<p style="text-align: justify; ">2011 - ലെ സെന്‍സസ് പ്രകാരം ഒരു ചതുരശ്രകിലോമീറ്ററില്‍ 860 ആളുകള്‍ എന്ന നിരക്കിലാണ് കേരളത്തിന്റെ ജനസാന്ദ്രത. ഇത് ഇന്ത്യയുടെ ജനസാന്ദ്രതയേക്കാള്‍ (382) ഏറെ ഉയര്‍ന്നതാണ്. ജില്ലകളില്‍ തിരുവനന്തപുരം ഒന്നാമതും (1508) ഇടുക്കി ഏറ്റവും പിന്നിലും ആണ് (255). പത്തനംതിട്ട (-16), ഇടുക്കി (-4) ഒഴികെ എല്ലാ ജില്ലകളിലും ജനസാന്ദ്രത ഉയര്ന്നതായിക്കാണുന്നു</p>