പദ്ധതി കല്‍ക്കത്തയില്‍ വച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപിച്ച മൂന്നിന പദ്ധതികളില്‍ ഒന്നാണ് പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന. എസ് ബി വൈ ഇന്‍ഷുറന്‍സ് മേഖലയില്‍ വരുന്ന ഒരു സാമൂഹ്യ സുരക്ഷപദ്ധതിയാണിത്. വ്യക്തിഗത അപകട ഇന്‍ഷുറന്‍സ് പോളിസിയാണ് പ്രധാനമന്ത്രി സുരക്ഷ ബീമാ യോജന.ഇത് അപകട മരണ ഇന്‍ഷുറന്‍സ് ആണ്. ഇതില്‍ അംഗമായ ആള്‍ക്ക് എന്തേലും അപകടം മൂലം മരണം സംഭവിക്കുകയോ അല്ലേല്‍ അംഗവൈകല്യം ഉണ്ടാവുകയോ ചെയ്താല്‍ അയാളുടെ കുടുംബത്തിനു രണ്ടു ലക്ഷം രൂപ ലഭിക്കും.ഇതില്‍ അംഗമാവാന്‍ ഒരാള്‍ അടക്കേണ്ടത് പ്രതിവര്‍ഷം പന്ത്രണ്ടു രൂപയാണ്.സാധാരണക്കാരായ ഡ്രൈവര്‍മാര്‍ക്കും സെക്യൂരിറ്റി ഗാര്‍ഡ്മാര്‍ക്കും തുടങ്ങി അപകടം പതിയിരിക്കുന്ന തരത്തിലുള്ള തൊഴിലുകള്‍ ചെയ്യുന്നവരെ ഉദ്ദേശിച്ചുള്ളതാണ് ഈ പദ്ധതി. സവിശേഷതകള്‍ 18 വയസ്സ് മുതല്‍ 70 വയസ്സ് വരെ ഇന്‍ഷുറന്‍സ് പരിരക്ഷ സ്വാഭാവിക മരണത്തിന് ഇന്‍ഷുറന്‍സ് പരിരക്ഷ ഉണ്ടായിരിക്കുന്നതല്ല അപകട മരണത്തിനും പൂര്‍ണ്ണ അംഗവൈകല്യത്തിനും രണ്ട് ലക്ഷം രൂപ വരെ പരിരക്ഷ ഭാഗിക അംഗവൈകല്യത്തിനു ഒരു ലക്ഷം രൂപ വരെ പരിരക്ഷ 12 രൂപ വാര്‍ഷിക പ്രീമിയം ഒരു വര്‍ഷത്തേക്ക് രണ്ട് ലക്ഷത്തിന്റെ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറവിടം : PIB