താല്‍ ഇതിന് പരിഹാരം കാണാന്‍ യാതൊരു പ്രയാസവും ഇല്ല. കാരണം ഇന്ന് നിലവിലുള്ള മാലിന്യ സംസ്‌കരശൈലി എന്താണ്? ഇന്നുണ്ടാകുന്ന മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നത് ദിവസങ്ങള്‍ കഴിഞ്ഞാണ്. എന്തുകൊണ്ട് ഈ ശൈലി മാറ്റികൂടാ എന്തിന് ഇന്നുണ്ടാകുന്ന മാലിന്യം നാളെ സംസ്‌കരിക്കണം എന്തുകൊണ്ട് ഇന്നുണ്ടാകുന്ന മാലിന്യം ഇന്ന് തന്നെ സംസ്‌കരിച്ചുകൂടാ. അങ്ങനെ സംസ്‌കരിക്കാന്‍ കഴിഞ്ഞാല്‍ മാലിന്യങ്ങള്‍ അഥവാ ഉപയോഗശൂന്യമായ ഭക്ഷ്യഅവശിഷ്ടം ജീര്‍ണിച്ച് ദുര്‍ഗന്ധം പരത്തുന്ന അവസ്ഥ ഒഴിവാക്കാന്‍ കഴിയില്ലേ? മാലിന്യങ്ങളില്‍ നിന്നും പകര്‍ച്ച വ്യാധികള്‍ വ്യാപിക്കുന്നത് എന്നേക്കുമായി തടയാന്‍ കഴിയില്ലേ? അതിന് എന്തൊക്കെ കാര്യങ്ങളാണ് ചെയ്യാന്‍ കഴിയുന്നതെന്നുനോക്കാം.
ഓരോദിവസവും ഉണ്ടാകുന്ന മാലിന്യങ്ങള്‍ ആ ദിവസം തന്നെ സംസ്‌കരിക്കുന്നതിന് പൊതുജനങ്ങളെയും സന്നദ്ധ സംഘടനകളുടെയും കൂട്ടായ ശ്രമം ആവശ്യമാണ്. അതിന് അനുയോജ്യമായ സാങ്കേതിക വിദ്യകള്‍ കണ്ടെത്തേണ്ടതുണ്ട്. പുതിയൊരു മാലിന്യ സംസ്‌കരണ ശൈലി തന്നെ രൂപപ്പെടുത്തേണ്ടതുണ്ട്. ഓരോ ദിവസവും ഉണ്ടാകുന്ന മാലിന്യങ്ങള്‍ പൊതുസ്ഥലത്തോ വീടുകളിലോ ശേഖരിച്ചശേഷം അവിടെനിന്നും ഒരു പൊതു സംസ്‌കരണ പ്ലാന്റിലേക്ക് വാഹനങ്ങളില്‍ കൊണ്ടുപോയി സംസ്‌കരിക്കുമ്പോഴുണ്ടാകുന്ന കാലതാമസംകൊണ്ടാണ്ടാണ് ജൈവമാലിന്യങ്ങള്‍ ജീര്‍ണിച്ച് ദുര്‍ഗന്ധം പരത്തുന്നത്. ഇത് യഥാസമയം സംസ്‌കരിക്കാന്‍ കഴിയാതെ സംസ്‌കരണത്തിന് കാലതാമസം നേരിടുന്നതുകൊണ്ടാണ്. എന്നാല്‍ ഓരോ വീട്ടിലും പൊതുസ്ഥാപനങ്ങളിലും ഉണ്ടാകുന്ന മാലിന്യങ്ങള്‍ അതാതിടങ്ങളില്‍ തന്നെ അവ ഉണ്ടാകുന്ന ദിവസം തന്നെ സംസ്‌കരിക്കാന്‍ സാധിച്ചാല്‍ മാലിന്യങ്ങള്‍ ജീര്‍ണിക്കുന്നതിന് മുമ്പുതന്നെ സംസ്‌കരിക്കാന്‍ സാധിക്കുന്നു .
നമുക്ക് ഒരേ സമയം രണ്ട് പ്രശ്‌നങ്ങളാണ് പരിഹരിക്കപ്പെടേണ്ടത് ഓരോ ദിവസവും ഉണ്ടാകുന്ന ഖരജൈവമാലിന്യ സംസ്‌കരണവും മലിന ജല സംസ്‌കരണവും. ഇതിന് ഏറ്റവും അനുയോജ്യമായത് ജൈവവാതക സാങ്കേതിക വിദ്യയാണ്. ഈ സാങ്കേതിക വിദ്യ അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ വീടുകളിലും എല്ലാവിധ പൊതുസ്ഥാപനങ്ങളിലും സ്ഥാപിക്കാവുന്നതാണ്. ഈ പ്ലാന്റിന്റെ സഹായത്താല്‍ വേഗത്തില്‍ ജീര്‍ണിക്കുന്ന എല്ലാതരം മാലിന്യങ്ങളും മലിനജലവും സംസ്‌കരിക്കാവുന്നതാണ്.
ജൈവ മാലിന്യ സംസ്‌കരണം എങ്ങനെ നടക്കുന്നു എന്ന് പരിശോധിക്കാം.  വളരെ ലളിതമായി പ്രവര്‍ത്തിക്കുന്ന ജൈവവാതക പ്ലാന്റുകളില്‍ എത്തുന്ന മാലിന്യങ്ങളെ അന്തരീക്ഷവായുവിന്റെ അഭാവത്തില്‍   പ്രവര്‍ത്തിക്കുന്ന ചില പ്രത്യേക വിഭാഗം ബാക്ടീരിയകള്‍ അഥവാ സൂഷ്മാണു ജീവികള്‍ വിഘടിപ്പിച്ച് ജൈവവാതകവും ജൈവവളവുമാക്കി മാറ്റുന്നു.
ജൈവവാതക സാങ്കേതിക വിദ്യ ഇപ്പോഴുള്ള / ഇന്നത്തെ മാലിന്യ സംസ്‌കരണ പ്രതിസന്ധിതരണം ചെയ്യാന്‍ എങ്ങനെ പ്രായോഗികമായി നടപ്പാക്കാന്‍ കഴിയുമെന്ന് നോക്കാം
വീടുകളിലെ മാലിന്യങ്ങളും മലിനജലവും സംസ്‌കരിക്കുന്നതിനുള്ളഗാര്‍ഹിക മാലിന്യ സംസ്‌കരണ പ്ലാന്റ് എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് പരിശോധിക്കാം. അഞ്ച് അംഗങ്ങള്‍ വരെയുള്ള വീടുകളിലെ മാലിന്യങ്ങളും മലിനജലവും സംസ്‌കരിക്കുന്നതിന് ഒരു ഘനമീറ്റര്‍ വലിപ്പമുള്ള പ്ലാന്റ്

മതിയാകും. ഇത് സ്ഥാപിക്കുന്നതിന് ഏകദേശം ഒരു ചതുരശ്ര മീറ്റര്‍ സ്ഥലം മാത്രമേ ആവശ്യമുള്ളൂ. ഏകദേശം 4 മണിക്കൂര്‍ കൊണ്ട് സ്ഥാപിക്കാന്‍ കഴിയുന്ന ഈ പ്ലാന്റിന്റെ ഘടക ഭാഗങ്ങള്‍ എല്ലാം തന്നെ മുന്‍കൂട്ടി നിര്‍മ്മിച്ചവയാണ്. സാധാരണ അടുക്കളയോടടുത്ത ഭാഗത്താണ് 4 അടി വ്യാസവും 3 അടി താഴ്ചയുമുള്ള ഒരു കുഴിയെടുത്താണ് പ്ലാന്റ് സ്ഥാപിക്കുന്നത്. ഇതിന് സ്ഥലസൗകര്യം ഇല്ലാത്തവര്‍ക്ക് വീടിന്റെ ടെറസ്സിലും മറ്റുസ്ഥലങ്ങളിലും യഥേഷ്ടം മാറ്റിവച്ച് ഉപയോഗിക്കാവുന്ന പോര്‍ട്ടബിള്‍ പ്ലാന്റുകളും ബയോടെക് വികസിപ്പിച്ചെടുത്തിട്ടുണ്ട്. പ്ലാന്റ് സ്ഥാപിച്ചശേഷം കന്നുകാലി ചാണകവും ബയോടെക് കള്‍ച്ചറും പ്ലാന്റില്‍ നിക്ഷേപിച്ച് പ്ലാന്റ് പ്രവര്‍ത്തനക്ഷമമാക്കുന്നു. ഇതിന് ശേഷം ദിവസവും വീട്ടില്‍ ലഭിക്കുന്ന ഭക്ഷണ അവശിഷ്ടവും  അടുക്കളയില്‍ ഉണ്ടാകുന്ന മലിനജലവും ഒരു ബക്കറ്റില്‍ ശേഖരിച്ച് പ്ലാന്റില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കേണ്ട അറയില്‍ ഒഴിച്ചുകൊടുക്കുന്നു. പ്ലാന്റില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുമ്പോള്‍ തന്നെ സംസ്‌കരണം കിഴിഞ്ഞവ പ്ലാന്റില്‍ നിന്നും പുറത്തുവരുന്നു. ഇത് ഒരു പാത്രത്തില്‍ ശേഖരിച്ച് ചെടികള്‍ക്ക് വളമായി ഉപയോഗിക്കാവുന്നതാണ്.

പ്ലാന്റിനുള്ളില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ജൈവവാതകം പ്ലാന്റിലെ വാതക സംഭരണിയില്‍ ശേഖരിക്കപ്പെടുന്നു. ഇത് പൈപ്പ് ലൈന്‍ വഴി അടുക്കളയില്‍ എത്തിച്ച് ഇതിനോടനുബന്ധിച്ച് ഘടിപ്പിച്ചിട്ടുള്ള സ്റ്റൗ പ്രവര്‍ത്തിപ്പിക്കാന്‍ ഉപയോഗിക്കാവുന്നതാണ്. ഒരു വീട്ടിലുണ്ടാകുന്ന ജൈവമാലിന്യങ്ങളും മലിനജലവും ഇപ്രകാരം സംസ്‌കരിക്കുന്നതിലൂടെ ആ വീട്ടിലെ 50%ത്തില്‍ അധികം പാചക ആവശ്യത്തിനുള്ള ജൈവവാതകം ഉത്പാദിപ്പിക്കാന്‍ കഴിയുന്നു. ഒരിക്കല്‍ സ്ഥാപിച്ചാല്‍ ഏകദേശം 20 വര്‍ഷത്തില്‍ അധികം കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന ഇത്തരം പ്ലാന്റുകള്‍ക്ക് കാര്യമായ കേടുപാടുകള്‍ ഒന്നും തന്നെ ഉണ്ടാകുന്നില്ല. പ്ലാന്റ് പ്രവര്‍ത്തിപ്പിക്കാന്‍ എല്ലാ ദിവസവും മാലിന്യം നിക്ഷേപിക്കണമെന്നോ ഒരു നിശ്ചിത അളവില്‍ മാലിന്യങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമെ പ്ലാന്റ് പ്രവര്‍ത്തിക്കുകയൂള്ളൂ എന്നും ഇല്ല..
ഒരു വീട്ടില്‍ ഒരു പ്ലാന്റ് സ്ഥാപിക്കുന്നതിലൂടെ ആ വീട്ടില്‍ നിന്നും മാലിന്യങ്ങള്‍ ശേഖരിക്കേണ്ട ഭാരിച്ച ചുമതലയില്‍ നിന്നും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് മുക്തി നേടുന്നതിനും കഴിയുന്നു. ഇത് മനസ്സിലാക്കിയ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഗാര്‍ഹിക മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കുന്നവര്‍ക്ക് പ്ലാന്റ് നിര്‍മ്മാണ ചെലവിന്റെ ഒരു നിശ്ചിത തുക സാമ്പത്തിക സഹായം നല്‍കാന്‍ താത്പര്യം കാണിക്കുന്നു. ഇത്തരത്തില്‍ നിരവധി ഗ്രാമപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും ഇതിനോടകം തന്നെ ധാരാളം പ്ലാന്റുകള്‍ സ്ഥാപിച്ചുകഴിഞ്ഞു.  ഏതൊരു ഗുണഭോക്താവിനും അനുയോജ്യമായ വിധത്തില്‍ വ്യത്യസ്ഥങ്ങളായ ഒന്‍പതു മോഡലിലുള്ള ഗാര്‍ഹിക പ്ലാന്റുകള്‍ ബയോടെക് വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇവയുടെ നിര്‍മ്മാണ ചെലവ് മൂന്നുവര്‍ഷത്തിനുള്ളില്‍ ജൈവവാതകമായും ജൈവവളമായും തിരികെ ലഭിക്കുമെന്നുള്ള സവിശേഷതയും ഈ പ്ലാന്റുകള്‍ക്കുണ്ട്.18500 രൂപ മുതലുള്ള വിവിധ മോഡല്‍ പ്ലാന്റുകള്‍ ലഭ്യമാണ്. ഇവയില്‍ കക്കൂസുമായി ബന്ധിപ്പിച്ച് മനുഷ്യവിസര്‍ജ്യവും സംസ്‌കരിക്കാന്‍ കഴിയുന്ന പ്ലാന്റുകളും ഉള്‍പ്പെടുന്നു.
വീടുകളിലെ മാലിന്യ സംസ്‌കരണം പോലെ ഹോസ്റ്റലുകള്‍, കോണ്‍വെന്റുകള്‍, ആശുപത്രികള്‍, ഹോട്ടലുകള്‍ തുടങ്ങിയ പൊതുസ്ഥാപനങ്ങളിലെ മാലിന്യങ്ങള്‍ സംസ്‌കരിക്കാനും അവിടെ ഉണ്ടാകുന്ന മാലിന്യങ്ങള്‍ സംസ്‌കരിക്കാന്‍ ശേഷിയുള്ള വലിപ്പം കൂടിയ പ്ലാന്റുകള്‍ സ്ഥാപിക്കാവുന്നതാണ്.
വീടുകളും പൊതുസ്ഥാപനങ്ങളും പോലെയോ അതില്‍ കൂടുതലോ മാലിന്യകൂമ്പാരങ്ങള്‍ ദിനംപ്രതി ഉണ്ടാകുന്ന സ്ഥലങ്ങളാണ് മാര്‍ക്കറ്റുകളും അറവുശാലകളും. ഖരമാലിന്യത്തോടൊപ്പം മലിനജലവം വലിയ അളവില്‍ മാര്‍ക്കറ്റുകളില്‍ നിന്നും അറവുശാലകളില്‍ നിന്നും പുറംതള്ളുന്നു. ഇവ കുന്നുകൂട്ടിയിടുമ്പോള്‍ വളരെ വേഗം ജീര്‍ണിച്ച് അവയില്‍ നിന്നും മലിനജലം ഒഴുകിവരുന്നത് കാണാന്‍ കഴിയും. മാര്‍ക്കറ്റുകളില്‍ സ്ഥാപിക്കാവുന്ന ജൈവവാതക പ്ലാന്റകള്‍ ബയോടെക് വിവിധ മാതൃകകളില്‍ രൂപകല്‍പ്പന ചെയ്തിട്ടുണ്ട്. ഇത്തരം പ്ലാന്റുകളില്‍ വേഗത്തില്‍ ജീര്‍ണിക്കുന്ന മല്‍സ്യ മാംസാവശിഷ്ടവും പഴങ്ങളുടെയും പച്ചക്കറികയുടെയും അവശിഷ്ടവും നേരിട്ട് നിക്ഷേപിച്ച് സംസ്‌കരിക്കാവുന്നതാണ്. മാലിന്യ സംസ്‌കരണ ഫലമായി ഉണ്ടാകുന്ന ജൈവവാതകം വൈദ്യുതി ഉത്പാദനത്തിന് ഉപയോഗിക്കാം. ഇങ്ങനെ വൈദ്യുതി ഉണ്ടാക്കുന്നതിലൂടെ പ്ലാന്റിലെ തന്നെ യന്ത്രഭാഗങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും പ്രാദേശികമായി തെരുവുവിളക്കുകളും മറ്റും പ്രകാശിപ്പിക്കുന്നതിനും അതിലൂടെ പുറമെ നിന്നുള്ള വൈദ്യുതിയുടെ ഉപയോഗം കുറക്കുന്നതിനും സാധിക്കുന്നു..ഇപ്പോള്‍ 100% ബയോഗ്യാസ് എഞ്ചിനുകളും ബയോടെക് വികസിപ്പിച്ചെടുത്തിട്ടുണ്ട്. കേരളത്തിന്റെ ആദ്യത്തെ മാര്‍ക്കറ്റ് മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിച്ചത് ബയോടെക് ആണ്. കൊല്ലം ജില്ലയിലെ പത്തനാപുരം മാര്‍ക്കറ്റില്‍ 2003 ല്‍ സ്ഥാപിച്ച ഈ പ്ലാന്റ് ഇന്നും കാര്യക്ഷമമായി പ്രവര്‍ത്തിച്ചുവരുന്നു. ഇതിനോടകം തന്നെ 20 ല്‍ പരം പ്ലാന്റുകള്‍ വിവിധ പഞ്ചായത്ത് മാര്‍ക്കറ്റുകളിലും അറവുശാലകളിലും സ്ഥാപിക്കുക വഴി ഈ രംഗത്ത് ഒരു മാതൃക കാട്ടാനും ഏറ്റവും ഗുരുതരമായ മാലിന്യ പ്രശ്‌നങ്ങള്‍ക്ക് ഒരളവുവരെ പരിഹാരം കാണാനും ബയോടെക്കിന് കഴിഞ്ഞിട്ടുണ്ട്.

വേഗത്തില്‍ ജീര്‍ണിക്കുന്ന മാര്‍ക്കറ്റ് അറവുശാല മാലിന്യങ്ങള്‍ സംസ്‌കരിച്ചാല്‍ പിന്നെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സംസ്‌കരിക്കേണ്ടി വരുന്നത് കരിയില പേപ്പര്‍ വാഴയില തുടങ്ങിയ മാലിന്യങ്ങളും തെരവുകളും മറ്റും വൃത്തിയാക്കുമ്പോള്‍ ഉണ്ടാകുന്നമാലിന്യങ്ങളുമാണ്. ഇവയില്‍ നിന്നും പ്ലാസ്റ്റിക്കും ഗ്ലാസ്സും ലോഹങ്ങളും വേര്‍തിരിച്ചശേഷം ശേഷിക്കുന്നവയെ കത്തിച്ച് സംസ്‌കരിക്കുന്നതിനുള്ള ബയോസിനറേറ്ററുകള്‍ ബയോടെക് വികസിപ്പിച്ചെടുത്തിട്ടുണ്ട്. ജൈവവാതക പ്ലാന്റില്‍ ഉത്പാദിപ്പിക്കുന്ന ജൈവവാതകം ഇന്ധനമാക്കി പ്രവര്‍ത്തിക്കുന്ന ബയോസിനറേറ്ററുകള്‍ മറ്റ് ഇന്ധനങ്ങളോ തുടര്‍ചെലവുകളോ ഇല്ലാതെ പ്രവര്‍ത്തിപ്പിക്കാവുന്ന വിധത്തിലാണ് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്.

പലപ്പോഴും മാലിന്യ സംസ്‌കരണ പ്ദധതികള്‍ പൂര്‍ണമായോ ഭാഗികമായോ പരാജയപ്പെടാറണ്ട്. ഇതിനുള്ള മുഖ്യകാരണം വ്യത്യസ്ഥസാഹചര്യങ്ങളില്‍ ഉണ്ടാകുന്നതും വ്യത്യസ്ഥ ഘടനയിലുള്ളതുമായ മാലിന്യങ്ങളെ ഏതെങ്കിലും ഒരു സാങ്കേതിക വിദ്യ ഉപയോഗിച്ച് സംസ്‌കരിക്കാന്‍ ശ്രമിക്കുമ്പോഴാണ് അത്തരം പദ്ധതികള്‍ ഒരു പരാജയമായി തീരുന്നത്. ഇത് പരിഹരിക്കുന്നതിന് ബയോടെക് വികസിപ്പിച്ചെടുത്ത പദ്ധതിയാണ് സംയോജിത മാലിന്യ സംസ്‌കരണ പദ്ധതി. പേരു

ചിപ്പിക്കുന്നതുപോലെ വിവിധ സാങ്കേതികവിദ്യകള്‍ ഒരേ പ്ലാന്റില്‍ സംയോജിപ്പിച്ച് വ്യത്യസ്ഥ വിഭാഗത്തിലുള്ള മാലിന്യങ്ങളും മലിനജലവും കാര്യക്ഷമമായി സംസ്‌കരിക്കാന്‍ കഴിയുന്നതിലൂടെ സമ്പൂര്‍ണ മാലിന്യ സംസ്‌കരണം ഒരു യാഥാര്‍ത്ഥ്യമാക്കി മാറ്റാന്‍ സാധിച്ചിട്ടുണ്ട്. കേരളത്തിലെ ആദ്യത്തെ സംയോജിത മാലിന്യ സംസ്‌കരണ പ്ലാന്റ് ബയോടെക് രൂപകല്‍പ്പന ചെയ്ത് സ്ഥാപിച്ചത് പത്തനംത്തിട്ട  ജില്ലയിലെ കോഴഞ്ചേരി  ഗ്രാമ പഞ്ചായത്തിലാണ്. ഈ പ്ലാന്റ് ഇന്ന് 'കോഴഞ്ചേരി മോഡല്‍' എന്ന പേരില്‍ കേരളത്തിനകത്തും പുറത്തും വിദേശരാജ്യങ്ങളിലും പ്രശസ്തിനേടി ജനശ്രദ്ധ ആകര്‍ഷിച്ചുവരുന്നു. ഒരോ ദിവസവും പ്ലാന്റിലെത്തുന്ന മാലിന്യങ്ങളെ ആ ദിവസംതന്നെ സംസ്‌കരിക്കുന്ന ഈ പ്ലാന്റ് തികച്ചും ഒരു അനുകരണീയ മാതൃകതന്നെയാണ്.ഓരോ ദിവസവും ഉണ്ടാകുന്ന മാലിന്യങ്ങളെ അന്നേ ദിവസം തന്നെ സംസ്‌കരിക്കാന്‍ കഴിയുന്ന ഇത്തരം പദ്ധതികള്‍ക്ക് ഇനിയും അര്‍ഹമായ പ്രചാരം ലഭിക്കേണ്ടിയിരിക്കുന്നു. അതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും ഇതര സംഘടനകളുടെയും കൂട്ടായ പരിശ്രമം ഉണ്ടാകുമെന്ന് പ്രത്യാശിക്കുന്നു.
1994 ല്‍ പ്രവര്‍ത്തനം ആരംഭിച്ച ബയോടെക് വികേന്ദ്രീകൃത മാലിന്യ സംസ്‌കരണ രംഗത്തും ജൈവവാതക ഉത്പാദന രംഗത്തും നടത്തിയ ഗവേഷണങ്ങളുടെ ഫലമായാണ് 1998 ല്‍ ഗാര്‍ഹിക മാലിന്യങ്ങള്‍ സംസ്‌കരിച്ച് പാചകവാതക ഉത്പാദനവും 2003 ല്‍ കേരളത്തിലെ ആദ്യത്തെ മാലിന്യത്തില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്ന പ്ലാന്റും 2006 ല്‍ ഇന്ത്യയിലെ ആദ്യത്തെ സംയോജിത മാലിന്യ സംസ്‌കരണ പ്ലാന്റും സഹിതം 15 ല്‍ പരം

കണ്ടുപിടുത്തങ്ങള്‍ നടത്താന്‍ കഴിഞ്ഞത്. . ഏറെ ജനകീയമാകേണ്ട ഈ പദ്ധതിയുടെ വികസനത്തിന് ബയോടെക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് 2007 ല്‍ അന്താരാഷ്ട്ര ഗ്രീന്‍ ഓസ്‌കാര്‍ അവാര്‍ഡായ ആഷ്ഡന്‍ അവാര്‍ഡ് ബയോടെക്കിന് ലഭിച്ചത്. ലണ്ടനിലെ റോയല്‍ ജിയോഗ്രഫിക്കല്‍ സൊസൈറ്റിയില്‍ വച്ച് നടന്ന ചടങ്ങില്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ശ്രീ. അല്‍ഗോറില്‍ നിന്നും ബയോടെക് ഡയറക്ടര്‍ ഡോ. എ. സജിദാസ് ഗ്രീന്‍ ഓസ്‌ക്കാര്‍ അവാര്‍ഡ് ഏറ്റുവാങ്ങി.
ഒരേ സമയം വിവിധ നേട്ടങ്ങള്‍ കൈവരിക്കാനും ഗുരുതരമായ ആരോഗ്യപ്രക്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയുന്ന മാലിന്യ സംസ്‌കരണ ജൈവോര്‍ജ്ജ ഉത്പാദന പദ്ധതി ഇനിയും ജനകീയമാക്കേണ്ടിയിരിക്കുന്നു. ഭാവിയില്‍ ഓരോ വീടും ഓരോ സ്ഥാപനവും ഓരോ മാര്‍ക്കറ്റും അറവുശാലയും സ്വന്തം മാലിന്യം സംസ്‌കരിച്ച് ഊര്‍ജ്ജം ഉത്പാദിപ്പിക്കുന്ന ഓരോ മിനി പവര്‍ഹൗസുകള്‍ അഥവാ ഊര്‍ജ്ജ ഉത്പാദന കേന്ദ്രങ്ങളാകുമ്പോള്‍ മാലിന്യം നമ്മുടെ ശത്രുക്കളല്ലാതെ മിത്രങ്ങളായിതീരും. കുപ്പയില്‍ നിന്നും മാണിക്യം എന്ന മുദ്രാവാക്യവുമായി നാളെയുടെ സുസ്ഥിര ഊര്‍ജ്ജ സ്രോതസ്സായി മാലിന്യത്തെ മാറ്റാന്‍ കഴിയുമെന്ന സ്വപ്നവുമായി അതൊരു യാഥാര്‍ത്ഥ്യമാക്കാനുള്ള തീവ്രപരിശ്രമത്തില്‍ ബയോടെക്കും പങ്ക് ചേരുന്നു.

അവസാനം പരിഷ്കരിച്ചത് : 2/16/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate