অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ഭൂ സംരക്ഷണത്തിന് വിളയായി മുള.

ഭൂ സംരക്ഷണത്തിന് വിളയായി മുള.

പുഴയോരങ്ങളിലും കനത്ത ജലപ്രവാഹം ഉണ്ടാകാനിടയുള്ള ഇടങ്ങളിലും,മണ്ണൊലിപ്പ്‌ തടയാനും കരയിടിച്ചിൽ തടയാനും യോജിച്ച കൃഷിയാണ്‌ മുളവളർത്തൽ. നല്ല വരുമാനമാർഗമായും മുളക്കൃഷി മാറിയിട്ടുണ്ട്‌. കുത്തനെയുള്ള കുന്നിൻചരിവുകൾ, കനത്ത കാറ്റടിക്കുന്ന പ്രദേശങ്ങൾ എന്നിവിടങ്ങളി ലൊഴികെ മറ്റെല്ലായിടത്തും മുള കൃഷിചെയ്യാം.മുള നടാൻപറ്റിയ സമയം ജൂൺമാസമാണ്‌ . എന്നാൽ, ജലസേചനസൗകര്യം ഉള്ളിടത്ത്‌ ഏതു മാസവും മുള നടാം. 80 അടിയിലേറെ വളരുന്ന മുളകളുണ്ട്‌. വളർത്തുന്ന പരിസരത്തെ സാഹചര്യങ്ങൾകൂടി കണക്കിലെടുത്തുവേണം മുള വളർത്താൻ.
കേരളത്തിൽ ധാരാളമായി കണ്ടുവരുന്നത്‌ ബാംബൂസ, ഡെൻഡ്രോകലാമസ്‌, ഓക്ലാൻഡ്ര എന്നീ വിഭാഗത്തിൽപ്പെട്ട മുളകളാണ്‌ . ഈറ്റ അഥവാ ചെറുമുള വിഭാഗത്തിൽപ്പെടുന്ന ഇനങ്ങളാണ്‌ ഓക്ലാൻഡ്ര. ഏഴു വർഷത്തിലൊരിക്കൽ ഇവ പൂവിടും. ബാംബൂസ വൾഗാരിസ വിഭാഗത്തിൽപ്പെട്ടവയാണ്‌ മഞ്ഞമുളകൾ. ബാംബൂസ ബാംബോസ്‌ ഇനത്തിൽപ്പെട്ട പൊള്ളമുളകളാണ്‌ കേരളത്തിൽ ധാരാളമായി വളരുന്ന മറ്റൊരിനം. 45 വർഷംവരെ ഇവ വളരും. തുടർന്ന്‌ പൂവിടും. ഡെൻഡ്രോകലാമസ്‌ എന്ന വിഭാഗത്തിൽപ്പെടുന്ന കല്ലൻമുളകൾ, കോൺക്രീറ്റ്‌ ജോലികൾക്കും വാഴകൾക്ക്‌ താങ്ങുതൂണായും ഉപയോഗിക്കാറുണ്ട്‌.
ആര്യ ഉണ്ണി
കടപ്പാട്

അവസാനം പരിഷ്കരിച്ചത് : 6/20/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate