অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ്

ആമുഖം

വിശ്വാസ്യതയും ഗുണമേന്മയും ഉള്ള കാലാനുസൃതവും പര്യാപ്തവുമായ സ്ഥിതി വിവരക്കണക്കുകള്‍ തയ്യാറാക്കുന്ന സംസ്ഥാനത്തെ നോഡല്‍ ഏജന്‍സിയാണ് സാമ്പത്തിക സ്ഥിതി വിവരക്കണക്ക് വകുപ്പ്.

പ്രവര്‍ത്തനങ്ങള്‍

  • ആസൂത്രണത്തിനാവശ്യമായ വിവരക്കണക്കുകള്‍ തയ്യാറാക്കുന്നു.
  • സംസ്ഥാന വരുമാനം നിര്‍ണ്ണയിക്കുന്നു.
  • പ്രതിശീര്‍ഷ വരുമാനം നിര്‍ണ്ണയിക്കുന്നു.
  • കമ്പോള വിലനിലവാരം ശേഖരിക്കുന്നു.
  • കാര്‍ഷിക സ്ഥിതിവിവരക്കണക്കുകളുടെ പ്രാഥമിക ഡാറ്റ സ്രോതസ്
  • പ്രാദേശിക സര്‍ക്കാരുകളുടെ പദ്ധതി ആസൂത്രണത്തിനു ആവശ്യമായ സ്ഥിതി വിവരക്കണക്കുകള്‍ ക്രോഡീകരിച് പ്രസിദ്ധീകരിക്കുന്നു.
  • ഉപഭോക്തൃവിലസൂചിക തയ്യാറാക്കി പ്രസിദ്ധീകരിക്കുന്നു.
  • കാലിക പ്രാധാന്യം ഉള്ള വിഷയങ്ങളില്‍ പഠനങ്ങള്‍ നടത്തുന്നു.
  • നാഷണല്‍ സാമ്പിള്‍ സര്‍വേയില്‍ പങ്കാളികളാകുന്നു.
  • കനേഷുമാരികള്‍ക്കിടയിലെ ജനസംഖ്യ കണക്കാക്കുന്നു.
  • അഖിലേന്ത്യാ അടിസ്ഥാനത്തില്‍ നടത്തുന്ന സാമ്പത്തിക സെന്‍സെസ്,കാര്‍ഷിക സെന്‍സെസ് എന്നിവ സംസ്ഥാനത്ത് നടപ്പിലാക്കുന്നു.
  • വാര്‍ഷിക വ്യവസായ സര്‍വേ നടത്തുന്നു.
  • മണ്ണ്‍ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നു.
  • പ്രധാന വിളകളുടെ കൃഷി ചിലവ് കണക്കാക്കുന്നു.

സ്റ്റേറ്റ് അക്കാദമി ഓണ്‍ സ്റ്റാറ്റിസ്റ്റിക്കല്‍ അഡ്മിനിസ്ട്രേഷന്‍(SASA)

ജീവനക്കാര്‍ക്കും ഗവേഷണ വിദ്യാര്‍ഥികള്‍ക്കും സ്റ്റാറ്റിസ്റ്റിക്സിലും ഔദ്യോഗിക ഭരണ നിര്‍വഹണത്തിലും അനുബന്ധ വിഷയങ്ങളിലും പരിശീലനം നല്‍കുന്ന ഈ സ്ഥാപനം വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്നു.ദേശീയ അന്തര്‍ദേശീയ തലത്തിലുള്ള പരിശീലനങ്ങളും ശില്‍പശാലകളും ഇവിടെ സഘടിപ്പിക്കപെടുന്നു.

വകുപ്പ് ശേഖരിച് പ്രസിദ്ധീകരിക്കുന്ന വിവരങ്ങള്‍

  • കാര്‍ഷിക സ്ഥിതി വിവരക്കണക്കുകള്‍
  • സംസ്ഥാന വരുമാനക്കണക്കുകള്‍
  • പ്രാദേശിക തല അടിസ്ഥാന സ്ഥിതിവിവരക്കണക്കുകള്‍
  • നിത്യോപയോഗ ആവശ്യ സാധനങ്ങളുടെ വില
  • മാര്‍ക്കറ്റ്‌ മൊത്തവില
  • ഉപഭോക്തൃ വില സൂചിക
  • പ്രൈസ് ബുള്ളറ്റിന്‍
  • കൃഷിയിടത്തെ മൊത്ത/ചില്ലറ വില
  • ആഹാരസാധനങ്ങളുടെയും,ആശുപത്രി സാധനങ്ങളുടെയും വില.
  • ജനന മരണ സ്ഥിതി വിവരകണക്കുകള്‍
  • വേതനഘടന
  • ആനുകാലിക വിഷയങ്ങളെ സംബന്ധിച്ച പ്രത്യേക റിപ്പോര്‍ട്ടുകള്‍
  • തൊഴില്‍ സ്ഥിതി വിവരം
  • പാര്‍പ്പിട സ്ഥിതി വിവരം
  • കെട്ടിട സ്ഥിതി വിവരം
  • പരിസ്ഥിതി സ്ഥിതി വിവരങ്ങള്‍
  • ജെന്‍ഡര്‍ സ്റ്റാറ്റിസ്റ്റിക്സ്‌
  • അടിസ്ഥാന സൌകര്യ സ്ഥിതി വിവരങ്ങള്‍

വയനാട് ജില്ലയിലെ പ്രധാന കാര്‍ഷിക വിളകളുടെ വിസ്തൃതിയില്‍ 10 വര്‍ഷത്തെ വ്യതിയാനം

വിളകള്‍

വിസ്തൃതി(ഹെക്ടറില്‍)

2006-2007

2016-2017

നെല്ല്

11832

7822

കുരുമുളക്

36488

10565

ഇഞ്ചി

5901

2156

അടക്ക

12737

12079

ഏത്തവാഴ

11885

8555

കപ്പ

2600

1726

തെങ്ങ്

12034

10322

തേയില

5616

5306

കാപ്പി

67386

67426

റബ്ബര്‍

8090

10800

മഞ്ഞള്‍

369

167

കൊക്കോ

147

610

ജില്ലയില്‍ ഭൂവിനിയോഗത്തില്‍ 10 വര്‍ഷത്തെ വ്യതിയാനം

ഇനങ്ങള്‍

വിസ്തൃതി(ഹെക്ടറില്‍)

2006-07

2016-2017

കാര്‍ഷികേതര ഉപയോഗം

10920

11789

പാറയും കൃഷിക്ക് ഉപയോക്തമല്ലാത്ത സ്ഥലവും

274

87

മറ്റിനം വൃക്ഷങ്ങള്‍

212

56

കൃഷിക്ക് ഉപയുക്തമല്ലാത്ത തരിശ്

1706

1098

 

 

മറ്റിനം തരിശ്

536

1195

തല്‍ക്കാല തരിശ്

1363

2915

സാമൂഹ്യ വനവല്‍ക്കരണം

25

66

നിശ്ചല ജല പ്രദേശം

4055

4047

കൃഷി ചെയ്യുന്ന ആകെ വിസ്തീര്‍ണം

115059

112907

നിലം ഭൂമി (അസ്സല്‍)

98935

53968


കടപ്പാട്:വികാസ് ഭവന്‍,തിരുവനന്തപുരം

അവസാനം പരിഷ്കരിച്ചത് : 6/1/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate