ആനുകൂല്യങ്ങള്‍

കേരള അഡ്വക്കേറ്റ് ക്ളാര്ക്ക്സ്ഷ് ക്ഷേമനിധിയില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
1. റിട്ടയര്‍മെന്റ് ആനുകൂല്യം
60വയസ്സ് പൂര്‍ത്തിയായിട്ടുള്ളതും 30 വര്‍ഷത്തെ സേഷവനമനുഷ്ഠിച്ചിട്ടുള്ളതുമായ ഒരംഗത്തിന് സഞ്ചിത തുകയായി 2 ലക്ഷം രൂപയ്ക്ക് അര്‍ഹതയുണ്ട്. 30 വര്‍ഷത്തിനു താഴെ സേവനമുള്ളവര്‍ക്ക് അവരുടെ ഷേസവനകാലാവധി കണക്കാക്കിയുള്ള തുകയും നല്കുന്നു. ക്ഷേമനിധിയില്‍ പ്രവേശിച്ച് മരണം സഷംഭവിക്കുന്ന അംഗത്തിന്റെ അവകാശിക്കും ടിയാന്റെ സേവന കാലാവധി അനുഷസരിച്ച് തുക നല്‍കുന്നതാണ്.
2. ചികിത്ഷസാ ആനുകൂല്യം
അംഗത്തിന്റെ നാല് ആശ്രിതര്ക്കുള്പ്പെടെയുള്ളവരുടെ ചികിതസ്ഷയ്ക്കായി പ്രതിവര്‍ഷം 25,000/ രൂപാ വരെ ധനഷസഹായം നല്കുന്നു. ഇതു കൂടാതെ അംഗങ്ങള്‍ക്കു മാത്രമായി 5,000/ രൂപാ വരെ മാരകരോഗങ്ങളോടനുബന്ധിച്ചുള്ള അടിയന്തിര പരിചരണ ആനുകൂല്യവും നല്കിവരുന്നു.
3. ഉത്സവബത്ത
ക്ഷേമനിധിയില്‍ കുറഞ്ഞത് ഒരു വര്‍ഷക്കാലമെങ്കിലും അംഗമായിട്ടുള്ളതും വരിഷസംഖ്യാ കുടിശ്ശികയില്ലാതെ അതാതു വര്‍ഷം മാര്‍ച്ച് 31 ാം തീയ്യതി ക്ഷേമനിധിയില്അംഗമായി തുടരുന്നവര്‍ക്ക് പ്രതിവര്‍ഷം 300/ രൂപാ നിരക്കില്‍ ഉത്സവബത്ത നല്കുന്നു.
4. പെന്ഷന്
60 വയസ്സും 8 വര്‍ഷത്തെ അംഗത്വവും പൂര്‍ത്തിയാക്കിയിട്ടുള്ളവര്‍ക്ക് 500/ രൂപാ നിരക്കിലും തുടര്‍ന്നുള്ള ഓരോ വര്‍ഷത്തെ ഷേസവനത്തിന് 10/ രൂപാ നിരക്കില്‍ പരമാവധി 600/ രൂപാ വരെ പെന്ഷന് ലഭിക്കുന്നതിനു അര്‍ഹതയുണ്ട്. എന്നാല്‍ ഇതു സഷംബന്ധിച്ച പെന്ഷന് സഷ്കീം സര്‍ക്കാരിന്റെ പരിഗണനയിലാണ്.