অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ആട്ടിന്‍കുട്ടി പരിചരണം

ആടു വളർത്തൽ

ആടുകളെ വളര്‍ത്തുന്നത് ഇറച്ചിക്കും പാലിനും വേണ്ടിയാണല്ലോ. സ്ഥലപരിമിതി അനുസരിച്ച് ഇവയെ തുറന്ന സ്ഥലത്ത് അഴിച്ചുവിട്ട് (Extensive Production) രാത്രി കൂടുകളില്‍ പാര്‍പ്പിക്കാം. കൂടുകളില്‍ മാത്രമായും (Intensive) കൂട്ടിലും പുറത്തുമായും (Semi Intensive)മൂന്നുതരത്തില്‍ വളര്‍ത്താം.

ആട്ടിന്‍കുട്ടികളുടെ പരിചരണം

ആടുകളില്‍നിന്ന് പ്രതീക്ഷിക്കുന്ന ആദായം ലഭിക്കണമെങ്കില്‍ ആട്ടിന്‍കുട്ടികളുടെ പരിചരണം ശാസ്ത്രീയമാകണം.

(1) കുട്ടി ജനിച്ചാല്‍ അരമണിക്കൂറിനുള്ളില്‍ (Colostrum) കന്നിപ്പാല്‍  കുടിപ്പിക്കണം. 4-5 ദിവസം തുടരണം.

(2) തള്ള ആട് ചാവുകയോ, അസുഖമോ വന്നാല്‍ അതേ കാലയളവില്‍ പ്രസവിച്ച മറ്റ് ആടുകളുടെ പാല്‍ നല്‍കാം.

(3) ഇതും സാധിച്ചില്ലെങ്കില്‍ കൃത്രിമ കന്നിപ്പാല്‍ (Artificial Colostrum)  ഉണ്ടാക്കി നല്‍കാം. നാലു തവണയായി ഇത് നല്‍കാം.

4. കന്നിപ്പാല്‍ കൊടുത്തുകഴിഞ്ഞാല്‍ അഞ്ചാം ദിവസംമുതല്‍ സാധാരണ ആട്ടിന്‍പാല്‍ ആറു കി.ഗ്രാം തൂക്കത്തിന് ഒരുലിറ്റര്‍ പാല്‍ എന്ന തോതില്‍ ദിവസം നാലു തവണ നല്‍കാം. 30 ദിവസംവരെ ഇതു തുടരണം.

5. പിന്നീട് എട്ട് കി.ഗ്രാം ഭാരത്തിന് ഒരുലിറ്റര്‍ എന്ന തോതില്‍ 30 ദിവസംവരെ നല്‍കണം.

6. മൂന്നുമാസമാകുമ്പോഴേക്കും 10-15 കി.ഗ്രാം ഭാരത്തിന് ഒരുലിറ്റര്‍ എന്ന അളവില്‍ ചുരുക്കാം.

7. രണ്ട് ആഴ്ചമുതല്‍ എളുപ്പത്തില്‍ ദഹിക്കുന്ന "കിഡ് സ്റ്റാര്‍ട്ടര്‍' (Kid Starter) തീറ്റ കുറേശ്ശെ നല്‍കാം. പച്ചപ്പുല്ലും ആവശ്യത്തിന് കൊടുക്കാം.

8. മൂന്നുമാസമാകുമ്പോഴേക്കും പാല്‍ മുഴുവനായും നിര്‍ത്താം.

9. പ്രസവിച്ചുകഴിഞ്ഞാല്‍ കുട്ടിയെ നന്നായി തുടച്ചുവൃത്തിയാക്കണം. പൊക്കിള്‍ക്കൊടിയില്‍ പോവിഡന്‍ അയഡിന്‍ വിഭാഗത്തില്‍പ്പെട്ട മരുന്നു പുരട്ടണം.

10. ആട്ടിന്‍കുട്ടികളെ ഒരുകാരണവശാലും മഴ നയ്ക്കരുത്. കൂടാതെ തണുപ്പ് അധികം ഏല്‍ക്കാതെയും നോക്കണം. കാരണം ആടുകള്‍ക്ക് ന്യുമോണിയ വരാന്‍ സാധ്യത കൂടുതലാണ്.

11. തറയില്‍നിന്ന് അല്‍പ്പം പൊക്കി (1-2 അടി) പ്ലാറ്റ്ഫോമില്‍ വേണം രാത്രിയില്‍ താമസിപ്പിക്കാന്‍.

12. പ്രസവിച്ച് മൂന്നാമത്തെ ആഴ്ച വിരമരുന്ന് നല്‍കണം. എല്ലാ മാസവും ഇത് തുടരണം. ചുരുങ്ങിയത് ആറുമാസംവരെ.

13. ആട്ടിന്‍ കാഷ്ഠം ഇടയ്ക്ക് മൃഗാശുപത്രിയില്‍ കൊണ്ടുപോയി ഏതുതരത്തിലുള്ള വിരയാണെന്നറിയാന്‍ പരിശോധിക്കണം.

14. ജീവകങ്ങളും ധാതുലവണങ്ങളും അടങ്ങിയ മരുന്നു നല്‍കണം.

മാതൃക കിഡ്സ്റ്റാര്‍ട്ടര്‍

കടലപ്പിണ്ണാക്ക് (കേക്ക്രൂപത്തില്‍ എണ്ണയില്ലാത്തത്)- 12 ഭാഗംമുതിര- 30 ഭാഗംഗോതമ്പ്/ചോളം- 30 ഭാഗംഅരിത്തവിട്/ഗോതമ്പ് തവിട്- 15 ഭാഗംഉണക്കിയ ഉപ്പില്ലാത്ത മത്സ്യം- 10 ഭാഗംധാതുലവണം- 1.5 ഭാഗംഉപ്പ്- 1.5 ഭാഗം വിറ്റമിന്‍ AB2D 25 ഗ്രാം/100 കി.ഗ്രാം മിക്സ്ചറില്‍

കടപ്പാട്: ഡോ. എം ഗംഗാധരന്‍ നായര്‍

അവസാനം പരിഷ്കരിച്ചത് : 8/29/2019



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate