പ്രായമായ ആളുകള്‍ക്കുവേണ്ടിയുള്ള ഒരു ഊര്ജ്ജിതപരിപാടി (പുതുക്കിയ പദ്ധതി 01.04.2008 മുതല്‍ ബാധകം) ആമുഖം ഇന്ത്യയില്‍ പ്രായമായ വ്യക്തികളുടെ ജനസംഖ്യയില്‍ ക്രമാനുഗതമായ വര്‍ദ്ധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. മുതിര്‍ന്ന ആളുകളുടെ എണ്ണം 1951 ല്‍ 19.8 ദശലക്ഷമായിരുന്നത് 2001 ല്‍ 76 ദശലക്ഷമായി വര്‍ദ്ധിച്ചു. മാത്രമല്ല പ്രവചനങ്ങള്‍ സൂചിപ്പിക്കുന്നത് 2013 ല്‍ ഇന്ത്യയിലെ 60നുമുകളില്‍ പ്രായമുളളവരുടെ ജനസംഖ്യ 100 ദശലക്ഷമായും 2030 ല്‍ 198 ദശലക്ഷമായും വര്‍ദ്ധിക്കും എന്നാണ്. 1947 ല്‍ പ്രതീക്ഷിത ആയുര്‍ദൈര്‍ഘ്യം 29 ആയിരുന്നത് ഇപ്പോള്‍ ഏകദേശം 63 നടുത്താണ്. ഇന്ത്യന്‍ പരമ്പരാഗത മൂല്യങ്ങളും വ്യവസ്ഥയും പ്രായമായവര്‍ക്ക് ബഹുമാനവും പരിചരണവും നല്‍കണമെന്ന് നിഷ്കര്‍ഷിക്കുന്നു. എന്നിരുന്നാലും സമീപകാലത്ത് കൂട്ടുകുടുംബവ്യവസ്ഥ തകര്‍ന്നതിനെത്തുടര്‍ന്ന് വലിയൊരു വിഭാഗം പ്രായമായ രക്ഷിതാക്കള്‍ വൈകാരികവും ശാരീരികവും സാമ്പത്തികവുമായ പിന്തുണയില്ലാതെ വലയുകയും ചെയ്യുന്നു. ഈ പ്രായമായ വ്യക്തികള്‍ അപര്യാപ്തമായ സാമൂഹികസുരക്ഷ മൂലം ഒരുപാട് പ്രശ്നങ്ങള്‍ നേരിടുന്നു. ഇത് വ്യക്തമായും തുറന്നുകാണിക്കുന്നത് വാര്‍ദ്ധക്യം വലിയൊരു സാമൂഹികവെല്ലുവിളിയാകുന്നുവെന്നും അവര്‍ക്ക് സാമൂഹികതുല്യത കൈവരിക്കാന്‍ സാമ്പത്തികവും ആരോഗ്യപരവുമായ സഹായം ലഭ്യമാക്കണമെന്നുമാണ്. ഉദ്ദേശ്യങ്ങളും ലക്ഷ്യങ്ങളും ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്നത് പ്രായമായവര്‍ക്ക് പാര്‍പ്പിടം, ഭക്ഷണം, വൈദ്യപരിചരണം, വിനോദോപാധികള്‍ എന്നിവ ലഭ്യമാക്കിക്കൊണ്ടും അവരെ ഉല്പാദനക്ഷമമായ ഒരു വാര്ദ്ധക്യത്തിന് പ്രേരിപ്പിച്ചുകൊണ്ടും സര്‍ക്കാര്‍/സര്‍ക്കാരിതര സംഘടനകള്‍/പഞ്ചായത്ത് രാജ് സ്ഥാപനങ്ങള്‍/പ്രാദേശിക ഘടകങ്ങള്‍ കൂടാതെ സമൂഹം മൊത്തത്തിലും അവരുടെ സേവനങ്ങളെ വേണ്ടവിധം ഉപയോഗിക്കുകയും ചെയ്യുക എന്നതാണ്. സമീപനം ഈ പദ്ധതിയിന്കീഴിലുളള സഹായം പഞ്ചായത്ത് സ്ഥാപനങ്ങള്‍/പ്രാദേശിക ഘടകങ്ങള്‍ എന്നിവയ്ക്കും യോഗ്യതയുളള സര്‍ക്കാരിതര സന്നദ്ധസംഘടനകള്‍ക്കും താഴെപ്പറയുന്ന ആവശ്യങ്ങള്‍ക്ക് നല്‍കുന്നതാണ്:- (i) പ്രായമായവരുടെ പാര്‍പ്പിടം, ഭക്ഷണം, ആരോഗ്യപരിചരണം എന്നിവയ്ക്ക്; (ii) കുട്ടികള്‍ / യുവാക്കള്‍ എന്നിവരും പ്രായമായവരും തമ്മിലുള്ള ബന്ധം ആരോഗ്യകരമാക്കാനുള്ള പരിപാടികള്‍; (iii) സജീവവും ഉല്പാദനക്ഷമവുമായ വാര്‍ദ്ധക്യം പ്രോത്സാഹിപ്പിക്കാനുള്ള പരിപാടികള്‍; (iv) പ്രായമായവര്‍ക്ക് സ്ഥാപനപരവും സ്ഥാപനപരമല്ലാത്തതുമായ പരിചരണം / സേവനം എന്നിവ ലഭ്യമാക്കാന്‍; (v) ഗവേഷണം, പിന്തുണ, ബോധവല്‍ക്കരണപരിപാടികള്‍ എന്നിവ പ്രായമായവര്‍ക്ക് വേണ്ടി നടപ്പിലാക്കല്‍ (vi) പ്രായമായ ആളുകളുടെ ക്ഷേമത്തിനായുള്ള മറ്റേത് പരിപാടികളും. ഈ പദ്ധതിയുടെ കീഴില്‍ സഹായത്തിന്റെ പരിധിയില്‍ അനുവദനീയമായ പരിപാടികള്‍ (i) വൃദ്ധസദനങ്ങളുടെ മേല്‍നോട്ടം, 25 പാവപ്പെട്ട വൃദ്ധരെങ്കിലും ഉള്ള സ്ഥലങ്ങളില്‍ ഭക്ഷണം, പരിചരണം, പാര്‍പ്പിടം എന്നിവ ലഭ്യമാക്കുക. (അനുബന്ധം I) (ii) വൃദ്ധസദനങ്ങളില്‍ അന്തേവാസികളാണെങ്കിലും ഗുരുതരമായ രോഗങ്ങളുള്ളതിനാല്‍ തുടര്‍ച്ചയായി പരിചരണമാവശ്യമുള്ളവര്‍ക്ക് 25 വൃദ്ധര്ക്കെങ്കിലും താല്കാലിക പരിചരണ വീടുകളും തുടര്‍ച്ചയായ പരിചരണ വീടുകളും. (അനുബന്ധം II) (iii) കുറഞ്ഞത് 50 വൃദ്ധര്‍ക്ക് പകല്‍ പരിചരണം, വിദ്യാഭ്യാസവും വിനോദ അവസരങ്ങളും, ആരോഗ്യപരിചരണം എന്നിവ നല്കാനാകുന്ന ബഹുവിധ സേവന കേന്ദ്രങ്ങള്‍ നടത്തുക. (അനുബന്ധം III) (iv) ഗ്രാമീണ, പിന്നാക്കമേഖലകളില്‍ ജീവിക്കുന്ന വൃദ്ധര്‍ക്ക് വൈദ്യ പരിചരണം നല്‍കാനാവശ്യമായ മൊബൈല്‍ മെഡികെയര്‍ യൂണിറ്റുകളുടെ മെയിന്റനന്‍സ്. (അനുബന്ധം IV) (v) അല്‍ഷിമേഴ്സ് രോഗം / മറവി രോഗം എന്നിവ ബാധിച്ച രോഗികള്‍ക്ക് പ്രത്യേക പകല്‍പരിചരണ കേന്ദ്രങ്ങള്‍ നടത്താന്‍. (അനുബന്ധം V) (vi) വൃദ്ധര്‍ക്ക് ഫിസിയോ തെറാപ്പി ക്ലിനിക്കുകള്‍ (അനുബന്ധം VI) (vii) വൃദ്ധര്‍ക്ക് കേള്‍വിക്കുറവ് പരിഹരിക്കാനാവശ്യമായ ഉപകരണങ്ങള്‍ (അനുബന്ധം VII) (viii) വൃദ്ധര്‍ക്ക് മാനസികാരോഗ്യപരിചരണവും സവിശേഷ ശ്രദ്ധയും പ്രായമായവര്‍ക്ക് നല്കാന്. ഈ പദ്ധതി സംഘടനകള്‍ / നിലവില്‍ മാനസികാരോഗ്യ പരിചരണമുള്ള ആശുപത്രികള്‍ എന്നിവര്‍ക്കും ലഭ്യമായിരിക്കും. ഈ പദ്ധതി ഇത്തരം സംഘടനകളെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വൃദ്ധരെ പരിചരിക്കാനുള്ള കാര്യത്തില്‍ സഹായിക്കുന്നു. (അനുബന്ധം VIII) (ix) വൃദ്ധര്‍ക്കുള്ള ഹെല്പ്-ലൈനുകളും കൌണ്സിലിംഗ് കേന്ദ്രങ്ങളും (അനുബന്ധം IX) (x) കുട്ടികള്‍ക്ക് സ്കൂളിലും കോളേജുകളിലും ഇതുമായി ബന്ധപ്പെട്ട ബോധവല്‍ക്കരണങ്ങള്‍ നടത്താനുള്ള പരിപാടികള്‍ (അനുബന്ധം X) (xi) പ്രാദേശിക പരിശീലനകേന്ദ്രങ്ങള്‍ (അനുബന്ധം XI) (xii) വൃദ്ധര്‍ക്ക് പരിചരണസഹായികളാകാനുള്ള പരിശീലനം (അനുബന്ധം XII) (xiii) സ്വയംസേവകര്‍, പ്രതിരോധാത്മക ആരോഗ്യപരിചരണം, രോഗകൈകാര്യം, വാര്‍ദ്ധക്യത്തില്‍ ജീവിക്കാനുള്ള തയ്യാറെടുപ്പ് / ആരോഗ്യകരവും ഉല്പാദനക്ഷമവുമായ വാര്‍ദ്ധക്യം; തലമുറകള്‍ തമ്മിലുള്ള ബന്ധം ദൃഢപ്പെടുത്തല്‍ എന്നിവയ്ക്കായുള്ള ബോധവല്‍ക്കരണവും വൃദ്ധര്‍ക്കും അവരുടെ പരിചാരകര്‍ക്കുമുള്ള പരിശീലനവും. (അനുബന്ധം XIII) (xiv) പാര്‍പ്പിടം, വിദ്യാഭ്യാസം, തൊഴില്‍പരവും വിനോദപരവുമായ അവസരങ്ങള്‍, ആരോഗ്യപരിചരണം, വിധവകള്‍ക്ക് സഹായം എന്നിവ നല്‍കാനുള്ള വിധവകള്‍ക്കായുള്ള ബഹുസൌകര്യ പരിചരണ കേന്ദ്രങ്ങള്‍ (അനുബന്ധം XIV) (xv) വൃദ്ധരായ ആളുകള്‍ക്കുവേണ്ടിയുള്ള വളണ്ടിയര്‍മാരുടെ ബ്യൂറോകള്‍ (അനുബന്ധം XV) (xvi) വൃദ്ധസംഘങ്ങള് / മുതിര്‍ന്ന പൌരന്മാരുടെ അസോസിയേഷനുകള്‍ എന്നിവയുടെ രൂപീകരണം. (അനുബന്ധം XVI) (xvii) പദ്ധതിയുടെ ലക്ഷ്യം നിറവേറ്റാനുള്ള അനുയോജ്യമായ മറ്റേതെങ്കിലും പ്രവര്‍ത്തനം. പ്രൊജക്റ്റിനാവശ്യമായ അധിക പിന്തുണ (i) ഈ പദ്ധതിയുമായി ബന്ധപ്പെട്ട് മൊത്തം ചെലവിന്റെ 90% വരെ ഇന്ത്യന്‍ സര്‍ക്കാരും ബാക്കി സംഘടന / സ്ഥാപനവും വഹിക്കേണ്ടതാണ്. (ii) സ്കൂളുകള്‍, കോളേജുകള്‍, നെഹ്റു യുവകേന്ദ്ര സംഘടന് (എന്‍വൈകെഎസ്) പോലുള്ള വിദ്യാഭ്യാസസ്ഥാപനങ്ങള്‍, നാഷണല്‍ സര്‍വീസ് സ്കീം (എന്‍എസ്എസ്) പോലുള്ളവ ഏറ്റെടുക്കുന്ന വൃദ്ധര്ക്കാവശ്യമായ പരിപാടികള്‍ക്കും സേവനങ്ങള്‍ക്കും ഉള്ള ചെലവിന്റെ 100% വും സര്‍ക്കാര്‍ ലഭ്യമാക്കുന്നതാണ്. നടപ്പാക്കുന്ന ഏജന്‍സികള്‍ ഈ പദ്ധതിയുടെ കീഴില്‍ മന്ത്രിസഭ നിശ്ചയിച്ചിട്ടുള്ള നിബന്ധനകള്‍ക്കും വ്യവസ്ഥകള്‍ക്കും വിധേയമായി താഴെപ്പറയുന്ന ഏജന്‍സികള്‍ക്ക് സഹായം അനുവദിക്കുന്നതാണ്:- i. പഞ്ചായത്തിരാജ് സ്ഥാപനങ്ങള്‍ / തദ്ദേശഭരണസ്ഥാപനങ്ങള്‍ ii. സര്‍ക്കാരിതര സന്നദ്ധസംഘടനകള്‍ iii. സര്‍ക്കാര്‍ സ്വയംഭരണ / സഹകാരി കമ്മിറ്റികള്‍ രൂപീകരിക്കുന്ന സ്ഥാപനങ്ങളോ അല്ലെങ്കില്‍ സംഘടനകളോ iv. സര്‍ക്കാര്‍ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ചാരിറ്റബിള്‍ ആശുപത്രികള്‍ / നേഴ്സിംഗ് ഹോമുകള്‍, നെഹ്റു യുവക് കേന്ദ്ര സംഘടന് (എന്‍വൈകെഎസ്) പോലുള്ള അംഗീകൃത യുവ സംഘടനകള്‍. v. അപൂര്‍വ്വം കേസുകളില്‍ ഈ പദ്ധതിയുടെ കീഴില്‍ സാമ്പത്തിക പിന്തുണയും സംസ്ഥാന സര്‍ക്കാരുകള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നല്‍കുന്നതാണ്. ഈ പദ്ധതിയുടെ കീഴില്‍ സഹായത്തിനായുളള സര്‍ക്കാരിതര സന്നദ്ധ സംഘടനകള്‍ക്കുള്ള യോഗ്യതാമാനദണ്ഡം i) സര്‍ക്കാരിതര സന്നദ്ധസംഘടന നിയമപരമായി രജിസ്റ്റര്‍ ചെയ്തിരിക്കണം. അതുവഴി കോര്‍പ്പറേറ്റ് സ്റ്റാറ്റസ്സും നിയമപരമായ സാധുതയും കൂടാതെ അതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സംഘമായുള്ള ബാദ്ധ്യതയും ലഭിക്കുന്നതാണ്; ii) 1962 ലെ സൊസൈറ്റീസ് രജിസ്ട്രേഷന് നിയമം അല്ലെങ്കില്‍ നിലവിലുള്ള സ്റ്റേറ്റ് സൊസൈറ്റീസ് രജിസ്ട്രേഷന് നിയമപ്രകാരം കഴിഞ്ഞ രണ്ടുവര്‍ഷമെങ്കിലും പ്രവര്‍ത്തിക്കുകയോ അല്ലെങ്കില്‍ ഭാവിയില്‍ 1958 ലെ കമ്പനി നിയമപ്രകാരം ഒരു പബ്ലിക് ട്രസ്റ്റ് വിഭാഗം സെക്ഷന്‍ 525 നു കീഴില്‍ രജിസ്റ്റര്‍ ചെയ്യുകയോ വേണം. iii) ഇത് കുറഞ്ഞത് രണ്ട് വര്‍ഷമെങ്കിലും രജിസ്റ്റര്‍ ചെയ്തിരിക്കണം, പക്ഷെ വടക്കുകിഴക്കന്‍ മേഖല, ജമ്മു & കാശ്മീര്‍, മരുഭൂപ്രദേശങ്ങള്‍, പ്രാതിനിധ്യം കുറവുളള മേഖലകള്‍ എന്നിവിടങ്ങളില്‍ രണ്ടുവര്‍ഷ വ്യവസ്ഥ ബാധകമല്ല. മറ്റ് യോഗ്യമായ കേസുകളില്‍ കേസിന്റെ തരത്തെ ആസ്പദമാക്കി സെക്രട്ടറിയുടെ അനുമതിയുടെ അടിസ്ഥാനത്തില്‍ (എസ്ജെ&ഇ) രണ്ടുവര്‍ഷത്തെ വ്യവസ്ഥയില്‍ അയവ് ഉണ്ടാവുന്നതാണ്. iv) സംഘടനയ്ക്ക് കൃത്യമായി സ്ഥാപിതമായ മാനേജിംഗ് ബോഡിയും അതിന്റെ അധികാരങ്ങളും ചുമതലകളും ബാദ്ധ്യതകളും ഉണ്ട്. മാത്രമല്ല ഇവയെല്ലാം എഴുത്തു രൂപത്തിലുളള ഭരണഘടന ഉണ്ടായിരിക്കുകയും വേണം. മാനേജിംഗ് കമ്മിറ്റിയും എക്സിക്യൂട്ടീവ് കമ്മിറ്റിയും ഉണ്ടായിരിക്കണം; v) ജനാധിപത്യപരമായ ആദര്‍ശങ്ങളില്‍ അധിഷ്ഠിതമായി ഈ സംഘടന അതിന്റെതന്നെ അംഗങ്ങളാല്‍ ആരംഭിക്കുകയും നിയന്ത്രിക്കപ്പെടുകയും ചെയ്യണം. vi) സംഘടനയുടെ ഉദ്ദേശ്യങ്ങളും ലക്ഷ്യങ്ങളും പരിപാടികളും തീരുമാനിച്ചുറച്ച ഉദ്ദേശങ്ങളോടും ലക്ഷ്യങ്ങളോടും നീതിപുലര്‍ത്തുക; vii) സംഘടനയിലെ ഒരു വ്യക്തിയോ ഒരുകൂട്ടം വ്യക്തികളോ ലാഭാധിഷ്ഠിതമായി പ്രവര്‍ത്തിക്കരുത്; ഇത്തരം പ്രൊജക്റ്റുകള്‍ കൈകാര്യം ചെയ്യുന്നതിന് തെളിയിക്കപ്പെട്ട മാനദണ്ഡങ്ങളും കഴിവുകളും ഉപയോഗിക്കണം. പദ്ധതിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഈ പദ്ധതിയുടെ കീഴില്‍ ഗ്രാന്റ് നേടാനുള്ളതു സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍, നടപടിക്രമങ്ങള്‍, മറ്റ് നിബന്ധനകളും വ്യവസ്ഥകളും, അധിക പിന്തുണ സംബന്ധിച്ച വിശദാംശങ്ങള്‍ എന്നിവ അനുബന്ധത്തില്‍ ചേര്‍ത്തിട്ടുണ്ട്. ഈ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സമയാസമയങ്ങളില്‍ ആവശ്യങ്ങള്‍ക്കനുസരിച്ച് സാമൂഹികനീതി & ശാക്തീകരണമന്ത്രിയുടെ അംഗീകാരത്തോടെ മാറ്റം വരുത്താവുന്നതാണ്. സാമൂഹികനീതി-തൊഴില്കാര്യസെക്രട്ടറിയുടെ അധ്യക്ഷതയില്‍ വകുപ്പിന്റെ അഡീഷണല്‍ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി (സാമൂഹികസുരക്ഷ), ആസൂത്രണ കമ്മീഷന്റെയും മന്ത്രാലയത്തിലെ ഇന്റഗ്രേറ്റഡ് സാമ്പത്തികവിഭാഗത്തിന്റെയും പ്രതിനിധികള്‍ എന്നിവരുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് മാറ്റങ്ങള്‍ക്ക് അനുമതി നല്‍കേണ്ടത്. അനുബന്ധം - I വൃദ്ധസദനങ്ങളുടെ മെയിന്റനന്‍സ് (പദ്ധതിയുടെ ഖണ്ഡിക 4 (i) പരാമര്‍ശിച്ചതുപ്രകാരം) 25 വൃദ്ധരെങ്കിലും ഉള്ള വൃദ്ധസദനങ്ങള്‍ നടത്തുന്നതിനും അവര്‍ക്ക് ഭക്ഷണം, താമസം, പരിചരണം, പുനര്‍നവീകരണം മുതലായവയ്ക്ക് അനുവദിക്കുന്നത് ചെലവൊന്നും ഇല്ലാതെയാണ്. വൃദ്ധസദനം വലുതാണെങ്കില്‍ (150 അല്ലെങ്കില്‍ 75 അല്ലെങ്കില്‍ 50 പേര്) ആനുപാതികാടിസ്ഥാനത്തിലാണ് അവയ്ക്ക് ഗ്രാന്റ് അനുവദിക്കുക. ഫണ്ടുകള്‍ ഉപയോഗിക്കുന്നതില്‍ വഴക്കം അനുവദിക്കാന്‍ സംഘടനയ്ക്ക് താഴെപ്പറയുന്ന പട്ടിക പരാമര്‍ശിക്കാവുന്നതാണ്: (രൂപയില്‍) I. ആവര്‍ത്തിച്ചുള്ള ചെലവ് (a മുതല്‍ e വരെ) 5,42,000/ (a) സ്റ്റാഫ് ഹോണറേറിയം 1,62,000/- പ്രതിവര്‍ഷം സൂപ്രണ്ട്/വാര്ഡന്/മാനേജര്‍ 42,000/- പ്രതിവര്‍ഷം സാമൂഹികപ്രവര്ത്തകന് / കൌണ്‍സിലര്‍ 36,000/- പ്രതിവര്‍ഷം ആയ / നേഴ്സ് 36,000/- പ്രതിവര്‍ഷം പാചകക്കാരന് 24,000/- പ്രതിവര്‍ഷം ഹെല്‍പ്പര്‍ / സ്വീപ്പര്‍ 12,000/- പ്രതിവര്‍ഷം കാവല്ക്കാരന് 12,000/- പ്രതിവര്‍ഷം (b) കെട്ടിടം (വാടക / മെയിന്റനന്‍സ്) 90,000/- പ്രതിവര്‍ഷം (c) ആരോഗ്യപരിചരണം 2,50,000/- പ്രതിവര്‍ഷം ഭക്ഷണം 1,96,000/- പ്രതിവര്‍ഷം ഡോക്ടര്‍ 18,000/- പ്രതിവര്‍ഷം മരുന്ന് 18,000/- പ്രതിവര്‍ഷം വസ്ത്രം, എണ്ണ, സോപ്പ് മുതലായവ 18,000/- പ്രതിവര്‍ഷം (d) വിനോദപരിപാടികള്‍ (പുസ്തകങ്ങള്‍, മാസികകള്‍, പത്രങ്ങള്‍, ഔട്ടിംഗുകള്‍, മത-സാംസ്കാരികപരിപാടികള്‍, കാരംസ്, ചെസ്സ്, കാര്‍ഡ് മുതലായ കളികള്‍ എന്നിവ ഉള്‍പ്പെടെ) 20,000/- പ്രതിവര്‍ഷം (e) പലവകയും മുന്‍കൂട്ടി കാണാത്തവയും (വൈദ്യുതി, വെള്ളം മുതലായവ) 20,000/- പ്രതിവര്‍ഷം II. ആവര്‍ത്തിക്കാത്ത ഇനങ്ങള്‍ (പ്രൊജക്റ്റ് ആരംഭിക്കുമ്പോള്‍ ഉള്ളത്) (f) ഇതുപോലുള്ള ഇനങ്ങള്‍ (ഫര്‍ണിച്ചര്‍, ഉപകരണങ്ങള്‍, ടെലിവിഷന്‍, ഇന്‍ഡോര്‍ ഗെയിമുകള്‍ മുതലായവ) 1,25,000/- മൊത്തം (I+II) 6,77,000 നടപ്പില്‍ വരുത്തുന്ന ഏജന്‍സികള്‍ക്ക് അധികം ഇനങ്ങള്‍ / മറ്റ് സൌകര്യങ്ങള്‍ എന്നിവ പ്രസ്തുത വൃദ്ധസദനങ്ങളില്‍ അവരുടെ തന്നെ സ്രോതസ്സുകള്‍ മുഖാന്തരം ലഭ്യമാക്കുന്നതിന് സര്‍വ്വ വിധ സ്വാതന്ത്ര്യവുമുണ്ട്. അനുബന്ധം - II 2. താല്‍ക്കാലിക പരിചരണ വീടുകള്‍, സ്ഥിരം പരിചരണ വീടുകള്‍ എന്നിവയുടെ മെയിന്റനന്‍സ് / (പദ്ധതിയുടെ ഖണ്ഡിക 4 (ii)) പരാമര്‍ശിച്ചതുപ്രകാരം) ഈ പ്രൊജക്റ്റിനായി ഗ്രാന്റ് നല്‍കുന്നത് വൃദ്ധസദനങ്ങള്‍ നടത്തി മികച്ച പ്രകടനം നടത്തിയിട്ടുള്ളതും 150 പേരെങ്കിലും ഉളളതും മിതമായത് മുതല്‍ ഗുരുതരമായതുവരെ രോഗങ്ങള്‍ ബാധിച്ച കുറഞ്ഞത് 25 വൃദ്ധര്‍ക്ക് ഇടക്കാല പരിചരണം നല്‍കുന്നതുമായ ഏജന്‍സികള്‍ക്കാണ്. അംഗീകൃത ചാരിറ്റബിള്‍ ആശുപത്രികള്‍ / നേഴ്സിംഗ് ഹോമുകള്‍ / വൈദ്യസ്ഥാപനങ്ങള്‍ / കോളേജുകള്‍ എന്നിവയും ഫണ്ട് കൈപ്പറ്റാന്‍ യോഗ്യമാണ്. ഈ പ്രൊജക്റ്റ് വലിപ്പം കൂടുതലാണെങ്കില്‍ (75 അല്ലെങ്കില്‍ 50 പേര്) അത്തരം വൃദ്ധസദനങ്ങള്ക്കുള്ള മെയിന്റനന്‍സ് മറ്റ് ചെലവുകള്‍ക്കുള്ള ഗ്രാന്റ് ആനുപാതികമായ അടിസ്ഥാനത്തില്‍ അനുവദിക്കുന്നതായിരിക്കും. ഫണ്ട് വഴക്കത്തോടെ ഉപയോഗിക്കാന്‍ അനുവദിക്കുന്നതിന് താഴെപ്പറയുന്ന ശീര്‍ഷകങ്ങളില്‍ ചെലവുകള്‍ വഹിക്കാന്‍ അനുവദിക്കുന്നു: (രൂപയില്‍) I. ആവര്‍ത്തിച്ചുള്ള ചെലവ്: 6,00,000 പ്രതിവര്‍ഷം (a) സ്റ്റാഫ് ഓണറേറിയം 2,34,000/- പ്രതിവര്‍ഷം -ഡോക്ടര്‍ 72,000 /- പ്രതിവര്‍ഷം സൂപ്രണ്ട്/വാര്ഡന്/മാനേജര്‍ 42,000/- പ്രതിവര്‍ഷം -സാമൂഹികപ്രവര്ത്തകന് / കൌണ്‍സിലര്‍ 36,000/- പ്രതിവര്‍ഷം ആയ / നേഴ്സ് 36,000/- പ്രതി വര്‍ഷം പാചകക്കാരന് 24,000/- പ്രതി വര്‍ഷം ഹെല്‍പ്പര്‍ / സ്വീപ്പര്‍ 12,000/- പ്രതി വര്‍ഷം കാവല്ക്കാരന് 12,000/- പ്രതി വര്‍ഷം (b) കെട്ടിടം (വാടക / മെയിന്റനന്‍സ്) 90,000/- പ്രതി വര്‍ഷം (c) ആരോഗ്യപരിചരണം (ഡോക്ടര്‍, മരുന്നുകള്‍ മുതലായവ) പോഷകം കൂടാതെ ശുചിത്വം (എണ്ണ, സോപ്പ്, വസ്ത്രം മുതലായവ) 2,36,000/- പ്രതി വര്‍ഷം പോഷകം 1,96,000 പ്രതി വര്‍ഷം മരുന്ന് / പരിശോധനകള്‍ 20,000/- പ്രതി വര്‍ഷം പ്രത്യേക സോപ്പ്, നാപ്പികള്‍, ഡിസ്പോസിബിളുകള്‍ 20,000/- പ്രതിവര്‍ഷം (d) പാത്തോളജിക്കല്‍ പരീക്ഷണവസ്തു 20,000/- പ്രതിവര്‍ഷം (e) പലവകയും മുന്‍കൂട്ടി കാണാത്തവയും (വൈദ്യുതി, വെള്ളം മുതലായവ) 20,000/- പ്രതിവര്‍ഷം II. ആവര്‍ത്തിക്കാത്ത ഇനങ്ങള്‍ (പ്രൊജക്റ്റ് ആരംഭിക്കുമ്പോള്‍ ഉള്ളത്). ഇതുപോലുള്ള ഇനങ്ങള്‍ (ഫര്‍ണിച്ചര്‍, ഉപകരണങ്ങള്‍, ടെലിവിഷന്‍, ഇന്‍ഡോര്‍ ഗെയിമുകള്‍ മുതലായവ) 1,20,000/- മൊത്തം (I+II) 7,20,000/- അനുബന്ധം - III ബഹു സേവനകേന്ദ്രം(സ്കീമിന്റെ ഖണ്ഡിക 4 (iii)) പരാമര്‍ശിച്ചതുപ്രകാരം) ഈ പ്രൊജക്റ്റിനാവശ്യമായ ഗ്രാന്റ് 50 വൃദ്ധര്‍ക്കായി നിജപ്പെടുത്തിയിരിക്കുന്നു. അവര്‍ക്ക് പകല്‍ പരിചരണം, ആരോഗ്യ പരിചരണം, പുനര്‍നിര്‍മ്മാണം, ഒരുമിച്ചുള്ള ഇടപെടല്‍, വിനോദം, സാമീപ്യം, ആദ്ധ്യാത്മികവും മതപരവുമായ പരിപാടികള്‍ എന്നിവ ലഭ്യമാക്കുകയാണ് ഉദ്ദേശ്യം. ഫണ്ട് വഴക്കത്തോടെ ഉപയോഗിക്കാന്‍ അനുവദിക്കാന്‍ താഴെപ്പറയുന്ന ശീര്‍ഷകങ്ങളില്‍ ചെലവുകള്‍ വഹിക്കാന്‍ അനുവദിക്കുന്നു: Item Proposed (രൂപയില്‍) I. ആവര്‍ത്തിച്ചുള്ള ചെലവ്: 3,74,000/- പ്രതിവര്‍ഷം (a) സ്റ്റാഫ് ഓണറേറിയം 82,800/- പ്രതിവര്‍ഷം (i) മാനേജര്‍ / സൂപ്രണ്ട് 36,000/- പ്രതി വര്‍ഷം (ii) സാമൂഹികപ്രവര്ത്തകന് 18,000/- പ്രതിവര്‍ഷം (iii) ശുശ്രൂഷകന് 12,000/- പ്രതിവര്‍ഷം (iv) തൊഴിലധിഷ്ഠിത പരിശീലകന് / പാചകക്കാരന് 9600/- പ്രതി വര്‍ഷം (v) സ്വീപ്പര്‍ 7200/- പ്രതി വര്‍ഷം (b) കെട്ടിടം (വാടക / മെയിന്റനന്‍സ്) 42,000/- പ്രതി വര്‍ഷം (c) ആരോഗ്യപരിചരണം (ഡോക്ടര്‍, മരുന്ന് മുതലായവ) & പോഷകാഹാരം 2,18,000/- പ്രതിവര്‍ഷം (d) റിക്രിയേഷന്‍ (പുസ്തകങ്ങള്‍, മാസികകള്‍, വാര്‍ത്താപത്രങ്ങള്‍, ഔട്ടിംഗുകള്‍, മതങ്ങള്‍ കൂടാതെ സാംസ്കാരികമായ പരിപാടികള്‍, കാരം, ചെസ്സ്, കാര്‍ഡ് മുതലായ കളികള്‍ എന്നിവ ഉള്‍പ്പെടെ) 18,000/- പ്രതിവര്‍ഷം (e) പലവകയും മുന്‍കൂട്ടി കാണാത്തവയും (വൈദ്യുതി, വെള്ളം മുതലായവ) 13,200/- പ്രതിവര്‍ഷം II. ആവര്‍ത്തിക്കാത്ത ഇനങ്ങള്‍ (പ്രൊജക്റ്റ് ആരംഭിക്കുമ്പോള്‍ ഉള്ളത്) (f) (ഫര്‍ണിച്ചര്‍, ഉപകരണങ്ങള്‍, ടെലിവിഷന്‍, ഇന്‍ഡോര്‍ ഗെയിമുകള്‍ മുതലായവ) 32, 000/- മൊത്തം (I+II) 4,06,000 അനുബന്ധം - IV മൊബൈല്‍ വൈദ്യയൂണിറ്റ്: (സ്കീമിന്റെ ഖണ്ഡിക 4 (iv) പരാമര്‍ശിച്ചതുപ്രകാരം) ഈ പദ്ധതി ഈ പ്രൊജക്റ്റിനായുള്ള ഗ്രാന്റുകള്‍ ശരിയായ വൈദ്യ പരിചരണം ലഭ്യമാകാത്ത ചേരികള്‍, ഗ്രാമീണ പ്രദേശങ്ങള്‍, എത്തിപ്പെടാന്‍ ബുദ്ധിമുട്ടുള്ള സ്ഥലങ്ങള്‍ എന്നിവിടങ്ങളിലേയ്ക്ക് പരിമിതപ്പെടുത്തിയിരിക്കുന്നു. ഈ പ്രൊജക്റ്റ് ലക്ഷ്യമിടുന്നത് വൃദ്ധരെ അവരുടെ ആരോഗ്യം, ജീവിത നിലവാരം എന്നിവ സംരക്ഷിക്കാനും അതുപോലെ മറ്റുള്ളവരെ ഇത് ചെയ്യാന്‍ പ്രോത്സാഹിപ്പിക്കാനും ആണ്. ഓരോ വൈദ്യപരിചരണ യൂണിറ്റും പ്രതിമാസം കുറഞ്ഞത് 400 വൃദ്ധരെ പരിചരിക്കണം. ഈ പ്രൊജക്റ്റിനായി ഗ്രാന്റ് നല്‍കുന്നത് വൃദ്ധസദനങ്ങള്‍ നടത്തി മികച്ച പ്രകടനം നടത്തിയിട്ടുള്ള ഏജന്‍സികള്‍ക്കാണ്. അംഗീകൃത ചാരിറ്റബിള്‍ ആശുപത്രികള്‍ / നേഴ്സിംഗ് ഹോമുകള്‍ / വൈദ്യ സ്ഥാപനങ്ങള്‍ / കോളേജുകള്‍ എന്നിവയും ഫണ്ട് കൈപ്പറ്റാന്‍ യോഗ്യമാണ്. വലിയ വൃദ്ധസദനങ്ങള്ക്കുള്ള മെയിന്റനന്‍സ്, മറ്റ് ചെലവുകള്‍ക്കുള്ള ഗ്രാന്റ് എന്നിവ ആനുപാതികമായ അടിസ്ഥാനത്തില്‍ അനുവദിക്കുന്നതായിരിക്കും. ഇനം രൂപയില്‍ (I) ഐറ്റം സ്റ്റാഫ് ഓണറേറിയം 1,13,000/- (a) ഡോക്ടര്‍ക്കുള്ള ഓണറേറിയം 30,000/-പ്രതി വര്‍ഷം (b) ബഹുവിധ ആരോഗ്യ പ്രവര്ത്തകന്/സാമൂഹിക പ്രവര്ത്തകന്/നേഴ്സ് 24,000/- പ്രതി വര്‍ഷം (c) ഡ്രൈവര്‍ 20,000/- പ്രതി വര്‍ഷം (d) സംഘാടകന്‍ 24,000/- പ്രതി വര്‍ഷം (e) ഹെല്‍പ്പര്‍ 15,000/- പ്രതി വര്‍ഷം (II) മരുന്നുകളും പാത്ത്ജോളജിക്കല് പരിശോധനകളും ഒരു വ്യക്തിയ്ക്ക് പ്രതിമാസം @ Rs. 33/- രൂപയ്ക്ക് 1,58,000/- പ്രതിവര്‍ഷം (III) വാനിന്റെ ഇന്ധനം, മെയിന്റനന്‍സ് 13, 000/- പ്രതിവര്‍ഷം (IV) തുടര്‍ച്ചയായുള്ള ചാര്‍ജ്ജുകള്‍ 12,000/- പ്രതിവര്‍ഷം മൊത്തം 2,96,000/- അനുബന്ധം - V മറവിരോഗം ബാധിച്ച വൃദ്ധരെ പരിചരിക്കാനുള്ള പകല്‍ പരിചരണ കേന്ദ്രങ്ങള്‍: (സ്കീമിന്റെ ഖണ്ഡിക 4 (v) പരാമര്‍ശിച്ചതുപ്രകാരം) മറവിരോഗം ബാധിച്ച വൃദ്ധരെ ചികിത്സിക്കാന്‍ 20 പേര്‍ക്കെങ്കിലും വിദഗ്ദ്ധമായ പകല്‍ പരിചരണം ലഭ്യമാക്കാനാണ് ഈ പദ്ധതി. ഉപയോക്താക്കളുടെ എണ്ണത്തിന്റെ കാര്യത്തില്‍ വ്യത്യാസങ്ങളുണ്ടെങ്കില്‍ തുടര്‍ച്ചയായുള്ള ഗ്രാന്റ് മുഖാന്തരം ആനുപാതികമായി നീക്കുപോക്ക് നടത്തും. I. ആവര്‍ത്തിച്ചുള്ള ചെലവ്: 8,58,000 (രൂപയില്‍) 1. മെഡിക്കല്‍ ഡോക്ടര്‍ 10000 പ്രതിമാസം X 12മാസം 1,20,000 2. സാമൂഹിക പ്രവര്ത്തകന് 5000 പ്രതിമാസം X 12 മാസം 60,000 3. നേഴ്സുമാര്‍ (3) 15000 പ്രതിമാസം x 12 മാസം 1,80,000 4 മരുന്നുകള്‍ 3500 പ്രതിമാസം x 12 മാസം 42,000 5 വാടക 5000 പ്രതിമാസം x 12 മാസം 60,000 6 വൈദ്യുതി, വെള്ളം, ടെലിഫോണ്‍ 4000 പ്രതിമാസം x 12 മാസം 48,000 7 രോഗികള്‍ക്കുള്ള ലഘുഭക്ഷണം 15 x 20 രോഗികള്‍ X 30 ദിവസം പ്രതി. മാസം. X 12 മാസം 1,08,000 8 ഗതാഗതം 20,000 പ്രതിമാസം 2,40,000 II. ആവര്‍ത്തിക്കാത്ത ചെലവുകള്‍ 1. ഫര്‍ണിച്ചര്‍, ഉപകരണങ്ങള്‍ മുതലായവ 1,20,000 അനുബന്ധം - VI ഫിസിയോതെറാപ്പി ക്ലിനിക്കുകള്‍ (സ്കീമിന്റെ ഖണ്ഡിക 4 (vi) പരാമര്‍ശിച്ചതുപ്രകാരം ) ഈ പദ്ധതിക്കായി ഗ്രാന്റ് നല്‍കുന്നത് വൃദ്ധസദനങ്ങള്‍ നടത്തുകയും ചുരുങ്ങിയത് 50 വൃദ്ധര്‍ക്ക് ഫിസിയോതെറാപ്പി ക്ലിനിക്കുകള്‍ നടത്തുകയും ചെയ്ത് മികച്ച പ്രകടനം നടത്തിയിട്ടുള്ള ഏജന്‍സികള്‍ക്കാണ്. അംഗീകൃത ചാരിറ്റബിള്‍ ആശുപത്രികള്‍ / നേഴ്സിംഗ് ഹോമുകള്‍ / വൈദ്യ സ്ഥാപനങ്ങള്‍ / കോളേജുകള്‍ എന്നിവയും ഫണ്ട് കൈപ്പറ്റാന്‍ യോഗ്യമാണ്. (രൂപയില്‍) I. തുടര്‍ച്ചയായ ചെലവ് 2,36,000/- 01 ഫിസിയോതെറാപ്പിസ്റ്റ്, ഡോക്ടര്‍, ടെക്നീഷ്യന് എന്നിവരുടെ ഓണറേറിയം. 10,000 പ്രതി. മാസം.x12 മാസം 120,000/- 04 ഉപകരണങ്ങളുടെ മെയിന്റനന്‍സ് 20,000 പ്രതി. മാസം ലംപ് സം 20,000/- 05. സന്ദര്‍ഭവശാലുള്ള ചെലവുകള്‍ (മരുന്നുകള്‍, വൈദ്യുതി, വെള്ളം, ടേലിഫോണ്‍ മുതലായവ) 60,000/- 06. വാടക 3,000 പ്രതി. മാസം.x12 മാസം 36,000/- II. തുടര്‍ച്ചയായ ചെലവ് 07 ആവശ്യമായ ഫിസിയോതെറാപ്പി ഉപകരണങ്ങളായ ബോണ്‍ ഡെന്‍സിറ്റോമീറ്റര്‍, ലേസര്‍ തെറാപ്പി ഉപകരണം, ഷോര്‍ട്ട്-വേവ് മെഡിക്കല്‍ ഡയത്തേര്മി, ഇന്റര്‍ഫെറന്‍ഷ്യല്‍ തെറാപ്പി, അള്‍ട്രാസൌണ്ട്, എക്സ്-റേ മെഷീന്, ഹൈഡ്രോക്യുലേറ്റര്, നേര്‍വ് അന്റ് മസില് സ്റ്റിമുലേറ്റര്‍, കമ്പ്യൂട്ടര്‍ സെര്‍വിക്കല്‍ അന്റ് ലമ്പര്‍ ട്രാക്ഷന്‍ ബെഡ്, ഷോല്ഡര് വീല്‍ അന്റ് പുള്ളി, മള്‍ട്ടി എക്സര്‍സൈസ് ജിം, ട്രെഡ്മില്, എക്സര്‍സൈസ് സ്റ്റെയര്‍കേസ്, ഇന്‍ഫ്രാറെഡ് ലാമ്പ് ഫ്ലോര്‍ മോഡല്‍, പരാഫിന്‍ വാക്സ് ബാത്ത് മുതലായവ 7 ലക്ഷം അനുബന്ധം - VII വൃദ്ധര്‍ക്ക് കേള്‍വിക്കുറവ് പരിഹരിക്കാനാവശ്യമായ ഉപകരണങ്ങള്‍: (സ്കീമിന്റെ ഖണ്ഡിക 4 (vii) പരാമര്‍ശിച്ചതുപ്രകാരം) ഈ പ്രൊജക്റ്റിനായി ഗ്രാന്റ് നല്‍കുന്നത് വൃദ്ധസദനങ്ങള്‍ നടത്തുകയും കേള്‍വിക്കുറവുള്ള വൃദ്ധന്മാര്ക്ക് സൌജന്യമായി പരിഹരിക്കാനാവശ്യമായി ഉപകരണങ്ങള്‍ നല്‍കുകയും ചെയ്ത് മികച്ച പ്രകടനം നടത്തിയിട്ടുള്ള ഏജന്‍സികള്‍ക്കാണ്. അംഗീകൃത ചാരിറ്റബിള്‍ ആശുപത്രികള്‍ / നേഴ്സിംഗ് ഹോമുകള്‍ / വൈദ്യ സ്ഥാപനങ്ങള്‍ / കോളേജുകള്‍ എന്നിവയും ഫണ്ട് കൈപ്പറ്റാന്‍ യോഗ്യമാണ്. (രൂപയില്‍) 1. ക്യാമ്പൊന്നിന് ബാറ്ററികളുള്പ്പെടെ കേള്‍വിക്കുള്ള ഉപകരണങ്ങളുടെ ചെലവ് (50 യൂണിറ്റ് @ 2000) 1,00,000/- 2. ക്യാമ്പൊന്നിന് ഡെഞ്ചറുകളുടെ ചെലവ് (20 യൂണിറ്റ് @ 1000/- വീതം) 20,000/- 3 ക്യാമ്പൊന്നിന് നീ ബ്രേസുകളുടെ ചെലവ് (10 യൂണിറ്റ് @ 1500/- വീതം) 15,000/- 4. ഒരു സ്ക്രീനിംഗ് ക്യാമ്പിന്റെ ചെലവ് (ടെന്റ്, ഡോക്റ്റര്‍മാര്‍, നേഴ്സുമാര്‍ മുതലായവര്‍ ഉള്‍പ്പെടെ) 25,000/- മൊത്തം (ക്യാമ്പൊന്നിന്) 1,60,000/- അനുബന്ധം - VIII വളരെ വൃദ്ധരായവര്ക്കുള്ള മാനസികാരോഗ്യ പരിചരണവും പ്രത്യേക പരിചരണവും. (സ്കീമിന്റെ ഖണ്ഡിക 4 (viii) പരാമര്‍ശിച്ചതുപ്രകാരം) ഈ പ്രൊജക്റ്റിനായി ഗ്രാന്റ് നല്‍കുന്നത് വൃദ്ധസദനങ്ങള്‍ നടത്തുകയും പ്രത്യേക ആരോഗ്യപരിചരണ ക്യാമ്പുകള്‍ നടത്തി മാനസിക ആരോഗ്യ പരിചരണം കൂടി നല്കി മികച്ച പ്രകടനം നടത്തുകയും ചെയ്ത ഏജന്‍സികള്‍ക്കാണ്. അംഗീകൃത ചാരിറ്റബിള്‍ ആശുപത്രികള്‍ / നേഴ്സിംഗ് ഹോമുകള്‍ / വൈദ്യ സ്ഥാപനങ്ങള്‍ / കോളേജുകള്‍ എന്നിവയും ഫണ്ട് കൈപ്പറ്റാന്‍ യോഗ്യമാണ്. മാനസികാരോഗ്യം കണ്ടെത്താനും അത് കൈകാര്യം ചെയ്യാനുമുള്ള പ്രത്യേക ആരോഗ്യ ക്യാമ്പുകള്‍ ക്ര.നം ശീര്‍ഷകം (ക്യാമ്പൊന്നിന്) (രൂപയില്‍) 01 സ്ക്രീനിംഗ് ക്യാമ്പുകള്‍ സംഘടിപ്പിക്കുക 5000 02. ഐ ഇ സി 1500 03 പിന്തുടര്ച്ച (ഓരോ ഉപയോക്താവിനും) 500 04. മനോരോഗചികിത്സകനായുളള ഓണറേറിയം 1000 05. മനഃശാസ്ത്രജ്ഞനായുളള ഓണറേറിയം 1000 06. സാമൂഹികപ്രവര്‍ത്തകനുള്ള ഓണറേറിയം 500 മൊത്തം 9,500 ക്യാമ്പൊന്നിന് അനുബന്ധം - IX വൃദ്ധര്‍ക്ക് ഹെല്പ് ലൈനുകളും കൌണ്സിലിങ്ങും: (സ്കീമിന്റെ ഖണ്ഡിക 4 (ix) പരാമര്‍ശിച്ചതുപ്രകാരം) ഈ പ്രൊജക്റ്റിനായി ഗ്രാന്റ് നല്‍കുന്നത് വൃദ്ധര്‍ക്ക് ഹെല്പ് ലൈനുകളും കൌണ്സിലിങ്ങും നടത്തി മികച്ച പ്രകടനം നടത്തിയിട്ടുള്ള ഏജന്‍സികള്‍ക്കാണ്. അംഗീകൃത ചാരിറ്റബിള്‍ ആശുപത്രികള്‍ / നേഴ്സിംഗ് ഹോമുകള്‍ / വൈദ്യ സ്ഥാപനങ്ങള്‍ / കോളേജുകള്‍ എന്നിവയും ഫണ്ട് കൈപ്പറ്റാന്‍ യോഗ്യമാണ്. (രൂപയില്‍) I. തുടര്‍ച്ചയായ ചെലവ് 4, 92,000/- i) ചുറ്റുപാടുകള്‍ക്കുള്ള വാടക 36, 000/- ii) മനഃശാസ്ത്രജ്ഞര്ക്കുളള ഓണറേറിയം/ ഫീസ് (2) 1,80,000/- iii) സാമൂഹികപ്രവര്ത്തകന് 84, 000/- iv) അറ്റന്റര്‍മാര്‍ (2 എണ്ണം) 96, 000/- v) ഭരണപരമായ ചെലവുകള്‍ (വൈദ്യുതി, ടെലിഫോണ്‍ ബില്ലുകള്‍, പലചരക്ക്, പോസ്റ്റേജ്, യാത്ര, പുസ്തകങ്ങള്‍ / ആനുകാലികങ്ങള്‍, പലവക ചിലവുകള്‍ മുതലായവ) 96, 000/- II. ആവര്‍ത്തിക്കാത്ത ചെലവുകള്‍ (പ്രൊജക്റ്റ് ആരംഭിക്കുന്ന സമയത്ത്) (ഫര്‍ണിച്ചര്‍, ടെലിഫോണ്‍ സംവിധാനം, ഫിറ്റിംഗ്സ് മുതലായവ) 80,000/- അനുബന്ധം - X സ്കൂള്‍ / കോളേജ് വിദ്യാര്‍ത്ഥികളെ ബോധവല്‍ക്കരിക്കാനുള്ള പരിപാടി: (സ്കീമിന്റെ ഖണ്ഡിക 4 (x) പരാമര്‍ശിച്ചതുപ്രകാരം) പ്രായമായ ആളുകളോട് എങ്ങനെ ഇടപഴകണം എന്നതുമായി ബന്ധപ്പെട്ട് സ്കൂള്‍ / കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ബോധവക്കരണം നടത്തുന്ന പ്രൊജക്റ്റാണിത്. ഒരുപാട് സ്കൂളുകളില്‍ ഇത് നടപ്പാക്കാനുണ്ടെങ്കില്‍ ഗ്രാന്റ് ആനുപാതികമായി കുറയും. I. തുടര്‍ച്ചയായ ചെലവ് (രൂപയില്‍) 1. ശമ്പളം പ്രോഗ്രാം ഓഫീസര്‍ (1) 1 x 12 x 8,000 96,000.00 ഔട്ട് റീച്ച് ജീവനക്കാര്‍ (1) 1 x 12 x 5, 000 60,000.00 പ്രാസംഗികന് 40 സെഷനുകള്‍ @ 500/- ഓരോ സെഷനും 20, 000/- 2. ബാനറുകളും പോസ്റ്ററുകളും ലംപ് സം 10, 000/- 3. പെയിന്റിംഗ് വസ്തുക്കള്‍ ഉള്‍പ്പെടെയുള്ള പലചരക്ക് സാധനങ്ങള്‍ മത്സരങ്ങള്‍ക്ക് 20 സ്കൂള്‍ @ 1,000/-ഓരോ സ്കൂളിനും 20, 000/- 4. ഉപന്യാസ രചന, പെയിന്റിംഗ് പോലുള്ള മത്സരങ്ങള്‍ക്കുള്ള സമ്മാനങ്ങള്‍ 20 @ 1, 000/- 20, 000/- 5. വൃദ്ധരായ രക്ഷിതാക്കളുടെ ദിവസം ആഘോഷിക്കുക 5 @ 10, 000/- 50, 000/- 6. ഫോട്ടൊഗ്രാഫിയും പ്രചാരണവും 20 @ 700/- 14, 000/- 7. ബ്രോഷറുകളും വാര്‍ത്താക്കുറിപ്പുകളും ലംപ് സം 5000/- 8. ഗതാഗതം 40 സെഷനുകള്‍ @ 300/- 12, 000/- II. ആവര്‍ത്തിക്കാത്ത ചെലവുകള്‍ (അനുവദിക്കുന്ന സമയത്ത്) ലാപ് ടോപ്പ്, പ്രൊജക്റ്റര്‍ മുതലായ ഇനങ്ങള്‍) 80, 000/- അനുബന്ധം - XI പ്രാദേശിക സ്രോതസ്സും പരിശീലന കേന്ദ്രവും (സ്കീമിന്റെ ഖണ്ഡിക 4 (xi) പരാമര്‍ശിച്ചതുപ്രകാരം) വളണ്ടറി മേഖലയുടെ കഴിവ് പ്രാദേശിക മേഖലയില്‍ വര്‍ദ്ധിപ്പിക്കാനായി ചില പ്രത്യേക പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കേണ്ടതുണ്ട്. ഈ കേന്ദ്രങ്ങളെ മികച്ച പ്രകടന കേന്ദ്രങ്ങള്‍ ആക്കി മാറ്റാനാകാത്തപക്ഷം വളരെ ചെറിയ മെച്ചപ്പെടല്‍ മാത്രമേ വൃദ്ധരുടെ പരിചരണം സംബന്ധിച്ച കാര്യങ്ങളില്‍ നേടാനാകൂ. ക്രമ. നം. ശീര്‍ഷകം നിരക്ക് മൊത്തം ചെലവ് (രൂപയില്‍) I. ആവര്‍ത്തിച്ചുള്ള ചെലവ്: 6,63,000 1. മനുഷ്യ സ്രോതസ്സുകള്‍1. കണ്‍സള്‍ട്ടന്റ് 12,000 X 12= 1,44,000 3,00,000 2. കോര്‍ഡിനേറ്റര്‍ 7,000X12= 84,000 3. സ്റ്റാഫ് (2) 6,000X12= 72,000 2. പുസ്തകങ്ങള്‍, അച്ചടി, സ്റ്റേഷനറി, കൂടാതെ പോസ്റ്റേജ് (വായനാ സൌഹാര്‍ദ്ദ വസ്തുക്കള്‍, കോഴ്സ് വസ്തുക്കള്‍, അഡ്വോക്കസി വസ്തുക്കള്‍) 50,000 74,000 ടെലിഫോണ്‍ / ഇന്റര്‍നെറ്റ് ചാര്‍ജ്ജുകള്‍ 24,000 3. വാടക 10,000 X 12= 1,20,000 2,41,000 വാഹനങ്ങള്‍ വാടകയ്ക്കെടുക്കല്‍ 8,000 X 12 = 96,000 വാര്‍ഷിക പ്രാദേശികതല ശില്പശാല 25,000 x 1 = 25,000 4. അടിയന്തരാവശ്യങ്ങള്‍ 4,000 X 12 48,000 II. ആവര്‍ത്തിക്കാത്ത ചെലവുകള്‍: 1,12,000 ഓഫീസ് ഉപകരണങ്ങള്‍ (കമ്പ്യൂട്ടര്‍, പ്രിന്റര്‍, ടെലിഫോണ്‍, ഓഫീസ് ഫര്‍ണിച്ചര്‍ എന്നിവ ഉള്‍പ്പെടെ) അനുബന്ധം - XII വൃദ്ധരെ പരിചരിക്കാനുള്ള പരിചാരകര്‍ക്കുള്ള പരിശീലനം(സ്കീമിന്റെ ഖണ്ഡിക 4 (xii) പരാമര്‍ശിച്ചതുപ്രകാരം) 1. ഗാര്‍ഹിക പരിചരണ സേവനങ്ങള്‍ക്കായുള്ള പരിചാരകര്‍ക്കുള്ള പരിശീലനം: I. ആവര്‍ത്തിക്കാത്ത ചെലവ് (രൂപയില്‍) 1. പരിശീലനത്തിനാവശ്യമുള്ള വസ്തുക്കള്‍, ഓഡിയോവിഷ്വല്‍ എയ്ഡുകള്‍, പ്രൊജക്റ്റര്‍, സ്ക്രീന്‍, ചാര്‍ട്ടുകള്‍ മുതലായവ 60,000 II. തുടര്‍ച്ചയായ ചെലവ് 1. 20 ട്രെയിനികള്‍ക്ക് സ്റ്റൈപ്പന്റ് 500 പ്രതി. മാസം. x 20 x 12 മാസം 1,20,000 2. പ്രധാന അദ്ധ്യാപകര്‍ക്ക് ഓണറേറിയം 6,000 പ്രതി. മാസം.x12 മാസം 72,000 3. ഡെമോണ്‍സ്ട്രേറ്റര്‍ / പരിശീലകന് ഓണറേറിയം 6,000 പ്രതി. മാസം.x12 മാസം 72,000 5 വേദിയുടെ ചെലവ് / വാടക 5,000 പ്രതി. മാസം.x12 മാസം 60,000 6 ഭരണം (ഫീല്‍ഡ് വര്‍ക്ക്, യാത്ര, പലചരക്ക്) 1,000 പ്രതി. മാസം.x12 മാസം 12,000 മൊത്തം (I+II) 3,96,000 അനുബന്ധം - XIII പ്രായമായവര്‍ക്കുവേണ്ടിയുള്ള ബോധവല്‍ക്കരണ പ്രൊജക്റ്റുകള്‍(സ്കീമിന്റെ ഖണ്ഡിക 4 (xiii) പരാമര്‍ശിച്ചതുപ്രകാരം) ഇതുപോലുള്ള പ്രവര്‍ത്തനങ്ങള്‍ സ്വയംസന്നദ്ധമായി മുമ്പ് ചെയ്ത് ശീലമുള്ളതും മികച്ച പ്രകടനം നടത്തിയിട്ടുള്ളതുമായ സ്ഥാപനങ്ങള്‍, സര്‍ക്കാരിതര സംഘടനകള്‍ എന്നിവയ്ക്ക് സഹായം അനുവദിക്കുന്നു. ക്രമ നം. ശീര്‍ഷകം ചെലവ്(രൂപയില്‍) 01 സംസ്ഥാനതലസ്ഥാനങ്ങളിലെ ആകാശവാണിയില്‍ പ്രതിമാസ റേഡിയോ പരിപാടികള്‍ (നിര്‍മ്മാണത്തിനും പ്രക്ഷേപണത്തിനുമുള്ള ചെലവ്) 15 മിനിറ്റ് നേരത്തേയ്ക്ക് (ആഴ്ചയില്‍ ഒരിക്കല്‍) 5000 പ്രതി. മാസം. 02 പ്രാദേശികഭാഷകളില്‍ തെരുവു നാടകങ്ങള്‍ (നിര്‍മ്മാണ, യാത്രാച്ചെലവ്) (വ്യത്യസ്ത സ്ഥലങ്ങളില്‍ മാസത്തില്‍ കുറഞ്ഞത് രണ്ടെണ്ണം) 10,000 ഓരോ പ്രകടനത്തിനും 03 ശില്പശാലകള്, സെമിനാറുകള്‍ എന്നിവ പ്രാദേശികഭാഷകളില്‍ സംഘടിപ്പിക്കുകയും (വ്യത്യസ്ത സ്ഥലങ്ങളില്‍ മാസത്തില്‍ കുറഞ്ഞത് രണ്ടെണ്ണം) വിദഗ്ദ്ധരുടെ സാന്നിദ്ധ്യത്തില്‍ പ്രായമായവര്‍ക്കും പരിചാരകര്‍ക്കും സാഹിത്യസൃഷ്ടികള്‍ നല്‍കുകയും ചെയ്യുക. 4000 ഓരോ പരിപാടിക്കും അനുബന്ധം - XIV മള്‍ട്ടി ഫെസിലിറ്റി പരിചരണ കേന്ദ്രങ്ങള്‍ പ്രായമായ വിധവകള്‍ക്ക് (സ്കീമിന്റെ ഖണ്ഡിക 4 (xiv) പരാമര്‍ശിച്ചതുപ്രകാരം) ഈ പ്രൊജക്റ്റിനാവശ്യമായ ഗ്രാന്റുകള്‍ പ്രായമായ 50 വിധവകളുള്ള ഹോമുകള്‍ക്ക് അനുവദിക്കുന്നു. മുഴുവന്‍ സമയ പാര്‍പ്പിടവും ഉപയോക്താക്കള്‍ക്ക് പരിചരണവും നല്‍കുന്നതിന് പുറമെ, ഈ വിന്റോ ഹോം വരുമാനം ഉല്പാദിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളും ആദ്ധ്യാത്മിക പരിപാടികളും യോഗയും നടത്തുകയും ചെയ്യുന്നു. തുടര്‍ന്ന്, ഫണ്ട് വഴക്കത്തോടെ ഉപയോഗിക്കാന്‍ അനുവദിക്കാന്‍ താഴെപ്പറയുന്ന ശീര്‍ഷകങ്ങളില്‍ ചെലവുകള്‍ വഹിക്കാന്‍ അനുവദിക്കുന്നു: ആവര്‍ത്തിക്കുന്ന ഇനങ്ങള്‍ (രൂപയില്‍) 1. പ്രൊജക്റ്റ് ഡയറക്റ്റര്‍ (1) @ 5,000/- പ്രതി. മാസം. 60,000 2. സാമൂഹികപ്രവര്ത്തകന് (1) @ 3,000/- പ്രതി. മാസം. 36,000 3. ഡോക്ടര്‍ (പാര്‍ട്ട് ടൈം) ആഴ്ചയില്‍ രണ്ട് സന്ദര്‍ശനം @ 3,000/- 36,000 4. പിയൂണ്‍ / സ്വീപ്പര്‍ / വാച്ച്മാന് (3) @ 1500/- പ്രതി. മാസം. ഓരോ വ്യക്തിയ്ക്ക് 54,000 5. ഭക്ഷണച്ചെലവുകള്‍ @ 600/- പ്രതി. മാസം. ഓരോ സ്ത്രീയ്ക്കും x 50 3,60,000 6 അലക്ക് ചാര്‍ജ്ജുകള്‍ @ 100/- ഓരോ വ്യക്തിക്കും മാസംതോറും 50 ആളുകള്‍ക്ക്. 60,000 7 ടേലിഫോണ്‍ ചാര്‍ജ്ജുകള്‍ @ 500/- പ്രതി. മാസം. 6,000 8. നേഴ്സിനുള്ള ഓണറേറിയം @ 2500/- 30,000 9. വെള്ളവും വൈദ്യുതിയും @ 6000/- പ്രതി വര്‍ഷം 6,000 10. പലവക ചെലവുകള്‍ @ 3, 000/- പ്രതി. മാസം. 36,000 11. കെട്ടിടം (വാടക / മെയിന്റനന്‍സ്) @ 7,500 പ്രതി. മാസം. 90, 000/- ആവര്‍ത്തിക്കാത്ത ഇനങ്ങള്‍ (പ്രൊജക്റ്റ് ആരംഭിക്കുന്ന സമയത്ത്) 12 ഫര്‍ണിച്ചര്‍, ഉപകരണങ്ങള്‍, ടെലിവിഷന്‍, ഇന്‍ഡോര്‍ ഗെയിമുകള്‍ മുതലായവ) 1,60,000/- അനുബന്ധം - XV പ്രായമായവര്‍ക്കുവേണ്ടിയുള്ള വളണ്ടിയേഴ്സ് ബ്യൂറോ (സ്കീമിന്റെ ഖണ്ഡിക 4 (xv) പരാമര്‍ശിച്ചതുപ്രകാരം) ഒരു വളണ്ടിയേഴ്സ് ബ്യൂറോ നടത്തുന്നതിനാണ് ഗ്രാന്റ് സഹായമായി നല്‍കുന്നത്. പ്രായമായവരുടെ കഴിവുകള്‍, നൈപുണികള്‍, അനുഭവസമ്പത്ത് എന്നിവ ഉപയോഗിക്കാനും അത് സമൂഹത്തിന് പ്രയോജനകരമായി ഉപയോഗിക്കാനും അവരുടെ സാമൂഹികമായ സ്ഥാനം വീണ്ടെടുക്കാനും മുതിര്‍ന്ന വ്യക്തികള്‍ ഈ ബ്യൂറോയില്‍ രജിസ്റ്റര്‍ ചെയ്യുകയും അവരുടെ വിലമതിക്കാനാകാത്ത സേവനങ്ങള്‍ ആശുപത്രികള്‍, സ്കൂളുകള്‍, മാനസികമായും ശാരീരികമായും ബുദ്ധിമുട്ടുകളുള്ള സ്കൂളുകള്‍ എന്നിവയ്ക്ക് നല്‍കുകയും ചെയ്യാവുന്നതാണ്. ഈ ബ്യൂറോ വളണ്ടിയര്‍മാരുടെ ഇടയ്ക്കിടെയുള്ള കൂടിക്കാഴ്ചകള്‍ നടത്തുകയും പ്രവര്‍ത്തനത്തിന്റെ അനുഭവം വിലയിരുത്തുകയും ചെയ്യും. ഇത് വളണ്ടിയര്‍മാരുടെ മുന്നേറ്റം സൃഷ്ടിക്കാനും മറ്റുള്ളവരെ ഈ പാത പിന്തുടരാന് പ്രോത്സാഹിപ്പിക്കാനും വേണ്ടിയാണ്. സംഘടനാപരമായ മേഖലയില്‍ ഫണ്ട് ഉപയോഗത്തിന്റെ കാര്യത്തില്‍ വഴക്കമുണ്ടാകാന് കുറഞ്ഞത് 100 പ്ലേസ്മെന്റുകള്‍ക്ക് പ്രതിവര്‍ഷം താഴെപ്പറയുന്ന ശീര്‍ഷകങ്ങളിലെ ചെലവുകള്‍ അനുവദിക്കും. ആവര്‍ത്തിക്കുന്ന ഇനങ്ങള്‍ (രൂപയില്‍) 1. ശമ്പളങ്ങളും ഓണറേറിയവും 60,000 2. ഓഫീസിന്റെ വാടക 18,000 3. ടെലിഫോണ്‍, ഫാക്സ്, പോസ്റ്റേജ്, അച്ചടി,പലചരക്ക്, മറ്റ് പലവക ചെലവുകള്‍ 20,000 4. വളണ്ടിയര്‍മാര്‍, ശില്പശാലകള് / പരിപാടിയുടെ ചെലവുകള്‍ 10,000 ആവര്‍ത്തിക്കാത്ത ഇനങ്ങള്‍ (അനുവദിക്കുന്ന സമയത്ത്) 5. ഓഫീസ് ഫര്‍ണിച്ചര്‍, ടെലിഫോണ്‍, കമ്പ്യൂട്ടര്‍ മുതലായവ 36,000 അനുബന്ധം - XVI വൃദ്ധസംഘങ്ങള് / സീനിയര്‍ സിറ്റിസണ്‍ അസോസിയേഷനുകള്‍ / സ്വയം സഹായ സംഘങ്ങള്‍ (സ്കീമിന്റെ ഖണ്ഡിക 4 (xvi) പരാമര്‍ശിച്ചതുപ്രകാരം) വൃദ്ധസംഘങ്ങള് / സീനിയര്‍ സിറ്റിസണ്‍ അസോസിയേഷനുകള്‍ / സ്വയം സഹായസംഘങ്ങള്‍ എന്നിവ സംസ്ഥാനതലത്തിലും ഡിവിഷന് തലത്തിലും രൂപീകരിക്കാന്‍ ഗ്രാന്റ് നല്കുന്നു. ഇത് മുതിര്‍ന്ന വ്യക്തികളെ സജീവമാക്കാനും അവരുടെ താല്പര്യങ്ങള് ഉയര്‍ത്തിപ്പിടിക്കാനും അവരുടെ ക്ഷേമത്തിനായുള്ള പരിപാടികള്‍, പ്രവര്‍ത്തനങ്ങള്‍ എന്നിവ ഏറ്റെടുത്തു നടത്താനും ആണ്. ഇത്തരം ഒരു അസോസിയേഷന് മേഖലാ / ജില്ലാതലത്തില്‍ ചുരുങ്ങിയത് 1000/5000 അംഗങ്ങള്‍ ഉണ്ടായിരിക്കണം. കൂടാതെ സംസ്ഥാന തലത്തില്‍ കണക്കാക്കുകയാണെങ്കില്‍ ചുരുങ്ങിയത് 20,000 പേര് ഉണ്ടായിരിക്കുകയും വേണം. സര്‍ക്കാര്‍ ഈ അസോസിയേഷനുകള്‍ക്ക് പരമാവധി 5 വര്‍ഷത്തെ സാമ്പത്തിക സഹായമേ നല്‍കുകയുള്ളൂ, അതിനോടകം അവര്‍ സംഭാവനകളിലൂടെ സ്വയംപര്യാപ്തത കൈവരിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അസോസിയേഷന് 20,000 അംഗങ്ങളോടുകൂടി രൂപീകരിക്കുമ്പോള്‍ മുതിര്‍ന്ന പൌരന്മാര്ക്ക് താഴെപ്പറയുന്ന നിരക്കുകളില്‍ തുക അനുവദിക്കപ്പെടുന്നു: - (രൂപയില്‍) I. ആവര്‍ത്തിക്കുന്ന ഇനങ്ങള്‍ 1,44,000 1. ശമ്പളങ്ങളും ഓണറേറിയവും 72,000 2. ഓഫീസിനുള്ള വാടക 12,000 3. ടെലിഫോണ്‍, ഫാക്സ്, പോസ്റ്റേജ്, അച്ചടി,പലചരക്ക്, മറ്റ് പലവക ചെലവുകള്‍ 40,000 4. യാത്രാ ചെലവുകള്‍ 20,000 5. പരിശീലനം, നയങ്ങളെ സംബന്ധിച്ച ബോധവല്‍ക്കരണം, പ്രായമായവരെ സംബന്ധിക്കുന്ന സൌകര്യങ്ങളും ആനുകൂല്യങ്ങളും, തെരുവു നാടകങ്ങള്‍, ഗ്രൂപ്പ് മീറ്റിംഗുകള്‍ (ഓരോ ഗ്രാമത്തിലും മാസത്തില്‍ ചുരുങ്ങിയത് ഒന്ന് വീതം) II. ആവര്‍ത്തിക്കാത്ത ഇനങ്ങള്‍ (അനുവദിക്കുന്ന സമയത്തുള്ളത്) 50,000 6. ഓഫീസ് ഫര്‍ണിച്ചര്‍, ടെലിഫോണ്‍, കമ്പ്യൂട്ടര്‍ മുതലായവ അനുബന്ധം പ്രായമായ ആളുകള്‍ക്കുവേണ്ടിയുള്ള പരിപാടിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ 1. ഗ്രാന്റ് സഹായം ലഭിക്കാന്‍ പ്രൊപ്പോസലുകളും റിലീസും സമര്‍പ്പിക്കാനുള്ള നടപടിക്രമം ഈ പദ്ധതിക്കു കീഴില്‍ ലഭിച്ചിട്ടുള്ള എല്ലാ പ്രൊപ്പോസലുകളും മന്ത്രാലയവും പൊതുസാമ്പത്തികനിയമങ്ങളുടെ വ്യവസ്ഥകള്‍ അനുശാസിക്കുന്നതും പ്രകാരം എന്‍ജിഒകള്‍ക്ക് ലഭിക്കും. ഇത് അവസാനമായി പുതുക്കിയത് 2005 ല്‍ ആണ്. ഇന്ന് ബാധകമായ നിയമപ്രകാരം താഴെപ്പറയുന്ന നടപടിക്രമമാണ് പിന്തുടരുക. നിര്ദ്ദിഷ്ടരൂപത്തിലുള്ള അപേക്ഷകള്‍ സമര്‍പ്പിക്കണം. സംസ്ഥാന സര്‍ക്കാര്‍ കൈമാറുകയും താഴെക്കാണുന്നതരത്തില് മേഖലാ കേന്ദ്രത്തിലേയ്ക്ക് അയയ്ക്കുകയും വേണം: (a) എല്ലാ പ്രൊപ്പോസലുകളും ലക്ഷ്യമാക്കുന്ന ഉപയോക്താക്കളെക്കുറിച്ച് വ്യക്തമായി സൂചിപ്പിച്ചിരിക്കണം. (b) പദ്ധതിക്കുകീഴില്‍ പുതുതായി പ്രൊജക്റ്റുകള്‍ അനുവദിക്കാനായി വരുന്ന എല്ലാ പ്രൊപ്പോസലുകളും സാധുവായ പ്രമാണങ്ങള്‍ സഹിതം ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാര്‍/കേന്ദ്ര ഭരണ പ്രദേശ ഭരണസമിതികള്‍ മുഖാന്തരം സമര്‍പ്പിക്കേണ്ടതാണ്. (c) തുടര്‍ന്നുപോകുന്ന പ്രൊജക്റ്റുകള്‍ക്ക് ഗ്രാന്റ് അനുവദിക്കാന്‍ വേണ്ടി സമര്‍പ്പിച്ചിരിക്കുന്ന അപേക്ഷകള്‍ നിര്ദ്ദിഷ്ടരൂപത്തില് സാധുവായ പ്രമാണങ്ങള്‍ സഹിതം സംസ്ഥാന സര്‍ക്കാര്‍ സാമ്പത്തിക വര്‍ഷം ആരംഭിച്ച ഉടനെ തന്നെ സമര്‍പ്പിക്കേണ്ടതാണ്. (d) സംസ്ഥാന സര്‍ക്കാരുകള്‍ / കേന്ദ്രഭരണ പ്രദേശങ്ങളുടെ ഭരണസമിതികള്‍ എന്നിവ ഉചിതമായി ഏജന്‍സികളുടെ യോഗ്യതകള്‍ പരിശോധിക്കുകയും നിലവില്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന പ്രൊജക്റ്റുകള്‍ക്ക് ഗ്രാന്റ് തുടരുകയും ചെയ്യും. ഇത്തരം എല്ലാ പ്രൊപ്പോസലുകളും സംസ്ഥാന സര്‍ക്കാരിന്റെ ഗ്രാന്റ്-ഇന്‍-എയ്ഡ് കമ്മിറ്റി പരിശോധിക്കുകയും അത് മേല്‍ കമ്മിറ്റികളിലേയ്ക്ക് അയയ്ക്കുകയും ചെയ്യും. തുടര്‍ന്നുകൊണ്ടിരിക്കുന്ന കുടിശ്ശിക ഗ്രാന്റുകള്‍ക്കായുള്ള ശുപാര്‍ശകള്‍ നിലവിലെ സാമ്പത്തിക വര്‍ഷത്തില്‍ പ്രത്യേക ശുപാര്‍ശയുണ്ടെങ്കില്‍ മാത്രമേ ഗ്രാന്റ്-ഇന്‍-എയ്ഡ് ആയി അനുവദിക്കുകയുള്ളൂ. (e) പുതിയ കേസുകള്‍ കൈമാറുന്ന സമയത്ത് സംസ്ഥാന / കേന്ദ്ര ഭരണ പ്രദേശം എന്നിവ സേവനം നിലവില്‍ ഇല്ലാത്ത മേഖലകളില്‍ നിന്നുള്ള പ്രൊപ്പോസലുകള്‍ മുന്‍ഗണനാക്രമത്തില്‍ കൈക്കൊള്ളുന്നുവെന്ന് ഉറപ്പുവരുത്തുന്നു. മന്ത്രാലയത്തിന്റെ സ്ക്രീനിംഗ് കമ്മിറ്റി മറ്റ് നിര്‍ദ്ദിഷ്ട മാനദണ്ഡങ്ങള്‍ പ്രകാരം പുതിയ കേസുകളും പരിഗണിക്കും. (f) നടപ്പില്‍ വരുത്തുന്ന ഏജന്‍സി സാമൂഹികക്ഷേമ-ശാക്തീകരണ മന്ത്രാലയത്തില്‍ നിന്ന് സഹായം കൈപ്പറ്റുന്നതിനു മുമ്പ് ഒരു ബോണ്ട് നിര്ദ്ദിഷ്ടരൂപത്തില് സമര്‍പ്പിക്കും. മന്ത്രാലയത്തിലെ ബന്ധപ്പെട്ട വകുപ്പ് ബോണ്ട് സ്വീകരിച്ചതിനുശേഷം മാത്രമേ ഫണ്ട് ട്രാന്‍സ്ഫര്‍ നടക്കുകയുള്ളൂ. എന്നിരുന്നാലും, തുടരുന്ന പ്രൊജക്റ്റുകളെ സംബന്ധിച്ച് മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ക്കൊപ്പം ബോണ്ട് പുതുക്കിവെയ്ക്കുകകൂടി ചെയ്താലേ ഫണ്ട് വിട്ടുകിട്ടുകയുള്ളൂ. (g) പരിശോധന: ഈ പദ്ധതിക്കുകീഴില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രൊജക്റ്റുകളുടെ കാര്യങ്ങള്‍ പരിശോധിക്കേണ്ടതിന്റെ ആവശ്യകത അവിടത്തെ സംസ്ഥാന സര്‍ക്കാര്‍ / കേന്ദ്ര ഭരണപ്രദേശത്തിന്റെ ഭരണാധിപന്മാര് മനസ്സിലാക്കേണ്ടതാണ്. ഗ്രാന്റ്-ഇന്‍-എയ്ഡ് സ്വതന്ത്രമായ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും പുറപ്പെടുവിക്കുക. സമയാസമയങ്ങളില്‍ മന്ത്രാലയം സ്വഭാവം, തരം, സമയം എന്നിവ സംബന്ധിച്ച പരിശോധനയെക്കുറിച്ച് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നതാണ്. എപ്പോള്‍ ആവശ്യമുണ്ടെങ്കിലും മന്ത്രാലയം അതിന്റെതന്നെ ഏജന്‍സികളുടെയും പരിശോധന നടത്തുന്നതാണ്. (h) ഗ്രാന്റ് ഇല്ലാതാക്കുക: മന്ത്രായം പ്രൊജക്റ്റിന്റെ പ്രവര്‍ത്തനമാണെങ്കില്‍ അസംതൃപ്തമാണെങ്കില് അല്ലെങ്കില്‍ നിയമങ്ങള്‍ ഗുരുതരമായതരത്തില് ലംഘിക്കപ്പെട്ടിരിക്കുന്നു എന്ന് മനസ്സിലാക്കുകയാണെങ്കില്‍, ഗ്രാന്റ് ഉടനടി റദ്ദാക്കുന്നതും ഇതിനോടകം പുറപ്പെടുവിച്ച ഗ്രാന്റ് പിഴപ്പലിശയടക്കം തിരിച്ച് ഈടാക്കുന്നതുമായിരിക്കും. (i) പ്രദേശം മാറുക: മന്ത്രാലയത്തിന്റെ മുന്‍കൂര്‍ അനുമതി വാങ്ങിയാല്‍ മാത്രമേ പ്രൊജക്റ്റുകളുടെ പ്രദേശം മാറ്റാന്‍ സാധിക്കൂ. 2. സഹായത്തിനുള്ള വ്യവസ്ഥകള്‍ (i) ഒരു എയ്ഡഡ് സംഘടന / സ്ഥാപനം / കേന്ദ്ര/സംസ്ഥാന സര്‍ക്കാര്‍ അല്ലെങ്കില്‍ അവരുടെ സാക്ഷ്യപ്പെടുത്തിയ ഏജന്‍സി / വ്യക്തികള്‍ എപ്പോള്‍ പരിശോധയ്ക്കെത്തിയാലും തുറന്നുകൊടുക്കണം. (ii) സംഘടന ഈ സ്കീമിനു കീഴില്‍ ഉള്ള ആവശ്യങ്ങള്‍ക്കായി മറ്റ് സര്‍ക്കാര്‍ സ്രോതസ്സുകളില്‍ നിന്ന് ഗ്രാന്റ് പ്രതീക്ഷിക്കുകയാണെങ്കില്‍, അത്തരം സ്രോതസ്സുകളില്‍ നിന്നുള്ള ഗ്രാന്റ് കൂടി കണക്കിലെടുത്ത ശേഷം മാത്രമേ ഈ പദ്ധതിപ്രകാരം പണം അനുവദിക്കുകയുള്ളൂ. (iii) ഈ പദ്ധതിയില്‍നിന്ന് ലഭിക്കുന്ന ഗ്രാന്റിന് ഒരു എയ്ഡഡ് സംഘടന പ്രത്യേകമായ അക്കൌണ്ട് സൂക്ഷിക്കേണ്ടതാണ്. അവ എല്ലായ്പ്പോഴും കേന്ദ്രസര്‍ക്കാരിന്റെ ഒരു ഓഫീസറുടെ പരിശോധനയ്ക്ക് വിധേയമായിരിക്കണം. ഇത് ആന്തരികമായ ഓഡിറ്റിനും കണ്‍കറന്റ് ഓഡിറ്റിനും വിധേയമാക്കണം. അവ കംപ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ പരിശോധനയ്ക്കും വിധേയമാക്കണം. (iv) ഒരു എയ്ഡഡ് സംഘടന സര്‍ക്കാര്‍ ഗ്രാന്റ് കൊണ്ടല്ലാതെ സമ്പാദിച്ചിട്ടുള്ള എല്ലാ സമ്പത്തിന്റെയും ആസ്തിയുടെയും കണക്ക് സ്റ്റോക്ക് രജിസ്റ്ററില്‍ സൂക്ഷിക്കുകയും ഓഡിറ്റര്‍ ആവശ്യപ്പെടുമ്പോള്‍ കാണിച്ചുകൊടുക്കുകയും ചെയ്യേണ്ടതാണ്. ഇക്കാര്യത്തില്‍ 2005 (ഇന്ത്യന്‍ സര്‍ക്കാര്‍) ലെ പൊതുസാമ്പത്തികനിയമങ്ങളുടെ വ്യവസ്ഥകള്‍ ബാധകമായിരിക്കും. 3. സര്‍ക്കാരിതര സന്നദ്ധസംഘടനകള്‍ സമര്‍പ്പിക്കേണ്ട അധിക പ്രമാണങ്ങള്‍ (i) അനുബന്ധപരിപാടികള്‍ / സേവനങ്ങള്‍ എന്നിവയില്‍ സംഘടനയുടെ വൈദഗ്ദ്ധ്യവും/ അനുഭവസമ്പത്തും. (ii) അസോസിയേഷന്റെ ഭരണഘടന, അസോസിയേഷന്റെ മൊമ്മോറാണ്ടം, ഉദ്ദേശ്യങ്ങളും ലക്ഷ്യങ്ങളുമായി ബന്ധപ്പെട്ട മെമ്മോറാണ്ടം. (iii) ബോര്‍ഡ് മാനേജ്മെന്റിന്റെ ഭരണഘടന, നിലവിലുള്ള മെമ്പര്‍ഷിപ്പ്, നിലവിലുള്ള മാനേജ്മെന്റ് ബോര്‍ഡിന്റെ ഭരണഘടന സ്ഥാപിച്ച തീയതി. (iv) ഏറ്റവും പുതിയ വാര്‍ഷിക റിപ്പോര്‍ട്ട്. (v) കേന്ദ്രസര്‍ക്കാര്‍ / സംസ്ഥാനസര്‍ക്കാര്‍ എന്നിവിടങ്ങളില്‍ നിന്ന് ലഭിച്ചിട്ടുള്ളതോ ലഭിക്കാന്‍ സാദ്ധ്യതയുള്ളതോ ആയ ഗ്രാന്റുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അല്ലെങ്കില്‍ അതേ പ്രൊജക്റ്റിനായുള്ള മറ്റേതെങ്കിലും സ്രോതസ്സ്. (vi) ബാലന്‍സ് ഷീറ്റ് ഉള്‍ക്കൊള്ളുന്ന പ്രസ്താവനയും സംഘടന / സ്ഥാപനം എന്നിവയുടെ കഴിഞ്ഞ രണ്ടുവര്‍ഷത്തെ പേയ്മെന്റ് വിശദാംശങ്ങള്‍, കഴിഞ്ഞ വര്‍ഷത്തെ ബാലന്‍സ് ഷീറ്റ്. ഇവയെല്ലാം സര്‍ക്കാര്‍ പ്രതിനിധി അഥവാ ചാര്‍ട്ടേര്‍ഡ് അക്കൌണ്ടന്റ് സാക്ഷ്യപ്പെടുത്തണം. (vii) സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച പ്രകാരമുള്ള ബോണ്ട്, നോണ്‍-ജുഡീഷ്യല്‍ സ്റ്റാമ്പ് പേപ്പറില്‍ ആവശ്യപ്പെട്ടിട്ടുള്ള ഗ്രാന്റ് തുക, സ്ഥാപനം/ സംഘടന എന്നിവയുടെ വിശദാംശങ്ങള്‍ എന്നിവ ലഭ്യമാക്കണം. 4. സര്‍ക്കാരിതര സംഘടനകളുടെ കാര്യത്തില്‍ അധിക നിബന്ധനകളും വ്യവസ്ഥകളും (a) കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പുറപ്പെടുവിക്കുന്ന ഏതെങ്കിലും നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കേണ്ടതിന്റെ ഉത്തരവാദിത്തം സ്ഥാപനത്തിന്റെ മേധാവിയാണ്. (b) മന്ത്രാലയത്തില്‍ നിന്ന് ലഭിച്ച ഗ്രാന്റിന് പ്രത്യേകമായ അക്കൌണ്ട് ഗ്രാന്റ് ലഭിച്ച സ്ഥാപനം സൂക്ഷിക്കേണ്ടതാണ്. 5. പലവക (i) നടപ്പിലാക്കുന്ന ഏജന്‍സി സൌകര്യങ്ങളുടെ ആകെത്തുക അവതരിപ്പിക്കുകയും പ്രൊപ്പോസലില്‍ എല്ലാ കാര്യങ്ങളും വ്യക്തമാക്കിയിരിക്കുകയും വേണം. കേന്ദ്ര സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ മാറ്റങ്ങളൊന്നും വരുത്തുവാന്‍ പാടില്ല. (ii) പദ്ധതിക്കുകീഴില്‍ സ്റ്റാഫിനെ നിയമിക്കുമ്പോള്‍ താഴെപ്പറയുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണം.: ഡോക്ടര്‍ - ഈ വ്യക്തിയ്ക്ക് ഔദ്യോഗികമായ യോഗ്യതകള്‍ (അംഗീകാരമുള്ളത്) ഉണ്ടായിരിക്കണം. മറുവൈദ്യമാര്ഗ്ഗങ്ങള് അറിഞ്ഞിരിക്കുകയും വേണം. സാമൂഹികപ്രവര്ത്തകന് - ബിരുദധാരി. ബിരുദം ഇല്ലാത്ത അവസ്ഥയില്‍ സാമൂഹികമേഖലയില്‍ ചുരുങ്ങിയത് മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. ആരോഗ്യ പ്രവര്ത്തകന് - പ്രൊഫഷണല്‍ യോഗ്യതയില്ലെങ്കില്‍ ചുരുങ്ങിയത് മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. ഡ്രൈവര്‍ - സാധുവായ ഡ്രൈവിംഗ് ലൈസന്‍സ്, മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയം എന്നിവ ഉണ്ടായിരിക്കണം. മറ്റ് കേസുകളില്‍ സ്വീകാര്യമായ സേവനം ലഭിക്കുന്നതിനായി യോഗ്യതയുള്ള ആളുകളെ നിയോഗിക്കേണ്ടതാണ്. (iii) നടപ്പിലാക്കുന്ന എല്ലാ ഏജന്‍സികളും പ്രൊജക്റ്റ് നടപ്പിലാക്കുന്നതിനു മുമ്പ് നിര്‍ബ്ബന്ധമായ അംഗീകാരങ്ങളും ക്ലിയറന്‍സുകളും നടത്തേണ്ടതാണ് (iv) സംസ്ഥാനസര്‍ക്കാരുകള്‍ / കേന്ദ്രഭരണപ്രദേശങ്ങള്‍ / പഞ്ചായത്തി രാജ് സ്ഥാപനങ്ങള്‍ / പ്രാദേശികസമിതികള്‍ എന്നിവയൊഴിച്ചുള്ളവര് ഈ പദ്ധതിപ്രകാരം ലഭിച്ച ഗ്രാന്റ് പ്രത്യേകം ജോയിന്റ് അക്കൌണ്ടുകളില്‍ നിക്ഷേപിക്കേണ്ടതാണ്. (v) പുനരവലോകനം ചെയ്ത സ്കീമിനു കീഴിലുള്ള തുടര്‍ന്നുകൊണ്ടിരിക്കുന്ന പ്രൊജക്റ്റുകളില്‍: - മന്ത്രാലയത്തിന്റെ പുനരവലോകനം ചെയ്ത സ്കീം പ്രകാരം, ഗ്രാന്റ്-ഇന്‍-എയ്ഡ് യോഗ്യതയുള്ള സംഘടനകള്‍ക്ക് ലഭ്യമാക്കുകയും വൃദ്ധസദനങ്ങള്‍, ഡേ കെയര്‍ കേന്ദ്രങ്ങള്‍, മൊബൈല്‍ വൈദ്യ പരിചരണ യൂണിറ്റുകള്‍ എന്നിവ വൃദ്ധരായ ആളുകള്‍ക്കുവേണ്ടി സ്ഥാപിക്കുന്നതില്‍ സഹായിക്കുകയും ചെയ്യുന്നു. ഈ പ്രൊജക്റ്റുകള്‍ എല്ലാം തന്നെ സംസ്ഥാന സര്‍ക്കാരുകളുടെ ശുപാര്‍ശകള്‍ പ്രകാരമോ സ്കീമിന്റെ മാര്ഗ്ഗനിര്ദ്ദേശപ്രകാരമോ ആയിരിക്കും അനുവദിക്കുകയും നടപ്പിലാക്കുകയും ചെയ്യുക.