Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / കൃഷി / പ്രമേഹം നിയന്ത്രിക്കാം വേപ്പിലൂടെ
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

പ്രമേഹം നിയന്ത്രിക്കാം വേപ്പിലൂടെ

ജിൻസ്.റ്റി.ജെ

ജൈവ കൃഷിയിൽ പ്രധാനപ്പെട്ടതാണ് ആര്യവേപ്പ് .നിമാവിരകൾ, ചിതലുകൾ ,മണ്ണിലുള്ള മറ്റ് കീടങ്ങൾ എന്നിവയെ അകറ്റാൻ വേപ്പ് സഹായിക്കുന്നു. ജൈവ രീതിയിൽ .മണ്ണൊരുക്കം നടത്തുമ്പോൾ തടത്തിൽ 50 ഗ്രാം വേപ്പിൻ പിണ്ണാക്ക് ചേർക്കുന്നത് ഫലം ചെയ്യും. കൃഷി ശാസ്ത്രജ്ഞന്മാർ അംഗീകരിച്ച കീടനാശകമാണിത്. പച്ചക്കറി വർഗങ്ങളിലെ ചാഴി, ഇല ചുരുട്ടിപ്പുഴു ,ഗാളീച്ച , ഇലച്ചാഴി എന്നിവയുടെ ആക്രമണം തടയാൽ വേപ്പില സഹായിക്കുന്നു. കൃഷിയെ നശിപ്പിക്കുന്ന എല്ലാ രോഗങ്ങൾക്കും പ്രതിവിധിയാണ് ആര്യവേപ്പ്.        വേപ്പിന്റെ തണ്ട് പല്ല് വൃത്തിയാക്കുന്നതിനായി ഉപയോഗിക്കുന്നുണ്ട് . ത്വക്ക് രോഗങ്ങൾ ,സന്ധിവാതം, വൃണം , ചുമ ,പ്രമേഹം ,സൗന്ദര്യ സംരക്ഷണം തുടങ്ങിയ രോഗങ്ങൾക്ക് ആര്യവേപ്പ് ഉത്തമ പ്രതിവിധിയാണ്.  കൂടാതെ വേപ്പിന്റെ വിത്തിൽ നിന്നും വേപ്പെണ്ണ ,പിണ്ണാക്ക് എന്നിവയും നിർമിക്കുന്നു. കർഷകാർക്ക് ഇതൊരു ജൈവകീടനാശിനി കൂടിയാണ്. ഔഷധസോപ്പുകളിൽ വേപ്പിന്റെ എണ്ണ വഹിക്കുന്ന പങ്ക് വലുതാണ്.     അത്ഭുത വൃക്ഷമായ ആര്യവേപ്പ് ഫംഗസ് ,വൈറസ്, ബാക്ടീരിയ എന്നിവയെ പ്രതിരോധിക്കാൻ മികച്ചതാണ്.  രക്തശുദ്ധിക്ക് , ശ്വാസത്തിലെ ദുർഗന്ധം, പല്ലിനുണ്ടാകുന്ന കേട്, ബ്ലീഡിംഗ് എന്നിവ അകറ്റുന്നു. ദഹനത്തിനു ഫലപ്രദമാണ് വേപ്പില . അസിഡിറ്റിക്ക് നിയന്ത്രണം നൽകുന്നു . കാൻസറിനെ പ്രതിരോധിക്കുന്നു . സൗന്ദര്യ സംരക്ഷണത്തിന്റെ ഫലമായി വേപ്പിലയും ,മഞ്ഞളും മുഖത്തെ പാടുകൾ മാറ്റുന്നതിന് മികച്ചതാണ് . മുഖക്കുരു, വരണ്ട ചർമം, താരൻ ,ചുളിവുകൾ , ചർമത്തിലുണ്ടാവുന്ന വ്രണങ്ങൾ എന്നിവക്ക് പ്രതിവിധിയാണിത്. മുടിയുടെ ആരോഗ്യത്തിനും വേപ്പില ഉത്തമമാണ്.
2.71428571429
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top