ചരക്കു സേവന നികുതി നികുതിക്ക് മേല്‍ നികുതി എന്ന സങ്കല്‍പ്പമാണ് ഏകീകൃത നികുതി സമ്പ്രദായം കൊണ്ടുവരുന്ന ചരക്കു സേവന നികുതി രാജ്യസഭ പാസാക്കിയതോടെ ഇല്ലാതാകാന്‍ പോകുന്നത്. ഉപഭോക്താക്കളിലേക്ക് ഉല്പന്നങ്ങളും സേവനങ്ങളും എത്തുന്നതിനിടെ നികുതിക്ക് മേല്‍ നികുതി കൊടുക്കുന്നത് വഴി ഉപഭോക്താവിന് മേല്‍ വന്‍ നികുതിഭാരമാണ് ഉണ്ടായിരുന്നത്. ഏകീകൃത നികുതി നിരക്ക് വരുന്നതിലൂടെ ഈ അവസ്ഥയ്ക്ക് മാറ്റം വരും. ഉത്പന്നങ്ങള്‍ക്ക് ഒറ്റ നികുതി മാത്രമേ ഈടാക്കൂ എന്നതാണ് ജി എസ് ടിയുടെ മറ്റൊരു പ്രത്യേകത. ജി ഡി പിയുടെ വളര്‍ച്ചയ്ക്കും സുതാര്യതയ്ക്കും വഴി തുറക്കുന്ന ജി എസ് ടി ബില്ലിനെ 90കളിലെ സാമ്പത്തിക പരിഷ്കരണത്തിന് ശേഷമുള്ള ഏറ്റവും വലിയ പരിഷ്കരണ നടപടിയായിട്ടാണ് വിദഗ്ധര്‍ കാണുന്നത്.ഇന്ത്യ ഒട്ടാകെ ഒരേ ഒരു നികുതിഘടനയാണ് ചരക്കു സേവന നികുതി അഥവാ ഗുഡ്സ് ആന്‍ഡ് സര്‍വ്വീസസ് ടാക്സ് എന്ന ജി എസ് ടി വിഭാവനം ചെയ്യുന്നത്. ഏകീകൃത നികുതി സമ്പ്രദായം ഏര്‍പ്പെടുത്തുന്നതോടെ ജി ഡി പിയില്‍ വന്‍ കുതിച്ചുചാട്ടമുണ്ടാകും. ജി ഡി പി നിരക്കില്‍ 1 ശതമാനം സംഭാവന പ്രതീക്ഷിക്കുന്നു.കേന്ദ്രവും സംസ്ഥാനവും ഏര്‍പ്പെടുത്തിയിരുന്ന പതിനഞ്ചോളം നികുതികള്‍ ജി എസ് ടിയില്‍ ലയിക്കും എന്നതാണ് പ്രധാന പ്രത്യേകത. ഒരു ഉല്‍പ്പന്നത്തിന് ഒന്നിലധികം നികുതി വേണ്ട എന്നതാണ് ഏറ്റവും വലിയ ആകര്‍ഷണം.നിലവിലുള്ള ഇരുപതോളം ചരക്ക് നികുതികളും വിവിധ സംസ്ഥാനങ്ങള്‍ ഏര്‍പ്പെടുത്തുന്ന ചുങ്കങ്ങള്‍ക്കു പകരം ഏകീകൃത ചരക്ക് സേവന നികുതി കൊണ്ടുവരാനുള്ള നിയമമാണിത്.ചരക്കു സേവന നികുതി മേഖലയിലെ അഴിമതി ഇല്ലാതാക്കുന്നതിനും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള നികുതി സമന്വയിപ്പിച്ച് ഒരു ദേശീയ സെയില്‍സ് ടാക്സ് കൊണ്ടുവരുന്നതിനുമാണ് ജി.എസ്.ടി നടപ്പാക്കുന്നത്. ഇപ്പൊ നമ്മൾ കാശുകൊടുത്തു വാങ്ങുന്ന ഒരു സാധനത്തിനു കേന്ദ്രനികുതിയായി 14 ശതമാനവും സംസ്ഥാന നികുതി അഥവാ VAT ആയി 12% മുതൽ 14% വരെയും നികുതി കൊടുക്കുന്നുണ്ട്. അതായത് നമ്മള് ഇപ്പൊ വാങ്ങി കൊണ്ടിരിക്കുന്ന ഒരു സാധനത്തിനു ചുരുങ്ങിയത് അതിന്റെ വിലയുടെ 28% തുക നമ്മൾ നികുതിയായി കൊടുക്കുന്നുണ്ട് എന്ന്. GST വന്നാൽ ഇങ്ങനെ സംസ്ഥാനം, കേന്ദ്രം എന്നൊന്നും പറഞ്ഞു വെവേറെ നികുതി ഈടാക്കാതെ, ‘ഒരു സാധനം ഒറ്റ നികുതി’ എന്ന കണക്കിലാണ് ഉണ്ടാവുക. എന്തിനാണ് ജി എസ് ടി സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കും നിലവിലുള്ള പതിനഞ്ചോളം നികുതികള്‍ക്ക് പകരം ഒറ്റ നികുതി - ഇതാണ് ജി എസ് ടി അനുകൂലികളുടെ പ്രധാന പോയിന്റ്. എല്ലാ സംസ്ഥാനങ്ങളിലും ഒരേ നികുതിനിരക്ക് വരുന്നത് സംസ്ഥാനങ്ങള്‍ക്കും ഉപഭോക്താക്കള്‍ക്കും വാണിജ്യ- വ്യവസായ മേഖലയ്ക്കും ദീര്‍ഘകാല നേട്ടമുണ്ടാക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.നികുതി സംവിധാനം സുഗമമാവുന്നതോടെ നികുതി ശൃംഖല കൂടുതല്‍ വിപുലമാവുകയും നികുതിവെട്ടിപ്പ് പരമാവധി കുറയ്ക്കാന്‍ സാധിക്കുകയും ചെയ്യും. ഉല്പാദനച്ചെലവു കുറഞ്ഞ് കയറ്റുമതി കൂടുന്നതോടെ ജി ഡി പി കൂടും ഒഴിവാകുന്ന കേന്ദ്ര നികുതികള്‍ ജി എസ് ടി വന്നാല്‍ ഒഴിവാകുന്ന കേന്ദ്ര നികുതികള്‍ കേന്ദ്ര എക്സൈസ് തീരുവ എക്സൈസ് തീരുവ (മരുന്നുകള്‍ തയ്യാറാക്കുന്നതിനുള്ളവ) അധിക ഏകസൈസ് തീരുവ (പ്രത്യേക പ്രാധാന്യമുള്ള ചരക്കുകള്‍) അധിക കസ്റ്റംസ് തീരുവ (CVD എന്നു പൊതുവേ വിളിക്കുന്നവ) പ്രത്യേക അധിക കസ്റ്റംസ് നികുതി (SAD) ചരക്കുകളുടേയും സേവനങ്ങളുടേയും വിതരണവുമായി ബന്ധപ്പെട്ട സെസ്, സര്‍ച്ചാര്‍ജ് എന്നിവ ഉള്‍ക്കൊള്ളുന്ന സംസ്ഥാന നികുതികള്‍ ജി എസ് ടി ഉള്‍ക്കൊള്ളുന്ന സംസ്ഥാന നികുതികള്‍ സംസ്ഥാന VAT കേന്ദ്ര വില്‍പ്പന നികുതി വാങ്ങല്‍ നികുതി ആഡംബര നികുതി പ്രവേശന നികുതി (എല്ലാ തരത്തിലും) വിനോദ നികുതി (പ്രാദേശിക സ്ഥാപനങ്ങള്‍ ചുമത്തുന്നവ ഒഴിച്ച്) പരസ്യ നികുതി ഭാഗ്യക്കുറി, വാതുവെപ്പ്, ചൂതാട്ടം നികുതി സംസ്ഥാന സെസ്, സര്‍ചാര്‍ജ് ജി എസ് ടി സമിതി അദ്ധ്യക്ഷന്‍: കേന്ദ്ര ധനകാര്യ മന്ത്രി. മറ്റംഗങ്ങള്‍; ഓരോ സംസ്ഥാനവും നാമനിര്‍ദേശം ചെയ്യുന്ന റവന്യൂ സഹമന്ത്രി, ധന,നികുതി ചുമതലയുള്ള മന്ത്രിയോ മറ്റേതെങ്കിലും മന്ത്രിയോ. നാളില്‍ മൂന്നു ഭൂരിപക്ഷത്തിലാകും തീരുമാനങ്ങള്‍ എടുക്കുക. മൊത്തം വോട്ടുകളുടെ മൂന്നിലൊന്ന് കേന്ദ്രത്തിനാകും. സംസ്ഥാനങ്ങള്‍ക്ക് മൂന്നില്‍ രണ്ടും. തങ്ങളുടെ ശുപാര്‍ശകള്‍ക്കുമേല്‍ ഉണ്ടാകുന്ന തര്‍ക്കം പരിഹരിക്കാനുള്ള സംവിധാനം സമിതി നിശ്ചയിക്കും. ജി എസ് ടി തീരുവ പാര്‍ലമെന്റിന്റെ ഇരുസഭകള്‍ക്കും നിയമസഭകള്‍ക്കും ചരക്ക്,സേവന നികുതികളില്‍ നിയമങ്ങളുണ്ടാക്കാനുള്ള അവകാശം ഉണ്ടായിരിക്കും. പാര്‍ലമെന്റിന്റെ നിയമം സംസ്ഥാന ജി എസ് ടി നിയമങ്ങളെ മറികടക്കില്ല. അന്ത:സംസ്ഥാന വ്യാപാര ഇടപാടുകളിലും ഇറക്കുമതിയിലും തീരുവ ചുമത്താനും ജി എസ് ടി പിരിക്കാനുമുള്ള സവിശേഷാധികാരം കേന്ദ്രത്തിനായിരിക്കും. ഇത് ഉദ്ഗ്രഥിത ജി എസ് ടി (Integrated GST) എന്നറിയപ്പെടും. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മില്‍ IGST പങ്കിടേണ്ടതിനുള്ള മാനദണ്ഡങ്ങള്‍ ജി എസ് ടി സമിതിയുടെ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ കേന്ദ്രനിയമത്തില്‍ നിശ്ചയിക്കും. ജി എസ് ടിക്ക് പുറത്ത് മനുഷ്യ ഉപഭോഗത്തിനുള്ള മദ്യം. പെട്രോളിയം ക്രൂഡ്, ഹൈ സ്പീഡ് ഡീസല്‍, പെട്രോള്‍, പ്രകൃതി വാതകം, വിമാന ഇന്ധനം-എന്നിവ ജി എസ് ടി സമിതി നിശ്ചയിക്കും വരെ ജി എസ് ടിക്ക് പുറത്താണ്. അകത്തുള്ളത് പുകയില, പുകയില ഉത്പന്നങ്ങള്‍. കേന്ദ്രം പുകയില ഉത്പന്നങ്ങള്‍ക്ക് എക്സൈസ് തീരുവ ഏര്‍പ്പെടുത്തിയേക്കാം. ജി എസ് ടി സംശയങ്ങളും ഉത്തരങ്ങളും