অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കേരളാ സാങ്കേതിക സര്‍വകലാശാല

എഞ്ചിനിയറിങ്ങ് അനുബന്ധ കോഴ്സുകള്ക്കായി ഒരു സാങ്കേതിക സര്‍വകലാശാല വന്നു കഴിഞ്ഞു കേരളത്തില്‍. എ പി ജെ അബ്ദുള്‍ കലാം ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റി. അതിനാല്ത്തന്നെ ബി ടെക്, എം ടെക് കോഴ്സുകള്ക്കുള്ള സിലബസില്‍ കാര്യമായ മാറ്റം വന്നു കഴിഞ്ഞു. സാങ്കേതിക മേഖലയിലെ മാറ്റങ്ങള്‍ സമ്പദ്ഘടനയില്‍ പ്രതിഫലിക്കുമെന്നതിനാല്‍ തൊഴില്‍ നൈപുണ്യതയുള്ള ഒരു തലമുറയെ മുന്നില്‍ കണ്ടാണ് ബി ടെക് സ്കീം യ്യാറാക്കിയിരിക്കുന്നത്. വിദേശ സര്‍വകലാശാലകളിലെപ്പോലെ മുഴുവനായും ക്രെഡിറ്റ് സിസ്റ്റത്തിലുള്ള പഠനം വഴി വിദ്യാര്ഥിവയുടെ അഭിരുചിക്കനുസരിച്ച് കോഴ്സ് തിരഞ്ഞെടുക്കുവാന്‍ അവസരം നല്കുന്നു. മാറ്റങ്ങള്‍ കാലാകാലങ്ങളില്‍ ഉള്ക്കൊള്ളുന്ന വിധത്തിലാണ് കോഴ്സുകള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്. എട്ട് സെമസ്റ്റര്‍ ദൈര്‍ഖ്യമുള്ള ബി ടെക് കോഴ്സ് പൂര്ത്തി്യാക്കേണ്ട പരമാവധി കാലാവധി 12 സെമസ്റ്ററാണ്. ഒരു സെമസ്റ്ററിന് രജിസ്ട്രേഷന്‍ നടത്തേണ്ടതിന് പകരം ഒരു കോഴ്സിനാണ് വിദ്യാര്ഥി രജിസ്റ്റര്‍ ചെയ്യുക.

ക്ലസ്റ്ററുകള്‍

Outcome based Syllabus ആണ് നടപ്പിലാക്കിയ പ്രധാന മാറ്റം. നിശ്ചിത ക്രെഡിറ്റ നേടിയവര്ക്ക് മാത്രമേ തുടര്ന്നുള്ള സെമസ്റ്ററുകളിലേക്ക് പ്രവേശനത്തിന് അര്ഹതയുള്ളു. ഒരു വിഷയത്തിന് 75 ശതമാനം മാര്ക്ക് നേടിയാല്‍ മാത്രമേ ആ വിഷയത്തിന് പരീക്ഷ എഴുതുവാന്‍ കഴിയു. എഞ്ചിനിയറിങ്ങ് കോളേജുകളെ ക്ലസ്റ്ററുകളായി തിരിച്ച് ക്ലസ്റ്ററുകള്ക്ക് ചുമതലകള്‍ നല്കി സര്‍വകലാശാലയുടെ അധികാരം വികേന്ദ്രീകരിക്കുകയാണ് ചെയ്തത്. പരീക്ഷകള്ക്കും പാഠ്യേതര പ്രവര്ത്തലനങ്ങള്ക്കുമുള്ള കലണ്ടര്‍ പ്രസിദ്ധീകരിച്ച് കഴിഞ്ഞാല്‍ സ്ഥാപനങ്ങള്ക്ക് അതില്‍ നിന്നും വ്യതിചലിക്കുവാന്‍ അധികാരമുണ്ടായിരിക്കുകയില്ല.

ഓണ്‍ലൈന്‍ സംവിധാനം

അഫിലിയേഷന്‍, വിദ്യാര്ഥികളുടെ പ്രവേശനം എന്നിവയെല്ലാം ഓണ്‍ലൈന്‍ വഴിയാണ്. പരീക്ഷാ മൂല്യനിര്ണ്ണയവും ഓണ്‍ലൈന്‍ വഴിയാണ്. വിഷയമെടുക്കുന്ന അധ്യാപകനും ഒരു എക്സ്റ്റേണല്‍ എക്സാമിനറും ഓണ്‍ലൈനായി മൂല്യനിര്ണ്ണയം നടത്തുന്നതിനാല്‍ റീവാല്യുവേഷന്‍ സംവിധാനമില്ല. അവസാന വര്ഷ് പരീക്ഷ കഴിഞ്ഞ് 5 ദിവസത്തിനകം ഫലപ്രഖ്യാപനം നടത്തുന്ന വിധമാണ് ഡിജിറ്റല്‍ വാല്യുവേഷന്‍.

ബി ടെക് ഓണേഴ്സ്

സാധാരണ ബി ടെക് ബിരുദത്തിന് പറമേ ബി ടെക് (ഓണേഴ്സ്) ബിരുദത്തിനുള്ള അവസരവും വിദ്യാര്ഥിവക്കുണ്ട്. പി ജി ലെവലിലുള്ള 3 കോഴ്സുകള്‍ അധികമായി തിരഞ്ഞെടുത്ത് പരീക്ഷയെഴുതി പാസായാല്‍ ബി ടെക് ഓണേഴ്സിന് അര്ഹനാകും.

എം ടെക്

പൂര്ണ്ണമായും അക്കാദമിക് സ്വാതന്ത്ര്യം നല്കിയാണ് എം ടെക് കോഴ്സുകള്‍ പരിഷ്കരിച്ചിരിക്കുന്നത്. ബിരുദാനന്തര ബിരുദ ോഴ്സുകള്‍ നടത്തുന്ന സ്ഥാപനങ്ങളെ ഏരിയ തിരിച്ചുള്ള ക്ലസ്റ്ററുകളാക്കുകയും എം ടെക് കോഴ്സുകളുടെ ഘടനയും മൂല്യനിര്ണ്ണയവും നടത്തുന്നതിന് ഈ ക്ലസ്റ്ററുകള്ക്ക് അധികാരവും നല്കി. സര്‍വകലാശാലയുടെ നിബന്ധനകള്‍ പാലിച്ച് ോഴ്സുകളുള്‍പ്പെടുത്തുവാനും അവയുടെ ഘടന രിഷ്കരിക്കുവാനും വ്യവസായ മേഖലയുടെ ആവശ്യത്തിനനുസരിച്ച് രിഷ്കരിക്കുവാനും ക്ലസ്റ്ററുകള്ക്ക് അധികാരമുണ്ട്. കോളേജ് പ്ലിന്‍സിപ്പല്‍മാര്‍ ഉള്പ്പെടുന്ന ക്ലസ്റ്റര്‍ കൌണ്സിലുകളാണ് പി ജി കോഴ്സുകളുടെ ഘടനയും മൂല്യനിര്ണ്ണയവും നടത്തുക.

ഗവേഷണം

ഗവേഷണ മേഖലക്ക് പ്രാമുഖ്യം നല്കിയിട്ടുള്ള പദ്ധതികളാണ് സര്‍വകലാശാല ആവിഷ്കരിച്ചിട്ടുള്ളത്. ഗവേഷണത്തിന് അപേക്ഷിക്കുവാനുള്ള പ്രത്യേക സമയം എടുത്ത് കളഞ്ഞതോടെ ഗവേഷകന്‍ ഉദ്ദേശിക്കുന്ന ഏത് സമയത്തും പി എച്ച് ഡിക്ക് രജിസ്ട്രേഷന്‍ നടത്തുവാന്‍ കഴിയും. ഗവേഷണ കേന്ദ്രങ്ങള്‍ എന്നതും എടുത്ത് കളഞ്ഞു. ഗവേഷകനേയും ഗൈഡിനേയും ഗവേഷണ കേന്ദ്രത്തിനേയും അംഗീകരിക്കുന്നതിന് ക്ലസ്റ്ററുകള്ക്കാണ് അധികാരം. പി ജി കോഴ്സുകള്‍ ഉള്ളതും മതിയായ സൌകര്യങ്ങള്‍ ഉള്ളതുമായ ഏതൊരു സ്ഥാപനവും ഗവേഷണ കേന്ദ്രമായി തിരഞ്ഞെടുക്കുവാന്‍ വിദ്യാര്ഥി്ക്ക് സ്വാതന്ത്ര്യമുണ്ട്.

ഓഫീസ് സംവിധാനം

ഇ ഗവേണ്സ് പരമാവധി പ്രയോജനപ്പെടുത്തിയുള്ള പേപ്പര്‍ലെസ്സ് ഓഫീസ് ആയിരിക്കും. ചോദ്യപ്പേപ്പറുകളും മാര്ക്ക് ലിസ്റ്റുകളുമെല്ലാം ഓണ്‍ലൈന്‍ ആയി മാത്രമേ ലഭ്യമാവുകയുള്ളു. സംസ്ഥാനത്തെ എല്ലാ എഞ്ചിനിയറിങ്ങ് കോളേജുകളെയും ബന്ധിപ്പിക്കുന്ന സ്വകാര്യ നെറ്റ് വര്ക്ക് ഐ ടി മിഷന്റെ് സഹായത്തോടെ തുടക്കമിട്ടിരിക്കുന്നു. ഇതോടെ കോളേജുകള്‍ തമ്മിലെ വിദ്യാഭ്യാസ വിനിമയവും സഹകരണവും സാധ്യമാവും. അധ്യാപകരുടെ നിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി വര്ഷത്തിലൊരിക്കല്‍ ഫാക്കല്റ്റി ഡവലപ്മെന്റ് പ്രോഗ്രാമും നിര്ബന്ധമാക്കിയിരിക്കുന്നു.

പാഠ്യേതര വിഷയങ്ങള്‍

പാഠ്യവിഷയങ്ങള്ക്കൊപ്പം പാഠ്യേതര വിഷയങ്ങള്ക്കും വിദ്യാര്ഥിയെ സജ്ജമാക്കുന്നതിന്റെ ഭാഗമായി സ്പോര്ട്സ്, കല, സാമൂഹിക സേവനം, തൊഴില്‍ സംരംഭകത്വം കോഴ്സിന്‍റെ ഭാഗമാക്കുകയും ചെയ്തു. ഇവയിലൊന്ന് വിദ്യാര്ഥി നിര്ബന്ധമായും തിരഞ്ഞെടുക്കണം. സര്‍വകലാശാലയുടെ വെബ് വിലാസം https://ktu.edu.in എന്നതാണ്.

Vice Chancellor
Dr KP Isaac
Phone: 0471- 2598222, 2785600

Pro Vice Chancellor
Dr M Abdul Rahman
Phone: 0471- 2598322, 2785602

Registrar
Dr GP Padmakumar
Phone: 0471- 2598722, 2785615

Controller of Exams
Dr S Shabu
Phone: 0471- 2598822, 2785617

Academic Advisor
Dr V Radhakrishnan
Phone: 0471- 2598422, 2785623

Director (Research)
Dr S Sreekumar
Phone: 0471- 2785629

Advisor (Curriculum)
Dr G Ramachandran
Phone: 0471- 2785619

Honourary Professor
Dr Gangan Prathap
Phone: 0471- 2785627

Director (Academic)
Prof. Shaji T.L
Phone: 0471-2785625

Sr Director (Administration & Affln)
Sherif M
Phone: 0471-2785613

Officers appointed under Right to Information Act 2005

 

Administration Section
Public Information Officer
Assistant Registrar (Administration)
Shri. Gopin
Ph: 0471-2785636


Appellate Authority
Sr. Director( Administration)
Shri. M. Sherif
Ph: 0471-2785613

Academic Section
Public Information Officer
Assistant Registrar (Academic)
Smt. Krishnaveni 
Ph: 0471-2785631


Appellate Authority
Director( Academic)
Prof. Shaji T.L
Ph: 0471-2785625

Research Section
Public Information Officer
Assistant Registrar (Finance)
Shri. Jerardu 
Ph: 0471-2785635


Appellate Authority
Director( Research)
Dr. Sreekumar S.
Ph: 0471-2785629

Examination Section
Public Information Officer
Deputy Registrar (Exam)
Shri. Ajith B. 
Ph: 0471-2785633


Appellate Authority
Controller of Examinations
Dr. Shabu S.
Ph: 0471-2785617

കൂടുതല്‍ വിവരങ്ങള്‍ക്ക്


CET Campus,

Thiruvananthapuram
Kerala -695016
India
Phone: +91 471 2598122, 2598422
Fax: +91 471 2598522

General Emailuniversity@ktu.edu.in
Academic mattersacademics@ktu.edu.in
Suggestionsletters@ktu.edu.in
Affiliationaffiliation@ktu.edu.in
Examinationexam@ktu.edu.in
Administrationadministration@ktu.edu.in

Technical Support For E-Governance Portal
Email: support@ktu.edu.in
Phone: 0471-6540401, 6540406, 6540407

എ പി ജെ അബ്ദുള്‍ കലാം ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റി

അവസാനം പരിഷ്കരിച്ചത് : 7/12/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate