<p style="text-align: justify;"><span style="text-align: justify;">ശ്രവണവൈകല്യമുള്ള കുട്ടികളെ വളരെ ചെറുപ്പത്തില്‍ തന്നെ കണ്ടെത്തി കോക്ലിയാര്‍ ഇംപ്ലാന്‍റേഷന്‍ സര്‍ജറി നടത്തി ഓഡിയോ വെര്‍ബല്‍ ഹബിലിറ്റേഷനിലൂടെ വൈകല്യം മാറ്റിയെടുക്കുന്ന പദ്ധതിയാണ് ശ്രുതിതരംഗം. ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം സമയബന്ധിതമായി നടപ്പാക്കിയ ഈ പദ്ധതിയിലൂടെ 659 കുട്ടികള്‍ക്ക് കോക്ലിയാര്‍ ഇംപ്ലാന്‍റേഷന്‍ സര്‍ജറി നടത്തി ഓഡിയോ വെര്‍ബല്‍ ഹബിലിറ്റേഷന്‍ നല്‍കി വരുന്നു. ശ്രുതിതരംഗം പദ്ധതി നടപ്പിലാക്കുന്നതിനായി പ്രൈവറ്റ് ആശുപത്രികള്‍ക്കു പുറമെ 3 സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളെ കൂടി സജ്ജമാക്കിയിട്ടുണ്ട്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം പുതുതായി 35 കുട്ടികള്‍ക്കാണ് കോക്ലിയാര്‍ ഇംപ്ലാന്‍റേഷന്‍ ശസ്ത്രക്രിയ നടത്തി നല്‍കിയത്. ഈ പദ്ധതി നടപ്പിലാക്കുന്നതിനായി 197.23 ലക്ഷം രൂപ ചെലവഴിച്ചിട്ടുണ്ട്</span></p>