കേന്ദ്രസര്‍ക്കാരുകള്‍ സ്വീകരിക്കുന്ന ഭക്ഷ്യധാന്യനയവും സമീപകാലത്ത് പാര്‍ലമെന്റ് അംഗീകരിച്ച ഭക്ഷ്യസുരക്ഷാനിയമത്തിന്റെ വ്യവസ്ഥകളും സംസ്ഥാനസര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും നവഉദാരീകരണ കാലഘട്ടത്തിലെ ഉപഭോക്തൃവിപണിസവിശേഷതകളും ഒത്തു ചേര്‍ന്ന് കേരളത്തിലെ പൊതുവിതരണ ശൃംഖലസംവിധാനത്തെ ഉന്മുലനം ചെയ്യുന്നതിനും കേരളീയരുടെ ഭക്ഷ്യസുരക്ഷതന്നെ അട്ടിമറിക്കപ്പെടുകയും ചെയ്യുന്നതിനുമുള്ള സ്ഥിതിയാണിന്നുള്ളത്. കേന്ദ്ര- സംസ്ഥാന സര്ക്കാരുകള്ഇപ്പോള് വിഭാവനം ചെയ്തിട്ടുള്ള പദ്ധതി സംസ്ഥാനത്തെ സാര്‍വ്വത്രിക പൊതുവിതരണസംവിധാനത്തേയും ന്യായവില വില്പന ശൃഖലയേയും തികച്ചും അപര്യാപ്തമാക്കാന് മാത്രമുള്ളതാണ്.

1942-ല്‍ രാം ലോകയുദ്ധകാലയളവില്‍ അതിരൂക്ഷമായ ഭക്ഷ്യക്ഷാമം നേരിട്ട സാഹചര്യത്തില്‍ ശക്തമായ ബഹുജന താല്പര്യവും പ്രക്ഷോഭവും മുന്‍നിര്‍ത്തി ബ്രിട്ടീഷ് ഭരണാധികാരികള്‍ അനുവദിച്ച് തുടക്കമിട്ടതാണ് കേരളത്തിലെ പൊതുവിതരണരംഗം എന്ന് 1994-ല്‍ ഇ.എം.എസ്. ചൂിക്കാട്ടിയിട്ടു്. സ്വാതന്ത്യാനന്തരം നാല് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കായി ഒരു ഭക്ഷ്യമേഖല രൂപപ്പെടുത്തുകയുായി. 1964 നവംമ്പര്‍ 1-ാം തിയതി മുതല്‍ സംസ്ഥനത്തിന് കേന്ദ്രസര്‍ക്കാര്‍ ഭക്ഷ്യക്വോട്ടാ അനുവദിക്കുകയും അനൗപചാരിക റേഷനിംങിന് തുടക്കമിടുകയും ചെയ്തു. 1969-ല്‍ റേഷനിംങ്ഓര്ഡര് നടപ്പിലാക്കി. 1989 വരെ രാജ്യത്തെ തന്നെ മികച്ച പൊതു വിതരണ സംവിധാനമായി കേരളത്തിലെ ന്യായവില റേഷനിംങ് സമ്പ്രദായം നിലനിന്നു. നവഉദാരീകരണനയം നടപ്പാക്കിയതോടെ വിശേഷിച്ച് 1997 ന് ശേഷം കേരളമാതൃകാപൊതുവിതരണശൃഖല അടിക്കടി തകരുന്ന സ്ഥിതിയാണ് നേരിട്ടത്.

നിര്‍ദ്ദിഷ്ട ഭക്ഷ്യാസുരക്ഷാനിയമം നടപ്പാക്കുന്നതൊടെ ഇപ്പോള്‍ സബ്സിഡി നിരക്കില്‍ ഭക്ഷ്യാധാന്യം ലഭിച്ചുവരുന്നതില് 58 ശതമാനം കുടുംബങ്ങളും റേഷന്‍ സമ്പ്രദായത്തില്‍ ന്യായവിലക്ക് ഭക്ഷ്യധാന്യം ലഭിക്കാന്‍ അര്ഹതയില്ലാത്തവരായിതീരുമെന്നതാണ്സ്ഥിതി. ഇതിനു പുറമേ വര്‍ദ്ധിച്ച സാമ്പത്തിക പ്രാപ്യത, ഉപഭോക്തൃ മുന്ഗണനാവ്യതിയാനം മികച്ച ആരോഗ്യ പരിരക്ഷാ പശ്ചാത്തലം, ജീവിതഗുണതാ മാറ്റങ്ങള്‍ മുതലായവമൂലം ജനതയിലെ വലിയൊരു വിഭാഗം (70 ശമാനത്തോളം) ന്യായവില വിതരണ കേന്ദ്രങ്ങളില്‍ നിന്ന് വിട്ടകന്നു പോകുന്ന സ്ഥിതിയും സംഭവിക്കുന്നു്. ലഭ്യമാകുന്ന ഭക്ഷ്യഉല്പന്നങ്ങളുടെ താഴ്ന്ന ഗുണനിലവാര പാലനവും ഗുണഭോക്താക്കളെ അന്യവല്‍ക്കരിക്കാന്‍ ഇടയായി. ഇതിനു പുറമേ വിതരണാര്ത്ഥം അനുവദിക്കപ്പെടുന്ന ഭക്ഷ്യവിഭവങ്ങളില്‍ 20 ശതമാനത്തില്‍ അധികം വിതരണശൃഖലയില്‍ വച്ചു തന്നെ കയ്യൊഴിക്കപ്പെടുന്നതുമൂലമുാകുന്ന പ്രത്യാഘാതവും കാണാം. ഈ പശ്ചാതലത്തിലാണ് 67% ജനവിഭാഗത്തിനു മാത്രം ഭക്ഷ്യ ലഭ്യത മുന്‍നിര്‍ത്തി തയ്യാറാക്കപ്പെട്ടതും ഇപ്പോഴും പ്രാവര്‍ത്തികമാകാത്തതും ഗുണഭോക്തൃനിര്‍ണയം പോലും സാധ്യമാകാത്തതുമായ പ്രതിലോമകരമായ വഞ്ചനാപരമായ, ജനവിരുദ്ധമായ, ഒരു നിയമത്തിന്റെ ദുഷ്ഫലം കൂടി മിറകടക്കാനുതകുന്ന പ്രതിരോധ- പ്രായോജക നടപടികള്‍ തേടേിവരിക.

സാര്‍വ്വത്രികവും നിയന്ത്രിതവുമായ ഭക്ഷ്യവിതരണം

1960 70 കാലത്ത് കേരളം രൂപം കൊടുത്ത സാര്‍വ്വത്രിക പൊതു വിതരണ ശൃംഖലസംവിധാനം, ഘടന, പ്രവര്‍ത്തനം, ഗുണനിലവാരം, പ്രാബല്യം എന്നിവയിലെല്ലാം മികച്ചതും മാതൃകാപരവും എന്ന് വിലയിരുത്തിയിരുന്നു. 40000 ല്‍ അധികം വരുന്ന രാജ്യത്തെ ന്യായവില പൊതുവില ശൃംഖല ഈ വിധത്തില്‍ ലോകത്ത്തന്നെ ഏറ്റവുംവലുതെന്ന് കരുതാവുന്നതായിരുന്നു. അരി,ഗോതമ്പ്, പഞ്ചസാര, പരിപ്പ്, ഭക്ഷ്യ എണ്ണഎന്നീ ആവശ്യ ആഹാര സാധനങ്ങള്‍ക്ക് പുറമെ മണ്ണെണ്ണ കല്‍ക്കരി, വസ്ത്രാവശ്യത്തിനുള്ള തുണിതരങ്ങള്‍ എന്നിവയും ഇത്തരം വില്പന കേന്ദ്രങ്ങള്‍ വഴി ലഭ്യമാക്കിയിരുന്നു. വിതരണം ചെയ്യപ്പെടുത്തുന്നതില് 15% അരിയും ഗോതമ്പും ഈ മാര്ഗ്ഗത്തിലൂടടെയായിരുന്നു ഗുണഭോക്താവിന് ലഭിച്ചിരുന്നത്. പ്രതിവര്‍ഷം 16 കോടി കുടുംബങ്ങളിലൂടെ 15000 കോടിയിലധികം രൂപ വിലയ്ക്കുള്ള ഭക്ഷ്യധാന്യങ്ങളാണ് വിതരണംചെയ്യപ്പെട്ടിരുന്നത്.

കേരളത്തിലാകട്ടെ 1991 97കാലയളവാകുമ്പോഴേക്കും 95% ജനവിഭാഗവും പൊതുവിതരണ ശൃംഖലയുടെ ഗുണഭോക്താക്കളായിരുന്നു. 95% കുടുംബങ്ങളും റേഷന്‍ കാര്‍ഡ് ഉടമകളായിരുന്നു. എല്ലാവിധ ഔദ്യോഗിക ആവശ്യങ്ങള്‍ക്കും അടിസ്ഥാന തിരിച്ചറിയല്‍ തെളിവിന് ഉപാധിയായി റേഷന്‍ കാര്‍ഡ് അംഗീകൃതമായിരുന്നു അക്കാലത്ത് .ഗ്രാമ-നഗരഭേദ്യമെ, രാജ്യത്തെ മികവുറ്റ പൊതുവിതരണ സംവിധാനമായിരുന്നു.കേരളത്തിലേത് . ഭക്ഷ്യപൊതുവിരണ, ഉപഭോക്തൃതാല്പര്യ നിര്‍വ്വഹണാര്‍ത്ഥം ശക്തവും വ്യവസ്ഥാപിതവുമായ ഉപാധിയായത് മാറിയിരുന്നു.

ആപേക്ഷികമായി താഴ്ന്ന വിലത്തോത്, സന്തുലിതവും നീതിപൂര്‍വ്വകവുമായ വിതരണക്രമം, ദുര്‍ബ്ബല വിഭാഗങ്ങള്‍ക്ക് നിയന്ത്രിത വിലയ്ക്ക് ഭക്ഷ്യലഭ്യത, വിപുലമായ സംഭരണ- വിതരണ ശൃംഖല - മൊത്തവിതരണ - ചില്ലറ വില്പന കേന്ദ്രങ്ങള്‍,കുറ്റമറ്റതും കാര്യക്ഷമവുമായ ഉദ്യോഗസ്ഥ വകുപ്പ്തല സംവിധാനം, മുതലായവയെല്ലാം

അന്ന് കേരളത്തിന്റെ സവിശേഷതയായിരുന്നു. ആകെ 14203 വില്പന കേന്ദ്രങ്ങളില്‍ 12203 എണ്ണവും ഗ്രാമപ്രദേശങ്ങളില്‍ ആയിരുന്നു.എന്നത് തന്നെ ഈ സംവിധാനത്തിന്റെ കരുത്തും പ്രാപ്തിയും സേവനക്ഷമതയും വെളിപ്പെടുത്തുന്നു. കേന്ദ്രവ്യവസ്ഥ പ്രകാരം 2000 പേര്‍ക്ക്, ര്‍ കിലോമീറ്റര്‍ ചുറ്റളവില്‍ ഒരു ന്യായവില കേന്ദ്രം എന്ന ലക്ഷ്യം കേരളം ഏറെ മുമ്പ്തന്നെ നേടിയെടുത്തിരുന്നു. ആദിവാസി, ഗോത്രവര്‍ഗ്ഗ, മലയോര, വിദുരസ്ഥ പ്രദേശങ്ങളിലും തീരദേശത്തും ന്യായവില കേന്ദ്രങ്ങള്‍,സ്ത്രീസംരംഭകര്‍, സ്വയംതൊഴിലന്വേഷകര്, പട്ടിക ജാതി/പട്ടിക വര്‍ഗ്ഗക്കാര്‍ മുതലായവര്‍ക്ക് ചില്ലറ വില്പന കരാറുകാരായി മുന്ഗണാക്രമവും നടപ്പാക്കി കേരളത്തില്‍.സിവില്‍ സപ്ലൈസ് കമ്മീഷ്ണര്‍, റേഷനിംങ് കണ്ട്രേളര്മാര്, ജില്ലാ-താലൂക്ക് സപ്ലൈസ് ഓഫീസര്‍മാര്‍, 30-40 എആര്ഡികള്ക്ക് ഒരു റേഷനിംങ് ഇന്‍സ്പെക്ടര്‍ എന്നിങ്ങനെ നിര്‍വ്വഹണ - നീരിക്ഷണ സംവിധാനവും കേരളത്തില്‍ നിലവിലുായിരുന്നു. സംസ്ഥാന തലത്തില്‍ ഒരു വിജിലന്‍സ് ഓഫീസറും പ്രവര്‍ത്തിച്ചിരുന്നു. ഭക്ഷ്യവകുപ്പിനു പുറമെ സിവില്‍ സപ്ലൈസ് കോര്പ്പറേഷന്, കണ്‍സ്യുമര്‍ഫെഡ് മുതലായ സംരഭകത്വ സംവിധാനവും സ്ഥാപിതമായിരുന്നു കേരളത്തില്‍. എന്നാല്‍ 1997 ന് ശേഷം സംസ്ഥാനത്തെ പൊതുവിതരണ സംവിധാനങ്ങള്‍ ഒന്നാകെ അപകടകരമാം വിധം അധഃപതിക്കുന്ന കാഴ്ചയാണ് ഉായത്.

1997 ല്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നയപരമായ മാറ്റത്തിലൂടെ സര്വ്വത്രികഭക്ഷ്യ വിതരണമെന്നത് ലക്ഷ്യാധിഷ്ഠിക (ടാര്‍ഗറ്റഡ്) ഭക്ഷ്യവിതരണ സംവിധാനമായി മാറി. അതോടെ ഭക്ഷ്യവിതരണ ശ്രൃംഖലയുടെ ഗുണഭോക്താക്കള്‍ എപിഎല്‍- ബിപി.എല്‍ വിഭാഗമായി വേര്‍തിരിക്കപ്പെട്ടു. തുടര്‍ന്ന് 2000 ല്‍ ബിപിഎല്‍ വിഭാഗത്തിലെ തന്നെ 10% അതിദാരിദ്ര ജനതയെ മുന്‍നിര്‍ത്തി അന്ത്യോദയ വിഭാഗം രൂപീകൃതമായി.ഇതിന്റെ പ്രത്യാഘാതം 70% കുടുംബങ്ങള്‍ ഏതാ് പൂര്‍ണ്ണമായും ഭക്ഷ്യവിതരണശൃംഖലയില് നിന്ന് അന്യരായി എന്നതാണ്. ഇതിനു പുറമെ ഗുരുതരമായ അഴിമതി,വ്യാപകമായ കരിഞ്ചന്തയും പുഴ്ത്തിവെപ്പും കള്ളകച്ചവടവും ചേര്‍ന്ന് ശൃംഖലയെതികഞ്ഞ അരാജകാവസ്ഥയിലേക്ക് എത്തിച്ചിരിക്കുകയാണ് ഇന്ന്.

ഭക്ഷ്യപൊതുവിതരണം ലക്ഷ്യവും പ്രയോഗവും

കേരളത്തില്‍ രൂപപ്പെടുത്തിയെടുത്തതും പ്രാവര്ത്തികമായിരുന്നതും നിയന്ത്രിത ഭക്ഷ്യധാന്യവിതരണ പദ്ധതി നിര്‍ദ്ദേശത്തോടെ തകര്ച്ചനേരിടുന്നതുമായ സമഗ്രവും സാര്‍വ്വത്രികവുമായ ഭക്ഷ്യവിതരണ സംവിധാനം പുനഃസ്ഥിക്കാന് എന്താണ് കരണീയം?. അതിനു പ്രാഥമികമായി അനിവാര്യമായത് സുക്ഷ്മതലത്തില്‍ സ്വയം പര്യാപ്തവും പ്രവര്‍ത്തനക്ഷമവുമായി രൂപപ്പെടുത്തപ്പെട്ട ഭക്ഷ്യവിതരണ ക്രമം സുക്ഷ്മതലത്തില്‍ വിന്യസിപ്പിച്ചും വിപൂലികരിച്ചും ശക്തിപ്പെടുത്തിയും ദരിദ്ര-ദുര്‍ബല വിഭാഗങ്ങള്‍ക്കും, അര്‍ഹരും തല്പരരുമായ ഏതൊരാള്‍ക്കും അവശ്യ ഭക്ഷ്യ വസ്തുക്കള്‍ നിയന്ത്രിത വിലയ്ക്ക് നിശ്ചിത അളവില്‍ നീതിപൂര്‍വ്വമായി ലഭിക്കുന്നതിന് അവസരം ഒരുക്കുകയാണ്. ദരിദ്ര- ദുര്‍ബല - പിന്നോക്ക വിഭാഗങ്ങള്‍ക്കും ജീവിത വെല്ലുവിളി നേരിടുന്നവര്‍ക്കും ഭക്ഷ്യസുരക്ഷ നിയമപരമായും പ്രായോഗികമായും ഉറപ്പാക്കുകയാണ് ചെയ്യേ ത്. സമഗ്രവും സാര്‍വ്വത്രികവുമായ ഭക്ഷ്യവിതരണ ശൃംഖലക്ക് മുഖ്യമായും മുന്ന് ലക്ഷ്യങ്ങള്‍ ഉാവണം.

(1) ദരിദ്രരുടെ പരിരക്ഷ

(2)ദേശീയ ഗുണനിലവാര പരിപാലനം

(3) ഭക്ഷ്യവിപണിയിലും നിലവാരത്തിലും സാധൂകരിക്കാവുന്ന ഇടപ്പെടല്‍ അവസരം എന്നിവയാണ് ആ ലക്ഷ്യങ്ങള്‍.

ഇതിന്റെ പ്രയോഗത്തിലാകട്ടെ മുഖ്യമായും വിലനിയന്ത്രണവും വിലസ്ഥിരതയും, ദരിദ്രവിഭാഗസുരക്ഷയും ക്ഷേമവും ഭക്ഷ്യവിഭവ സ്രോതസ്സുകളുടെ പ്രാപ്യത, ഭക്ഷ്യക്ഷാമ സാഹചര്യങ്ങളില്‍ സംരക്ഷണം, വെല്ലുവിളി നേരിടുന്ന ജനതയുടെ അതിജീവനം, സ്വകാര്യ കച്ചവടത്തിനുമേലുള്ള നിയന്ത്രണം തുടങ്ങിയ ഉദ്ദേശ്യങ്ങളും അടങ്ങിയിരിക്കുന്നു.കേരളം പോലെ ജനസാന്ദ്രതയും ഉപഭോഗപരതയുമുള്ള സംസ്ഥാനത്ത് ഇത്തരമൊരു പൊതു ഉപാധി തികച്ചും അനിവാര്യമാകുന്ന സാഹചര്യമാണ് ഉള്ളത്.

ജീവിത ഗുണതാ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയും കേരളത്തിന് സമഗ്രവും സാര്‍വ്വത്രികവും ആയ ഭക്ഷ്യവിതരണ ശൃംഖല അനിവാര്യമായി തീരുന്നു്.നിലവില്‍ ഏറ്റവും ഉയര്‍ന്ന ഭക്ഷ്യലഭ്യത (52 കിലോ/പ്രതിമാസം/പ്രതിശീര്‍ഷം) കേരളം ഉറപ്പാക്കിയിരുന്നു. അരിയും ഗോതമ്പും ചേര്‍ന്ന് 62.8 കിലോഗ്രാം/പ്രതിമാസം/പ്രിതിശീര്ഷം കേരളത്തില്‍ ലഭ്യമായിരുന്നു. പ്രായപൂര്‍ത്തിയായ ഒരു വ്യക്തിക്ക് പ്രതിമാസ വിഹിതമായി 13.8 കിലോ ഗ്രാം (460 ഗ്രാം പ്രതിദിനം) ഭക്ഷ്യവിഭവം ഉറപ്പാക്കുന്നനിലയില്‍ കേരളം എത്തിചേര്‍ന്നിരുന്നു. ശക്തമായ ഉപഭോക്തൃനിയന്ത്രണം, ഉയര്‍ന്ന നിലവാരമുള്ള വിലനിയന്ത്രണ നടത്തിപ്പ്, കരിഞ്ചന്തയും പൂഴ്ത്തിവെപ്പും അവധിവ്യാപാരവും തടയുക, നേരിട്ടുള്ള സംഭരണവും - വിതരണവും പ്രാവര്‍ത്തികമാക്കുക, ജനപങ്കാളിത്തമുള്ള നീരീക്ഷണ സംവിധാനങ്ങള്‍ ഒരുക്കുക മുലയാവയിലൂടെയാണ് കേരളം ഈ നേട്ടം കൈവരിച്ചത്. എന്നാല്‍ തികച്ചും ഭക്ഷ്യധാന്യ കമ്മി സംസ്ഥാനമായ കേരളത്തില്‍ സമഗ്ര-സാര്‍വ്വത്രിക ഭക്ഷ്യപൊതുവിതരണ ക്രമം പരിപാലിക്കുക ഏറെ അയത്നലളിതമായ കൃത്യമല്ല. 48 ലക്ഷം ടണ്‍ ഭക്ഷ്യധാന്യ ആവശ്യകത കണക്കാക്കുന്നതില്‍ കേവലം 10ലക്ഷം ടണ്‍ മാത്രമാണ് കേരളത്തിലെ ആഭ്യന്തര ഉല്പാദനം. ശേഷിക്കുന്ന വിഹിതം പൊതുവിപണിയില്‍ നിന്ന് കത്തെുകയാണ് സംസ്ഥാനം. 85% ഉപഭോക്കാക്കളും ന്യായവില സംവിധാനം വഴിയാണ് അവരുടെ ഭക്ഷ്യധാന്യാവശ്യം നിറവേറ്റുക എന്നും ഓര്‍ക്കുക.

കേരളത്തിലെ നഗര-ഗ്രാമ പ്രദേശങ്ങളിലെ ദാരിദ്രലഘുകരണത്തിന്റെ മുഖ്യ ഉപാധി ഈ പൊതു വിതരണ ശ്രൃംഖലതന്നെ ആയിരുന്നു. ഇപ്പോള്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള നിയന്ത്രിത ഭക്ഷ്യധാന്യ വിതരണ പദ്ധതിയും കേന്ദ്രഭക്ഷ്യസുരക്ഷ നിയമവും വഴി സംസ്ഥാനത്തെ മഹത്തായ പൊതുവിതരണ ശൃംഖല സംവിധാനമാകെ തകര്ക്കപ്പെടുകയാകും ഫലം.

20% മാത്രം ആഭ്യന്തര ഭക്ഷ്യോല്പന്ന സാധ്യതയുള്ള കേരളത്തില്‍ 32% വരെ പൊതു വിതരണ ശൃംഖല വഴി ഭക്ഷ്യധാന്യം ലഭ്യമായിരുന്ന സ്ഥാനത്ത് 3.86% മാത്രമായി വിഹിതം പരിമിതപ്പെടുന്ന സ്ഥിതിയാണിപ്പോള്‍. 10% അധിക വിഹിതം ദാരിദ്ര്യരേഖ വിഭാഗങ്ങള്‍ക്ക് ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പരിശ്രമിക്കുകയാണ്.ദാരിദ്യരേഖ മാനദണ്ഡങ്ങളില്‍ അടിക്കടി വരുത്തുന്ന മാറ്റങ്ങള്‍, സംസ്ഥാനത്തിന്റെ ഭക്ഷ്യവിതരണ വിഹിതം നിശ്ചയിക്കുന്നതിനുള്ള അധികാരവും ഉത്തരവാദിത്വവും പൂര്‍ണ്ണമായി കേന്ദ്ര സര്‍ക്കാരില്‍ നിക്ഷിപ്തമായത്, അപ്പപ്പോള്‍ സംഭവിക്കുന്ന വിലനിലവാര നിരക്കിലെ മാറ്റവും പിപണി വ്യതിയാനങ്ങളും ഉള്‍പ്പെടെ കാരണങ്ങളാല്‍ കേരളത്തിന്റെ സമഗ്ര - സാര്‍വ്വത്രിക ഭക്ഷ്യപൊതുവിതരണ ശൃംഖലയുടെ സ്ഥായിത്വം തകര്ക്കപ്പെടുകയാണിന്ന്.2000 ല്‍ കേരളത്തിലെ ഒരു ചില്ലറ ന്യായവില വില്പന കേന്ദ്രത്തില്‍ പ്രതിമാസം 7500 കിലോ ഗ്രാം അരിയും 2000 കിലോഗ്രാം ഗോതമ്പും വിറ്റുപോയിരുന്ന സ്ഥാനത്ത് കേവലം യഥാക്രമം ശാരാശരി 1400 കിലോ ഗ്രാം അരിയും 200 കിലോ ഗ്രാം ഗോതമ്പും മാത്രമാണിപ്പോള്‍ വില്പന നടക്കുന്നത്. ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ട 31% ഗ്രാമീണ ജനതയ്ക്കും 32% നഗര ജനവിഭാഗത്തിനും ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനുതകിയിരുന്ന സ്ഥാനത്ത് ഇന്ന് 2001 കാലറി ഊര്‍ജ്ജം ഉറപ്പാക്കാന്‍ ഉതകുന്ന ഭക്ഷ്യധാന്യ ലഭ്യത ഇല്ലാതായിരിക്കുന്നു എന്നത് തന്നെ വികസന മുരടിപ്പിനും അദ്ധ്വാനശേഷി ശോഷണത്തിനും ഉല്പാദന ക്ഷമത ഇടിയുന്നതിനും ഇടയാക്കും. 70% കുടുംബങ്ങള്‍ ഇന്ന് കേരളത്തില്‍ ഈ ഭീഷണിയിലാണ്. 80% ഗ്രാമീണകുടുംബങ്ങളും 40% നഗരകുടുംബങ്ങളും അടക്കം 60% കേരളീയ കുടുംബങ്ങളും ഭക്ഷ്യധാന്യ വിഹിതം ഇടിഞ്ഞിരിക്കുന്നവരും പോഷണദരിദ്രരും സുരക്ഷാഭീഷണി വിഭാഗവും ആയി മാറിയിരിക്കുന്നു.

ലഖ്ഡവാല കമ്മിറ്റിയുടെ ശുപാര്‍ശയനുസരിച്ച് സംസ്ഥാനത്തെ 25% വരുന്ന ബിപില്‍ വിഭാഗം ജനസംഖ്യ, ഇവിടെ അധിവസിക്കുന്ന 15 ലക്ഷം കുടുംബങ്ങള്‍ക്കു മാത്രമായി ലക്ഷ്യാധിഷ്ഠിത (ടാര്‍ഗറ്റഡ്) പൊതുവിതരണശൃംഖല പരിമിതപ്പെടുത്തുകയാണ്. അര്ഹരരായ ഗുണഭോക്താക്കളെ കത്തൊനുള്ള ബാധ്യത ഗ്രാമപഞ്ചായത്തുകള്‍ക്കും ഗ്രമസഭകള്ക്കും ഏല്പ്പിച്ചുകൊടുത്തുകൊ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഉത്തരവാദിത്വത്തില്‍ നിന്ന് പിന്മാറുകയാണിന്ന്. സംസ്ഥാന സര്‍ക്കാര്‍ ബാധ്യത ഏറ്റെടുത്ത് അധികമായി ഉള്‍പ്പെടുത്തുന്ന 10 ലക്ഷം കുടുംബങ്ങള്‍ കൂടി ചേര്‍ന്ന് 35-40% ജനതയ്ക്കു മാത്രമാണ് ലക്ഷ്യാധിഷ്ഠിത ഭക്ഷ്യസുരക്ഷ കല്പിക്കപ്പെടുന്നതത്രെ? സംസ്ഥാനത്ത് സ്റ്റാറ്റുട്ടറി റേഷനിംങ് ഏര്‍പ്പെടുത്തിയ 1964 മുതല്‍ പിന്തുടരുന്ന എ.പി.ല്‍ - ബി.പി.എല്‍ വിഭാഗത്തിനുള്ള 100 % ഭക്ഷ്യസുരക്ഷ ബാദ്ധ്യതയുടെ ഉറപ്പില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ ഭക്ഷ്യസുരക്ഷ നിയമം വഴി പിന്നോക്കം പോയിരിക്കുന്നു. ഈ അവസ്ഥ മറികടക്കാന്‍ ഗൗരവതരമായ നയ -നിയമ നടപടികളടും ഭരണ കാര്യനിര്‍വ്വഹണവും പ്രായോഗിക പ്രവര്‍ത്തനവും സംസ്ഥാന സര്‍ക്കാരില്‍ നിന്ന് ഉാകണം.

നയ- നിയമ നിര്‍ദ്ദേശങ്ങള്‍

സമഗ്രവും സര്‍വ്വാശ്ലേഷിയും സാര്‍വ്വത്രികവുമായ ഭക്ഷ്യസുരക്ഷിതത്വം ഉറപ്പാക്കാന്‍ ഉതുകുന്ന ഏതാനും പ്രോയഗിക സാദ്ധ്യതകള്‍ താഴെ ചേര്‍ക്കുന്നു.

സംസ്ഥാനത്തിന്റെ ആഭ്യന്തര ഭക്ഷ്യധാന്യ ഉല്പാദനം പരമാവധി വര്‍ദ്ധിപ്പിക്കുന്നതിനുതകുന്ന പ്രാഥമിക ഉല്‍പ്പാദനവും വിപുലീകൃത പദ്ധതി പ്രവര്‍ത്തനവും സാധിതമാക്കുക.

ഭക്ഷ്യധാന്യ ഉല്‍പ്പാദനത്തിന് ഉതകുംവിധം സംസ്ഥാനത്തെ നെല്‍വയല്‍

കാര്ഷികവിനിയോഗ -ഭൂവിനിയോഗ നീര്‍തട സംരക്ഷണ നിയമം ശക്തവുംപ്രായോഗികവും ആക്കുക.

കര്‍ഷകര്‍ക്ക് ഭക്ഷ്യധാന്യ ഉല്‍പ്പന്നങ്ങള്‍ക്ക് ആകര്‍കമായ അടിസ്ഥാന താങ്ങു

വില ( മിനിമം സപ്പോര്‍ട്ട് പ്രൈസ്) നിയമപരമായി ഉറപ്പാക്കുകയും വിപുലീകൃതമായ തദ്ദേശിയ ധാന്യസംഭണം പ്രാവര്‍ത്തികമാക്കുകയും ചെയ്യുക. ഇതിനായി കാര്‍ഷിക ചിലവ് - വില കമ്മിഷണര്‍ (സി എ സി പി) ന്റെയും ദേശീയ പ്രായോഗിക സാമ്പത്തിക ഗവേഷണ കൗണ്‍സില്‍ (എന്‍ സി എ ഇ ആര്) ന്റെയും സ്ഥിതി വിവര നിഗമനം അടിസ്ഥാനമാക്കി വില നിര്‍ണ്ണയം നടത്തുക.

പൊതുവിതരണ ശൃംഖലയ്ക്ക് അനിവാര്യമായ ഭക്ഷ്യധാന്യ കരുതല്‍ ശേഖരം (ബഫര്‍ സ്റ്റോക്ക്) ഫുഡ് കോര്പ്പറേഷന് ഓഫ് ഇന്‍ഡ്യ (എഫ്. സി. ഐ) വഴി ഉറപ്പാക്കുക.

മണ്ണെണ്ണ (പാചക ഇന്ധനം) സൗജന്യ (സബ്ബ്സിഡിയോടെ) ലഭ്യമാക്കുന്ന ഉല്പ്പ

ന്നമായി പ്രഖ്യാപിക്കുക.

കാര്‍ഡ് ഉടമകളുടേയും ഭക്ഷ്യധാന്യ ഉപഭോക്താക്കളുടേയും കാര്യത്തില്‍ നടക്കാവുന്ന ആള്‍മാറാട്ടവും കൃത്രിമവും ഒഴിവാക്കാന്‍ ബയോമെട്രിക്ക് കാര്‍ഡ് സമ്പ്രദായം ഉപയോഗിച്ചുള്ള (ഫുഡ് സ്റ്റാബ്) സംവിധാനം നടപ്പാക്കുക.

ഭക്ഷ്യധാന്യ വിപണിയിലെ തട്ടിപ്പുകള്‍, കരിഞ്ചന്ത, പൂഴ്ത്തിവെപ്പ്, അവധി വ്യാപാരം, ക്രിതൃമ വിലക്കയറ്റം മുതലായവ തടയുന്നതിനും പരാതി പരിഹാരത്തിനും കഴിയുംവിധം ശക്തവും പ്രായോഗികവുമായ നീരിക്ഷണ സംവിധാനവും പരാതിപരിഹാര സംവിധാനവും നടപ്പിലാക്കുക. ഇതിനായി ജസ്റ്റിസ് വാധ്വകമ്മിറ്റി റിപ്പോര്‍ട്ട് ശുപാര്‍ശ്ശ ചെയ്യുന്ന വിധത്തിലുള്ള പരാതി പരിഹാര കമ്മീഷന് രൂപീകരിക്കാവുന്നതാണ്.

ദരിദ്ര-ദുര്‍ബ്ബല -പിന്നോക്ക വിഭാഗങ്ങളെ ലക്ഷ്യമിട്ട് ഭക്ഷ്യ ക്രഡിറ്റ്/സബ്ബ്സിഡി കാര്‍ഡ് സംവിധാനം പ്രാവര്‍ത്തികമാക്കുക. ഉതിനു മുന്നോടിയായി അനധികൃത ഭക്ഷ്യധാന്യ ചൂഷണം ഒഴിവാക്കാനാകുവിധം ഭക്ഷ്യധാന്യ കൂപ്പണ്‍ സമ്പ്രദായം പ്രാവര്‍ത്തികമാക്കാവുന്നതാണ്.

അഴിമതി രഹിതവും, ചെലവ് നിയന്ത്രിതവുമായ ഭക്ഷ്യധാന്യ വിതരണം

മുന്‍നിര്‍ത്തി പരാവധി വിപുലീകൃത വിതണ-വില്പന ശൃംഖല പ്രാവര്‍ത്തികമാക്കുകയും മത്സരാതീതമായ വിതരണ -വില്പന സംവിധാനം ഉറപ്പാക്കുകയും ചെയ്യുക.

തദ്ദേശിയവും ജനകീയവും പങ്കാളിത്ത പൂര്‍ണ്ണവുമായ സാമൂഹ്യ ഓഡിറ്റ് സംവിധാനവും നഷ്ടോത്തരവാദിത്ത സംവിധാനവും സാധിതമാക്കുക.

ഭക്ഷ്യവിതരണ വിഹിതം ഓരോ കുടുംബത്തിനും പടിവാതിലില്‍ ഉറപ്പാക്കുന്നതിന് സമഗ്രവും പ്രായോഗികവുമായ സംവിധാനമൊരുക്കുക.

ഇതിനെല്ലാം പ്രായോഗികത ഉറപ്പാക്കുന്ന വിധം കേന്ദ്ര നിയമങ്ങള്‍ക്ക് അനു

രോധം ആകുന്ന തരത്തില്‍ സമഗ്രവും സംപൂര്‍ണ്ണവുമായ ഭക്ഷ്യ പൊതുവിതരണനിയമവും ചട്ടവും സംസ്ഥാനത്ത് രൂപപ്പെടുത്തി നടപ്പാക്കണം.

കടപ്പാട് : ഏ. സൃഹൃത്ത്കുമാര്,

അസോഷിയേറ്റ് പ്രൊഫസര്‍,

ഗവ.ലോ കോളേജ്, തൃശ്ശൂര്‍.