ന്യൂനപക്ഷ ക്ഷേമ മന്ത്രാലയം പല തരത്തിലുള്ള പദ്ധതികളും സ്കീമുകളും ഇന്ത്യയിലെ ന്യൂനപക്ഷ ജനങ്ങൾക്ക് (മുസ്ലീം,ക്രിസ്ത്യൻ,സിഖ് ,ബുദ്ധമതം,പാർസികൾ )നൽകുന്നു.

പ്രീമെട്രിക് സ്കോളർഷിപ്പ് ഫോർ മൈനോരിറ്റിസ്

ന്യൂനപക്ഷ വിഭാഗങ്ങളിലെ ഒന്ന് മുതൽ 10 വരെ ഉള്ള വിദ്യാർഥികൾക്ക് നൽകുന്നു

യോഗ്യതകൾ

- ഗവ.സ്കൂളുകൾ,സ്ഥാപനങ്ങൾ,എയ്ഡഡ് പ്രൈവറ്റ് സ്കൂളുകൾ എന്നിവയിൽ പഠിക്കുന്ന കുട്ടി

- മാതാപിതാക്കളുടെ വാർഷികവരുമാനം ഒരു ലക്ഷത്തിന്റെ മുകളിൽ ആകരുത്

- മുൻകാല പരീക്ഷകളിൽ 50 % മാർക്ക് നേടിയിരിക്കണം

- ഈ പദ്ധതി പ്രകാരം സ്കോളർഷിപ്പ് നേടുന്ന കുട്ടികൾ മറ്റ് സ്കോളർഷിപ്പിന് അർഹരല്ല

തലങ്ങൾ

- അഡ്മിഷൻ ഫീസ് 6-10 - ക്ലാസ്സുകൾക്കായി 500 /- വർഷം

- ട്യുഷൻ ഫീസ് 6-10 ക്ലാസ്സുകൾക്കായി 500 മാസം

- പലവക ചിലവകുകൾക്കായി 1-5 ക്ലാസ് കുട്ടികൾക്കായി 100 മാസം

- പലവക ചിലവുകൾ 6-10 ക്ലാസ്സ് -600 മാസം

- ഹോസ്റ്റൽ ചിലവ് 6-10 ക്ലാസ്സ് -100/- മാസം

- 30 % സ്കോളർഷിപ്പുകൾ പെണ്‍കുട്ടികൾക്കായി നീക്കിവച്ചിരിക്കുന്നു

- കേന്ദ്ര സർക്കാരിന്റെ പരസ്യങ്ങൾ കാണുക

പോസ്റ്റ്മെട്രിക് സ്കോളർഷിപ്പ് ഫോർ മൈനോരിറ്റിസ്

9 - പി ഏച്ച് ഡി വിദ്യാർഥികൾക്കായി ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നു

യോഗ്യതകൾ

- ഗവ.സ്കൂളുകൾ,കോളേജുകൾ ,വകുപ്പുകൾ,അംഗീകൃത പ്രൈവറ്റ് സ്കൂളുകൾ,ഐ.റ്റി.ഐ എന്നിവയിൽ പഠിക്കുന്ന വിദ്യാർഥികൾ ആയിരിക്കും

- വാർഷിക വരുമാനം 2 ലക്ഷത്തിന്റെ മുകളിൽ കവിയരുത്

- മുൻകാല പരീക്ഷകളിൽ 50 % മാർക്ക് നേടിയിരിക്കണം

- ഈ പദ്ധതി പ്രകാരം സ്കോളർഷിപ്പുകൾ കിട്ടുന്നവർ വേറെ സ്കോളർഷിപ്പുകൾക്ക് അർഹരല്ല

തലങ്ങൾ

- 9 -12 വരെയുള്ള ക്ലാസ്സിലെ കുട്ടികൾക്ക് ട്യുഷൻ ഫീ ഇനത്തിൽ 7000/- രൂപ വർഷത്തിൽ

- അഡ്മിഷൻ ഫീയും കോഴ്സ് ഫീസും കൂടി 9 -12 നും വൊക്കേഷണൽ കോഴ്സുകൾക്കും കൂടി 10000 /- രൂപ വർഷത്തിൽ

- പലവക അലവൻസ് 380/- - മാസത്തിൽ- ഹോസ്റ്റലുകാർക്കും 230/- മാസത്തിൽ വന്നു പോകുന്ന കുട്ടികൾക്കും 9-12,സാങ്കേതിക സ്ഥാപനം,വൊക്കേഷണൽ സ്ഥാപനങ്ങൾ

- പി ജി വിദ്യാർഥികൾക്ക് 570/-ഉം (ഹോസ്റ്റൽ ) 300 /- (വന്നു പോകുന്ന ) മാസത്തിൽ

- എം.ഫിൽ,പി .ഏച്ച് .ഡി ആളുകൾക്ക് 1200 /- 9 ഹോസ്റ്റൽ ) 550 - ( വന്നു പോകുന്നവർ )

- 30% സ്കോളർഷിപ്പുകൾ വനിതകൾക്ക്

- ഗവ. സൈറ്റുകളിൽ കൂടുതൽ വിവരങ്ങൾ ലഭിക്കും

മെറിറ്റ് കം മീൻസ് സ്കോളർഷിപ്പ് ഫോർ പ്രൊഫഷണൽ & ടെക്നിക്കൽ കോഴ്സുകൾ

- ന്യൂനപക്ഷ വിദ്യാർഥികൾക്ക് - സാങ്കേതിക സ്ഥാപനങ്ങൾ ബിരുദം മുതൽ ബിരുദാനന്തര ബിരുദം വരെ

- വാർഷിക വരുമാനം 2.5 ലക്ഷത്തിന്റെ മുകളിൽ ആകരുത്

- മുൻ പരീക്ഷകളിൽ 50% മാർക്ക് നേടിയിരിക്കണം

തലം

- പലവക അലവൻസ് 10000 /- 10 മാസങ്ങളിൽ ( ഹോസ്റ്റൽ ) 5000/- വന്നുപോകുന്നവർക്ക്

- കോഴ്സ് ഫീസ് - 20000/- വർഷം

- 30 % സ്കോളർഷിപ്പ് പെണ്‍കുട്ടികൾക്ക്

- കൂടുതൽ വിവരങ്ങൾ വെബ് സൈറ്റിൽ

C. ഫ്രീ കോച്ചിംഗ് & അലൈഡ് സ്കീം

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾക്കായി പ്രത്യേക പരിശീലനം നൽകുന്നു.വിവിധ മത്സര പരീക്ഷകളിൽ കുട്ടികൾക്കായി സൗജന്യ പരിശീലനം നൽകുന്നു

യോഗ്യത

- നല്ല മാർക്കോടെ ഉള്ള വിജയം

- ഫാമിലി വരുമാനം 2.5 ലക്ഷത്തിന് മുകളിൽ ആയിരിക്കും

തലം

- ഗ്രൂപ്പ് എ കോച്ചിംഗ് - 20000 /- സ്റ്റൈപ്പൻഡ് 1500/- പുറമെയുള്ളവർക്കും 750/- തദ്ദേശിയർക്കും

- ഗ്രൂപ്പ് എ കോച്ചിംഗ് - 15000/- സ്റ്റൈപ്പൻഡ് 1500/- പുറമെയുള്ളവർക്കും 750/- തദ്ദേശിയർക്കും

- ഗ്രൂപ്പ് സി -10000/- സ്റ്റൈപ്പൻഡ് 1500/- പുറമെയുള്ളവർക്കും 750/- തദ്ദേശിയർക്കും

- എൻട്രൻസ് പരീക്ഷക്ക് 20000/- സ്റ്റൈപ്പൻഡ് 1500/- പുറമെയുള്ളവർക്കും 750/- തദ്ദേശിയർക്കും

മൗലാന ആസാദ് നാഷണൽ ഫെല്ലോഷിപ്പ് ഫോർ മൈനോരിറ്റി സ്റ്റുഡൻസ്

എം. ഫിൽ - പി ഏച്ച്.ഡി വിദ്യാർഥികൾക്ക്

യോഗ്യത

- ഈ കോഴ്സുകൾക്ക് രജിസ്റ്റർ ചെയ്തിരിക്കണം

- യു.ജി.സി അംഗീകാരം ഉണ്ടായിരിക്കണം

- നെറ്റ് കിട്ടിയവർക്ക് അർഹത ഇല്ല

- ബിരുദാനന്തര ബിരുദത്തിന് 50% മാർക്ക് ഉണ്ടായിരിക്കണം

- വാർഷിക വരുമാനം 2.5 ലക്ഷത്തിൽ കൂടുതൽ ആകരുത്

സ്കീം ഫോർ ലീഡർഷിപ്പ് ഡവലപ്പ്മെന്റ് ഓഫ് മൈനോരിറ്റി വുമണ്‍

സർക്കാർ ഓഫീസുകൾ,അർദ്ധ സർക്കാർ ഓഫീസുകൾ എന്നിവയിൽ ജോലി ചെയ്യുന്നവർക്ക്

യോഗ്യത

- 2.5 ലക്ഷത്തിന് മേൽ വാർഷിക വരുമാനം പാടില്ല

- 18-65 വയസ്സിനിടയിൽ ആയിരിക്കണം

രണ്ടു തരത്തിലുള്ള പരിശീലനം

1. ഗ്രാമതലത്തിൽ

2. താമസിച്ചുള്ളത്

- 6 ദിവസ പരിശീലനം

മൗലാന ആസാദ് എജ്യുക്കെഷൻ ഫൗണ്ടേഷൻ

1989 ൽ നിലവിൽ വന്നു.10 ക്ലാസ് ജയിച്ച പെണ്‍കുട്ടികൾക്ക് 11-12 ക്ലാസ്സുകൾ പഠിക്കാനുള്ള സ്കോളർഷിപ്പുകൾ നൽകുന്നു

യോഗ്യത

- എസ്.എസ്.എൽ.സി ക്ക് 55% മാർക്ക്

- വാർഷിക വരുമാനം 1 ലക്ഷം

തലം

- 6000/- വർഷത്തിൽ

നാഷണൽ മൈനോരിറ്റി ഡവലപ്പ്മെന്റ് ആൻഡ് ഫിനാൻസ് കോപ്പറേഷൻ

ന്യൂനപക്ഷ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്നു.രണ്ടുതരത്തിലുള്ള പദ്ധതികൾ വനിതകൾക്കായി നീക്കിവച്ചിരിക്കുന്നു

1. ടേം ലോണ്‍ സ്കീം

2. മൈക്രോ- ഫിനാൻസ് സ്കീം

ടേം ലോണ്‍ സ്കീം

- കൃഷി- ബന്ധപ്പെട്ട മേഖലകൾ

- സാങ്കേതിക വകുപ്പ്

- ചെറുകിട വ്യവസായം

- കരകൌശല മേഖല

- പരമ്പരാഗത തൊഴിലുകൾ

- ഗതാഗതം

- സേവന മേഖല

യോഗ്യത

- ദാരിദ്ര രേഖയ്ക്ക് താഴെ തട്ടിലുള്ളവർക്ക്

- വാർഷിക വരുമാനം 4000 - 5000 വരെ ഉള്ളവർക്ക്

തലം

- പ്രോജെക്റ്റ് 5 ലക്ഷം വരെ ഗ്രൂപ്പിന് കൊടുക്കും

- 3% പലിശ

മൈക്രോ ഫിനാൻസ് സ്കീം

സ്വയം സഹായ സംഘങ്ങൾ, NGO’s എന്നിവയിലെ അംഗങ്ങൾക്കായി ഈ പദ്ധതി നീക്കിവച്ചിരിക്കുന്നു.

യോഗ്യത

- ദാരിദ്ര രേഖയ്ക്ക് താഴെ തട്ടിലുള്ളവർ

- വാർഷിക വരുമാനം 40000 /- - 55000 /- ആയിരിക്കും

- മറ്റു സർക്കാർ സ്ഥാപനങ്ങളിൽ നിന്നും വായ്പ എടുക്കാത്തവർ

തലം

- ലോണ്‍ തുക പരമാവധി 25,000/- ഒരാൾക്ക്

- SHG ക്ക് - 5 % പലിശ

- NGO - 1 % പലിശ

(www.minorityaffairs.gov.in)