অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ചകിരിചോര്‍ കമ്പോസ്റ്റ്

ചകിരിചോര്‍  കമ്പോസ്റ്റ്

കേരളത്തിലെ ചകിരി വ്യവസായ കേന്ദ്രങ്ങളില്‍ അടിഞ്ഞു കൂടുന്ന ചകിരിചോര്‍ പരിസ്ഥിതിക്ക് തന്നെ പ്രയാസങ്ങള്‍ ഉളവാക്കുന്നു. എന്നാല്‍ ഈ  അവശിഷ്ടത്തെ നല്ല കമ്പോസ്റ്റ് വളം അക്കാമെന്ന് അധികം ആരും ഓര്‍ക്കാറില്ല . ഒരു ടണ്‍ ചകിരിചോര്‍ കംബോസ്ടാക്കാന്‍ രണ്ടു കിലോ ഗ്രാം പ്ല്യൂരോട്ടസും , അഞ്ച് കിലോ ഗ്രാം യൂറിയയും ആവശ്യമാണ്.

നിര്‍മാണ രീതി

നല്ല സൂര്യപ്രകാശം ലഭിക്കുന്ന വെള്ളം കെട്ടി നില്‍ക്കാത്ത തുറസ്സായ സ്ഥലത്ത് തറയില്‍ 5 മീറ്റര്‍ നീളത്തിലും മൂന്നു മീറ്റര്‍ വീതിയിലുമായി പത്ത് സെന്റീമീറ്റര്‍ കനത്തില്‍ ചകിരിചോര്‍ നിരത്തുക. ഇതിന് മുകളിലായി ഒരു കിലോ ഗ്രാം യൂറിയ വിതറുക. ഇതിനു മുകളില്‍ നൂറു കിലോ ഗ്രാം ചകിരിചോര്‍ വിതറണം. അതിനു മുകളിലായി മുന്നൂറു ഗ്രാം പ്ല്യൂരോട്ടാസ് വിതറുക. ഇങ്ങനെ വീണ്ടും ക്രമമായി യൂറിയ , ചകിരിചോര്‍, പ്ല്യൂരോട്ടാസ് എന്ന രീതിയില്‍ പത്തടുക്ക് ചകിരിചോര്‍ നിരത്തുക. ഈര്പ്പം നിലനിര്‍ത്താന്‍ ആവശ്യത്തിനു വെള്ളം കൊടുക്കണം. ഈര്‍പ്പാംശം നിലനിര്‍ത്താന്‍ ചണചാക്കോ , വാഴയിലയോ , തെങ്ങോലയോ കൊണ്ട് പുതയിടണം. മുപ്പത് നാല്‍പ്പത് ദിവസം കൊണ്ട് കമ്പോസ്റ്റ് റെഡി. ഒരു ടണ്‍ ചകിരിചോറില്‍ നിന്ന് അറുന്നൂറ് കിലോഗ്രാം കമ്പോസ്റ്റ് ലഭിക്കുന്നു. സംസ്കരിചെടുത്ത ചകിരിചോറില്‍. 1.26 ശതമാനം നൈട്രജന്‍, 0.06 ശതമാനം ഫോസ്ഫറസ് , 1.20 ശതമാനം പൊട്ടാഷ് എന്നിവ അടങ്ങിയിരിക്കുന്നു.

മണ്ണിന്റെ ഈര്‍പ്പം നിലനിര്‍ത്തുന്നതിനും മന്നിളക്കം കൂട്ടുന്നതിനും, വേരുകളുടെ പ്രവര്‍ത്തനം ഉത്തെജിപ്പിക്കുന്നതിനും ഉത്പാദനം കൂട്ടുന്നതിനും ഈ കംബോസ്ടിനു കഴുയും.

 

അവസാനം പരിഷ്കരിച്ചത് : 6/20/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate