<p style="text-align: justify; ">ലിംഗസമത്വം, വനിതാശാക്തീകരണം എന്നിവ സംബന്ധിച്ചുള്ള പഠനം, ഗവേഷണം എന്നിവയ്ക്കുള്ള ഒരു വേദിയായാണ് സാമൂഹ്യനീതി വകുപ്പ് കോഴിക്കോട് ജെൻഡർ പാർക്ക് എന്ന ആശയം (ആരംഭിച്ചത് 2011 ലാണെങ്കിലും) 2013-ൽ പ്രാവർത്തികമാക്കിയത്. സമൂഹം ഉയർത്തുന്ന സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയപരവുമായ കടമ്പകൾ തരണം ചെയ്തു ലിംഗ സമത്വത്തിനുള്ള ഒരു പ്രവേശനമാർഗ്ഗമായി ഈ വേദി പ്രയോജനപ്പെടുന്നു. കൂടാതെ, സാമ്പത്തിക സംസ്കാരിക സാമൂഹിക മേഖലകളിൽ സംസ്ഥാനത്തിനും രാജ്യത്തിനും നേട്ടം ഉണ്ടാക്കാൻ സഹായിക്കുകയും ചെയ്യുന്നു. പ്രധാന പ്രവർത്തനങ്ങൾ വിഭാവനം ചെയ്യുന്നത് ഗവേഷണം – നയരൂപീകരണത്തിന് ഗവേഷണം; നൈപുണ്യ വികസന കേന്ദ്രം - കഠിനമായതും ഭാരമേറിയതുമായ യന്ത്രപ്രവർത്തനങ്ങൾ പഠിപ്പിക്കുന്നു; ഉല്പാദനകേന്ദ്രം – എസ്.ഡി.സിയുടെ ഒരു വില്പന കേന്ദ്രമോ സ്വതന്ത്ര സ്വഭാവമുള്ളതോ ആയി പ്രവർത്തിക്കാവുന്നതാണ്; ലൈബ്രറിയും ഡൊക്യുമെന്റേഷൻ സെന്ററും – ഗവേഷണ ഗ്രന്ഥങ്ങളും സ്ത്രീകളുടെ പൈതൃക ചരിത്രങ്ങളും പൈതൃക മ്യൂസിയത്തിൽ സൂക്ഷിക്കണം,. സ്ത്രീകൾക്ക് ഡ്രോയിംഗ്, പെയിന്റിംഗ്, ഡാൻസ്, സംഗീതം, സാംസ്കാരികപരമായ മറ്റു കലകൾ തുടങ്ങിയവയിലുള്ള കഴിവുകൾ അവതരിപ്പിക്കാനുതകുന്ന ഒരു സാംസ്കാരിക സ്ഥലം എന്നിവ ഉൾപ്പെടുന്നു. ഇതിന് ഒരു ആംഭി തിയേറ്ററും നിയമകേന്ദ്രവും ഉണ്ടായിരിക്കണം.</p> <p style="text-align: justify; ">ജെൻഡർ പാർക്ക് ഏറ്റെടുത്ത ഷീ ടാക്സി പദ്ധതി ഇന്ത്യയിലെത്തന്നെ ആദ്യത്തെ 24x7 സമയം പ്രവർത്തിക്കുന്ന വനിതകൾ നടത്തുന്നതും തൊഴിലെടുക്കുന്നതുമായ ഒരു പ്രവർത്തനമാണ്. സ്ത്രീകളുടെ സംരംഭകത്വം, സ്വയം തൊഴിൽ, സുരക്ഷ എന്നിവ പ്രോത്സാഹിപ്പിക്കാൻ ടി പദ്ധതി ലക്ഷ്യമിടുന്നു.</p>