സമൂഹത്തില്‍ സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നില്ക്കുന്ന വിഭാഗങ്ങളുടെ വികസനത്തിനായി 2011-12 ല്‍ പിന്നാക്ക വിഭാഗ വികസന വകുപ്പ് രൂപീകരിച്ചു. ഒ.ബി.സി, ഒ.ഇ.സി വിഭാഗങ്ങളില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കായി നിരവധി വിദ്യാഭ്യാസ പദ്ധതികള്‍ വകുപ്പ് നടപ്പിലാക്കി വരുന്നു. ഒ.ബി.സി വിഭാഗക്കാര്‍ക്കുള്ള വിദ്യാഭ്യാസ പദ്ധതികളില്‍ പ്രീ-മെട്രിക് സ്കോളര്‍ഷിപ്പുകളും, പോസ്റ്റ് മെട്രിക് സ്കോളര്‍ഷിപ്പുകളും ഉള്‍പ്പെടുന്നു. 2016-17 സാമ്പത്തിക വര്‍ഷത്തില്‍ 108042 ഒ.ബി.സി വിദ്യാര്‍ത്ഥികള്‍ക്ക് പോസ്റ്റ് മെട്രിക് സ്കോളര്‍ഷിപ്പും, 306826 വിദ്യാര്‍ത്ഥികള്‍ക്ക് പ്രീ മെട്രിക് സ്കോളര്‍ഷിപ്പും വഴി പ്രയോജനം ലഭിച്ചു. ഒ.ഇ.സി വിദ്യാഭ്യാസ ധന സഹായ പദ്ധതിയിലൂടെ, 188376 ഒ.ഇ.സി വിദ്യാര്‍ത്ഥികള്‍ക്ക് പോസ്റ്റ് മെട്രിക് സ്കോളര്‍ഷിപ്പും 202230 വിദ്യാര്‍ത്ഥികള്‍ക്ക് പ്രീ മെട്രിക് സ്കോളര്‍ഷിപ്പും ലഭിച്ചു. വകുപ്പ് നടപ്പിലാക്കിവരുന്ന മറ്റ് പ്രധാന പദ്ധതികളില്‍ തൊഴിലവസരങ്ങള്‍ ഉയര്‍ത്തുന്ന പരിപാടി, വിദേശ പഠനത്തിനുള്ള സ്ക്കോളര്‍ഷിപ്പ്, ആട്ടോമൊബൈല്‍ വ്യവസായ മേഖലയിലെ തൊഴില്‍, ഹോസ്റ്റല്‍ നിര്‍മ്മാണം, പരമ്പരാഗത തൊഴിലുകള്‍ക്കുള്ള സഹായം എന്നിവ ഉള്‍പ്പെടുന്നു. 2016-17 വര്‍ഷം മുതല്‍ ഗ്രാമീണ മേഖലയിലെ പരമ്പരാഗത ബാര്‍ബര്‍മാര്‍ക്ക് സ്ഥാപനം നവീകരിക്കുന്നതിനുള്ള സഹായപദ്ധതിയും ആരംഭിച്ചു. പ്രാരംഭ വര്‍ഷത്തില്‍ 2219 വ്യക്തികള്‍ ഈ പദ്ധതിയുടെ ഗുണഭോക്താക്കളായി. 2016-17 വര്‍ഷം മറ്റു പിന്നാക്ക വിഭാഗക്കാരുടെ ക്ഷേമത്തിന് ബഡ്ജറ്റില്‍ വകയിരുത്തിയ 14,022 ലക്ഷം രൂപയില്‍ 8,804.26 ലക്ഷം രൂപ (62.78ശതമാനം) ചെലവഴിച്ചു. 2017-18 വര്‍ഷത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പിന്നാക്ക വികസന വകുപ്പിന് വകയിരുത്തിയിരിക്കുന്നത് 10340 ലക്ഷം രൂപയാണ്. ഇതില്‍ 2820 ലക്ഷം രൂപ കേന്ദ്രാവിഷ്കൃത പദ്ധതിയുടെ സംസ്ഥാന വിഹിതമാണ്. 2017-18 ല്‍ 5000 ലക്ഷം രൂപ 100 ശതമാന കേന്ദ്ര സഹായമായി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 31.08.2017 വരെയുള്ള ആകെ ചെലവ് 3723.95 ലക്ഷം രൂപയാണ്. വായ്പാ പദ്ധതി കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്പ്പറേഷന് മറ്റു പിന്നോക്ക വിഭാഗത്തില്‍ (ഒ.ബി.സി) ഉള്‍പ്പെട്ടവര്‍ക്ക് വേണ്ടി നടപ്പിലാക്കി വരുന്ന വിവിധ വായ്പാ പദ്ധതികളുടെ കുടുംബ വാര്‍ഷിക വരുമാന പരിധി 1,20,000/- രൂപയില്‍ നിന്നും 3,00,000/- രൂപയായി ഉയര്‍ത്തി. ഒ.ബി.സി. വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 6 മുതല്‍ 7% വരെ പലിശ നിരക്കില്‍ 10 ലക്ഷം രൂപവരെ സ്വയം തൊഴില്‍ വായ്പയും 3.50 മുതല്‍ 4 ശതമാനം വരെ പലിശ നിരക്കില്‍ 20 ലക്ഷം രൂപവരെ വിദ്യാഭ്യാസ വായ്പയും 75% എങ്കിലും ഒ.ബി.സി. വിഭാഗത്തില്‍പ്പെട്ട അംഗങ്ങള്‍ ഉള്‍പ്പെട്ട അയല്‍ക്കൂട്ടങ്ങള്‍ക്ക് വിതരണം ചെയ്യുന്നതിന് വേണ്ടി കുടുംബശ്രീ സി.ഡി.എസ്സുകള്‍ക്ക് 2.50 മുതല്‍ 3.50 ശതമാനം പലിശ നിരക്കില്‍ 2 കോടി രൂപ വരെ മൈക്രോ ക്രെഡിറ്റ് വായ്പയും ലഭിക്കുന്നതാണ്. പ്രവാസികള്‍ക്ക് 3 ലക്ഷം രൂപവരെ മൂലധന സബ്സിഡി ലഭിക്കുന്ന റീ-ടേണ്‍ പദ്ധതി, പ്രൊഫഷണലുകള്‍ക്ക് 2 ലക്ഷം രൂപവരെ മൂലധന സബ്സിഡി ലഭിക്കുന്ന സ്റ്റാര്‍ട്ട് അപ് പദ്ധതി എന്നിവ പ്രകാരം 20 ലക്ഷം രൂപവരെ 6 മുതല്‍ 7% വരെ പലിശ നിരക്കില്‍ അനുവദിക്കും. ഇതിനു പുറമേ പെണ്‍കുട്ടികളുടെ വിവാഹം, ഗൃഹനിര്‍മ്മാണം, ഗൃഹപുനരുദ്ധാരണം തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ക്ക് വായ്പ അനുവദിക്കുന്നതിനുള്ള പദ്ധതികളും നിലവിലുണ്ട്. വായ്പാ അപേക്ഷാ ഫോറം ജില്ലാ / ഉപജില്ലാ ഓഫീസുകളില്‍ നിന്ന് ലഭ്യമാക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് (www.ksbcdc.com).