<p style="text-align: justify;">കേന്ദ്രസർക്കാരിന്റെ 1995 -ലെ പേഴ്സണ്‍സ് വിത്ത് ഡിസബിലിറ്റീസ് നിയമപ്രകാരം സ്ഥാപിതമായതാണ് ഈ സ്ഥാപനം. ഭിന്ന ശേഷിക്കാർക്ക് നടപ്പാക്കുന്ന പദ്ധതികളുടെ ഏകോപനം, സംസ്ഥാനത്ത് ഇവർക്ക് വേണ്ടി അനുവദിക്കുന്ന ഫണ്ട് യഥാവിധി ഉപയോഗിക്കുന്നുണ്ടോയെന്ന് പരിശോധിക്കുക എന്നതുമാണ് കമ്മിഷണറേറ്റിന്റെ പ്രധാന ചുമതല. ബോധവത്കരണ ക്യാമ്പുകൾ നടത്തുക, ഭിന്ന ശേഷിക്കാരുടെ പരാതികൾക്ക് പരിഹാരം കാണുക, ഇവർക്ക് വേണ്ടിയുള്ള സ്ഥാപനങ്ങളിൽ പരിശോധന നടത്തുക എന്നിവയാണ് കമ്മീഷണറേറ്റിന്റെ മറ്റ് പ്രവർത്തനങ്ങൾ.</p>