<p style="text-align: justify; ">2015-16 കാലയളവില്‍ വിദ്യാഭ്യാസ വായ്പയുടെ കാര്യത്തില്‍ ഗണ്യമായ വളര്‍ച്ചയാണ് സൂചിപ്പിക്കുന്നത്. 2016 ജൂണ്‍ അവസാനം വരെ 359164 വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ വായ്പ ഇനത്തില്‍ 9558 കോടി രൂപ നല്‍കിയിട്ടുണ്ട്. കേരളത്തില്‍ മുഴുവന്‍ ബാങ്കിംഗ് ഗ്രൂപ്പുകള്‍ നല്കിയ വിദ്യാഭ്യാസ വായ്പയില്‍ ദേശസാല്‍കൃത ബാങ്കുകള്‍ 170062 വിദ്യാര്‍ത്ഥികള്‍ക്കായി 4475 കോടി രൂപ നല്‍കിയിട്ടുണ്ട്. ഇത് ആകെ വിദ്യാഭ്യാസ വായ്പയുടെ 46.82 ശതമാനമാണ്. സ്റ്റേറ്റ് ബാങ്ക് ഗ്രൂപ്പ് 103408 വിദ്യാര്‍ത്ഥികള്‍ക്കായി 3054 കോടി രൂപ നല്കിയപ്പോള് ഗ്രാമീണ ബാങ്കുകള്‍ 33618 വിദ്യാര്‍ത്ഥികള്‍ക്ക് 848 കോടിയും സ്വകാര്യ ബാങ്കുകള്‍ 46487 വിദ്യാര്‍ത്ഥികള്‍ക്കായി 1081 കോടിയുമാണ്. വിദ്യാഭ്യാസ വായ്പ ഇനത്തില്‍ നല്‍കിയിട്ടുള്ളത്. 2016 വര്‍ഷത്തില്‍ സഹകരണ ബാങ്കുകള്‍ 100 കോടി രൂപ 5589 വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയിട്ടുണ്ട്. ആകെ വിദ്യാഭ്യാസ വായ്പയുടെ 12 ശതമാനമാണ് 2016 കാലയളവില്‍ കിട്ടാകടം.</p>