വ്യവസായ വാണിജ്യ ഡയറക്ടറേറ്റ് കേരളത്തിനകത്ത് 2015-16 ല്‍ എക്സിബിഷനുകള്‍/ഫെയറുകള്‍ എന്നിങ്ങനെ വിവിധയിനം 27 പരിപാടികള്‍ സംഘടിപ്പിക്കുകയോ അവയില്‍ പങ്കെടടുക്കുകയോ ചെയ്തിട്ടുണ്ട്. ആകെ 1220.89 കോടി രൂപ വരുമാനം ലഭിച്ച ഈ പരിപാടിയിൽ 709 സ്റ്റാളുകൾ പ്രവർത്തിച്ചിരുന്നു. 9 എക്സിബിഷനുകള്‍ തിരുവനന്തപുരത്ത് സംഘടിപ്പിച്ചു. ഏറ്റവും കൂടുതല്‍ സ്റ്റാളുകളും (218 എണ്ണം) എക്സിബിഷനുകളും(3)സംഘടിപ്പിച്ചത് കണ്ണൂര്‍ ജില്ലയാണ്. ഡി.ഐ.സി കേരളത്തിനുപുറത്ത് 13 സ്റ്റാളുകളുമായി അന്തര്‍ദ്ദേശീയ പ്രദര്‍ശനത്തില്‍ കേരളത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്.2015-16 ല്‍ വ്യവസായ വകുപ്പുനടപ്പാക്കിയ പ്രധാന പരിപാടികള്‍ താഴെപ്പറയുന്നവയാണ്.

2015 ഫെബ്രുവരി 26 മുതല്‍ 28 വരെ കൊച്ചിയില്‍ ബിസിനസ്സ് ടു ബിസിനസ്സ് മീറ്ററുകള്‍ സംഘടിപ്പിച്ചു.

2016 മാര്‍ച്ച് 15 മുതല്‍ 19 വരെ ന്യൂഡല്‍ഹി പ്രഗതി മൈതാനത്തില്‍ നടന്ന ‘ആഹാര്‍ 2016’ എക്സിബിഷനില്‍ ഓണ്‍ ലൈനിലൂടെയും നേരിട്ടും ഏറ്റവും കൂടുതല്‍ സന്ദര്‍ശകരെ ആകര്‍ഷിച്ചതിനുള്ള ‘ഹൊറിക്കാബസ്’ അവാര്‍ഡ് കേരളം കരസ്ഥമാക്കുകയുണ്ടായി.

ഏപ്രില്‍ 29,2016 ല്‍ കൊച്ചിയില്‍ ‘ഭക്ഷ്യസുരക്ഷയില്‍ അവബോധന പരിപാടി’ സംഘടിപ്പിച്ചു.

ബാംഗ്ലൂരില്‍ ജൂണ്‍ 9 മുതല്‍ 11 വരെ 2016 ന് നടന്ന ‘ഫുഡ് ഹോസ്പിറ്റാലിറ്റിവേള്ഡ് 2016’ എക്സിബിഷനില്‍ പങ്കെടുത്തു.

93 നിക്ഷേപ സംഗമങ്ങള്‍ സംഘടിപ്പിച്ചു. ഇതില്‍ പങ്കെടുത്ത 6292 സംരംഭകരില്‍ 505 പേര് ചേര്‍ന്ന 67.32 കോടി രൂപയുടെ പുതിയ സംരംഭങ്ങള്‍ ആരംഭിച്ചു.

ഇവ കൂടാതെ താഴെപ്പറയുന്ന മീറ്റിംഗുകളും സംഘടിപ്പിച്ചു.

ജില്ലാതല അവലോകന സമിതി (37),

ജില്ല വ്യവസായ വികസനകൗണ്‍സില്‍ (6) ,

ഗ്രീന്‍ചാനല്‍ കൗണ്ടര്‍ (9),

സംസ്ഥാന ജില്ലാതല നിക്ഷേപസബ്സിഡി സമിതി (37),

സംസ്ഥാനത്തെ ജില്ലാതല നികുതി വിപുലീകരണസമിതി (28),

സിംങ്കിള്‍ വിന്‍ഡോ ക്ലിയറന്‍സ് ബോര്‍ഡ് (28)

എം.എസ്.എം. ഇ എംപവേര്‍ഡ് കമ്മിറ്റി(16).

27 എക്സിബിഷനുകള്‍ സംഘടിപ്പിച്ചതില്‍ 999 യൂണിറ്റുകളില്‍ നിന്നുമായി 15.15 കോടി രൂപയുടെ വിറ്റുവരവ് നേടുകയുണ്ടായി.

360 വ്യവസായ സെമിനാറുകള്‍ നടത്തിയതില്‍ 21642 സംരംഭകള്‍ പങ്കെടുത്തു. ഇവരില്‍ 141 6 പേര് പുതിയ സംരംഭങ്ങള്‍ ആരംഭിച്ചു.