<p style="text-align: justify; ">സംസ്ഥാന കൈത്തറി – വസ്ത്ര വ്യവസായത്തിന്റെ പ്രോത്സാഹനത്തിനും വികസനത്തിനുമായി നയങ്ങള്‍ രൂപീകരിക്കുന്നത് വ്യവസായ വാണിജ്യ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള ഹാൻഡ്ലൂം ആന്റ് ടെക്സ്റ്റൈല്‍സ് ഡയറക്ടറേറ്റാണ്. സംസ്ഥാനത്തെ അപെക്സ് സഹകരണ നെയ്ത്ത് സംഘങ്ങളുടെയും സഹകരണ സ്പിന്നിംഗ് മില്ലുകളുടെയും തലവനായി പ്രവര്‍ത്തിക്കുന്നത് ഹാൻഡ്ലൂം ആന്റ് ടെക്സ്റ്റൈല്‍സ് ഡയറക്ടറാണ്.</p>