Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
 • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

വിവിധ തരത്തിലുള്ള അന്യദേശ സസ്യങ്ങള്‍

കൂടുതല്‍ വിവരങ്ങള്‍

ലെമൺ വൈൻ

മറ്റു പേരുകൾ
അലങ്കാരച്ചെടി എന്ന പേരിലറിയപ്പെടുന്നു.

ശാസ്ത്രീയ നാമം
‘പെരിസ്‌ക്യ അക്യുലേറ്റ’

സ്വദേശം
വെസ്റ്റ്ഇന്ഡീസ്

രുചി
മധുരവും നേരിയ പുളിയും കലർന്നതാണ് പഴങ്ങളുടെ സ്വാദ്.

വിവരണം
ഈ ചെടി മുപ്പതടിയോളം നീളത്തിൽ ശാഖകളോടെ ചെറുവൃക്ഷങ്ങളിലോ കമാനങ്ങളിലോ പടർന്നു വളരും. താഴേക്കൊതുങ്ങിയ വള്ളികളുടെ അഗ്രഭാഗത്തുണ്ടാകുന്ന ചെറുപൂക്കൾക്ക് ഇളംമഞ്ഞ നിറവും നേർത്ത സുഗന്ധവുമുണ്ടാകും. പൂക്കൾ വിരിഞ്ഞുണ്ടാകുന്ന ചെറുകായ്കൾക്ക് പച്ച, മൂപ്പെത്തിയവ മഞ്ഞ, പഴുത്തവ ചുവപ്പു നിറങ്ങളിലും കാണാം.
ദീർഘ നാളേക്ക് കൊഴിയാതെ വള്ളികളിൽ നില്ക്കുന്ന കായ്കളിൽ ചെറിയ ഇലകൾ കാണുന്നുവെന്ന അപൂർവതയുമുണ്ട്. അലങ്കാരച്ചെടി എന്ന നിലയിലാണ് ഇവ പരക്കെ നട്ടുവളർത്ത്ന്നത്. സമൃദ്ധമായി വളർന്നു ഫലങ്ങളുണ്ടാകുന്ന ലെമൺ വൈൻ ഉദ്യാന പ്രേമികളുടെ മനംനിറയ്ക്കും.

ഭക്ഷ്യ ലഭ്യത
ഇതിന്റെ പഴങ്ങൾ ജ്യൂസ് ആയി ഭക്ഷിക്കാവുന്നതാണ്.

കൃഷിരീതി
വലിയ ചെടിച്ചട്ടികളിലും ഒതുങ്ങി വളരുന്ന ലെമൺ വൈനിന്റെ വള്ളികളിൽ ജലാംശം ശേഖരിച്ചു വെക്കുന്നതിനാൽ വരൽച്ചയെ സ്വാഭാവികമായി അതിജീവിക്കും. ഇവയുടെ മൂപ്പെത്തിയ വള്ളികൾ ചാണകപ്പൊടി, ചകിരിച്ചോർ, മണൽ എന്നിവ സമം ചേർത്ത് നിറച്ച കൂടകളിൽ നട്ടു വേരുപിടിപ്പിച്ച് വളർത്തിയ ശേഷം അനുയോജ്യമായ മണ്ണിൽ മാറ്റി നടാം. വെള്ളക്കെട്ടില്ലാത്ത നേരിയ വളക്കൂറുള്ള മണ്ണിൽ ജൈവ വളങ്ങൾ ചേർത്ത് നട്ടു പടർന്നു വളരാൻ സൗകര്യമൊരുക്കിക്കൊടുക്കണം.

ഐസ്‌ക്രീം ബീൻ

രുചി
ഐസ്ക്രീമിന്റെ രുചിയാണ്.

സ്വദേശം
സൗത്ത് അമേരിക്ക

ലഭ്യമായ സ്ഥലങ്ങൾ
സെന്ട്രൽ, സൗത്ത് അമേരിക്കയിൽ കൊക്കോ, കാപ്പിത്തോട്ടങ്ങൾക്കരികിൽ വേലി പോലെ ഐസ്‌ക്രീം ബീൻ വളർത്തുന്നത് കാണാം.

ഇനങ്ങൾ
പാസെ ഇനം.

വിവരണം
നദീതടങ്ങളിൽ വളരുന്ന ഒരു സസ്യമാണ് ഐസ്‌ക്രീം ബീൻ. അറുപതടിയോളം ഉയരത്തിൽ ശാഖകളോടെയാണ് വളർച്ച. താഴേയ്‌ക്കൊതുങ്ങിയ കൊമ്പുകളിൽ ഉണ്ടാകുന്ന കായ്കൾ വാളൻ പുളിപോലെ ശാഖകളിൽ കാണാം. പഴുത്ത കായ്കൾക്കുള്ളിൽ വെള്ള നിറത്തിലുള്ള പൾപ്പ് ഉണ്ടാകും. ഭക്ഷ്യയോഗ്യമായ ഇവയ്ക്ക് ഐസ്‌ക്രീമിന്റെ രുചിയാണ്. ഐസ്‌ക്രീം ബീനിന്റെ ചെറിയ കായ്കളുണ്ടാകുന്ന പാസെ ഇനവും കണ്ടുവരുന്നു.

ഭക്ഷ്യയോഗ്യത
ഭക്ഷ്യ യോഗ്യമായ വെള്ള നിറത്തിലുള്ള പൾപ്പ്.

കൃഷിരീതി
കേരളത്തിലെ കാലാവസ്ഥയിലും വളരാനും കായ്ഫലം തരാനും കഴിയുന്ന ഇവയുടെ വിത്തുകൾ നടീൽ വസ്തുവായി ഉപയോഗിക്കാം. ചെറുകൂടകളിൽ മണ്ണും ചകിരിച്ചോറും ചേർത്ത് നിറച്ച് വിത്തുകൾ പാകി മുളപ്പിച്ചെടുക്കാം. ഇല സാമീപ്യമുള്ള സൂര്യ പ്രപകാശം ലഭിക്കുന്ന മണ്ണാണ് കൃഷിക്ക് യോജ്യം. അഞ്ചുവർഷത്തിനുള്ളിൽ ഇവ കായ്ഫലം തന്നു തുടങ്ങും.

പീനട്ട് ഫ്രൂട്ട്‌

ശാസ്ത്രീയ നാമം
”ബുൻഗോഷിയ അർജന്റിയ’

സ്വദേശം
മദ്ധ്യഅമേരിക്കൻ സ്വദേശി

രുചി
കടലയുടെ രുചിയാണ് ഈ ഫലത്തിന്.

ഭക്ഷ്യ യോഗ്യത
കായ്കൾ നേരിട്ടുകഴിക്കാം. മൂപ്പെത്തുന്നതിനുമുമ്പ് കറി ഉണ്ടാക്കുവാനും കായ്കൾ ഉപയോഗിക്കാം.

വിവരണം
കടലയുടെ രുചിയുള്ള പഴങ്ങൾ ഒരു ചെറു ചെടിയിൽ ഉണ്ടാകുന്നു. ഇവ ധാരാളം ചെറുശാഖകളോടെ വളരുന്നു. ചെറിയ ഇലകൾക്ക് മങ്ങിയ പച്ചനിറമാണ്. ഉഷ്ണമേഖലാ കാലാവസ്ഥയിലും വളർന്ന് ഫലംതരുന്ന ചെടിയാണ് ഇത്.

കൃഷിരീതി
വേനലിലാണ് പീനട്ട് ചെടിയുടെ പൂക്കാലം. ശാഖാഗ്രങ്ങളിൽ ചെറുപൂക്കൾ കൂട്ടമായി വിരിയുന്നു. ചെറുകായ്കൾ പത്തെണ്ണമെങ്കിലും ഒരുകുലയിൽ ഉണ്ടാകും. വിളഞ്ഞുപഴുക്കുന്നതോടെ മഞ്ഞകലർന്ന ചുവപ്പുനിറമായിത്തീരുന്നു. ഇവയുടെ പഴങ്ങളിൽ നിന്നുലഭിക്കുന്ന വിത്തുകൾ ആണ് നടീൽ വസ്തു ആയി ഉപയോഗിക്കുന്നത്. ഈ വിത്ത് എടുത്ത ഉടനെ തന്നെ നടണം. വൈകിയാൽ കിളിർക്കാനുള്ള കഴിവ് വിത്തുകള്ക്ക് നഷ്ടമാകും. മുളച്ചുവരുന്ന തൈകൾ മണ്ണും ജൈവവളങ്ങളും ചേർത്തിളക്കിയ മിശ്രിതം നിറച്ച കൂടകളിൽ നട്ട് ജലസേചനം നല്കി ഒരുവർഷത്തോളം വളർത്തിയശേഷം തോട്ടത്തിൽ നടുകയാണ് ഉചിതം. മട്ടുപ്പാവിലും വലിയ ചെടിച്ചട്ടിയിലുമൊക്കെ പീനട്ട് ഫ്രൂട്ട് കൃഷിചെയ്യാം. ജൈവവളങ്ങളും വെള്ളവും നല്കി പരിചരിച്ചാൽ ഇവ മൂന്നുവർഷത്തിനുള്ളിൽ ഫലം നല്കിത്തുടങ്ങും.

അക്കി

മറ്റു നാമങ്ങൾ
വെജിറ്റബിൾ ബ്രെയിൻ.

ശാസ്ത്രീയ നാമം
‘ബ്ലിഗിയ സാപ്പിഡ'(Blighia sapida)

കുടുംബം
‘സാപിന്ഡേ സിയ’

സ്വദേശം
ജമൈക്ക

രുചി
ചവർപ്പ് രുചിയാണ്.

വിവരണം
ഒരിനം നിത്യഹരിത ഫലസസ്യമാണ് അക്കി. വർഷത്തിൽ എല്ലാക്കാലത്തും ഇവയിൽ ഫലം ഉണ്ടാകുന്നു. പത്തു മീറ്റർ വരെ ഉയരത്തിൽ നിരവധി ശാഖോപശാഖകളായി അക്കി വളരുന്നു. ഇലകൾ സംയുക്തപത്രങ്ങളാണ്. മരത്തിൽ നിറയെ ചുവപ്പു നിറത്തിലുള്ള ഫലം ധാരാളമായി കാണപ്പെടുന്നു. കശുമാങ്ങയോടു സാമ്യമുള്ള ഇനം പഴങ്ങളാണ് ഇവയിൽ വളരുന്നത്. ഇളംകായകൾ പച്ച നിറത്തിലും പാകമായവ മഞ്ഞ, പഴുത്തവ ചുവന്ന നിറത്തിലും കാണപ്പെടുന്നു. ഇവ അലങ്കാരസസ്യമായും വളർത്തുന്നുണ്ട്. ഇവയിലെ ഫലം മാംസളമായ പുറംതൊലിയോടും അകത്ത് തലച്ചോറ് ആകൃതിയിൽ പരിപ്പ്, കറുത്ത ചെറിയ വിത്തുകൾ എന്നിവയോട് കൂടിയതുമാണ്. ഇവയുടെ വിളഞ്ഞു പഴുത്ത കായ്കൾ ചെടിയിൽ നിന്നുതന്നെ പൊട്ടി താഴെ വീഴും. വിദേശ മലയാളികൾ വഴി നാട്ടിലെത്തിയ ഇവ അലങ്കാര സസ്യമായി പലരും നട്ടുവളർത്തുന്നുണ്ട്.

ഭക്ഷ്യലഭ്യത
ഈ പഴത്തിന്റെ‍ പരിപ്പ് മാത്രമേ ഭക്ഷ്യയോഗ്യമായിട്ടുള്ളൂ. കായ്കൾ ശേഖരിച്ച് ഉള്ളിലെ തലച്ചോർ രൂപമുള്ള പരിപ്പ് നേരിട്ടു കഴിക്കാം. കറി വെയ്ക്കാനും ഇവയുടെ പരിപ്പ് ഉപയോഗിക്കുന്നു. രുചികരമായ പരിപ്പ് കറികൾ വെക്കാൻ നല്ലതാണ്.

കൃഷിരീതി
അക്കിയുടെ വിത്തുകൾ പാകി മുളപ്പിച്ച തൈകൾ കൃഷിചെയ്യാനുപയോഗിക്കാം. കൂടകളിൽ ഒരു വർഷം വരെ വളർത്തിയശേഷം അനുയോജ്യമായ സ്ഥലം കണ്ടെത്തി മാറ്റിനടാം. വെള്ളക്കെട്ടില്ലാത്ത നേരിയ വളക്കൂറുള്ള ഏതു മണ്ണിലും അക്കി നന്നായി വളർന്ന് കായ്കളുണ്ടാകും. നല്ല വേഗത്തിൽ വളരും. പ്രത്യേകിച്ചു വളപ്രയോഗമോ വെള്ളമോ ഒന്നും നല്കേണ്ടതില്ല. സീസണില്ലാതെ പലപ്രാവശ്യം പൂക്കുന്ന ഇവ തേനീച്ച കർഷകർക്ക് ഉപകാരിയാണ്.
വേനലിലും ഇലകൾ നന്നായി ഉള്ളതുകൊണ്ട് നല്ല തണലും തണുപ്പും ഉണ്ടാകും. വീടുകളുടെ മുറ്റത്ത് വച്ചുപിടിപ്പിക്കാൻ നല്ല മരമാണ്. ആകെയുള്ള കുഴപ്പം ഇതിന്റെ കായ പഴുത്തു താഴെ വീണ് പൊട്ടിച്ചിതറി കിടക്കും .അക്കിയുടെ മൂപ്പെത്താത്ത കായ്കളിൽ വിഷം അടങ്ങിയിട്ടുണ്ട്. ഇത് കഴിക്കുന്നത് അപകടകരമാണ്.

അമ്പഴങ്ങ

മറ്റു പേരുകൾ
വൈൽഡ് മാംഗോ, ഹോങ്പ്ലം, എംമ്രാ.

ശാസ്ത്രീയ നാമം
സ്പോണ്ടിയാസ് പിന്നേറ്റ

കുടുംബം
സ്പോണ്ടിയാസ്

സ്വദേശം
ആഫ്രിക്കൻ സ്വദേശിയാണ്.

ലഭ്യമാകുന്ന സ്ഥലങ്ങൾ
ഇന്ത്യ

രുചി
ഫലത്തിന് പുളിരസമാണ്.

വിവരണം
പുഷ്പിക്കുന്ന ഒരു മരമാണ് അമ്പഴം. 25 മീറ്ററിലധികം ഉയരത്തിൽ വളരുന്ന അമ്പഴത്തിന്റെ പത്തിലേറെ ഉപവർഗ്ഗങ്ങൾ കാണുന്നുവെങ്കിലും കേരളത്തിൽ പൊതുവേ കാണുന്നത് സ്പോണ്ടിയാസ് പിന്നേറ്റ എന്നതരമാണ്. വേപ്പിന്റെയും കൊന്നയുടെയും അമ്പഴത്തിന്റെയും ഇലകളുടെ ക്രമീകരണം ഒരേപോലെയാണ്. ഫലത്തിന് അണ്ഡാകൃതിയും, പച്ച നിറവും, പഴുത്തു കഴിഞ്ഞാൽ മഞ്ഞനിറത്തിലും കാണുന്നു. ഫലത്തിനുള്ളിൽ ഒരു കുരു മാത്രമേ ഉണ്ടാവുകയുള്ളു. അമ്പഴത്തിന്റെ് ഫലമാണ്‌ അമ്പഴങ്ങ.

ഇനങ്ങൾ
പഴങ്ങൾ മഞ്ഞ, ചുവപ്പു നിറങ്ങളുണ്ടാകുന്ന മധുര അമ്പഴയിനങ്ങളുണ്ട്.

ഘടകങ്ങൾ
• വൈറ്റമിൻ എ
• ഇരുമ്പ്

ഭക്ഷ്യലഭ്യത
അമ്പഴങ്ങയുടെ കാമ്പ് കൊണ്ട് ചമ്മന്തികളും, കറികളും, അച്ചാറുകളും ഉണ്ടാക്കാം. മധുര അമ്പഴത്തിന്റെ പഴങ്ങൾ നേരിട്ട് കഴിക്കാം. പഴക്കാമ്പിനുള്ളിൽ ചെറിയ വിത്തും അവയെ പൊതിഞ്ഞ് ചെറുനാരുകളുമുണ്ടാകും പഴങ്ങളിൽ നിന്ന് ഭക്ഷ്യസാധനങ്ങൾ നിർമ്മിക്കാം. ഇതിന്റെ‍ ഇലകൾക്കും പൂവിനും നറുമണമുള്ളതിനാൽ കറികളിൽ ചേർത്ത് സ്വാദ് വർദ്ധിപ്പിക്കാം.

താഴെ പറയുന്ന അസുഖത്തിനു അമ്പഴങ്ങ ഉപയോഗിക്കുന്നു
തൊലി ചർദ്ദി തടയുവാനുള്ള ഔഷധമായും പ്രയോജനപ്പെടുത്തുന്നുണ്ട്.

കൃഷിരീതി
കേരളത്തിലെ കാലാവസ്ഥയിൽ സമൃദ്ധമായിവളർന്ന് പഴങ്ങളുണ്ടാകുന്ന ഇവ നല്ല ഇലപ്പടർപ്പോടെ ശാഖകളായി വളരുന്ന പ്രകൃതം. ചെറിയ ഇലകൾക്ക് വേപ്പിലയോട് സാമ്യമുണ്ട്. വേനൽകാലത്ത് പലതവണ പൂക്കുകയും കായ്ക്കുകയും ചെയ്യുന്ന മധുരിക്കുന്ന അമ്പഴത്തിന്റെ‍ ശാഖാഗ്രങ്ങളിൽ കുലകളായാണ് കായ്പിടിത്തം. മധുര അമ്പഴത്തിന്റെ ഒട്ടുതൈകൾ നട്ടുവളർത്തിയാൽ രണ്ടുമൂന്നു വർഷത്തിനുള്ളിൽ പൂത്ത് ഫലം വന്നുതുടങ്ങും.
നല്ല സൂര്യപ്രകാശം ലഭിക്കുന്ന വെള്ളക്കെട്ടില്ലാത്ത പുതുമണ്ണും മധുര അമ്പഴക്കൃഷിക്ക് ഉപയോഗപ്പെടുത്താം. അര മീറ്റർ നീളവും താഴ്ചയുമുള്ള കുഴികളെടുത്ത് ജൈവവളങ്ങൾ ചേർത്ത് അമ്പഴതൈകൾ നടാം. ഒട്ടുതൈകളുടെ യഥാത്ഥ മുകുളംമാത്രം വളരാൻ അനുവദിക്കുകയും മറ്റു തലപ്പുകൾ അടർത്തിക്കളയുകയും ചെയ്യണം. പ്രായമേറുമ്പോൾ 25 മീറ്ററോളം ഉയരത്തിൽ വളരുന്ന ഇതിന്റെ ശാഖകളിൽ ഇരുവശത്തുമായി 40 സെ. മീറ്ററോളം സമ്മുഖമായി ഇലകൾ വിന്യസിച്ചിരിക്കുന്നതിനാൽ മരത്തിന് നല്ല ഭംഗിയുമുണ്ട്. കായ്കൾക്ക് ഇളംപച്ച നിറവും പഴുത്താൽ മഞ്ഞനിറവുമായിരിക്കും.വിത്തിന്റെ പുറംതോടിന് കട്ടിയുള്ളതിനാൽ മുളച്ചുവരുവാൻ ഒരുമാസക്കാലം വേണം. പാകിക്കിളിർപ്പിച്ച തൈകൾ ഫലം തരുവാൻ അഞ്ചുവർഷക്കാലം വേണ്ടിവരും. എന്നാൽ ഒട്ടുതൈകൾ രണ്ടാംവർഷം മുതൽ കായ്ച്ചുതുടങ്ങും. നാടൻ അമ്പഴത്തിന്റെ വിത്തിട്ട് മുളപ്പിച്ച തൈകളിൽ അത്യുത്പാദനശേഷിയുള്ള ഇനങ്ങളുടെ കൊമ്പുകൾ ‘എപ്പിക്കോട്ടൈൽ ‘വഴി ഒട്ടിക്കൽ പ്രക്രിയ നടത്തിയാണ് തൈകൾ ഉണ്ടാക്കുന്നത്. പത്തില പ്രായമാകുമ്പോൾ ഒട്ടുതൈകൾ നടാൻ പാകമാകും.

സൗകര്യമുണ്ടെങ്കിൽ എല്ലാകാലത്തും കൃഷി ചെയ്യാം. 75 x 75 x 75 അളവിൽ കുഴികളെടുത്ത് ജൈവവളവും മേൽമണ്ണുമായി യോജിപ്പിച്ച് കുഴികൾ മുക്കാൽഭാഗം നിറച്ചശേഷം കുഴിയുടെ മധ്യഭാഗത്ത് ചെറുകുഴിയെടുത്ത് ഒരുപിടി എല്ലുപൊടിയും വേപ്പിൻപിണ്ണാക്കും ചേർത്ത് തൈ നടാം. ഒരു മാസക്കാലം ദിവസേനയും അതുകഴിഞ്ഞ് ആഴ്ച ഇടവിട്ടും നനയ്ക്കണം. മഴയ്ക്കു മുമ്പും പിമ്പും ഒരു കുട്ട ജൈവവളവും അരക്കിലോ എല്ലുപൊടിയും തടത്തിൽ ചേർത്ത് മണ്ണിളക്കിക്കൊടുക്കണം. ഒട്ടുതൈകൾ രണ്ടാം വർഷം മുതൽ പൂവിട്ടുതുടങ്ങും. സപ്തംബർ മാസത്തിൽ പൂക്കുകയും മാർച്ച്‌ മാസത്തിൽ കായ്കൾ പാകമാകുകയും ചെയ്യും. ശിഖരങ്ങളിലും ഇലത്തഞ്ചത്തും നിറയെ പൂവുകൾ ഉണ്ടാകും. ക്രീം നിറമാണ്. കായ്കൾ പറിച്ചുകഴിഞ്ഞാൽ വീണ്ടും പൂവിട്ടുകായ്ക്കുമെന്നും ഇങ്ങനെ ആണ്ടു മുഴുവൻ ചെടി ഒഴിയാതെ കായ്കൾ കിട്ടുന്നു.
30 വർഷത്തോളം നിലനില്പുള്ള വിളഞ്ഞ തടി പാക്കിങ് പെട്ടിയുണ്ടാക്കുവാനും. കേരളത്തിൽ ഇനിയും മധുര അമ്പഴത്തിന് കാര്യമായ പ്രചാരം ലഭിച്ചിട്ടില്ല.

കീട ബാധ നിയന്ത്രണം
രോഗ-കീടങ്ങൽ ചെടിയെ ബാധിക്കാറില്ലെങ്കിലും പഴുത്താൽ കായീച്ചയുടെ ഉപദ്രവം ഉണ്ടാവാം. അതിന് കൊമ്പുകളിൽ പഴക്കെണികൾ കെട്ടി നേരിടാം

മുള്ളാത്ത

മറ്റു പേരുകൾ
മുള്ളഞ്ചക്ക, മുള്ളൻചക്ക, ലക്ഷ്മണപ്പഴം, മുള്ളാത്തി, ബ്ലാത്ത . ഇന്ഗ്ലിഷിൽ ഇതിനെ സോർസോപ്പ് (Soursop) എന്ന് വിളിക്കുന്നു.

ശാസ്ത്രീയ നാമം
അനോന മ്യൂരിക്കേറ്റ

ഇനങ്ങൾ
ആത്തച്ചക്ക

വിവരണം
ചെറുവൃക്ഷമായി ശാഖകളോടെ വളരുന്ന ഇവയുടെ ഇലകൾ ചെറുതും തിളങ്ങുന്ന പച്ചനിറമുള്ളവയുമാണ്. സുഗന്ധമുള്ളതും വലിപ്പമുള്ളതുമായ പൂക്കൾ ആണ് ഇതിൽ ഉണ്ടാകുന്നത്. പൂക്കൾക്ക് നാല്- അഞ്ച് ഇതളുകൾ വരെ ഉണ്ടാകാം. നല്ല കടും പച്ച നിറമുള്ളതും മുള്ളുകളാൽ ആവരണം ചെയ്തതും ആയിരിക്കും. കായ്കൾ പാകമാകുമ്പോൾ മഞ്ഞ നിറം കലർന്നതും ആയിരിക്കും. കായ്കൾക്കുള്ളിലായി കറുത്ത നിറത്തിലുള്ള അനേകം വിത്തുകൾ കാണപ്പെടുന്നു. 30 സെ.മീറ്റർ വരെ വലിപ്പവും ആറര കി.ഗ്രാംവരെ തൂക്കവുമുള്ള ഫലമാണ് ഇതിനുള്ളത്. അണ്ഡാകൃതിയിലോ ഹൃദയാകൃതിയിലോ വളഞ്ഞ ആകൃതിയിലോ പഴം കാണപ്പെടുന്നു. പഴത്തിന്റെ ഉള്ളിൽ 67.6 ശതമാനവും വെള്ളനിറത്തിലോ മഞ്ഞ കലർന്ന വെള്ള നിറത്തിലോ ഉള്ള മാംസളമായ പൾപ്പാണ്. പൾപ്പിനുള്ളിൽ കറുത്ത നിറത്തിലുള്ള വിത്തുകളുണ്ട്‌. തിളങ്ങുന്ന കടും പച്ച നിറത്തിലുള്ള വലിയ ഇലകളാണ്‌ മുള്ളാത്തയുടേത്‌.

ലഭ്യമാകുന്ന സ്ഥലങ്ങൾ
തമിഴ്‌നാട്‌, കേരളം, കർണാടക, ആന്ധ്രാപ്രദേശ്‌

രുചി
മധുരവും പുളിയും

ഭക്ഷ്യലഭ്യത
മൂപ്പെത്തിയ കായ്കൾ കറിവയ്ക്കുവാനും യോജിച്ചവയാണ്.

ഘടകങ്ങൾ
• അസറ്റോജനിൻസ്
• പോഷകങ്ങൾ
• നാരുകൾ
• പൊട്ടാസ്യം
• ഫോസ്ഫറസ്

ഔഷധയോഗ്യഭാഗം
ഇല, ഫലം, വേര്, തൊലി, വിത്ത്

താഴെ പറയുന്ന അസുഖത്തിനു മുള്ളാത്ത ഉപയോഗിക്കുന്നു
ഇലയുടെ നീര് പേൻ, മൂട്ട എന്നിവയെ നശിപ്പിക്കാൻ ഉപയോഗിക്കുന്നു.
അർബുദത്തിനു മുള്ളാത്തയിൽ അടങ്ങിയിരിക്കുന്ന അസറ്റോജനിൻസ് എന്ന ഘടകം ഫലപ്രധമാണ്.മുള്ളാത്തയുടെ ഇലയും തടിയും അർബുദകോശങ്ങളെ നശിപ്പിക്കുന്നു. കീമോതെറാപ്പി കൊണ്ടുണ്ടാകുന്ന പാർശ്വഫലങ്ങളെ ലഘൂകരിക്കുന്നതിനും ഫലവർഗ്ഗത്തിനു കഴിയും. രോഗപ്രതിരോധശേഷി പകരുന്നതിനു പുറമെ നല്ല ഉറക്കം നൽകുന്നതിനും മാനസിക പിരിമുറുക്കം കുറച്ച്‌ ഉണർവ് പകരുന്നതിനുമെല്ലാം ഈ ഫലം നല്ലതാണ്‌. മൈഗ്രേൻ, വിളർച്ച , ദഹനക്കുറവ്‌, മൂത്രാശയ രോഗങ്ങൾ, ശരീരവേദന എന്നിവയെല്ലാം മാറ്റുന്നതിനു ഇതിനു കഴിയും. ശരീരത്തിലെ ട്യൂമർ വളർച്ചക്കെതിരേയും പ്രവർത്തിക്കുന്ന മുള്ളാത്ത മൊത്തത്തിൽ ശരീരത്തിന്‌ ആരോഗ്യവും ഉന്മേഷവും പകരുന്ന പഴവർഗ്ഗമാണ്‌.

കൃഷിരീതി
മുള്ളാത്തയുടെ വിത്തുകൾ മണലിൽ വിതച്ച് കിളിർത്ത് തൈകൾ കൂടകളിൽ മാറ്റിനട്ട് വളർന്ന ശേഷം തോട്ടത്തിൽ കൃഷിചെയ്യാം. നേരിയ ജലാംശമുള്ള വളക്കൂറ് നിറഞ്ഞ സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലമാണ് കൃഷിക്ക് യോജ്യം. പരിചരണം കൂടാതെതന്നെ മുള്ളാത്ത മൂന്നുനാലു വർഷത്തിനുള്ളിൽ പുഷ്പിച്ച് ഫലം തന്നുതുടങ്ങും.
ഒരടി വരെ നീളം വരുന്ന ഫലങ്ങൾക്ക് ഒന്നു മുതൽ രണ്ടര കിലോഗ്രാം വരെ തൂക്കം വരും. ഒരോ ഫലത്തിലും അനേകം കറുത്ത വിത്തുകളും കാണാം. വേനലാണ് മുള്ളൻ ചക്കയുടെ പ്രധാന പഴക്കാലം. ചെറുശാഖകളിൽ ഉണ്ടാകുന്ന കായ്കൾ വലുതും പുറത്ത് മുള്ളുനിറഞ്ഞതുമാണ്. പാകമാകുമ്പോൾ ഇവ മഞ്ഞനിറമാകും.

ജൈവകീടനാശിനികളിൽ ഉപയോഗസാധ്യതയുള്ളതാണ് ഈ ചെടിവൃക്ഷം.കേരളത്തിലെ കാലാവസ്ഥയിൽ അനായാസം വളർന്നു കായ്കൾ പിടിക്കുന്ന ഈ ചെടിക്ക് നല്ല നീർവാർചയുള്ളതും സൂര്യപ്രകാശമേൽക്കുന്നതുമായ സ്ഥലങ്ങളാണ് ഉത്തമം. കാര്യമായ രോഗ കീടങ്ങളൊന്നും മുള്ളൻ ചക്കയെ ശല്യം ചെയ്തുകാണുന്നില്ല.

ആഫ്രിക്കൻ പിയർ

മറ്റു പേരുകൾ
സഫാവു’

ശാസ്ത്രീയ നാമം
‘ഡാക്രൈയോഡെസ് എഡുലിസ്’

സ്വദേശം
ആഫ്രിക്ക

ലഭ്യമാകുന്ന സ്ഥലങ്ങൾ
നൈജീരിയ, അംഗോള

ഭക്ഷ്യലഭ്യത
പാകമായ കായ്കൾ നേരിട്ടോ പാകം ചെയ്‌തോ കഴിക്കാം.

വിവരണം
നാട്ടിൽ കാണുന്ന വഴുതനങ്ങയുടെ രൂപമുള്ള കായ്കള്‍ക്ക് ഇളംനീല നിറമാണ്. നാല്പതു മീറ്ററോളം ഉയരത്തിൽ ശാഖകളോടെ വളരുന്ന ഈ നിത്യഹരിത വൃക്ഷങ്ങളുടെ പൂക്കാലം ജനുവരി മുതൽ ഏപ്രിൽ വരെയാണ്. മെയ് മുതൽ ഒക്ടോബർ വരെ തുടർച്ചയായി ഫലങ്ങൾ ലഭിക്കുകയും ചെയ്യുന്നു.

എലിഫന്റ് ആപ്പിൾ

വിവരണം
എലിഫന്റ് ആപ്പിളിന്റെ കായ്കൾ ഭക്ഷ്യ യോഗ്യമല്ലെങ്കിലുംചില രാജ്യങ്ങളിൽ ഉപയോഗിക്കാറുണ്ട്. പുൽതകിടികളും പാർക്കുകളും നിർമ്മിക്കുമ്പോൾ തണലിനായും ഭംഗിക്കുവേണ്ടിയും എലിഫന്റ് ആപ്പിൾ നട്ടുവളർത്താം.
തോട്ടങ്ങളിൽ അലങ്കാരവൃക്ഷമായി വളർത്താൻ യോജിച്ച സസ്യമാണ് ‘എലിഫന്റ് ആപ്പിൾ’. അമ്പതടിയോളം ഉയരത്തിൽ ചുവട്ടിൽ നിന്നുതന്നെ ശാഖകളുടെ കൂട്ടമായി ഇത് വളരാറുണ്ട്. എല്ലാത്തരം മണ്ണിലും കാലാവസ്ഥയിലുമൊക്കെ അതിജീവിച്ചുവളരുന്ന പ്രകൃതം. കാര്യമായ പരിചരണം ആവശ്യമില്ലാതെ ഇവ വളർന്ന് കായ്ഫലം തരും.വലിയ പന്തുകൾ പോലെയുള്ള കായ്കൾ മരം നിറയെ തൂങ്ങിക്കിടക്കും.

റംബായി

>

സ്വദേശം ഫിലിപ്പീന്‍സ്

ലഭ്യമാകുന്ന സ്ഥലം തായ്‌ലന്‍ഡ്, മലേഷ്യ.

വിവരണം
മഞ്ഞപ്പഴങ്ങളുമായി ആരെയും ആകർഷിക്കുന്ന വൃക്ഷമാണ് ‘റംബായി’. ഇവ ഫിലിപ്പീന്‍സിൽ നിന്ന് വിദേശമലയാളികൾ വഴിയാണ് നാട്ടിലെത്തിയത്. മുപ്പതടിയിലേറെ ഉയരത്തിൽ വളരുന്ന റംബായിയിൽ ചുവടുമുതൽ മുകൾവരെ ഭൂമിക്ക് ലംബമായി ധാരാളം ശാഖകൾ ഉണ്ടാകും. സാവധാന വളർച്ചാ സ്വഭാവമുള്ള ഇത് പുഷ്പിക്കാൻ അഞ്ചാറുവർഷം കഴിയണം. ജനുവരി, ഫെബ്രുവരി മാസങ്ങളാണ് പൂക്കാലം. തുടർന്ന് തൂങ്ങിക്കിടക്കുന്ന രീതിയിൽ ശാഖകളിൽ കായ്കളുടെ കൂട്ടം കാണാം. ചെറുനെല്ലിക്കാ വലിപ്പമുള്ള കായ്കൾ പഴുക്കുമ്പോൾ മഞ്ഞനിറമായിത്തീരും.ഏപ്രിൽ മാസത്തിൽ നിറയെ പഴക്കുലകളുമായി റംബായിമരത്തെ കാണാം. ഉദ്യാനസസ്യംപോലെ റംബായി വളര്‍ത്തുന്നുണ്ട്.

രുചി
പഴങ്ങൾക്ക് മധുരവും പുളിയും കലർന്ന രുചിയാണ്.

ഭക്ഷ്യയോഗ്യത
ഇതിന്റെ മൂപ്പെത്തിയ പഴങ്ങൾ ഭക്ഷ്യയോഗ്യമാണ്.

ഘടകങ്ങൾ
• ധാതുക്കൾ
• നാരുകൾ
• പോഷകങ്ങൾ

കൃഷിരീതി
ഇവയുടെ വിത്തുകൾ മണലിൽ വിതച്ച് കിളിർപ്പിച്ചെടുക്കാം. തൈകൾ ചെറുകൂടകളിൽ മാറ്റിനട്ട് വളർന്ന ശേഷം തോട്ടത്തിൽ വെള്ളക്കെട്ടില്ലാത്ത സ്ഥലത്ത് കൃഷിചെയ്യാം. നാട്ടിൽ റംബായി വൃക്ഷത്തിന് കാര്യമായ പ്രചാരം ലഭിച്ചിട്ടില്ല.

സാൻറോൾ

മറ്റു പേരുകൾ
കോട്ടൺ ഫ്രൂട്ട്’

സ്വദേശം
• ഇന്ഡോർ-ചൈന
• പെനിസുലാർ മലേഷ്യ

ലഭ്യമാകുന്ന സ്ഥലം
തെക്കു കിഴക്കൻ ഏഷ്യ, ഇൻഡോനേഷ്യ, മൗറീഷ്യസ്, ഫിലിപ്പീൻസ്.

ഇനങ്ങൾ
മഞ്ഞ, ചുവപ്പ് എന്നീ ഇനങ്ങളിൽ സാൻ റോൾ കാണപ്പെടുന്നു.

വിവരണം
. ഒരു നിത്യഹരിത വൃക്ഷമാണ്സാൻ റോൾ . ഇരുപത്തഞ്ചു മീറ്ററിലധികം ഉയരത്തിൽ വളരുന്നു. ഇലകൾക്ക് മങ്ങിയ പച്ചനിറമാണ്. ഇളംചുവപ്പുള്ള പഴത്തിന് പീച്ച് എന്ന പഴത്തിന്റെ വലിപ്പവും രൂപവും മണവുമുണ്ട്. തൊലിയുടെ കനം കൂടിയതും കുറഞ്ഞതുമായവ ഇതിൽ കാണപ്പെടുന്നു. പാൽ പോലത്തെ ചാറും കാണും.തേങ്ങാപ്പാലിൽ ഇത് ചേർത്തു കഴിക്കുന്നത് ഫിലിപ്പീൻസിൽ സാധാരണമാണ്.
വിത്ത്, കീടനാശിനി നിർമാണത്തിനും തടി, വീട്ടാവശ്യങ്ങൾക്കും ഉപയോഗിക്കാം. ഇല പഴുത്തുവീഴുന്നതിന് മുമ്പുള്ള ഇലയുടെ നിറത്തിൽ മാത്രമേ ഈ വ്യത്യാസം ഒറ്റനോട്ടത്തിൽ അറിയാൻ കഴിയുകയുള്ളൂ. ചുവപ്പിനാണ് പ്രിയം. കാരണം, ചുവപ്പും പച്ചയും കലർന്ന ഇല ആകർഷണീയമാണ്.

രുചി
പുറംതോട് കട്ടിയുള്ളതാണെങ്കിലും വിത്തിനെ പൊതിഞ്ഞിരിക്കുന്ന കുഴമ്പ് മധുരമേറിയതാണ്. മഞ്ഞനിറത്തിലുള്ള പഴത്തിന് നല്ല മധുരമാണ്.

ഭക്ഷ്യയോഗ്യത
പഴത്തിന്റെ ഉള്ളിലെ അല്ലിയാണ് ഭക്ഷണ യോഗ്യമായത്. കുഴമ്പ് ഉണക്കി തേനിൽ സൂക്ഷിച്ചും ഉപയോഗിക്കാം. വിളഞ്ഞ കായ്കൾ തായ്‌ലന്ഡിൽ അവരുടെ ദേശീയ ഭക്ഷണമായ ‘സോം ടോം’ ഉണ്ടാക്കാൻ പന്നിമാംസത്തോടൊപ്പവും കൊഞ്ച് മത്സ്യത്തിലും ചേർത്ത് ഭക്ഷിക്കുന്നു.

ഘടകങ്ങൾ
• വിറ്റാമിൻ ബി

താഴെ പറയുന്ന രോഗത്തിനു സാൻ റോൾ ഉപയോഗിക്കുന്നു.
സാൻ റോളിന്റെ ഇല, തൊലി എന്നിവയ്ക്ക് കാൻസറിനെയും പൊള്ളലിനെയും പ്രതിരോധിക്കാനുള്ള കഴിവുണ്ട്.

കൃഷിരീതി
പഴങ്ങളിൽ നിന്നു ശേഖരിക്കുന്ന വിത്തുകൾ മുളപ്പിച്ചെടുത്ത തൈകൾ കൃഷിക്ക് ഉപയോഗിക്കാം. വെള്ളക്കെട്ടില്ലാത്ത ഏതു മണ്ണിലും വളരുന്ന സാൻ റോൾ ചെറുകുഴികള്‍ജൈവവളവും മണ്ണുംചേർത്ത് ഒരു വർഷം വളർത്തി സൂര്യപ്രകാശം ലഭിക്കുന്ന നീർവാർച്ചയുള്ള സ്ഥലത്തു നടാം. അരമീറ്റർ വീതം നീളവും വീതിയും താഴ്ച്ചയും ഉള്ള കുഴികളിൽ അടിവളമായി ഉണങ്ങിയ ചാണകം നിറച്ച് തൈ നടാം. സാൻ റോൾ വളർന്ന് നാലു വർഷത്തിനുള്ളിൽ കായ്ഫലം തരും.20 അടി അകലങ്ങളിൽ 70 സെ.മീറ്റർ ചതുരത്തിലും ആഴത്തിലും കുഴിയെടുത്ത് മേൽ മണ്ണും ജൈവവളങ്ങളും ചേർത്ത് കുഴിനിറച്ച് ഒരു പിടി എല്ലുപൊടിയും ചേർത്ത് തൈകൾ വെക്കാം.
വലിയ ചട്ടികളിലും ഇപ്രകാരം നടാം. വർഷത്തിൽ രണ്ടുതവണ ജൈവവളവും നല്കണം. മൂന്നാംവർഷം മുതൽ കായ്ച്ചു തുടങ്ങുന്നു. വളരുംതോറും പഴങ്ങളുടെ എണ്ണം കൂടിക്കൊണ്ടിരിക്കും.

എട്ടുവർഷം പ്രായമായ ഒരു മരത്തിൽ നിന്ന് 10,000-ത്തോളം കായ്കൾ ലഭിക്കും. സമുദ്രനിരപ്പിൽ നിന്ന് 3,000 അടിവരെയുള്ള പ്രദേശങ്ങളിൽ വളർത്താം. പ്രാരംഭകാലത്തെ വളർച്ചയ്ക്കുള്ള നന നല്കിയാൽ പിന്നെ മഴയെ ആശ്രയിച്ച് ഇവ വളർന്നു കൊള്ളും.
വേനൽക്കാലത്താണ് പൂക്കുന്നത്. ശാഖകളിൽ ചെറു കുലകളായി പൂക്കൾ വിരിയുന്നു. പുക്കൾക്ക് ഇളം മഞ്ഞനിറമാണ്. ഒരു കുലയിൽ മൂന്നു നാലു കായ്കൾ വീതം ഉണ്ടാകാറുണ്ട്. വലിയ പാഷൻഫ്രൂട്ടിന്റെ വലിപ്പവും ആകൃതിയുമാണുള്ളത്. ജൂലൈ മാസത്തിൽ കായ് പഴുത്തു തുടങ്ങും.

കുക്വാറ്റ്‌

ശാസ്ത്രീയ നാമം
‘ഫോർച്ചു നെല്ലാ മാർഗരീത’

കുടുംബം
നാരകവർഗ്ഗം

സ്വദേശം
തായ്‌ലാൻഡ ആണ്

ലഭ്യമാകുന്ന സ്ഥലങ്ങൾ
ഈജിപ്ത്, ഇസ്രായേൽ

രുചി
കായ്കള്‍ക്ക് മധുരവും, എരിവും, പുളിയും കലർന്ന രുചിയാണ്.

വിവരണം
മനോഹരമായ ഇലകളും കായ്കളും കാണുന്നു. പഴുക്കുമ്പോൾ മഞ്ഞനിറമാകുന്നു. ഭാഗിക തണലിൽ വളരുന്ന ചെടിയാണ് ഇത്.

താഴെ പറയുന്ന അസുഖത്തിനു കുക്വാറ്റ് ഉപയോഗിക്കുന്നു.
ഭക്ഷണശേഷം കഴിച്ചാൽ വായ് ശുചിയായി ദഹനം സുഗമമാകും.

കൃഷിരീതി
ജൈവവളങ്ങൾ ചേർത്ത് തടമൊരുക്കണം. ഒട്ടുതൈകൾ നടുകയാണ് അഭികാമ്യം. ദിവസേന നന നല്‍കുന്നതും നല്ലതാണ്. വലിയ ചെടിച്ചട്ടികളിൽ മേല്‍മണ്ണ്, മണല്‍, ജൈവവളം എന്നിവ ചേർത്തിളക്കിയ മിശ്രിതം നിറച്ചും തൈകൾ നടാം. രണ്ടു വർഷത്തിനുള്ളിൽ ഇവ കായ്പിടിച്ചുതുടങ്ങും. പഴവർഗ്ഗ സ്‌നേഹികളായ വിദേശമലയാളികൾ പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ഇവ കൃഷി ചെയ്തു വരുന്നു.

മൾബറി

കുടുംബം
മൊറേസ്യ”(Moraceae)

സ്വദേശം
ചൈന.

ലഭ്യമാകുന്ന സ്ഥലം
ഇന്ത്യ,മൈസൂർ.

ഇനങ്ങൾ
“മോറസ് നൈഗ്രാ” ഇനം. പതിനാറോളം ഇനങ്ങൾ മൾബറിയിലുണ്ട്. സങ്കര ഇനങ്ങൾ വേറെയും.

രുചി
പഴുക്കുമ്പോൾ മധുരവും പച്ചയ്ക്ക് പുളിപ്പുമാണ്.

വിവരണം
വെള്ള, കറുപ്പ്, ചുവപ്പ്, ചെറുപഴങ്ങളുടെ കൂട്ടമാണ് ഈ പഴം. പഴങ്ങൾക്ക് സിയാനിൻ എന്ന പദാർത്ഥം ആണ് ചുവപ്പുനിറം നല്‍കുന്നത്. സിയാനിന്റെ അളവ് കൂടുന്തോറും നിറം കടുത്തുവരും. കറുത്ത മൾബറി പഴുക്കാറായാൽ ആദ്യം പിങ്ക്, പിന്നെ ഇളം ചുവപ്പ്- ചുവന്നുചുവന്ന് ഒടുവിൽ നിറയെ പഴച്ചാറുമായി കറുത്ത പഴമായി മാറും. കറുത്ത മൾബറി പഴത്തിനുവേണ്ടി വളർത്തുമ്പോൾ വെള്ളയിനം പഴത്തിനു പുറമേ ഇലകൾക്ക് വേണ്ടികൂടി വളർത്തുന്നു.
മോറസ് അൽബാ”(Morus alba) എന്ന ഇനം പട്ടുനൂൽ പുഴുക്കളുടെ ആഹാരമായി അവയുടെ ഇലയ്ക്കു വേണ്ടി മാത്രം കൃഷി ചെയ്യുന്നവയാണ്.പഴങ്ങൾക്കു വേണ്ടി കൃഷി ചെയ്യുന്നത് “മോറസ് നൈഗ്രാ”(Morus nigra) എന്നയിനമാണ്.

ഘടകം
• സിയാനിൻ എന്ന പദാര്‍ഥം.
• ആന്റിി ഓക്സൈഡുകൾ
• പോഷകാംശങ്ങൾ 100 ഗ്രാം
• കാർബോ ഹൈഡ്രേറ്റ്- 4.5
• ലവണങ്ങൾ.
• കൊഴുപ്പ്,
• സോഡിയം,
• വിറ്റാമിൻ കെ, സി,
• ഇരുമ്പ്,
• റൈബോഫ്ലേവിൻ

ഭക്ഷ്യലഭ്യത
മൾബറി പഴം പച്ചയ്ക്കും പഴുക്കുമ്പോഴും ഭക്ഷണമാക്കാവുന്നതാണ്. മൾബറി പഴങ്ങൾ ജ്യൂസ് ആക്കിയും കഴിക്കാവുന്നതാണ്.

ഉപയോഗങ്ങൾ
ഇപ്പോൾ യുവത്വം നിലനിർത്താൻ മൾബറി സഹായിക്കുമെന്നാണ്‌ പഠനം തെളിയിക്കുന്നത്‌. പ്രായമേറുമ്പോൾ ചർമ്മത്തിലുണ്ടാകുന്ന മാറ്റവും തലമുടി നരയ്‌ക്കുന്നതും ഒരു പരിധിവരെ ചെറുക്കാൻ മൾബറിയ്‌ക്ക്‌ സാധിക്കുമത്രെ. യുവത്വം നിലനിർത്തുന്നതിനാവശ്യമായ ആന്റി-ഓക്‌സിഡന്റുകൾ മറ്റ്‌ പഴങ്ങളിലേക്ക് മൾബറിയിൽ അടങ്ങിയിട്ടുണ്ട്‌.മൾബറി പഴത്തിൽ ധാരാളം ഊർജ്ജം അടങ്ങിയിരിക്കുന്നു. അതുകൂടാതെ കുറഞ്ഞ അളവിൽ കൊളസ്ട്രോൾ അടങ്ങിയിരിക്കുന്നു. പഴത്തിന് പുറമേ സമതലങ്ങളിൽ കാറ്റ് ചെറുക്കുന്നതിനും ജൈവവേലിയായും മൾബറി വളർത്താം. മുടിവളർച്ചയ്ക്ക് മൾബറിച്ചാറുകൾക്ക് കഴിയുന്നു. പഴത്തിനും തടിക്കും വേണ്ടി വളർത്തുന്ന ഇനമാണ് “മോറസ് കബ്രാ”(Morus cabra).

താഴെ പറയുന്ന അസുഖങ്ങള്ക്ക് മൾബറി സഹായിക്കുന്നു

 1. ഇലച്ചാറ് ശരീരത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു. പ്രത്യേകിച്ചും അമിതാഹാരം മൂലമുണ്ടാകുന്ന പ്രമേഹചികിത്സയ്ക്ക് ഉപയോഗിക്കുന്നു.
 2. ശരീരഭാരം കുറയ്ക്കുന്നു.
 3. രക്തവർദ്ധനയ്ക്കും വിളർച്ച മാറ്റുവാനും
 4. വൃക്കരോഗങ്ങള്‍ക്കും
 5. ഞരമ്പുസംബന്ധമായ രോഗങ്ങൾക്കും
 6. അകാലനരയ്ക്കും
 7. ആന്തരിക സ്രവങ്ങളുടെ സന്തുലനത്തിനും
 8. കണ്ണുകളുടെ വരൽച്ച തടയുന്നതിനും

കൃഷിരീതി

മൾബറി ചെടികൾ നിത്യഹരിതങ്ങളാണ്. തെങ്ങിൻ തോട്ടത്തിൽ ഇടവിളയായി കൃഷിചെയ്യാം. നീർവാർച്ചയുള്ള മണ്ണ് അഭികാമ്യം. വിത്ത് നട്ടുവളർത്തുന്നവയ്ക്ക് കമ്പ് നട്ടുവളർത്തുന്നവയേക്കാൾ കരുത്തുകൂടും. ഒട്ടിക്കൽ വഴി സങ്കരയിനം ഉത്പാദിപ്പിക്കാം. പട്ടുനൂൽ പുഴുവിന്റെ പ്രധാന ആഹാരം മൾബറിച്ചെടിയുടെ ഇലയാകയാൽ ഇന്ത്യയിലൂടനീളം ഇത് കൃഷിചെയ്യുന്നു. പ്രധാനമായും പട്ടുനൂൽ പുഴു വളർത്തുന്നതിനു വേണ്ടി മൈസൂരിലാണ് കൂടുതൽ സ്ഥലത്ത് മൾബറിയുടെ കൃഷി.

പുലോസാൻ

ശാസ്ത്രീയ നാമം
‘നെഫീലിയം മ്യൂട്ടബെൽ’

കുടുംബം
‘സാപിന്‍ഡേസിയ’

സ്വദേശം
മലേഷ്യ

ലഭ്യമാകുന്ന സ്ഥലങ്ങൾ
വിദേശരാജ്യങ്ങൾ

രുചി
മധുരവും ചെറിയ തോതിൽ പുളിപ്പുമുള്ള പഴവർഗ്ഗമാണിത്.

വിവരണം
ഇടത്തരം ഉയരത്തിൽ ശാഖോപശാഖകളായി കാണപ്പെടുന്ന ഒരു നിത്യ ഹരിത സസ്യമാണിത്. ഇലകൾ ചെറുതും പച്ച നിറമാർന്നതുമാണ്. തളിരിലകൾക്ക് മഞ്ഞ കലർന്ന പച്ച നിറവുമാണ്. ജനുവരി -ഫെബ്രുവരി മാസങ്ങളിൽ പൂക്കുന്ന ഇതിന് ശാഖാഗ്രങ്ങളിൽ ധാരാളം പൂങ്കുലകൾ ഉണ്ടാകാറുണ്ട്. നേരിയതും അഗ്രം പരന്നതുമായ മുള്ളുകൾ ഉള്ള കായ്കൾ തുടക്കത്തിൽ പച്ച നിറത്തിലും വിളഞ്ഞ് പാകമാകുമ്പോൾ മഞ്ഞ നിറത്തിലും പഴുക്കുമ്പോൾ ചുവപ്പു നിറത്തിലുമാകും. റംബൂട്ടാൻ ചെടിയുടെ വർഗ്ഗത്തിലുള്ള ഒരു സസ്യമാണ് പുലോസാൻ. പതിനഞ്ചുമീറ്ററോളം ഉയരത്തിൽ ശാഖകളായി പടർന്നു വളരുന്ന ഇവയുടെ ഇലകൾ വേപ്പിലപോലെ ചെറുതാണ്. ചെറിയ മുള്ളുകൾ നിറഞ്ഞവയാണ് ഇവയുടെ കായകൾ. 50 ഗ്രാമിലധികം തൂക്കമുള്ള കായകളിലെ മുള്ളുകൾ പഴുക്കുമ്പോൾ മൃദുവായിത്തീരും. ഉള്ളിൽ ചെറിയൊരു വിത്തുമുണ്ടാകും.

ഭക്ഷ്യലഭ്യത
പഴങ്ങളുടെ തൊലി പൊളിച്ച് ഉള്ളിലെ മാംസളമായ പള്‍പ്പ് കഴിക്കാം. ധാരാളം പോഷകങ്ങൾ നിറഞ്ഞ ഇവയിൽ നിന്ന് ജാം ഉണ്ടാക്കുകയും ചെയ്യാം. മാംസളമായ ഉൾഭാഗമാണ് കഴിക്കുന്നതിനായി ഉപയോഗിക്കുന്നത്. ബദാം പരിപ്പിന്റെ ആകൃതിയിലുള്ള വിത്ത് ചില സ്ഥലങ്ങളിൽ വറുത്തും കഴിക്കാറുണ്ട്.

കൃഷിരീതി

കേരളത്തിലെ സമശീതോഷ്ണകാലാവസ്ഥയിൽ വെള്ളക്കെട്ടില്ലാത്ത ഏതുമണ്ണിലും വളരുന്ന സസ്യമാണ് പുലോസാൻ .വേനല്‍ക്കാലത്ത് ചെടികൾക്ക് ജലസേചനം ആവശ്യമാണ്. ജൈവവളങ്ങളും നല്കണം. പുലോസാൻ നട്ടുവളർത്താൻ വിത്തുതൈകൾ ഉപയോഗിക്കാമെങ്കിലും കായ് പിടിക്കാത്ത ആൺ മരങ്ങൾ ഇത്തരം തൈകളിൽ കാണുന്നതിനാൽ ഒട്ടുതൈകൾ ഉപയോഗിക്കുന്നതാണ് അഭികാമ്യം. ഇവ ശരിയായി വളർന്ന് മൂന്നാം വർഷം മുതൽ ഫലം തന്നുതുടങ്ങും.
പുലോസാൻ കൃഷിചെയ്യാൻ നല്ല സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലം തിരഞ്ഞെടുക്കണം. അരമീറ്ററോളം താഴ്ചയുള്ള കുഴിയെടുത്ത് ചാണകമോ ജൈവവളമോ ചേർത്ത് മേൽമണ്ണിട്ടുമൂടി, മുകളിൽ ഒരു പിള്ളക്കുഴിയെടുത്ത് കൂടയിൽ വളരുന്ന ഒട്ടുതൈകൾ കവർ തുറന്ന് നടാം. ചെറിയ കമ്പുകൾ നാട്ടിക്കെട്ടി ചെടികൾ കാറ്റിലൊടിയാതെ നോക്കണം. മഴയില്ലെങ്കിൽ ക്രമമായി ജലസേചനം നല്കണം. ഒട്ടുസന്ധിയിൽ നിന്നല്ലാതെ വളരുന്ന മുകുളങ്ങൾ നീക്കം ചെയ്യാനും ശ്രദ്ധിക്കണം. വർഷത്തിൽ രണ്ടുതവണയായി പുലോസാൻ വളം ചേർക്കാം. ഇവ തനിവിളയായി കൃഷിചെയ്യുമ്പോൾ തൈകൾ പത്തുമീറ്റർ അകലത്തിലെങ്കിലും നടണം. ഒരാൾ പൊക്കത്തിൽ ഇവയുടെ മുകൾ ഭാഗം മുറിച്ച് പരമാവധി ശാഖകൾ വളരാൻ അനുവദിക്കണം.. കായകളുടെ പുറത്ത് മുള്ളുള്ളതിനാൽ ജീവികൾ മോഷ്ടിച്ചുകൊണ്ടുപോകാറുമില്ല. കാര്യമായ രോഗകീടബാധകൾ കാണാത്ത സസ്യമാണ് പുലോസാൻ. വേനല്‍ക്കാലത്ത് പകൽ നല്ല ചൂടും രാത്രി മഞ്ഞുമുള്ള കാലാവസ്ഥയിൽ പുലോസാന്റെ ശാഖാഗ്രങ്ങളിൽ കുലകളായി പൂക്കൾ വിരിഞ്ഞുതുടങ്ങും. ഒരു കുലയിൽ പത്തോളം കായകൾ ഉണ്ടാവും. ആറുമാസംകൊണ്ട് കായകൾ വിളയും. പഴുത്ത കായകൾക്ക് നല്ല ചുവപ്പുനിറമാകുമ്പോൾ ശേഖരിച്ചുതുടങ്ങണം.

വെൽവറ്റ് ആപ്പിൾ

സ്വദേശം
ഫിലിപ്പീന്‍സ് സ്വദേശിയാണ്.

വിവരണം
വെൽവെറ്റ് പോലെയുള്ള നേർത്ത പുറംതോലാണ് പഴത്തിന് ഈ പേര് നേടിക്കൊടുത്തത്. ഉഷ്ണമേഖലകൾക്ക് ഇണങ്ങിയതായതിനാൽ കേരളത്തിലും വളരും.

സാവധാന വളർചയാണിതിന്റെ പ്രത്യേകത. ഏറ്റവും കുറഞ്ഞത് 18 മീറ്റർ ഉയരത്തിൽ വളരും. ദീർഘവൃത്താകൃതിയോ മുട്ടയുടെ ആകൃതിയോ ഒക്കെയാണ് പഴത്തിന്. കായ്കൾ ഒരു ഞെട്ടിൽ ഇരട്ട വീതമായുണ്ടാകുകയാണ് പതിവ്. പഴത്തിന് പാല്‍ക്കട്ടിയുടെ ഗന്ധമുണ്ട്. എന്നാൽ, തോല് നീക്കിക്കഴിഞ്ഞാൽ നന്നായി പഴുത്ത ആപ്പിളിന്റെ സുഗന്ധമാണ്.
അധികം ചാറില്ലാത്ത പഴം, 8-10 സെ. മീറ്റർ വലിപ്പം കാണും.

ലഭ്യമായ സ്ഥലങ്ങൾ
കേരളം,തമിഴ്‌നാട്‌

രുചി
മധുരമുണ്ട്. ആപ്പിളിന്റെയും വാഴപ്പഴത്തിന്റെയും സമ്മിശ്ര സ്വാദ്.

ഭക്ഷ്യയോഗ്യത
പഴത്തിന്റെ കാമ്പ് അതേപടി കഴിക്കാം.
ഐസ്‌ക്രീം, സർബത്ത് എന്നിവയിലെ ചേരുവയാണ്. അകക്കാമ്പ് ഉണക്കിയത് ഫ്രൂട്ട്സലാഡിലും ചേർക്കാം.

ഘടകങ്ങൾ
• ജീവകങ്ങൾ,
• ധാതുലവണങ്ങൾ,
• ഭക്ഷ്യയോഗ്യമായ നാര്, മാംസ്യം
• പൊട്ടാസ്യം,
• കാത്സ്യം,
• ഇരുമ്പുസത്ത്,
• ജീവകം എ, സി, ബി

ഔഷധയോഗ്യം
1. പഴത്തിലെ പൊട്ടാസ്യത്തിന്റെ സാന്നിധ്യം രക്തസമ്മർദ്ധം കുറച്ച് ശരീരത്തിലെ രക്തയോട്ടം അനായാസമാക്കുന്നു.
2. ഇരുമ്പുസത്ത് അരുണരക്താണുക്കളുടെ വർദ്ധസഹായകം.
3. ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു.
4. ശ്വസനവ്യവസ്ഥയുടെ സുഗമമായ പ്രവർത്തനം.
5. ദഹനം സുഖകരമാക്കാനും
6. ത്വക് രോഗ ചികിത്സയ്ക്ക്.

കൃഷിരീതി
വിത്ത്പാകി വളര്‍ത്തുന്ന തൈകള്‍ കായ്പിടിക്കാന്‍ ആറേഴു വര്‍ഷം വേണം. എന്നാല്‍, ഒട്ടിച്ചോ മുകുളനം നടത്തിയോ കിട്ടുന്ന തൈകള്‍ക്ക് കായ്പിടിക്കാന്‍ 3-4 വർഷം മതി. പോഷകസമൃദ്ധമാണ് വെൽവെറ്റ് ആപ്പിൾ
കാര്യമായ രോഗ-കീടബാധകളൊന്നും ഇതിനെ അലട്ടുന്നില്ല. ജൈവവളങ്ങളോടൊപ്പം വളർച്ച ത്വരപ്പെടുത്താൻ 18-18-18, 19-19-19 തുടങ്ങിയ ഏതെങ്കിലും ഒരു രാസവളമിശ്രിതം തടത്തിൽ വിതറി ചുവട്ടിൽ പുതയിടാം.
വളർച്ച നോക്കിയിട്ട് ആവശ്യമെങ്കിൽ കൊമ്പുകോതുക. മാർച്ച്‌-ഏപ്രില്‍ പൂക്കാലവും ജൂലായ്-ആഗസ്ത് പഴങ്ങളുടെ കാലവും ആണ്. പഴം പരമാവധി അഞ്ചുദിവസം വരെ കേടാകാതെ സൂക്ഷിക്കാം. ഗൃഹോദ്യാനങ്ങൾക്ക് ഒരേസമയം അലങ്കാരവൃക്ഷമായും ഫലവൃക്ഷമായും വളരും വെൽവെറ്റ് ആപ്പിൾ .

സൺ ഡ്രോപ്പ്

ശാസ്ത്രീയ നാമം
Eugenia Victoriana

കുടുംബം
Myrtaceae

സ്വദേശം
തെക്കേ അമേരിക്ക.

വിവരണം
ഇത് ഒരു ഉഷ്ണമേഖലാ സസ്യം ആണ്. Eugenia victoriana ജനുസ്സിൽ പെട്ടതാണ് ഈ സസ്യം . 3 മീറ്റർ മാത്രം പൊക്കം വയ്ക്കുന്ന ഒരു ചെറു വൃക്ഷമാണ് സൺ ഡ്രോപ്പ്. ഇലകള്ക്ക് നല്ല നീളമുള്ളതാണ്. പൂക്കൾക്ക് വെള്ള നിറമാണ്‌. പഴങ്ങൾ ഒറ്റയ്ക്കോ കൂട്ടമായോ കാണപ്പെടുന്നു. പഴങ്ങൾക്ക് ഓറഞ്ച് നിറമാണ്‌. ഇതിന്റെ പുറം തോടിന് കട്ടി കുറവാണ്. ഇതിന് അകത്ത് ഒരഞ്ച് നിറത്തിലുള്ള പള്പ്പ് കാണപ്പെടുന്നു. 4 ഇഞ്ച് വലുപ്പവും ഗോളാകൃതിയിൽ ഉള്ളതുമാണ് ഈ പഴങ്ങൾ. പഴങ്ങൾ നല്ല പഴുത്ത് കഴിഞ്ഞാൽ നല്ല സുഗന്ധമാണ് ഉള്ളത്. പഴത്തിനകത്ത് രണ്ടോ അതിൽ കൂടുതലോ വിത്തുകൾ കാണപ്പെടുന്നു.

ലഭ്യമായ സ്ഥലങ്ങൾ
ബ്രസീൽ

രുചി
ഈ പഴത്തിന് പുളിരസമാണ് ഉള്ളത്.

ഭക്ഷ്യയോഗ്യത
1. സൺ ഡ്രോപ്പ് പഴം ജൂസ് അടിച്ച് കഴിക്കാവുന്നതാണ് .
2. ഈ പഴത്തിന് നല്ല സുഗന്ധം ഉള്ളത് കൊണ്ട് പലഹാരങ്ങളിൽ സുഗന്ധം കിട്ടാൻ വേണ്ടി ഇത് ഉപയോഗിക്കുന്നു.
3. ചില രാജ്യങ്ങളിൽ മദ്യത്തിന് സുഗന്ധം കിട്ടാൻ വേണ്ടിയും ഇത് ഉപയോഗിക്കുണ്ട്.
4. വൈൻ നിർമ്മിക്കാൻ ഈ പഴം ഉപയോഗിക്കുന്നു.

ഘടകങ്ങൾ
• വിറ്റമിൻ-C

ഔഷധയോഗ്യം
ഇതിന്റെ പഴങ്ങൾ വളരെ ഔഷധഗുണമുള്ളവയാണ്.

കൃഷിരീതി
വിത്തുകള്‍ മുളപ്പിച്ചാണ് പുതിയ ചെടികൾ വളർത്ത്ന്നത്. വിത്ത് മുളക്കാൻ ഏകദേശം 1-2 മാസം വേണ്ടി വരും. നല്ല ഈർപ്പമുള്ള മണ്ണ് ആണ് ഇതിന്റെ കൃഷിക്ക് അനുയോജ്യം . നല്ല സൂര്യപ്രകാശം കിട്ടുന്ന സ്ഥലത്ത് വേണം ഇത് നടാൻ. കൂടാതെ ജൈവവളങ്ങൾ ഉപയോഗിക്കുന്നതാണ് കൂടുതൽ നല്ലത്. നട്ട് മൂന്ന് നാല് വർഷം കൊണ്ട് ഈവൃക്ഷം പൂക്കാൻ തുടങ്ങുന്നു. ഇതിന്റെ കൃഷിക്ക് നല്ല ജലസേചനം ആവശ്യമാണ്.

ലില്ലി പില്ലി

സ്വദേശം
ഓസ്‌ട്രേലിയൻ സ്വദേശി.

ലഭ്യമാകുന്ന സ്ഥലങ്ങൾ
കേരളം

രുചി
നേരിയ മധുരമുള്ള പഴങ്ങൾ.

വിവരണം
പകിട്ടാർന്ന പഴങ്ങളുടെ രാജ്ഞിയാണ് ‘ലില്ലിപില്ലി’ സസ്യം. ഇത് തണുപ്പുള്ള കാലാവസ്ഥ കൂടുതൽ ഇഷ്ടപ്പെടുന്നു. 20 അടി ഉയരമുള്ള ചെറു സസ്യമായാണ് ലില്ലിപില്ലി കാണപ്പെടുന്നത്. അപൂർവ്വമായി 40 അടിവരെ വളരാറുണ്ട്. ചെറുശിഖിരങ്ങൾ, ഇലകൾ എന്നിവയുള്ള ലില്ലിപില്ലിക്ക് പൂക്കളുണ്ടാകുന്നത് ശൈത്യകാലത്താണ്. വേനലിൽ ഇളംറോസ് നിറത്തിലുള്ള പഴങ്ങൾ നിറയെ അണിയിച്ച് പ്രകൃതി ഇതിനെ മനോഹരിയാക്കുന്നു. ധാരാളം പക്ഷികൾ ഇക്കാലത്ത് പഴങ്ങൾ കഴിക്കാനെത്തുന്നു.

ഘടകങ്ങൾ
• പോഷകങ്ങൾ
• ധാതുക്കൾ

ഭക്ഷ്യലഭ്യത
ജലാംശമുള്ള നേരിയ മധുരമുള്ള പഴങ്ങൾ നേരിട്ടു കഴിക്കാം.

കൃഷിരീതി
പഴങ്ങളിൽനിന്ന് ശേഖരിക്കുന്ന വിത്തുകൾ പെട്ടെന്നുതന്നെ മണ്ണിൽ വിതച്ച് കിളിർപ്പിച്ച് എടുക്കണം. കാരണം വിത്തുകളുടെ മുളയ്ക്കാനുള്ള ശേഷി പെട്ടെന്ന് നശിച്ചുപോകും. തൈകൾ നീർവാർച്ചയുള്ള വെയിൽ കുറഞ്ഞ സ്ഥലത്ത് നടണം. ജലസേചനം ആവശ്യമാണ്. ജൈവങ്ങൾ ചേർക്കണം. വിദേശ പഴവർഗ്ഗങ്ങളിൽ തത്പരരായ കർഷകർ കേരളത്തിലെ തോട്ടങ്ങളിൽ ഇത് എത്തിച്ച് നട്ടുവളർത്താൻ തുടങ്ങിയിട്ടുണ്ട്.

കമു കമു

മറ്റു പേരുകൾ
കകാരി, ബോട്ടാണിക്കൽ പേര് ‘വെളുത്ത’[dubia] എന്നാണ്.

കുടുംബം
‘myrtaceae’

സ്വദേശം
തെക്കേ അമേരിക്ക

വർഗ്ഗം
ജബോട്ടിക്കാബ

വിവരണം
ഒരു നിത്യഹരിത വൃക്ഷമാണ് കമുകമു. ഒരു തരം ചെറിയ പഴമാണിത്.ഇതിന്റെ പഴത്തിനു കടും ചുവപ്പ് പർപ്പിൾ നിറമാണ്.പഴം ഉരുണ്ട ആകൃതിയിൽ ഉള്ളവയാണ്. ഏകദേശം 5 മീറ്റർ വരെ ഉയരത്തിൽ ഈ വൃക്ഷം വളരുന്നു.ഈ സസ്യത്തിന്റെ പൂവുകൾ വെളുത്ത നിറത്തിലുള്ളതാണ്. വളരെ ചെറിയ ദളങ്ങളോട് കൂടിയവയാണ്. ഇതിന്റെ പൂക്കൾക്ക് നല്ല വാസനയാണ്. സുഗന്ധദ്രവ്യങ്ങളാൽ സമ്പന്നമാണ് ഈ സസ്യം. ഇലകൾ കുന്താകൃതിയിൽ കാണപ്പെടുന്നു. തെക്കേ അമേരിക്കൻ രാജ്യങ്ങളിൽ നിന്നും ജപ്പാനിലേയ്ക്ക് കമുകമു പഴം വ്യാപകമായി കയറ്റി അയക്കുന്നു. കമുകമു പഴങ്ങൾ നല്ല ഔഷധഗുണമുള്ളതും സ്വാദേറിയതുമാണ്.

ലഭ്യമായ സ്ഥലങ്ങൾ
ആമസോൺ മഴക്കാടുകളിലും ബ്രസീൽ,പെറു ദേശങ്ങളിലും കണ്ടുവരുന്ന ഒരു കുറ്റിചെടിയാണിത്.

രുചി
മധുരമേറിയതാണ്.

ഭക്ഷ്യയോഗ്യത
കമുകമു പഴത്തിന്റെ മാംസളമായ ഭാഗം പോഷകങ്ങളാൽ സമൃദ്ധമാണ്‌.ഇത് ഭക്ഷ്യ യോഗ്യവുമാണ്.

ഘടകങ്ങൾ
• വിറ്റാമിൻ സി
• പ്രോട്ടീൻ,
• ഇരുമ്പ്‌,
• കാത്സ്യം

ഔഷധയോഗ്യം
ഈ പഴങ്ങൾ ശരീരത്തിന്റെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കാനുള്ള കഴിവുണ്ട്.

കൃഷിരീതി
വിത്തുകൾ വഴിയാണ് വംശവർദ്ധനവ് നടക്കുന്നത്. അധികം പരിപാലനം ആവശ്യമില്ലാത്ത വൃക്ഷമാണിത്.ഇത് ചൂടുള്ള കാലാവസ്ഥയിലും തണുപ്പ് സമയങ്ങളിലും വളരുന്നു.ഈ വൃക്ഷത്തിന്‌ ധാരാളം ജലം ആവശ്യമാണ്‌. മരങ്ങളിൽ വർഷങ്ങളോളം ഫലം നൽകുന്നു. കമുകമു പൗഡർ വിപണിയിൽ സുലഭമാണ്.

ജബോട്ടിക്കാബ

മറ്റുപേരുകൾ
മരമുന്തിരി

കുടുംബം
‘മിർട്ടേസിയേ’

സ്വദേശം
ബ്രസീൽ

രുചി
മാധുര്യം നിറഞ്ഞ പഴങ്ങൾ ആണ്.

ഭക്ഷ്യലഭ്യത
കായ്കൾ പഴുക്കുമ്പോൾ കറുത്ത നിറമായിരിക്കും. ഇവ നേരിട്ട് ഭക്ഷിക്കാം. പഴങ്ങളിൽനിന്ന് ജ്യൂസ്, ജെല്ലി തുടങ്ങിയ ഭക്ഷ്യവസ്തുക്കൾ നിർമ്മിക്കുകയും ചെയ്യാം.

ഘടകങ്ങൾ
കാർബോ ഹൈഡ്രേറ്റ്, കാത്സ്യം, വൈറ്റമിൻ സി, പ്രോട്ടീൻ

വിവരണം
ഉഷ്ണമേഖല കാലാവസ്ഥയിലെങ്ങും കാണുന്ന പേരയുടെയും ജാംബയുടെയും അടുത്ത ബന്ധുവാണ് ജബോട്ടിക്കാബ. ചെറുസസ്യമായി ശാഖകളോടെ വളരുന്ന സ്വഭാവമാണ് ഇവയ്ക്ക്. വേനല്ക്കാലത്ത് പൂത്ത് തുടങ്ങുന്ന ഇവയുടെ തായ്ത്തടിയിലും ശാഖകളിലും കുലകളായി ചെറുപൂക്കൾ കാണാം. പൂക്കൾ വിരിഞ്ഞുണ്ടാകുന്ന കായ്കൾക്ക് ചെറുമുന്തിരിക്കായ്കളുടെ രൂപമാണ്.

കൃഷിരീതി
നീർവാർച്ചയുള്ള മണ്ണിൽ വളരുന്ന ജബോട്ടിക്കാബ ഭാഗികതണലിലും വെയിലിലും ഒരുപോലെ അനുയോജ്യമാണ്. എട്ടുവർഷമെടുക്കും ജബോട്ടിക്കാബ കായ്ഫലം തരാൻ എന്ന ന്യൂനതയുണ്ട്. കർണാടകത്തിൽ പരീക്ഷണാർത്തം കൃഷിയാരംഭിച്ച ജബോട്ടിക്കാബ നാട്ടിലെ പഴത്തോട്ടങ്ങളിൽ എത്തുന്ന കാലം വിദൂരമല്ല.
നന്നായി ജൈവവളങ്ങൾ ചേർത്താൽ വളർച്ച ത്വരിതഗതിയിൽ ആയി തീരും. വേനല്ക്കാലത്ത്‌ കാര്യമായി ജലസേചനം ആവശ്യമില്ലാത്ത ഇവയ്‌ക്ക് പരിചരണവും കുറച്ചുമതി. വലിയ ചെടിച്ചട്ടികളിലും ജബോട്ടിക്കാബ കൃഷിചെയ്യാവുന്നതാണ്‌.

അബിയു

മറ്റു പേരുകൾ
ബ്രസീൽ അബിയൂ

ശാസ്ത്രീയ നാമം
പോക്‌റ്റീരിയ കെമിറ്റോ

കുടുംബം
സപ്പോട്ടേസിയ സസ്യകുടുംബം

സ്വദേശം
തെക്കേ അമേരിക്കയാണ്‌ അബിയുവിന്റെ ജന്മദേശം

രുചി
മഞ്ഞനിറമുള്ള കായ്കൾ മുറിച്ച് ഉള്ളിലെ മാധുര്യമേറിയ കാമ്പ് കഴിക്കാം.

ഭക്ഷ്യയോഗ്യത
പലതരം ഐസ്‌ക്രീമുകൾ നിർമ്മിക്കാനും അബിയു പഴങ്ങൾ ഉപയോഗിക്കുന്നു.

വിവരണം
ഉഷ്ണമേഖലാ കാലാവസ്ഥയാണ് അബിയുവിന്റെ വളർച്ചയ്ക്ക് കൂടുതൽ അനുയോജ്യമെങ്കിലും തണുപ്പുള്ള സ്ഥലങ്ങളിലും വളരാറുണ്ട്. അബിയുവിന്റെ‍ വളർച്ച ത്വരിതഗതിയിലാണ്‌.
പഴങ്ങൾക്കുള്ളിൽ കറുത്ത ചെറിയ വിത്തുകളുണ്ടാകും. സപ്തംബർ മുതൽ ഏപ്രിൽ വരെയാണ് അബിയു ചെടികളുടെ പ്രധാന പഴക്കാലമെങ്കിലും മറ്റു സമയങ്ങളിലും കായ്കൾ കാണാം. 10 മീറ്ററിലധികം ഉയരത്തിൽ വളരുന്ന ഇവയുടെ ഇലകള്ക്ക് മാവിലയുമായി സാമ്യമുണ്ട്. ശാഖാഗ്രങ്ങളിലെ ഇല ഞെട്ടുകളിൽ വിരിയുന്ന പൂക്കൾ ചെറുതാണ്. , സസ്യഭാഗങ്ങളിൽ കറ കാണുന്നു. കായ്കൾക്ക് പാഷൻ ഫ്രൂട്ടിന്റെ‍ രൂപമാണ്.

കൃഷിരീതി
തൈനട്ട് മൂന്നു വർഷത്തിനുള്ളിൽ കായ്പിടിച്ചുതുടങ്ങും. കായ്കൾ ചെറുശാഖകളിൽ ഒറ്റയ്ക്കും കൂട്ടമായും ഉണ്ടാകും. നാലുമാസത്തിനുള്ളിൽ കായ്കൾ പഴുക്കും. മഴക്കാലാരംഭത്തിൽ തോട്ടത്തിൽ നല്ല സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് കുഴിയെടുത്ത് ജൈവവളം ഇട്ട് തടംമൂടി മുകളിൽ ചെറുകുഴിയിൽ അബിയു നടാം. ചെറുതൈകൾക്ക് തണൽ നൽകുന്നത് നല്ലതാണ്. പെട്ടെന്നുവളരുന്ന ഇവയുടെ മുകൾ തലപ്പ് നുള്ളിയാൽ ശാഖകൾ കൂടുതൽ ഉണ്ടാകും. പൂന്തോട്ടങ്ങൾക്ക് അഴകുപകരാനും അബിയു വളര്ത്താം.

വുസുവ

മറ്റു പേരുകള്‍
വിയറ്റ്‌നാമില്‍ ഇതിനെ മില്‍ക്ക് ബ്രെസ്റ്റ് എന്നും വിളിപ്പേരുണ്ട്.പാല്പ്പചഴം എന്നും അറിയപ്പെടുന്നു. ‘സ്റ്റാര്‍ ആപ്പിള്‍’ എന്നും ഓമനപ്പേരുണ്ട്.

ശാസ്ത്രീയനാമം
‘ക്രിസോഫൈലം കെയിനിറ്റോ’ എന്നാണ്.

കുടുംബം
സപ്പോട്ടാസിയ.

സ്വദേശം
വിയറ്റ്നാം.

ഇനങ്ങൾ
കെയിനിറ്റോ, ഗോൾഡൻ ലീഫ് ട്രി അബൈബ എന്നീ പേരുകളുള്ള 150 ൽപരം ഇനങ്ങൾ ഇതിലുണ്ട്.

ലഭ്യമാകുന്നസ്ഥലം
ഏഷ്യൻ രാജ്യങ്ങളായ അങ്കോവർത്ത് , കമ്പോഡിയ, വിയറ്റ്‌നാം, ഏഷ്യൻ ഉഷ്ണമേഖലാ പ്രദേശങ്ങൾ, ആഫ്രിക്ക, അമേരിക്ക.

വിവരണം
വുസുവ -വിയറ്റ്‌നാമിൽ പ്രചാരത്തിലുള്ള പദം; അർത്ഥം ‘മുലപ്പാൽ’.പോഷകപ്രദവും പ്രകൃതിദത്തവുമായ പാൽചുരത്തുന്ന പഴം എന്ന അർത്ഥത്തിലാണ് മില്ക്ക് ഫ്രൂട്ടിനെ വിയറ്റ്‌നാം നിവാസികൾ ‘വുസുവ’ എന്നു വിളിക്കുന്നത്. ഇലപൊഴിയാതെ നിത്യഹരിതമായി നിലകൊള്ളുന്ന ഈ മരം വീട്ടുമുറ്റത്ത് അലങ്കാരമായും വളർത്തിയാൽ തണലിനോടൊപ്പം പഴങ്ങളും കിട്ടും.
ഉഷ്ണമേഖലാ ഫലവൃക്ഷമാണ്. ആകർഷകമായ ഇലത്തഴപ്പുമായി 15 മീറ്റര്‍ വരെ ഉയരത്തിൽ വളരുന്ന ഈ ഫലവൃക്ഷത്തിന്റെ മഹത്ത്വം യഥാർത്ഥത്തിൽ അധികം പേർക്കും അറിയില്ല എന്നതാണ്‌ വാസ്തവം. ഇതിന്റെ ഇലകള്ക്ക് മുകള്‍ ഭാഗത്ത് പച്ചനിറവും അടിവശത്ത് പട്ടുപോലെ സ്വർണ്ണ നിറവുമാണ്. പുറംതൊലിക്ക് പർപ്പിൾ നിറം. പഴത്തിനുള്ളിൽ നക്ഷത്ര രൂപം വ്യക്തമായി കാണാം. ഉള്ഭാഗത്ത് വിത്തിന് തവിട്ട് നിറവും സാമാന്യം ദൃഢതയും ഉണ്ടായിരിക്കും.

രുചി
പഴുത്താൽ ഉള്ളിലെ കുഴമ്പ് കുറുക്കിയ പാലിൽ പഞ്ചസാര ചേർത്ത് ഹൃദ്യമായ സ്വാദും നറുമണവും ഉണ്ട്.

ഭക്ഷ്യയോഗ്യത
പർപ്പിൾ നിറത്തിലുള്ള പഴത്തിനുള്ളിൽ നിന്ന് പാല്‍ പോലെ വെളുത്ത കാമ്പും ദ്രാവകവും ചുരത്തുന്ന മില്ക്ക് ഫ്രൂട്ട്. മാമ്പഴം, കൈതച്ചക്ക എന്നിവയുമായി ചേർത്താൽ നല്ല ഫ്രൂട്ട്‌സലാഡ് തയ്യാറാക്കാം. പഴത്തിന്റെ അകക്കാമ്പ് സ്പൂൺകൊണ്ട് കോരിക്കഴിച്ചാൽ സ്വാദിഷ്ടം. നന്നായി പഴുത്തവയെ കൈകൊണ്ട് അമർത്തി അകം ദ്രവരൂപത്തിലാക്കി ചെറുദ്വാരമിട്ട് ഉറുഞ്ചിയും പഴം നെടുകെ മുറിച്ച് കരണ്ടികൊണ്ട് കോരിയും കഴിക്കാം. പഴം തോലുപൊളിച്ച് ഉൾകാമ്പ് തണുപ്പിച്ചും കഴിക്കാം

താഴെ പറയുന്ന രോഗത്തിനു വുസുവ ഉപയോഗിക്കുന്നു.
പ്രമേഹം, വാതം എന്നിവയുടെ ചികിത്സയിലും പഴം പ്രയോജനപ്പെടുന്നു.ഇലകൾ അരച്ച് കഷായം കുടിക്കുന്നത് അതിസാരം നിയന്ത്രിക്കുന്നു.

ഘടകങ്ങൾ
• പഴത്തൊലിയിൽ കറ (ലാറ്റക്‌സ്)യുണ്ട്.
• ട്രിപ്‌റ്റോഫാൻ മെത്തിയോണിൻ, ലൈസിൻ എന്നീ അമിനോ അമ്ലങ്ങളുമുണ്ട്.

കൃഷിരീതി
പാൽപഴ മരം വർഷം മുഴുവനും കായ്തരും; പ്രത്യേകിച്ച് വളർന്ന് ഏഴു വർഷം കഴിഞ്ഞാൽ. ഒട്ടുതൈകളും പതിത്തൈകളും നട്ടാണ് കൃഷി. വിത്തുതൈകൾ കായ്പിടിക്കാൻ ഏറെ വൈകും എന്നതിനാൽ പലർക്കും വിത്തുതൈകളോട് അത്രപ്രിയം ഇല്ല. തൈകള്‍ക്ക് വേരോടിക്കിട്ടിയാൽ പിന്നെ വളർച്ച തടസ്സപ്പെടില്ല. ക്ഷാരസ്വഭാവമുള്ള മണ്ണിനോട് ഈ ചെടിക്ക് പ്രത്യേക പ്രതിപത്തിയുണ്ട്. തൈകള്‍ക്ക് ആദ്യവർഷം നന നിർബന്ധമാണ്‌.

ജൈവ-രാസവള പ്രയോഗത്തോട് പാല്‍പ്പഴമരം തുല്യമായി പ്രതികരിക്കും. രാസവളമിശ്രിതം, വളർച്ചയുടെ ആദ്യവർഷം മൂന്നുമാസത്തിലൊരിക്കൽ ഒരു ചെടിക്ക് 100 ഗ്രാം വീതം നല്‍കാം. ഇത് കുറേശ്ശെ വർദ്ധിപ്പിച്ച് വളർച്ചയെത്തിയ ഒരു മരത്തിന് 400-500 ഗ്രാം വരെയാകാം. തടത്തിൽ പുതയിടാം. അതും 30 സെ.മീ. കനത്തിൽ. കൊമ്പുകോതി മരത്തിന്റെ വളർച്ച നിയന്ത്രിക്കാം. പ്രത്യേകിച്ച് ആദ്യരണ്ടുമൂന്നു വർഷം ഒരു മരത്തിൽ പരമാവധി അഞ്ചു മുഖ്യശിഖരങ്ങളേ വേണ്ടൂ. ആണ്ടിലൊരുതവണ 10 കിലോ ജൈവവളത്തോടൊപ്പം 250 ഗ്രാം എല്ലുപൊടിയും നല്കി ചുവട് ഇളക്കണം. വളരുന്നതനുസരിച്ച് ചെടിക്ക് വളത്തിന്റെ അളവും കൂട്ടണം. വേനല്‍ക്കാലത്ത് നന്നായി നനയ്ക്കണം. നവംബറിൽ പൂത്തുതുടങ്ങും. ആ സമയം നന്നായി നനച്ചാൽ കൂടുതൽ പൂവുണ്ടാകും. ക്രീം നിറമുള്ള പൂക്കൾ ഒരു കൊത്തിൽ നാലഞ്ചെണ്ണം കാണുമെങ്കിലും മിക്കവാറും ഒന്നോ രണ്ടോ കായ്കൾ മാത്രമേ ഉണ്ടാവൂ.
തോടിന് വിളറിയ നിറംവരുമ്പോൾ മൂപ്പെത്തിയെന്ന് അനുമാനിക്കാം. ചെറുനാരങ്ങയോളം വലിപ്പമുണ്ടാകും. നാലു വിത്തുകളും കാണും. വിത്തിന്റെ പുറംതോടിന് കട്ടികൂടിയതുകൊണ്ട് കിളിർക്കാൻ മൂന്നാഴ്ചകാലമേറെ വേണ്ടിവരും. പാകി കിളിർപ്പിച്ചോ പോളിബാഗുകളിൽ നേരിട്ടോ വിത്തിടാം. മൂന്നു മാസംകൊണ്ട് തൈകൾ നടാറാകും. മൂന്നാം വർഷം കായ്കൾ തരുന്ന ഒട്ടുതൈകളും ലഭ്യമാണ്.

പാകമായ പഴങ്ങൾ പഴുത്തുപൊഴിയുന്ന പതിവ് ഇതിലില്ല. വിളഞ്ഞവ ഞെട്ടുചേർത്ത് മുറിക്കുക തന്നെവേണം. പാകത്തിന് മൂത്തില്ലെങ്കിൽ കറകാണും. നന്നായി പഴുത്ത കായയുടെ തൊലിക്ക് നിറം മങ്ങിയിരിക്കും; ഞൊറിവുകളും കാണും. തൊട്ടാൽ മൃദുവാകും. ഇന്ത്യൻ സാഹചര്യത്തിൽ ഫിബ്രവരി മുതൽ മാർച്ച്‌ വരെയാണ് സീസൺ. പൂർണ വളർച്ചയെത്തിയ ഒരുമരം 60 കിലോ വരെ പഴം തരും. പഴുത്ത പഴം മൂന്നാഴ്ച വരെ കേടാകാതെയുമിരിക്കും. മരത്തിൽ നിന്ന് വിളയുന്ന പഴങ്ങൾ കൊത്താൻ കിളികളും അണ്ണാറക്കണ്ണന്മാരും എത്തും; രക്ഷയ്ക്ക് മരം തന്നെ വലയിട്ടുമൂടുകയേ തരമുള്ളൂ.
പോഷകസമ്പന്നമെന്നതിന് പുറമേ പാല്‍പ്പഴത്തിൽ ഫർണിച്ചർ നിർമാണത്തിന് തടി അനുയോജ്യമാണ്. പാല്‍പ്പഴത്തിന്റെ കൃഷി അടുത്തിടെ കേരളത്തിലും പ്രചരിക്കാൻ തുടങ്ങിയിരിക്കുന്നു.
പഴുക്കുമ്പോൾ വെള്ളനിറവും അകം ചുവപ്പുനിറവുമുള്ള രണ്ടിനമുണ്ട്. ഇവ രണ്ടും നമ്മുടെ കാലാവസ്ഥയിൽ നന്നായി വളരുകയും ഫലം തരികയും ചെയ്യും . വളര്‍ന്നുകഴിഞ്ഞാൽ അധികപരിരക്ഷ ആവശ്യമില്ല. 800 മുതൽ 1000 വരെ കായ്കൾ ലഭിക്കും. രോഗകീടങ്ങൾ പിടിപെടാത്തതാണ് ഈ മരമെങ്കിലും യഥാസമയം പഴങ്ങൾ പറിക്കാതിരുന്നാൽ പുഴുക്കളുണ്ടാവാനുള്ള സാധ്യതയുമുണ്ട്.

കുടുംബകൈത

മറ്റു പേരുകൾ
കന്നാരചക്ക, കന്നാരചെടി

സ്വദേശം
ഇന്തോനേഷ്യൻ ദ്വീപുകൾ.

ഇനങ്ങൾ
കൈത വർഗ്ഗത്തിലെ അപൂർവ്വ ഇനമാണ്’കുടുംബകൈത’

വിവരണം
ഉഷ്ണമേഖലാ സസ്യമാണ്കൈത. കൈത നീർവാർചഉള്ള സ്ഥലങ്ങളിലാണ്‌ നന്നായി വളരുക.ആറ്കൈതച്ചക്കകൾ ഒരുമിച്ചുണ്ടാകുന്നുവെന്നതാണ് ഇവയുടെ പ്രത്യേകത. നാട്ടിലെത്തിയ മധുരമുള്ള മുഖ്യ ചക്കയ്ക്ക്മൂന്നു കിലോയും കുട്ടിച്ചക്കകൾക്ക് ഒരു കിലോ വീതവും തൂക്കമുണ്ടാകും.

രുചി
മധുരമേറിയതാണ് ഇതിന്റെ ഫലം.

ഭക്ഷ്യ യോഗ്യത
നേരിട്ട്കഴിക്കാനും ജ്യൂസാക്കി ഉപയോഗിക്കാനും നല്ലതാണ്.

ഔഷധയോഗ്യമായ ഭാഗം
കൈതയുടെ ഫലം, ഇല എന്നിവയാണ് ഓഷധയോഗ്യമായ ഭാഗം

താഴെ പറയുന്ന അസുഖങ്ങൾക്ക് കുടുംബ കൈത ഉപയോഗിക്കുന്നു.
ദഹനം കൂട്ടുന്നതിനും ചുമയും തൊണ്ട രോഗങ്ങളും മാറ്റുന്നതിനും കൈതച്ചക്ക ഉപയോഗിച്ചു വരുന്നു.

ഘടകങ്ങൾ
• ജീവകംഎ, ബി,സി
• കാൽസ്യം,
• ഇരുമ്പ്‌,
• മഗ്നീഷ്യം,
• പൊട്ടാസ്യം

കൃഷിരീതി
കുടുംബ കൈത കൃഷിചെയ്യാൻ നല്ല സൂര്യ പ്രകാശം ലഭിക്കുന്ന നീർവാർച്ചയുള്ള സ്ഥലം തിരഞ്ഞെടുക്കണം.
തടമെടുത്ത് ഉണക്കി പ്പൊടിച്ച ചാണകം ചേർത്ത് ചെറുകന്നുകൾ നടാം. കാര്യമായ പരിചരണം ആവശ്യമില്ല. അഞ്ചുമാസം കൊണ്ട്ചക്കകൾ ഉണ്ടാകും.വിളവെടുക്കാൻ രണ്ടു മാസമെടുക്കും. അലങ്കാരത്തിനു വേണ്ടിയാണ്കുടുംബകൈത കൂടുതലും നട്ടു വളർത്തുന്നത് ചെടിച്ചട്ടികളിലും ഗ്രോബാഗുകളിലും ഇവ കൃഷിചെയ്യാം. കൈതച്ചക്കയുടെ കൂമ്പും, ചക്കയുടെ തണ്ടിൽ നിന്നുണ്ടാകുന്ന മുളപ്പും നടാനായി ഉപയോഗിക്കുന്നു. നടാൻ പറ്റിയകാലം മേയ്മുതൽ ജൂൺ വരെയാണ്‌. തനിവിളയായും ഇടവിളയായും കൃഷിചെയ്യാം. വേനല്‌ക്കാലത്ത് രണ്ടാഴ്ച ഇടവിട്ടു നനച്ചാൽ ചക്കയുടെ വലിപ്പവും തൂക്കവും കൂടും. കൈതച്ചെടിയുടെ അടിയിൽ നിന്നുണ്ടാവുന്ന മുളപ്പാണ് (കാനി) ആണ്‌ നടാൻ ഉപയോഗിക്കുന്നത്. ചെടിയുടെ താഴത്തെ ഇല തണ്ടുമായി ചേരുന്ന ഭാഗത്താണ്‌ മുളപ്പുണ്ടാകുന്നത്.

അറസാ

മറ്റു പേരുകൾ
ബ്രസീലിയൻ പഴം.

ശാസ്ത്രീയ നാമം
‘യൂജനിയ സ്റ്റിപിറ്റിയ’

കുടുംബം
പേരയുടെ കുടുംബത്തിൽ പെട്ടതാണ് ഈ ഫലം.

സ്വദേശം
ബ്രസീൽ

വിവരണം
ആറടിയോളം ഉയരത്തിൽ വളരുന്ന ഈ ചെടി താഴേയ്ക്ക് തൂങ്ങിയ ശാഖകൾ ആയി കാണപ്പെടുന്നു. ഈ നിത്യഹരിതച്ചെടിയുടെ തളിരിലകൾക്ക് മങ്ങിയ ചെമ്പുനിറമാണ്. ഇലക്കവിളുകളിൽ ഗോളാകൃതിയിലുള്ള ചെറുകായ്കൾ ഉണ്ടാകുന്നു. പഴുക്കുമ്പോൾ മഞ്ഞനിറമാകും.

ഭക്ഷ്യയോഗ്യത
നേരിട്ടോ ജ്യൂസാക്കിയോ പഴങ്ങൾ ഉപയോഗിക്കാം.

രുചി
മധുരവും പുളിയും കലർന്ന രുചിയാണ്.

ഘടകങ്ങൾ
• പ്രോട്ടീനുകൾ
• വിറ്റാമിനുകൾ

കൃഷിരീതി
പഴങ്ങൾക്കുള്ളിൽ കാണുന്ന ചെറുവിത്തുകളാണ് നടീൽ വസ്തു. ചെറുകൂടകളിൽ പാകി കിളിർപിച്ചെടുത്ത തൈകൾ സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് രണ്ടടി താഴ്ചയുള്ള കുഴിയെടുത്ത് ജൈവവളങ്ങൾ ചേർത്ത് കൃഷിചെയ്യാം.
കൃത്യമായ പരിചരണമുണ്ടായാൽ അറസാ രണ്ടുവർഷം കൊണ്ട് ഫലം നല്കിത്തുടങ്ങും. ഉഷ്ണമേഖലാ കാലാവസ്ഥയാണ് ഇതിന് അനുയോജ്യം വർഷത്തിൽ പലതവണ ഇവയിൽ കായ്കൾ ഉണ്ടാകും.

ഗുമിഹാൻ

മറ്റു പേരുകൾ
പെടലായി

സ്വദേശം
ബോർണിയോ

കുടുംബം(family)
മൊറാഷ്യെ .

ലഭ്യമായ സ്ഥലങ്ങൾ
മലേഷ്യ, ഫിലിപ്പിൻസ്

വർഗ്ഗം
പ്ലാവ്.

വിവരണം
ഫിലിപ്പിനിസിന്റെ സ്വന്തം വൃക്ഷമായിട്ടാണ് ഇവയെ അറിയപ്പെടുന്നത്. കാണാൻ വളരെ മനോഹരമായ ഒരു പഴമാണ് ഇത്. ആഞ്ഞിലി ചക്കയെക്കാൾ വലിപ്പമുള്ള ചക്ക. വളരെ ആകർഷകമായ കടുത്ത ഓറഞ്ച് നിറമുള്ള നിറയെ രോമങ്ങളോട് കൂടിയ മനോഹരമായ പഴങ്ങൾ. മൃദുവായ ചുരുളൻ രോമങ്ങൾ ആണ് പഴത്തിന്റെ ആകർഷണം കൂട്ടുന്നത്. റ൦ബൂട്ടാൻ പഴത്തിനോട് സാദൃശ്യമുള്ള ഒന്നാണ് ഈ പഴവർഗ്ഗം. ഉള്ളിലെ ചുളകള്‍ക്ക് മരംഗ് പഴങ്ങൾ പോലെ വെളുത്ത നിറമാണ്‌. മധുരമുള്ള പഴങ്ങൾക്ക് നല്ല സുഗദ്ധവുമാണ്. ഇപ്പോൾ വ്യാവസായികമായി പെടലായി കൃഷി ചെയ്തു വരുന്നുണ്ട്. വിത്തുകൾ മുളപിച്ചും പുതിയ ചെടികൾ ഉത്പാദിപ്പിക്കാം.

ഭക്ഷ്യയോഗ്യത
വെളുത്ത നിറമുള്ള ക്രീം നിറഞ്ഞ ഇവയുടെ പള്‍പ്പ് ഭക്ഷ്യയോഗ്യമായിട്ടുള്ളതാണ്. പഴത്തിന്റെ ഉള്ളിലുള്ള കുരു വറുത്ത് കഴിക്കാറുണ്ട്.

രുചി
ചെസ്റ്റ്നട്ടിന്റെ അതേ സ്വാദാണ് പഴങ്ങൾക്ക്.നല്ല മധുരമേറിയതാണിത്.

ഘടകങ്ങൾ
• കാ ഹൈഡ്രേറ്റ്
• ഫൈബര്‍
• ഫോസ്ഫറസ്
• കാത്സ്യം
• മഗ്നീഷ്യം
• അയണ്‍
• കോപ്പര്‍
• സിങ്ക്
• വിറ്റാമിന്‍ സി

ഡ്രാഗൺ ഫ്രൂട്ട്

മറ്റു പേരുകൾ
പിത്തായ,പിതായ്‌ പഴം എന്നീ പേരുകളിൽ ഡ്രാഗൺ ഫ്രൂട്ട് അറിയപ്പെടുന്നു.

സ്വദേശം
അമേരിക്കയാണ് ഈ പഴത്തിന്റെ ഉത്ഭവം.

ലഭ്യമായ സ്ഥലങ്ങൾ
തെക്കേ അമേരിക്ക, തായ്‌ലന്ഡ്, ശ്രീലങ്ക മലേഷ്യ, വിയറ്റ് നാം.

വിവരണം
ഉഷ്ണമേഖലാ പഴമാണ് ‘ഡ്രാഗൺ ഫ്രൂട്ട്’. വ്യാളിയുടെ രൂപത്തിലുള്ള ഒരു പഴമാണിത്. കള്ളിമുള്‍ വർഗ്ഗത്തിൽ പെട്ട ചെടിയാണ് ഇത്. മരങ്ങളിൽ പടർന്നു വളരുന്ന ഇവയിൽ ഇലകൾ കാണാറില്ല. തണ്ടിൽ ജലം ശേഖരിച്ചു വയ്ക്കുന്ന സ്വഭാവമുള്ള ഡ്രാഗൺ ഫ്രൂട്ട് മരങ്ങളിലോ, മതിലിലോ വേരുകൾ പിടിച്ച് വളരും. ധാരാളം ശാഖകൾ താഴേക്ക് ഒതുങ്ങിയ നിലയിൽ കാണാം. ഇവയുടെ അഗ്രഭാഗത്തായി വിരിയുന്ന പൂക്കൾ രാത്രിയിൽ കാണപ്പെടുന്നു. കായ്കൾ പാകമാകുമ്പോൾ റോസ് നിറം പ്രാപിക്കും.പൂക്കൾക്ക് സുഗന്ധമുള്ളതിനാൽ ഉദ്യാനസസ്യമായും വളർത്താറുണ്ട്.രാത്രിയിലാണ് പൂവ് വിരിയുക. ദഹനത്തെ സഹായിക്കുന്നത്തിനുള്ള കഴിവുണ്ട് ഈ പഴത്തിന്.

ഭക്ഷ്യയോഗ്യത
പഴത്തിന്റെ ഈ വിത്തുകൾ സലാഡ്,വീഞ്ഞ്,പഴച്ചാർ എന്നിവ ഉണ്ടാക്കാൻ ഉപയോഗിക്കുന്നു.പഴങ്ങൾ ആണ് ഭക്ഷ്യയോഗ്യമായിട്ടുള്ളത്.

രുചി
മധുരവും ഇളം പുളിയും കലർന്ന സ്വാദുള്ള പഴങ്ങളാണ് ഇവ. പഴക്കാമ്പിൽ പേരക്കയുടെ സ്വാദാണ്.

ഘടകങ്ങൾ
• വൈറ്റമിൻ,
• കാല്സ്യം ,
• ധാതുലവണങ്ങൾ
• മാംസ്യം-കൊഴുപ്പ്

കൃഷിരീതി
വിത്ത് പാകിയാണ് കൃഷി. രാജ്യങ്ങളിൽ മൂപ്പെത്തിയ വള്ളികൾ മുട്ടുകളോടെ മുറിച്ച് മണൽ നിറച്ച ചെറുകവറുകളിൽ നട്ടുവളർത്തി ഒരു വർഷം പരിചരിച്ച് അനുയോജ്യമായ സ്ഥലം കണ്ടെത്തി കൃഷി ചെയ്യാം. മൂന്നുവർഷം കൊണ്ട് പൂവിട്ട് ഒരുമാസം കൊണ്ട് പഴങ്ങൾ വിളയും.പഴക്കാമ്പിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിരിക്കുന്നു. വേനൽ കാലത്ത് കായ്കളുണ്ടാകാറുണ്ട്.
ഉണക്കിപ്പൊടിച്ച ചാണകം വളമായി നല്കുന്നു. തണ്ടിൽ ചെറിയ മുള്ളുകൾ ഉള്ളതിനാൽ പക്ഷികളുടെ ശല്യം പഴങ്ങളിൽ കുറവാണ്. ജലസേചനവും കുറച്ചുമതി. ഡ്രാഗണ്ഫ്രൂട്ടിന്റെ സസ്യഭാഗങ്ങൾ മുറിച്ച് വേരുപിടിപ്പിച്ചാണ് നടുന്നത്. കൃഷിയിടത്തിൽ വെള്ളക്കെട്ട് പാടില്ല. വലിയ ചെടിച്ചട്ടികളിലും നടാം. അമിതമായി ജലസേചനം നല്കിിയാൽ ഇവ നശിച്ചുപോകാൻ സാധ്യതയുണ്ട്. കാര്യമായി പരിചരണം ആവശ്യമില്ലെങ്കിൽ തന്നെ വേരുകളുടെ സാമീപ്യമുള്ളിടത്ത് ചാണകപ്പൊടി ചേർക്കുന്നത് വളർച്ചയെ ത്വരിതപ്പെടും. പഴം സ്വാദിഷ്ടവും പോഷകസമ്പൂർണ്ണവുമാണ്.
വയലറ്റ്‌ കളറിൽ ഡ്രാഗൺ ആകൃതിയിലുള്ള ഡ്രാഗൺ ഫ്രൂട്ടിനകത്ത്‌ തൂവെള്ള നിറമുള്ള മാംസളഭാഗത്ത്‌ കറുത്ത ജീരകം കുടഞ്ഞിട്ട പോലെ കുരുകൾ കാണപ്പെടുന്നു. ഈ പഴം വളരെ മൃദുവാണ്‌.

സ്ട്രോബറി

സ്വദേശം
വിദേശ രാജ്യങ്ങൾ

ഇനങ്ങൾ
ഫ്രഗേറിയ അമമാസ

വിവരണം
ഒരു ശീതകാല വിളയാണ് സ്ട്രോബറി. പഴങ്ങൾക്ക് ആദ്യം പച്ച നിറവും പഴുക്കുമ്പോൾ നല്ല ചുമന്ന നിറവും ആയിരിക്കും. ഇത് ഒരു ഉദ്യാന സസ്യം ആയി നട്ട് വളർത്തുന്നുണ്ട്. സ്ട്രോബെറി തറയിൽ പറ്റിയാണ് വളരുന്നത്. കൂർക്കകയുടെ ഇലയുടെ അകൃതിയിൽ മൂന്നു പത്രങ്ങളോടു കൂടിയതാണ് ഇല. ഇലയുടെ മുകളിൽ മൃദുവായ രോമങ്ങൾ ധാരാളമായി കാണപ്പെടുന്നു.

ലഭ്യമായ സ്ഥലങ്ങൾ
കേരളം

രുചി
പഴത്തിന് പുളിപ്പ് കലർന്ന മധുരരസം ആയിരിക്കും.

ഭക്ഷ്യയോഗ്യത
ഐസ്ക്രീമിലെയും ചോക്ലേറ്റിലെയും ഒരു ചേരുവ ആണ് സ്ട്രോബെറി.

ഘടകങ്ങൾ
• വിറ്റാമിനുകൾ,
• ധാതുക്കൾ,
• ഫാറ്റി ആസിഡ്
• പ്രോട്ടീനുകൾ

ഔഷധയോഗ്യം
വാർദ്ധക്യം തടയാനും അർബുദത്തെ തടയാനും സ്‌ട്രോബറിയ്ക്ക് കഴിവുണ്ട്. രക്തത്തിലെ ആന്റി്ഒക്സിടന്റുകൾ കൂട്ടാനും ഈ പഴം സഹായിക്കുന്നു. പ്രമേഹം, ഹൃദ്രോഗം എന്നിവ വരാനുള്ള സാധ്യതയെ കുറക്കുന്നു. സ്ട്രോബറി കഴിച്ചാൽ രക്ത സമ്മർദം കുറയുമെന്ന് തെളിഞ്ഞിട്ടുണ്ട് . സ്ട്രോബറിയിൽ ധാരാളം ആന്റി, ഒക്സിടന്റുകൾ അടങ്ങിയിരിക്കുന്നതിനാൽ ഇത് രക്തകുഴലുകളിൽ ഉള്ള ലൈനിങ്ങിനെ റിലാക്സ് ചെയുകയും തല്ഫലം ആയി ആർട്ടറികൾ വികസിക്കുകയും രക്തസമ്മർദ്ധം കുറയുകയും ചെയുന്നു. സ്‌ട്രോബറി അൾസറിനെ പ്രതിരോധിക്കും. സ്ട്രോബെറിയിലെ വൈറ്റമിൻ സി ചർമത്തിലെ ചുളിവുകൾ അകറ്റുവാനും അങ്ങനെ പ്രായം തോന്നുന്നത് കുറയാനും സഹായിക്കും. ആന്റിി ഒക്സിടന്റ്റ്കളുടെ കലവറയായ സ്ട്രോബെറി പ്രമേഹ രോഗത്തെ ചെറുക്കും. പല്ലിന്റെ വെണ്മ നിലനിർത്താൻ സഹായിക്കുന്ന വിറ്റാമിന്‍ സി കൊണ്ട് സമ്പുഷ്ടമാണ് സ്‌ട്രോബറി. സ്ട്രോബെറി പേസ്റ്റ് രൂപത്തിൽ ആക്കി ദിവസവും പല്ല് തേച്ചാൽ പല്ല് നല്ലപോലെ വെളുക്കും.

കൃഷിരീതി
മണൽ കൂടിയ മണ്ണാണ് സ്ട്രോബെറിക്ക് ഏറ്റവും അനുയോജ്യം. പശിമരാശി കൂടിയ മണ്ണിൽ വേരു ചീയൽ വ്യാപകമായി കണ്ടുവരുന്നു. നേരിയ പുളി രസമുളള മണ്ണാണ് സ്ട്രോബെറിക്ക് നല്ലത്. നന്നായി കിളച്ചൊരുക്കി ഒരു മീറ്റർ വീതിയിലും അനുയോജ്യമായ നീളത്തിലും തവാരണകൾ എടുക്കേണ്ടതാണ്. ഇതിൽ 60 സെ. മീ അകലത്തിൽ രണ്ടു വരികളായി സ്ട്രോബെറി 50 സെ. മീ അകലത്തിൽ നടാവുന്നതാണ്. സാധാരണയായി സ്ട്രോബെറി വളളിത്തലകൾ ഉപയോഗിച്ചാണ് നടുന്നത്. എന്നാൽ ടിഷ്യൂകൾചർ വഴിയും പ്രജനനം സാധ്യമാണ്. വളർച്ച കുറഞ്ഞയിനങ്ങൾ അകലം കുറച്ചും നടാവുന്നതാണ്. 120 സെ. മീ. വീതിയിൽ അനുയോജ്യമായ നീളത്തിൽ തവാരണകൾ എടുത്ത് അതിൽ 4 വരികളായി ചെടികൾ നടാം. ഏപ്രിൽ- മേയ് മാസങ്ങളിൽ വളളിത്തലപ്പുകൾ നീളുമ്പോൾ ചെറിയ വടികൾ കൊണ്ട് തടത്തിലേക്ക് കയറ്റിയിടേണ്ടതാണ്. പാകമായ സ്ട്രോബെറി മണ്ണിൽ തട്ടിയാൽ പെട്ടെന്നു തന്നെ ചീഞ്ഞു പോകുന്നതിനാൽ ഉണങ്ങിയ വാഴയില കൊണ്ടോ കരിയില ഉപയോഗിച്ചോ പുതയിടണം. പോളിഹൗസില്‍ കൃഷി ചെയ്യുമ്പോൾ പുതയിടാൻ പോളിത്തീന്‍ ഷീറ്റുകൾ ഉപയോഗിക്കാവുന്നതാണ്. വർഷത്തിൽ ഏപ്രില്‍-മേയ് മാസങ്ങളാണ് ഏറ്റവും അനുയോജ്യം.
മഴക്കാലത്തു വേരു ചീയൽ സ്ട്രോബെറിയിൽ വ്യാപകമായി കണ്ടു വരുന്നു. കോപ്പർ ഓക്സിക്ലോറൈഡ് 2 ഗ്രാം ഒരു ലിറ്റർ എന്ന തോതിൽ തടത്തിൽ ഒഴിച്ചു കൊടുക്കുന്നത് ഈ രോഗത്തെ ചെറുത്തു നില്ക്കാൻ സഹായിക്കും. സ്ട്രോബെറിയിൽ എല്ലാ സീസണിലും ഇലപ്പൊട്ടു രോഗം കണ്ടുവരുന്നുണ്ട്. ഡൈതീൻ എം 45 എന്ന കുമിൾ നാശിനി 3 ഗ്രാം ഒരു മീറ്റർ വെളളത്തിൽ കലക്കി തുടക്കത്തിൽ തന്നെ സ്പ്രേ ചെയ്താൽ ഈ കുമിൾ രോഗത്തെ ഫലപ്രദമായി ചെറുത്തു നിർത്താവുന്നതാണ്.
പകലിന്റെ ദൈർഘ്യം കുറയുമ്പോഴാണ്‌ സാധാരണ സ്ട്രോബെറി പൂക്കാറുളളത്. അന്തരീക്ഷതാപം ക്രമാതീതമായി കുറയുമ്പോൾ പൂക്കളുടെ എണ്ണവും കുറയുന്നതായി കാണപ്പെടുന്നു. ചിലയിനങ്ങളിൽ ആദ്യം ഉണ്ടാകുന്ന പൂക്കൾ കൊഴിച്ചു കളയുന്നത് കനത്ത വിളവ് ഉണ്ടാക്കാൻ സഹായകമാണ്. പൂ വിരിഞ്ഞ് ദിവസത്തിനുളളിൽ അത്യാകർഷകമായ ചുവപ്പു നിറത്തോടു കൂടിയ സ്ട്രോബെറി പഴുത്തു പാകമാകുന്നു. അന്തരീക്ഷത്തിലെ താപനില കൂടുന്നതനുസരിച്ചു പാകമാകാനുളള സമയവും കുറഞ്ഞു വരുന്നു. മാർച്ച്‌ മുതൽ ജൂലൈ വരെയുള്ള മാസങ്ങളിൽ സ്ട്രോബെറി വള്ളി വീശി വളരുന്നു. ഓരോ മുട്ടിൽ നിന്നും വേരിറങ്ങി കൊച്ചു ചെടികൾ ഉണ്ടാകുന്നു. ഇത്തരം ചെടികളെ ഉടൻ തന്നെ പറിച്ചു മാറ്റാവുന്നതാണ്.
മെച്ചപ്പെട്ട വിളവ് ഉറപ്പു വരുത്തുവാൻ സമീകൃതമായ വളപ്രയോഗം നടത്തേണ്ടതാണ്. ഒരു ഹെക്ടറിൽ 20 ടണ്ണോളം ജൈവവളം ആവശ്യമാണ്. വര്ഷിത്തില്‍ 3 തവണ രാസവളം നല്കപണം. മഴക്കാലം തുടങ്ങുമ്പോൾ തന്നെ ഹെക്ടറിന് 40 കിലോഗ്രാം ഭാവഹവും 20 കിലോഗ്രാം ക്ഷാരവും നല്കേണ്ടതാണ്. ഒക്ടോബര്‍, നവംബര്‍ മാസത്തിൽ പൂക്കുന്നതിനു മൂന്നോടിയായി 20 കിലോഗ്രാം പാക്യജനകം നല്കണം. ഒന്നാം ഘട്ട വിളവെടുപ്പിനു ശേഷം 20 കിലോഗ്രാം പാക്യജനകവും, 40 കിലോഗ്രാം ഭാവഹവും 20 കിലോഗ്രാം ക്ഷാരവും നല്കുന്നത് സ്ട്രോബെറി വളളി വീശി വളരാൻ സഹായിക്കും. പാക്യജനകം ദ്രവരൂപത്തിൽ വളരെ കുറഞ്ഞ വീര്യത്തിൽ ഓഗസ്റ്റ് മാസത്തിൽ സ്പ്രേ ചെയ്യുന്നത് ഇതിന്റെ വളർച്ചയ്ക്ക് നല്ലതായി കണ്ടിട്ടുണ്ട്. വളരെയധികം ശ്രദ്ധ ആവശ്യമുളള ചെടിയാണ് സ്ട്രോബെറി. വേരുകൾ ഉപരിതലത്തിൽ തന്നെ തങ്ങി നില്ക്കുന്നതിനാൽ ഇടയ്ക്കിടെയുളള ജലസേചനം ചെടിയുടെ വളർച്ചയ്ക്ക് അത്യാവശ്യമാണ്. കണിക ജലസേചനം അല്ലെങ്കിൽ സ്പ്രിംഗിൾ വഴിയുളള ജലസേചനമാണ് ചെടിയുടെ വളർച്ചയ്ക്ക് ഉത്തമം. ദിവസവും ചെറിയ തോതിൽ നനച്ചു കൊടുക്കുന്നതാണ് രണ്ടു മൂന്നു ദിവസം ഇടവിട്ടു നനയ്ക്കുന്നതിനെക്കാൾ അഭികാമ്യം.
രോഗങ്ങൾ തടയുന്നതിനു പുറമെ യുവത്വം നിലനിർത്താനുള്ള കഴിവും ഇവയ്ക്കുണ്ട്. ചെടിയിൽ വച്ചു തന്നെ പഴുക്കുന്ന പഴമായതിനാൽ വിളവെടുക്കുമ്പോൾ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. പുറം തൊലി പകുതി മുതൽ മുക്കാൽ ഭാഗത്തോളം ചുവക്കുമ്പോഴാണ് വിളവെടുക്കുന്നത്. വിളവെടുപ്പു സമയത്തു 2-3 ദിവസം ഇടവിട്ടു വിളവെടുക്കാവുന്നതാണ്.

റെയ്ൻഫോറെസ്റ്റ്പ്ല൦

ശാസ്ത്രീയ നാമം Candolleana Eugenia

കുടുംബം
Myrtaceae

സ്വദേശം
ബ്രസീൽ

വിവരണം
വളരെ അപൂർവമായി കാണപ്പെടുന്ന ഒരു പഴമാണിത്. ഈ ഫലത്തിന് പർപ്പിൾ കലർന്ന കറുപ്പ് നിറമാണ്‌ ഉള്ളത്. ഇതിന്റെ ഇലയ്ക്ക് നല്ല മിനുസമാണ്. പഴത്തിന് അകത്തു വെളുത്ത പൾപ്പ് ആണ് ഉള്ളത്. ഇതിനകത്ത് ഒരു വിത്ത് മാത്രമേ കാണുകയുള്ളൂ അപ്പൂർവമായി ഇരട്ട വിത്ത് കാണപ്പെടുന്നു. പഴത്തിന് മിതമായ സൗരഭ്യവും ആണ് ഉള്ളത്.

ലഭ്യമായ സ്ഥലങ്ങൾ
കേരളം

രുചി
മിതമായ മധുരം

ഭക്ഷ്യയോഗ്യത
ഈ ഫലം ഉപയോഗിച്ച് ജാം നിർമ്മിക്കുന്നു.

ഘടകങ്ങൾ
• വിറ്റാമിനുകൾ
• പ്രോട്ടീനുകൾ

ഔഷധയോഗ്യം
ഈ ചെടിയുടെ ഇലയിൽ നിന്നും വേർതിരിച്ചെടുക്കുന്ന ഔഷധം വേദന, പനി തുടങ്ങിയവയുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്നു.

കൃഷിരീതി
ഈ മരം 3-6 m വരെ ഉയരത്തിൽ വളരുന്നു. നവംബർ മുതൽ ജനുവരി വരെയാണ് ഇതിന്റെ പൂക്കാലം. വെളുത്ത പൂക്കൾ ആണ് ഇവയ്ക്കുള്ളത്. ഫെബ്രുവരി മാർച്ച്‌ ആകുമ്പോൾ ഈ പഴം പാകമാകുന്നു. 20 മുതല്‍ 25 മില്ലിമീറ്റർ വരെ നീളമുള്ളതാണ് പഴം. വിത്ത് മുളപ്പിച്ച് ആണ് പുതിയ ചെടികൾ ഉണ്ടാക്കുന്നത്. തൈ നട്ട് രണ്ട് വർഷം കൊണ്ട് ഇത് ഫലം തരും. നല്ല സൂര്യപ്രകാശം ഇതിന്റെ വളർച്ചയ്ക്ക് ആവശ്യമാണ്‌ . കൂടാതെ നല്ല ജലസേചനവും നല്കണം

പ്ലം പഴങ്ങൾ

ശാസ്ത്രീയ നാമം
പ്രൂണുസ്

കുടുംബം
റോസാസീ

സ്വദേശം
വിദേശി

വിവരണം
ഒരു ശീത കാല പഴവർഗ്ഗമാണ് പ്ലം. നിറം, വലിപ്പം എന്നിവയെ അടിസ്ഥാനമാക്കി പലതരം പ്ലം നിലവുലുണ്ട്. . നീല കലർന്ന പച്ച ഇലകൾ ആണ് ഇവയ്ക്ക് ഉള്ളത്. മണം ഉള്ള പൂക്കളും നിറമുള്ള പഴങ്ങളും ഇവയുടെ പ്രത്യേകതയാണ്.

ലഭ്യമായ സ്ഥലങ്ങൾ
കേരളം

രുചി
വളരെ സ്വാദേറിയ ഒരു ഫലവർഗ്ഗമാണ് പ്ലം.

ഭക്ഷ്യയോഗ്യത
പഴങ്ങൾ മാംസളം ഉള്ളത് ആയിരിക്കും . ഇതാണ് ഭക്ഷ്യയോഗ്യമായിട്ടുള്ളത്. ജാം, വൈൻ, മദ്യം എന്നിവയുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്ന ഒരു പഴവർഗ്ഗമാന് പ്ലം(Plum). പഴമായിട്ടും സംസ്‌കരിച്ചും ഉണക്കിയും ഇവ കഴിക്കാറുണ്ട്‌.

ഘടകങ്ങൾ
• വിറ്റാമിൻ സി,കെ,എ,
• ഫൈബർ
• വിറ്റാമിൻ ബി6

ഔഷധയോഗ്യം
ശരീരത്തിലെ ചില കൊഴുപ്പുകൾക്ക് ഓക്‌സിജൻ അടിസ്ഥാനമാക്കി ഉണ്ടാകുന്ന തകരാറുകൾ തടയാൻ ഇവ സഹായിക്കും. ഉണങ്ങിയ പ്ലം കഴിക്കുന്നത് അസ്ഥി ക്ഷയം സംഭവിക്കുന്നത് തടയുന്നു. നിരവധി ധാതുക്കൾ അടങ്ങിയിട്ടുള്ളതിനാൽ പ്ലം ഹൃദയത്തിനും ഏറെ നല്ലതാണ്‌. ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാനും പക്ഷാഘാതത്തിനുള്ള സാധ്യത കുറയ്‌ക്കാനും ഇവ സഹായിക്കും. ചില പ്ലമ്മിൽ അടങ്ങിയിട്ടുള്ള അന്തോസയാനിൻ എന്നറിയപ്പെടുന്ന ചുവന്ന-നീല നിറം സ്വതന്ത്ര റാഡിക്കലുകൾ ക്രമാതീതമായി ഉയരുന്നത്‌ മൂലമുണ്ടാകുന്ന അർബുദത്തെ തടായാൻ സഹായിക്കും. പ്ലമിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ കെ ശരീരത്തിൽ അനാവശ്യമായി രക്തം കട്ടപിടിക്കുന്നത് തടയും. പ്ലമിലെ ആന്തോസിയാനിൻ എന്ന ചുവന്ന-നീല നിറം ശ്വാസകോശം, വായ തുടങ്ങിയ ഭാഗങ്ങളെ ബാധിക്കുന്ന അർബുദത്തെ പ്രതിരോധിക്കും. കണ്ണിലെ റെറ്റിനയ്ക്ക് ഏറ്റവും നല്ലതാണ് ഇതിൽ അടങ്ങിയിട്ടുള്ള സിയക്സാന്തിൻ എന്നറിയപ്പെടുന്ന ഫൈബർ. ദഹന സംവിധാനത്തെ നിയന്ത്രിക്കുന്ന സോർബിറ്റോളും ഇനാറ്റിനും ധാരാളം അടങ്ങിയിട്ടുള്ളതിനാൽ ദഹനം സുഗമമാകുന്നു. രോഗപ്രതിരോധ ശേഷി കൂട്ടാൻ ഇതിലടങ്ങിയിരിക്കുന്ന വിറ്റാമിൻ സി സഹായിക്കും. പ്ലമിൽ അടങ്ങിയിരിക്കുന്ന ലയിക്കുന്ന ഫൈബർ കൊളസ്ട്രോൾ നിയന്ത്രണവിധേയമാക്കും.

കൃഷിരീതി
5 m ഓളം ഉയരത്തിൽ വളരുന്നു ഒരു വനസസ്യമാണ് പ്ലം. ഇതിൽ ആണ്‍ ചെടികളും പെൺ ചെടികളും ഉണ്ട്. പെണ് ചെടികളിൽ മാത്രമേ കായ്കൾ ഉണ്ടാകാറുള്ളു. വളരെ ഭംഗിയുള്ള ചെടികൾ ആണ് ഇവ. പഴങ്ങൾ ഗോളാകൃതിയിൽ ആയിരിക്കും. പഴങ്ങൾക്ക് ഒന്ന് മുതല്‍ മൂന്ന് ഇഞ്ച്‌ വ്യാസം ഉണ്ടായിരിക്കും. പഴത്തിന് അകത്ത് ഒരു വിത്ത് മാത്രമേ ഉണ്ടായിരിക്കുകയുള്ളു.

മറ്റു ഉപയോഗങ്ങൾ
കടും വർണത്തിലുള്ള പ്ലം ഏത്‌ രീതിയിൽ ഉപയോഗിച്ചാലും ആരോഗ്യദായകങ്ങളാണ്‌ പ്ലം പഴങ്ങൾ. സൂപ്പർ ഓക്‌സൈഡ്‌ അനിയോൺ റാഡിക്കലെന്ന വിനാശകരമായ ഓക്‌സിജൻ റാഡിക്കലിനെ നിർവീര്യമാക്കാൻ ശേഷിയുള്ള ആന്റി ഓക്‌സിഡന്റുകളാൽ സമൃദ്ധമാണ്‌ പ്ലം. പ്രൂണ്സ് എന്നറിയപ്പെടുന്ന ഉണങ്ങിയ പ്ലമ്മിൽ അസ്ഥി ക്ഷതത്തെ തടയുന്ന ചെമ്പും ബോറോണും ധാരാളം അടങ്ങിയിട്ടുണ്ട്‌. ഇനുലിൻ എന്നറിയപ്പെടുന്ന ഫൈബർ ഇവിയിലടങ്ങിയിട്ടുണ്ട്‌. കുടലിലെ ബാക്ടീരിയയാൽ ഇവ വിഘടിക്കുകയും ദഹന സംവിധാനത്തിൽ അമ്ലാന്തരീക്ഷം ഉണ്ടാക്കുകയും ചെയ്യും. ശരീരത്തിലേക്കുള്ള ഇരുമ്പിന്റെ ആഗിരണം ഉയർത്താനും പ്ലം സഹായിക്കുമെന്ന്‌ ചില ഗവേഷണങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്‌. നിയാസിൻ, വിറ്റാമിൻ ബി6, കാർബോഹൈഡ്രേറ്റിനെ വിഘടിപ്പിക്കുന്ന ഫെനോലിക്‌ ആസിഡ്‌ സംയുക്തം തുടങ്ങി നിരവധി ബി കോംപ്ല്‌ക്‌സ്‌ സംയുക്തങ്ങൾ പ്ലമ്മിൽ അടങ്ങിയിട്ടുണ്ട്‌

ലോങ്ങൻ പഴം

ലഭ്യമായ സ്ഥലങ്ങൾ
മലയോര പ്രദേശങ്ങൾ

രുചി
മാധുര്യം നിറഞ്ഞതാണ്‌.

വിവരണം
മലയോരങ്ങളിൽ വളരുന്ന ഫലവർഗ്ഗ സസ്യമാണ് ‘ലോങ്ങൻ’. മലയടിവാരങ്ങളിലും ഇവ വളർത്താം . നാൽപതടിയോളം ഉയരത്തിൽ ശാഖോപശാഖകളോടെ പടർന്നു പന്തലിച്ചുവളരുന്ന സ്വഭാവം. ചെറിയ ഇലകളാണ് ഉണ്ടാവുക. തളിരിലകൾക്ക് മങ്ങിയ പച്ചനിറം. വർഷത്തിൽ ഒന്നിലേറെ പ്രാവശ്യം പൂത്തു കായ്പിടിക്കുന്ന സ്വഭാവവുമുണ്ട്. ശാഖാഗ്രങ്ങളിൽ ചെറുപൂക്കൾ കുലകളായി ഉണ്ടാകുന്നു.
മുന്തിരിക്കുലകൾ പോലെ ചെറുകായ്കൾ പൂവിരിഞ്ഞശേഷം ചെടിയിലാകെ കാണാം.

ഭക്ഷ്യയോഗ്യത
പാകമായ കായ്കളുടെ തൊലി കളഞ്ഞ് അതിനുള്ളിലെ പൾപ്പ് ഭക്ഷ്യയോഗ്യമാണ്.

ഘടകങ്ങൾ
• പോഷകങ്ങൾ

കൃഷിരീതി
പഴങ്ങളിൽനിന്നു ലഭിക്കുന്ന ചെറുവിത്തുകൾ കൂടകളിൽ പാകി കിളിർപ്പിക്കുന്ന തൈകൾ നടാം. മലയോര പ്രദേശങ്ങളാണ് ലോങ്ങന്റെ വളർച്ചയ്ക്ക് കൂടുതൽ അനുയോജ്യമായത്. മഴക്കാലാരംഭത്തിൽ ജൈവവളങ്ങൾ ചേർക്കാം. വേനൽകാലത്ത് ചെറുതൈകൾക്ക് പരിമിതമായ ജലസേചനവും ആകാം. ചെടികൾ വളർന്നു വരുമ്പോൾ പരിചരണം കാര്യമായി ആവശ്യമില്ല. ലോങ്ങൻ വൃക്ഷം ഫലംതരാൻ അഞ്ചുവർഷം കഴിയണം. തണൽ നല്കുന്ന ഈ നിത്യഹരിത സസ്യം പാതയോരങ്ങളിൽ വളർത്താനും യോജിച്ചതാണ്. പാകമായ കായ്കൾ മഞ്ഞനിറമാകുമ്പോൾ ശേഖരിക്കാം.

ബബ്ലിമാസ്

മറ്റു പേരുകൾ
ബബ്ലൂസ് നാരങ്ങ , കമ്പിളിനാരങ്ങ,ഗ്രേപ്പ് ഫ്രൂട്ട്.

കുടുംബം
നാരകം

സ്വദേശം
മലേഷ്യ.

രുചി
ഇതിന്റെ അല്ലികൾക്ക് നല്ല മാധുര്യമാണ്.

വിവരണം
ഒരു തരം നാരകമാണ് ബബ്ലൂസ് നാരകം ഇടത്തരം വലിപ്പത്തിൽ വളരുന്ന ഒരു മരമാണ്. ഒരു നാളികേരത്തോളം വലിപ്പം വരുന്നവയാണ് (15-25 സെന്റി മീറ്റർ) ഇതിന്റെ ഫലം. നാരകത്തിന്റെ കുടുംബത്തിൽ ഏറ്റവും വലിപ്പമുള്ള ഫലം ഇവയുടേതാണ്. മധുരമുള്ള അല്ലികളുള്ള ഇതിന്റെെ ഫലം വെള്ള/ചുവപ്പ് നിറങ്ങളിൽ സാധാരണയായി കണ്ടുവരുന്നു. ഉള്ളിലെ കാമ്പിനുമേലെയായി നല്ല ഒരു പുറം ആവരണവും ഇവയ്ക്കുണ്ട്. തോടിന്റെ ഉൾഭാഗം സ്‌പോഞ്ച് പോലെയാണ്. നാരകവർഗ്ഗത്തിലേറ്റവും വലിയ ഫലങ്ങളുണ്ടാകുന്ന സസ്യങ്ങളിലൊന്നാണ് ബബ്ലിമാസ്. ഉഷ്ണമേഖലാ പ്രദേശങ്ങളിലാകെ കാണുന്ന ഈ വൃക്ഷത്തെ പതിനഞ്ചടിയിലേറെ ഉയരത്തിൽ ശാഖകളോടെ വളരുന്നു.കമ്പുകളിലും തടിയിലും മുള്ളുകൾ ഉണ്ടാകും. വലിയ ബോളു പോലെയുള്ള കായ്കളാണ് ബബ്ലിമാസിൽ ഉണ്ടാകുന്നത്. കട്ടിയുള്ള പുറന്തോടിനുള്ളിൽ ധാരാളം അല്ലികളുണ്ടാകും.

ഭക്ഷ്യലഭ്യത
അല്ലികളുടെ പുറത്തെ തൊലിപൊളിച്ച് മാംസളമായ ഭാഗം കഴിക്കാം.

ഘടകങ്ങൾ
• കാർബോ ഹൈഡ്രേറ്റ്
• കാത്സ്യം
• ജീവകങ്ങൾ

താഴെ പറയുന്ന രോഗത്തിനു ബംബ്ലിസ് ഉപയോഗിക്കുന്നു.
ബബ്ലൂസ് നാരങ്ങ പ്രമേഹ നിയന്ത്രണത്തിന് സഹായിക്കും. ഇത് കഴിക്കുന്നത് ദഹനത്തെ സഹായിക്കും.

കൃഷിരീതി
വേനല്ക്കാ ലമാണ് ബബ്ലിമാസ് വൃക്ഷത്തിന്റെ പഴങ്ങളുടെ കാലം. ഒരു വൃക്ഷത്തിൽ തന്നെ ഒട്ടേറെ പഴങ്ങളുണ്ടാകും. കൃഷി ചെയ്യാൻ ഇവയുടെ കായ്കൾക്ക് ഉള്ളിൽ നിന്ന് ശേഖരിക്കുന്ന വിത്തുകൾ പാകി കിളിർപ്പിച്ചതോ, ഒട്ടു തൈകളോ ഉപയോഗിക്കാം. ഒട്ടുതൈകൾ രണ്ടുമൂന്നു വർഷത്തിനുള്ളിൽ തന്നെ കായ്ഫലം നല്കിത്തുടങ്ങും

ചെറുനാരകം

മറ്റു പേരുകൾ
നാരങ്ങ

ശാസ്ത്രീയ നാമം
സിട്രസ് ഓറാന്റിഫോളിയ

കുടുംബം
റുട്ടെസിയ

സ്വദേശം
മദ്ധ്യ പൂർവേഷ്യ

വിവരണം
ആയുർവേദത്തിൽ സമാനതകളില്ലാത്ത ഒരു ഫലമാണ് ചെറുനാരകം . ഹിന്ദുക്കൾ വേദപൂജക്കായി ഉപയോഗിക്കുന്ന അപൂർവ്വം ഫലങ്ങളിലൊന്നാണ് ചെറുനാരങ്ങ. മുള്ളോടുകൂടിയ വൃക്ഷമാണ് ചെറുനാരകം. വെളുത്ത ചെറുപൂവുകൾക്ക് ഹൃദ്യമായ മണമുണ്ട്. നാരങ്ങയ്ക്ക് പച്ചനിറവും പാകമാവുമ്പോൾ മഞ്ഞനിറവുമാണ്. പേരിൽ ചെറുനാരങ്ങ എന്നറിയപ്പെടുന്ന ഈ ഫലം ഔഷധസമൃദ്ധിയുടെ കാര്യത്തിൽ വളരെ വലിയൊരു ഫലമാണ്. ശരീരത്തിനും ചർമ്മത്തിനും ഒരുപോലെ ഗുണകരമായ ഒരു പഴവർഗ്ഗമെന്നതുകൊണ്ട് തന്നെ സൗന്ദര്യ പരിപാലനത്തിന് നാരങ്ങയുടെ സ്ഥാനം വളരെ വലുതാണ്.

ലഭ്യമായ സ്ഥലങ്ങൾ
തെക്കേ ഏഷ്യ,വടക്കേ ആഫ്രിക്ക, വെസ്റ്റിൻഡീസ് , വടക്കേ അമേരിക്ക,കേരളം

രുചി
പുളിപ്പ് രസമാണ്.

ഭക്ഷ്യയോഗ്യത
നാരങ്ങ പിഴിഞ്ഞ് ജ്യുസ് ആയും,അച്ചാർ ആയുമൊക്കെ ഭക്ഷ്യയോഗ്യമാണ്.

ഘടകങ്ങൾ
• വിറ്റാമിൻ സി
• ജീവകങ്ങളും പൊട്ടാസ്യവും ഫ്ലവനോയിഡുകളും
• സിട്രിക് ആസിഡ്

ഔഷധയോഗ്യം
പഴുത്തകായ ആയുർവേദത്തിലും നാട്ടുചികിത്സയിലും ഔഷധമായി ഉപയോഗിക്കപ്പെടുന്നു. നാരങ്ങയിലുള്ള ഫ്ലവനോയിഡുകൾ ശരീരത്തിൽ നീരുകെട്ടൽ , പ്രമേഹത്തോടനുബന്ധിച്ച്‌ ചെറു രക്‌തഞരമ്പുകൾ പൊട്ടിയുണ്ടാകുന്ന രക്‌തസ്രാവം , അണുപ്രസരണം മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ , പിത്തം എന്നിവയെ ശമിപ്പിക്കാൻ സഹായിക്കുന്നു. നാരങ്ങവെള്ളം ശരീരത്തിലെ ക്ഷീണം അകറ്റുന്നതിന് ഉത്തമമാണ്. സ്കർവി അഥവാ മോണവീക്കം നാരങ്ങാനീര്‌ കുടിച്ചാൽ മാറുമെന്ന്‌ തെളിഞ്ഞതോടെയാണ്‌ നാരങ്ങ ഒരു രോഗ സംഹാരിയായി അറിയപ്പെട്ടു തുടങ്ങിയത്‌. ചെറുനാരങ്ങ ടോൺസിലൈറ്റിസിനു ശമനമുണ്ടാക്കാൻ നാരങ്ങാ നീര്‌ പുരട്ടുന്നത്‌ നല്ലതാണ് . ശബ്ദം അടയുന്ന അവസ്ഥയും പനിയും നാരങ്ങാനീരിന്റെ ഉപയോഗത്തിലൂടെ കുറയ്ക്കാമെന്ന് കണ്ടുപിടിച്ചു. കാൻസർ തുടങ്ങി സൂര്യപ്രകാശമേൽക്കുന്നത് വഴിയുണ്ടാകുന്ന ചർമ്മ പ്രശ്നങ്ങൾക്കും നാരങ്ങ ഫലപ്രദമാണ് .

മറ്റു ഉപയോഗങ്ങൾ
1. ചെറുനാരങ്ങാനീര് തേനോ പഞ്ചസാരയോ ചേർത്ത് കഴിക്കുന്നത് ദഹനം വർദ്ധിപ്പിക്കുകയും ഉദരരോഗങ്ങൾ കുറയ്ക്കുകയും ചെയ്യും.
2. നാരങ്ങാവെള്ളം ശീലമാക്കുന്നത് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കും.
3. തുളസിയില നീരും ചെറുനാരങ്ങാനീരും സമം ചേർത്ത് പുരട്ടിയാൽ വിഷജീവികൾ കടിച്ചുള്ള നീരും വേദനയും മാറും.
4. ചെറുനാരങ്ങാനീര് തലയിൽ തേച്ചു പിടിപ്പിക്കുന്നതും വെളിച്ചെണ്ണയ്ക്കൊപ്പം തലയിൽ തേക്കുന്നതും താരൻ ശമിപ്പിക്കും.
5. നാരങ്ങാനീര് ശർക്കര ചേർത്ത് രണ്ടുനേരം കഴിക്കുന്നത് ചിക്കൻ പോക്സിന് നല്ലതാണ്.
6. നാരങ്ങാനീരിൽ തുളസിയില അരച്ച് മുറിവിൽ മൂന്നുനേരം പുരട്ടിയാൽ തേള്‍ കുത്തിയ മുറിവും നീരും വേദനയും മാറും.
7. ചുമക്ക് ഒരു കഷ്ണം ചെറുനാരങ്ങയുടെനീര് തേന്‍ ചേര്ത്ത് രണ്ടുമണിക്കൂര്‍ ഇടവിട്ടു കഴിച്ചാല്‍ മതി.
8. അര സ്പൂണ്‍ തേനില്‍ അത്രയും നാരങ്ങാനീര് ചേർത്ത് ദിവസവും രണ്ടുനേരം വീതം കൊടുത്താല്‍ കുട്ടികളിലെ ചുമ മാറുന്നതാണ്.
9. വയറിളക്കത്തിന് ചെറുനാരങ്ങയുടെ നീരും ഒരു സ്പൂൺ തേനും ചേർത്ത് ഒരു ഗ്ലാസ്സ് വെള്ളം തിളപ്പിച്ചാറിച്ച് കുടിക്കുക.
10. കട്ടൻചായയിൽ നാരങ്ങ പിഴിഞ്ഞ് കുടിക്കുക. രക്തശുദ്ധി, ജലദോഷം,തൊണ്ടവേദന, മലശോധന, രക്തപ്രസാദം എന്നിവക്ക് മരുന്നായി ഉപയോഗിക്കുന്നു.
11. നാരങ്ങാത്തോട് മലർത്തി കഴുത്തിൽ തേയ്ക്കുക കഴുത്തിലെ കുറുത്ത പാട് മാറികിട്ടുകയും കൂടാതെ ചർമ്മത്തിന് മൃദുത്വം ലഭിക്കുകയും ചെയ്യും.
12. രണ്ട് ടീസ്പൂൺ പാലിൽ ഒരു ടീസ്പൂൺ നാരങ്ങനീരും ഒലിവെണ്ണയും ചേർത്ത് കാലിൽ തേയ്ക്കുന്നത് മൊരിച്ചിൽ മാറുന്നതിന് സഹായകമാണ്.
13. മുഖ ചർമ്മത്തിലെ എണ്ണമയം കുറയ്ക്കാൻ നാരങ്ങ നീര് പുരട്ടുന്നത് ഉത്തമമാണ്.
14. കിസ്മിസ് അരച്ച് ചെറുനാരങ്ങാനീര് ചേർത്ത് രാത്രി മുഖത്ത് പുരട്ടി രാവിലെ കഴുകിക്കളഞ്ഞാൽ മുഖം തിളങ്ങും.
15. മുഖത്തിന് നല്ല നിറം ലഭിക്കാൻ മഞ്ഞളും നാരങ്ങാനീരും ചേർത്ത് മുഖത്തു പുരട്ടുക.
16. മുഖത്തിന് തിളക്കം ലഭിക്കാനായി അര ടീസ്പൂണ് പാൽപൊടിയും കാൽ ടീസ്പൂൺ മുട്ടയുടെ വെള്ളയും അര ടീസ്പൂൺ നാരാങ്ങാനീരും ചേർത്ത് മുഖത്തിടുക പതിനഞ്ചു മിനിട്ടിനുശേഷം കഴുകി കളയുക.കരിവാളിപ്പ് മാറി നല്ല നിറവും മൃദുത്വവും ലഭിക്കുന്നതാണ്.
17. ചെറു നാരാങ്ങനീര് തേങ്ങാപ്പാലിൽ ചേർത്ത് തലയോട്ടിയിൽ എല്ലായിടത്തും തേച്ചു പിടിപ്പിക്കുക അരമണിക്കുറിന് ശേഷം തല കഴുകി കളയുക ഇത് താരന് മാറുവാന് ഉത്തമമാണ്. താരന് ശമിക്കാന് പാലിലോ തൈരിലോ നാരങ്ങാനീര് ചേർത്ത് പുരട്ടുന്നതും നല്ലതാണ്.
18. വെറും വയറ്റിൽ അതിരാവിലെ നാരങ്ങാനീരിൽ തേൻ ചേർത്ത് കഴിച്ചാൽ മലബന്ധം ദഹനകേട്, അസിഡിറ്റി, ഗ്യാസ് അമിതവായ്‌ നാറ്റം എന്നിവ ഒഴിവാക്കാം.
19. ചെറു ചുടുവെളളത്തിൽ നാരങ്ങാനീരും തേനും ചേർത്ത് കഴിക്കുന്നത് ചർമ്മത്തിന്റെ തിളക്കം വർദ്ധിക്കും, കൂടാതെ കിഡ്നി സ്റ്റോണ്, കുടലിലെ സ്റ്റോണ് , തൊണ്ടവേദനയ്ക്കും തുടങ്ങിയ അസുഖങ്ങൾക്കും ഇത് അത്യുത്തമമാണ്.

നമ്മുടെ സാധാരണ ഉപയോഗങ്ങൾക്ക് പുറമെ ഭക്ഷണഡിഷുകൾ അലങ്കരിക്കുവാനും ഫ്രൂട്ട്ജെല്ലി, ഫർണിച്ചർ പോളിഷ് എന്നിവ ഉണ്ടാക്കുവാനും നാരങ്ങ ഉപയോഗിക്കുന്നു.

കൃഷിരീതി
ചെറുനാരകമരത്തിന് സാധാരണ രീതിയിൽ 5 മീറ്റർ ശരാശരി ഉയരമുണ്ടാവാറുണ്ട്. പക്ഷേ, ഇതിന്റെ ചില പ്രത്യേകം പോഷിപ്പിച്ചെടുത്ത മരങ്ങൾക്ക് ഉയരം കുറഞ്ഞവയും കാണപ്പെടാറുണ്ട്. ഇതിന്റെ ഇലകൾഓറഞ്ച് മരത്തിന്റെ ഇലകളോട് സാമ്യമുള്ളവയാണ്‌. പൂവിന് സാധാരണ 2.5 സെ.മീ. ശരാശരി വ്യാസമുണ്ടാവാറുണ്ട്

റംബുട്ടാൻ

മറ്റു പേരുകൾ
മുള്ളൻപഴം,’റംബുട്ടാൻ കിങ്’

ശാസ്ത്രീയ നാമം
‘നെഫേലിയം ലെപ്പേസിയം’

സ്വദേശം
മലേഷ്യ

ലഭ്യമാകുന്ന സ്ഥലങ്ങൾ
കേരളം

രുചി
വലിയ പൾപുള്ള ഇവയ്ക്ക് മാധുര്യവുമേറും

ഇനങ്ങൾ
• ‘റംബുട്ടാൻ കിങ്’ എന്ന ഇന്‍ഡൊനീഷ്യൻ ഇനം നാട്ടിൽ പ്രചാരത്തിലായിവരുന്നു.
• അർക്ക കൂർഗ് അരുൺ
• അർക്ക കൂർഗ് പതിബ്

വിവരണം
ഉഷ്ണമേഖലാ പ്രദേശങ്ങളിലെങ്ങും നന്നായി വളർന്ന് സമൃദ്ധമായി പഴങ്ങളുണ്ടാകുന്ന പ്രകൃതം. മെയ്-ജൂലായ് മാസങ്ങളിൽ കേരളത്തിൽ വില്പനയ്ക്ക് എത്തുന്ന റംബുട്ടാൻ പഴങ്ങൾക്ക് ആവശ്യക്കാരേറെയാണ്. റംബുട്ടാൻ കൃഷിക്കാർക്ക് പ്രിയങ്കരമായ ഒരു പഴം 50 ഗ്രാമോളവും കടുംചുവപ്പ് നിറത്തിലും ലഭിക്കുന്ന ഈയിനത്തിന്റെ പള്‍പ്പ് വിത്തിൽനിന്ന് മുഴുവൻ ഇളകിപ്പോരുന്നു. ഇരുപതോളം കായ്കൾ ഒരുകിലോ തൂക്കം കിട്ടുന്നതിനാൽ ‘റംബുട്ടാന്‍ കിങ്’ വാണിജ്യത്തോട്ടകൃഷികള്‍ക്കും യോജിച്ചതാണ്. കീടനാശിനികൾ ഉപയോഗിക്കാതെ ഉണ്ടാകുന്ന ജൈവഫലം എന്ന പ്രത്യേകതയും റംബുട്ടാനുണ്ട്

ഭക്ഷ്യലഭ്യത
റംബുട്ടാന്റെ പഴങ്ങൾക്കുള്ളിലെ മാധുര്യവും പോഷകസമൃദ്ധവുമായ പൾപ്പ് ജനപ്രിയമായ ഭക്ഷ്യവസ്തുവാണ്.

ഘടകം

• വിറ്റാമിൻ സി

കൃഷിരീതി
റംബുട്ടാൻ കിങ് കൃഷിചെയ്യാൻ ബഡ്‌തൈകൾ ഉപയോഗിക്കാം. മികച്ച ഉത്പാദനം ലഭിക്കുന്ന മാതൃവൃക്ഷങ്ങളിൽനിന്നെടുക്കുന്ന മുകുളത്തോടുകൂടിയ തൊലി കുടകളിൽ വളർത്തുന്ന നാടൻതൈകളിൽ ഒട്ടിച്ചെടുത്താണ് റംബുട്ടാൻ കിങ്ങിന്റെ ബഡ് തൈകൾ തയ്യാറാക്കുന്നത്.

നല്ല സൂര്യപ്രകാശം ലഭിക്കുന്ന നീർവാർച്ചയും നേരിയ വളക്കൂറുമുള്ള മണ്ണിൽ റംബുട്ടാൻ നന്നായി വളരും. തൊടിയിൽ ഒന്നോ രണ്ടോ തൈകൾ നടുമ്പോൾ ഭാഗികമായ തണലുള്ള സ്ഥലവും പ്രയോജനപ്പെടുത്താം. തോട്ടമായി വളർത്തുമ്പോൾ തൈകൾ തമ്മിൽ പത്തുമീറ്ററോളം അകലം കൊടുക്കുന്നത് നന്നായിരിക്കും. വളർന്നു വരുന്ന റംബുട്ടാൻ സസ്യങ്ങളുടെ മുകൾ തലപ്പ് മുറിച്ച് ധാരാളം ശാഖകൾ പടർന്നുവളരാൻ മതിയായ അകലം ആവശ്യമാണ്. അരമീറ്റർ നീളം, വീതി, താഴ്ചയുള്ള കുഴികളെടുത്ത് ജൈവവളങ്ങളും മേൽ മണ്ണും ചേർത്ത് തടംമൂടി മുകളിൽ ചെറുകുഴിയെടുത്ത് ബഡ് തൈകൾ നടാം. കാറ്റിൽ തൈകൾ ഒടിയാതിരിക്കാൻ കമ്പുകെട്ടിക്കൊടുക്കണം. ബഡ് മുകുളമല്ലാതെ വളരുന്ന മറ്റ് തലപ്പുകൾ മുറിച്ചുകളയുകയും വേനൽക്കാലത്ത് ജലസേചനം നല്‍കുകയും വേണം. റംബുട്ടാൻ ചെടികൾക്ക് രണ്ടുവർഷം വരെ ശരിയായ പരിചരണം നല്‍കണം. വളർച്ച ത്വരപ്പെടുന്നതോടെ ശാഖകൾ ശരിയായി വളർത്താൻ മുകളിലെ നാമ്പ് നുള്ളിക്കളയണം. ശാഖകളുടെ അഗ്രഭാഗവും നീക്കംചെയ്താൽ വൃക്ഷത്തിന് നന്നായി പടർന്ന പ്രകൃതം ലഭിക്കും.

റംബുട്ടാൻ കിങ് മൂന്നാംവർഷം മുതൽ പൂത്തുതുടങ്ങും. ഡിസംബർ, ജനവരി മാസങ്ങളിലാണ് പൂക്കാലം. കായ്കൾ ഉണ്ടായി വിളഞ്ഞ് ചുവപ്പുനിറം പ്രാപിക്കുന്നതോടെ ജീവികൾ പഴങ്ങൾ മോഷ്ടിച്ചുകൊണ്ടുപോകുന്നത് ഒഴിവാക്കാൻ മരങ്ങൾ വലയിട്ട് സംരക്ഷിക്കുന്നതും നല്ലതാണ്.

ഉപയോഗങ്ങൾ
റംബുട്ടാൻ പഴങ്ങളിൽ നിന്ന് വിത്ത് നീക്കംചെയ്ത് ടിന്നിലടച്ച ഉത്പന്നം വിവിധ രാജ്യങ്ങളിൽ പ്രചാരത്തിലായിവരുന്നു. അതിനാൽ മഴക്കാലത്ത് പാകമാകുന്ന റംബുട്ടാന്റെ രുചി ഇനി വേനലിലും നാവിൽ നുകരാം.
രാസവളങ്ങളും കീടനാശിനികളും ഉപയോഗിക്കാതെ തന്നെ മിക്കമണ്ണിലും അതിജീവിച്ചുവളരുന്ന റംബുട്ടാൻ തോട്ടമടിസ്ഥാനത്തിൽ വളർത്താൻ നല്ല സാധ്യതകളാണുള്ളത്.റംബുട്ടാൻ പഴങ്ങളുടെ രാജാവായ പുതിയ പഴങ്ങൾക്ക് വിദേശങ്ങളിലേക്ക് നല്ല കയറ്റുമതിസാധ്യതയുമുണ്ട്.

റമ്പൂട്ടാന്റെ രണ്ടു പുതിയ ഇനങ്ങൾ ബാംഗ്ലൂരിലെ ‘ഇന്ത്യൻ ഹോർട്ടിക്കൾച്ചർ ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട്’ കണ്ടെത്തി. കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ വാണിജ്യാടിസ്ഥാനത്തിൽ കൃഷിചെയ്യാൻ യോജിച്ചതാണ് ഇവ.

അർക്ക കൂർഗ് അരുൺ എന്ന ഇനം ചുവന്ന പുറന്തോടുള്ളതും സാമാന്യം പടർന്ന് വളരുന്നതുമാണ്. സപ്തംബര്‍-ഒക്ടോബറിൽ കായ്കൾ പാകമാവും. ഒരു മരത്തിൽ നിന്ന് 750 മുതൽ 1000 പഴങ്ങൾ വരെ വിളവെടുക്കാൻ സാധിക്കും. 40 മുതൽ 45 ഗ്രാമാണ് കായയുടെ ഭാരം.
അർക്ക കൂർഗ്പതിബ് മഞ്ഞ പുറന്തോടുള്ള ഇനമാണ്. സപ്തംബർ- ഒക്ടോബറാണ് കായ്കൾ വിളയുന്ന കാലം. 1200 മുതൽ 1500 വരെ പഴങ്ങളാണ് ഒരു മരത്തിൽ നിന്ന് ലഭിക്കുക. കായയുടെ ഭാരം 25 മുതല്‍ 30 ഗ്രാം. കേരളത്തിൽ റമ്പൂട്ടാൻ മികച്ച രീതിയില്‍ത്തന്നെ വിളയുന്നുണ്ട്. റമ്പൂട്ടാന്‍ പഴങ്ങള്‍ക്കു വിപണന സാധ്യതയും ഏറിവരുന്നു

ഹിമാലയൻ മൾബറി

ശാസ്ത്രീയ നാമം
‘മോറസ് മാക്‌റോറ’

സ്വദേശം
പാകിസ്ഥാൻ

രുചി
കായ്കൾക്ക് നല്ല മാധുര്യമാണ്.

ഭക്ഷ്യയോഗ്യത
ഭക്ഷ്യയോഗ്യമായ കായ്കൾക്ക് നല്ല മാധുര്യമുണ്ട്. ഭക്ഷ്യവസ്തുക്കളുടെ നിർമാണത്തിനും പഴങ്ങൾ ഉപയോഗിക്കാം.

ഇനങ്ങൾ
മൾബറി ഇനം.

വിവരണം
. മൾബറി ഇനങ്ങളിൽ മുപ്പതടിയോളം ഉയരത്തിൽ ചെറുവൃക്ഷമായി വളർന്നു വലിയ കായ്കൾ ഉണ്ടാകുന്ന ഇനമാണ് ‘ഹിമാലയൻ മൾബറി’. താഴേയ്ക്ക് ഒതുങ്ങിയശാഖകൾ, വലിയ ഇലകൾ ഉള്ള ഈ സസ്യത്തിൽ മനുഷ്യർക്ക് കയറി കായ്കൾ ശേഖരിക്കാം. ഉഷ്ണമേഖലാ പ്രദേശങ്ങളിലെ മലയോരങ്ങളിലും സമതല പ്രദേശങ്ങളിലും തണൽ മരം പോലെ ഇവ നട്ടുവളർത്താം . വേനല്ക്കാലത്ത് എപ്പോഴും കായ്കൾ ഉണ്ടാവുന്ന ഹിമാലയൻ മൾബറി ചെറുപക്ഷികളുടെ ഇഷ്ട വൃക്ഷമാണ്. ഉദ്യാനങ്ങൾ നിർമ്മിക്കുമ്പോൾ കിളികളെ ആകർഷിക്കാൻ ഇവ തോട്ടത്തിൽ ഉൾപെടുത്താം. മൾബറിയുടെ കായ്കൾ വിളഞ്ഞ് പാകമാകുമ്പോൾ ചുവപ്പുകലർന്ന കറുപ്പുനിറമാകും.

കൃഷിരീതി
ഹിമാലയൻ മൾബറി കൃഷിചെയ്യാൻ ചെടിയുടെ ചെറുകമ്പുകൾ മുറിച്ച് മണൽ, മേൽമണ്ണ്, ചാണകപ്പൊടി, ചകിരിച്ചോർ എന്നിവ ചേർത്തിളക്കിയ മിശ്രിതം ചെറുകൂടകളിൽ നിറച്ച് വേരുപിടിപ്പിക്കാൻ വെക്കണം. ഈ കമ്പുകളിൽ പുതുവേരുകൾ ഉണ്ടായി തളിരിലകൾ വരുന്നതോടെ തോട്ടത്തിൽ മാറ്റിനടാം. തൈകൾ ചെറുവൃക്ഷമാകുന്ന സ്വഭാവമുള്ളതിനാൽ ചെടിച്ചട്ടികളിൽ നടുന്നത് അഭികാമ്യമല്ല. ഹിമാലയൻ മൾബറി തൈകൾക്ക് വേനൽകാലത്ത് നന നൽകണം. ചെറിയ തോതിൽ ജൈവവളങ്ങൾ ചേർക്കുകയുമാകാം. വലിയ സസ്യങ്ങൾക്ക് കാര്യമായ പരിചരണം ആവശ്യമില്ല. മൂന്നുവർഷം കൊണ്ട് ഇവ ഫലം തന്നുതുടങ്ങും. കാര്യമായ രോഗ കീടബാധകൾ കാണാത്ത മൾബറിയിൽ ഇലചുരുട്ടിപുഴുവിന്റെ ആക്രമണം കണ്ടാൽ ജൈവകീടനാശിനികൾ ഉപയോഗിച്ച് നിയന്ത്രിക്കുകയോ, കൈകൊണ്ട് പുഴുക്കളെ ശേഖരിച്ച് നശിപ്പിക്കുകയോ ചെയ്യണം. ഹിമാലയൻ മൾബറി ഇനിയും നാട്ടിൽ പ്രചാരത്തിലായിട്ടില്ല.

പോഹാബെറി

മറ്റു പേരുകൾ
ഞൊടിഞെട്ട,ഞൊട്ടങ്ങ, മുട്ടാംബ്ലിങ്ങ, മുട്ടാമ്പുളി, ഞെട്ടാമണി, ഞെട്ടാഞൊടി(ഇംഗ്ലീഷ്: Cape Gooseberry, Little Gooseberry)

ശാസ്ത്രീയനാമം
ഫിസലിസ് മിനിമാ

സ്വദേശം
ഹവായിയാണ് ഈ ചെടിയുടെ സ്വദേശം

ലഭ്യമാകുന്നസ്ഥലം
ഉഷ്ണമേഖലാ പ്രദേശങ്ങളിലും കേരളം

രുചി
കായ പച്ചയായിരിക്കുന്ന സമയത്ത് കൈപ്പ് രസമാണ്. പഴുത്ത് കഴിയുമ്പോൾ അല്പം പുളിപ്പോടുകൂടിയുള്ള മധുരമാണ്.

ഭക്ഷ്യയോഗ്യത
ഇതിന്റെ പഴുത്ത ഫലം ഭക്ഷ്യയോഗ്യമാണ്.

ഘടകങ്ങൾ
• വിറ്റാമിനുകൾ
• പോഷകങ്ങൾ

വിവരണം
കായ് നെറ്റിയിൽ ശക്തിയായി ഇടിച്ച് ശബ്ദം കേൾപ്പിച്ച് കളിക്കാൻ കുട്ടികൾ ഉപയോഗിച്ചിരുന്ന ചെടിയാണിവ. ഇതിൽ നിന്നാണ് ഞൊടിഞെട്ട എന്ന പേര് വന്നത്.ഇപ്പോൾ ഈ ചെടി അപൂർവമായിരിക്കുന്നു. നെല്ലിക്കവലിപ്പമുള്ള മധുരമുള്ള വലിയ കായ്കള്‍ ലഭിക്കുന്നവയാണ്‌ ‘പോഹാബെറി’.

കൃഷിരീതി
അനുകൂല സാഹചര്യങ്ങളിൽ ആറടിവരെ ശാഖകളോടെ പടർന്നു വളരാറുണ്ട്. മൂന്നുമാസത്തിനുള്ളിൽ കായ്ഫലം തന്നുതുടങ്ങും. മൂന്നുവർഷം വരെ തുടർച്ചയായി അനുകൂലസാഹചര്യങ്ങളിൽ പോഹാബെറിയിൽ പഴങ്ങൾ ഉണ്ടാകാറുണ്ട്. പോഹാബെറി കൃഷിചെയ്യാൻ സൂര്യപ്രകാശം ലഭിക്കുന്ന നീർവാർച്ചയുള്ള മണ്ണാണ് അനുയോജ്യം. നേരത്തേ കൂടകളിൽ പാകി കിളിർപ്പിച്ചെടുത്ത തൈകൾ ജൈവവളങ്ങൾ ചേർത്തൊരുക്കിയ തടങ്ങളിൽ രണ്ടെണ്ണംവീതം നടാം. ചെടികൾ വളർന്നു വരുമ്പോൾ ചെരിഞ്ഞുവീഴുന്ന പതിവുള്ളതിനാൽ മണ്ണിൽ തട്ടി ചീഞ്ഞു പോകാതെ മരക്കമ്പുകളോ ഓലമടലോ നിലത്ത് ഇട്ടുകൊടുക്കുന്നത് നല്ലതാണ്. ചെടിച്ചട്ടികളിലും കൂടകളിലും ഇവ കൃഷിചെയ്യാം.
അഞ്ചുമീറ്റർ വ്യാസമുള്ള പൂക്കൾക്ക് വെളുത്ത നിറമാണ്. വേനലാവുന്നതോടെ കായ്കൾ പാകമാവുകയും ചെടി പൂർണ്ണമായും നശിച്ചു പോകുകയും ചെയ്യുന്നു. അടുത്ത മഴ തുടങ്ങുന്നതോടെ വിത്തുകളിൽ നിന്നും പുതിയ ചെടികൾ മുളയ്ക്കുന്നു. ജൂലൈ മുതൽ ഒക്ടോബർ വരെയാണ് പ്രധാന പൂക്കാലം.

ആനചെവിയൻ അത്തി

മറ്റു പേരുകൾ
വലിയ അത്തിയുടെ മറ്റൊരു പേരാണ് തൊണ്ടിപഴം.

ശാസ്ത്രീയ നാമം
ഫൈക്കസ് ഓറിക്കുലേറ്റ

വംശം
ആൽ

സ്വദേശം
നേപ്പാൾ

വിവരണം
അത്തി മരത്തിന്റെ ഇലകൾ ആനയുടെ ചെവി പോലെ വലുതാണ്‌.അതുകൊണ്ടാണ് ആനചെവിയൻ അത്തി എന്ന പേരിൽ അറിയപ്പെടുന്നത്.ആദ്യത്തെ ഇലകൾ ചുവന്ന നിറത്തിലും പിന്നീട് മൂത്ത് പാകമാകുമ്പോൾ ഇലകൾ പച്ച നിറത്തിലും കാണപ്പെടുന്നു.നേപ്പാൾ പോലുള്ള രാജ്യങ്ങളിൽ ഇത് കാലിതീറ്റയായി ഉപയോഗിക്കുന്നു.

ലഭ്യമായ സ്ഥലങ്ങൾ
കേരളം

രുചി
നല്ല മാധുര്യമേറിയതാണ്

ഭക്ഷ്യയോഗ്യത
അത്തിപ്പഴ സംസ്കരണത്തിനു ശേഷം ഒരു മാസത്തിനുള്ളിൽ രുചിയേറിയ പഴം കഴിക്കാവുന്നതാണ്.

ഘടകങ്ങൾ
• 27.09 ശതമാനം അന്നജം,
• 5.32 ശതമാനം മാംസ്യം,
• 16.96 ശതമാനം നാരുകൾ
• ഫോസ്ഫറസ്,
• മഗ്നീഷ്യം,
• കാത്സ്യം,
• പൊട്ടാസ്യം

ഔഷധയോഗ്യം
അത്തിമരത്തിന്റെ തടി ചതച്ചെടുത്ത് പേപ്പട്ടി വിഷബാധയ്ക്ക് എതിരെയുള്ള മരുന്നായി ഉപയോഗിക്കാവുന്നതാണ്.

കൃഷിരീതി
കേരളത്തിൽ കൃഷിചെയ്യുന്നത് ആനച്ചെവിയൻ അത്തിയാണ്. നല്ല വെയിൽ കിട്ടുന്ന സ്ഥലത്ത് വേണം നടാൻ .കമ്പിൽ പതിവയ്ക്കലിലൂടെയാണ് തൈകൾ ഉത്പാദിപ്പിക്കുന്നത്. വലിയ അത്തിയിൽ പരാഗണം നടത്തുന്ന കീടം Ceratosolen emarginatus ആണ് . കായകൾ പാകമാകുമ്പോൾ നല്ല ചുവപ്പുനിറമാകും. അത്തിക്കായ പഴുത്ത് വീണടിയുന്നതു കാരണം അത്തിപ്പഴ സംസ്കരണം നടക്കുന്നത് വളരെ കുറവാണ്.

അത്തിപ്പഴ സംസ്കരണം നടത്തുന്ന രീതി.
നന്നായി പഴുത്ത അത്തിപ്പഴങ്ങൾ താഴെ വീഴുന്നതിനു മുന്നേ പറിച്ചെടുത്ത് അതിന്റെ ഞെട്ടുമുറിച്ച് കഴുകി വൃത്തിയാക്കണം.അതിനുശേഷം അത്തിപ്പഴത്തിനെ കഷ്ണങ്ങളായി മുറിച്ചെടുക്കുക.ചുണ്ണാമ്പ് ലായനിയിൽ മുറിച്ചു വച്ച കഷ്ണങ്ങൾ 5 മണിക്കൂർ ഇട്ടുവയ്ക്കുക. അഞ്ച് മണിക്കൂറിനു ശേഷം ലായനിയിൽനിന്നു നീക്കംചെയ്ത് ശുദ്ധവെള്ളത്തിൽ നന്നായി കഴുകി വയ്ക്കുക.അതിന് ശേഷം വെള്ളം തിളപ്പിച്ച്‌ അതിലേയ്ക്ക് അത്തിപ്പഴ കഷ്ണങ്ങൾ ഇടുക.നന്നായി തിളപ്പിക്കുക. കുറച്ചു കഴിഞ്ഞ് അടുപ്പിൽനിന്നു മാറ്റി വെള്ളം ഊറ്റി തണുത്തവെള്ളത്തിലിടുക.അതിനുശേഷം ഒന്നര കിലോ പഞ്ചസാര ലായനിയും മൂന്നു ഗ്രാം സിട്രിക് ആസിഡ് ലായനിയും കൂടി ചേർത്ത് വയ്ക്കുക. ഈ ലായനി നന്നായി ചൂടാക്കി തണുത്ത ശേഷം 40 ഡിഗ്രി സെല്ഷ്യസിൽ താഴെയാകുമ്പോൾ ഒരുഗ്രാം മൈറ്റാ ബൈസൾഫേറ്റ്, ഒരുഗ്രാം സോഡിയം മെറ്റാ ബൈസൾഫേറ്റ് എന്നിവകൂടി ചേർത്ത് വീണ്ടും തണുപ്പിക്കുക.പഴത്തിൽ പറ്റിയിരിക്കുന്ന പഞ്ചസാര തുടച്ചു മാറ്റേണ്ടതാണ്. തുടർന്ന് വെള്ളം ഊറ്റി പഴങ്ങൾ ശുദ്ധജലത്തിൽ കഴുകി ഒരു ദിവസം വയ്ക്കുക. ഇങ്ങനെയാണ് സംസ്കരണം നടക്കുന്നത്. ഇങ്ങനെ സംസ്കരിച്ച പഴങ്ങൾ വെയിലത്തോ, ഡ്രയറുകളിലോ, ഉണക്കി പാത്രത്തിൽ അടച്ചുവയ്ക്കുക.ഒരു മാസത്തിനുള്ളിൽ രുചിയേറിയ പഴം കഴിക്കാവുന്നതാണ്.
ചെറിയ തീയിനെപ്പോലും താങ്ങാൻ ഇതിനു കഴിവില്ല.

മഹാകൂവളം

ശാസ്ത്രീയ നാമം
ഏയ്‌ഗ്ളി മെർമെലോസ്(Aegle marmelos)

സ്വദേശം
ഉത്തരേന്ത്യ.

ലഭ്യമാകുന്ന സ്ഥലം
കേരളം,തമിഴ്നാട്.

രുചി
മാധുര്യമുള്ള പഴങ്ങൾ ലഭിക്കുന്ന സസ്യമാണ് ‘മഹാ കൂവളം’.

വിവരണം
ഇടത്തരം ഉയരത്തിൽ ശാഖകളോടെയാണ് മഹാകൂവളത്തിന്റെ വളർച്ച. ഇലകൾ വല്ലാതെ ചെറുതാണ്. തണ്ടുകളിൽ ചെറുമുള്ളുകളും കാണാം. കടുപ്പമുള്ള തടി മിനുസ്സമില്ലാത്ത തൊലി എന്നിവയും ഇവയ്ക്കുണ്ടാകും.ഉഷ്ണമേഖല കാലാവസ്ഥയ്ക്ക് അനുഗുണമായ ഈ സസ്യം വേനലിലാണ് പുഷ്പിക്കുക. ചെറുവെള്ള പൂക്കൾക്ക് നനുത്ത സുഗന്ധവുമുണ്ടാകും. വൃത്താകൃതിയിലുള്ള വലിയ കായ്കൾക്ക് കട്ടിയേറിയ പുറംതൊലിയുണ്ടാകും. ക്ഷേത്രങ്ങളിൽ കൂവളത്തിന്റെ ഇല മാലചാർത്താനായി ഉപയോഗിക്കുന്നതോടൊപ്പം ആയുർവേദ ഔഷധങ്ങളിൽ ചേരുവയായും ഉപയോഗിക്കുന്നു. ആപ്പിൾ, മാതളം എന്നീ പഴങ്ങളിലുള്ളത്ര തന്നെ പോഷകങ്ങൾ കൂവളപ്പഴത്തിലുമുണ്ട്‌.

ഭക്ഷ്യലഭ്യത
പാകമായ കായ്കൾ ശേഖരിച്ച് ഉള്ളിലെ മാംസളമായ പൾപ്പ് കഴിക്കാം. പഴുത്ത കൂവളക്കായ്‌ മധുരവും വാസനയുള്ളതും പോഷകപ്രദവുമാണ്‌.

ഘടകങ്ങൾ
Ephedrine , Adrenalin എന്നീ രാസവസ്തുക്കൾ അടങ്ങിയിരിക്കുന്നു.

ഔഷധയോഗ്യമായ ഭാഗം
• ഇല
• തൊലി
• വേര്

താഴെ പറയുന്ന അസുഖത്തിനു കൂവളം ഉപയോഗിക്കുന്നു.
ഔഷധ ഗുണമുള്ള ഇവയുടെ കായ്കളുടെ ഉള്ളിലെ മാംസളഭാഗം ഉദര രോഗങ്ങൾക്കെല്ലാം പ്രതിവിധിയായി ഉപയോഗിച്ചുവരുന്നു.അതിസാരത്തെ നിയന്ത്രിക്കാൻ കൂവളത്തില സഹായിക്കുന്നു.

കൃഷിരീതി
മഹാകൂവളത്തിന്റെ വിത്തുകളിൽ നിന്ന് തയ്യാറാക്കിയ തൈകൾ നടീൽ വസ്തുവായി ഉപയോഗിക്കാമെങ്കിലും ഫലങ്ങൾ ഉണ്ടാകാൻ താമസമെടുക്കും. ഒട്ടുതൈകൾ നട്ടുപരിപാലിച്ചാൽ മൂന്നാം വർഷം തന്നെ കായ്കൾ ഉണ്ടാകും. സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് അരമീറ്റര്‍ നീളം, വീതി, താഴ്ച്ചയുള്ള കുഴിയെടുത്ത് ജൈവവളങ്ങള്‍ അടിസ്ഥാനമാക്കി നല്കിീ ഒട്ടുതൈകള്‍ നടാം. വേനല്‍ അധികമായാൽ നന നല്കണം. ഔഷധഗുണങ്ങളുടെ കലവറയായ മഹാകൂവളം വീട്ടുവളപ്പിന് അനുയോജ്യമായ ഫലസസ്യങ്ങളില്‍ ഒന്നാണ്. കായിലുണ്ടാകുന്ന ദ്രാവകം പശയായും വാർണിഷ് ഉണ്ടാക്കുന്നതിനും സിമന്റ് കൂട്ടുകളിലും ഉപയോഗിക്കുന്നു. പഴുക്കാത്ത കായുടെ തോടിൽ നിന്നും മഞ്ഞ ചായം കിട്ടുന്നു. കായുടെ മാംസള ഭാഗം കുമ്മായവുമായി ചേർത്താൽ സിമന്റു പോലെ ഉറയ്ക്കും

ഹിമാലയൻ മൾബറി

ശാസ്ത്രീയ നാമം
‘മോറസ് മാക്‌റോറ’

സ്വദേശം
പാകിസ്ഥാൻ

രുചി
കായ്കൾക്ക് നല്ല മാധുര്യമാണ്.

ഭക്ഷ്യയോഗ്യത
ഭക്ഷ്യയോഗ്യമായ കായ്കൾക്ക് നല്ല മാധുര്യമുണ്ട്. ഭക്ഷ്യവസ്തുക്കളുടെ നിർമാണത്തിനും പഴങ്ങൾ ഉപയോഗിക്കാം.

ഇനങ്ങൾ
മൾബറി ഇനം.

വിവരണം
. മൾബറി ഇനങ്ങളിൽ മുപ്പതടിയോളം ഉയരത്തിൽ ചെറുവൃക്ഷമായി വളർന്നു വലിയ കായ്കൾ ഉണ്ടാകുന്ന ഇനമാണ് ‘ഹിമാലയൻ മൾബറി’. താഴേയ്ക്ക് ഒതുങ്ങിയശാഖകൾ, വലിയ ഇലകൾ ഉള്ള ഈ സസ്യത്തിൽ മനുഷ്യർക്ക് കയറി കായ്കൾ ശേഖരിക്കാം. ഉഷ്ണമേഖലാ പ്രദേശങ്ങളിലെ മലയോരങ്ങളിലും സമതല പ്രദേശങ്ങളിലും തണൽ മരം പോലെ ഇവ നട്ടുവളർത്താം . വേനല്ക്കാലത്ത് എപ്പോഴും കായ്കൾ ഉണ്ടാവുന്ന ഹിമാലയൻ മൾബറി ചെറുപക്ഷികളുടെ ഇഷ്ട വൃക്ഷമാണ്. ഉദ്യാനങ്ങൾ നിർമ്മിക്കുമ്പോൾ കിളികളെ ആകർഷിക്കാൻ ഇവ തോട്ടത്തിൽ ഉൾപെടുത്താം. മൾബറിയുടെ കായ്കൾ വിളഞ്ഞ് പാകമാകുമ്പോൾ ചുവപ്പുകലർന്ന കറുപ്പുനിറമാകും.

കൃഷിരീതി
ഹിമാലയൻ മൾബറി കൃഷിചെയ്യാൻ ചെടിയുടെ ചെറുകമ്പുകൾ മുറിച്ച് മണൽ, മേൽമണ്ണ്, ചാണകപ്പൊടി, ചകിരിച്ചോർ എന്നിവ ചേർത്തിളക്കിയ മിശ്രിതം ചെറുകൂടകളിൽ നിറച്ച് വേരുപിടിപ്പിക്കാൻ വെക്കണം. ഈ കമ്പുകളിൽ പുതുവേരുകൾ ഉണ്ടായി തളിരിലകൾ വരുന്നതോടെ തോട്ടത്തിൽ മാറ്റിനടാം. തൈകൾ ചെറുവൃക്ഷമാകുന്ന സ്വഭാവമുള്ളതിനാൽ ചെടിച്ചട്ടികളിൽ നടുന്നത് അഭികാമ്യമല്ല. ഹിമാലയൻ മൾബറി തൈകൾക്ക് വേനൽകാലത്ത് നന നൽകണം. ചെറിയ തോതിൽ ജൈവവളങ്ങൾ ചേർക്കുകയുമാകാം. വലിയ സസ്യങ്ങൾക്ക് കാര്യമായ പരിചരണം ആവശ്യമില്ല. മൂന്നുവർഷം കൊണ്ട് ഇവ ഫലം തന്നുതുടങ്ങും. കാര്യമായ രോഗ കീടബാധകൾ കാണാത്ത മൾബറിയിൽ ഇലചുരുട്ടിപുഴുവിന്റെ ആക്രമണം കണ്ടാൽ ജൈവകീടനാശിനികൾ ഉപയോഗിച്ച് നിയന്ത്രിക്കുകയോ, കൈകൊണ്ട് പുഴുക്കളെ ശേഖരിച്ച് നശിപ്പിക്കുകയോ ചെയ്യണം. ഹിമാലയൻ മൾബറി ഇനിയും നാട്ടിൽ പ്രചാരത്തിലായിട്ടില്ല.

സ്പാനിഷ് ലൈം

മറ്റു നാമങ്ങൾ
ഗെനിപ്’ എന്ന പേരിലും അറിയപ്പെടുന്നു.

കുടുംബം
സാപിന്ഡേമസിയ’

സ്വദേശം
‘മെക്‌സിക്കോ

ലഭ്യമാകുന്ന സ്ഥലങ്ങൾ
വിദേശ രാജ്യങ്ങളിൽ

രുചി
ഇളംചുവപ്പ് നിറത്തിലുള്ള പൾപ്പ് മാധുര്യം നിറഞ്ഞതാണ്.

വിവരണം
ഒരു ഫലവർഗ്ഗ സസ്യമാണ് സ്പാനിഷ് ലൈം. ഇരുപത്തിയഞ്ചുമീറ്ററോളം ഉയരത്തിൽ ശാഖകളോടെ മാവുപോലെ വളരുന്ന ഇവയുടെ ഇല ഞെട്ടുകളിൽ കുലകളായി പൂക്കൾ മഞ്ഞുകാലത്തുണ്ടാകുന്നു. വെള്ളനിറത്തിലുള്ള ചെറുപൂക്കൾക്ക് നേരിയ ഗന്ധവുമുണ്ട്. കായ്കൾക്ക് പച്ചനിറമാണ്.

ഭക്ഷ്യലഭ്യത
a. പഴുത്ത കായ്കൾ കൊഴിഞ്ഞ് താഴെവീഴുമ്പോൾ പുറത്തെ തൊലി നീക്കി ഉള്ളിലെ മാംസളഭാഗം കഴിക്കാം.
b. ധാരാളം പോഷകങ്ങൾ നിറഞ്ഞ ഇവ കൊണ്ട് ജാം ഉണ്ടാക്കുകയും ചെയ്യാം.
c. സ്പാനിഷ് ലൈമിന്റെ‍ ചെറുവിത്തുകൾ വറുത്തും കഴിക്കാം.

ഘടകങ്ങൾ
• പോഷകങ്ങൾ

കൃഷിരീതി
ഇവയുടെ വിത്തുക പാകി മുളപ്പിച്ച തൈകൾ ഉപയോഗിക്കാം. ഇവ പാകമാകാൻ നാലുമാസത്തോളമെടുക്കും. ജൈവ വളങ്ങൾ ആണ് ഇതിന് അനുയോജ്യം. ഇത് നട്ട് നാലഞ്ചുവർഷം കൊണ്ട് ഫലം നൽകി ത്തുടങ്ങും.

ചെറി മാങ്കോസ്റ്റിൻ

മറ്റു പേരുകൾ
‘പഴങ്ങളുടെ റാണി’, മാംഗോസ്റ്റിൻ. ‘ചെറിമാങ്കോസ്റ്റിൻ’ , ‘ബറാസ’ , ‘ലെമൺ ഡ്രോപ് മാങ്കോസ്റ്റിൻ’ എന്നീ പേരുകളിലും അറിയപ്പെടുന്നു.

കുടുംബം
‘ക്ലൂസിയേസിയ’ സസ്യകുടുംബാംഗമാണ്.

വർഗ്ഗം
കുടംപുളിയുടെ വർഗ്ഗത്തിൽപെട്ട ഫലവർഗ്ഗസസ്യമാണ് മാംഗോസ്റ്റിൻ.

സ്വദേശം
വിദേശം

ലഭ്യമാകുന്ന സ്ഥലങ്ങൾ
കോസ്റ്റാറിക്ക, മലേഷ്യ.

രുചി
മധുരവും രുചിയും പോഷകങ്ങളും നിറഞ്ഞ പഴങ്ങൾ ലഭിക്കുന്നു. പഴുത്തു തുടങ്ങുന്ന കായ്കൾക്ക് മഞ്ഞനിറവും മധുരവും പുളിയും കലർന്ന സ്വാദുമാണ്.

വിവരണം
ഇരുപത്തിയഞ്ചു മീറ്ററോളം ഉയരത്തിൽ ശാഖകളോടെ വളരുന്ന ഈ നിത്യഹരിതവൃക്ഷത്തിന്റെ ഇലകൾ വലുതും ഇരുണ്ട പച്ചനിറമുള്ളവയുമാണ്. ഈ സസ്യം അഞ്ചുമീറ്ററോളം ഉയരത്തിൽ ധാരാളം ചെറു ശാഖകളോടെ പടർന്നു പന്തലിച്ചുവളരുന്ന ഇവയുടെ ഇലകൾ ചെറുതാണ്. തടിയിലും ഇലയിലുമൊക്കെ കറയുടെ സാന്നിധ്യമുള്ള ചെറിമാങ്കോസ്റ്റിൻ ചെടി പൂവിടുന്നത് വേനലിന്റെ മധ്യത്തിലാണ്. പൂക്കൾ ചെറുതും ചുവപ്പും മഞ്ഞയും കലർന്ന നിറമുള്ളവയുമാണ്. ചെറുകായ്കൾക്ക് പച്ചനിറമാണ്. ക്രിക്കറ്റ് പന്തിന്റെ വലിപ്പമുള്ള ഫലമാണ്. കാലവർഷത്തിനൊടുവിലാണ് കേരളത്തിലെ ഇവയുടെ പഴക്കാലം. നിർലോഭമായി കായ്പിടിക്കുന്ന സ്വഭാവമുള്ള കേരളത്തിലെ കാലാവസ്ഥയിൽ തണലുള്ള സ്ഥലങ്ങളിൽ പോലും ചെറി മാങ്കോസ്റ്റിൻ വളരും.

ഭക്ഷ്യലഭ്യത
കട്ടിയുള്ള പുറംതോടു നീക്കി പഴത്തിനുള്ളിലെ വെളുത്തു മാംസളമായ അല്ലികൾ കഴിക്കാം. ഇവയ്ക്ക് ഹൃദ്യമായ രുചിയും ഗന്ധവുമുണ്ട്. പാകമാകുമ്പോൾ പർപ്പിൾ നിറമാകും. ഫ്രൂട്ട്‌സലാഡിനും സ്‌ക്വാഷിനും പഴങ്ങൾ ചേർക്കാം. മാംഗോസ്റ്റിൻ പഴങ്ങൾ കഴിച്ചാൽ ദാഹം, ക്ഷീണം ഇവ അകന്ന് ഉന്മേഷം കൈവരും. പഴസത്ത് വെള്ളവും പഞ്ചസാരയും ചേർത്ത് ശീതളപാനീയമായി ഉപയോഗിക്കുകയുമാകാം.

ഘടകങ്ങൾ
• കാർബോ ഹൈഡ്രേറ്റ്
• പ്രോട്ടീൻ,
• കാത്സ്യം
• ഫോസ്ഫറസ്,
• അയൺ

താഴെ പറയുന്ന അസുഖങ്ങൾക്ക് മാങ്കോസ്റ്റിൻ ഉപയോഗിക്കുന്നു
അർബുദം, അൾസർ, രക്തസമ്മർദ്ധം, അലർജി, ത്വക് രോഗങ്ങൾ തുടങ്ങിയവയെ പ്രതിരോധിക്കാൻ മാങ്കോസ്റ്റിൻ പഴത്തിലടങ്ങിയിരിക്കുന്ന പോഷകങ്ങൾ സഹായിക്കുന്നു.

കൃഷിരീതി
പഴങ്ങളുടെ വിത്തുപയോഗിച്ചാണ് കൃഷി ചെയ്യുന്നത്.നീർവാർച്ചയും നേരിയ വളക്കൂറുമുള്ള മണ്ണാണ് അനുയോജ്യം. ഇവയുടെ വിത്തുകൾ മുളപ്പിച്ച തൈകൾ കൃഷി ചെയ്യാൻ യോഗ്യമാണ്. കാര്യമായ പരിചരണം ആവശ്യമില്ലാതെതന്നെ ചെറി മാങ്കോസ്റ്റിൻ മൂന്നാം വർഷം മുതൽ ഫലം തന്നു തുടങ്ങും.സമുദ്രനിരപ്പിൽനിന്ന് ആയിരം മീറ്റർ വരെ ഉയരത്തിൽ മാംഗോസ്റ്റിൻ വളരുമെങ്കിലും എക്കൽമണ്ണു നിറഞ്ഞ പ്രദേശങ്ങളാണ് കൂടുതൽ അനുയോജ്യം. നട്ട് ആറ്, ഏഴ് വർഷത്തിനുള്ളിൽ കായ് പിടിച്ചുതുടങ്ങുന്നു. ഇവയുടെ പ്രായമായ വൃക്ഷത്തിൽനിന്ന് പ്രതിവർഷം രണ്ടായിരത്തോളം പഴങ്ങൾ ലഭിക്കും. തവാരണകളിൽ പാകി മുളപ്പിച്ചെടുക്കുന്ന തൈകൾ രണ്ടുവർഷത്തോളം ജൈവവളങ്ങൾ നിറച്ച് മേൽമണ്ണും ചേർത്ത് കൂടകളിൽ മാറ്റി നട്ടുവളർത്തണം. കാലവർഷാരംഭത്തോടെ ചെടികൾ തോട്ടത്തിൽ നട്ടുതുടങ്ങാം. ഒരുമീറ്റർ നീളം, വീതി, താഴ്ചയുള്ള കുഴികളെടുത്ത് ഉണങ്ങിപ്പൊടിഞ്ഞ കാലിവളം നിറച്ച് മേൽമണ്ണ് ഉപയോഗിച്ചു മൂടി നടുവിൽ കുഴിയെടുത്ത് കവർ നീക്കി തൈകൾ നടാം. ദിവസവും ജലസേചനം നൽകണം . തനിവിളയായി മാംഗോസ്റ്റിൻ വളർത്തുമ്പോൾ മരങ്ങൾ തമ്മിൽ പത്തു മീറ്റർ അകലം നൽകണം. ഭാഗികമായി തണലിലും ഇവ നന്നായി വളരും. ആദ്യകാലങ്ങളിൽ വളർച്ച മന്ദഗതിയിലാണെങ്കിലും ശാഖകൾ വളർന്നു തുടങ്ങുന്നതോടെ ത്വരഗതിയിലാകും. വേനൽകാലത്ത് ജലസേചനം കൃത്യമായി നൽകേണ്ടതുണ്ട്. വലിയ ചെടികൾക്ക് മഴക്കാലാരംഭത്തിൽ ജൈവവളങ്ങളും സമൃദ്ധമായി നല്കണം.

കാര്യമായ രോഗ, കീടബാധകൾ മാംഗോസ്റ്റിൻ വൃക്ഷത്തെ ബാധിക്കാറില്ല. കേരളത്തിലെ മണ്ണിനും കാലാവസ്ഥയ്ക്കും അനുയോജ്യമായ മാംഗോസ്റ്റിൻ കൃഷി നാട്ടിൽ ഇനിയും വ്യാപകമായിട്ടില്ല

ആപ്പിൾ

 

ശാസ്ത്രീയ നാമം
മാലസ് ടോമെസ്ടിക( Malus domestica)

സ്വദേശം
ഏഷ്യ

ലഭ്യമാകുന്ന സ്ഥലങ്ങൾ
ഇന്ത്യയിൽ ഹിമാചൽ പ്രദേശ്, കാശ്മീർ, ആസ്സാം, നീലഗിരി

രുചി
നല്ല മധുരമുള്ളതാണ് ഈ പഴവർഗ്ഗം.

വിവരണം
ആപ്പിളിന് മൃദുവായ മാംസ്യ ഭാഗമാണ് ഉള്ളതെങ്കിലും ഇതിലെ സെല്ലുകൾ വലുപ്പമേറിയതായതിനാൽ വളരെ ക്രിസ്പിയായി അനുഭവപ്പെടും. ഈ സെല്ലുകൾ ധാരാളമായി ദ്രവങ്ങളും ഷുഗറും പുറത്തുവിടുന്നതിനാലാണ് നുരഞ്ഞു പൊന്തുന്ന അനുഭവമുണ്ടാകുന്നത്- വ്യത്യസ്ത വലുപ്പത്തിലുള്ള ആപ്പിളുകൾ ഒരേ വൃക്ഷത്തിൽ തന്നെ ഉണ്ടാകുമെന്നതാണ് മറ്റൊരു പ്രത്യേകത. ഒരൊറ്റ വൃക്ഷത്തിൽ തന്നെ വളരെ വലുതും സാധാരണ വലുപ്പമുള്ളതുമായ ആപ്പിളുകൾ ഉണ്ടാകും. പഴങ്ങളുടെ നിറവും വ്യത്യാസപ്പെട്ടിരിക്കും.

ഘടകങ്ങൾ
• കോപ്പർ,
• മാംഗനീസ്,
• പൊട്ടാസ്യം
• ഇരുമ്പ്,
• സിങ്ക്
• വിറ്റാമിൻ സി, ഇ, കെ ,
• കാത്സ്യം
• കാർബോ ഹൈഡ്രെറ്റ്

ഭക്ഷ്യലഭ്യത
ആപ്പിളിന് മൃദുവായ മാംസ്യ ഭാഗമാണ് ഉള്ളത്.ആപ്പിൾ ഒരു പഴവർഗ്ഗമായതിനാൽ അനേകം ഭക്ഷണ പദാർ ത്ഥങ്ങളിൽ ചേർക്കുന്നു.ജ്യൂസ് അടിച്ചു ചേർക്കാവുന്നതാണ്.

താഴെ പറയുന്ന അസുഖങ്ങൾക്ക് ആപ്പിൾ ഉപയോഗിക്കുന്നു.
1. ആപ്പിൾ മസ്തിഷ്ക സീമാ കോശങ്ങളെ ഊർജ്ജിതപ്പെടുത്തുന്നു.
2. ഓർമക്കുറവ്, ക്ഷീണം എന്നിവയ്ക്കും നല്ലതാണു.
3. ദന്തക്ഷയം, വായ്നാറ്റം എന്നിവയ്ക്ക് പ്രതിവിധിയായി ആപ്പിൾ കടിച്ചു തിന്നണം എന്ന് പറായാറുണ്ട്.
4. ആപ്പിൾ വേവിച്ചും കഴിക്കാം.
5. യുനാനി ചികിൽസയിലും ആപ്പിൾ ഉപയോഗിക്കുന്നു.
6. നമ്മുടെ രക്തത്തിലെ ഓക്സിജന്റെ അളവ് വർദ്ധിപ്പിച്ച് രക്തക്കുഴലുകളിലെ കൊഴുപ്പ് നീക്കി രക്തയോട്ടം സുഗമമാക്കാനും, അതുവഴി ഹൃദയാഘാതത്തിനുള്ള സാധ്യത ഇല്ലാതാക്കാനും സാധിക്കുന്നതാണ്.
7. ആപ്പിളിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സൈടുകൾ നമ്മുടെ ശരീരത്തിലെ കോശങ്ങളെ പുനർ ജീവിപ്പിക്കുകയും , ചർമ്മത്തിന് തിളക്കം കൂട്ടുന്നു.
8. ഉദരത്തെ ശുദ്ധീകരിച്ച് ആരോഗ്യമാർന്ന ജീവിതം സ്വന്തമാക്കാൻ പ്രാപ്തരാക്കുന്നു.
9. ആപ്പിളിൽ അടങ്ങിയിരിക്കുന്ന നാരുകൾ,ഫൈബർ എന്നിവ മലബന്ധം തടയുന്നതിന് നല്ലൊരു ഔഷധമാണ്.

കൃഷിരീതി
ലോകത്തിലേറ്റവും കൂടുതൽ കൃഷി ചെയ്യപ്പെടുന്ന പഴങ്ങളിലൊന്നാണ്. വിവിധ നിറങ്ങളിൽ ലഭിക്കുന്നു ആപ്പിൾ. ആപ്പിൾ മരം 5മുതൽ 12 മീറ്റർ ഉയരത്തിൽ വളരുന്നു. പഴങ്ങളുടെ നിറവും ഗുണവും നിലനിർ‍ത്തുന്നതിനു തൈകൾ ബഡ്ഡു ചെയ്തു വളർ‍ത്തുന്നു..
വർഷത്തിൽ 3-4 തവണ വരെ ഈ ആപ്പിളിന്റെ വിളവെടുക്കാനുമാകും.
വിളവെടുക്കുന്ന ആപ്പിളിന്റെ തൊലിയിൽ പ്രകൃതിദത്തമായി മെഴുകിന്റെ ആവരണം കാണാവുന്നതാണ്. ആപ്പിളിന്റെ ഭാരം കുറയാതിരിക്കാനും ചുരുങ്ങിപോകാതിരിക്കാനും ഇത്തരം മെഴുകിന്റെ ആവരണം അത്യാവശ്യമാണ്. അതിനാലാണ് പ്രകൃതിദത്തമായ മെഴുകുകൾ ആപ്പിളിനുള്ളിൽ പുരട്ടുന്നത്. ആപ്പിളിന്റെ ശുചീകരണത്തിന്റെ ഭാഗമായി കഴുകുകയും തുടയ്ക്കുകയും ചെയ്യുമ്പോൾ പ്രകൃത്യാലുള്ള മെഴുകിന്റെ ആവരണത്തിന്റെ പകുതിയും നഷ്ട്ടപ്പെടുന്നു. ആപ്പിളിന്റെ തിളക്കം വർദ്ധിപ്പിക്കുകയും കൂടുതൽ കാലം നീണ്ടു നിൽക്കാനും സാധാരണയായി ആപ്പിളുകളിൽ ഉപയോഗിക്കുന്ന മെഴുകുകളാണ് കാനുബാ വാക്സിന്‍,ഷെല്ലാക്

ബേർഡ്സ് ചെറി

സ്വദേശം
വിദേശരാജ്യങ്ങൾ

രുചി
പഞ്ചസാര മധുരമുള്ള കായ്കൾ.

ഭക്ഷ്യലഭ്യത
ബേർഡ്സ് ചെറിയുടെ ചെറുപഴങ്ങൾ ഭക്ഷ്യയോഗ്യമാണ്. കുട്ടികൾ നന്നായി ഇഷ്ടപ്പെടുന്നതാണ് ഇവയുടെ സ്വാദ്.

വിവരണം
തണൽ മരമായി വച്ച് പിടിപ്പിക്കാൻ പറ്റിയ ചെടിയാണ് ബേർഡ്സ് ചെറി. തൂണുപോലെയുള്ള തായ്ത്തടിക്കു മുകൾഭാഗത്ത് കുടപിടിപ്പിച്ചതുപോലെ താഴേക്കൊതുങ്ങിയ ശാഖകൾ നിറയെ ചെറിയ ഇലകളും മുത്തുമണികളെ അനുസ്മരിപ്പിക്കുന്ന ചുവപ്പുനിറത്തിൽ കായ്കളുമായി കാണുന്ന ചെറുവൃക്ഷമാണ് ഇത്.പഴങ്ങൾ കഴിക്കാൻ എപ്പോഴും ചെറുപക്ഷികൾ ഈ ചെടിയിൽ വിരുന്നെത്തുന്നതിനാലാണ് ‘ബേർഡ്സ് ചെറി’ എന്ന പേരുലഭിക്കാൻ കാരണം. ഇവയുടെ ചുവട്ടിലുള്ള ശാഖകൾ മുറിച്ച് മുകൾഭാഗം പടരാനനുവദിച്ചാൽ കൂടുതൽ മനോഹരമായി തോന്നും.

ഉപയോഗങ്ങൾ
ബേർഡ്സ് ചെറി പാതയോരങ്ങളിൽ തണൽ മരമായും പൂന്തോട്ടങ്ങൾക്കരികിലായി ഭംഗിക്കും വളർത്താം. വേനൽക്കാലത്താണ് ഇവയുടെ പ്രധാന പഴക്കാലമെങ്കിലും ഇടയ്‌ക്കൊക്കെ കായ്കളുണ്ടാകും.

കൃഷിരീതി
ബേർഡ്സ് ചെറിയുടെ ശാഖകളിൽ നിന്നു പതിവച്ചെടുത്ത തൈകൾ നട്ടുവളർത്താനുപയോഗിക്കാം. നട്ട് ഒന്നു രണ്ടുവർഷത്തിനുള്ളിൽ ഇവയിൽ കായ്കൾ ഉണ്ടായിത്തുടങ്ങും.

ചെറിഓഫ്ദിറിയോഗ്രാനേഡ്

ശാസ്ത്രീയ നാമം
Involucrata Eugenia

സ്വദേശം
ബ്രസീൽ.

വിവരണം
ഇത് ഒരു നിത്യഹരിത കുറ്റിചെടിയാണ്. നല്ല ഉരുണ്ട പഴങ്ങൾ പഴുക്കുമ്പോൾ കറുത്ത ചുവപ്പ് നിറം ആകുന്നു.ഇത് വളരെപെട്ടന്ന് വളരുന്ന ഇനം ചെടിയാണ്. മിതമായ ജലസേചനം മതിയാകും . 20 മുതൽ 25 ഓളം അടി ഉയരത്തിൽ ഇവ വളരുന്നു .

രുചി
ചെറിപഴത്തിന്റെ രുചിയാണ് ഇവയ്ക്ക്.

ഭക്ഷ്യയോഗ്യത
വൈൻ, ജാം, ജെല്ലി എന്നിവ ഉണ്ടാക്കാൻ സാധാരണയായി ഈ പഴങ്ങൾ ഉപയോഗിച്ച് വരുന്നു.

കൃഷിരീതി
വിത്തുകളിൽ നിന്നും പുതിയ ചെടികൾ ഉത്പാദിപ്പിക്കാം. 4-5 വർഷത്തിനുള്ളിൽ കായ് ഫലം തരുന്നു. പൂ ചെട്ടികളിലും ഇവ വളർത്തുന്നതാണ്. മാർച്ച് മുതൽ മേയ് വരെയാണ് ഇതിന്റെ പൂക്കാലം. പൂക്കൾക്ക് നല്ല വെളുത്ത നിറമാണ്‌. പൂവിട്ടു 3 ആഴ്ചകൾക്കുള്ളിൽ പഴങ്ങൾ പാകമാകുന്നു. ഇതിന്റെ വളർച്ചയ്ക്ക് ചെറിയ തോതിൽ ഉള്ള തണൽ ആവശ്യമാണ്. ഇതിന്റെ ഇലകൾക്ക് കടുത്ത പച്ചനിറമാണ്. കൂടാതെ ഇവയ്ക്ക് പ്രത്യേക ഭംഗിയാണ് കാണാൻ. ഇവ നാല് അഞ്ച് വർഷം വരെ ഒരു ചെടി കായ്ഫലം തരുന്നു

സിംഗപ്പൂർ ചെറി

മറ്റു നാമങ്ങൾ
പനാമ ബെറി,  ജമൈക്ക ചെറി, ബാജെല്ലി മരം, സ്റ്റ്രോബെറി മരം എന്നെല്ലാം അറിയപ്പെടുന്നു.

ശാസ്ത്രീയ നാമം
Muntingia calabura

സ്വദേശം
തെക്കേ അമേരിക്ക.

ലഭ്യമാകുന്ന സ്ഥലങ്ങൾ
തമിഴ്‌നാട്, കർണാടക, ആന്ധ്ര.

രുചി
മധുരമുള്ള പഴങ്ങൾ .

വിവരണം
7 മുതൽ 12 വരെ മീറ്റർ ഉയരം വയ്ക്കുന്ന ചെറിയ മരം. ഈ മരം കായ്ക്കുന്ന കാലത്ത്‌ കിളികൾ ധാരാളമായി ഈ മരത്തിലുണ്ടാവും. ഇപ്പോൾ കേരളത്തിൽ അങ്ങോളമിങ്ങോളം തണൽ മരമായി നട്ടുപിടിപ്പിച്ചു വരുന്നുണ്ട്‌.ഒരേസമയം ഒരു പൂമരവും ഫലവൃക്ഷവുമാണ് സിംഗപ്പൂർ ചെറി.

ഭക്ഷ്യലഭ്യത
തിന്നാൻ കൊള്ളുന്ന പഴങ്ങൾ . പഴംകൊണ്ട് ജാമും ഇലയിട്ട് ചായയും തയ്യാറാക്കാം.

കൃഷിരീതി
തട്ടുതട്ടിൽ ശിഖരങ്ങളുണ്ടാകുന്ന ഇത് ഏഴുമുതൽ 12 മീറ്റർ വരെ ഉയരത്തിൽ വളരും. എത്ര ഊഷരമായ മണ്ണിലും പുളിരസവും ക്ഷാരസ്വഭാവവും വരൾച്ചയുമൊക്കെ അതിജീവിച്ച് വളരുന്ന ഇത് മണ്ണിന്റെ ഘടന മെച്ചപ്പെടുത്തും. മറ്റ് ചെടികൾക്ക് വളരാൻ പരുവത്തിലാക്കുകയും ചെയ്യും.

ഉപയോഗങ്ങൾ
ഇന്ത്യയിൽ വിവിധയിടങ്ങളിൽ ഇത് നഗരസൗന്ദര്യവത്കരണത്തിനുവേണ്ടി വളർത്തുന്നു. ചെറിയ വെളുത്ത പൂക്കളും ചുവന്നുപഴുത്ത കായകൾ നീര് നിറഞ്ഞതുമാണ്. കേരളത്തിൽ ഇത് അധികം പ്രചരിച്ചിട്ടില്ല

കാരമ്പോള

മറ്റു പേരുകൾ
മധുരപുളിഞ്ചി

ഇനങ്ങൾ
ഇരുമ്പൻ പുളി

വിവരണം
കാര്യമായ പ്രചാരം ലഭിക്കാത്ത സസ്യമാണ് കാരമ്പോള. ചെറുസസ്യമായി വളരുന്ന ഇവയുടെ ശാഖകൾ താഴേക്ക് ഒതുങ്ങി നില്ക്കുന്നു. ശാഖകളിൽ കുലകളായിപൂക്കൾ വിരിയും കായ്കൾക്ക് ദീർഘ ചതുരാകൃതിയും നാല് അരികുകളുമുണ്ടാകും. പഴുക്കുമ്പോൾ മഞ്ഞനിറമാകുന്ന കായ്കൾ ശേഖരിച്ച് ഉപയോഗിക്കാം. നിർലോഭമായി കായ്കളുണ്ടാകുന്ന കാരമ്പോള ഇലുമ്പൻ പുളിയുടെ അടുത്ത ബന്ധുവാണ്.

രുചി
പഴങ്ങൾക്ക് മധുരവും പുളിയും കലർന്ന സ്വാദാണുള്ളത്.

ഭക്ഷ്യയോഗ്യത
പഴങ്ങൾ ജാം, സർബത്ത്‌ തുടങ്ങിയവ നിർമ്മിക്കാനുപയോഗിക്കാം.

ഘടകങ്ങൾ
വിറ്റാമിൻ സി, കാത്സ്യം , ഇരുമ്പ്

ഔഷധയോഗ്യം
ആന്തരിക രക്തസ്രാവം, പൈൽസ് എന്നിവയ്ക്ക് പഴങ്ങൾ ഔഷധമായി ഉപയോഗിക്കാം.

കൃഷിരീതി
വെള്ളക്കെട്ടില്ലാത്ത ഏതു മണ്ണിലും തഴച്ചു വളരുന്ന ഇവ നട്ടു നാലുവർഷത്തിനുളളിൽ കായ്ഫലം നല്കിത്തുടങ്ങും

മേമി സപ്പോട്ട

സ്വദേശം
കർണ്ണാടക

ലഭ്യമാകുന്ന സ്ഥലം
കേരളം

വർഗ്ഗം
സപ്പോട്ട വർഗ്ഗത്തിലെ വലിയ ഇനമാണ് മേമി സപ്പോട്ട.

വിവരണം
ഇത് അറുപതടിയിലേറെ ഉയരത്തിൽ ശാഖകളോടെ വളരുന്നു. ഇലകൾ വലുതാണ്. ശാഖകളിൽ പറ്റിപ്പിടിച്ച രൂപത്തിലാണ് കായ്കൾ വളരുന്നത്‌. കായകള്ക്ക് പൊതിച്ചതേങ്ങയുടെ വലിപ്പമുണ്ട്.വേനലിലാണ് ഇതിന്റെ പഴക്കാലം. കറുത്ത വലിയ വിത്തുമുണ്ടാകും. വലിയ മരമായി വളരുന്ന സ്വഭാവമുള്ളതിനാൽ ചെറിയതോട്ടങ്ങൾക്ക് ഇത് അനുയോജ്യമല്ല.

രുചി
കായകള്‍ക്കുള്ളിൽ കാണുന്ന ഇളം ചുവപ്പുനിറമുള്ള കഴമ്പിന് മാധുര്യമേറും.

ഭക്ഷ്യയോഗ്യത
ഇതിന്റെ പഴങ്ങൾ ഭക്ഷ്യയോഗ്യമാണ്.

ഘടകങ്ങൾ
• പോഷകങ്ങൾ
• വിറ്റാമിനുകൾ

കൃഷിരീതി

വേനലിലാണ് പഴക്കാലം. കായ്കൾക്കുള്ളിൽ കാണുന്ന ഇളം ചുവപ്പുനിറമുള്ള കഴമ്പാണു. ഒപ്പം കറുത്ത വലിയ വിത്തുമുണ്ടാകും. വലിയ മരമായി വളരുന്ന സ്വഭാവമുള്ളതിനാൽ ചെറിയതോട്ടങ്ങൾക്ക് ഇത് അനുയോജ്യമല്ല. വിത്തുകളിൽ നിന്ന് വളർത്തുന്ന തൈകൾ വളർന്ന കായകൾ ഉണ്ടാകാൻ പത്തുവർഷമെടുക്കുമെന്ന ന്യൂനതയുമുണ്ട്

മാതളം

മറ്റു പേരുകൾ
ഉറുമാൻപഴം , റുമാൻ പഴം , സംസ്‌കൃതത്തിൽ ഡാഡിമം എന്നുംഹിന്ദിയിൽ അനാർ എന്നും അറിയപ്പെടുന്നു.

ശാസ്ത്രീയ നാമം
Punica granatum

കുടുംബം
Lythraceae

സ്വദേശം
അഫ്‌ഗാനിസ്ഥാൻ, പാകിസ്താൻ, ഇറാൻ എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന മേഖലയാണ്‌ മാതളത്തിന്റെ ജന്മസ്ഥലം.

ഇനങ്ങൾ
വെളുത്തതും ചുവന്നതും

വിവരണം
മാതളനാരകം ഭക്ഷ്യയോഗ്യമായ ഒരു പഴമുണ്ടാകുന്ന ചെടിയാണ്. മാതളപ്പഴത്തിന് തുകൽ പോലെ കട്ടിയുള്ള തൊലിയാണുള്ളത്. ഫലത്തിനുള്ളിൽ വിത്തുകൾ നിറഞ്ഞിരിക്കുന്നു. മറ്റു പഴങ്ങളെ അപേക്ഷിച്ച് വളരെക്കാലം കേടുകൂടാതിരിക്കുന്ന ഒന്നാണ് മാതളം.

മാതള ജ്യൂസിന്റെ ഗുണം.
ആരോഗ്യം കാത്തു സൂക്ഷിക്കാനും മാരക രോഗങ്ങൾ തടയാനുമുള്ള നിരവധി ഘടകങ്ങൾ മാതള ജ്യൂസിൽ അടങ്ങിയിട്ടുണ്ട്.നിരവധി ആന്റിഓക്സിഡന്റുകളാലും ഫാറ്റി ആസിഡുകളാലും സംപുഷ്ടമാണ് മാതളജ്യൂസ്.മാതള ജ്യൂസ് ഉപയോഗിക്കുന്നതിലൂടെ രക്‌തധമനികളിൽ കൊളസ്ട്രോൾ അടിയുന്ന അവസ്ഥ 90 ശതമാനം കുറയുന്നു. ഫലങ്ങളുടെ കൂട്ടത്തിൽ പെട്ടെന്ന്‌ ദഹിക്കുന്ന ഒന്നാണ്‌ മാതളം. ശരീരത്തെ മാതളം നന്നായി തണുപ്പിക്കും.
ഇന്ത്യയിൽ സാധാരണ കാണാറുള്ളത് രണ്ടിനങ്ങളാണ്. വെളുത്ത ഇനത്തിൻറെ കുരുവിൻ കടുപ്പം കുറയും. നീരിനു കൂടുതൽ മധുരവും. പുളിപ്പ് കൂടുതലുള്ള ഒരു ഇനം മാതളം ഹിമവൽ സാനുക്കളിൽ വളരുന്നുണ്ട്. ഇതിന്റെ കുരു ഉണക്കി പുളിക്ക് പകരം ഉപയോഗിച്ചു വരുന്നു

ലഭ്യമായ സ്ഥലങ്ങൾ
മഹാരാഷ്ട്ര,ഗുജറാത്ത്, കേരളം

രുചി
വ്യത്യസ്തമായ രുചി

ഭക്ഷ്യയോഗ്യത
വിത്തുകൾ രസകരമായ പൾപ്പുകൊണ്ട് മൂടിയിരിക്കുകയും ഈ പൾപ്പാണ് ആഹാരയോഗ്യമായ ഭാഗം.ഇതുപയോഗിച്ച് ജ്യൂസ് ഉണ്ടാക്കാവുന്നതാണ്.ഫ്രൂട്ട് സലാഡിൽ ചേർക്കുന്നു.

ഘടകങ്ങൾ
• വൈറ്റമിൻ സി, ബി സിക്സ്,കെ
• പൊട്ടാസ്യം,
• അയൺ,
• തയാമിൻ,
• ഫൊലേറ്റ്,
• സിങ്ക്’
• പ്യൂണിസിൻ’ എന്ന ആൽകലോയ്ഡ്.

ഔഷധയോഗ്യം
തൊലി, കായ്, ഇല, പൂവ് എല്ലാം തന്നെ ഔഷധയോഗ്യഭാഗങ്ങളാണ്. ഉദരവിര ശമിപ്പിക്കുകയും ദഹനശക്തി വർദ്ധിപ്പിക്കുകയും ചെയ്യുന്നു. തളർച്ചയും വെള്ളദാഹവും ശമിപ്പിക്കും. ശുക്ലവർദ്ധനകരമാണ്. ഡാഡിമാഷ്ടക ചൂർണ്ണം ഉണ്ടാക്കുന്നതിന് ഇത് ഉപയോഗിക്കുന്നു. ഹൃദയരോഗങ്ങളും ചില കാൻസറുകളും തടയാൻ വേണ്ട പോഷകങ്ങൾ വരെ മാതളജ്യൂസിലുടെ ലഭിക്കുന്നുണ്ട്. ഹൃദയത്തിന്റെയും രക്തക്കുഴലുകളുടെയും പ്രവർത്തനത്തെ സഹായിക്കുന്ന ഘടകങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. മാത്രമല്ല, ചീത്ത കൊളസ്ട്രോളായ എൽഡി എല്ലിന്റെ അളവ് കുറയ്ക്കാനും ഇതിനു സാധിക്കുമത്രേ. ഇതുവഴി കാർഡിയോ വാസ്കുലാർ രോഗങ്ങൾ പിടിപെടാനുള്ള സാധ്യതയും കുറയ്ക്കുന്നു. കാൻസറിനു സാധ്യതയുള്ള മുഴകളുടെ വളർച്ച കുറയ്ക്കാനും കാൻസർ സെല്ലുകളെ നശിപ്പിക്കാനും മാതളജ്യൂസിനു സാധിക്കും. ബ്രെസ്റ്റ് , പ്രോസ്റ്റേറ്റ്, വൻകുടൽ എന്നിവിടങ്ങളിൽ കാൻസർ വരുത്തുന്ന കോശങ്ങൾക്കെതിരെ പ്രവർത്തിക്കാൻ മാതളജ്യൂസിനു സാധിക്കുന്നു. ഇത്‌ വിശപ്പ്‌ കൂട്ടുകയും ദഹനക്കേടും രുചിയില്ലായ്മയും വയറുപെരുക്കവും മാറ്റുകയും ചെയ്യും. പിത്തരസം ശരീരത്തിൽ അധികമായി ഉണ്ടാകുന്നതുമൂലമുള്ള ശർദിൽ, നെഞ്ചരിച്ചിൽ, വയറുവേദന എന്നിവ മാറ്റാൻ ഒരു സ്പൂൺ മാതളച്ചാറും സമം തേനും കലർത്തി സേവിക്കുന്നത് നല്ലതാണ്. അതിസാരത്തിനു വയറുകടിക്കും മാതളം നല്ലൊരു ഔഷധമാണ്‌. ഈ അവസ്ഥകളിൽ മാതളച്ചാർ കുടിക്കാൻ നൽകിയാൽ വയറിളക്കം കുറയുകയും ശരീരക്ഷീണം കുറയുകയും ചെയ്യും. മാതളത്തോടോ പൂമൊട്ടോ ശർക്കര ചേർത്ത്‌ കഴിക്കുന്നതും അതിസാരരോഗങ്ങൾക്കെതിരെ ഫലവത്താണ്‌.മാതളത്തിന്റെ തണ്ടിന്റെയും വേരിന്റെയും തൊലി വിരനാശക ഔഷധമായി ഉപയോഗിക്കുന്നു. വേരിന്റെ തൊലിയിലാണ്‌ പ്യൂണിസിൻ അധികം അടങ്ങിയിട്ടുള്ളതെന്നതിനാൽ ഇതാണ്‌ കൂടുതൽ ഫലപ്രദം. ഇത്‌ കഷായം വെച്ച്‌ സേവിച്ച ശേഷം വയറിളക്കുക വഴി നാടവിരകളെയും മറ്റും നശിപ്പിച്ച്‌ പുറന്തള്ളാം. മാതളത്തിന്റെ കുരുന്നില ഉണക്കിപ്പൊടിച്ച്‌ കഴിക്കുന്നത്‌ ഉരുളൻ വിരകളെ നശിപ്പിക്കാൻ സഹായിക്കും. മാതളപ്പഴത്തിന്റെ ചാറ്‌ ജ്വരവും മറ്റുമുണ്ടാകുമ്പോൾ ദാഹം മാറാൻ സേവിച്ച്‌ പോരുന്നു. ഇതുപയോഗിച്ച്‌ ഉണ്ടാക്കുന്ന സർബത്ത്‌ മൂത്ര തടസ്സം, മൂത്രാശയ വീക്കം, ദഹനസംബന്ധമായും ആസ്തമയോടും അനുബന്ധിച്ചുണ്ടാകുന്ന പനി എന്നിവ മാറാൻ കുടിക്കുന്നുണ്ട്‌. കൃമിശല്യം കൊണ്ടുണ്ടാകുന്ന ചൊറിച്ചിൽ മാറാൻ മാതളത്തോട്‌ കറുപ്പ്‌ നിറമാകുന്നതു വരെ വറുത്ത ശേഷം പൊടിച്ച്‌ എണ്ണയിൽ കുഴച്ച്‌ പുരട്ടുന്നത്‌ ഫലപ്രദമാണ്‌. മാതളം കഴിക്കുന്നതിലൂടെ ഗർഭിണികളിലെ ശർദിലും വിളർച്ചയും ഒരു പരിധി വരെ മാറ്റാം.മാതളത്തിന്റെ കുരുക്കൾ പാലിൽ അരച്ച്‌ കുഴമ്പാക്കി സേവിക്കുന്നത്‌ കിഡ്നിയിലും മൂത്രാശയത്തിലുമുണ്ടാകുന്ന കല്ലുകളെ ലയിപ്പിച്ച്‌ കളയാൻ സഹായിക്കുമെന്ന്‌ കരുതപ്പെടുന്നു. മാതളത്തിലുള്ള നീരോക്സീകാരികൾ കോശങ്ങളുടെ നശീകരണം തടയുകയും രോഗപ്രതിരോധ ശേഷി വർധിപ്പിക്കുകയും ചെയ്യും. ക്ഷയരോഗത്തിനെതിരെ പ്രതിരോധം പകരാൻ ഇതിനുള്ള കഴിവ്‌ തെളിഞ്ഞിട്ടുണ്ട്‌. മാതളമൊട്ട്‌ അരച്ച്‌ തേനിൽ സേവിക്കുന്നത്‌ കഫത്തിനും ചുമക്കുമെതിരെ ഫലവത്താണ്‌. മാതളത്തിന്റെ തോട്‌ നന്നായി ഉണക്കിപ്പൊടിച്ച്‌ കുരുമിളകു പൊടിയും ഉപ്പും ചേർത്ത്‌ പല്ല്‌ തേക്കാനും ഉപയോഗിക്കുന്നു. ഇത്‌ ദന്തക്ഷയം തടയാനും മോണയിലെ രക്‌തസ്രാവം നിറുത്താനും മോണയെ ബലപ്പെടുത്താനുമൊക്കെ സഹായകരമാണ്‌. വേരിന്റെ തൊലി ഉപയോഗിച്ചുണ്ടാകുന്ന കഷായം വായിൽ കൊള്ളുക വഴി തൊണ്ടയിലെ അസ്വാസ്ഥ്യം അകറ്റാം.

കൃഷിരീതി
ഊഷരമായ തരിശുനിലങ്ങളുൾപെടെ നല്ല നീർവാഴ്ചയുള്ള ഏതുമണ്ണിലും മാതളം വളരും. വരൾച്ചയെ അതീജീവിക്കാന്‍ ശേഷിയുള്ള ഈ പഴവർഗ്ഗത്തിന് ഇടത്തരം വരണ്ടകാലാവസ്‌ഥയാണ്‌ വളർച്ചയ്ക്ക് അനുയോജ്യം. അന്തരീക്ഷ ഈർപ്പം കൂടുതലുള്ള കാലാവസ്‌ഥ നന്നല്ലാ. വരണ്ടകാലാവസ്‌ഥ നിലവിലുള്ള പ്രദേശങ്ങളിൽ ഇത്‌ വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യാം. ശ്രദ്ധിച്ചുപരിപാലിച്ചാൽ ഒന്നോ രണ്ടോ മാതളച്ചെടികൾ വീട്ടുവളപ്പിൽ നട്ടുവളർത്താവുന്നതെയുള്ളു. ആകർഷകമായ പൂക്കളും പഴങ്ങളും ഉത്പാദിപ്പിക്കുന്ന അലങ്കാരച്ചെടിയായി പൂന്തോട്ടത്തിലും ഇത്‌ നടാം. 25 മുതല്‍ 35 ഡിഗ്രി സെൽഷ്യസ് വരെ ചൂടുള്ള കാലാവസ്‌ഥയാണ്‌ ഇതിന്‌ നല്ലത്‌. നമ്മുടെ കാലാവസ്‌ഥയിൽ ഇല പൊഴിയുന്ന സ്വഭാവമുള്ള മാതളം രണ്ടുമുതൽ നാലുമീറ്റർ വരെ ഉയരത്തിൽ വളരും. മൂപ്പെത്തിയാൽ പഴത്തിന്‌ ചുവപ്പോ മഞ്ഞയോ നിറമായിരിക്കും. മഴക്കാലത്തിന്റെ ആരംഭത്തിൽ തൈകൾ നടാം. പതിവെച്ചുണ്ടാക്കിയ തൈകളോ ടിഷ്യുകൾച്ചർ തൈകളോ നടണം. നിലം രണ്ട്‌ മൂന്നു തവണ ഉഴുതു തയ്യാറാക്കണം. 5- 5 മീറ്റർ അകലത്തിൽ തൈകൾ നടാം. കൊമ്പുകോതൽ നടത്തുന്നുവെങ്കിൽ 4-4 മീറ്റർ അകലത്തിലും നടാം. ആദ്യഘട്ടത്തിൽ തൈകൾക്ക് ‌ തുടർച്ചയായി നനച്ചുകൊടുക്കണം. നാലാം വർഷത്തോടെ മരങ്ങൾ കായ്‌ച്ചു തുടങ്ങും. ജലസേചനം തുടർച്ചയായി നൽകുമ്പോൾ കൊമ്പുകോതൽ നിർബന്ധമാണ്‌. ജനുവരി – ഫെബ്രുവരി, ജൂൺ – ജൂലൈ, സെപ്‌തംബർ – ഒക്‌ടോബർ, എന്നീ മൂന്നു ദിവസങ്ങളിൽ മാതളം പുഷ്‌പിക്കും. മരങ്ങൾ പുഷ്‌പിച്ച്‌ അഞ്ചാറുമാസത്തിനുള്ളിൽ വിളവെടുക്കാം. കായ്‌കൾ മൂപ്പെത്തിയാലുടനെ വിളവെടുക്കണം. അല്ലെങ്കിൽ വീണ്ടുകീറും

ആത്തച്ചക്ക

മറ്റു പേരുകൾ
സ്വീറ്റ് ആപ്പിൾ, കസ്റ്റേഡ് ആപ്പിൾ സീതപ്പഴം, രാമപ്പഴം

ശാസ്ത്രീയ നാമം
“അനോന റെറ്റിക്കുലാറ്റ“

കുടുംബം
അനോനേസ്യേ

സ്വദേശം
അമേരികയാണ്.

വിവരണം
ഒരു ചെറു വൃക്ഷമാണ് ആത്തിച്ചക്ക. ആത്തയുടെ പുറംതോട് ചെറിയ കട്ടിയുള്ളതും മുള്ള് നിറഞ്ഞതുമാണ്. 5-8 മീ.വരെ ഉയരത്തിൽ ഇവ വളരുന്നു.ധാരാളംശാഖോപശാഖകളോടുകൂടിയആത്തയ്ക്ക്ചെറിയനീണ്ടഇലകളാണുള്ളത്.പൂക്കൾ ദ്വിലിംഗികളാണ് ഫലംയുക്താണ്ഡപ(syncarpium)വും.നാട്ടിൻപുറങ്ങളിൽ യഥേഷ്ടം കണ്ടുവരുന്ന സീതപ്പഴം, ആത്തചക്ക എന്നിവയുടെ വർഗ്ഗത്തിൽ പെടുന്നതാണ് മുള്ളൻ ചക്കയെങ്കിലും അപൂർവ്വമായി മാത്രമേ ഇത് കാണപ്പെടുന്നുള്ളൂ.

ലഭ്യമായ സ്ഥലങ്ങൾ
കേരളം

രുചി
പഴുക്കുമ്പോൾ പുളിയും മധുരവും കലർന്നതാണ്.

ഭക്ഷ്യയോഗ്യത
ജ്യൂസ്, ഐസ്ക്രീം തുടങ്ങിയവയുടെ നിർമ്മാണത്തിനും ആത്ത ഉപയോഗിക്കുന്നു.

ഘടകങ്ങൾ
• പോഷകങ്ങൾ
• വിറ്റാമിനുകൾ

ഔഷധയോഗ്യം
ഫലം,വിത്ത്,വേര്,ഇല എന്നിവയാണ് ഈ വൃക്ഷത്തിന്റെ ഔഷധഗുണങ്ങൾ .പിത്തത്തെ കുറയ്ക്കാൻ ഉത്തമമാണ്. ഇതിന്റെ പഴം ഞരമ്പുകൾക്ക് ഉണർവും മാംസപേശികൾക്ക് ശക്തിയും കൂട്ടും.പഴം കഴിച്ചയുടൻ വെള്ളം കുടിക്കാൻ പാടില്ല.വിദേശ രാജ്യങ്ങളിൽ ഗർഭാശയ മുഴകൾക്ക് ഉത്തമ ഔഷധമാണ്.കാൻസർ രോഗത്തെ ചെറുക്കാൻ സഹായിക്കുന്നു.

കൃഷിരീതി
മഴകാലത്ത് ധാരാളം വിളവ് കിട്ടുന്നു.ഈ ചെടിയിലെ പുഷ്പങ്ങളിൽ പരാഗണം നടക്കുന്നതുകൊണ്ടാണ് കൂടുതൽ വിളവു ലഭിക്കുന്നത്.കായ്കൾ നന്നായി വിളഞ്ഞു കഴിഞ്ഞാൽ പറിച്ചുവച്ചു പഴുപ്പിക്കണം.മരത്തിൽ നിർത്തിയാൽ ശരിയായ രീതിയിൽ പഴുക്കില്ല. പുറംതോട് പച്ചനിറത്തിലുള്ളതാണ്.പഴുക്കുമ്പോൾ ഇളം മഞ്ഞനിറമായി മാറുന്നു.നാട്ടിൻ പുറങ്ങളിൽ ആത്തച്ചക്ക എന്നു വിളിക്കുന്ന ആത്തപ്പഴത്തിന്റെയോ ഒട്ടും കട്ടിയില്ലാത്ത പുറംതോട് നീക്കിയാൽ ഉള്ളിൽ ഫലഭാഗം കാണാം. മഞ്ഞ കലർന്നതും മധുരമുള്ളതും ഇരുമ്പ് ധാരാളമായി അടങ്ങിയതുമാണ് ഇത്. കൃമി കീടങ്ങളുടെഉപദ്രവമോ മറ്റു കീടരോഗങ്ങളോ ഈ ഫലവൃക്ഷത്തെ ബാധിക്കാറില്ല

അരിനെല്ലിക്ക

മറ്റു പേരുകൾ
പുളിനെല്ലി, നക്ഷത്രനെല്ലി, നെല്ലിക്കാപ്പുളി, നെല്ലിപ്പുളി, സായിപ്പൻ നെല്ലി

ശാസ്ത്രീയ നാമം
ഫൈലാന്തസ് അസിഡസ്

സ്വദേശം
വിദേശരാജ്യങ്ങൾ

വിവരണം
എല്ലാതരം മണ്ണിലും ഈ ചെടി വളരുന്നുണ്ട്‌. ഏപ്രില്‍‍-മെയ്‌,ആഗസ്റ്റ്‌-സെപ്റ്റംബർ എന്നിങ്ങനെ രണ്ടു തവണത്തെ വിളവെടുപ്പുകാലമാണ് പുളിനെല്ലിക്കുള്ളത്. നല്ല പച്ചനിറത്തിൽ കുലകളായി ഉണ്ടാകുന്നവയുമാണ് പുളിനെല്ലി. നക്ഷത്രത്തിന്റെ ആകൃതിയിൽ കാണപ്പെടുന്നു.

ലഭ്യമായ സ്ഥലങ്ങൾ
ഇന്ത്യയിൽ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും അരിനെല്ലി കാണാവുന്നതാണ്.

രുചി
നെല്ലിക്ക പുളിരസം ഉള്ളതാണ്.

ഭക്ഷ്യയോഗ്യത
പച്ചയ്ക്ക് കഴിക്കാവുന്നതാണ് ഇതിന്റെ കായ്കൾ .ഉപ്പിലിട്ടും,അചാറിട്ടുമൊക്കെ കഴിക്കാവുന്നതാണ്.

ഘടകങ്ങൾ
വിറ്റാമിൻ C

ഔഷധയോഗ്യം
രക്ത ശുദ്ധീകരണം, ദഹന രോഗങ്ങൾ, ശ്വാസകോശ രോഗങ്ങൾ, കരൾ രോഗങ്ങൾ എന്നീ രോഗങ്ങൾക്ക് ഏറെ ഗുണകരമാണ്. ഇന്ത്യയിൽ പല രോഗങ്ങളുടെയും ചികിത്സയ്ക്കായി ഉപയോഗിക്കുന്നുണ്ട് ഈ നെല്ലിക്ക. സീമചാമ്പ വിദേശ രാജ്യങ്ങളിൽ ധാരാളമായി കാണപ്പെടുന്നു.9 മീറ്റർ പൊക്കത്തിൽ വളരുന്ന ഈ സസ്യത്തിൽ എപ്പോഴും ഇലകൾ കാണപ്പെടുന്നു.തണ്ടിന്റെ അറ്റത്തായി ഉപശിഖരങ്ങൾ ഉണ്ടാകും. ഇലകൾ ക്ക് മുകൾ ഭാഗം കടും പച്ചയും അടിഭാഗം നീലകലർന്ന പച്ചനിറത്തിലും കാണപ്പെടാറുണ്ട്.കുലകളായി ചെറിയ പൂക്കൾ വെള്ളനിറത്തിൽ കാണപ്പെടുന്നു.കായ്കൾ നല്ല മിനുസമുള്ളതായിരിക്കും.

കൃഷിരീതി
വിത്തു മുളപ്പിച്ചും തണ്ടുകൾ മുറിച്ചുനട്ടും പതിവയ്ച്ചുംപുളിനെല്ലിയുടെ പുതിയ തൈകൾ ഉണ്ടാക്കിയെടുക്കാം.പുതിയ തൈകൾ വേരോടുന്നതു വരെ ജലസേചനം നടത്തിയാൽ മതി.അതിനുശേഷം തൈകളുടെചുവട്ടിൽ പുതയിട്ട് ഈർപ്പം നിലനിർത്തിയാൽ മതി. ഇടയ്ക്കു വളം നല്കുന്നത് നല്ലതുപോലെകായ്ഫലംനല്കുന്നതിനുംവേഗത്തിൽ വളരുന്നതിനും സഹായകമാണ്. കുമ്മായമോ കമ്പോസ്റ്റോ മേൽമണ്ണുമായി കലർത്തിയും മണ്ണിൽ ജൈവവളങ്ങൾ ചേർത്ത്‌ പാകിയും വിത്തുകൾ നടാവുന്നതാണ്

ഫൽസ

കുടുംബം
Malvaceae ഫാമിലിയിൽ പെടുന്ന സസ്യമാണ് ഫലസ.

സ്വദേശം
പാകിസ്താൻ

വിവരണം
ഹിമാലയ സാനുക്കളിൽ കണ്ടുവരുന്ന ഒരു ചെറു പഴം. . 8 m ഓളം ഉയരത്തിൽ വളരുന്ന ഒരു കുറ്റി ചെടിയാണ് ഫൽസ. ധാരാളം ചെറുശാഖകളോടെയാണ് വളർച്ച. ദീർഘവൃത്താകാരമായ ചെറിയ ഇലകൾ , കടുപ്പം കുറഞ്ഞ തടി എന്നീ പ്രത്യേകതകളുമുണ്ട്. നാട്ടിലെ ഉഷ്ണ – മിതോഷ്ണ കാലാവസ്ഥകൾക്ക് യോജിച്ച പ്രകൃതം. വേനലാണ് പ്രധാന പൂക്കാലം. ശാഖാഗ്രങ്ങളിൽ ചെറുമഞ്ഞപ്പൂക്കൾ വിടർന്നു കൊഴിഞ്ഞ ശേഷം ചെറുനെല്ലിക്കാവലിപ്പമുള്ള പച്ചക്കായ്കൾ ഫൽസ ചെടിയിൽ നിറയെ കാണാം. രണ്ടു മാസം കൊണ്ട് കായ്കൾ വിളയുമ്പോൾ ചുവപ്പു നിറവും പൂർണ്ണമായും പഴുക്കുമ്പോൾ ചുവപ്പു കലർന്ന കറുപ്പുനിറവുമായിത്തീരും.

രുചി
മധുരവും നേരിയ പുളിയും കലർന്ന രുചിയാണ്.

ഭക്ഷ്യയോഗ്യത
ഭക്ഷ്യയോഗ്യമായ പഴങ്ങൾ ആണ്. ഭക്ഷ്യപാനീയങ്ങൾ നിർമ്മിക്കാൻ ഫൽസ പഴങ്ങൾ ഉപയോഗിക്കാം.

ഘടകങ്ങൾ
• പോഷകങ്ങൾ
• വിറ്റാമിനുകൾ

ഔഷധയോഗ്യം
ഇവയുടെ മരത്തൊലി മൂത്ര സംബന്ധമായ അസുഖങ്ങൾക്ക് ഔഷധമായി ഉപയോഗിച്ചു വരുന്നു.

കൃഷിരീതി
ചെറുവിത്തുകൾ പാകി മുളപ്പിച്ചെടുത്ത തൈകൾ നടീൽ വസ്തുവായി ഉപയോഗിക്കാം. പതിവെച്ച തൈകളും യോജിച്ചതാണ്. വെള്ളക്കെട്ടില്ലാത്ത മണ്ണിൽ ചെറുകുഴികളെടുത്ത് ജൈവ വളങ്ങൾ ചേർത്ത് ഫൽസ നടാം. വിത്തുകൾ വഴി പുതിയ ചെടികൾ ഉത്പാദിപ്പിക്കാം. 15 മുതൽ 20 ദിവസത്തിനുള്ളിൽ വിത്തുകൾ മുളയ്ക്കുന്നു. ഫൽസ ചെടിക്കൾ പൂത്തു നിൽക്കുന്നത് കാണാൻ വളരെ ഭംഗിയാണ്. പൂക്കൾവന്നു 45 ദിവസത്തിനുള്ളിൽ കായ്കൾ പാകമാകുന്നു.

മറ്റുപയോഗങ്ങൾ
ഇവയുടെ തടിയ്ക്കു നല്ല കട്ടിയും ഇലാസ്ടിസിറ്റിയുമുള്ളതിനാൽ ഗോൾഫ് സ്ടിക്കിന്റെ ഷാഫ്റ്റ് ഉണ്ടാക്കാൻ ഉപയോഗിക്കുന്നു. തടിയിൽ ഫൈബർ കൂടുതലായതിനാൽ ചതച്ചു കയറായിട്ടും ഉപയോഗിക്കുന്നുണ്ട്

ലിച്ചി

ശാസ്ത്രീയ നാമം
ചൈനീസ് ലിച്ചി.

കുടുംബം
സാപ്പന്ഡേ സിയ.

സ്വദേശം
വിദേശരാജ്യങ്ങൾ

വിവരണം
നിത്യഹരിത വൃക്ഷമാണ് ലിച്ചി. നട്ടു നനച്ചാൽ ആറോ എട്ടോ വർഷത്തിനുള്ളിൽ കായ്ഫലം കിട്ടും.അറുപത് ദിവസത്തിലുളളിൽ കായ പാകമാവും.ഉത്തരേന്ത്യയിൽ മേയ് മാസങ്ങളിലാണ് ലിച്ചി പഴങ്ങളുടെ കാലം.വയനാട്ടിലാവട്ടെ വൃശ്ചിക മാസത്തിലെ മഞ്ഞുകാലമാണ് വിളവെടുപ്പ് കാലം.പുറം തോട് നിറം മാറ്റം വന്നുതുടങ്ങിയാൽ ദിവസത്തിലുള്ളിൽ തന്നെ പറിക്കാം. ഒൻപത് മുതൽ പന്ത്രണ്ട് മീറ്റർ വരെ ഉയരത്തിൽ വളരുന്നതും ഇലഞെരുക്കമുള്ളതുമായ നിത്യഹരിതസസ്യമാണ്‌ ഈ വൃക്ഷം. കടും പച്ച നിറമുള്ള ഇലകളിൽ തളിരിലകൾക്ക് ചെമ്പ് നിറമാണുള്ളത്. ശരാശരി 30 എണ്ണം വരെ കായ്കൾ വീതമുള്ള കുലകളായി ശിഖരത്തിൻറെ അഗ്രങ്ങളിൽ കൂട്ടമായി കുലച്ചു നിൽക്കുന്നത് കാണാൻ നല്ല ഭംഗിയാണ്‌. നീണ്ടുരുണ്ട പഴങ്ങളുടെ പുറത്തെ തൊലി പിങ്ക് കലർന്ന ചുവപ്പ് നിറത്തിൽ പരുക്കനായി കാണപ്പെടുന്നു. അകത്ത് മുന്തിരി പോലെ കാണപ്പെടുന്ന വിത്തുമാണ്‌ ഉള്ളത്. വിത്തിന്‌ ചുറ്റും കാണുന്ന കഴമ്പിന് നല്ല മധുരമാണ്. ധാരാളം ജീവകങ്ങളും പോഷക പദാർഥങ്ങളും ഇതിൽ അടങ്ങിയിരിക്കുന്നു.

ലഭ്യമായ സ്ഥലങ്ങൾ
ഉത്തരേന്ത്യ,വയനാട്,കേരളം.

രുചി
പഴത്തിന്റെ കാമ്പിനു നല്ല മധുരമാണ്.

ഭക്ഷ്യയോഗ്യത
സ്‌ക്വാഷ്, ഐസ്‌ക്രീം, വൈന്‍, എന്നിവയുണ്ടാക്കാന്‍ ഈ പഴം ഉപയോഗിക്കുന്നു .

ഘടകങ്ങൾ
• പോഷകങ്ങൾ
• ധാതുക്കൾ

കൃഷിരീതി
നല്ല നീർവാഴ്ചയും വളക്കൂറുമുള്ള മണ്ണിൽ ലിച്ചി നന്നായി വളരാറുണ്ട്. വിത്തുതൈകൾ നടുന്നതിനായി തിരഞ്ഞെടുക്കാം. പക്ഷേ അവയ്ക്ക് മാതൃവൃക്ഷത്തിന്റെ ഗുണങ്ങൾ കാണാറില്ല. കൂടാതെ കായ്ഫലം നൽകുന്നതിന്‌ 5 വർഷം മുതൽ 15 വർഷം വരെ കാലതാമസം എടുക്കുകയും ചെയ്യും. മാതൃവൃക്ഷത്തിന്‍റെ കൊമ്പ് വായുവിൽ പതിവച്ച് എടുക്കുന്ന തൈകൾ മാതൃവൃക്ഷത്തിന്റെ ഗുണങ്ങൾ ഉള്ളവയും 2 വർഷം മുതൽ 5 വർഷം വരെയുള്ള കാലയളവിൽ കായ്ക്കുന്നതുമാണ്‌.
മൂന്ന് മീറ്റർ നീളവും നാലര മീറ്റർ വീതിയുമുള്ള തടങ്ങളിലാണ്‌ ലിച്ചി നടുന്നത്. തൈകൾ തമ്മിൽ 10 മീറ്റർ മുതൽ 12 മീറ്റർ വരെ അകലം ഉണ്ടായിരിക്കുകയും വേണം. ചുവട്ടിൽ പുതയിടുന്നത് ഈർപ്പം നിലനിർത്തുന്നതിന്‌ സഹായിക്കും. വർഷത്തിൽ രണ്ടുതവണ ജൈവവളപ്രയോഗം നടത്തുന്നത് വളർച്ചയെ ത്വരിതപ്പെടുത്തുന്നതിനും കൊമ്പുകൾ കോതുന്നത് വലിയ കായ്കൾ പിടിക്കുന്നതിനും സഹായിക്കും.
കായ്കൾക്ക് പൂർണ്ണ നിറമാകുമ്പോൾ വിളവെടുക്കാവുന്നതാണ്‌. വിളവെടുത്തതിനുശേഷം 3 ദിവസം മുതൽ 5 ദിവസം വരെ മാത്രമേ സ്വതസ്സിദ്ധമായ നിറം നിലനിർത്താൽ കഴിയുകയുള്ളൂ. ഇലകൾ, കടലാസു കഷണങ്ങൾ, പഞ്ഞി എന്നിവ നിറച്ച പോളിത്തീൻ കൂടുകളിൽ ലിച്ചിപ്പഴം രണ്ടാഴ്ചവരെ നിറം മങ്ങാതിരിക്കും. എന്നാൽ നനവ് ഏൽക്കാത്തതും ശീതീകരിച്ചതുമായ സംഭരണികളിൽ 2 വർഷം വരെ സൂക്ഷിക്കാവുന്നതുമാണ്‌. കയറ്റുമതിക്കായി
സൂര്യപ്രകാശത്തില്‍ ഉണക്കിയും ലിചിപ്പഴം സൂക്ഷിക്കാവുന്നതാണ്.
ഇങ്ങനെ ഉണങ്ങിയ ലിച്ചിപ്പഴം ടിന്നുകളിൽ അടച്ച് മണം, രുചി എന്നിവയിൽ മാറ്റമില്ലാതെ സാധാരണ ഊഷ്മാവിൽ ഒരു വർഷം വരെയും സൂക്ഷിക്കാവുന്നതാണ്‌

വിദേശ ചാമ്പകൾ

സ്വദേശം
തായ്‌ലാന്ഡ് , മലേഷ്യ

വിവരണം
പുളിരസം തീരെയില്ലാത്ത വലിയ പഴങ്ങൾ ലഭിക്കുന്ന പല വിദേശ ചാമ്പയിനങ്ങളും നാട്ടിൽ ഇപ്പോൾ താരങ്ങളായിക്കഴിഞ്ഞു. ചുമപ്പ്, വെള്ള, പച്ച വർണ്ണങ്ങളിൽ കശുമാങ്ങയെ അനുസ്മരിപ്പിക്കുന്ന ഇവയുടെ പഴങ്ങൾ സ്‌പോഞ്ചു പോലെ മൃദുലമാണ്. ധാരളം ജലാംശവും പോഷകങ്ങളും നിറഞ്ഞ ഇവ കഴിച്ചാൽ വേനല്ക്കാലത്ത് നല്ല ഉന്മേഷം ലഭിക്കും.

ലഭ്യമായ സ്ഥലങ്ങൾ
കേരളം

രുചി
വളരെ മാധുര്യമേറിയതാണ്

ഭക്ഷ്യയോഗ്യത
പഴങ്ങളിൽ നിന്ന് ജ്യൂസ്, ജാം, വൈന്‍ തുടങ്ങിയ ഭക്ഷ്യസാധനങ്ങൾ നിർമ്മിക്കുകയുമാകാം.

ഘടകങ്ങൾ
• വിറ്റാമിനുകൾ
• പോഷകങ്ങൾ

ഔഷധയോഗ്യം
ഔഷധഗുണങ്ങൾ നിറഞ്ഞ ഇവ തലച്ചോറിന്റെയും കരളിന്റെയും ആരോഗ്യത്തിനും നല്ലതാണ്.

കൃഷിരീതി
അധികം ഉയരം വയ്ക്കാതെ ധാരാളം ചെറുശാഖകളോടെ പടർന്നു പന്തലിച്ചു വളരുന്ന വിദേശ ചാമ്പയിനങ്ങൾ നട്ടുവളർത്താനും വളരെയെളുപ്പമാണ്. ഫലം ലഭിക്കുന്ന കമ്പുകളിൽ തൊലി നീക്കം ചെയ്ത് ചകിരിച്ചോർ , ചാണകം, മണ്ണ്, എന്നിവ ചേർത്ത മിശ്രിതം പതിവെച്ച് വേരുപിടുപ്പിച്ചെടുത്ത തൈകൾ കൃഷിക്ക് ഉപയോഗിക്കാം. നല്ല സൂര്യപ്രകാശം ലഭിക്കുന്ന നേരിയ വളക്കൂറുള്ള മണ്ണ് അനുയോജ്യമാണ്. വലിയചെടിച്ചട്ടികളിലും മട്ടുപ്പാവിലുമൊക്കെ ഒതുക്കി വളർ ത്തുകയുമാകാം. നിലത്ത് മുട്ടിവളരുന്ന കമ്പുകൾ നീക്കം ചെയ്താൽ എലികൾ കയറി ചാമ്പങ്ങകൾ നശിപ്പിക്കുന്നത് ഒഴിവാക്കാം. വളർന്നു വരുന്ന ചെടികൾ വേനല്ക്കാലത്ത് ചെറിയതോതിൽ ജലസേചനവും മഴക്കാലാരംഭത്തിൽ ജൈവവളങ്ങൾ ചേർക്കുകയും ചെയ്യണം.
വിത്തുകൾ ഇല്ലാത്ത ഉൾകാമ്പാണ് ഇവയ്ക്കുള്ളത്. തടികളിൽ ചാമ്പങ്ങകൾ തൂങ്ങിക്കിടക്കും. ഒറ്റയ്ക്കും കൂട്ടമായും കായ്കള്‍ ഉണ്ടാകും. നാട്ടിലെ കാലാവസ്ഥയില്‍ സമൃദ്ധമായി കായ് പിടിക്കാന്‍ ജൈവവളം ക്രമമായി ചേർത്താൽ മതി. ജലസേചനവുമാകാം. രോഗകീടങ്ങൾ പൊതുവേ കുറവാണിവയ്ക്ക്. ചെറുകമ്പുകളിൽ ചാണകപ്പൊടി, മണൽ , ചകിരി എന്നിവ ചേർത്ത മിശ്രിതം പതിവെച്ച് വേരുപിടിപ്പിച്ചെടുത്ത തൈകളാണ് നടീൽ വസ്തു . സൂര്യപ്രകാശവും നീർവാർച്ചയുമുള്ള മണ്ണാണ് കൃഷിക്ക് യോജ്യം.ധാരാളം ശിഖരങ്ങൾ വളർന്ന് പന്തലിക്കുന്ന പ്രകൃതമുള്ളതിനാൽ അനുയോജ്യമായ സ്ഥലം കണ്ടെത്തി നടണം. തൈകൾ രണ്ടുവർഷത്തിനുള്ളിൽ കായ്പിടിച്ച് തുടങ്ങും. വർഷത്തിൽ രണ്ടോ മൂന്നോ തവണ പഴങ്ങൾ ലഭിക്കും.

ബസല്ല

മറ്റു പേരുകള്‍

വള്ളിച്ചീര, മലബാര്‍ സ്പിനാഷ്

ശാസ്ത്രീയനാമം

Basella alba

കുടുംബം

ബസല്ലെസിയ

വിവരണം

നമ്മുടെ കാലാവസ്ഥയില്‍ സമൃദ്ധമായി വളരുന്ന ഇലക്കറിയാണ് ബസല്ല. പല തരത്തിലുള്ള മണ്ണില്‍ വളരുമെങ്കിലും മണല്‍ കലര്‍ന്ന മണ്ണില്‍ വളര്‍ച്ച ത്വരിതഗതിയിലായിരിക്കും. ആവശ്യത്തിന് വളക്കൂറും ജലാംശവുമുള്ള മണ്ണാണ് ഉചിതം.സാധാരണഗതിയില്‍ വള്ളിച്ചീരയുടെ ഓരോ മുട്ടില്‍ നിന്നും വേരിറങ്ങും. രണ്ട് മുട്ടുകളോടുകൂടിയ തണ്ടുകളെ ബെഡ്ഢില്‍ സമാന്തരമായി ഇലകള്‍ മാത്രം പുറത്തുകാണുന്ന വിധം നടാം.

ഇനം

 • പച്ച ഇനം
 • വയലറ്റ് ഇനം

രുചി

പച്ചയിനം വള്ളിചീര ഏറെ രുചികരമാണ്.

ഭക്ഷ്യയോഗ്യത

ഈ ചെടിയുടെ ഇല ഉപയോഗിച്ച് തോരന്‍ പോലുള്ള പല വിഭവങ്ങളും പാകം ചെയ്ത് ഭക്ഷ്യയോഗ്യമാക്കാവുന്നതാണ്.

ഇലയില്‍ അടങ്ങിയിരിക്കുന്ന ഘടകങ്ങള്‍

 • ജീവകം ‘എ’
 • ഇരുമ്പ്
 • കാത്സ്യം
 • മാംസ്യം

ഔഷധയോഗ്യം

വളരെ ഔഷധഗുണമുള്ള ഒന്നാണ് ബസല്ല.

കൃഷിരീതി

വൈകുന്നേരങ്ങളില്‍  നടുന്നതാണുത്തമം . മെയ്-ജൂണ്‍, സപ്തംബര്‍-ഒക്ടോബര്‍ മാസങ്ങളിലാണ് ബസല്ല നടാന്‍ അനുയോജ്യം. ഒരടി നീളത്തിലുള്ള തണ്ട് നടാനായി ഉപയോഗിക്കാം. സാധാരണഗതിയില്‍ ബസല്ലയുടെ ഓരോ മുട്ടില്‍ നിന്നും വേരിറങ്ങും. രണ്ട് മുട്ടുകളോടുകൂടിയ തണ്ടുകളെ ബെഡ്ഢില്‍ സമാന്തരമായി ഇലകള്‍ മാത്രം പുറത്തുകാണുന്ന വിധം നടുക. വൈകുന്നേരങ്ങളില്‍ നടുന്നതാണുത്തമം. രണ്ട് ചെടികള്‍ തമ്മില്‍ ഒരടി അകലം നല്‍കാം. പടര്‍ന്നുവരുന്ന ചെടിയാണ് ബസല്ല. അടിവളമായി കമ്പോസ്റ്റോ ചാണകപ്പൊടിയോ രണ്ടു കിലോഗ്രാം വീതം നല്‍കാം. പന്തലിട്ട് പടര്‍ത്തുന്നതു ഉല്പാദനം കൂട്ടും. നട്ട് ആറാഴ്ചകൊണ്ട് വിളവെടുക്കാം.

പൊട്ടറ്റോബീന്‍

മറ്റു പേരുകള്‍

യാംബിന്‍,ജിക്കാമാ

ശാസ്ത്രീയനാമം

‘പാകിറൈസ് ഇറോസസ്’

സ്വദേശം

അമേരിക്ക

വര്‍ഗ്ഗം

പയര്‍

വിവരണം

ഇപ്പോള്‍ കേരളത്തിലെ കൃഷിയിടങ്ങളിലും വന്നെത്തി.ഉഷ്ണമെഖലകളില്‍ ധാരാളമായി കൃഷി ചെയ്യപ്പെടുന്നു. ഒരു വള്ളിചെടിയാണിത്.മൂന്ന് മീറ്റര്‍ നീളത്തില്‍ ഇതിന്‍റെ വള്ളി പടര്‍ന്നു പോകാറുണ്ട്.. തവിട്ടു നിറമുള്ള തൊലിയും വെളുത്ത കാമ്പുമുള്ളതാണ് പൊട്ടറ്റൊബീന്‍ കിഴങ്ങ്. വിളഞ്ഞു കഴിഞ്ഞാല്‍ നാരുകള്‍ കൂടി വിളവ് ഉപയോഗശൂന്യമായി മാറുന്നു.ഇവയുടെ വള്ളികളില്‍ കാണപ്പെടുന്ന പയറിന്റെ വിത്തുകള്‍ ഭക്ഷ്യയോഗ്യമല്ല.വിത്തിനായി മാത്രമായിട്ടാണ്  ഉപയോഗിക്കുന്നത്. ഭൂമിക്കടിയില്‍ ഇവയുടെ ചുവട്ടില്‍ ഒന്നുമുതല്‍ മൂന്നുവരെ ചെറുകിഴങ്ങുകള്‍ ഉണ്ടാകും. മൂപ്പെത്തുന്നതിനു മുമ്പ് ഇവ ശേഖരിച്ച് ഉപയോഗിക്കണം.

ഭക്ഷ്യയോഗ്യത

അച്ചാറുകളും,സാലഡുകളും ഇവ ഉപയോഗിച്ച് ഉണ്ടാക്കാറുണ്ട്.

ഘടകങ്ങള്‍

അന്നജം,ജിവകം സി,മാംസ്യം

കൃഷിരീതി

ജൈവവളംചേര്‍ത്തു കുനകള്‍ കൂട്ടി വിത്തുകള്‍ അതില്‍ നടുന്നു.വള്ളികള്‍ തടസം കുടാതെ പോകാനുള്ള സൗകര്യം നല്‍കണം.വിത്ത്‌ ഇട്ട്‌ അഞ്ചുമാസം ആകുമ്പോള്‍ തന്നെ വിളവ്‌ എടുക്കാവുന്നതാണ്

പാലക് ചീര

മറ്റു പേരുകള്‍

പാലക്

ശാസ്ത്രീയനാമം

ബീറ്റാ വല്‍ഗരീസ്

കുടുംബം

ബീറ്റ് റൂട്ട്

സ്വദേശം

പഴയ പേര്‍ഷ്യ

വര്‍ഗ്ഗം

ചീര

ഇനം

പച്ചക്കറി

വിവരണം

വടക്കേന്ത്യയിലെ ശീതകാല പച്ചക്കറിവിളകളില്‍ ഒരിനമാണ്‌ പാലക് ചീര.വളരെ ലളിതമായി വളര്‍ത്തിയെടുക്കാവുന്ന ഒരിനം ഇലക്കറിയാണ് പാലക് ചീര.ടെറസ്സിലെ ചെടിച്ചെട്ടികളിലും ചാക്കുകളിലും വളരെ നന്നായി കൃഷി ചെയ്തു വരുന്നു.കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ ഒരിനം ഇലക്കറിയാണിത്. കേരളത്തിലെ ചീരയുമായി സാമ്യമുള്ള ഈ സസ്യം ഉത്തരേന്ത്യന്‍ ഭക്ഷണത്തിലെ ഒരു പ്രധാന ഇനമാണ്.

രുചി

മധുരം

ഭക്ഷ്യയോഗ്യത

പാലക് പനീര്‍,പാലക് മുളകുഷ്യം,പാലക്ദാല്‍,പാലക് മട്ടര്‍ എന്നീ ഗുണമേന്മയുള്ള ഭക്ഷ്യവിഭവങ്ങള്‍ ഉണ്ടാകാവുന്നതാണ്.ഉത്തരേന്ത്യന്‍ ഭക്ഷണങ്ങളാണ് കൂടുതലായും പാലക് ചീരയില്‍ നിന്ന് ഉണ്ടാക്കുന്നത്.

ഘടകങ്ങള്‍

 • വൈറ്റമിന്‍ ഇ, സി,
 • മാംഗനീസ്,
 • ഫൈബര്‍,
 • അയേണ്‍,
 • ഫ്‌ളെവനോയ്ഡുകള്‍
 • മാംസ്യം
 • കൊഴുപ്പ്
 • ഫോസ്ഫറസ്

ഔഷധയോഗ്യം

പാലക് ചീര ഏറെ ഔഷധഗുണമുള്ള ഒരു ഭക്ഷണമാണ്.

കൃഷിരീതി

ഭാഗികമായി തണല്‍ ലഭിക്കുന്ന പ്രദേശങ്ങളാണ് കൃഷി ചെയ്യാന്‍ അനുയോജ്യം.കൃഷിചെയ്യുന്ന സ്ഥലത്തെ മണ്ണ്‍ നന്നായി കിളച്ചു അടിവളമായി ചാണകപൊടിയും കമ്പോസ്റ്റും ചേര്‍ക്കാം.അതിനുശേഷം ആ മണ്ണില്‍ വിത്തു പാകാവുന്നതാണ്.വീട്ടിലേയ്ക്ക് ആവശ്യമുള്ള വിത്തുകള്‍ പ്ലാസ്റ്റിക്‌ ട്രേകളില്‍ നടുന്നതാണുത്തമം.ചകിരിച്ചോറും കമ്പോസ്റ്റും 3:1 എന്ന അനുപാതത്തില്‍ വളമായി ഇടേണ്ടതാണ്.മുളച്ചു വന്ന തൈകള്‍ മൂന്നു ആഴ്ചയ്ക്ക് ശേഷം കൃഷിയിടത്തിലേക്ക് മാറ്റി നടാം.30 അടി താഴ്ചയിലും അകലത്തിലും തൈകള്‍ നടെണ്ടതാണ്.തൈകള്‍ നട്ട് മൂന്നാഴ്ച്ചവരെ ദിവസവും രണ്ടോ മൂന്നോ പ്രാവശ്യം നനച്ചുകൊടുക്കുക.

മൂപ്പെത്തിയാല്‍ ഇലകള്‍ മുറിച്ചെടുത്ത് ഉപയോഗിക്കാവുന്നതാണ്.രണ്ടു മാസം കൊണ്ട് വിളവെടുക്കാവുന്നതാണ്.ഇങ്ങനെ ഇലകള്‍ പാകമായി മുറിച്ചെടുത്ത ശേഷം ചെടിയുടെ ചുവട്ടില്‍ യൂറിയ വളമായി ഇട്ടുകൊടുക്കേണ്ടതാണ്‌.ഇങ്ങനെ ഓരോ മൂപ്പിനു ശേഷവും ചെയ്യേണ്ടതാണ്.അല്ലെങ്കില്‍ യൂറിയ വെള്ളത്തില്‍ കലക്കി ഇലകളില്‍ തളിച്ചുകൊടുക്കേണ്ടതാണ്.ഇപ്രകാരം ചെയുന്നത് ഇലകളുടെ വളര്‍ച്ചയെ കാര്യമായി പുഷ്ട്ടിപ്പെടുത്തുന്നതാണ്.ബ്യുവേറിയ ബാസിയാന20 ഗ്രാം ഒരുലിറ്റര്‍ വെള്ളത്തില്‍ കലക്കി ഇലകളുടെ ഇരുവശത്തും സ്പ്രേ ചെയുന്നത് മൂലം ഇലകളില്‍ ഉണ്ടാകുന്ന പുഴുക്കള്‍ നശിക്കുന്നു.

ചായമാന്സ

മറ്റു പേരുകള്‍
കുട്ടിച്ചീര.
കുടുംബം
യുബോര്ബിീയേസിയ

സ്വദേശം
മധ്യ അമേരിക്ക, മെക്‌സിക്കോ

വിവരണം
ലാറ്റിനമേരിക്കയില്‍ വളരുന്ന പോഷക സമൃദ്ധമായ ഒരിനം ചീരയാണ് ചായമാന്സേ. ഇലക്കറികളില്‍ പുതിയ ഒരിനമാണ്‌ ചായമാന്സഏ. ഇലകള്‍ കടും പച്ച നിറത്തില്‍ കാണപ്പെടുന്നു.വളരെ ഔഷധഗുണമുള്ള ഒരു ഇലക്കറിയാണ് ഈ ചെടി. മധ്യഅമേരിക്കയിലെ ഗോത്രസമൂഹജനതയുടെ ഇഷ്ടഭക്ഷണവും പുരാതനവുമാണ് ചായമാന്സമ. ഇല പറിക്കുമ്പോള്‍ വെളുത്ത നിറത്തിലുള്ള കറ ഉണ്ടാകുന്നു.അടര്ത്തി യ ഭാഗത്ത് വീണ്ടും ഇലകള്‍ ഉണ്ടാവും. ഏതുകാലാവസ്ഥയിലും മണ്ണിലും ഇത് വളരും. തറയിലോ ചട്ടിയിലോ നടാം. പൂന്തോട്ടത്തിനും ആകര്ഷലണമാണ്.

രുചി
ചവര്പ്പ്

ഭക്ഷ്യയോഗ്യത
തോരനായോ പയറുചേര്ത്ത കറിയായോ പാചകംചെയ്യാം.

ഘടകങ്ങള്‍
• ഇരുമ്പ്,
• പൊട്ടാസ്യം,
• കാല്സ്യം ,
• വിറ്റാമിന്‍ എ
• അയണ്‍
ഔഷധയോഗ്യം
1. രക്തപ്രവാഹം വര്ധി പ്പിക്കുന്നതിനും ദഹനശേഷി കൂട്ടുന്നതിനും കാഴ്ചശക്തിക്കും കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഓര്മനശക്തിക്കും ശരീര ഭാരം കുറയ്ക്കാനും ചായ മാന്സ് ഉത്തമമാണ്.

 1. ചുമയ്ക്കും കാല്സ്യസക്കുറവിനും അനീമിയ്ക്കും ആര്ത്രൈ്റ്റിസിനും ചായ മാന്സക മികച്ച മരുന്നാണ്.
 2. അമിതവണ്ണം, ശ്വാസതടസ്സം എന്നിവ ഇല്ലാതാക്കുന്നതിനും ഇത് ഉത്തമമാണ്.

കൃഷിരീതി
40 സെ.മീറ്റര്‍ നീളത്തില്‍ മുറിച്ചെടുത്ത് കമ്പുകള്‍ നട്ടുവളര്ത്താം . ഇളം തണ്ടുകള്‍ പെട്ടെന്ന് കിളിര്ക്കും .. ഒരുതവണ ജൈവവളം നല്കി‍ മണ്ണിളക്കിക്കൊടുത്താല്‍ ചെടി പുഷ്ടിയോടെ വളരും. തണ്ട് നട്ട് രണ്ടുമാസമാകുമ്പോള്‍ ഇല പറിക്കാം. ഏകദേശം 25 സെ.മീറ്റര്‍ നീളത്തിലുള്ള തണ്ടിന്റെ അറ്റത്തുള്ള ഇലകളാണ് ഉപയോഗിക്കേണ്ടത്. ഏകദേശം ആറടിയോളം ഉയരത്തില്‍ വളരുന്നു. തണ്ട് മുറിച്ചു വീണ്ടും നടാവുന്നതാണ്. ഏതുകാലാവസ്ഥയിലും മണ്ണിലും ഇത് വളരും.

3.08771929825
Raj Agricultural Karunagappally Mar 15, 2017 07:46 PM

നാട്ടിലെ താരം "ചെമ്പടാക്ക്" (Chempedak)
കാഴ്ചയില് നമ്മുടെ ചക്ക തന്നെ! എന്നാല് അടുത്തറിഞ്ഞാല് ചക്കയേക്കാള് സ്വാദും സുഗന്ധവും. കേരളത്തില് അടുത്ത കാലത്താണ് ചെമ്പടാക്ക് ശ്രദ്ധിക്കപ്പെട്ടതെങ്കിലും മലേഷ്യ, ഇന്തോനേഷ്യ, തായ്ലന്റ് എന്നീ രാജ്യങ്ങളില് വളരെ വര്ഷങ്ങള്ക്കു മുമ്പേ കൃഷി ചെയ്തു പോരുന്നു. തെക്കു കിഴക്കന് ഏഷ്യന് രാജ്യങ്ങളില് വിളയുന്ന ഈ പഴത്തിന്റെ വേരുകള് മലയാളക്കരയുടെ നന്മ നിറഞ്ഞ മണ്ണിലും നന്നായി വളരുമെന്ന് ഈയടുത്ത കാലത്തെ ഗവേഷണങ്ങള് തെളിയിച്ചു കഴിഞ്ഞു. പ്ലാവിന്റെ ജനുസ്സിലെ മറ്റൊരു അംഗമായ ചെമ്പടാക്ക് അര്ട്ടോകോര്പ്പസ് ഇന്റിഗര് എന്ന ശാസ്ത്രീയ നാമത്തില് അിറയപ്പെടുന്നു. സ്വാഭാവികമായി ഏകദേശം ഇരുപതു മീറ്ററോളം ഉയരത്തില് വളരുന്ന മരങ്ങള് ധാരാളം ശാഖോപശാഖകള് പുറപ്പെടുവിച്ച് ഒരു നിത്യഹരിത മരമായി വളരുന്നു. എന്നാല് വ്യാവസായികമായി കൃഷി ചെയ്യുമ്പോള് മരങ്ങളെ ഉയരം കുറച്ച് നല്ല രൂപഭംഗിയോടെ വളര്ത്തി, ധാരാളം ഫലങ്ങള് പുറപ്പെടുവിക്കാന് സജ്ജമാക്കാവുന്നതാണ്. കടും പച്ച നിറത്തിലുള്ള ഇലകളും തണ്ടുകളും രോമാവൃതമാണ് എന്നത് നമ്മുടെ ചക്കയില് നിന്ന് ചെമ്പടാക്കിനെവ്യത്യസ്തമാക്കുന്നു.
തായ്ത്തടിയിലും വണ്ണം കൂടിയ ശാഖകളിലുമാണ് ഫലങ്ങള് ഉണ്ടാകുന്നത്. പഴങ്ങള്ക്ക് ഏകദേശം 2 മുതല് 3 കിലോഗ്രാം വരെ ഭാരമുണ്ടാകും. ഓരോ പഴത്തിലും 10 മുതല് 20 വരെ ചുളകള് ഉണ്ടായിരിക്കും. ഇനമനുസരിച്ച് ചുളകള്ക്ക് മഞ്ഞയോ കടുത്ത ഓറഞ്ചോ നിറമുണ്ടായിരിക്കും. പാകമായ പഴങ്ങള് ഒരു കത്തി ഉപയോഗിച്ച് നെടുകെ വരഞ്ഞ് കൈകൊണ്ട് നീക്കി സ്വാദിഷ്ടമായ ചുളകള് വേര്പെടുത്താം. വളരെ ഹൃദ്യമായ സുഗന്ധവും മാധുര്യവുമുള്ള ചുളകള് ഐസ്ക്രീം പോലെ നാവിലലിയുന്നത് അസാധാരണമായ അനുഭവമാണെന്ന് തന്നെ പറയാം. അതിനാലാവാം, ലോകമെമ്പാടുമുള്ള ഉഷ്ണമേഖലാ പഴങ്ങളുടെ ആരാധകര് സീസണായാല് ചെമ്പടാക്ക് തേടി ഇവിടങ്ങളിലേക്ക് യാത്ര ചെയ്യുന്നത്. ദുരിയാന് പോലെ തന്നെ ചെമ്പടാക്ക് പഴങ്ങള്ക്കും ആരാധകരേറെ. കായ്കള്ക്ക് വലുപ്പം കുറവാണെന്നത് ചെമ്പടാക്കിനെ പ്രിയതരമാക്കുന്നു.
വിത്തുകള് മുളക്കുമെങ്കിലും കായിക പ്രവര്ത്തനത്തിലൂടെ ഉല്പ്പാദിപ്പിക്കുന്ന തൈകളാണ് നടേണ്ടത്. ഇതില്ത്തന്നെ മുകുളനം വഴി തയ്യാറാക്കിയ തൈകള് നന്നായി വളരുകയും നല്ല രൂപഭംഗിയോടെ വളരുകയും ചെയ്യുന്നതായി കാണുന്നു. പ്ലാവ് വളരുന്ന ഏത് മണ്ണിലും കാലാവസ്ഥയിലും ചെമ്പടാക്ക് വളര്ത്താമെങ്കിലും നല്ല നീര്വാര്ച്ചയുള്ള പശിമരാശി മണ്ണാണ് ഏറ്റവും അഭികാമ്യം. മണ്ണില് ജൈവാംശത്തിന്റെ ഉയര്ന്ന അളവും മിതമായ അമ്ലത്വവുമുണ്ടെങ്കില് ചെമ്പടാക്ക് നന്നായി വളരും. സൂര്യപ്രകാശത്തിന്റെയും മഴയുടെയും ഉയര്ന്ന ലഭ്യത അതിന്റെ വളര്ച്ച ത്വരിതപ്പെടുത്തും. വേനല്ക്കാലത്ത് ജലലഭ്യത ഉറപ്പുവരുത്തണം. ഈര്പ്പം നിലനിര്ത്തുവാന് ഉണങ്ങിയ ഇലകളോ തൊണ്ടോ കൊണ്ട് പുതയിടണം. വ്യാവസായികമായി കൃഷി ചെയ്യുകയാണെങ്കില് മരങ്ങള്ക്ക് 30 അടി അകലം നല്കണം. ഒരു മീറ്റര് സമചതുരത്തിലെടുത്ത കുഴികളില് മേല്മണ്ണും നന്നായി ഉണങ്ങിപ്പൊടിഞ്ഞ മൂന്ന് കുട്ട ചാണകപ്പൊടിയും ഒരു കിലോ വീതം സൂപ്പര്ഫോസ്ഫേറ്റും മേല്ത്തരം വേപ്പിന് പിണ്ണാക്കും നല്കി കുഴികള് നിറയ്ക്കാം. ചജഗ 18 കോംപ്ലക്സ് 200 ഗ്രാം വീതം വര്ഷത്തില് 2 പ്രാവശ്യം കൊത്തിച്ചേര്ത്ത് കൊടുക്കുന്നത് തൈകളെ കരുത്തോടെ വളര്ത്തുന്നതിനും ധാരാളം കായ്ഫലം നല്കുന്നതിനും സഹായിക്കും. അഞ്ചു വര്ഷത്തിനു മേല് പ്രായമുള്ള മരങ്ങള്ക്ക് 1 കിലോഗ്രാം വരെ ചജഗ 18 കോംപ്ലക്സ് രണ്ടു പ്രാവശ്യം നല്കാവുന്നതാണ്
വളര്ന്നു വരുന്ന പഴങ്ങളെ പോളിത്തീന് കൂടു കൊണ്ട് പൊതിഞ്ഞ് സൂക്ഷിക്കുന്നത് കായീച്ചകളുടെയും മറ്റ് പ്രാണികളുടെയും കല്യങ്ങളില് നിന്ന് സംരക്ഷിക്കും. കാര്യമായ രോഗബാധയൊന്നും തന്നെ പ്രായമായ മരങ്ങളില് കാണപ്പെടുന്നില്ല തെക്കു കിഴക്കന് ഉഷ്ണമേഖലാ പ്രദേശങ്ങളില് ജന്മം കൊണ്ട മറ്റു വിദേശിപ്പഴങ്ങളെ ഇരു കയ്യും നീട്ടി സ്വീകരിച്ച മലയാളത്തിന്റെ കര്ഷക പ്രേമികള് ചെമ്പടാക്കിനെയും തങ്ങളുടെ കൃഷിയിടങ്ങളില് സ്വീകരിക്കുന്ന കാഴ്ച ആശാവഹമാണ്
ഡോ.സണ്ണി ജോർജ്, ഡയറക്ടർ, റിസേർച് ആൻഡ് ഡെവലപ്മെന്റ്,
ഹോംഗ്രോൺ ബയോടെക്,

Raj Agricultural Karunagappally
കരുനാഗപ്പള്ളി ,കൊല്ലം
Call / WhatsApp :- 82*****48

Raj Agricultural Karunagappally Mar 15, 2017 07:15 PM

സുഗന്ധം പരത്തും “കെപ്പൽ”
എല്ലാവരും രാജകീയ പഴമായ " കെപ്പൽ " (Kepel Fruit) നു പിന്നാലെയാണ് ..കൂടുതലറിയാം ഈ സുഗന്ധ൦ തുളുമ്പുന്ന ഇന്തോനേഷ്യൻ പഴങ്ങളെ കുറിച്ച്.
--------------------------------
ഒട്ടേറെ ഫലസസ്യങ്ങളുടെ നാടായ ഇന്ഡൊനീഷ്യയില് അപൂര് വമായിക്കാണുന്ന പഴവര്ഗസസ്യമാണ് കെപ്പൽ. ഇവയുടെ പഴങ്ങള് കഴിച്ചശേഷംമനുഷ്യശരീരത്തുനിന്നും ഉണ്ടാകുന്ന വിയര്പ്പിനും മറ്റും സുഗന്ധദ്രവ്യങ്ങളുടെ മണം അനുഭവപ്പെടുമെന്നതിനാല് പെര് ഫ്യൂം ഫ്രൂട്ട് എന്നും കെപ്പൽ പഴം അറിയപ്പെടുന്നു. മനുഷ്യ ശരീരത്തിൽ നിന്നുണ്ടാകുന്ന വിസർജ്ജ്യങ്ങൾക്കു പോലും സുഗന്ധം നല്കാനുള്ള കഴിവാണ് ഈ പഴങ്ങളെ മഹത്തരമാക്കുന്നത്.
25 മീറ്റേറോളം ഉയരെ മുകള് ഭാഗത്ത് ശിഖരങ്ങളായികാണപ്പെടുന്ന നിത്യഹരിത സസ്യമാണ് കെപ്പൽ. ഈ സസ്യങ്ങളുടെ ഇലകളുടെ നിറ വ്യത്യാസം ഇവയെ അലങ്കാര ചെടികളായി വളർത്താറുണ്ട്. തായ്ത്തടിയിലും വലിയ ശാഖകളിലും ഗോളാകൃതിയുള്ള കായ്കള് കൂട്ടത്തോടെ വിരിയുന്നു.പുറംതൊലി മഞ്ഞനിറമാകുന്നതോടെ പഴങ്ങള് ശേഖരിച്ച് നേരിട്ടു കഴിക്കാം. മാമ്പഴങ്ങള്ക്ക് സമാനമായ രുചിയാണിതിന്. വൃക്കസംബന്ധമായ രോഗങ്ങള്ക്ക് ഇത് പ്രതിവിധിയായി കരുതുന്നു. കൂടാതെ വായ്നാറ്റം അകറ്റാൻ കെപ്പൽ പഴങ്ങൾ ഉപയോഗിക്കാറുണ്ട്.
ഇന്തോനേഷ്യയിൽ ആദ്യകാലങ്ങളിൽ ഗർഭചിദ്രത്തിനു കെപ്പൽ പഴങ്ങൾ ഉപയോഗിച്ചിരുന്നു. സുഗന്ധത്തിനും കുടംബാസൂത്രണത്തിനും ഉള്ള കെപ്പൽ പഴങ്ങളുടെ പ്രശസ്ഥി ലോകവ്യാപകമാണ്.ബ്രൌണ് നിറത്തിലുള്ള പഴങ്ങളുടെ പൾപ്പിന് ഓറഞ്ച് നിറവും മധുരവുമാണ്.
കെപ്പൽ പഴങ്ങൾ ഒരുകാലത്ത് ഇന്തോനേഷ്യൻ രാജകുടുംബത്തിന്റെ മാത്രം അവകാശമായിരുന്നു. ഇന്തോനേഷ്യയിലെ സെൻട്രൽ ജാവയിൽ മാത്രമാണ് ഇവ കണ്ടു വരുന്നത്. Annonaceae ഫാമിലിയിൽ പെട്ട ഇവയുടെ പഴങ്ങൾക്കുള്ള സുഗദ്ധമാണ് പഴങ്ങൾക്ക് ഇന്നും VIP പരിഗണന കിട്ടാൻ കാരണം. ഒരു കാലത്ത് ജാവാ രാജകുമാരിയുടെ വ്യക്തിത്വത്തിനു ആഡംബരം കൂട്ടുവാൻ കെപ്പൽ പഴങ്ങൾ ഉപയോഗിച്ചിരുന്നതിനാൽ സാധാരണകാർക്ക് ഈ മരങ്ങൾ വളർത്തുന്നത് നിഷിദ്ദമായിരുന്നു. രാജകൊട്ടാര ത്തിനു പുറത്തു കണ്ടെത്തിയ കെപ്പൽമരങ്ങളെല്ലാം രാജഭടൻമാർ നശിപിച്ചു കളഞ്ഞൂ. അതുകൊണ്ട് ഇന്നും ഈ മരങ്ങൾ വളരെ വിരളമാണ്.
നല്ല ഇനം കെപ്പല്പ്പഴങ്ങളില്നിന്ന് എടുക്കുന്ന ചെറു വിത്തുകളാണ് നടീല് വസ്തു. ഇവ മരമായി വളര്ന്നു ഫലംതരാന് നാല് വര്ഷമെങ്കിലും എടുക്കും. ലോകമെമ്പാടുമുള്ള ഉഷ്ണമേഖലാ രാജ്യങ്ങളിലെ പഴവര് ഗ സ്നേഹികളായ കര്ഷകര് കെപ്പല് ഇപ്പോള് തോട്ടത്തില് വളര്ത്തുന്നു. കേരളത്തിലും ഇപ്പോള് ഇവ വളര്ന്നുതുടങ്ങിയിട്ടുണ്ട്.
Raj Agricultural Karunagappally
കരുനാഗപ്പള്ളി ,കൊല്ലം
Call / WhatsApp :- 82*****48

നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top