অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ചില ബൗദ്ധിക അറിവുകൾ

ബോധോദയത്തിലേക്ക് ഒരു യാത്ര

ഗൗതമബുദ്ധനെക്കുറിച്ച് ഏറ്റവും ആഴത്തില്‍ പഠിച്ചയാളാണ് ഓഷോ രജനീഷ്. ബുദ്ധന്റെ 'ധര്‍മ്മപദ'യ്ക്ക് 12 വാല്യങ്ങളിലായി അദ്ദേഹം നല്‍കിയ വ്യാഖ്യാനം ലോകപ്രശസ്തമാണ്. ബോധോദയം തേടിയുള്ള സിദ്ധാര്‍ഥന്റെ യാത്രയെക്കുറിച്ചുള്ള ഈ ഭാഗം മൗലികമായ ദര്‍ശനം കൊണ്ട് പുതുമയാര്‍ന്നതാണ്. ചില ഭാഗങ്ങള്‍ ഇവിടെ. ബുദ്ധമത പ്രമാണങ്ങളും അഷ്ടാംഗമാര്‍ഗവും കൂടെ ചേര്‍ത്തിരിക്കുന്നു.

അതിമനോഹരമായ മനുഷ്യകഥയാണിത്.... കൊട്ടാരമുപേക്ഷിച്ചിറങ്ങുന്നതിന് തൊട്ടുതലേദിവസം ഗൗതമബുദ്ധന്റെ പത്‌നി ഒരു കുഞ്ഞിനു ജന്മം നല്‍കി. കൊട്ടാരം വിട്ടിറങ്ങുന്നതിനുമുമ്പ്, തന്റെയും ഭാര്യയുടെയും സ്‌നേഹത്തിന്റെ പ്രതീകമായ ആ കുഞ്ഞിന്റെ മുഖം കാണാന്‍ അദ്ദേഹം ആഗ്രഹിച്ചു. ഭാര്യയുടെ കിടപ്പുമുറിക്കരികിലേക്ക് അദ്ദേഹം പ്രവേശിച്ചു. അവര്‍ നല്ല ഉറക്കത്തിലായിരുന്നു. തൊട്ടടുത്തുതന്നെ കമ്പിളിപുതച്ച് കുഞ്ഞും കിടക്കുന്നു. കമ്പിളി നീക്കി കൊച്ചുകുഞ്ഞിന്റെ മുഖം കാണാന്‍ അദ്ദേഹത്തിന് കൊതിയായിയ്യ ഇനി എന്നെങ്കിലും തിരിച്ചുവരുമോ എന്നുറപ്പുപറയാന്‍ അദ്ദേഹത്തിനാവുമായിരുന്നില്ല.
അജ്ഞാതമായ ഏതോ തീര്‍ഥാടനത്തിനിറങ്ങുകയായിരുന്നു അദ്ദേഹം. തന്റെ ജീവിതത്തില്‍ എന്തുസംഭവിക്കുമെന്നതിനെച്ചൊല്ലി യാതൊരറിവും അദ്ദേഹത്തിനില്ലായിരുന്നു. രാജ്യം, ഭാര്യ, കുട്ടി എന്തിന് തന്നെത്തന്നെയും ബോധോദയത്തിനായുള്ള യാത്രയില്‍ അദ്ദേഹം ഉപേക്ഷിച്ചു. സാധ്യതകള്‍മാത്രമുള്ള ഒരു യാത്ര. ഇതിനുമുമ്പ് അന്വേഷിച്ചുനടന്നവരില്‍ വിരലിലെണ്ണാവുന്നവര്‍ മാത്രം സാധിച്ചെടുത്ത ലക്ഷ്യം.
മറ്റെല്ലാവരെയും പോലെ അദ്ദേഹവും ജിജ്ഞാസുവായിരുന്നു. എന്നാല്‍ തീരുമാനമെടുത്ത ആ നിമിഷം... അദ്ദേഹം മരണം ആദ്യമായി കണ്ട ദിവസം, വാര്‍ധക്യം, രോഗം എല്ലാം ആദ്യമായി കണ്ട ദിവസം, സംന്യാസിമാരെ കണ്ടുമുട്ടിയ ദിവസം... അദ്ദേഹത്തിന്റെ മനസ്സില്‍ ആത്യന്തികമായി ചില ആലോചനകളുണര്‍ന്നു. മരണം എന്നൊന്നുണ്ടെങ്കില്‍ അതിനുമുന്‍പുള്ള ജീവിതം ആ കൊട്ടാരത്തിനുള്ളില്‍ നഷ്ടപ്പെടുത്തുന്നത് ആപത്താണ്. മരണം എന്നെ കീഴടക്കുന്നതിനുമുന്‍പ് മരണത്തിനും അപ്പുറമുള്ളതെന്തെങ്കിലും കണ്ടുപിടിക്കേണ്ടിയിരിക്കുന്നു. അദ്ദേഹം രാജ്യമുപേക്ഷിച്ചുപോകാന്‍ തന്നെ തീരുമാനിച്ചു. എന്നാല്‍ മനുഷ്യ സ്വഭാവം, മനുഷ്യമനസ്സ്...... അദ്ദേഹം സ്വന്തം കുഞ്ഞിന്റെ മുഖം കാണാന്‍ കൊതിക്കുന്നു-ഇതുവരെ താന്‍ കാണാത്ത കുഞ്ഞിന്റെ മുഖം. എന്നാല്‍ കമ്പിളി നീക്കുന്നതിനിടയില്‍ ഭാര്യ യശോധര എഴുന്നേല്‍ക്കുമെന്ന് അദ്ദേഹം ഭയന്നു. അവര്‍ എഴുന്നേറ്റാല്‍ തീര്‍ച്ചയായും അന്വേഷിക്കാതിരിക്കില്ല. ''ഈ അര്‍ധ രാത്രിയില്‍ എന്റെ മുറിയില്‍ അങ്ങ് എന്താണ് ചെയ്യുന്നത്? അങ്ങയെക്കണ്ടിട്ട് എവിടെയോ പോകാന്‍ തയ്യാറെടുത്തിരിക്കുന്നതുപോലെയുണ്ടല്ലോ.....?''
രഥം പുറത്ത് കവാടത്തില്‍ കാത്തുനില്‍ക്കുന്നു, പുറപ്പെടാന്‍ സമയമായി. എല്ലാം തയ്യാറാണ്. ഇറങ്ങാന്‍ നേരത്ത് അദ്ദേഹം തന്റെ തേരാളിയോട് പറഞ്ഞിരുന്നു. ''ഒരു നിമിഷം കാത്തുനില്‍ക്കൂ. ഞാന്‍ ഇനിയൊരിക്കലും തിരിച്ചുവരില്ല. അതിനുമുമ്പായി എന്റെ കുഞ്ഞിന്റെ മുഖമൊന്നു കണ്ടോട്ടെ.''
എന്നാല്‍ യശോധര എഴുന്നേല്‍ക്കുമെന്ന പേടിയില്‍ അദ്ദേഹത്തിന് കുഞ്ഞിന്റെ മുഖം കാണാനായില്ല. എഴുന്നേറ്റാല്‍ അവര്‍ കരയും, തേങ്ങിക്കൊണ്ട് ചോദിക്കും .. ''എവിടേക്കാണ് അങ്ങ് പോകുന്നത്? എന്താണങ്ങ് ചെയ്യുന്നത്? എന്താണീ ത്യാഗം? ബോധോദയമെന്നാല്‍ എന്താണ്?''യ്യ -അവരുണര്‍ന്നാല്‍ കൊട്ടാരം മുഴുവന്‍ വിളിച്ചുണര്‍ത്തും. വൃദ്ധനായ പിതാവ് അരികില്‍ വരും. തന്റെ എല്ലാ പദ്ധതികളും പാളും. അതിനാല്‍ത്തന്നെ മകന്റെ മുഖംപോലും കാണാതെ അദ്ദേഹം യാത്രയായി.
പന്ത്രണ്ടു വര്‍ഷങ്ങള്‍ക്കുശേഷം ബുദ്ധന് ബോധോദയം കൈവന്ന നാള്‍ അദ്ദേഹം ആദ്യം ചെയ്യാനാഗ്രഹിച്ചത് കൊട്ടാരത്തിലേക്ക് മടങ്ങിച്ചെന്ന് അച്ഛനോടും ഭാര്യയോടും മകനോടും മാപ്പപേക്ഷിക്കുക എന്നതാണ്. അവര്‍ ക്ഷുഭിതരാകുമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. എങ്കിലും അദ്ദേഹം കൊട്ടാരത്തിലെത്തി. ആദ്യമായി അച്ഛന്റെ സമീപത്തേക്കാണ് ചെന്നത്. വളരെ ദേഷ്യത്തിലായിരുന്ന അച്ഛന്‍ അരമണിക്കൂറോളം ബുദ്ധനെ ശാസിച്ചു. എല്ലാം കേട്ടിട്ടും തന്നെ ഒന്നും ബാധിക്കുന്നില്ല എന്ന മട്ടില്‍നില്‍ക്കുന്ന മകനെ കണ്ടപ്പോള്‍ അച്ഛന്‍ ശാസിക്കുന്നത് പൊടുന്നനെ നിര്‍ത്തി.
അച്ഛന്‍ തന്നെനോക്കുന്നതു കണ്ട് ഗൗതമ ബുദ്ധന്‍ പറഞ്ഞു, ''ഞാന്‍ ഇതുതന്നെയാണ് ആഗ്രഹിച്ചത്. താങ്കളുടെ കണ്ണീര്‍ ഉണങ്ങട്ടെ. എന്നെ നോക്കൂ, ഈ കൊട്ടാരം വിട്ടിറങ്ങിയ ആ രാജകുമാരനല്ല ഇന്നുഞാന്‍. അങ്ങയുടെ മകന്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് മരിച്ചുപോയി. ഞാന്‍ കാഴ്ചയില്‍ അങ്ങയുടെ മകനെപ്പോലെത്തന്നെയാണ്. എന്നാല്‍ എന്റെ ബോധമനസ്സ് പാടെ മാറിയിരിക്കുന്നു. അങ്ങ് നോക്കിയാലും.''
''ഞാനത് കാണുകയാണ്. കഴിഞ്ഞ അരമണിക്കൂറായി ഞാന്‍ നിന്നെ ശാസിക്കുന്നു. നീ പ്രതികരിച്ചില്ല. നീ മാറിയെന്നുള്ളതിന് ഈ തെളിവുതന്നെ ധാരാളം. അല്ലെങ്കില്‍ നീ എത്രമാത്രം രോഷാകുലനാവുമെന്ന് എനിക്കറിയാം. ഒരിക്കലും ഇത്ര നിശ്ശബ്ദനാവാന്‍ നിനക്കാവുമായിരുന്നില്ല. നിനക്ക് എന്താണ് സംഭവിച്ചത്?'' അച്ഛന്‍ ചോദിച്ചു.
''ഞാന്‍ പറയാം. അതിനുമുമ്പായി ഞാന്‍ എന്റെ ഭാര്യയെയും മകനെയും ഒന്നു കണ്ടോട്ടെ. അവര്‍ എന്നെ കാത്തിരിക്കുകയായിരിക്കും. ഞാന്‍ വന്നെന്ന് അവര്‍ കേട്ടറിഞ്ഞിരിക്കും.'' ബുദ്ധന്‍ ഭാര്യയുടെ അടുത്തേക്കുപോയി.
''അങ്ങ് ഏറെ മാറിയതായി എനിക്ക് മനസ്സിലായി. ഈ നീണ്ട പന്ത്രണ്ടുവര്‍ഷം സഹനത്തിന്റേതായിരുന്നു. അങ്ങ് പോയതിലല്ല, എന്നോട് പറയാതെ പോയതിലാണ് എനിക്ക് വിഷമം. സത്യം അന്വേഷിച്ചുള്ള യാത്രയിലാണെന്ന് എന്നോടു പറഞ്ഞിരുന്നെങ്കില്‍ അങ്ങ് കരുതുന്നുണ്ടോ ഞാന്‍ തടയുമായിരുന്നെന്ന്? അങ്ങ് എന്നെ വളരെ മോശമായ രീതിയില്‍ അപമാനിച്ചു. കഴിഞ്ഞ 12 വര്‍ഷമായി ഞാന്‍ മനസ്സില്‍ കൊണ്ടുനടക്കുന്ന മുറിവാണിത്'' ഞാനും ക്ഷത്രിയരക്തത്തില്‍ പിറന്നവളാണ്. അങ്ങ് കരുതുന്നുണ്ടോ കരഞ്ഞും അലറിവിളിച്ചും ഞാന്‍ അങ്ങയെ തടയുമെന്ന്?
അങ്ങ് എന്നെ വിശ്വസിച്ചില്ല എന്നതുമാത്രമാണ് കഴിഞ്ഞ പന്ത്രണ്ടുവര്‍ഷവും എന്നെ വേദനിപ്പിച്ചത്. ഞാന്‍ അങ്ങയെ പോകാന്‍ അനുവദിക്കുമായിരുന്നു, താങ്കള്‍ക്ക് വിടപറയാന്‍ സാഹചര്യമൊരുക്കുമായിരുന്നു, യാത്രപറയാന്‍ രഥത്തിനരികെ എത്തുമായിരുന്നു. .... തീര്‍ച്ചയായും ഇക്കാലംകൊണ്ട് അങ്ങ് എന്തെല്ലാമോ നേടിയെന്ന് ഞാന്‍ വിശ്വസിക്കുന്നു... ഇവിടം വിട്ടുപോയ ആ പഴയ ആളേയല്ല അങ്ങിപ്പോള്‍. അങ്ങയുടെ മുഖം ഇപ്പോള്‍ ജ്വലിക്കുന്നു. അങ്ങയുടെ സാന്നിധ്യം പുതുമയും സന്തോഷവും പകരുന്നു, അങ്ങയുടെ കണ്ണുകള്‍ കാര്‍മേഘമൊഴിഞ്ഞ നീലവാനം പോലെ, അങ്ങ് അതിസുന്ദരനായിരിക്കുന്നു.... അങ്ങ് എന്നും സുന്ദരനായിരുന്നു, എന്നാല്‍ ഈ സൗന്ദര്യം മറ്റേതോ ലോകത്തിലേതുപോലെ തോന്നിക്കുന്നു. മറ്റെന്തോ തേജസ്സ് അങ്ങയെ വലയം ചെയ്തിരിക്കുന്നു. കഴിഞ്ഞ പന്ത്രണ്ട് വര്‍ഷവും എന്റെ മനസ്സില്‍ ഒരു ചോദ്യം കിടന്ന് ഉരുകുകയായിരുന്നു. അങ്ങ് ഇന്ന് നേടിയതെന്തോ അത് ഇവിടെയിരുന്നും അങ്ങേക്ക് സ്വായത്താമാക്കാമായിരുന്നില്ലേ? ഈ കൊട്ടാരം ആ സത്യത്തെ മറയ്ക്കുമായിരുന്നോ?''
തികച്ചും ബുദ്ധിപരമായ ഒരു ചോദ്യമായിരുന്നു അത്. ബുദ്ധന് അതിനോട് യോജിച്ചേ മതിയാകുമായിരുന്നുള്ളു.
''ഇതെനിക്ക് ഇവിടെയിരുന്നും കൈവരിക്കാവുന്നതേയുള്ളായിരുന്നു. അന്ന് അതേക്കുറിച്ച് എനിക്കൊന്നുമറിയില്ലായിരുന്നു. എന്നാല്‍ ഇന്ന് ഞാന്‍ തിരിച്ചറിയുന്നു. പര്‍വതങ്ങളിലേക്കോ മറ്റെവിടേക്കെങ്കിലുമുള്ള യാത്ര അനിവാര്യമേ അല്ല. ഞാന്‍ എന്റെ ഉള്ളിലേക്കുതന്നെയാണ് യാത്ര നടത്തിയത്. ഇവിടെയിരുന്നും എനിക്കത് സാധ്യമായിരുന്നു. ഈ കൊട്ടാരവും മറ്റെവിടെയും പോലെ നല്ലതാണ്. എന്നാല്‍ അന്നു ഞാനത് തിരിച്ചറിഞ്ഞില്ല എന്നുമാത്രം. അതിനാല്‍ നീയെനിക്ക് മാപ്പുതരണം. ഞാന്‍ നിന്നെയോ നിന്റെ ധൈര്യത്തെയോ വിശ്വസിക്കാതിരുന്നതല്ല. എനിക്ക് എന്നെത്തന്നെ സംശയമായിരുന്നു. നീ ഉണര്‍ന്നിരുന്നെങ്കില്‍, കുഞ്ഞിന്റെ മുഖം ഞാന്‍ കണ്ടിരുന്നെങ്കില്‍ ചിലപ്പോള്‍ അത്ഭുതത്തോടെ ഞാന്‍ എന്നോടുതന്നെ പറഞ്ഞെന്നിരിക്കാം. 'ഞാന്‍ എന്താണു ചെയ്യാന്‍ പോകുന്നത്? തന്നെ മാത്രം ധ്യാനിച്ച് സ്‌നേഹിച്ചുകഴിയുന്ന സുന്ദരിയായ ഭാര്യയെയും ഒരു ദിവസം മാത്രം പ്രായമായ കുഞ്ഞിനെയും ഉപേക്ഷിച്ച്.... ഉപേക്ഷിക്കാനായിരുന്നെങ്കില്‍ എന്തിന് അവന് ജന്മം നല്‍കി? ഞാന്‍ എന്റെ കടമകളില്‍നിന്ന് ഒളിച്ചോടുകയാണ്.' പ്രായമായ അച്ഛന്‍ എഴുന്നേറ്റിരുന്നെങ്കില്‍ ആ യാത്ര എനിക്ക് അസാധ്യമായേനെ. ഞാന്‍ നിന്നെ അവിശ്വസിച്ചതുകൊണ്ടല്ല. ഞാന്‍ എന്നെത്തന്നെ അവിശ്വസിച്ചതിനാലാണ്... എന്റെയുള്ളില്‍ ഒരു ചാഞ്ചാട്ടമുണ്ടായിരുന്നു. എന്റെ മനസ്സിന്റെ ഒരു ഭാഗം എപ്പോഴും ഞാന്‍ എന്താണുചെയ്യുന്നതെന്ന് എന്നോടുചോദിച്ചുകൊണ്ടേയിരുന്നു. എന്നാല്‍ ഇതുതന്നെയാണ് സമയമെന്നും ഇപ്പോള്‍ ശ്രമിച്ചില്ലെങ്കില്‍ കൂടുതല്‍ ബുദ്ധിമുട്ടുമെന്നും മനസ്സിന്റെ മറുഭാഗം പറയുന്നുണ്ടായിരുന്നു. അച്ഛന്‍ എന്നെ രാജ്യഭാരമേല്‍പ്പിക്കാനൊരുങ്ങുന്ന സമയമായിരുന്നു. ഒരിക്കല്‍ രാജാവായാല്‍ ഈ ഉദ്യമം കൂടുതല്‍ ദുഷ്‌കരമാവുമെന്നും മനസ്സ് പറഞ്ഞു.''
''എനിക്കിതുമാത്രമേ അങ്ങയോടു ചോദിക്കാനായി ഉണ്ടായിരുന്നുള്ളു.'' 
യശോധര പറഞ്ഞു. ''ഞാനിപ്പോള്‍ തികച്ചും സന്തോഷവതിയാണ്. സത്യം ഇവിടെയും എവിടെയും വെച്ച് കരസ്ഥമാക്കാമെന്നുള്ള അങ്ങയുടെ വാക്കുകള്‍ എന്നെ സന്തോഷിപ്പിക്കുന്നു. അവിടെ നില്‍ക്കുന്ന പന്ത്രണ്ടുവയസ്സായ അങ്ങയുടെ പുത്രന്‍ ഇടയ്ക്കിടെ അങ്ങയെക്കുറിച്ച് അന്വേഷിക്കും. കാത്തിരിക്കൂ. നിന്റെ അച്ഛന്‍ മടങ്ങിവരും. അദ്ദേഹം അത്ര ക്രുരനല്ല, അദ്ദേഹത്തിന് അത്ര ദയയില്ലാതാകില്ല, മനുഷ്യത്വരഹിതമായി അദ്ദേഹം പെരുമാറില്ല. അദ്ദേഹം ഒരുദിനം തിരിച്ചുവരും, അദ്ദേഹം തിരിച്ചറിയാന്‍ അന്വേഷിച്ചുപോയതെന്താണോ അതിന് സമയമെടുക്കും, ഒരിക്കല്‍ അദ്ദേഹമത് തിരിച്ചറിഞ്ഞാല്‍ ആദ്യം ചെയ്യുക നമ്മുടെയരികില്‍ തിരിച്ചെത്തുകയായിരിക്കും എന്ന് ഞാന്‍ അവനോട് പറയുമായിരുന്നു. അങ്ങയുടെ മകന്‍ ഇവിടെയുണ്ട്. ഇനി അങ്ങ് അവന് എന്ത് പൈതൃകമാണ് നല്‍കുന്നതെന്ന് എനിക്കറിയണം. അവനുനല്‍കാന്‍ അങ്ങയുടെ കൈയില്‍ എന്താണുള്ളത്? അങ്ങ് അവന് ജന്മം നല്‍കി. ഇനിയെന്ത്?''
തന്റെ ഭിക്ഷാപാത്രമല്ലാതെ അപ്പോള്‍ മകനുനല്‍കാനായി അദ്ദേഹത്തിന്റെ കൈയില്‍ മറ്റൊന്നുമുണ്ടായിരുന്നില്ല. അദ്ദേഹം മകനെ അടുത്തുവിളിച്ചു. രാഹുല്‍ എന്നായിരുന്നു അവന് രാജ്യംവിടുന്നതിനുമുന്‍പ് ബുദ്ധന്‍ തന്നെ നല്‍കിയ പേര്.
മകന് ഭിക്ഷാപാത്രം കൈമാറിയ ശേഷം ബുദ്ധന്‍ പറഞ്ഞു. ''എന്റെ കൈയില്‍ മറ്റൊന്നുമില്ല. ആകെയുള്ള ഭിക്ഷാപാത്രം നിനക്കുതന്നു. ഇനിമുതല്‍ എന്റെ കൈകള്‍ ചേര്‍ത്തുവെച്ച് ഞാന്‍ ഭിക്ഷ യാചിക്കും, ഈ കൈകളില്‍ത്തന്നെ ഭക്ഷണം കഴിക്കും. ഭിക്ഷാപാത്രം നിനക്കു തന്നതിലൂടെ ഞാന്‍ നിന്നെയും സംന്യാസത്തിലേക്ക് സ്വാഗതം ചെയ്യുന്നു. ഞാന്‍ കണ്ടെത്തിയ ഏക സമ്പാദ്യം അതുമാത്രമാണ്. നീയും അതുതന്നെ കണ്ടെത്തണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.''
തുടര്‍ന്ന് അദ്ദേഹം യശോധരയോടു പറഞ്ഞു. ''നീയും സംന്യാസി സമൂഹത്തിലംഗമാവണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.''
ഈ രംഗങ്ങളെല്ലാം കണ്ടുകൊണ്ട് ബുദ്ധന്റെ പിതാവ് അവിടെയെത്തി. അദ്ദേഹം ചോദിച്ചു. ''എന്നെ മാത്രം നീ എന്തിനുപേക്ഷിക്കുന്നു? നീ കണ്ടെത്തിയതെല്ലാം നിന്റെ ഈ പ്രായമായ പിതാവുമായി പങ്കുവെക്കാന്‍ നീ ആഗ്രഹിക്കുന്നില്ലേ? എന്റെ മരണം ആസന്നമായിരിക്കുന്നു.... എന്നെയും നീ കൂടെച്ചേര്‍ക്കൂ...''
''ഞാന്‍ അങ്ങയേയും ഒപ്പംകൂട്ടുന്നു. നിങ്ങളെയെല്ലാവരെയും ഒരുമിച്ചുകൊണ്ടുപോകാന്‍ ഞാന്‍ തയ്യാറാണ്. ആര്‍ക്കും ഒരിക്കലും ആക്രമിച്ചു കീഴടക്കാനാവാത്ത ഒരു സാനമ്രാജ്യം ഞാന്‍ കാണുന്നു. എന്നന്നേക്കുമായി അവസാനിക്കാന്‍ പോകുന്ന സാനമ്രാജ്യം. ഞാന്‍ ഇവിടെ വന്നത് എന്റെ സാന്നിധ്യം അങ്ങയെ അറിയിക്കുവാനായാണ്. ഞാന്‍ കണ്ടെത്തിയ സത്യം നിങ്ങളില്‍ പകര്‍ന്ന് നിങ്ങളെയും എന്നോടൊപ്പം നടത്താനാണ്.'' അദ്ദേഹം മൂന്നുപേര്‍ക്കും പ്രചോദനം നല്‍കി.
ഇന്ത്യന്‍ പുരാണത്തില്‍നിന്നാണ് രാഹുല്‍ എന്ന പേര് മകനായി ബുദ്ധന്‍ സ്വീകരിച്ചത്. പുരാണത്തില്‍ ചന്ദ്രന്‍ ഒരു ദൈവമാണ്. അദ്ദേഹത്തിന് രണ്ടു ശത്രുക്കളാണുണ്ടായിരുന്നത്. രാഹുവും കേതുവും. രാഹുവും കേതുവും പിടികൂടാനായി വരുമ്പോഴാണ് ചന്ദ്രന്‍ ഗ്രഹണം ആരംഭിക്കുന്നത്. ഓരോ തവണയും ചന്ദ്രന്‍ ഇവരുടെ ആക്രമണത്തില്‍നിന്നും രക്ഷപ്പെടാറാണ് പതിവ്. ഭാവിയില്‍ മകനായിരിക്കും തന്റെ ഏറ്റവും വലിയ ശത്രുവെന്ന് ബുദ്ധന്‍ അന്നുകരുതി. അവനോടുള്ള സ്‌നേഹവും വാത്സല്യവും അടുപ്പവും തന്നെ അവനോട് ചേര്‍ത്ത് നിര്‍ത്തുമെന്നും ഹിമാലയത്തിലേക്കും മറ്റും താന്‍ നടത്തുന്ന യാത്രകള്‍ അവന്‍ എതിര്‍ക്കുമെന്നും അദ്ദേഹം വിശ്വസിച്ചു. അതിനാലാണ് ശത്രുനാമമായ രാഹുല്‍ എന്ന പേര് അദ്ദേഹം മകനായി നല്‍കിയത്.
അവര്‍ നാലുപേരും നഗരത്തിനുപുറത്തുള്ള വനപ്രദേശത്തേക്ക് പോയി. അവിടെയാണ് ബുദ്ധന്റെ അനുയായികള്‍ താമസിച്ചിരുന്നത്. അവിടെ തന്റെ ശിഷ്യരോടൊത്തുള്ള ആദ്യ സംഭാഷണത്തില്‍ അദ്ദേഹം പറഞ്ഞു. ''ഇന്ന് ഞാന്‍ നേടിയതെന്തോ അത് കൊട്ടാരത്തിലിരുന്നും സ്വായത്താമാക്കാമായിരുന്നില്ലേയെന്ന് എന്റെ ഭാര്യയായ യശോധര എന്നോടുചോദിച്ചു. വളരെ പ്രാധാന്യമുള്ള ഒരു ചോദ്യമാണിത്. ഞാന്‍ അവരോട് ആ സത്യം പറഞ്ഞു. ഏതെങ്കിലും സ്ഥലമെന്നോ സമയമെന്നോ സത്യാന്വേഷണത്തിന് ബാധകമല്ല. ഒരാള്‍ക്ക് എവിടെയിരുന്നും ബോധോദയമുണ്ടാവാം. എന്നാല്‍ അന്നത് എനിക്ക് പറഞ്ഞുതരുവാന്‍ ആരുമുണ്ടായിരുന്നില്ല. എവിടെ തേടണമെന്നോ ആരോട് ചോദിക്കണമെന്നോ എവിടെ പോകണമെന്നോ എനിക്ക് യാതൊരു രൂപവുമില്ലായിരുന്നു. ഞാന്‍ അജ്ഞതയിലേക്ക് എടുത്തുചാടുകയായിരുന്നു. എന്നാല്‍ ഒരു കാര്യം എനിക്കിപ്പോള്‍ ഉറപ്പിച്ച് പറയാന്‍ സാധിക്കും. നിങ്ങള്‍ എവിടെയുമായിക്കൊള്ളട്ടെ, നിങ്ങള്‍ എല്ലാ ആപത്തിനെക്കുറിച്ച് ബോധവാനും ധൈര്യവാനുമാണെങ്കില്‍ അവിടെ ബോധോദയവുമുണ്ടാകും.''
ബുദ്ധമത പ്രമാണങ്ങള്‍
ജീവിതത്തില്‍ മനുഷ്യനെ അലട്ടുന്ന ഏറ്റവും വലിയ പ്രശ്‌നമായി ഗൗതമബുദ്ധന്‍ കണ്ടത് ദുഃഖമായിരുന്നു. ഈ ദുഃഖത്തെ അകറ്റുക എന്നത് ലക്ഷ്യമാക്കിയായിരുന്നു ബുദ്ധന്റെ പഠിപ്പിക്കലുകള്‍. മനുഷ്യജീവിതസംബന്ധിയായ സാന്മാര്‍ഗ്ഗിക തത്ത്വങ്ങള്‍ക്കാണ് ശ്രീബുദ്ധന്‍ പ്രാധാന്യം നല്‍കിയിരുന്നത്. മറ്റ് മതങ്ങളില്‍ കാണുന്നതുപോലെ ദൈവം, പ്രപഞ്ചം, മനുഷ്യന്‍, മരണം തുടങ്ങിയ ചോദ്യങ്ങളുടെ വിശദീകരണം ബുദ്ധമതത്തില്‍ കാണാന്‍ കഴിയില്ല. ദുഃഖത്തിന്റെ കാരണം, അവയില്‍ നിന്നുള്ള മോചനം, ഇവയെ വിശകലനം ചെയ്യുകയാണ് ബുദ്ധദര്‍ശനത്തിന്റെ കാതല്‍.
ആര്യസത്യ ചതുഷ്ടവം
ദുഃഖത്തിന്റെ കാരണം, സ്വഭാവം എന്നിവയെ ധ്യാനത്തിലൂടെ സൂക്ഷ്മനിരീക്ഷണം മനസ്സിലാക്കുകയും, ദുഃഖത്തെ പരിപൂര്‍ണ്ണമായി നീക്കുവാനുള്ള മാര്‍ഗങ്ങളെ ക്രമപ്പെടുത്തുകയും ചെയ്യുന്ന തത്ത്വങ്ങളാണ് ആര്യ സത്യത്തില്‍ അടങ്ങിയിരിക്കുന്നത്. ബുദ്ധമതത്തിന്റെ അടിസ്ഥാന പ്രമാണമായി കാണുന്ന ആര്യസത്യം നാലാണ്. ദുഃഖം, ദുഃഖസമുദായം, ദുഃഖനിരോധം, ദുഃഖനിരോധ മാര്‍ഗം എന്നിവയാണവ. ദുഃഖമുണ്ടെന്നും അതിന് കാരണമുണ്ടെന്നും, അതിനെ നിരോധിക്കാന്‍ കഴിയുമെന്നും, അതിനായി ഒരു മാര്‍ഗമുണ്ടെന്നും ഉള്ള തിരിച്ചറിവാണ് ആര്യസത്യത്തിലൂടെ ബുദ്ധന്‍ നല്‍കുന്നത്.
ദുഃഖം
മനുഷ്യജീവിതത്തിലെ പ്രധാന പ്രശ്‌നം ദുഃഖമാണ്. മറ്റ് പ്രശ്‌നങ്ങള്‍ എല്ലാം തന്നെ ദുഃഖത്തില്‍ നിറഞ്ഞിരിക്കുന്നു. ജനനം, രോഗം, വാര്‍ധക്യം, മരണം, ആശ, നിരാശ തുടങ്ങി ബന്ധത്തില്‍ നിന്നും ജനിക്കുന്നതെല്ലാം ദുഃഖം കലര്‍ന്നതാണ്. ദുഃഖം സാര്‍വത്രിക സത്യമായി ബുദ്ധന്‍ കാണുന്നു. ദുഃഖത്തിന് മൂന്നു തലങ്ങളുണ്ടെന്ന് ബുദ്ധമതം പഠിപ്പിക്കുന്നു. ജനനം, മരണം, രോഗം, വേര്‍പാട്, നിരാശ തുടങ്ങി ദൈനംദിന ജീവിതത്തില്‍ അനുഭവപ്പെടുന്ന ദുഃഖമാണ് 'ദുഃഖദുഃഖാത്ത'. ഇന്ദ്രിയങ്ങളുടെ പ്രവര്‍ത്തനം വഴിയുണ്ടാകുന്ന ദുഃഖത്തെ 'സങ്കരദുഃഖാത്ത' എന്നു വിളിക്കുന്നു. വസ്തുക്കളുടെ വികാരങ്ങളുടെ ക്ഷണികതയില്‍ നിന്നുണ്ടാകുന്ന ദുഃഖത്തെ 'വിപരിണാമ ദുഃഖാത്ത' എന്നു വിളിക്കുന്നു.
ദുഃഖകാരണ (ദുഃഖസമുദായ)
കാരണം കൂടാതെ ഒരു കാര്യവും സംഭവിക്കുന്നില്ല എന്ന് ബുദ്ധന്‍ പറയുന്നു. ഈ ലോകത്തിലെ എല്ലാം തന്നെ കാര്യകാരണബന്ധത്തില്‍ അടിസ്ഥാനപ്പെട്ടതാണ്. ജനനം മുതല്‍ മരണം വരെ സംഭവിക്കുന്ന ദുഃഖത്തിലടിസ്ഥാനമായ സംഭവങ്ങള്‍ക്ക് കാരണമുണ്ടെന്ന് ബുദ്ധന്‍ വിലയിരുത്തുന്നു. മനുഷ്യജന്മത്തിന്റെ ആഗ്രഹമാണ് ജനനത്തിനുപോലും കാരണം. തൃഷ്ണയില്‍ നിന്നും കാമവും ഭാവവും ഉണ്ടാകുന്നു. നാമവും- രൂപവും വിജ്ഞാനവും ബോധവുമെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. ജനന-മരണ ചക്രത്തെ 12 കണ്ണികളായി ബുദ്ധന്‍ കാണുന്നു. ഇതിനെ ഭാവചക്ര എന്നും ശൃംഖല ദ്വാദശ നിദാന എന്നും അറിയപ്പെടുന്നു. ദുഃഖകാരണമാണ് പ്രതിത്യസമുദ്പാദയെന്ന സിദ്ധാന്തത്തിന് അടിസ്ഥാനം.
ദുഃഖനിരോധം
ദുഃഖനിരോധം ദുഃഖകാരണത്തെ ആശ്രയിച്ചിരിക്കുന്നു. ദുഃഖത്തിന് ഒരു കാരണമുണ്ടെങ്കില്‍ അതിനെ ഒഴിവാക്കാന്‍ കഴിയുമെന്ന് ബുദ്ധന്‍ പറയുന്നു. 'നിര്‍വ്വാണ' അഥവാ തൃഷ്ണയില്‍ നിന്നുള്ള മോചനമാണ് ദുഃഖമൊഴിവാക്കല്‍. നിര്‍വാണ പ്രാപിക്കുക. ഈ ലോകത്തില്‍വെച്ചുതന്നെ, ജീവിച്ചിരിക്കുമ്പോള്‍ തന്നെ പ്രാപിക്കുന്ന ഒന്നാണ് നിര്‍വാണ. നിര്‍വാണ പ്രാപിക്കുന്നവന്‍ ഈ ലോകബന്ധങ്ങളില്‍ നിന്നും മോചനം നേടുന്നു. നിരന്തര ധ്യാനത്തിലൂടെ 12 കാരണ ചക്രത്തില്‍ നിന്നും മോചനം നേടാന്‍ കഴിയുമെന്ന് ബുദ്ധന്‍ പഠിപ്പിക്കുന്നു. ഈ അവസ്ഥ കൈവരിക്കുന്ന മനുഷ്യനെ 'അര്‍വാത്' എന്ന് വിളിക്കുന്നു.
ദുഃഖനിരോധ മാര്‍ഗം
ദുഃഖത്തിന് കാരണമുണ്ടെന്നു പറഞ്ഞ ബുദ്ധന്‍ അവയെ ഒഴിവാക്കുവാനും നിരോധിക്കുവാനുമുള്ള മാര്‍ഗങ്ങളും വെളിവാക്കുന്നു. ദുഃഖത്തില്‍ നിന്നും, 12 ഭാവചക്രത്തില്‍ നിന്നും മോചനം നേടി നിര്‍വാണയില്‍ എത്തിച്ചേരുവാനുള്ള മാര്‍ഗങ്ങളാണിവ. ഇതാണ് ബുദ്ധന്‍ പഠിപ്പിച്ച അഷ്ടാംഗ മാര്‍ഗ്ഗം. ബുദ്ധമത സന്മാര്‍ഗശാസ്ത്രത്തിന്റെയും ആത്മീയാന്വേഷണത്തിന്റെയും അടിസ്ഥാന ശിലയാണ് അഷ്ടാംഗമാര്‍ഗം.
പ്രതിത്യ സമുദ്പാദം 
ബുദ്ധമത തത്ത്വങ്ങളുടെ അടിസ്ഥാനം പ്രതിത്യ സമുദ്പാദം ആണ്. രണ്ടും മൂന്നും ആര്യസത്യയില്‍ ദുഃഖത്തിന് കാരണമായും ദുഃഖമകറ്റാന്‍ കഴിയുമെന്നും പറയുന്നത് ഈ തത്ത്വത്തെ അടിസ്ഥാനമാക്കിയാണ്. പ്രപഞ്ചത്തിലെ എല്ലാം അവയുടെ കാരണത്തെ അടിസ്ഥാനമാക്കിയാണിരിക്കുന്നത്. കാരണമില്ലാതെ ഒരു കാര്യവും സംഭവിക്കുന്നില്ല. ഇങ്ങനെ പ്രപഞ്ചത്തെ നിയന്ത്രിക്കുന്ന സ്വാഭാവിക സാര്‍വത്രിക കാര്യ-കാരണ നിയമമായാണ് പ്രതിത്യ സമുദ്പാദ എന്ന് അറിയപ്പെടുന്നത്. കാരണത്തെ ആശ്രയിച്ച് കാര്യം ഉണ്ടാകുന്നു. പ്രതിത്യ സമുദ്പാദത്തെ അടിസ്ഥാനമാക്കിയാണ് മനുഷ്യജീവിതത്തിലെ ജനനം മുതല്‍ മരണം വരെയുള്ള 12 ഭാവചക്രത്തെ ബുദ്ധന്‍ ക്രമീകരിച്ചത്. 
അനാത്മ വാദം 
ആത്മാവ് അനശ്വരമാണെന്നും ഒരു ശരീരം നശിക്കുമ്പോള്‍ അത് മറ്റൊന്നിലേക്ക് പ്രവേശിക്കുമെന്നുമുള്ള വാദത്തെ ബുദ്ധന്‍ അംഗീകരിക്കുന്നില്ല. നിത്യമായ ആത്മാവ് എന്ന സങ്കല്‍പ്പം നിഷേധിക്കുന്നുവെങ്കിലും ജീവിതത്തെ രൂപവത്കരിക്കുന്ന തുടര്‍ച്ചയായ അവസ്ഥകളെ ബുദ്ധമതം അംഗീകരിക്കുന്നു. പുനര്‍ജന്മം എന്നതുകൊണ്ട് ബുദ്ധന്‍ അര്‍ഥമാക്കുന്നത് കഴിഞ്ഞ ജന്മവും ഈ ജന്‍മവും തമ്മില്‍ ഇടമുറിയാത്ത ഒരു ബന്ധമായിട്ടാണ്. ഇതിന് ഉദാഹരണമായി തീനാളത്തിനെ എടുക്കുന്നു. ഒരു നിമിഷത്തില്‍ നാം കാണുന്ന തീനാളമല്ല അടുത്ത നിമിഷത്തേത്. എന്നാല്‍ കാഴ്ചയില്‍ കത്തിനില്‍ക്കുന്നത് ഒരേ തീനാളംതന്നെയാണ്. ജീവിതത്തെ ആത്മാവ് എന്ന സങ്കല്‍പ്പത്തിന് പകരം ഇടമുറിയാത്ത ബോധാവസ്ഥയുടെ പ്രവാഹമായിട്ടാണ് ബുദ്ധന്‍മാര്‍ കാണുന്നത്.
ക്ഷണികവാദം
പ്രപഞ്ചത്തിലെ വസ്തുവകകളുടെ അസ്ഥിരതയെപറ്റിയുള്ള ബുദ്ധന്റെ വെളിപ്പെടുത്തലാണ് ക്ഷണികവാദം. എല്ലാ വസ്തുക്കളും ആപേക്ഷികമാണ്. മാറ്റത്തിനും നാശത്തിനും അവ വിധേയവുമാണ്. എല്ലാറ്റിനും തുടക്കവും ഒടുക്കവുമുണ്ട്. ഒരോ നിമിഷവും വസ്തുക്കള്‍ മാറിക്കൊണ്ടിരിക്കുന്നു. ഓരോ നിമിഷവും ഒരേ ഫലമല്ല വസ്തുക്കള്‍ പുറപ്പെടുവിക്കുന്നത്. ഒരു നിമിഷം കഴിയുമ്പോള്‍ അത് മറ്റൊന്നായി മാറിക്കൊണ്ടിരിക്കും.
കര്‍മ സിദ്ധാന്തം 
കര്‍മ സിദ്ധാന്തം അഥവാ കാര്യകാരണ ചിന്തയാണ് മനുഷ്യന്റെ ഭൗതികവും നൈതികവുമായ ജീവിതത്തെ നിയന്ത്രിക്കുന്നത്. പ്രതിത്യ സമുദ്പാദത്തിന്റെ വിശദീകരണമാണ് കര്‍മ സിദ്ധാന്തത്തില്‍ വെളിവാകുന്നത്. മനുഷ്യന്റെ നന്‍മയോ തിന്‍മയോ ആയ പ്രവര്‍ത്തനങ്ങള്‍ കര്‍മവൃത്തത്തിന്റെ ഫലം അനുഭവിക്കേണ്ടിവരും. എന്നാല്‍ ജീവിതത്തിലെ അനുഭവങ്ങളെ ശരിയായി മനസ്സിലാക്കുന്നതിലൂടെ മനുഷ്യന്റെ സാഹചര്യങ്ങളെ അതിജീവിക്കാന്‍ കഴിയും. കര്‍മത്തെ നിര്‍മാര്‍ജനം ചെയ്യുകയല്ല പക്ഷേ, കര്‍മത്തെ അതിജീവിക്കുകയാണ്, അതില്‍ നിന്നും സ്വതന്ത്രമാവുകയാണ് ചെയ്യുന്നത് എന്ന് ബുദ്ധമതം.
നിര്‍വാണ
ബുദ്ധന്‍ ധ്യാനത്തിലൂടെ നേടിയെടുത്ത ദുഃഖ നിരോധമാണ് നിര്‍വാണ അഥവാ ബോധോദയം ('ൃാഹഷസറവൃൗവൃറ). 'നിര്‍വാണ' എന്നത് സംസ്‌കൃത പദവും 'നിബാന' എന്നത് പാലീപദവും - 'നിര്‍വാണ' എന്നാല്‍ തൃഷ്ണയില്‍ നിന്നുള്ള മോചനം (നി=ഇല്ല, വാണ = തൃഷ്ണ) നിര്‍വാണ അവസ്ഥയില്‍ ദുഃഖമോ തൃഷ്ണയോ ഇല്ല. എന്നാല്‍ നിര്‍വാണ പ്രാപിച്ചയാള്‍ നിഷ്‌ക്രിയനായ ഒരാളല്ല അനുദിന കര്‍മങ്ങളില്‍ വ്യാപൃതനായിരിക്കുന്ന. ധ്യാനി തന്നെയായിരിക്കും. ബുദ്ധന്‍ ഇത് തെളിയിക്കുകയും ചെയ്തു. ജ്ഞാനോദയത്തിന് ശേഷം ബുദ്ധന്‍ അനുദിന കര്‍മത്തില്‍ നിന്ന് വിട്ടുമാറിയിട്ടില്ല. ഈ അവസ്ഥ കൈവരിക്കുന്ന മനുഷ്യനെ ഹീനയാന വിഭാഗം 'അര്‍ഹത്' എന്ന് വിളിക്കും
അഷ്ടാംഗമാര്‍ഗം
1. സമ്യക്ദൃഷ്ടി 
ശരിയായ കാഴ്ചപ്പാടും ശരിയായ അറിവും ദുഃഖത്തില്‍ നിന്ന് അകറ്റും. മിഥ്യാധാരണങ്ങളാണ് ദുഃഖത്തിന്റെ കാരണം. ആര്യസത്യത്തെക്കുറിച്ചുള്ള ജ്ഞാനമാണ് സമ്യക്ദൃഷ്ടികൊണ്ട് അര്‍ത്ഥമാക്കുന്നത്.
2. സമ്യക് സങ്കല്പം 
ലൗകിക സങ്കല്‍പങ്ങളില്‍ മുഴുകുന്നത് ദുഃഖത്തിന് കാരണമാകുന്നു. രാഗദ്വേഷാദികളില്‍ നിന്ന് മുക്തനായി ലോക സുഖങ്ങളില്‍ നിന്ന് മോചനം നേടുന്നതാണ് സമ്യക്‌സങ്കല്പം.
3. സമ്യക് വാക്ക് (ഞഹഷസറ ട്യവവരസ)
വാക്കുകള്‍ വേദനയ്ക്കും ദുഃഖത്തിനും കാരണമാകും. ധ്യാനത്തിന് തയ്യാറാകുന്നവര്‍ നിര്‍വാണം പ്രാപിക്കണമെങ്കില്‍ വാക്കുകളുടെ പ്രയോഗം നിയന്ത്രിക്കണം. സത്യഭാഷണം, സത്യ ഉപദേശം, മിതഭാഷണം എന്നിവ ശീലിക്കുക.
4. സമ്യക്കര്‍മ്മ 
തെറ്റായ കര്‍മങ്ങളില്‍ നിന്നുള്ള മോചനമാണ് സമ്യക്കര്‍മം. ഇതില്‍ പഞ്ചതത്ത്വങ്ങള്‍ അടങ്ങിയിരിക്കുന്നു. സത്യം സംസാരിക്കല്‍ (സത്യ), അഹിംസ, ബ്രഹ്മചര്യ, മോഷ്ടിക്കാതിരിക്കല്‍, ലഹരിവര്‍ജ്ജനം എന്നിവയാണവ. ഉദ്ദേശ ശുദ്ധിയോടുകൂടിയ കര്‍മങ്ങളേ അനുഷ്ഠിക്കാവൂ. 
5. സമ്യക് ജീവിതം 
ജീവിതം നയിക്കേണ്ടത് സത്യസന്ധതയോടെയായിരിക്കണം. മദ്യവില്‍പന, ആയുധവില്‍പന തുടങ്ങിയവ ജീവിക്കാന്‍ പോലും ചെയ്യരുത്. ഇവയെല്ലാം ദുഃഖം വരുത്തിവെയ്ക്കുന്നു. ആയതിനാല്‍ ശരിയായ ജീവിതം നയിക്കണം അത് ദുഃഖം അകറ്റും.
6. സമ്യക്‌വ്യായാമം 
ദുഷ് ചിന്തകളെ ഒഴിവാക്കി ആത്മനിയന്ത്രണത്തിലൂടെ മനസ്സിനെ സദ്ചിന്തകളില്‍ നിറയ്ക്കുന്നതാണ് സമ്യക്‌വ്യായാമം. അത്മനിയന്ത്രണം ധാര്‍മ്മികാധഃപതനത്തില്‍ നിന്നും ഒരുവനെ രക്ഷിക്കുന്നു.
7. സമ്യക്‌സ്മൃതി 
ബന്ധങ്ങളില്‍ നിന്നുള്ള മോചനത്തിനായുള്ള സജ്ജമാകലാണ് സമ്യക്‌സ്മൃതി. ഇന്ദ്രിയങ്ങളെയും ഇന്ദ്രിയവിഷയങ്ങളെയും അവയുടെ ബന്ധങ്ങളെയും കുറിച്ച് മനസ്സിലാക്കി അവയെ ഒഴിവാക്കുവാനുള്ള ശ്രമമാണ് സമ്യക്‌സ്മൃതി.
8. സമ്യക്‌സമാധി 
ഏഴ് പടികളും കടന്ന് സജ്ജമായ സാധകന്‍ ഏകാഗ്രതയില്‍ മുഴുകിയുള്ള ധ്യാനത്തിന് സജ്ജമാവുകയാണ്. ഇവിടെ ആന്തരിക ശാന്തിയും സന്തോഷവും അനുഭവിക്കുന്നു. പരിപൂര്‍ണ്ണ നിസ്സംഗത ഇതിലൂടെ നേടിയെടുക്കുന്ന സാധകന്‍ മുക്തി നേടി സ്വതന്ത്രനാകുന്നു.

ബോധി ധര്‍മ്മന്‍

ഭാരതത്തിന്‍റെ ചരിത്രത്തില്‍ കാലം സുവര്‍ണ്ണ ലിപികളാല്‍ രേഖപ്പെടുത്തിയ ഒരു നാമമാണ് ബോധി ധര്‍മ്മന്‍.അടുത്ത കാലത്ത് പുറത്തിറങ്ങിയ തമിഴ് സിനിമയായ ഏഴാം അറിവ് ബോധി ധര്മ്മനെ പറ്റിയുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമാക്കിയിരിക്കുകയാണ്.ചിത്രത്തില്‍ ബോധി ധര്‍മ്മനെ തമിഴ് നാട്ടിലെ പല്ലവ രാജ വംശവുമായി ബന്ധപ്പെടുത്തിയിരിക്കുന്നു.ആരായിരുന്നു ബോധി ധര്‍മ്മന്‍ ? സത്യത്തില്‍ ബോധി ധര്‍മ്മന്‍ വരുന്നത് തമിഴ് നാട്ടില്‍ നിന്നാണോ?അതറിയുവാന്‍ കുറച്ചു പിന്നിലേക്ക്‌ സഞ്ചരിക്കണം 
ബുദ്ധമതത്തിന്റെ ചരിത്രം
ബുദ്ധമതത്തിന്റെ ചരിത്രം ആരംഭിക്കുന്നത് ക്രി.മു. ആറാം നൂറ്റാണ്ടില്‍ ശ്രീ ബുദ്ധന്റെ ജനനത്തിനു ശേഷമാണ്. ഇന്ന് നിലവിലുള്ളതില്‍ ഏറ്റവും പ്രാചീനമായ മതവിശ്വാസങ്ങളിലൊന്നാണിത്. ഇന്ത്യയില്‍ ഉടലെടുത്ത ബുദ്ധമതം പിന്നീട് നിരവധി രാജ്യങ്ങളിലേക്കും സംസ്കാരങ്ങളിലേക്കും പടര്‍ന്നു പന്തലിക്കുയുണ്ടായി. തന്മൂലം ഇന്ത്യയുടെ സംസ്ക്കാരത്തിനു പുറമേ ഹെല്ലനിക, മദ്ധ്യേഷ്യ, കിഴക്കനേഷ്യ, തെക്കുകിഴക്കനേഷ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലെ സംസ്ക്കാരങ്ങള്‍ ഈ മതത്തേയും, ബുദ്ധമതം ഈ സംസ്കാരങ്ങളെയും സ്വാധീനിച്ചു. ഒരു കാലഘട്ടത്തില്‍ ഏഷ്യയിലെ ഏറ്റവും പ്രധാനപ്പെട്ട മതം ഇതായിരുന്നു. ബുദ്ധമതത്തില്‍ തന്നെയുള്ള തേര്‍വാദ(ഥേര്‍ വാദം), മഹായാന, വജ്രയാന, ഹീനയാന തുടങ്ങിയ സിദ്ധാന്തങ്ങള്‍ വിവിധ ഘട്ടങ്ങളില്‍ രൂപം കൊള്ളുകയും അവ ഒരോന്നും മറ്റുള്ളവക്കുമേല്‍ ശക്തിപ്രാപിക്കുകയോ ക്ഷയിക്കുകയോ ചെയ്തിട്ടുമുണ്ട്.

പശ്ചാത്തലം

ഭാരതീയ സംസ്കാരത്തില്‍ ബുദ്ധ മതത്തിനുള്ള സ്വാദീനം വളരെ വലുതാണ്‌,ഒരു കാലത്ത് ലോകം മുഴുവന്‍ സ്വാദീനമുണ്ടായിരുന്ന ഒരു സംസ്കാരത്തിന്റെ തണലിലാണ് ബുദ്ധ മതം ലോകം മുഴുവനും വളര്‍ന്നു പന്തലിച്ചത്,ഇന്നും അതിന്റെ അലയൊലികള്‍ നമുക്ക് കാണാം,ചൈനയുടെ അധിനിവേശത്തില്‍ നാശോന്മുഖമായ ഭാരത സംസ്കൃതി ത്രിവിഷ്ടപം എന്ന് ദേവ നാഗരിയില്‍ വിളിച്ച തിബറ്റിന്റെ ആത്മീയാചാര്യന്‍ ദലൈലാമയുടെ പലായനമാണ് ഇന്നിന്‍റെ യാദാര്‍ത്ഥ്യം.ഇനി തിരികെ ബോധി ധര്മ്മനിലേക്ക് വരാം.

കളരി പയറ്റും ആയോധനകലകളും

കളരി പയറ്റ് ലോകത്തിന്റെ പല ഭാഗങ്ങളിലും അറിയപ്പെടുന്നത് എല്ലാ ആയോധന കലകളുടെയും മാതാവ് എന്ന പേരിലാണ്,നാം ആധുനിക  കാലത്ത് ബ്രൂസ് ലീ പോലെയുള്ള ആളുകളുടെ സിനിമകളില്‍ കണ്ടു പരിചയിച്ച കുന്ഗ് ഫു പോലെയുള്ള പല ആയോധനകലകളും കളരി പയറ്റില്‍ നിന്നാണ് ആരംഭിച്ചത് എന്ന് പറഞ്ഞാല്‍ നമുക്ക് വിശ്വസിക്കാനാകുമോ ?എന്നാല്‍ സത്യമതാണ്.
കേരളത്തിന്റെ ചരിത്രവുമായി വളരെ അധികം ബന്ധമുള്ള ഈ ആയോധനകല നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഒന്നാണ് ഭാരതത്തില്‍ ഇന്നും കളരി പയറ്റില്‍ അടിസ്ഥാന പരമായി യാതൊരു മാറ്റവും ഉണ്ടായിട്ടില്ല,അത് കൊണ്ട് തന്നെ കളരിയിലെ മുറകളും ചുവടുകളുമെല്ലാം അതിന്റെ ആരംഭ ഘട്ടത്തില്‍ നിന്നും പ്രകടമായ രീതിയില്‍ മാറിയിട്ടില്ല,എന്നാല്‍ ആറാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ചൈനയടക്കമുള്ള വിദേശ രാജ്യങ്ങളില്‍ കളരി പയറ്റ് നിരന്തര മാറ്റങ്ങള്‍ക്കു വിധേയമായിക്കൊണ്ടിരുന്നു,ഏഷ്യയില്‍ ആയോധന കലകളുടെ അവസാന വാക്കും നിരവധി പ്രമുഖ ആയോധന കലകളിലെ നിപുണന്മാരെ സൃഷ്ടിക്കുകയും ചെയ്ത ഷാവോലിന്‍ ടെമ്പിളിന്റെ വേദികളിലാണ് ഈ മാറ്റം നടന്നത്,എങ്ങനെയാണ് കളരി പയറ്റു ചൈനയിലെത്തിയത്?പല വാദങ്ങളും നിലവിലുണ്ട്,പ്രാചീന കാലങ്ങളില്‍ ഭാരതം സന്ദര്‍ശിച്ച വിദേശ സഞ്ചാരികളിലൂടെയും മറ്റും അത് സംഭവിച്ചിരിക്കാം,ആയോധന കലകളില്‍ പ്രമുഖരായ ആളുകള്‍ വിദേശങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തിരിക്കാം.കാര്യങ്ങള്‍ ഇങ്ങനെ ഒക്കെ ആണെങ്കിലും അഞ്ചാം നൂറ്റാണ്ടിലോ ആറാം നൂറ്റാണ്ടിലോ ചൈന സന്ദര്‍ശിച്ച ആയോധനകലകളില്‍ അതി നിപുണനായ ഒരു ബുദ്ധ സന്യാസിയുടെ പേര് ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.ആ നാമമാണ് ബോധി ധര്‍മ്മന്‍.

ബോധി ധര്‍മ്മന്‍

ഹാന്‍ ചൈനീസ് ഷാവോലിന്‍ ഫിസ്ടിന്റെ പിതാവായി അറിയപ്പെടുന്ന ബോധി ധര്‍മ്മന്‍ ചൈനയില്‍ എത്തിയത് തന്നില്‍ നിക്ഷിപ്തമായ ബുദ്ധ മത പ്രചാരണം എന്ന ലക്ഷ്യത്തോടെയാണ്.കേരളത്തിലെ ബുദ്ധ മതത്തിന്‍റെ സുവര്‍ണ്ണ കാലഘട്ടമായിരുന്നു അത്,കളരി പയറ്റു പോലെയുള്ള ആയോധനകളുടെ ആചാര്യന്‍ എന്ന നിലയില്‍ പ്രശസ്തനായത്തിനു ശേഷമാണ് അദ്ദേഹം തന്‍റെ കടമ നിര്‍വഹിക്കുവാനായി പുറപ്പെട്ടത്.യി ജിന്‍ ജിംഗ്,ബ്രൂസ് ലി വികസിപ്പിച്ച കുന്ഗ് ഫു വിന്‍റെ പിതാവായും ബോധി ധര്മ്മനെയാണ് കാണുന്നത്,കുന്ഗ് ഫു വിനു കളരി പയറ്റുമായുള്ള  സാമ്യവും ബോധി ധര്മ്മനെ കുറിച്ചുള്ള അറിവുമാകണം തനിക്കു കളരി പഠിക്കുവാനുള്ള ആഗ്രഹമുണ്ടെന്ന് ബ്രൂസ് ലീ യെ കൊണ്ട് പറയിപ്പിച്ചത്.ആത്മീയവും ശാരീരിക പരിശീലനവും തമ്മില്‍ ബന്ധിപ്പിച്ചു കൊണ്ടുള്ള ഒരു രീതിയാണ് ബോധി ധര്‍മ്മന്‍ തിരഞ്ഞെടുത്തിരുന്നത് എന്ന് മനസിലാക്കാം.അദ്ദേഹം പിന്നീട് ചൈനയില്‍ നിന്ന് മടങ്ങി വന്നില്ല എന്ന ഒരു നിരീക്ഷണം പ്രബലമാണ്  അദ്ധേഹത്തിന്റെ അവസാന കാലത്തെ കുറിച്ചുള്ള വ്യെക്തമായ ചിത്രങ്ങള്‍ നിലവിളില്ല്ല ഇക്കാര്യത്തെ കുറിച്ച്.ബോധി ധര്‍മ്മന്‍ ദക്ഷിണേന്ത്യയില്‍ ജീവിച്ചിരുന്നു എന്ന കാര്യം എല്ലാ ചരിത്ര ഗവേഷകരും സമ്മതിക്കുന്നു എന്നാല്‍ അതെവിടെയായിരുന്നു എന്ന കാര്യത്തില്‍ അഭിപ്രായ വെത്യാസങ്ങള്‍ ഉണ്ട് ,എന്നാല്‍ അത് തമിഴ് നാടല്ലെന്നും സഹ്യ പര്‍വ്വത്തിനുപ്പരമുള്ള കേരളത്തിലാണെന്നും വിശ്വസിക്കാനുള്ള ഒരു പാട് കാരണങ്ങള്‍ നിലവിലുണ്ട്,ബോധി ധര്‍മ്മന്‍ ജീവിച്ചിരുന്ന കാലഘട്ടത്തില്‍ തമിഴ് നാട്ടില്‍ ബുദ്ധ മതം അധികം പ്രചാരം നേടിയിട്ടില്ലായിരുന്നു എന്നതാണ് വസ്തുത മാത്രവുമല്ല അക്കാലങ്ങളില്‍ കേരളത്തില്‍ അത് പ്രബലവുമായിരുന്നു.കേരളം എന്ന വാക്ക് ആദ്യമായി ഉപയോഗിക്കപ്പെട്ടിരിക്കുന്നത് ബുദ്ധ മത സ്തൂപങ്ങളിലോന്നിലാണ്,ആ കാലഘട്ടത്തിലെ കേരളത്തിലെ ബുദ്ധ മത സ്വാദീനം ഇത് വിവരിക്കുന്നു.ബ്രാഹ്മണനായിരുന്നു ബോധി ധര്‍മ്മന്‍ എന്നാല്‍ ബുദ്ധ മതം സ്വീകരിച്ചതോടെ ജാതീയമായ കെട്ട് പാടുകളില്‍ നിന്നും അദ്ദേഹം മുക്തനായി,ധര്‍മ്മന്‍ എന്ന പേര് അക്കാലങ്ങളില്‍ കേരളത്തിലെ വിവിധ ബുദ്ധ മത പ്രചാരകര്‍ സ്വീകരിച്ചിരുന്നു,അത് കൊണ്ട് തന്നെ ബുദ്ധ മതം സ്വീകരിക്കും മുന്പ് അദ്ധേഹത്തിന്റെ പേര് മറ്റൊന്നായിരുന്നിരിക്കാം,പ്രമുഖ ബുദ്ധ വിഹാരമായിരുന്ന ഇന്നത്തെ കൊടുങ്ങല്ലൂരിനടുത്തുള്ള ഏതോ സ്ഥലത്ത് അദ്ദേഹം ജീവിച്ചിരുന്നു എന്ന അനുമാനം അന്ഗീകരിക്കപ്പെട്ടെക്കാം,തുടര്‍ പഠനങ്ങള്‍ നടത്തുകയാണെങ്കില്‍ ഈ വാദം സംശയാതീതമായി തെളിയിക്കാം.

എന്താണു ബുദ്ധമതം?

നിങ്ങള്‍ നിങ്ങള്‍ക്ക് വെളിച്ചമാകുക-ബുദ്ധന്‍
ചരിത്രപരമായി ബുദ്ധന്‍ അദ്ദേഹം പ്രചരിപിച്ച  ധമ്മത്തിന്റെ മൂര്‍ത്തീ ഭാവമാണ് .പറഞ്ഞ വാക്കുകളെല്ലാം ബുദ്ധന്‍ പ്രവര്‍ത്തിച്ചു .
അദ്ദേഹം കണ്ടെത്തിയ ആത്യന്തിക സത്യങ്ങള്‍ വിശ്രമമില്ലാതെ പ്രചരിപിക്കുകയും അതിന്റെ യഥാര്‍ത്ഥ മാത്രുകയാകുകയും ചെയ്തു .അടിസ്ഥാനപരമായി മനുഷ്യന്റെ ദൌര്‍ബല്യങ്ങള്‍ ഒന്നും തന്നെ ബുദ്ധന്‍ കാണിച്ചില്ല. ലോകം കണ്ടതില്‍ വെച്ച് ഏറ്റവും മഹത്തായ വിജ്ഞാനം ,അനുകമ്പ ,ധാര്‍മികത  തുടങ്ങിയവ പ്രചരിപിച്ചതാണ്  ബുദ്ധന്‍റെ ഗുണങ്ങളായി ലോകം കാണുന്നത് .
ആധ്യാത്മികതയുടെ അത്യുന്നതമായ നെറുകയില്‍ എത്തിയതിന്റെ ഉദാഹരണമായി ബുദ്ധന്‍ പ്രതിനിധാനം ചെയ്യുന്നു.
ലോകത്ത് ആര്‍ക്കും സത്യസന്ധമായ സംപൂരണത  കൈവരിക്കാന്‍ കഴിയുമെന്ന് ബുദ്ധന്‍ പഠിപിച്ചു.ലോകത്ത് ഒരു പ്രവാചകനും മതസ്ഥപകാനും ഇത്തരത്തില്‍ തന്റെ അനുയായികളോട് ഇങ്ങനെ പറഞ്ഞിട്ടില്ല “നിങ്ങള്‍ക്ക് തനിച്ചു സന്തോഷം, സമാധാനം, ധാര്‍മികമായ ഔന്ന്യത്യം എന്നിവ  നേടാന്‍ കഴിയുമെന്ന് “. ശരിയായ രീതിയില്‍ ശീലിച്ചാല്‍ ഞാന്‍ നേടിയ ബോധോദയം നിങ്ങള്‍ക്കും  കൈവരിക്കാന്‍ കഴിയുമെന്ന് ബുദ്ധന്‍ തന്റെ അനുയായികളെ പഠിപിച്ചു.
ചോദ്യം ചെയ്യപെടാത്ത ആചാരങ്ങളും, വിശ്വാസങ്ങളുടെയും പരമോന്നതമായ സത്തയാണ് “മതം” എങ്കില്‍ ബുദ്ധമതം തീര്‍ച്ചയായും ഒരു മതമല്ല. അത് മതങ്ങളുടെ വ്യവസ്ഥാപിതമായ നിരവചനം ത്തിനും അപ്പുറത്താണ് .ബുദ്ധമതം ബുദ്ധിപരമായ സംശയങ്ങളെ  പ്രോത്സാഹിപ്പിക്കുന്നു. മാത്രമല്ല ഒരു വ്യക്തിയുടെ ശക്തിമത്തായ മാഹത്മത്യത്തില്‍ വിശ്വസികുകയും ചെയ്യുന്നു. ആചാരങ്ങളും വിശ്വാസങ്ങളും ഉത്സവങ്ങള്‍ പോലെ നമുക്ക് കാണാം .അത് നമ്മില്‍ പ്രചോദനം  ഉണ്ടാക്കുന്നു .എന്നാല്‍ അതൊരിക്കലും നമുക്ക് വിച്ഞാനവും സന്തോഷവും നല്‍കുന്നില്ല. അതുകൊണ്ടാണ് ഒരു മതത്തിനും അപ്പുറത്താണ് ബുദ്ധമതത്തിന്റെ സ്ഥാനം എന്ന് പറയപെടുനത് .
സര്‍വ്വ വ്യാപിയായ മതം
ബുദ്ധനെ സമ്പന്ധിച്ചിടത്തോളം എല്ലാ ജീവജാലങ്ങളുടെയും യഥാര്‍ത്ഥ സന്തോഷമാണ് പ്രധാനം.ബുദ്ധന്‍റെ വചനങ്ങള്‍ സമൂഹത്തിലെ ആര്‍ക്കും ശീലിക്കാം.അത് തീര്‍ച്ചയായും പരിപൂര്‍ണമായും മുന്‍ വിധി ഇല്ലാത്തതും സത്യസന്ധമായും ലോകോതരമായും എല്ലാവര്ക്കും വേണ്ടി ഉള്ളതുമാണ്.
മനസിന്‍റെ ശുചീകരണം
ബുദ്ധമതം എല്ലാവിധ ദുഷ്ടതകളെയും മനസ്സില്‍നിന്നും ഇല്ലാതാക്കുവാനും നന്മകള്‍  ചെയ്യുവാനും പ്രോത്സാഹിപിക്കുന്നു. ഒരു വ്യക്തിയുടെ മനസിന്റെ ശുചീകരണം എങ്ങിനെയാണ്‌ ?  നന്മകളുടെയും ദുഷ്ടതകളുടെയും യഥാര്‍ത്ഥ അടിസ്ഥാനം, ദുഖത്തിന്റെയും സന്തോഷത്തിന്റെയും യഥാര്‍ത്ഥ കാരണം എന്നിവ കൂടി ബുദ്ധമതം നമ്മെ പഠിപിക്കുന്നു.
സ്വയം വിശ്വാസം
ബോധോദയം ഉണ്ടാകുവനായി ബുദ്ധന്‍ ധ്യാനത്തില്‍ ഇരിക്കുമ്പോള്‍ അദ്ദേഹത്തിന് ഒരു ദൈവവും ഒളിഞ്ഞിരിക്കുന്ന അധ്യാത്മിക ശക്തി പുറത്തെടുത്തു നല്‍കിയില്ല, ഒരാളും ബുദ്ധനു മത നിയമങ്ങള്‍ പഠിപിക്കാനായി അറിവ് നല്‍കിയില്ല .
ബുദ്ധന്‍ പറഞ്ഞുഎനിക്ക് ഒരിക്കലും  ഒരു ടീച്ചര്‍ ഉണ്ടായിരുന്നില്ല, അല്ലെങ്കില്‍ ഒരു മഹാത്മാവോ എന്നെ പഠിപിചില്ല. അതുമല്ലെങ്കില്‍ ബോധോദയം എങ്ങിനെ ഉണ്ടാകുമെന്ന് ആരും പറഞ്ഞു തന്നില്ല. മഹത്തായ വിച്ഞ്ഞാനം ഞാന്‍ നേടിയത് എന്‍റെ സ്വന്തം പ്രയത്നം, എന്‍റെ ശക്തി , എന്‍റെ വിച്ഞാനം , എന്‍റെ മനശുദ്ധി എന്നിവകൊണ്ടാണ് .അതുപോലെ തന്നെ ഈ മഹത്തായ ലക്‌ഷ്യം നേടാനായി നിങ്ങള്‍ക്ക് ഓരോര്തര്കും  പൂര്‍ണത കൈവരിക്കാന്‍ കഴിയും “
ചിന്തയുടെ സ്വാതന്ത്ര്യം
ലോകത്ത് നിലനില്കുന്ന മറ്റു മതങ്ങളില്‍ നിന്നും അവ പ്രചരിപിക്കുന്ന വ്യവസ്ഥാപിതമായ  തത്വങ്ങളില്‍ നിന്നും വ്യത്യസ്തമായി ബുദ്ധമതത്തിന്റെ തത്വ ശാസ്ത്രവും  വിച്ഞാനവും  മനുഷ്യരില്‍ സ്വതന്ത്ര ചിന്ത പ്രോത്സാഹിപിക്കുന്നു .
ബുദ്ധന്‍റെ തത്വങ്ങളെ പരിഗണിക്കാന്‍ അദ്ദേഹം പറഞ്ഞെങ്കിലും അവ സ്വീകരികുമ്പോള്‍ നിയമപരമായ ഒരു കരാറോ ,നിരബന്ധമോ ഇല്ല എന്നതാണ് പ്രധാന തത്വം .
സത്യസന്ധമായ അറിവ്
ബുദ്ധന്‍ സത്യത്തിന്റെ മഹാനായ അധ്യാപകനാണ് .നമ്മെ കുറിച്ചും നമ്മള്‍ ജീവിക്കുന്ന ചുറ്റുപാടുകളെ കുറിച്ചും സമഗ്രമായി അറിയാനുള്ള വഴിയാണ് ബുദ്ധമതത്തിലോറെ  തുറക്കുക. ഇന്ത്യയില്‍ രണ്ടാം നൂറ്റാണ്ട് മുതല്‍ ഒന്ബതാം നൂറ്റാണ്ട് വരെ നിലനിന്നിരുന്ന ലോകത്തെ ആദ്യത്തെ സരവകലസാല – നളന്ദ സര്‍വ്വകലാസാലയെ കുറിച്ച് അറിയുമ്പോള്‍ ഇക്കാര്യത്തിലെ പ്രാധാന്യം നമുക്ക് മനസ്സിലാകും . ലോകത്തെമ്പാടുമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഈ കലാശാല തുറന്നുകൊടുത്തിരുന്നു. മാത്രമല്ല ഏറെ കഴിവുള്ള ബുദ്ധസന്യാസിമാര്‍, ബുദ്ധമത പണ്ഡിതര്‍ ഇവിടെ താമസിച്ചു പഠിപിച്ചിരുന്നു.
സമാനതയില്ലാത്ത അധ്യാപകന്‍
ബുദ്ധന്‍ സമാനതയില്ലാത്ത അധ്യാപകനാണ് . അദ്ദേഹം സ്വതന്ത്രമായും കര്മോല്സുകമായും പ്രവര്‍ത്തിച്ചു .തന്റെ അനുയായികളെയും, മറ്റു പ്രമാണങ്ങളില്‍ വിശ്വസിക്കുന്ന എല്ലാവരെയും അധ്യേഹത്തിന്റെ പ്രബോധനങ്ങളെ എല്ലാ അര്‍ത്ഥത്തിലും വെല്ലുവിളിക്കാനും എല്ലാ സംശയങ്ങള്‍ തീര്‍ക്കുവാനും ക്ഷണിച്ചു .ബുദ്ധന്‍റെ സത്യസന്ധമായ നിലപാട് മൂലം അദ്ധേഹത്തിന്റെ തത്വങ്ങളെകുറിച്ച്  അനുയായികള്‍കിടയില്‍ ചര്‍ച്ചകളും വാദ പ്രതിവാദങ്ങളും നടന്നിരുന്നു .വ്യത്യസ്തമായ ബുദ്ധ മത സ്ഥാപനങ്ങള്‍ ഉണ്ടെങ്കിലും അവ തമ്മില്‍ അതിക്രമങ്ങള്‍ ഉണ്ടാകാറില്ല. ഒരാള്‍ ഒരു സത്യം മനസിലാക്കിയാല്‍ അത് സംബന്ധിച്ച് തര്‍ക്കങ്ങള്‍ വരുമ്പോള്‍ ഒരിക്കലും ഭയപെടില്ല. സത്യം എപ്പോഴും വിജയിക്കുമെന്നും ബുദ്ധന്‍ മനസിലാക്കി .വ്യത്യസ്തമായ ചോദ്യങ്ങളും അതിനു അദ്ദ്യേഹം നല്‍കിയ മറുപടികളും മതപരമായി ബുദ്ധ തത്വങ്ങള്‍ക്ക് മുതല്‍ കൂട്ടായി മാറി .ഇന്ന് മനുഷ്യജീവിതവുമായി ബന്ധപെട്ടു ഏതു തരം ചോദ്യങ്ങള്‍ക്കും വളരെ ലളിതമായി ഉത്തരം നല്കാന്‍ ബുദ്ധമത വിശ്വാസികള്‍ക് കഴിയുന്നു .അതുമായി ബന്ധപെട്ടു ബുദ്ധന്‍ പറഞ്ഞ വാക്യങ്ങള്‍ ഉദ്ധരിച്ചുകൊണ്ട്  ബോധ്യപെടുത്താനും കഴിയുന്നു.

അന്ധമായ വിശ്വാസമില്ല
ബുദ്ധന്‍ സ്വര്‍ഗ്ഗമോ അതല്ലെങ്കില്‍ മറ്റെന്തെങ്കിലും പ്രതിഫലമോ തന്റെ അനുയായികള്‍ക് വാഗ്ദാനം ചെയ്തില്ല .ബുദ്ധനില്‍ വിശ്വസിച്ചാല്‍ മോക്ഷം ലഭിക്കുമെന്നും പറഞ്ഞില്ല. അദ്ധേഹത്തിന്റെ അഭിപ്രായത്തില്‍ മതം എന്ന് പറയുന്നത് വില പേശല്‍ അല്ല.മറിച്ച്‌ ഒരു വ്യക്തിക്ക് തനിച്ചും മറ്റുള്ളവര്കും മഹത്തായ ബോധം ഉണ്ടാക്കുന്നതിനും അതിലൂടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകുന്നതിനും ആത്യന്തികമായി ജീവിതത്തില്‍ നിന്നുള്ള മോചനത്തിനായുള്ള മഹത്തായ പാതയാണ് .ബുദ്ധന്‍ പറഞ്ഞ തത്വങ്ങളില്‍ വെറുതെ വിശ്വസിക്കുന്നതിന് പകരം അതിനെകുറിച്ച് കൂടുതല്‍ പഠിക്കാനാണ്
അദ്ദേഹം ആഹ്വാനം ചെയ്തത് .വൈകാരികമായ അന്ധമായ സമീപനത്തോടെ മതത്തെ പഠിക്കുന്നതിനു പകരം അതിനെക്കുറിച്ച്‌ വ്യത്യസ്തമായ വഴികളിലൂടെ പഠിക്കുകയും നിരീക്ഷികുകയും ചെയ്ത്‌ അത് ലോകത്തിനു ഗുണകരമെങ്കില്‍ മാത്രം സ്വീകരിക്കാനും  മറ്റുള്ളവരെ സ്വീകരിക്കാന്‍ പ്രേരിപിക്കാനും ബുദ്ധന്‍ പറഞ്ഞു. ബുദ്ധമതത്തെ മതങ്ങളുടെ വ്യാഖാനം എന്ന് ചിലപോഴെങ്കിലും പറയുന്നത് അതുകൊണ്ടാണ് .മനസ്സിനെയും പ്രവര്ത്തികളെയും കുറിച്ച് പഠിക്കുന്ന ഗവേഷകര്‍ ബുദ്ധമതത്തെ അന്ഗീകരിക്കുന്നതും അതുകൊണ്ടാണ് .
അനുഭവങ്ങളില്‍ വിശ്വസിക്കുന്നു
ബുദ്ധ മതം മാത്രമാണ് ദൈവത്തിന്റെ സന്ദേശം ആണെന്ന് പരിചയപെടുത്താതെ, അത് സ്ഥാപിച്ച മഹാന്‍റെ അനുഭവങ്ങള്‍ യാതാര്ത്യബോധം, വിജ്ഞാനം, ബോധോദയം എന്നിവ ആധാരമാക്കി മനുഷ്യ സമൂഹത്തിനു അറിവ് പകര്‍ന്നുകൊടുക്കുന്ന ഏക മതം .അത് തുടങ്ങുന്നത് അറിവിന്‍റെ അടിത്തറയില്‍ നിന്നും അനുഭവങ്ങളില്‍ നിന്നുമാണ്. അല്ലാതെ അന്ധ വിശ്വാസത്തില്‍ നിന്നല്ല .മനുഷ്യന്‍റെ പ്രശ്നങ്ങള്‍ തീര്‍ച്ചയായും മനസിലാക്കേണ്ടത് അവന്‍റെ അനുഭവത്തില്‍ നിന്നാണെന്നും , അത് പരിഹരിക്കപെടുന്നത് മനുഷ്യന്‍റെ മനസിന്‍റെ മഹത്തായ സ്വഭാവം വികസിപിക്കുന്നത്തിലൂടെയും മനസ്സിന്‍റെ സുചീകരണത്തിലൂടെയും ആണ്.അല്ലാതെ വേറൊരാളില്‍ നിന്നല്ല. അതുകൊണ്ടാണ് ബുദ്ധന്‍ ഞാനൊരു അമാനുഷികനായ രക്ഷകര്‍ത്താവാണ് എന്ന് ഒരിക്കലും പറയാതിരുന്നത്. ബുദ്ധന്‍ ഒരിക്കലും ഒരു രക്ഷകര്‍ത്താവിനെ കണ്ടെത്തിയില്ല. അദ്ദേഹത്തിന്റെ  അഭിപ്രായത്തില്‍ നാം തന്നെയാണ് നമ്മുടെ രക്ഷകര്‍.
അഖണ്ഡമായ സത്യം
കപട വേഷധാരിയായി അഭിനയിക്കാതെ സത്യമെന്താണോ ,അത് എവിടെയാണ് ,എങ്ങിനെയാണോ അത് സ്വീകരിക്കുകയും ജീവിതമെന്ന പരമാര്തത്തെ ധൈര്യപൂര്‍വ്വം നേരിടാനും ബുദ്ധന്‍ നമ്മെ പ്രോത്സാഹിപിക്കുന്നു .സത്യസന്ധത നമ്മില്‍ യഥാര്‍ത്ഥ സന്തോഷം ജനിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ശാസ്ത്രിയത
ബുദ്ധമതത്തിന് അതിന്‍റെ തത്വങ്ങള്‍ക്ക് പുതിയ വ്യാഖ്യാനങ്ങള്‍ ഒരിക്കലും നല്കേണ്ടി വന്നിട്ടില്ല. പുതിയതായി തെളിയിക്കപെട്ട ശാസ്ത്രിയ കണ്ടെത്തലുകള്‍ ഒരിക്കലും ബുദ്ധന്‍റെ തത്ത്വങ്ങളുമായി പരസ്പരം വിരുധങ്ങളാകുകയോ ചെയ്യുനില്ലെന്നു മാത്രമല്ല ബുദ്ധന്‍റെ അധ്യാപന രീതി വളരെ ശാസ്ത്രിയമായി തെളിയിക്കപെടുകയും ചെയ്യുന്നു.ഏതു സാഹചര്യത്തിലും ബുദ്ധന്‍റെ തത്വങ്ങള്‍ അതിന്‍റെ അടിസ്ഥാനപരമായ ആശയങ്ങളില്‍ മാറ്റം വരാതെ നിലനില്‍കുന്നു .ബുദ്ധ മതത്തിന്‍റെ മൂല്യം മനസ്സിലാക്കുന്നതില്‍ മനുഷ്യ മനസ്സില്‍ ചിലപ്പോള്‍ ഏറ്റകുറച്ചിലുകള്‍ ഉണ്ടായേക്കാം. ഒരു ദുഷിച്ച സമൂഹത്തില്‍ ബുദ്ധന്‍റെ തത്വങ്ങള്‍ ജിവിതത്തില്‍ പകര്‍ത്തുമ്പോള്‍ വളരെ വിഷമതകളും നേരിടേണ്ടി വന്നേക്കാം എന്നിരുന്നാലും ബുദ്ധമത തത്വങ്ങുളുടെ മൂല്യം ഉയര്‍ന്ന സാംസ്‌കാരിക നിലവാരം പുലര്തുന്നവരുടെ മനസ്സില്‍ എപ്പോഴും വിലമതിക്കാന്‍ ആകാത്തതാണ്.
ഇരുപതാം നൂറ്റാണ്ടിലെ അറിയപെടുന്ന നോബല്‍ സമ്മാന ജേതാവും ഗണിത ശാസ്ത്രഞ്ഞനുമായ  ആല്‍ബര്‍ട്ട് ഐന്‍സ്ടീന്‍ പറഞ്ഞ വാക്കുകള്‍ ശ്രദ്ധിക്കുക :” ഭാവിയിലെ മതം എന്നുപറയുന്നത് പ്രപഞ്ച സമ്പന്തിയായ മതമാണ്‌ .അതിശയിപിക്കുന്ന വൈക്തി ദൈവങ്ങളും, ചോദ്യം ചെയ്യപെടാത്ത സിദ്ധാന്തങ്ങളും ദൈവ ശാസ്ത്രങ്ങളും ഒഴിവാക്കപെടും. അത് പ്രകൃതിപരവും ആധ്യാത്മികവുമായ കാര്യങ്ങള്‍ കൂട്ടി ഇണക്കുന്നതും എല്ലാവിധ അനുഭവങ്ങളുടെയും വെളിച്ചതിലുള്ളതും, പ്രകൃതി- ആധ്യാത്മികത എന്നിവയുടെ അര്‍ത്ഥപൂര്‍ണമായ ഐക്യതിനെയും ഉള്‍കൊള്ളുന്നതും ആയിരിക്കും .ഇതിന് ബുദ്ധമതം ഉത്തരം നല്‍കുന്നു . ആധുനിക ശാസ്ത്രവുമായി ഒത്തു ചേര്‍ന്ന് പോകാന്‍ കഴിയുന്ന ഏതെങ്കിലും ഒരു മതമുണ്ടെങ്കില്‍ അത് ബുദ്ധമതം ആയിരിക്കും.

മഹത്തായ തത്വ ശാസ്ത്രം

ഗണിത ശാസ്ത്രഞ്ഞനും തത്വ ജ്ഞാനിയും ,എഴുത്തുകാരനും , സാമൂഹ്യ വിമര്‍ശകനും , നോബല്‍ സമ്മാന ജേതാവും ആയ ബെട്രന്ട്‌ റസ്സലിന്റെ വാക്കുകള്‍ :ചരിത്രത്തിലെ ഏറ്റവും മഹത്തായ മതങ്ങളില്‍ ഞാന്‍ ബുദ്ധമതത്തെ സ്വീകരിക്കുന്നു . ബുദ്ധമതം ചിന്തയുടെയും, ശാസ്ത്രിയതയുടെയും സമന്വയമായ തത്വ ശാസ്ത്രമാണ് . ശാസ്ത്രീയ സത്യങ്ങള്‍ ഉപദേശിക്കുന്ന മതമാണ്‌ ബുദ്ധമതം . യുക്തിപൂര്‍വമായ ചിന്തകളിലേക്ക് നയിക്കുകവഴി നമ്മുടെ പല രസകരമായ ചോദ്യങ്ങല്കും ഉത്തരം നല്കാന്‍ ബുദ്ധമതത്തിന് കഴിയുന്നു. എന്താണ് മനസ് ,എന്താണ് ശരീരം, ഇതില്‍ ഏതിനാണ് കൂടുതല്‍ പ്രാധാന്യം?, പ്രപഞ്ചം ഒരു ലക്ഷ്യത്തിലേക്ക് നീങ്ങികൊണ്ടിരിക്കുകയാണോ ? ഇവിടെ മനുഷ്യന്‍റെ സ്ഥാനം എന്ത് ? മനുഷ്യന് ശ്രേഷ്ടമായ ജീവിതമാണോ ഉള്ളത് ? ഇത്തരം ചോദ്യങ്ങള്‍ നമ്മളെ ശാസ്ത്രം നയിക്കാത്ത പല മേഖലകളിലേക്കും കൊണ്ടുപോകുന്നു .കാരണം ശാസ്ത്രത്തിനു പല പരിമിതികളുണ്ട് എന്നാല്‍ ബുദ്ധമതം കീഴടക്കുന്നത്‌ മനസ്സിനെയാണ്‌.”

ശ്രേഷ്ടമായ മനശാസ്ത്രം

അനലറ്റിക്കല്‍ മനശാസ്ത്രത്തിന്റെ  സ്ഥാപകനും, ആധുനിക മനശാസ്ത്രത്തിന്റെ പ്രഥമ പ്രവര്‍ത്തകനുമായ ഡോക്ടര്‍ . കാള്‍.ജി . ജങ്ങു ന്‍റെ അഭിപ്രായം നോക്കുക : നമ്മള്‍ ബുദ്ധമതത്തോട് വളരെ അടുത്താണ് . ബുദ്ധന്‍റെ തത്വം വായിച്ചാല്‍ മനസ്സിലാകുന്നത്‌ രണ്ടായിരത്തി അഞ്ഞൂറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ആധുനിക മനശ്സ്ത്രപരമായ പല പ്രശ്നങ്ങളും ബുദ്ധന്‍ മനസിലാക്കുകയും അതിനെല്ലാം പരിഹാരം നിര്‍ദേശിച്ചു എന്നുമാണ് .മതങ്ങളെ കുറിച്ച് താരതമ്യം നടത്തുന്ന വിദ്യാര്‍ഥി എന്ന നിലക്ക് ഏറ്റവും പൂര്‍ണതയുള്ള മതം ബുദ്ധമതം മാത്രമാണ് .പരിണാമ സിദ്ധാന്തവും ,കര്‍മ്മ സിദ്ധാന്തവും മറ്റെല്ലാ മതതെക്കളും മുന്നിട്ടു നില്‍ക്കുന്നത് ബുദ്ധ മതത്തിലാണ്.”. ആ മതത്തിന്‍റെ ചരിത്രമോ അതിന്‍റെ തത്വ ശാസ്ത്രപരമായ പഠനമോ അല്ല എന്നെ ബുദ്ധമതത്തിലേക്ക് അടുപിച്ചത്. പകരം ഒരു ഡോക്ടര്‍ എന്നാ നിലക്കുള്ള എന്‍റെ തൊഴിലിനോടുള്ള താല്പര്യമാണ് . മാനസികമായി ബുദ്ധിമുട്ടുന്ന രോഗികളെ ചികില്സിക്കലാണ് എന്‍റെ ജ്യോലി . അതുകൊണ്ട് തന്നെയാണ് മനുഷ്യത്വത്തെ കുറിച്ച് പഠിപിച്ച മഹാനായ അധ്യാപകനായ ബുദ്ധന്‍റെ തത്വങ്ങളെ പരിചയപെടാന്‍ എന്നെ പ്രേരിപിച്ചത്‌. ബുദ്ധന്‍റെ പ്രധാന തത്വങ്ങള്‍ ഒരു ചങ്ങലയാണ് . ജനനം , വാര്‍ധക്യം, രോഗം , മരണം എന്നിവയുടെ ഒരു ചങ്ങല.”

ഭയമില്ലായ്മ
മതപരമായ അന്ധ വിശ്വാസങ്ങള്‍ക്കെതിരെ യുക്തിപരമായ വിശ്വാസം പ്രോത്സാഹിപിച്ച ഒരു ചരിത്ര പുരുഷനാണ് ബുദ്ധന്‍ .പുരോഹിതന്മാരുടെ ദുഷിച്ച അധികാരത്തില്‍ നിന്നും മനുഷ്യരെ മോചിപിക്കാന്‍ ബുദ്ധന്‍ ശ്രമിച്ചു. മതപരമായ കപടത – ഏകാധിപത്യം എന്നിവയില്‍ നിന്നും സ്വാതന്ത്രത്തിന്റെ വഴിയൊരുക്കിയ ആദ്യത്തെ വ്യക്തിയും ബുദ്ധാനാണ്. ചിന്തക്ക് പ്രാധാന്യം നല്‍കുകയും, ഭയപെടുത്തിയുള്ള വിശ്വാസങ്ങളെ ഒന്നിനെയും അനുസരിക്കേണ്ട്തില്ലെന്നും പറഞ്ഞ വ്യക്തിയാണ് ബുദ്ധന്‍ .
പ്രാപഞ്ചികമായ അനുകമ്പ
ബുദ്ധന്‍റെ അനുകമ്പ പ്രാപഞ്ചികമാണ് . ചെറുതുമുതല്‍ വലുതുവരെയുള്ള എല്ലാ ജീവജാലങ്ങളെയും അദ്ദേഹം അദ്ദേഹം തുല്യമായി കണ്ടിരുന്നു. എല്ലാ ജീവജാലങ്ങല്കും നമ്മെ പോലെതന്നെ വികാരങ്ങള്‍ തിരിച്ചറിയാനുള്ള കഴിവുണ്ടെന്നും ബുദ്ധന്‍ അഭിപ്രായപെട്ടു .
അക്രമ രാഹിത്യം
ബുദ്ധമതത്തിന് യുദ്ധത്തിന്‌ സ്ഥാനമില്ല. ബുദ്ധന്‍ പറഞ്ഞുവിജയിക്കുന്നവര്‍ വേറുപിനെ പ്രസവിക്കുന്നു, പരാജിതര്‍ ദുഖത്തില്‍ ജീവിക്കുന്നു. ആരാണോ വിജയവും പരാജയവും നിരാകരിക്കുന്നത് അവന്‍ സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കുന്നു.
ബുദ്ധന്‍ അക്രമ രാഹിത്യത്തെ കുറിച്ചും സമാധാനത്തെ കുറിച്ചും പഠിപ്പിക്കുക മാത്രമല്ല ചെയ്തത് , അദ്ദേഹം മാത്രമാണ് യുദ്ധം തടയാനായി യുദ്ധകളത്തിലേക്ക് ഇറങ്ങി ചെന്ന ഒരേയൊരു മതസ്ഥപകാനും പ്രവാചകനും.
മനുഷ്യ സമത്വം
സമൂഹത്തിലും വര്‍ഗ്ഗത്തിലും നിലനിന്നിരുന്ന ജാതിപരമായ വിവേചനം, വെറുപ്പ്‌ എന്നിവക്കെതിരെയും വ്യതിപരമായ സ്വതന്ത്രം, സമത്വം, എന്നിവക്കുവേണ്ടിയും സംസാരിച്ച ആദ്യത്തെ വ്യക്തിയും മഹാനായ ബുദ്ധാനാണ്. അദ്ദേഹം സാമൂഹ്യപരമായ സഹകരണവും, സമൂഹത്തിലെ എല്ലാ കാര്യങ്ങളിലും സജീവമായി ഇടപെടാനും ജനങ്ങളെ പ്രോത്സാഹിപിച്ചു. ബുദ്ധന്‍റെ അഭിപ്രായത്തില്‍ എല്ലാ മനുഷ്യരെയും അളക്കേണ്ടത്‌ അവന്‍റെ ധാര്‍മ്മിക മൂല്യങ്ങളുടെ അടിസ്ഥാനത്തിലുള്ള സ്വഭാവത്തെ നോക്കിവേണം.
ബുദ്ധന്‍ പറഞ്ഞു: ” ഭൂമിയുടെ എല്ലാ ഭാഗങ്ങളിലേക്കും കടന്നു ചെല്ലുക ഇത് പ്രചരിപ്പിക്കുക, അവരോടു പറയുക ” ദരിദ്രനും കഷ്ടത അനുഭവിക്കുനവനും, പണക്കാരനും ഉയര്‍ന്നവനും എല്ലാവരും ഒന്നാണ് .എല്ലാ ജാതിക്കാരും ഈ മതത്തില്‍ ഒന്നിക്കുന്നു, സമുദ്രത്തില്‍ പുഴകള്‍ ചെന്ന് ചേരുന്നത് പോലെ.”

ആണ്‍ പെണ്‍ സമത്വം
എല്ലാ കാര്യങ്ങളിലും ആണിനും പെണ്ണിനും തുല്യമായ അവകാശം ബുദ്ധന്‍ കണ്ടിരുന്നു. മതപരമായ ജീവിതത്തില്‍ തുല്യമായ പ്രാതിനിധ്യവും സ്വാതന്ത്രവും ബുദ്ധന്‍ നല്‍കിയിരുന്നു. ബുദ്ധന്‍ സ്ഥാപിച്ച സന്യാസി സംഘത്തില്‍ സ്ത്രീകള്‍ക്ക് സന്യാസിമാരായി ചേരാനുള്ള സ്വാതന്ത്രം നല്‍കിയിരുന്നു. ഇത് ആ കാലഘട്ടത്തില്‍ തികച്ചും മഹത്തരമായ കാര്യവും ആയിരുന്നു

ജനാധിപത്യം
ബുദ്ധന്‍ ജനാധിപത്യപരമായ  നടപടി ക്രമങ്ങളുടെയും കൂടിയാലോജനകളുടെയും വക്താവായിരുന്നു. ബുദ്ധന്‍ സ്ഥാപിച്ച സന്യാസി , സന്യസിനികളുടെ സംഘത്തില്‍ എല്ലാ അംഗങ്ങളുടെയും വ്യക്തിപരമായ അഭിപ്രായ സ്വാതന്ത്രവും, പൊതുവായ കാര്യങ്ങളെ സംബന്ധിച്ച് അഭിപ്രായങ്ങള്‍ മുന്നോട്ടു വെക്കാനുള്ള സ്വതന്ത്രവും നല്‍കിയിരുന്നു. പ്രധാനപെട്ട ചോദ്യങ്ങള്‍ പോന്തിവന്നാല്‍ അത് ഇന്ന് നിലനില്‍ക്കുന്ന പാര്‍ലിമെന്റ്രി സംവിധാനത്തിന്‍റെ രീതിയില്‍ ചര്‍ച്ച ചെയ്യുകയും തീരുമാനം എടുക്കുകയും ചെയ്തിരുന്നു.
പരിസ്ഥിതി സംരക്ഷണം
മനുഷ്യനും പ്രകൃതിയും പരസ്പരം ബന്ധപെട്ടു കിടക്കുന്നതിനാല്‍ പ്രകൃതിയെ സംരക്ഷിക്കാനും, ബഹുമാനിക്കാനും ബുദ്ധന്‍ മനുഷ്യരെ ശരിക്കും പ്രോത്സാഹിപിച്ചിരുന്നു.
മൃഗബലിക്ക് എതിര്
ഒരു വ്യക്തിയുടെ സ്വാത്രപരമായ നേട്ടത്തിന് വേണ്ടി ജീവനുള്ളവയെ കൊല്ലുന്നത്‌ ക്രൂരതയാണെന്ന് ബുദ്ധന്‍ പറഞ്ഞു. അതിനെ അദ്ദേഹം അംന്ഗീകരിച്ചില്ല.
മഹത്തായ അത്ഭുതം എന്നാല്‍ ചൂഷണം അല്ല
ബുദ്ധന്‍ പറഞ്ഞു : അറിവില്ലാതെ ജീവിക്കുന്ന വ്യക്തിയുടെ അറിവിലേക്കുള്ള മാറ്റമാണ് മഹത്തായ അത്ഭുതം എന്ന് പറയുന്നത്. താന്‍ നേടിയ ശാരീരികമായ അത്ഭുതങ്ങള്‍ കാണിച്ച് അന്ധമായ വിശ്വാസം ജനിപിച്ച് അനുയായികളില്‍ വിജയിക്കാന്‍ ബുദ്ധന്‍ ഒരിക്കലും ശ്രമിച്ചിട്ടില്ല. ശ്രീ ബുദ്ധന്‍ നേടിയ ശാരീരികമായും മാനസികമായും ഉള്ള കഴിവുകള്‍ അനുകമ്പയിലൂടെ സാന്മാര്‍ഗിക ജീവിതം പഠിപിക്കാനാണ് ഉപയോഗിച്ചത് .
രാഷ്ട്രീയമായ ദുര്‍വിനിയോഗം ഇല്ല
ബുദ്ധന്‍ ജനിച്ചത്‌ ക്ഷത്രിയ കുടുംബത്തില്‍ ആയിരുന്നു .രാജാക്കന്മാരും രാജ്ഞിമാരും, മന്ത്രിമാരും ആയി ഇടപെട്ടു  ജീവിച്ചു. എന്നാല്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ സ്വാധീനം അദ്ദേഹം കണ്ടെത്തിയ ആശയങ്ങള്‍ പഠിപ്പിക്കാന്‍ ഉപയോഗിച്ചിട്ടില്ല. മാത്രമല്ല രാഷ്ട്രീയമായ സക്തിയായി മാറാനും അദ്ദേഹത്തിന്റെ ആശയങ്ങള്‍ പ്രചരിപിക്കുന്നതിലൂടെ തെറ്റായി ഉപയോഗിച്ചിട്ടില്ല. എന്നിരുന്നാലും അദ്ദേഹം എല്ലാ രാജാക്കന്മാരെയും  ധാര്‍മികമായി ശക്തിയുള്ളവര്‍ ആക്കി മാറ്റാനും, അത്യാഗ്രഹത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യം ഭരിക്കാതിരിക്കാനും, എന്നാല്‍ ജനങ്ങളോട്  അനുകമ്പയും പരിഗണനയും നല്‍കാനും പഠിപിച്ചു.

പൊറുക്കാതിരികുന്നില്ല
പൊറുക്കാതിരിക്കുന്ന പാപം ബുദ്ധമതത്തില്‍ ഇല്ല. ബുദ്ധന്‍ പറഞ്ഞു :” എല്ലാ പ്രവര്‍ത്തികളും ഒന്നുകില്‍ ബോധത്തോടുകൂടിയോ, അബോധാവസ്ഥയിലോ, കാര്യക്ഷമമായോ  അല്ലാതെയോ ചെയ്യുന്നതാണ്‌. ആയതിനാല്‍ അയാളുടെ തെറ്റ് അയാള്‍ മനസ്സിലാക്കിയാല്‍  നല്ല രീതിയില്‍ തിരുത്താനുള്ള സാധ്യത അവിടെ എപ്പോഴും നിലനില്‍ക്കുന്നുണ്ട് .

മഹത്തായ ലക്‌ഷ്യം
വ്യക്തിക്കും മറ്റുള്ളവര്‍ക്കും യഥാര്‍ത്ഥ സന്തോഷംലഭിക്കുക എന്നുവെച്ചാല്‍  ശരിക്കും കഷ്ടമുള്ള കാര്യമാണ്. കാരണം ബുദ്ധമത തത്വം അനുസരിച്ച് ജീവിക്കുക എന്നുവെച്ചാല്‍ മഹത്തായ അഷ്ടങ്ങ മാര്‍ഗ്ഗം അനുസരിച്ച് ജീവിക്കുക എന്നതാണ്. ബുദ്ധമത വിശ്വാസികള്‍ ഒരുതരത്തിലുള്ള കടന്നുകയറ്റവും ഇഷ്ടപെടുന്നില്ല.
സത്യസന്ധമായ സന്തോഷത്തിലേക്കുള്ള ശരിയായ വഴി
ജീവിതവുമായി ബന്ധപെട്ട മഹത്തരമായ ബ്രിഹുത്തായ പരസ്പര ബന്ധമുള്ള പഠന പദ്ധതിയാണ് ബുദ്ധന്‍റെ തത്വങ്ങള്‍ .
അത് ജീവിതത്തിന്റെ എല്ലാ ഭാഗങ്ങളെയും സ്പര്‍ശിക്കുന്നു. പുരാതനമായ ബുദ്ധമത ഗ്രന്ഥങ്ങളില്‍ പറയുന്നത് ഒന്നിനുമുകളില്‍ ഒന്നായി കയറ്റി നിറുത്തിയിട്ടുള്ള ഏഴു ആനകള്‍ പോലെയാണ് ഇതെന്നാണ്. ബുദ്ധന്‍ നാല്പത്തി അഞ്ച് വര്‍ഷങ്ങള്‍ അദ്ദേഹത്തിന്റെ തത്വങ്ങള്‍ പ്രചരിപിക്കുന്നതിലൂടെ ദുഃഖങ്ങള്‍ അകറ്റാനും യഥാര്‍ത്ഥ സന്തോഷം നേടാനും പഠിപിച്ചു. അദ്ദേഹം തന്‍റെ ആയിരക്കണക്കിന് വരുന്ന അനുയായികളോട് ഞാന്‍ പറഞ്ഞ തത്വങ്ങളില്‍ എന്തെങ്കിലും സംശയം ഉണ്ടോ എന്ന് നിര്‍വാണം പ്രാപിക്കുന്നതിന് മുന്‍പ് മൂന്നു തവണ ചോദിച്ചു.ആര്‍ക്കും ഒരു സംശയവും ഉണ്ടായിരുന്നില്ല .
ഈ ജീവിതത്തിലാണ് സന്തോഷം

ബുദ്ധമതം പൂര്‍ണമായും മറ്റേതോ ലോകത്തിനു വേണ്ടിയുള്ള മതമല്ല. ബുദ്ധന്‍റെ തത്വങ്ങള്‍ ഈ ജീവിതത്തില്‍ പകര്‍ത്തുന്നത്തിലൂടെ ഈ ജീവിതത്തില്‍ തന്നെ ഗുണകരമായ മാറ്റവും ഉണ്ടാകുന്നു. ഈ ജീവിതത്തിലെ മഹത്തായ സന്തോഷത്തിലാണ് ബുദ്ധമതം ഊന്നല്‍ നല്‍കുന്നത് . അത് നിങ്ങള്‍ക്ക് ആസ്വതിക്കാന്‍ ആകുമെന്ന് ബുദ്ധമതം തെളിയിക്കുന്നു.
എല്ലാം സുതാര്യം
ബുദ്ധന്‍റെ അഭിപ്രായത്തില്‍ സത്യം എന്നുപറയുന്നത് യഥാര്‍ഥവും എല്ലാവര്‍ക്കും സ്വയം തുറന്നു പരിശോധിക്കാവുന്ന കാര്യവുമാണ്. നമ്മള്‍ ബുദ്ധനെ കുറിച്ചും അദ്ദേഹത്തിന്റെ തത്വങ്ങളെ കുറിച്ചും പഠിക്കുമ്പോള്‍ എല്ലാം എല്ലാവര്‍ക്കും വേണ്ടി തുറന്നു വെച്ചിരിക്കുന്നത് നമുക്ക് കാണാന്‍ കഴിയും. ചില കാര്യങ്ങള്‍ മനസ്സിലാക്കാന്‍ പ്രാവീണ്യം നേടിയ അധ്യാപകര്‍ ആവശ്യമായി വരാം. എന്നിരുന്നാലും ബുദ്ധമത തത്വങ്ങളില്‍ ഒളിച്ചു വെക്കപെട്ടതായി ഒന്നുമില്ല
ദയയും, മനസ്സിലാക്കലും
ബുദ്ധന്‍റെ സന്ദേശം എല്ലാറ്റിനോടും ഉള്ള അനുകമ്പയും , എല്ലാം മനസ്സിലാക്കാനുമുള്ള ഒരു പ്രാപഞ്ചികമായ സന്ദേശമാണ് .
ലോകം ഇന്ന് ഈ സന്ദേശത്തെ  മനുഷ്യ ചരിത്രത്തില്‍ എന്നത്തെക്കാളും ആഗ്രഹിക്കുകയും ഉറ്റുനോക്കുകയും ചെയ്യുന്നു.

ബുദ്ധ വചനങ്ങള്‍ !

1.കേട്ടതൊക്കെ വിശ്വസിക്കരുത് .

2.അനേകം തലമുറകളായി തുടര്‍ന്നു പോന്നിട്ടുണ്ട് എന്നത് കൊണ്ടുമാത്രം പാരമ്പര്യങ്ങളില്‍ വിശ്വസമാര്‍പ്പിക്കരുത്

3.പലരും പറഞ്ഞു നടക്കുനുന്ടെന്നും കേട്ട് കേള്വിയുന്ടെന്നുമുള്ള കാരണത്താല്‍ ഒന്നും വിശ്വസിക്കരുത്

4.പണ്ട് കാലത്ത് ജീവിച്ചിരുന്ന ഒരു മുനി എഴുതിവേച്ചതാന്നെന്നു കൊണ്ടു മാത്രം യാതൊരു പ്രസ്താവനയിലും വിശ്വസിക്കരുത്

5.ഗുരുക്കളുടെയോ കാരണവരുടെയോ ആധികാരിതയുടെ അടിസ്ഥാനത്തില്‍ മാത്രം ഒന്നും വിശ്വസിക്കരുത്

6.നിരീക്ഷണത്തിനും നന്മയ്ക്കും ഉത്തകുന്നതന്നെങ്കില്‍ അത് സ്വീകരിക്കുകയും അനുസരിച്ച് ജീവിക്കുകയും ചെയ്യുക .

ആര്യ സത്യങ്ങള്‍!

നാല് ആര്യ സത്യങ്ങള്‍ ഉണ്ട് .

ദുഖമുണ്ട് ,ദുഖത്തിന് കാരണമുണ്ട് ,ദുഖത്തെ ഇല്ലാതാക്കാം ,ദുഃഖം ഇല്ലാതാക്കാന്‍ ഉള്ള വഴി ,ഇതിനെ ആര്യ സത്യങ്ങള്‍ എന്ന് വിളിക്കുന്നു .

1.ആദ്യതെത് ദുഖമുണ്ട് എന്നതാകുന്നു .ജനനവും വാര്‍ദ്ധക്യവും ,രോഗവും ,മരണവും ദുഖമാണ് .,ദുഃഖം,കോപം ,അസൂയ ,worry,  അസ്വസ്ഥത ,ഭയം ,നിരാശ ദുഖമാണ് .ഇഷ്ട്ടപെടുന്നവരെ വേര്‍പിരിയല്‍ ദുഖമാണ് .വെറുക്കുന്നവരുംയുള്ള  സഹയോഗം ദുഖമാണ് .

2.അറിവില്ലായ്മ കാരണം മാനുഷര്‍ ജീവിതത്തെ പറ്റിയുള്ള സത്യത്തെ കാണാനാവുന്നില്ല.അതുകൊണ്ട് അവര്‍ ആഗ്രഹത്തിന്റെയും കോപത്തിന്റെയും അസൂയയുടയൂം ദുഖത്തിന്റെയും നിരാശയുടെയും അഗ്നിയില്‍ കുടുങ്ങി പോകുന്നു .

3.മൂന്നാമത്തെ സത്യം ദുഖത്തിന്റെ ഇല്ലായ്മയാണ് .ജീവിതത്തിന്റെ സത്യത്തെ പറ്റിയുള്ള ധാരണ ഓരോ ദുഖത്തിനും സന്തപതിനും അറുതി വരുത്തി ശാന്തിയും ആനധവും നല്‍കുന്നു

4.നാലാമത്തെ സത്യം അറുതി വരുത്താന്‍ ഉള്ള മാര്‍ഗ്ഗമാണ്  .അഷ്ട്ടന്ഗ മാര്‍ഗ്ഗം .

ജാഗ്രത എകാഗ്രതയിലെക്കും ധാരനയിലെക്കും നയിച്ച്‌ നിങ്ങളെ എല്ലാ വേദനയില്‍ നിന്നും ദുഃഖത്തില്‍ നിന്നും മോചിപ്പിച്ച് ശന്തിയിലെക്കും സന്തോഷതിലെക്കും നയിക്കുന്നു..

ബൗദ്ധദർശനം

ഇരിക്കുന്ന ബുദ്ധൻ, ചൈനയിലെ ടാംഗ് വംശത്തിലെ ഹേബീ പ്രവിശ്യയിൽ നിന്നും ക്രിസ്തുവിനു മുൻപ് ആറാം ശതകത്തിൽ ജീവിച്ചിരുന്ന ഗൗതമബുദ്ധന്റെ പ്രബോധനങ്ങളിൽ നിന്ന് ഉത്ഭവിച്ചതും വേദങ്ങളെ പ്രമാണങ്ങളായി അംഗീകരിക്കാത്തതും ആയ (നാസ്തികമായ,Heterodox) പ്രധാനപ്പെട്ട ഒരു ഭാരതീയതത്ത്വചിന്താധാരയാണ് ബുദ്ധദർശനം.

മനുഷ്യജീവിതത്തിൽ ദുഃഖങ്ങൾക്കു കാരണമെന്ത്, അവയ്ക്ക് എന്തു പരിഹാരമുണ്ട് എന്നുള്ള അന്വേഷണങ്ങൾക്കൊടുവിൽ‌ ഗൌതമബുദ്ധനു ലഭിച്ച ജ്ഞാനദർശനങ്ങളാണ് ഈ ദർശനധാരയുടെ ആധാരം. ആദ്യകാലത്ത്, വാമൊഴികളായി പ്രചരിച്ചിരുന്ന ബുദ്ധന്റ പ്രഭാഷണങ്ങളും സം‌വാദങ്ങളും പിന്നീട് ‘ത്രിപിടക’ങ്ങൾ എന്ന പേരിൽ ഗ്രന്ഥങ്ങളായി, പാലി ഭാഷയിൽ സമാഹരിക്കപ്പെട്ടു. അവയിൽ, ‘അഭിധമ്മപിടക’ ത്തിലാണ് തത്ത്വദർശനങ്ങൾ പ്രധാനമായി വിവരിച്ചിരിക്കുന്നത്. എങ്കിലും ‘സുത്തപിടക’ത്തിലും ‘വിനയപിടക’ത്തിലും, ബുദ്ധദർശനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഉണ്ട്.

കാലക്രമേണ, ബുദ്ധമതവും ദർശനങ്ങളും ഏഷ്യയിലാകമാനം പ്രചരിക്കുകയും അതിന് ധാരാളം അനുയായികൾ ഉണ്ടാവുകയും ചെയ്തു. ഓരോരോ പ്രദേശത്ത് ബുദ്ധമതം സ്വീകരിച്ചവരുടെ ആദിമവിശ്വാസങ്ങളും ചിന്തകളും ബുദ്ധദർശനത്തെ സ്വാധീനിക്കുകയും, വിവിധ ശാഖകളായി വളരുകയും വികസിക്കുകയും ചെയ്തു. ഇന്ത്യയിലും വിദേശത്തുമായി വികസിച്ച ഏതാണ്ട് മുപ്പതോളം പ്രധാനശാഖകളും നിരവധി ചെറുശാഖകളും ബൗദ്ധദർശനത്തിലുണ്ട്. അനവധി ഭാഷകളിൽ, അതിവിപുലമായ കൃതികൾ ബുദ്ധദർശനത്തിലുണ്ട്.

ബുദ്ധനും ദാർശനികനിലപാടുകളും

ബുദ്ധൻ, ഒരു നീതിബോധകനും പരിഷ്കർത്താവുമായിരുന്നു, തത്വചിന്തകനായിരുന്നില്ല. ദാർശനികപ്രശ്നങ്ങളിൽ അദ്ദേഹം വിമുഖനായിരുന്നു. അപര്യാപ്തമായ തെളിവുകൾ മാത്രമുള്ള പ്രശ്നങ്ങൾക്ക് ഉത്തരമന്വേഷിക്കുന്നത്, കുരുടന്മാർ ആനയെക്കണ്ടതുപോലെയാണ് എന്ന് അദ്ദേഹം കരുതി. അവയുടെ ഉത്തരം അപൂർണ്ണവും പരസ്പരവിരുദ്ധവുമായിരിക്കും. ഇന്ദ്രീയാനുഭവങ്ങളെയും, ആർത്തിയെയും ആഗ്രഹങ്ങളേയും അവരുടെ ഭയങ്ങളെയും ഒക്കെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ് അത്തരം ദാർശനികാന്വേഷണങ്ങൾ. അവയൊന്നും മനുഷ്യനെ ദുഃഖങ്ങളിൽ നിന്നു മോചിപ്പിക്കാൻ പര്യാപ്തമല്ല. അത്തരം പ്രശ്ങ്ങൾക്ക് ഉത്തരം അന്വേഷിക്കുന്നവർ സ്വന്തം സിദ്ധാന്തനൂലാമാലകളിൽ കുരുങ്ങിക്കിടക്കുന്നു. താത്വികവിഷയങ്ങളേക്കാൾ പ്രധാനം മനുഷ്യജീവിതത്തിലെ ദുഃഖങ്ങൾക്കു പരിഹാരം കണ്ടെത്തലാണ്. ഇടുപ്പിൽ തുളച്ചു കയറിയ അമ്പു വലിച്ചൂരാൻ നോക്കാതെ, അമ്പിൻറെ ഉറവിടവും ഉടയോനെയും മറ്റും അന്വേഷിക്കുന്നത് പാഴ്‍വേലയാണ്, വിഡ്ഢിത്തമാണ്. പ്രപഞ്ചം ശാശ്വതമോ നശ്വരമോ ? സാന്തമോ അതോ അനന്തമോ ? ആത്മാവും ശരീരവും ഒന്നോ അതോ പലതോ ? എന്നു തുടങ്ങിയ പത്തോളം ദാർശനികപ്രശ്നങ്ങൾ 'അവ്യക്ത'ങ്ങളാണ് എന്നും, അതുകൊണ്ട് അവ ബുദ്ധൻ വ്യകതമാക്കിയിട്ടില്ല എന്നും പ്രതിപാദിച്ചിട്ടില്ല ദർശനകൃതികളിൽ പറയുന്നു. അത്തരം അവ്യക്തപ്രശ്നങ്ങൾ ആലോചിക്കുന്നതിനു പകരം മനുഷ്യൻറെ ജീവിതക്ലേശങ്ങളെക്കുറിച്ചും അവയുടെ നിവാരണമാർഗ്ഗങ്ങളെക്കുറിച്ചും അദ്ദേഹം ചിന്തിച്ചു. അവയാണ്, നാലു ശ്രേഷ്ഠസത്യങ്ങൾ (ചത്വാരി ആര്യസത്യാനി).

നാലു ശ്രേഷ്ഠസത്യങ്ങൾ

ഒന്നാമത്തെ ശ്രേഷ്ഠസത്യം: ജീവിതം ദുരിതപൂർണ്ണമാണ്, ദുഃഖമയമാണ്. ജനനം, രോഗങ്ങൾ, നിരാശ, വാർദ്ധക്യം, മരണം (ജരാമരണങ്ങൾ) ഇവയെല്ലാം ആഗ്രഹങ്ങൾ കൊണ്ടുണ്ടാവുന്ന ദുരിതങ്ങളാണ്.

രണ്ടാമത്തെ ശ്രേഷ്ഠസത്യം: ലോകത്തിൽ ഒന്നും തന്നെ അകാരണമായി സംഭവിക്കുന്നില്ല, ഉണ്ടാവുന്നില്ല. ദുരിതങ്ങളും അകാരണമായി സംഭവിക്കുന്നവയല്ല. അവയ്ക്ക് കാരണങ്ങൾ ഉണ്ട്. ഒന്നിനു പുറകിൽ മറ്റോന്നായി, കാരണങ്ങളുടെ ശൃംഖല തന്നെയുണ്ട്. ജനനമാണ് (‘ജാതി’ എന്നു ബൗദ്ധഗ്രന്ഥങ്ങളിൽ) ദുഃഖങ്ങളുടെ കാരണം. ജനിക്കാത്തവന് ദുഃഖങ്ങളില്ല. ജനനത്തിനു കാരണം ജനിക്കാനുള്ള അനുഭാവമാണ് (‘ഭാവം’ എന്നു ബൗദ്ധഗ്രന്ഥങ്ങളിൽ). അതിനു കാരണം ലൌകിക വസ്തുക്കളോടുള്ള ഉപാദാനമാണ് (Mental clinging). സുഖങ്ങളോടുള്ള ‘തൃഷ്ണ’ യാണ് ഉപാദാനം ഉണ്ടാക്കുന്നത്. പൂർവജന്മത്തിലെ ഇന്ദ്രീയസുഖാനുഭവങ്ങളാണ്, സം‌വേദനങ്ങളാണ് (‘വേദന’ ബൗദ്ധചിന്തയിൽ) തൃഷ്ണയ്ക്കു കാരണം. അഞ്ച് ഇന്ദ്രീയങ്ങളും മനസും (‘ഷഡായതന’ങ്ങൾ) ഇല്ലെങ്കിൽ സം‌വേദനം സാധ്യമല്ല. അവയുള്ളത് മനശ്ശരീരമെന്ന ‘നാമരൂപ’ത്തിലാണ് (Mind-Body Organism). ബോധമില്ലാതെ (Consciousness, 'വിജ്ഞാനം' എന്നു ബൗദ്ധചിന്തയിൽ) അപ്രകാരം ഒരു രൂപത്തിന് ജന്മമെടുക്കുവാൻ സാദ്ധ്യമല്ല. പഴയജന്മത്തിലെ ‘സംസ്കാര’മാണ് (Impressions) മാതാവിൻറെ ഉദരത്തിൽ ബോധത്തെ എത്തിക്കുന്നത്. മുജ്ജന്മത്തിലെ അന്ത്യാവസ്ഥയിൽനിന്നാണ് പുതിയൊരു ജന്മമുണ്ടാവുന്നത്. മുജ്ജന്മപ്രവൃത്തികളുടെ പ്രഭാവങ്ങൾ (Effects) സംസ്കാരത്തിൽ ഗാഢരൂപത്തിൽ സ്ഥിതി ചെയ്യുന്നു. സത്യത്തെക്കുറിച്ചുള്ള അവിദ്യയാണ് സംസ്കാരത്തിനു കാരണമാകുന്നത്, പുനർജന്മത്തിനിടയാക്കുന്നത്. ഇപ്രകാരം, പന്ത്രണ്ടോളം കാരണങ്ങൾ (‘ദ്വാദശനിദാന’ങ്ങൾ)ളുടെ ഒരു ശൃംഖലയാണ് പുനർജന്മം ഉണ്ടാക്കുന്നത് എന്നാണ് ബൗദ്ധർ വിശ്വസിക്കുന്നത്. 'പ്രതീത്യസമുത്പാദം' (മറ്റോന്നിനെ ആശ്രയിക്കുന്ന ജനനം) എന്നാണ് കാര്യകാരണബന്ധത്തെപറ്റിയുള്ള ഈ ഈ സിദ്ധാന്തം അറിയപ്പെടുന്നത്. എന്നാൽ, ബുദ്ധൻറെ എല്ലാ പ്രഭാഷണങ്ങളിലും (Sermon) കാരണങ്ങളുടെ എണ്ണം നൽകിയിരിക്കുന്നത് ഒരു പോലെയല്ല. എന്നാൽ, പ്രചാരം ലഭിച്ചത് മേൽസൂചിപ്പിച്ച പന്ത്രണ്ടു നിദാനങ്ങൾ‍ക്കാണ്. പ്രതിദിനാരാധനാവേളകളിൽ‍, ചില ബുദ്ധമതാനുയായികൾ ദ്വാദശനിദാനങ്ങൾ അഥവാ ‘ഭവചക്രം’ ഓർമ്മപ്പെടുത്തുന്ന വസ്തുക്കൾ തിരിക്കുന്ന പതിവുണ്ട്.

മൂന്നാമത്തെ ശ്രേഷ്ഠസത്യം: ജീവിതദുരിതങ്ങൾ അവസാനിപ്പിക്കാൻ. രാഗ-ദ്വേഷ-മോഹങ്ങളാൽ കുരുങ്ങി നയിക്കുന്ന ജീവിതം മോഹത്തിനും പുനർജനനത്തിനും ഇടയാക്കുന്നു. ആഗ്രഹങ്ങളെ പൂർണ്ണമായി അടക്കിക്കൊണ്ട്, സത്യത്തെ സദാപര്യാലോചിച്ചുകൊണ്ട്, ഉൾക്കഴ്ച നേടിക്കൊണ്ട് ദുരിതച്ചങ്ങലയിൽ നീന്നു മോചനവും നിർവ്വാണവും നേടാനാവും. എന്നാൽ അതിനർത്ഥം, മോചനംനേടി ‘അർഹത’നായ ആൾ ഉദാസീനനായിരിക്കണം എന്നല്ല. ആഗ്രഹനിയന്ത്രണത്തിനും, സത്യസ്മരണയ്ക്കും വേണ്ടിയുള്ള ഉൾവലിയൽ താത്കാലികമാണ്. വിമോചനം നേടിയ ആൾ, ദുരിതസാഗരം മറികടക്കാൻ സ്വയം നിർമ്മിച്ച യാനം, അയാൾ‌ മറ്റുള്ളവർക്കും പ്രയോജനപ്പെടുത്തണം. അതിനായി പ്രയത്നിക്കണം. സ്വന്തം ജീവിതത്തിലൂടെ ബുദ്ധൻ അതു കാണിച്ചു തന്നു. നിർ‌വാണം എന്നാൽ 'പൊലിഞ്ഞത്, അണഞ്ഞുപോയത്' എന്നൊക്കെ അർത്ഥമുണ്ട്. അതടിസ്ഥാനമാക്കി, ചില ദാർശനികർ, മരണാനന്തരമാണ് അർഹതന് നിർ‌വാണം ലഭിക്കുന്നത് എന്നും അത് ജനനമരണങ്ങളില്ലാത്ത, അസ്ഥിത്വം പൂർ‌ണ്ണമായി ഇല്ലാതെയാകുന്ന അവസ്ഥയാണ് എന്നും വ്യാഖ്യാനിച്ചിട്ടുണ്ട്. അതു ശരിയായിരിക്കാനിടയില്ല. ബുദ്ധൻ പറഞ്ഞത് ജനനമരണങ്ങളിൽ നിന്നും ദുഖങ്ങളിൽ നിന്നും ശാശ്വതമായി എങ്ങനെ മോചനം സാധ്യമാണെന്നു മാത്രമാണ്. മുൻപു പറഞ്ഞ അവ്യക്തങ്ങളിൽ ഉൾപ്പെടുന്നതുകൊണ്ട്, മരണാനന്തരാവസ്ഥയെക്കുറിച്ച് അഭിപ്രായം പറയാൻ അദ്ദേഹം തുടർ‌ച്ചയായി വിസമ്മതിച്ചിരുന്നു. ലോകാനുഭവങ്ങളുടെ അടിസ്ഥാനത്തിൽ, അത് വ്യാഖ്യാനിക്കാൻ അസാധ്യമായതിനാലാവണം ബുദ്ധൻ മൗനം പാലിച്ചതെന്ന് ഡോ. എസ്. രാധാകൃഷ്ണൻ സൂചിപ്പിച്ചിട്ടുണ്ട്.

നാലാമത്തെ ശ്രേഷ്ഠസത്യം: ജീവിതദുഃഖങ്ങളിൽ നിന്ന് മോചനം നേടാൻ സാധ്യമാണ്. അതിനു മാർഗ്ഗമുണ്ട്. അതാണ് അഷ്ടാംഗികമാർഗ്ഗം. ബൗദ്ധധർമ്മശാസ്ത്രത്തിന്റെ സംക്ഷിപ്തരൂപം അതിൽ കാണാൻ കഴിയും. അത് ഇപ്രകാരമാണ്: (1) സമ്യഗ്ദൃഷ്ടി (ശരിയായ വീക്ഷണം) - അജ്ഞതയും അതുകൊണ്ടുണ്ടാവുന്ന മിഥ്യാദൃഷ്ടിയും ദുഃഖകാരണങ്ങളാണ്. അതുകൊണ്ട്, സത്യമായ അറിവും ശരിയായവീഷണവും നേടുക എന്നതാണ് ആദ്യപടി. അത് സൈദ്ധാതികവിചിന്തനത്തിലൂടെയല്ല, മറിച്ച് നാലു ശ്രേഷ്ഠസത്യങ്ങളെക്കുറിച്ചുള്ള അറിവുനേടലാണ്. അതിലൂടയാണ് ധാർമ്മികപരിവർത്തനവും നിര്‌വാണവും ലഭിക്കുന്നത്. (2) സമ്യക്സങ്കല്പം (ശരിയായ, ദൃഢമായ തീരുമാനം) - നിത്യജീവിതത്തിൽ പകർത്തിട്ടില്ലെങ്കിൽ, ശരിയായ അറിവ് പ്രയോജനരഹിതമാണ്. അതുകൊണ്ട് ലൗകികസുഖാഗ്രഹങ്ങളും അന്യരോടുള്ള ദുർ‌വികാരങ്ങളും ദ്രോഹചിന്തകളും ത്യജിക്കാൻ ബുദ്ധൻ ഉപദേശിക്കുന്നു. (3) സമ്യഗ്‌വാക് (ശരിയായ വാക്ക്) - അസത്യവും അപകീർത്തികരവും, നിർ‌ദ്ദയവുമായ വാക്കുകളും നിസ്സാരവമായ സംസാരവും ഉപേക്ഷിക്കണം, ശരിയായ വാക്കുകൾ മാത്രം പറയുണം. (4) സമ്യക്‌കർമാന്തം (ശരിയായ കർമ്മം) - ശരിയായ കാര്യങ്ങൾ മാത്രം ചെയ്യണം. പഞ്ചശീലങ്ങൾ (മോഷ്ടിക്കാതെ, ലഹരി ഉപയോഗിക്കാതെ, വിഷയാസ്ക്തിയില്ലാതെ, അഹിംസയോടെ ഇരിക്കൽ‍) പാലിക്കണം. (5) 'സമ്യഗാജീവ'നം (ശരിയായ ജീവിതം നയിക്കൽ) - ജീവിക്കാനായി ശരിയായ മാർഗ്ഗം മാത്രം സ്വീകരിക്കണം. വിലക്കപ്പെട്ട രീതികൾ ഉപയോഗിക്കില്ലെന്ന് ദൃഢനിശ്ചയം ചെയ്യണം. (6) സമ്യഗ്‌വ്യായാമം (ശരിയായ പ്രയത്നം). ദുഷ്ചിന്തകൾ മനസിലെത്തുന്നത് നിരന്തരം നിരോധിക്കണം, അതിന് കഠിനമായി പ്രയത്നിക്കണം. (7) സമ്യക്സ്മൃതി (ശരിയായ വിചാരം) - 'ഇതു ഞാൻ, ഇത് എന്റേത്' എന്ന വിചാരം ഇല്ലാതെയാക്കണം. നശ്വരമായ സ്വന്തം ശരീരത്തോടുള്ള സ്നേഹവും വസ്തുക്കളോടുമുള്ള ആഗ്രഹങ്ങളും ഇല്ലാതെയാക്കണം. അവ നഷ്ടപ്പെടുമ്പോഴുള്ള ദുഃഖത്തിൽ നിന്ന് അതു മോചനം നൽകും. (8) സമ്യക്‌സമാധി - (ശരിയായ ധ്യാനം) - സമചിത്തതയോടെ യുക്തിയോടെ അന്വേഷണബുദ്ധിയോടെ സത്യമെന്താണെന്ന് ധ്യാനിച്ചറിയണം. അപ്പോൾ, സംശയങ്ങളെല്ലാമകറ്റി ശ്രേഷ്ഠങ്ങളായ നാലു സത്യങ്ങൾ വെളിപ്പെടും. അത് ധ്യാനത്തിന്റെ ആദ്യപടി. തുടർന്ന് ശുദ്ധധ്യാനത്താൽ സമാധാനവും ശാന്തതയും ആനന്ദവും ലഭിക്കും. മുന്നാം ഘട്ടത്തിൽ, നിർമ്മമമായ, ഏകാഗ്രമായ ധ്യാനത്തിൽ നിന്നു കിട്ടിയ ആനന്ദവും ഉപേക്ഷിക്കണം.നാലാം ഘട്ടത്തിലാണ് അപ്രകാരം ലഭിച്ച ശാന്തി പോലും ത്യജിക്കുന്നത്. അനായാസമായ, പൂർണ്ണമായ സമചിത്തതയുടെ ഒരവസ്ഥയാണത്. സർ‌വ്വവേദനകളിൽ നിന്നും ദുഃഖങ്ങളിൽ നിന്നും അപ്പോൾ വിമോചിതനാകുന്നു; നിർ‌വ്വാണം ലഭിക്കുകയും ചെയ്യന്നു.

നാലു പ്രധാന സിദ്ധാന്തങ്ങളാണ് ബൗദ്ധധർമ്മചിന്തയുടെ ആധാരം. (1) പ്രതീത്യസമുത്പാദം : എല്ലാം മറ്റൊന്നിനെ ആശ്രയിച്ചാണ് ജനിക്കുന്നത്, സോപാധികമായാണ് ഉണ്ടാവുന്നത്. അത് ഒരു പ്രപഞ്ചതത്ത്വമാണ്. അതിന്റെ നടത്തിപ്പിന് സ്വതന്ത്രവും ബാഹ്യവുമായ ഒരു ബോധത്തിന്റെ ആവശ്യമില്ല. പ്രകൃതിയിലില്ലാത്ത, ബാഹ്യമായ ഒരു സത്യം ഇല്ല. ഇന്നു നിലനിൽക്കുന്നതെല്ലാം ഒരിക്കൽ പൂർണ്ണമായും നശിക്കും എന്ന വാദം (Nihilism) ബൗദ്ധർ അംഗീകരിക്കുന്നില്ല. പ്രഭാവം (Effect) സൃഷ്ടിക്കാനുള്ള കഴിവാണ് ഒരു വസ്തുവിന്റെ സത്ത (Existence). ഒരു പ്രഭാവവും ഉണ്ടാക്കാൻ കഴിവില്ലാത്തതൊന്നും, മുയലിന്റെ കൊമ്പു പോലെ, സത്യമല്ല. ഒന്ന് നശിക്കുമ്പോൾ അത് മറ്റൊന്നിനു കാരണമാവുന്നു. ധർമ്മചിന്തയ്ക്കാണ് ബുദ്ധന്റെ ദർശനത്തിൽ പ്രാധാന്യം. പ്രതീത്യസമുത്പാദമറിയുന്നവന് ധർമ്മം അറിയാം. അത് അറിയാത്തതാണ് ദുഃഖത്തിനു ഹേതു. (2) ബൗദ്ധചിന്തയിലെ കർമ്മസിദ്ധാന്തം, മേല്പറഞ്ഞ പ്രതീത്യസമുത്പാദസിദ്ധാന്തത്തിന്റെ ഒരു സവിശേഷമായ ഉപസിദ്ധാന്തമാണ്. ഒരു വ്യക്തിയുടെ ഇപ്പോഴത്തെ അസ്ഥിത്വം/അവസ്ഥ പഴയതൊന്നിനെ ആശ്രയിച്ചിരിക്കുന്നു. ഈ ജീവിതത്തിലെ സുഖ-ദുഃഖങ്ങൾ മുജ്ജന്മവമായി ബന്ധപ്പെട്ടിരിക്കുന്നു. (3) മാറ്റമില്ലാത്തതായി ഒന്നുമില്ല. എല്ലാം പരിവർത്തനങ്ങൾക്കു വിധേയമാണ്, അസ്ഥിരമാണ്. ബുദ്ധന്റെ ഈ അസ്ഥിരതാസിദ്ധാന്തം (Doctrine of Impermanence) പിലക്കാലത്ത് അദ്ദേഹത്തിന്റെ അനുയായികൾ, ക്ഷണികവാദമായി വികസിപ്പിച്ചു. സർ‌വതും കാലത്തിന്റെ ഏറ്റവും ചെറിയ, അഭാജ്യമായ ഒരു ക്ഷണത്തിൽ മാത്രമാണ് നിലനിൽക്കുന്നത് എന്നതാണ് ക്ഷണികവാദം. (4) ആത്മാവ് എന്നും സ്ഥിരമായ, മാറ്റമില്ലാത്ത ഒന്നാണ് എന്നാണു സങ്കല്പം. മാറ്റമില്ലാത്ത ആത്മാവിനെ ബൗദ്ധദർസനം അംഗീകരിക്കുന്നല്ല. പുനർജന്മം സംഭവിക്കുന്നത് ആത്മാവ് ഒരു ശരീരത്തിൽ നിന്ന് മറ്റൊന്നിലേക്കു പ്രവേശിക്കുമ്പോൾ സംഭവിക്കുന്നതല്ല. ഒരു ജന്മം മറ്റൊന്നിനു കാരണമാവുന്നു എന്നു മാത്രം. മനുഷ്യൻ എന്നത് ഭൗതികമായ ശരീരം, ഭൗതികമല്ലാത്ത മനസ്സ്, അരൂപമായ ബോധം എന്നീ ഘടകങ്ങളുടെ സംഘാതമാണ് (Collection) - രഥം, ചക്രങ്ങളുടേയും അച്ചുതണ്ടിന്റെയും ദണ്ഡുകളുടേയും ഒരു സംഘാതമാണെന്നതു പോലെ. ശരീരം വിഘടീക്കുമ്പോൾ മനുഷ്യൻ ഇല്ലാതെയാകുന്നു. ആത്മാവും, ആത്മബോധവും (Ego) ഈ സംഘാതമല്ലാതെ മറ്റൊന്നുമല്ല. ഇതാണ് അനാത്മവാദം (അനത്താവാദം - പാലിയിൽ). ബുദ്ധോപദേശങ്ങൾ ശരിയായി മനസ്സിലാക്കണമെങ്കിൽ, അനത്താവാദം എന്താണെന്ന് നന്നായി അറിയണം.

ബൗദ്ധദർശനശാഖകൾ

ഇന്ത്യയിലും വിദേശത്തുമായി വികസിച്ച ഏതാണ്ട് മുപ്പതോളം പ്രധാനശാഖകളും നിരവധി ചെറുശാഖകളും ബൗദ്ധദർശനത്തിലുണ്ട്. ഇന്ത്യയിൽ വികാസം പ്രാപിച്ച ശാഖകളിൽ പ്രധാനപ്പെട്ട നാല്‌ ഉപശാഖകൾ മാധ്യമികം, യോഗാചാരം, സൗത്രാന്തികം, വൈഭാഷികം എന്നിവയാണ്. രണ്ടു പ്രധാനപ്പെട്ട ദാർശനികപ്രശ്നങ്ങളാണ് ബൗദ്ധദാർശനികരിൽ അഭിപ്രായ വ്യത്യാസത്തിനു കാരണമായത്. 'യഥാർത്ഥ വസ്തുതകൾ എന്താണ്?' എന്ന കേവലദാർശനിക(Metaphysical)പ്രശ്നം അതിൽ ഒന്ന്. ഭൗതികമോ ആശയപരമോ ആയ ഒരു ഉണ്മയും ഇല്ല എന്നു മാധ്യമികദാർശനികർ വാദിക്കുന്നു. എല്ലാം ശൂന്യമാണെന്നും അവർ പറയുന്നു. മാനസികമായ ആശയലോകകമാണു സത്യമെന്നും ഭൗതികമായത് ഒന്നും സത്യമല്ലെന്നും യോഗാചാരദാർ‍ശനികർ വാദിക്കുന്നു. തുടർന്ന് 'വാസ്തവം എങ്ങനെ അറിയാൻ കഴിയും' എന്ന വിജ്ഞാനശാസ്ത്രപരമായ (Epistemological) ചോദ്യത്തിന്, സൗത്രാന്തികർ, ബാഹ്യവസ്തുക്കളെ അനുമാനത്തിലൂടെയാണ് (Inference) അറിയാൻ കഴിയുക എന്നുത്തരം നൽകുന്നു. എന്നാൽ വൈഭാഷികർ വാസ്തവം നേരിട്ടനുഭവിച്ചറിയാൻ (Perception) കഴിയും എന്നു വാദിക്കുന്നവരാണ്.

മാധ്യമികദർശനം

മാധ്യമികശാസ്ത്രം എന്ന ഗ്രന്ഥം രചിച്ച നാഗാർജ്ജുനൻ‍ (കൃ.പി. രണ്ടാം നൂറ്റാണ്ട്), ബുദ്ധചരിതം രചിച്ച അശ്വഘോഷന്‍ എന്നിവരാണ് പ്രമുഖരായ ആദ്യകാലമാധ്യമികചിന്തകർ. ഈ ദാർ‌ശനിക സമ്പ്രദായമനുസരിച്ച് അറിയേണ്ട വസ്തു/കാര്യം, അത് അറിയുന്നയാൾ, ആ അറിവ് എന്നിവ പരസ്പരാശ്രിതങ്ങളായ കാര്യങ്ങളാണ്. ഇവയിൽ ഏതെങ്കിലും ഒന്ന് ശരിയല്ലെന്നു വന്നാൽ മറ്റു രണ്ടെണ്ണവും ശരിയല്ലാതാവും. ഒരു കയറു കണ്ട്‍ അതു സർപ്പമാണെന്നു ധരിക്കുന്ന മനസും അറിവും ശരിയല്ല. അതിൽ നിന്ന് പ്രത്യക്ഷമായ എല്ലാ കാര്യങ്ങളും, അപ്രകാരമുള്ള അറിവും, അതറിയുന്ന മനസും സ്വപ്നസദൃശമായ വസ്തുക്കളാണെന്നും, വാസ്തവത്തിലുള്ളതല്ല എന്നും നിഗമനത്തിലെത്താം. അതായത്, മനസുകൊണ്ടറിയുന്ന കാര്യങ്ങളും അല്ലാത്തതും ഒന്നും സത്യമല്ല, വാസ്തവമല്ല. പ്രപഞ്ചം ശൂന്യമാണ്. (ഇക്കാരണത്താൽ, ശൂന്യവാദമെന്നും ഈ ശാഖക്കു പേരുണ്ട്.) എന്നാൽ വാസ്തവത്തിലുള്ള യാതൊന്നുമില്ല്ല എന്നല്ല അതിനർഥം. പാശ്ചാത്യരുടെ 'നിഹിലിസ'ത്തിനു സമാനമായതല്ല ഈ വാദം. വാസ്തവത്തിലുള്ള ഒന്ന്, അതിന്റെ ആരംഭത്തിനും നിലനില്പിനും മറ്റോന്നിനേ ആശ്രയിച്ചുകൂടാ. നമുക്കറിയാവുന്നതെല്ലാം മറ്റോന്നിനെ ആശ്രയിക്കുനവയാണ്. അത് വാസ്തവത്തിൽ ഉള്ളതാണെന്നു പറഞ്ഞുകൂടാ; ഇല്ലാത്തതാണെന്നും പറഞ്ഞുകൂടാ. കാരണം അവാസ്തവികമായ ഒന്നിന് നിലനില്പില്ല. ശരിയായി നിർ‌ണ്ണയിക്കാനും വിവരിക്കാനും ആവാത്ത, വസ്ത്തുക്കളുടെ യഥാർത്ഥ സ്വഭാവത്തെയാണ് ഇവിടെ ശൂന്യത എന്നു വിവക്ഷിക്കുന്നത്. വസ്തുക്കൾ ഉള്ളതായി നമുക്കനുഭവപ്പെടുന്നു എങ്കിലും അവയുടെ യഥാർത്ഥ സ്വഭാവം മനസ്സിലാക്കൻ കഴിയുന്നില്ല. അതുകൊണ്ട് ശൂന്യവാദികൾ, വസ്തുക്കൾ കേവലമായി നിലനിൽക്കുതാണെന്നോ, അല്ലെന്നോ പറയുന്നില്ല. പകരം, അവയുടെ സോപാധികോത്ഭവം (Dependent origination) മാത്രം അംഗീകരിക്കുന്നു. വിപരീതധ്രുവങ്ങളിൽ നിൽ‌ക്കുന്ന രണ്ടു കാഴ്ചപ്പാടുകളുടെ മധ്യമാർഗ്ഗം അവർ സ്വീകരിക്കുന്നു. അതുകൊണ്ടാണ് ഈ ശാഖ, മാധ്യമികം എന്നറിയപ്പെടുന്നത്. കാണുവാനും അനുഭവിക്കുവാനും കഴിയുന്ന ചുറ്റുമുള്ള പ്രപഞ്ചം അസത്യമാണെന്ന് എന്ന് മാധ്യമികർ കരുതുന്നില്ല. അതിന്റെ യഥാർ‌ത്ഥസ്വഭാവം മനസിലാക്കാൻ സാധിക്കില്ല എന്നാണ് അവരുടെ വാദം. രണ്ടു തരം സത്യങ്ങൾ ഉണ്ട്. അനുഭവിച്ചറിയാൻ കഴിയുന്ന, പ്രാതിഭാസികമായ (Phenomenal) ഒരു സം‌വൃതിസത്യം (Empirical Truth) ഉണ്ട്. അതുപോലെ അതീന്ദ്രീയമായ, പരമാർ‌ത്ഥസത്യവും (Absolute Truth) ഉണ്ട് . അനുഭവപ്രപഞ്ചത്തെക്കുറിച്ചുള്ളതാണ് ബുദ്ധന്റെ പ്രബോധനങ്ങൾ; നിർ‌വാണം ലഭിക്കുമ്പോൾ ഉണ്ടാവുന്ന അനുഭവം, സാധാരണ അനുഭവങ്ങളെ അടിസ്ഥാനമാക്കി വിവരിക്കാൻ കഴിയില്ല. അതിനാൽ തത്ത്വശാസ്ത്രപരമായി മാധ്യമികം അദ്വൈതദർശനത്തോട് അടുത്തു നിൽക്കുന്നു .

യോഗാചാരദർശനം:

ചിത്തം (മനസ്സ്) മാത്രമാണു സത്യം എന്ൻ യോഗാചാരദർശനം വാദിക്കുന്നു. മനസ്സ് അസത്യമാണെന്നു കരുതിയാല് ‍യുക്തിവിചാരങ്ങൾ ശരിയല്ല എന്നു വരും. യോഗാചാരദാർശനികർക്ക് അവർ പറഞ്ഞതു തന്നെ തെറ്റാണെന്നു സമ്മതിക്കേണ്ടി വരും. അതുകൊണ്ട്, മനസ്സ് സത്യമാണ്. ബാഹ്യമായവസ്തുക്കളെല്ലാം തോന്നലുകൾ മാത്രമാണ്. ബാഹ്യവസ്തുക്കളുടെ അസ്തിത്വം തെളിയിക്കാൻ കഴിയില്ല. ബാഹ്യവസ്തുക്കളും അവയുടെ അനുഭവവും രണ്ടായി തിരിച്ചറിയാനാവില്ല. നീലനിറവും, നീലനിറം എന്ന മനസ്സിലുണ്ടാകുന്ന ബോധവും രണ്ടല്ല; ഒന്നു തന്നെയാണ്. രണ്ടായി തോന്നുന്നത് മിഥ്യയാണ്, കാഴ്ചയുടെ വൈകല്യം കൊണ്ട് ചന്ദ്രനെ രണ്ടായി കാണുന്നതു പോലെ. മാത്രവുമല്ല, ബാഹ്യവസ്തുക്കൾ സത്യമാണെങ്കിൽ, ഒന്നുകിൽ അവ ഘടകവസ്തുക്കൾ കൊണ്ടു നിർമ്മിച്ചതോ അല്ലെങ്കിൽ ഘടകങ്ങൾ ഇല്ലാത്ത അണുക്കൾ കൊണ്ടുണ്ടാക്കിയതോ ആയിരിക്കണം. അണുക്കളെ അനുഭവിച്ചറിയാനാവില്ല; സംഘടിതവസ്തുക്കളെയും മനസ്സിലാക്കാനാവില്ല. അവയുടെ എല്ലാ വശങ്ങളും ഭാഗങ്ങളും ഒരേ സമയം കാണാനാവില്ല, അനുഭവിച്ചറിയാനവില്ല; പ്രത്യേകം ഭാഗമായിമായിട്ടും കഴിയില്ല. എന്തുകൊണ്ടെന്നാൽ, ഘടകവസ്തുക്കൾ, ഒന്നുകിൽ മറ്റൂ ഘടകങ്ങൾ കൊണ്ടു നിർമ്മിച്ചതോ അണുനിർമ്മിതമോ ആയിരിക്കണം. അപ്പോഴും ആദ്യം പറഞ്ഞ പ്രശ്നം അവശേഷിക്കുന്നു. മറ്റൊരു വാദം കൂടി ഈ ദാർ‌ശനികർ ഉന്നയിക്കുന്നു. ബാഹ്യമായ വസ്തുക്കൾ ഉണ്ടങ്കിൽ, അതുണ്ടാവുന്നതിനു മുമ്പ് അതിനെക്കുറിച്ച് നമുക്ക് ഒരു ബോധം ഉണ്ടാകാൻ സാധ്യമല്ല. ഉണ്ടായതിനു ശേഷവും സാധ്യമല്ല; എന്തെന്നാൽ വസ്തുക്കൾ ക്ഷണികങ്ങളാണ്. ബോധം ജനിപ്പിക്കുന്ന അതേസമയം വസ്തു നിലനിൽക്കുന്നില്ല. 'പഴയ' വസ്തുക്കളെക്കുറിച്ചുള്ള ബോധം, തത്സമയപ്രത്യക്ഷാനുഭവം (Immediate Perception)ആണെന്നു പറയാനാവില്ല. അതായത്, ബാഹ്യമായ വസ്തുക്കളുണ്ട് എന്നു കരുതിയാൽ, അവക്കുറിച്ചുള്ള തത്സമയപ്രത്യക്ഷാനുഭവം എന്നത് വിശദീകരിക്കാൻ സാധ്യമല്ല. ബാഹ്യവസ്തുക്കൾ ബോധത്തിന്റെ ഒരു ഭാഗമായി കരുതിയാൽ ഈ വിഷമപ്രശ്നങ്ങൾ ഒന്നും ഉദിക്കുന്നതേയില്ല. എന്നാൽ, ബാഹ്യവസ്തുക്കളും ബോധവും ഒന്നാണെങ്കിൽ എന്തുകൊണ്ടാണ് ആലോചനകൊണ്ട്, നമുക്ക് യഥേഷ്ടം വസ്തുക്കളെ സൃഷ്ടിക്കാനോ, മാറ്റാനൊ, നശിപ്പിക്കനോ ആവാത്തത്? യോഗാചാരദർശനം ഇങ്ങനെ മറുപടി നൽകുന്നു: മനസ്സ്, നൈമിഷികമായ ബോധാവസ്ഥകളുടെ ഒരു പ്രവാഹമാണ്. അതിൽ മുജ്ജന്മാനുഭവങ്ങൾ ലയിച്ചുകിടക്കുന്നു. ഓരോ സാഹചര്യമനുസരിച്ചാണ് അവ ബോധതലത്തിലേക്ക് ഉയർന്നു പരി‍പാകമായി, അനുഭവമായിത്തീരുന്നത്. അപ്രകാരം സാഹചര്യങ്ങളനുസരിച്ചു ബോധം സ്വയം വെളിപ്പെടുന്നതുകൊണ്ടാണ്, വസ്തുക്കളെ നമ്മുടെ ഇഷ്ടപ്രകാരം അനുഭവിക്കാനാകാത്തത്. പൂർ‌വ്വാനുഭവങ്ങളുടെ ഒരു കലവറയായിട്ടാണ് യോഗാചാരം മനസ്സിനെ (ആല്യവിജ്ഞാനം) കാണുന്നത്. മനസിനെ നിയന്ത്രിക്കാൻ പഠിക്കുന്നതോടെ അനാവശ്യചിന്തകൾ നിരോധിക്കാനും നിർ‌വാണം പ്രാപിക്കാനും കഴിയും. അല്ലെങ്കിൽ, അയതാർത്ഥമായ ബാഹ്യലോകത്തോട് മോഹവും ആഗ്രഹചിന്തകളും ഉണ്ടാവുക. മനസ്സ് എന്ന യാഥാർത്ഥ്യത്തിനു മാത്രമാണ് സ്വർഗ്ഗ-നരകങ്ങൾ സൃഷ്ടിക്കുന്നത്. അതുകൊണ്ട് യോഗാചാരദാർശനികർ മനസ്സിനെ നിയന്ത്രിക്കാൻ യോഗയും, നല്ല ആചാരങ്ങളും ശീലിച്ചിരുന്നു. അതുകൊണ്ടാണ്, യോഗാചാരം എന്ന പേര് ഈ ശാഖയ്ക്കു കിട്ടിയത്. വിജ്ഞാനവാദം എന്നൊരു പേരു കൂടി ഈ ശാഖയ്ക്കുണ്ട്. അസംഗൻ, ദിങ്‌നാഗൻ, വസുബന്ധു തുടങ്ങിയവരാണ് ഈ ശാഖയിലെ പ്രധാനികൾ. ലങ്കാവതാരസൂത്രമാണ് പ്രധാന കൃതി.

സൗത്രാന്തികദർശനം

മനസ്സും ബാഹ്യലോകവും വാസ്തവമാണെന്നു വാദിക്കുന്നവരാണ് സൗത്രാന്തികർ. ബാഹ്യലോകത്തിന്റെ ഉണ്മ അംഗീകരിക്കാതെ, വസ്തുക്കളെക്കുറിച്ചുള്ള ബോധം വിശദീകരിക്കാൻ സാദ്ധ്യമല്ല. ബാഹ്യവസ്തുക്കളെക്കുറിച്ച് യാതൊരു മുന്നറിവുമില്ലാത്തയാളിന് 'ബാഹ്യവസ്തുക്കളെപ്പോലെ' ബോധം ഉണ്ടാവുന്നതെങ്ങനെ ? മറിച്ചുള്ള വിജ്ഞാനവാദികളുടെ (സൗത്രാന്തികരുടെ) വാദം, 'മച്ചിയുടെ മകൻ' എന്നു പറയുന്നതുപോലെ അർത്ഥരഹിതമയിരിക്കും. ബാഹ്യവസ്തുക്കളും ബോധവും ഒന്നാണെന്ന വിജ്ഞാനവാദികളുടെ വാദം പിഴച്ചതാണ്. ഒരു കുടം കാണുമ്പോൾ, അത് ഒരു ബാഹ്യവസ്തുവായിട്ടും, അതിനെക്കുറിച്ചുള്ള ബോധം മനസ്സിന്റെ ഉള്ളിലുളവാകുന്നതായിട്ടും നമുക്കു വെവ്വേറെ തിരിച്ചറിയാം. വസ്തു ബോധത്തിൽ നിന്ന് വ്യത്യസ്തമാനെന്ന് കാലങ്ങളായി അറിയാവുന്ന കാര്യമാണ്. കുടവും അതുകാണുന്ന വ്യക്തിയുടെ ബോധവും ഒന്നാണെങ്കിൽ, അയാൾ, 'ഞാൻ കുടമാണ്' എന്നു പറയുമായിരുന്നു. അതു മാത്രമല്ല, ബാഹ്യവസ്തുക്കളുടെ അസ്തിത്വം അംഗീകരിക്കാതെ, 'കുടത്തെക്കുറിച്ചുള്ള ബോധം' ' വസ്ത്രത്തെക്കുറിച്ചുള്ള ബോധം' എന്നിങ്ങനെ വെവ്വെറെ ബോധം ഉണ്ടാകുന്നത് വിശദീകരിക്കാനും ആവില്ല. അതുകൊണ്ട് ബാഹ്യവസ്തുക്കൾ സത്യമാണ്. അവയെക്കുറിച്ചുള്ള നമ്മുടെ ബോധം, അവയുടെ ഒരു 'പകർപ്പുകൾ' മാത്രമാണ്. മനസ്സിൽ, ബാഹ്യവസ്തുവിനെക്കുറിച്ചുള്ള ബോധം ഉണ്ടാവുന്നതിന് ചില സാഹചര്യങ്ങൾ ആവശ്യമാണ്. ബാഹ്യമായ വസ്തു വേണം, ബോധം ഉണ്ടാവുന്ന മനസ്സ് ഉണ്ടായിരിക്കണം, വസ്തുവിനെ അറിയാൻ കഴിയുന്ന ഇന്ദ്രീയം വേണം, വേണ്ടത്ര വെളിച്ചം, സൗകര്യപ്രദമായ സ്ഥാനം എന്നു തുടങ്ങി അനുബന്ധസാഹചര്യങ്ങളും അനുകൂലമായി വേണം. ബോധം ഉണ്ടാവുന്നത് ഇവയുടെയൊക്കെ സം‌യുക്തഫലമായിട്ടാണ്. ഇപ്രകാരം മനസ്സിൽ ഉണ്ടാവുന്നത് ബാഹ്യവസ്തുവിന്റെ പകർപ്പാണ്. അതിനെയാണ്, മനസ്സ് ആദ്യം അറിയുന്നത്. അത് പ്രത്യക്ഷാനുഭവം (Perception) അല്ല; ഒരു അനുമാനമാണ് (Inference). ഇതാണ് സൗത്രാന്തികരുടെ ബാഹ്യാനുമേയവാദം (Inferability of external objects). സൗത്രാന്തികർ, യോഗാചാരരുടെ വൈയ്യക്തികാശയവാദം (Subjective Idealism) നിരാകരിക്കുന്നു. സൂത്രപിടകങ്ങളുടെ ആധികാരികതയ്ക്ക് പ്രാധാന്യം നൽകുന്നതുകൊണ്ടാണ് സൗത്രാന്തികർ എന്ന് പേരു വന്നത്. പാശ്ചാത്യചിന്തകരായ ലോക്കെ, മൂര്‍ എന്നിവരുടെ വാദങ്ങളുമായി സാദൃശ്യമുള്ളതാണ് സൗത്രാന്തികരുടെ വാദങ്ങൾ.

വൈഭാഷികദർശനം
സൗത്രാന്തികരുടെതിൽ നിന്നു ഭിന്നമായി, ബാഹ്യവസ്തുക്കളുടെ അസ്തിത്വം പ്രത്യക്ഷമായല്ലാതെ മറ്റൊരു രീതിയിലും അറിയാനാവില്ല എന്നാണ് വൈഭാഷികർ വാദിക്കുന്നത്. മുൻപ്, തീയും പുകയും ഒന്നിച്ചു പ്രത്യക്ഷമായി കണ്ടറിഞ്ഞിട്ടുള്ളതു കൊണ്ടാണ്, പുകയുണ്ടെങ്കിൽ അവിടെ തീയുണ്ട് എന്ന് അനുമാനിക്കാൻ ‍ കഴിയുന്നത്. പ്രത്യക്ഷാനുഭവമില്ലാതെ അനുമാനം സാധ്യമല്ല. സൗത്രാന്തികർ വാദിക്കുന്നതു പോലെ ബാഹ്യവസ്തുക്കൾ പ്രത്യക്ഷമായനുഭവിച്ചറിയാൻ കഴിയില്ലെങ്കിൽ, മനസ്സിൽ അവയുണ്ടാക്കുന്ന ബോധത്തിൽ നിന്നു മാത്രം ഒരു അനുമാനവും സാധ്യമല്ല. പ്രത്യക്ഷാനുഭവമില്ലാതെ, മനസ്സിലുണ്ടാകുന്ന ബോധം ബാഹ്യവസ്തുവിന്റെ പകർപ്പായി തോന്നുകയേയില്ല. അതുകൊണ്ട്, ഒന്നുകിൽ വിജ്ഞാനവാദം അംഗീകരിക്കണം; ആ വാദം തൃപ്തികരമല്ലെങ്കിൽ, ബാഹ്യവസ്തുക്കളെ പ്രത്യക്ഷമായി അറിയാൻ കഴിയും എന്നത് അംഗീകരിക്കണം. ഇതാണ് ബാഹ്യപ്രത്യക്ഷവാദം (Theory of direct realism). അഭിധമ്മമഹാവിഭാഷ എന്ന ഭാഷ്യം (Commentary) പിന്തുടരുന്നതുകൊണ്ടാണ് വൈഭാഷികർക്ക് ആ പേരു വന്നത്. മതാനുഷ്ഠാനതലത്തിൽ, രണ്ടു വിഭാഗങ്ങൾ ബൗദ്ധപ്രസ്ഥാനത്തിലുണ്ട്: മഹായാനവും ഹീനയാനവും. മേൽ‌പ്പറഞ്ഞ ദാർശനികശാഖകളിൽ മാധ്യമികവും യോഗാചാരവും മഹായാനപ്രസ്ഥാനത്തോടും സൗത്രാന്തികവൈഭാഷികങ്ങൾ ഹീനയാനത്തോടും ബന്ധപ്പെട്ടിരിക്കുന്നു.
മഹായാനവും ഹീനയാനവും
മതപരമായകാര്യങ്ങളിൽ 'നിർവാണത്തിന്റെ ലക്‌ഷ്യം എന്ത്' എന്ന പ്രശനത്തിലാണ്, ഈ വിഭാഗങ്ങൾ തമ്മിൽ പ്രധാനപ്പെട്ട അഭിപ്രായവ്യത്യാസമുള്ളത്. സ്വന്തം ജീവിതക്ലേശങ്ങളിൽ നിന്ന് മോചനം നേടുവാൻ അവനവൻ സ്വയം പരിശ്രമിക്കണം എന്നാണ് ഹീനയാനപ്രസ്ഥാനത്തിന്റെ നിലപാട്. എന്നാൽ അതുമാത്രം പോര, എല്ലാവരുടേയും ദുഃഖനിവാരണത്തിനാണ് അനുയായികൾ പരിശ്രമിക്കേണ്ടത് എന്ന് മഹായാനം പറയുന്നു. തെക്കെ ഇന്ത്യയിലും, ശ്രീലങ്കയിലും, മ്യാന്മാറിലും, വിയറ്റ്നാമിലുമാണ് ഹീനയാനം വളർന്നത്. ചൈന, വടക്കെ ഇന്ത്യ, ടിബറ്റ് എന്നീ ദേശങ്ങളിലാണ് മഹായാനം വികസിച്ചത്.
ഹീനയാനം‌ ആദിമബുദ്ധചിന്തകളോട് സത്യസന്ധത പുലർ‌‍ത്തുന്നു. ജൈനരെപ്പോലെ, ഹീനയാനം ലോകപരിപാലകനായ ഒരു ദൈവത്തെ അംഗീകരിക്കുന്നില്ല. കർമ്മം അല്ലെങ്കിൽ ധർമ്മം എന്ന സാർവത്രിക നിയമമാണ് പ്രപഞ്ചം നിയന്ത്രിക്കുന്നത്. അതനുസരിച്ച്, മുജ്ജന്മകർമ്മഫലങ്ങളാണ്, വർ‌ത്തമാനജീവിതത്തിൽ ശരീരവും, മനസ്സും, സുഖദുഃഖങ്ങളും നിർണ്ണയിക്കുന്നത്. ബുദ്ധന്റെ പ്രബോധനങ്ങൾ ജീവിതദുരിതങ്ങളിൽ നിന്ന് മോചനം വാഗ്ദാനം ചെയ്യുന്നു. മോചനം ഓരോ വ്യക്തിയും സ്വപരിശ്രമത്തിലൂടെയാണ് നേടേണ്ടത്. സംഘം ചേർന്നുള്ള ഉദ്യമങ്ങൾ ആ പരിശ്രമത്തിന് ശക്തി പകരും. അതുകൊണ്ട്, ഹീനയാനാനുയായികൾ മൂന്നു പ്രതിജ്ഞകൾ എടുക്കുന്നു: " ബുദ്ധം ശരണം ഗച്ഛാമി, ധർമ്മം ശരണം ഗച്ഛാമി, സംഘം ശരണം ഗച്ഛാമി " (ഞാൻ ബുദ്ധനെ ശരണം പ്രാപിക്കുന്നു, ധർമ്മത്തെ ശരണം പ്രാപിക്കുന്നു, സംഘത്തെ ശരണം പ്രാപിക്കുന്നു). ഹീനയാനം ബുദ്ധന്റെ പ്രഭാഷണങ്ങൾ തീവ്രമായി അനുസരിക്കുന്നു: "നീ നിന്റെതന്നെ വെളിച്ചമാവുക", "അത്യുന്നതമായ ലക്‌ഷ്യം നേടാൻ എല്ലാവർക്കും കഴിയും, ഓരോരുത്തരും അതിന് സ്വയം പരിശ്രമിക്കണം."
കാലക്രമത്തിൽ ബുദ്ധമതം വികസിച്ചു; ധാരാളം അനുയായികളുണ്ടായി. പ്രബോധിതമാർഗ്ഗം കർ‌ക്കശമായി പിൻ‌തുടർന്ന കുറച്ചാളുകളെയും, അതിനു കെൽപ്പില്ലാത്ത അനവധി സാധാരണക്കാരെയും, അർദ്ധമനസ്സുള്ള പരിവർത്തിതരെയും ബുദ്ധമതം ഉൾക്കൊണ്ടു. അവരുടെ പരമ്പരാഗതമായ വിശ്വാസങ്ങളും ശീലങ്ങളും ക്രമേണ ബുദ്ധമതത്തെ സ്വാധീനിച്ചു. ബുദ്ധമതാചാര്യർക്ക്, സൈദ്ധാന്തികമായ കാർക്കശ്യം തുടരണമോ ധാരാളം അനുയായികളെ ആകർഷിക്കണമോ എന്നു തീരുമാനിക്കേണ്ടി വന്നു. ചുരുക്കം ചിലർ പഴയ കർശനനിലപാടു പിന്തുടർന്നു. എന്നാൽ, ഭൂരിഭാഗം ആചാര്യന്മാരും മറിച്ചൊരു നിലപാടാണ് എടുത്തത്. ആ പ്രസ്ഥാനത്തെ അവർ മഹായാനം (Greater Vehicle) എന്നു വിളിച്ചു; പരമ്പരാഗത രീതി പിന്തുടർന്ന പ്രസ്ഥാനത്തെ അവർ ഹീനയാനം (Lesser Vehicle) എന്നും വിളിച്ചു. മഹായാനത്തിന്റെ ധാർമ്മിക നിലപാടുകൾ ബുദ്ധന്റെ ജീവിതത്തിലും പ്രബോധനങ്ങളിലും കാണാൻ കഴിയുമെന്ന് അവർ വാദിച്ചു. ബുദ്ധനു ബോധോദയം ലഭിച്ചതിനു ശേഷം, തന്റെ ജീവിതാവസാനം വരെയുള്ള് ദീർഘകാലം, അദ്ദേഹം അന്യരെ സഹായിക്കാനാണു ചെലവഴിച്ചത്. സ്വന്തം മോചനത്തിനായി മാത്രം ശ്രമിക്കുന്നത്, സ്വാർത്ഥതയാണെന്ന്, ഹീനമാണെന്ന് അവർ കരുതി. അപ്രകാരം, മഹയാനം, പരസ്പരവിരുദ്ധവുമായതുൾപ്പെടെ നിരവധി പുതിയ ചിന്താസരണികൾ സ്വാംശീകരിച്ചാണു വികസിച്ചത്.
ബോധിസത്വസങ്കല്പം : ദുരിത്തിൽപെട്ട് ഉഴലുന്ന ഇതര ജീവിതങ്ങളെ പരിഗണിക്കാതെ, സ്വന്തം മോചനം മാത്രം ലക്ഷ്യമായിക്കാണുന്നത് ഉചിതമല്ലെന്നും, എല്ലാ മനുഷ്യരുടെയും മുക്തിയാണ് മഹനീയമായ ലക്ഷ്യം എന്നുമുള്ള നിലപാടാണ് ബോധിസത്വസങ്കല്പം. ആ നിലപാട് അംഗീകരിക്കുകയും അപ്രകാരം സഹജീവികളുടെ മോചനത്തിനായി പ്രതിജ്ഞയെടുക്കുകയും ചെയ്യുന്നവരെ ബോധിസത്വൻ‌ എന്നു വിളിക്കുന്നു. കരുണയും, പ്രജ്ഞയുമാണ് (Love and Wisdom) അവന്റെ ജീവിതസത്ത. ജനനമരനങ്ങളുടെ ചെളിക്കുണ്ടിൽ സ്വയം സമർപ്പിക്കുമ്പോഴും, അയാളുടെ മനസ് പാപങ്ങളിൽ നിന്നും മോഹങ്ങളിൽ നിന്നും മുക്തമാണ്, ചെളിയിൽ പിറന്നതാണെങ്കിലും കളങ്കപ്പെടാത്ത താമര പോലെ. വ്യക്തികൾ, വേറിട്ട വീശേഷപ്രതിഭാസങ്ങളല്ല. പ്രത്യുത, പരമാർത്ഥമായ ഒരു സ്വത്വത്തിന്റെ (പരമാത്മൻ / മഹാത്മൻ - Universal Absolute Self) താത്കാലികമായ, മായികമായ വെളിപ്പെടലുകൾ (Manifestations) മാത്രമാണ്. കൂടാതെ, പരമമായ ആ സത്യം, ഈ ലോകത്തിൽ നിന്നു വേറിട്ട, വിദൂരമായ ഒന്നല്ല. നിർ‌വ്വാണം, ഈ ലോകത്തിൽ, വർ‌ത്തമാനകാലത്തിൽ തന്നെ ലഭിക്കുന്ന പൂർ‍ണ്ണതയാണ്, ഉന്നതിയാണ്. അതുകൊണ്ട്, മഹായാനതപസ്വികൾ, കരുണയോടെ, ബൗദ്ധികോന്നതിയോടെ ലോകവ്യവഹാരങ്ങളിൽ ഇടപെട്ടുകൊണ്ട് ഹീനയാനത്തിലെ സന്യാസത്തെ പ്രതിസ്ഥാപനം ചെയ്യുന്നു.
ബുദ്ധൻ എന്ന ദൈവസങ്കല്പം: ഒരു വശത്ത്, മഹായാനപ്രസ്ഥാനം, ഉയർച്ചനേടിയ അനുയായികൾക്ക്, ബോധിസത്വസങ്കല്പം പ്രദാനം ചെയ്യുമ്പോൾ, മറുവശത്ത്, സാധാരണക്കാരന്, പ്രതീക്ഷയുടെ, പ്രത്യാശയുടെ ഇരു മതം വാഗ്ദാനം ചെയ്യുന്നു. നിത്യജീവിതതിലെ വിഷമതകളിൽ‌ തളർന്നു വീഴുന്നവർ, കരുണയുടെ, സഹായത്തിന്റെ സുനിശ്ചിതമായ ഒരു ഉറവിടം ആഗ്രഹിക്കുന്നു. അയാൾ ഈശ്വരനിലേക്കു തിരിയുന്നു. താത്വികമായ, സ്വാശ്രയാടിസ്ഥാനത്തിലുള്ള പഴയ മതം, അവന് തണുത്ത ആശ്വാസം മാത്രമാണു നൽ‌കുന്നത്. നിസ്സഹായരായ ആയിരങ്ങൾക്ക്, മഹായാനം ആശ്വാസം നൽകുന്നു; ദുരിതമനുഭവിക്കുന്നവരെയെല്ലാം ബുദ്ധന്റെ കണ്ണുകൾ ജാഗ്രതയോടെ വീക്ഷിക്കുന്നുവെന്ന് പ്രത്യാശ നൽകുന്നു. ബുദ്ധനെ, പരമാർ‌ത്ഥസത്യത്തിന്റെ ഒരവതാരമഅയി സങ്കല്പിച്ചിരിക്കുന്നു.ജാതകകഥകളിൽ ബുദ്ധന്റെ മുന്നവതാരങ്ങളെപ്പറ്റി വിവരിച്ചിട്ടുണ്ട്. വിവരണാതീതമായ ഒന്നായിട്ടാണ് പരമാർത്ഥസത്യത്തെ സങ്കല്പിച്ചിരിക്കുന്നത്. എന്നാൽ, ഈ ലോകത്തിൽ, ആ പരമസത്യം സ്വയം വെളിപ്പെടുത്തുന്നു എന്നും ലോകനിയന്താവായി (ധർ‌മ്മകായൻ) വർത്തിക്കുന്നു എന്നും സങ്കല്പിച്ചിട്ടുണ്ട്. ആ അർത്ഥത്തിൽ ബുദ്ധനെ അമിതാഭബുദ്ധൻ (Buddha of infinite light) എന്നും വിളിക്കുന്നു.ബുദ്ധനെ, അപ്രകാരം, ദൈവമായി സങ്കല്പിച്ചുകൊണ്ട്, ബുദ്ധമതം സ്വീകരിച്ച അനേകായിരങ്ങളുടെ മതപരമായ ആഗ്രഹങ്ങൾക്ക്, മഹായാനം നിവർത്തിയുണ്ടാക്കുന്നു.
വ്യക്തിസ്വത്വത്തിന്റെ പുനഃസ്ഥാപനം: പുരാതന ബുദ്ധിസത്തിലെ വ്യക്തിസ്വത്വനിഷേധമാണ് (Negation of individual self) സാധാരണ മനുഷ്യരിൽ ഭീതിയുളവാക്കുന്ന ഒരു കാര്യം. വ്യക്തിപരമായ ഒരു സ്വത്വം ഇല്ലെങ്കിൽ, പിന്നെ എന്തിനായിട്ടാണ് ഒരാൾ പരി‍ശ്രമിക്കേണ്ടത് ? വ്യക്തിപരമായ ഇടുങ്ങിയ അഹംഭാവമാണ് പിഴച്ചതെന്ന് മഹായാനം പറയുന്നു. വ്യക്തിപരമായ സ്വത്വങ്ങൾക്കു പിന്നിൽ ഒരു പരമമായ ഒരു സത്തയുണ്ട്, അതാണ് എല്ലാറ്റിന്റെയും സ്വത്വം. ഭക്തമഹായാനികൾക്ക് അവരുടെ സ്വന്തം സത്ത, വലിയ ഒന്നിൽ അപ്രകാരം പുനഃസ്ഥാപിച്ചു കിട്ടുകയും ചെയ്യുന്നു.
ഇന്ന്, പല രാജ്യങ്ങളിലമ്മുള്ള ബുദ്ധമതാനുയായികളെയും, അവരുടെ പൊതുവിശ്വാസപ്രമാണങ്ങളുടെ അടിസ്ഥാനത്തിൽ ഏകോപിപ്പിക്കാനുള്ള ശ്രമങ്ങൾ നടന്നുവരുന്നുണ്ട്.

അവസാനം പരിഷ്കരിച്ചത് : 11/13/2019



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate