অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

വീട്ടില്‍ പൂന്തോട്ടം ഒരുക്കാന്‍ അറിയേണ്ട ചില കാര്യങ്ങള്‍

വീട്ടില്‍ പൂന്തോട്ടം ഒരുക്കാന്‍ അറിയേണ്ട ചില കാര്യങ്ങള്‍

ഇന്നത്തെ തിരക്ക് പിടിച്ച ജീവിതത്തില്‍ മാനസിക സമ്മര്ദ്ദവും ഏറെയാണ്. മനസ്സിന് അല്പ്പംട വിശ്രമം നല്കാം, പൂക്കളെ പോലെ നിങ്ങളുടെ മനസ്സും പുഞ്ചിരിക്കട്ടെ,
പൂന്തോട്ടമുണ്ടാക്കാന്‍ സ്ഥലപരിമിധിയോര്ത്ത് വിഷമിക്കേണ്ട. വേണമെന്ന് വെച്ചാല്‍ ഒരു കൊച്ച് പൂന്തോട്ടം വീടിനുളളിലുമുണ്ടാക്കാം. അതിന് ആദ്യം വേണ്ടത് അല്പ്പംക്ഷമയും പിന്നെ കുറച്ച് സമയവുമാണ്.
സമയം കണ്ടെത്തുക
ഒഴിവ് സമയം ഉല്ലാസകരവും രസകരവുമാക്കാന്‍ ഏറ്റവും നല്ല വഴികളിലൊന്നാണ് ഗാര്ഡനിങ്. ഇത് നിങ്ങള്ക്കും വീടിനും ഒരു പോലെ ഉന്മേഷം പകരും. ഓരോരുത്തരുടേയും താത്പര്യം പോലെ പച്ചക്കറിത്തോട്ടമോ പൂന്തോട്ടമോ നട്ടുപിടിപ്പിക്കാം.
ശാരീരികവും മാനസികവുമായ ഉന്മേഷം പകരുന്നു
പൂന്തോട്ട നിര്മാണത്തിന്റെ ആദ്യഘട്ടം അല്പ്പം മടുപ്പുണ്ടാക്കുന്നതാണെങ്കിലും സ്വയം നട്ട ചെടി പൂത്തിരിക്കുന്നത് കണ്ടാല്‍ അത് വരെ തോന്നിയ എല്ലാ വിഷമവും പോകുമെന്ന് ഉറപ്പല്ലെ. ഇത് തന്നെയാണ് പൂന്തോട്ടത്തിന്റെ ഏറ്റവും വലിയ ഗുണവും. മാനസികവും ശാരീരികവുമായ ഉന്മേഷം പകരുന്നതാണ് പൂന്തോട്ടം. ടിന്റെ മുന്നില്‍ സുഗന്ധം പരത്തുന്ന പുഷ്പങ്ങളുമായി ഒരു ഉദ്യാനം. അടുത്ത വീടുകളില്‍ നിന്ന് വിത്തുകളും തണ്ടുകളുമൊക്കെ ശേഖരിച്ച് അതൊന്നു വിപുലമാക്കുന്ന കാലം, മലയാളിക്കിന്ന് അതൊക്കെ ഗൃഹാതുരമായ ഓര്മുകള്‍ മാത്രമാണ്.
വീടിന്റെ നിര്മ്മാ ണ രീതികള്‍ വിപുലമാക്കിയപ്പോള്‍ വീടിന്റെ ചുറ്റുപാടുകള്‍ മനോഹരമാക്കുന്നതിലും മലയാളികളേറെ ശ്രദ്ധ നല്കിത. ലാന്‌്സ് കേപ്പിങ്ങ് ഗാര്ഡനനിങ്ങിന്റെ കാലമാണിപ്പോള്‍. ഇന്ഫോുര്മൊല്‍ ഗാര്ഡംന്‍, ഡ്രൈഗാര്ഡന്‍, കന്റംപ്രെററി ഗാര്ഡസന്‍ എന്നിങ്ങനെ പലതരത്തില്‍ പ്രകൃതിയ്ക്ക് അനയോജ്യമായ തരത്തിലാണ് ഇന്ന് പൂന്തോട്ടങ്ങള്‍ ഒരുക്കുന്നത്. വീടിന്റെ മുന്ഭാഗത്ത് പച്ചപുല്ലുകള്‍ പാകി മീന്കുളമൊരുക്കുന്നത് പഴയ ഫാഷനാണെങ്കിലും മലയാളിയ്ക്കിന്നും ഇതിനോടുള്ള പ്രിയം അത്ര വിട്ടുമാറിയിട്ടില്ല.
പൂന്തോട്ടം ഒരുക്കാന്‍ തയാറെടുക്കും മുന്പ്് ചിലവാക്കാന്‍ ഉദ്ദേശിയ്ക്കുന്ന തുക, സ്ഥലവിസ്തൃതി ഇവ ആദ്യമേ കണക്കാക്കണം. പരിസ്ഥിതിയ്ക്ക് കോട്ടം തട്ടാത്തതും കാലാവസ്ഥയ്ക്ക് അനയോജ്യമായതുമായ ചെടികളും മരങ്ങളും വേണം നട്ടുപിടിപ്പിയ്ക്കാന്‍.
പുല്ത്തകിടി തയാറാക്കുന്നതിനായി ചതുരാകൃതിയിലുള്ള കാര്പെകറ്റ് പുല്മാതറ്റുകള്‍ ഉപയോഗിയ്ക്കുക. ഇവ ഒരു ചതുരശ്ര അടി മാറ്റിന് 4045 രൂപവരെ നിരക്കില്‍ വിപണിയില്‍ ലഭ്യമാണ്. പുല്ത്തകിടികളില്‍ പച്ചപ്പ് നിലനിര്ത്തുന്നതിനായി പുല്ല് വെട്ടി വൃത്തിയാക്കിയ ശേഷം മഗ്നീഷ്യം സള്ഫേ്റ്റ് ലായനി തളിച്ച് കൊടുത്താല്‍ മതിയാകും.
പൂന്തോട്ടങ്ങളുടെ മാറ്റുകൂട്ടുവാനായി പാറക്കെട്ടുകളും വെള്ളച്ചാട്ടങ്ങളും ഒരുക്കാവുന്നതാണ്. പാറക്കല്ലുകള്‍, ബബിളുകള്‍, ബേബിചിപ്സ് തുടങ്ങിയവ ഉപയോഗിച്ച് കലാപരമായി പൂന്തോട്ടങ്ങളുടെ ഭംഗി കൂട്ടാനാകും. വീടിനു പുറത്ത് സ്ഥലം കുറവാണെങ്കില്‍ മനോഹരമായ ലാന്‌്സ് കേപ്പിങ്ങ് ടെറസിലോ, ബാല്ക്കണിയിലോ, അകത്തുള്ള കോര്ട്ട്യാ ഡിലോ ഒരുക്കാവുന്നതാണ്.
ലാന്ഡ് സ്‌കേപ്പിന്റെ പിരിമിതി ചെറുതായാലും കൃത്യമായ പരിചരണരണം നടന്നെങ്കില്‍ മാത്രമേ സൗന്ദര്യം നിലനിര്ത്താ ന്‍ സാധിയ്ക്കുകയുള്ളു. ശാരീരികവും മാനസികവുമായ ഉന്മേഷത്തിന് വീട്ടിലൊരു പൂന്തോട്ടം ഒരുക്കുന്നത് ഏറെ ഗുണകരമാകും.
മഴയും വെയിലുമേറ്റ് നശിക്കാത്ത കുഞ്ഞന്‍ പൂന്തോട്ടം എങ്ങനുണ്ടാവും?
വീടിനുളളില്‍ വളര്ത്താവുന്ന കുപ്പിക്കുള്ളിലെ പൂന്തോട്ടം അല്പം കൗതുകം പകരുമെന്ന് മാത്രമല്ല വീടിന്റെ ഭംഗി വര്ധിോപ്പിക്കുകയും ചെയ്യും. വളരെ എളുപ്പത്തില്‍ ഒരുക്കാവുന്നതാണ് കുഞ്ഞന്‍ പൂന്തോട്ടങ്ങള്‍.
അല്പം വിസ്താരമുളള കുപ്പികള്‍കണ്ടെത്തി വീട്ടിലെ പ്രിയപ്പെട്ട സ്ഥലത്തു വയ്ക്കാം.വായു സഞ്ചാരം കൂടിയ കുപ്പികളാവും കൂടുതല്‍ നല്ലത്.
കുറച്ച് കല്ലുകളും മണലുമുപയോഗിച്ച് കുപ്പിക്കുളളില്‍ ചെറിയ പ്രതലം നിര്മ്മിച്ചെടുക്കണം.അതിന്റെ മുകളില്‍ അല്പം മണ്ണും കരിയും കൂടി വിതറിയാല്‍ ദുര്ഗ്ന്ധവും ഒഴിവാക്കാം.ഇതിലേക്ക് കുറച്ച് പായല്‍ കൂടി ഇട്ടാല്‍ പ്രതലം തയ്യാറായി.
ചെറിയ ഉയരത്തില്‍ വളരുന്ന ചെടികളുടെ വിത്തുകള്‍ നീളമുളള കമ്പുകളുടെ സഹായത്തോടെ വച്ചു പിടിപ്പിക്കാം.
ആര്യ ഉണ്ണി
കടപ്പാട്

അവസാനം പരിഷ്കരിച്ചത് : 6/20/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate