অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

തെങ്ങിന്റെ രോഗങ്ങള്‍

കൊമ്പന്‍ചെല്ലി

ലക്ഷണങ്ങ ള്‍

  • മുന്ന് മുതല്‍ പത്ത് വര്‍ഷം വരെ പ്രായമായ തെങ്ങുകലെയാണ് പധാനമായും ആക്രമിക്കുന്നത്
  • വണ്ടുകള്‍ തെങ്ങിന്‍റെ കൂമ്പിനുള്ളില്‍ തുളച്ചുകയറി ഉള്‍ഭാഗം തിന്ന്‍ ചണ്ടി പുറത്തുതള്ളുന്നു.ദ്വാരങ്ങള്‍ ചവച്ചുതുപ്പിയ അവശിഷ്ട്ടങ്ങള്‍കൊണ്ട് മൂടിവെച്ചിരികും
  • ഓല വിരിയുമ്പോള്‍ കത്രിക കൊണ്ട് മുറിച്ചത്പോലെ ത്രികോണകൃതിയില്‍ കാണപെടുന്നു. തൈതേങ്ങുകളെയും നശിപ്പിക്കുന്നു

നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍

  • തോട്ടങ്ങള്‍ ശുചിയായി സുക്ഷികുന്നതിലുടെ കീടങ്ങള്‍ പെരുകുന്നത് തടയാനാവും
  • തോട്ടങ്ങളില്‍ ചാണകമോ മറ്റ് വളങ്ങളോ കൂനയായി ഇടുന്നത് ഒഴിവാക്കുക
  • ചെല്ലികോല്‍ ഉപയോഗിച്ച് തെങ്ങിന്‍റെ മണ്ടയില്‍നിന്ന്‍ വണ്ടിനെ കുത്തിയെടുത്ത് നശിപിക്കുക
  • 250 ഗ്രാം വേപ്പിന്‍ പിണ്ണാക്ക് 200 ഗ്രാം മണലുമായി ചേര്‍ത്ത് ഏപ്രില്‍, മെയ്‌, സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ തെങ്ങിന്‍റെ മുകളിലെത്തെ 3 ഓലക്കവിളുകളില്‍ ഇട്ട് കൊടുകുക
  • നാല് പാറ്റ ഗുളികകള്‍ മണലുമായി ചേര്‍ത്ത് 45 ദിവസത്തിലൊരിക്കല്‍ നാമ്പോലയ്ക്ക് ചുറ്റുമുള്ള ഓലക്കവിളുകളില്‍ ഇട്ട് കൊടുക്കുക
  • 250 ഗ്രാം മിത്ര കുമിള്‍ ( മെറ്റാറൈസിയം അനിസോപ്ലിയെ) കള്‍ച്ചര്‍ ലായനി  750 മില്ലി വെള്ളത്തില്‍ കലക്കി  ഒരു ഘനമീറ്റര്‍  വളകുഴികളില്‍ ചേര്‍ത്തിളക്കി ഒഴിച്ച് പുഴുക്കളെ നശിപ്പിക്കാം
  • കമ്പോസ്റ്റ് കുഴികളില്‍ പെരികലം കൂട്ടിചേര്‍കുന്നത് ചെല്ലിയുടെ വളര്‍ച്ചയെ മുരടിപികുന്നു

ചെമ്പന്‍ ചെല്ലി

ലക്ഷണങ്ങള്‍:

  • ആക്രമണ വിധേയമായ തെങ്ങിന്‍റെ തടിയില്‍ ദ്വാരങ്ങള്‍ കാണാം
  • തവിട്ട് നിറത്തോട് കൂടിയ കട്ടിയുള്ള ഒരുതരം ദ്രാവകം ഒഴുകി വരുന്നത് കാണാം
  • തടിയിലെ ദ്വാരങ്ങളില്‍ കൂടി ചവച്ചരയ്ക്കപ്പെട്ട നാര്പോലുള്ള സാധനങ്ങള്‍ തള്ളിവരുന്നു
  • മടലിന്‍റെ തടിയോട് ചേര്‍ന്നുള്ള ഭാഗത്ത് നീളത്തിലുള്ള വിള്ളലുകള്‍ ഉണ്ടാകുന്നു
  • കൂമ്പോല വാടുന്നു
  • ചെവി തടിയോട് അടുപ്പിച്ചാല്‍ ഉള്ളില്‍ പുഴുക്കള്‍ തുരന്ന്‍ തിന്നുന്നതിന്‍റ് ഒരു പ്രതേക ശബ്ദം കേള്‍ക്കാം

നിയന്ത്രണം

  • മണ്ടപ്പുഴുബാധമൂലം മണ്ടമറിഞ്ഞ തെങ്ങുകള്‍, ജീര്‍ണ്ണിച്ച തെങ്ങിന്‍ കുറ്റികള്‍ ഇവ മാറ്റി തോട്ടം വൃത്തിയായി സുക്ഷികുക
  • തടിയില്‍ മുറിവുകളില്‍ ഉണ്ടാവാതിരികാന്‍ പ്രതേകം ശ്രദ്ധിക്കണം.
  • ഓല വെട്ടുമ്പോള്‍ തടിയില്‍നിന്ന്‍ 120  സെ.മീറ്റര്‍ നീട്ടി വെട്ടുക, ഇത് പുഴുകളുടെ സുഗമമായ ചലനത്തേ തടസപെടുത്തുന്നു
  • 250 ഗ്രാം വേപ്പിന്‍ പിണ്ണാക്ക് 200 ഗ്രാം മണലുമായി ചേര്‍ത്ത് ഏപ്രില്‍, മെയ്‌, സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ തെങ്ങിന്‍റെ മുകളിലെത്തെ 3 ഓലക്കവിളുകളില്‍ ഇട്ട് കൊടുകുക
  • അരമീറ്റര്‍ നീളമുള്ള തെങ്ങിന്‍തടി കഷണങ്ങള്‍/ പച്ച മടല്‍ ,നടുകെ പിളര്‍ന്ന് അതില്‍ പുളിപ്പിച്ച കള്ള് / പൈന്‍നാപ്പിള്‍ / പുളിപ്പിച്ച കരിമ്പിന്‍ ചാറ് ഇവയില്‍ ഏതെങ്കിലും ഒന്ന് പരത്തി ഒഴിച്ചശേഷം കെണി ഉണ്ടാക്കി കീടത്തെ ആകര്‍ഷികാം. ഇപ്രകാരം പിടികൂടുന്ന ചെല്ലികളെ യഥാസമയം നശിപ്പികുക

മണ്ടചീയല്‍

  • കുമിള്‍ രോഗമാണ് –ഫൈടോഫ്തോറ പാമിവോറ (Phytophthora palmivora)
  • വര്‍ഷകാലങ്ങളിലാണ് രോഗം കൂടുതലായി കാണപ്പെടുന്നത്.
  • രോഗം ബാധിച്ച തെങ്ങിന്റെ നാമ്പോപോലയ്ക്കു ചുറ്റുമുള്ള ഒന്നോ രണ്ടോ ഓല മഞ്ഞളിക്കുന്നു. നാമ്പോലകളില്‍ ഇളം കറുപ്പുനിറത്തിലുള്ള നനഞ്ഞ പാടുകള്‍ പ്രത്യക്ഷപ്പെടുന്നു. ഈ പാടുകള്‍ ഒന്നോ രണ്ടോ ഓലകളിലും കാണപ്പെടുന്നു.
  • നാമ്പോലകളില്‍ പാടുകള്‍ ബാധിച്ച ഭാഗങ്ങള്‍ അഴുകുന്നതോടെ അവ വാടി ഉണങ്ങി ഒടിയുന്നു.
  • അഴുകിയ തെങ്ങിന്റെ കണ്ണാടി മണ്ടവരെ എത്തുമ്പോഴേയ്ക്കും അസുഖം മൂര്‍ച്ഛിക്കുന്നു.
  • ഈ അവസ്ഥകളില്‍ കേടു ബാധിച്ച നാമ്പോല വലിച്ചാല്‍ എളുപ്പത്തില്‍ ഊരിവരുന്നതായും കാണാം

നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍

  • രോഗാരംഭത്തില്‍ തന്നെ ചികിത്സിച്ചാല്‍ തെങ്ങിനെ രക്ഷപ്പെടുത്താം
  • നാമ്പോലയില്‍ കേടു ബാധിച്ചു കാണുന്ന ഭാഗങ്ങള്‍ മൂര്‍ച്ചയുള്ള കത്തി കൊണ്ട് ചെത്തി മാറ്റണം.ചെത്തി മാറ്റിയ ഭാഗങ്ങള്‍ കത്തിച്ചു കളയണം
  • തെങ്ങും തോട്ടത്തില്‍ ശരിയായ നടീല്‍ അകലം പാലിയ്കുക
  • മുറിപാടിനുചുറ്റും മുറിപാടിലും ബോര്‍ഡോ കുഴപ് പുരട്ടുകയും പോളിത്തീന്‍ കവര്‍കൊണ്ട് പൊതിഞ്ഞ് സൂക്ഷിക്കുകയും വേണം

അവസാനം പരിഷ്കരിച്ചത് : 6/20/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate