സ്ത്രീകളുടെ പ്രശ്നങ്ങൾ

- ബലാൽസംഗം

- ഉദേശ്യത്തോടുകൂടിയ അക്രമം

- ലൈംഗിക ബന്ധത്തിന് നിർബന്ധിക്കുക

- സ്ത്രീകളെ സ്പർശിക്കുക,പിന്തുടരുക ,കമന്റടിക്കുക,കയറി പിടിക്കുക,

- ലൈംഗികാസക്തിയോടെ ഉള്ള നോട്ടം,ആംഗ്യങ്ങൾ

- ആവശ്യമില്ലാത്ത കത്തുകൾ,മിസ്ഡ് കോൾ ,ഫോണ്‍

- ലൈംഗികചുവയുള്ള വസ്ത്രധാരണം

- ലൈംഗിക ബന്ധത്തിന് വേണ്ടി തിയതി നിശ്ചയിക്കുക

- ലൈംഗികത നിറഞ്ഞ കളിയാക്കൽ,തമാശ,അഭിപ്രായ പ്രകടനം,ചോദ്യങ്ങൾ

- സ്ത്രീയെ ലൈംഗികതയോടെ താലോലിക്കൽ

- ലൈംഗികത നിറഞ്ഞ കമന്റുകൾ

- മറ്റ് വിഷയത്തിൽ നിന്നും ലൈംഗികത നിറഞ്ഞ വിഷയത്തിലേക്കുള്ള ചാട്ടം

- ലൈംഗികതയുമായി ബന്ധപ്പെട്ട ചരിത്രം,മുൻകരുതൽ,അനുഭവം പങ്കു വയ്ക്കൽ

- കുടുംബത്തിൽ ജീവിത പങ്കാളിയുമായുള്ള ലൈംഗിക ബന്ധത്തെ കുറിച്ചുള്ള പരാമർശം

- വ്യക്തിഗത അനുഭവം പങ്കു വയ്ക്കൽ

- ലൈംഗികത നിറഞ്ഞ സംസാരം,സ്ത്രീയുടെ വസ്ത്രധാരണം,ശരീരഘടന,നോട്ടം തുടങ്ങിയവയെ കുറിച്ച് ..

സ്ത്രീധനം

(സ്ത്രീധന നിരോധന നിയമം ഇന്ത്യയിലുണ്ട് )

സ്ത്രീധന സമ്പ്രതായം -സമൂഹത്തിലെ മുതിർന്ന വിഭാഗത്തിൽ വിവാഹ സമയത്ത് നൽകുന്ന സമ്മാനമായിട്ടാണ് തുടങ്ങിയത്.കന്യാധനം എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്.

- കന്യാധനം ഹിന്ദു വിവാഹങ്ങളിൽ പ്രധാന പങ്കു വഹിച്ചിരുന്നു.കന്യ എന്നാൽ പെണ്‍കുട്ടി ധനം എന്നാൽ സമ്മാനം

- സ്ത്രീധനം അഥവാ ദാജ് എന്നാൽ വധുവിന്റെ വീട്ടുകാർ വരന്റെ വീട്ടുകാർക്ക് നൽകുന്ന ക്യാഷ് ആണ്.

- വരൻ പലപ്പോഴും വലിയ തുകയും തോട്ടങ്ങളുടെ പങ്കും കന്നുകാലികൾ,ഫർണിചറുകൾ, ഇലക്ട്രോണിക്സ് സാധനങ്ങൾ എന്നിവ വീട്ടുകാരോട് ആവശ്യപ്പെടുന്നു.ഇത് ഇന്ത്യയിൽ നിരോധിച്ചതാണ്.

ശൈശവ വിവാഹം

- ശൈശവ വിവാഹം ഇന്ത്യയുടെ പല സ്ഥലങ്ങളിലും ഉണ്ട്.15 വയസ്സിനു താഴെ ഉള്ള പെണ്‍കുട്ടിയെ പ്രായ കൂടുതലുള്ള പുരുഷൻ വിവാഹം കഴിക്കുന്നു.

- ശൈശവ വിവാഹം മനുഷ്യാവകാശങ്ങളുടെ ലംഘനമാണ്.പെണ്‍കുട്ടിയെ പലവിധത്തിൽ ലൈംഗികാതിക്രമത്തിനു നിർബന്ധിക്കുന്നു.വിവാഹം കഴിക്കുന്ന ആണ്‍കുട്ടിയും പെണ്‍കുട്ടിയും ചൂഷണത്തിന് വിധേയരാകുന്നു.

- ഒരു പ്രധാന പ്രശ്നം ശൈശവ വിവാഹത്തിൽ ഏർപ്പെടുന്ന കുട്ടികൾ വീട്ടുകാരിൽ നിന്നും കൂട്ടുകാരിൽ നിന്നും അകറ്റപ്പെടുന്നു.വിദ്യാഭ്യാസത്തിന് സാധിക്കുകയില്ല.സമൂഹത്തിലെ പല അവസരങ്ങളിൽ നിന്നും മാറ്റി നിർത്തപ്പെടുന്നു.

- നിയമപരമായി പെണ്‍കുട്ടി 18 വയസ്സ് കഴിഞ്ഞവളും ആണ്‍കുട്ടി 21 വയസ്സ് കഴിഞ്ഞവനും ആയിരിക്കണം

- മുകളിൽ പറഞ്ഞ പ്രകാരം അല്ലാത്ത വിവാഹത്തിന് ഇന്ത്യയിൽ അനുമതിയില്ല

പെണ് ഭ്രൂണഹത്യയും പെണ്‍കുഞ്ഞുങ്ങളുടെ കൊലപാതകവും :

- ഗർഭപാത്രത്തിലുള്ള പെണ് കുഞ്ഞുങ്ങളെ കൊല്ലുന്നത് ശിക്ഷാർഹമാണ്.

- പെണ്‍കുട്ടികളെ കൊല്ലുന്നത് ജനനത്തെ ബാധിക്കുന്നു.അമ്മയില്ലാതെ വരും തലമുറയില്ല

- അൾട്രാ സൗണ്ട് സ്കാനിംഗ് തുടങ്ങിയ മാർഗ്ഗങ്ങളിലൂടെ ഉള്ള ലിംഗ നിർണ്ണയം ഒഴിവാക്കേണ്ടതാണ്.അല്ലെങ്കിൽ ഇത് ഭ്രൂണഹത്യയിലെക്ക് നയിക്കും

- ആണ്‍കുട്ടി - പെണ്‍കുട്ടി ലിംഗ നിർണ്ണയം,വ്യത്യാസം പാടില്ല

ഗാർഹിക അതിക്രമങ്ങൾ

- ഇന്ന് ഗാർഹിക അതിക്രമങ്ങൾ സ്ത്രീകളുടെ നേരെ കൂടുകയാണ്.ഭാര്യമാരെ അടിമകളാക്കുന്ന രീതിയും ഒരു ഉപഭോഗ വസ്തുവായി കാണുന്ന രീതിയും ഇന്ത്യയുടെ വിവിധ പ്രദേശങ്ങളിൽ കൂടി വരികയാണ്.

- ഗാർഹിക പീഡനങ്ങളിൽ ശാരീരിക ഉപദ്രവവും,ലൈംഗിക ഉപദ്രവവും ,ഭീഷണികളും അറപ്പും വെറുപ്പും ഉളവാക്കുന്ന വാക്കുകൾ,പ്രവർത്തികൾ ,ബലാൽക്കാരം,ബലപ്രയോഗം,സാമ്പത്തികം വിൽക്കൽ,മറ്റുള്ളവർക്ക് കാഴ്ച വയ്ക്കൽ എന്നിവ ഉൾപ്പെടുന്നു.

- ഗാർഹിക പീഡനം ഒരു ക്രിമിനൽ കുറ്റമാണ്

2008 ആഗസ്റ്റിൽ റിങ് ദ ബെൽ - ബെൽ ബജാവോ എന്ന ഒരു സ്കീം ഇന്ത്യ ഗവണ്മെന്റ് തുടങ്ങിയിട്ടുണ്ട് -ഗാർഹിക അതിക്രമം തടയൽ

മനുഷ്യകടത്ത്

കുട്ടികളെയും സ്ത്രീകളെയും മനുഷ്യകടത്തിനു ഉപയോഗിക്കുന്നു. മനുഷ്യകടത്തിനു ഇരയായ ഇവർ ലൈംഗിക അതിക്രമങ്ങൾക്കും പല ക്രൂരതകൾക്കും വിധേയപ്പെടുന്നു.

- പെണ്‍കുട്ടികളെയും മറ്റും മനുഷ്യ കടത്തിലൂടെ മറ്റ് സ്ഥലങ്ങളിൽ എത്തിച്ച് വിൽപ്പന നടത്തുന്നു.

- മനുഷ്യ കടത്തിലൂടെ വന്ന സ്ത്രീകൾ വ്യഭിചാരത്തിന് നിർബന്ധിതരായി കിട്ടുന്ന തുക ഏജെന്റുമാരെ ഏൽപ്പിച്ച് ജീവിതം നശിപ്പിക്കുന്നു .

- മനുഷ്യ കടത്തിലൂടെ എത്തുന്ന സ്ത്രീകൾ പെട്ടെന്ന് പൈസ കിട്ടുമെന്ന് കരുതി എന്തിനും തയ്യാറാകുന്നു.സാമ്പത്തിക പ്രശ്നങ്ങൾ ,മറ്റു മേഖലകൾ എന്നിവയിലുള്ള തടസ്സം മാറും എന്ന ധാരണ

- ഇതിൽ ഉൾപ്പെടുന്ന സ്ത്രീകൾ പോലീസ്,മറ്റ് ഉദ്യോഗസ്ഥരുടെ,കുടുംബാംഗങ്ങളുടെ,മറ്റുള്ളവരുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയാതെ ക്രിമിനലുകളായി മാറുന്നു.

- ശാരീരിക അവസ്ഥകളെ കുറിച്ച് ഉത്കണ്ഠ ,ടെൻഷൻ ഉണ്ടാകുന്നു.

കൊലപാതകം

മനുഷ്യജീവനുകളെ പല ആവശ്യങ്ങൾക്ക് ആയി കൊല്ലുന്നത്.സ്ത്രീകളെ പലതിനും ഉപയോഗിച്ച ശേഷം കൊന്നു കളയുന്ന പ്രവണത കൂടിവരുന്നു.

ആത്മഹത്യ.

ഒരാൾ സ്വന്തം താല്പര്യ പ്രകാരം മരിക്കുന്നതാണ് ആത്മഹത്യ.വിഷാദം,നിരാശ,ലഹരി,കുറ്റബോധം തുടങ്ങിയവ ആത്മഹത്യയിലേക്ക് നയിക്കുന്നു.

മാനസിക സമ്മർദം

മാനസിക സമ്മർദം,പിരിമുറുക്കം ,ഒരാളിന്റെ ജീവിതത്തിന്റെ ഭാഗമാണ്.ജോലിയില്ലായ്മ ,രോഗം ,കിടപ്പ് ,ഏകാന്തത,സമൂഹത്തിലെ ഒറ്റപ്പെടൽ തുടങ്ങിയവ ഇതിലേക്ക് നയിക്കും.

(3) നിയമങ്ങൾ

പൊതു താല്പര്യ അന്യായം

മനുഷ്യാവകാശങ്ങളും ഭരണ ഘടന അടിസ്ഥാന തത്വങ്ങളും സംരക്ഷിക്കുവാനാണ് ഇത് സ്ഥാപിതമായത്.

- പൊതു താല്പര്യ അന്യായം മനുഷ്യാവകാശ ലംഘനം വരുമ്പോൾ സമർപ്പിക്കാം.സമൂഹത്തിലെ പാവപ്പെട്ടവർക്ക് നീതി ലഭിക്കാതെ വരുമ്പോഴും ഇത് നടത്താം.

- ഇത് എഴുതി തയ്യാറാക്കിയ പരാതിയായി കൊടുക്കാം

ആർക്കെതിരെയാണ് പൊതു താല്പര്യ അന്യായം കൊടുക്കേണ്ടത് ?

പൊതു താല്പര്യപ്രകാരം സംസ്ഥാന ദേശീയ സർക്കാർ,മുനിസിപ്പൽ ഓഫീസുകൾ എന്നിവർക്ക് എതിരെ നൽകാം.ഉദാ :ഒരു ഫാക്ടറിയിൽ നിന്നും ഉണ്ടാകുന്ന വിഷ പദാർത്ഥങ്ങളുടെ വികിരണം ,മാലിന്യം തുടങ്ങിയതിനെതിരെ പരാതി നൽകാം.സർക്കാർ ,പഞ്ചായത്ത് ,മലിനീകരണ ബോർഡ് തുടങ്ങിയവ

സ്ത്രീകളുടെ അവകാശങ്ങൾ

അവകാശം എന്നാൽ സമൂഹത്തിനും വ്യക്തിക്കും ഉള്ള സ്വാതന്ത്രം ആണ്

- ജീവിക്കാനുള്ള അവകാശം

- സ്വാതന്ത്ര്യത്തിനുള്ള അവകാശം :ഒരാളുടെ താല്പര്യത്തിനു അനുസരിച്ച് ജീവിക്കാനുള്ള അവകാശം

- വ്യക്തി സുരക്ഷക്കുള്ള അവകാശം : പുരുഷനും സ്ത്രീക്കും അക്രമങ്ങളിൽ നിന്നും,കള്ളന്മാർ,ലഹള തുടങ്ങിയവയിൽ നിന്നുള്ള സംരക്ഷണം

- വോട്ട് ചെയ്യാനുള്ള അവകാശം : 18 വയസ്സായ ഒരാൾക്ക് തനിക്ക് ഇഷ്ടമുള്ള ആൾക്ക് വോട്ട് ചെയ്യാനുള്ള അവകാശം

- ഉല്പ്പാദനാവകാശം : കുട്ടികളെ ജനിപ്പിക്കുന്നതിനും ഗർഭധാരണതിനുമുള്ള അവകാശം

- സാമൂഹിക സുരക്ഷ : സമൂഹത്തിൽ വസ്ത്രം,പാർപ്പിട,ഭക്ഷണം എന്നിവ ലഭിക്കുമെന്നുള്ള ഉറപ്പ്

- വിദ്യാഭ്യാസം അവകാശം :നിർബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസം ലഭിക്കുന്നതിനുള്ള അവകാശം

- ചൂഷണത്തിന് എതിരെ ഉള്ള അവകാശം :

തൊഴിൽചൂഷണം,ബാലവേല,വ്യഭിചാരം,മനുഷ്യ കടത്ത് ,എന്നീ സാമൂഹിക തിന്മകളിൽ നിന്നുള്ള സ്വാതന്ത്രം

- ഒരാളുടെ ഭാഷ,സംസ്ക്കാരം എന്നിവ സംരക്ഷിക്കാനുള്ള അവകാശം :

വിവേചനമില്ലാതെ ഏതു വിദ്യാഭ്യാസ സ്ഥാപനത്തിലും പ്രവേശനം കിട്ടുവാൻ - മതം , ജാതി , ഭാഷ ഇതൊന്നും നോക്കാതെ

സ്ത്രീകൾക്കായുള്ള വിദ്യാഭ്യാസ പദ്ധതികൾ

1. ദേശീയ സാക്ഷരതാ മിഷൻ (NLM)

- 15-35 വയസ്സിനുള്ളിൽ ഉള്ളവർക്ക് സാക്ഷരത ലഭിക്കുന്നു

- നാഷണൽ ലിറ്ററസി മിഷൻ ഡയറക്ടറേറ്റ് ഓഫ് അഡൽറ്റ് എജുക്കെഷന്റെ ഭാഗമായി നടത്തപെടുന്നു.

- പട്ടികജാതി,പട്ടികവർഗ്ഗം,സ്ത്രീകൾ ,പിന്നോക്ക വിഭാഗക്കാർ എന്നിവർക്ക് ക്ലാസ്സുകൾ നടത്തുന്നു.

2. ജൻ ശിക്ഷൻ സാൻസ്താൻ (JSS)

-ഗ്രാമ വ്യാവസായിക ഏരിയകളിൽ നിന്നുള്ള ജോലിക്കാർക്ക് വിദ്യാഭ്യാസം നൽകുന്നു

- വിദ്യാഭ്യാസ സാങ്കേതിക പിന്തുണ ജില്ലാ സാക്ഷരത സമിതികൾക്ക് ഗ്രാമ പട്ടണങ്ങളിൽ നല്കുന്നു

- തുടർവിദ്യാഭ്യാസ പരിപാടികളിലൂടെ സ്ത്രീകളുടെ കഴിവുകൾ വികസിപ്പിക്കുന്നു

3. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ സ്കൂളിങ്ങ് (NIDS)

- പ്രാഥമിക വിദ്യാഭ്യാസം എ ബി സി എന്നീ മൂന്ന് തലങ്ങളിൽ നൽകുന്നു.3,5,8 ക്ലാസ്സുകൾക്ക് തുല്യമായിരിക്കും ഇത്

- നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ സ്കൂളിങ്ങ് ഹയർ സെക്കണ്ടറി തലത്തിലും,ഡിഗ്രി തലത്തിലും വിദുരവിദ്യാഭ്യാസ സഹായം നൽകുന്നു

- നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ സ്കൂളിങ്ങ് വിദ്യാർഥികൾക്ക് മുതിർന്ന പ്രായ പരിധി ഇല്ല

4. സർവ്വശിക്ഷാ അഭിയാൻ (SSA)

- 6-14 വയസ്സിനിടക്കുള്ള കുട്ടികൾക്ക് പ്രാഥമികവിദ്യാഭ്യാസം സൗജന്യമായി നൽകുന്നതിനുള്ള സഹായം നൽകുന്നു

- സ്കൂളുകളിൽ പഠന നിലവാരം ഉയർത്തുന്നതിനും സാഹചര്യങ്ങൾ സൃഷ്ടിക്കുന്നതിനും സഹായിക്കുന്നു

- കെട്ടിടം,കക്കൂസ്,മൂത്രപ്പുര,ശുദ്ധജലം,ബ്ലാക്ക് ബോർഡ്,മൈതാനം തുടങ്ങി അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കുവാൻ സഹായിക്കുന്നു

ഇന്റഗ്രേറ്റഡ് ചൈൽഡ് ഡവലപ്പ്മെന്റ് സർവീസ്(ICDS)

ഇന്റഗ്രേറ്റഡ് ചൈൽഡ് ഡവലപ്പ്മെന്റ് സർവീസിന്റെ കടമകൾ

- 6 വയസ്സ് വരെയുള്ള കുഞ്ഞുങ്ങൾക്ക് പോഷകാഹാരം,ആരോഗ്യം എന്നിവയിലുള്ള പുരോഗതിക്കായുള്ള യത്നം

- കുഞ്ഞുങ്ങളുടെ മാനസിക,ശാരീരിക,സാമൂഹിക വികസനത്തിന് ആവശ്യമായ കാര്യങ്ങൾ ചെയ്യുക

മരണനിരക്ക്,പോഷകാഹാരകുറവ്മൂലമുള്ളരോഗങ്ങൾ,രോഗാവസ്ഥ,സ്കൂളിൽ നിന്നുള്ള കൊഴിഞ്ഞു പോക്ക്, എന്നിവ നിയന്ത്രിക്കുന്നതിനായി പ്രവർത്തിക്കുന്നു.

- കുഞ്ഞുങ്ങളുടെ വികസനത്തിനായി മറ്റു വകുപ്പുകളുമായി ചേർന്ന് നയരൂപീകരണവും ക്രോഡീകരണവും

- അമ്മമാർക്ക് വേണ്ട ആരോഗ്യ സംരക്ഷണം,പോഷകമൂല്യ വിതരണം,അവബോധം വളർത്തൽ എന്നിവ ശരിയായ ആരോഗ്യ പോഷണ വിദ്യാഭ്യാസത്തിലൂടെ

- ICDS ന് 14 ലക്ഷം കുടുംബങ്ങളെ ശരിയായ രീതിയിൽ വളർത്തികൊണ്ട് വരുവാൻ സാധിച്ചു

- ആവശ്യമായ പോഷകധാന്യങ്ങൾ നൽകി കൊണ്ട്

- അംഗൻവാടി വിദ്യാഭ്യാസം നൽകി കൊണ്ട്

- പ്രതിരോധ കുത്തി വയ്പ്പ് നൽകികൊണ്ട്

- ആരോഗ്യ പരിശോധനകളിലൂടെ

- പോഷക,ആരോഗ്യ വിദ്യാഭ്യാസത്തിലൂടെ

- പുനർസന്ദർശന സേവനങ്ങളിലൂടെ

ജോലി (EMPLOYMENT)

ഒരാൾ തന്റെ ജീവിതമാർഗ്ഗങ്ങൾ തിരഞ്ഞെടുത്ത് സമ്പാദ്യം ഉണ്ടാക്കുന്നതാണ്.ബിസ്സിനസ് ,കൃഷി,മെക്കാനിക്,സർക്കാർ ജോലി,പൊതു ജോലി മുതലായവ ഉദാഹരണങ്ങളാണ്

ജോലിയുടെ പ്രാധാന്യം

- സമ്പാദ്യം ഉണ്ടാക്കുവാൻ

- ജീവിത ശൈലി മാറ്റം വരുത്തുവാൻ

- അതിജീവനത്തിന്

- ആത്മവിശ്വാസം നേടുന്നതിന്

- ഭാവി തലമുറയെ കെട്ടിപ്പടുക്കുവാൻ

വിവിധ ജോലികൾ

- മുഴുവൻസമയ ജോലി

- പകുതി സമയ ജോലി - കുട്ടികൾ,വിദ്യാർഥികൾ

ജോലി ചെയ്യുന്ന ആൾക്ക് പലവിധത്തിലുള്ള കഴിവുകൾ ഉണ്ടാവേണ്ടതാണ്.കൃത്യനിഷ്ഠ,ഉത്തരവാദിത്വം,കഠിനാദ്ധ്വാനം,ആത്മാർത്ഥത,വിനയം,സ്ഥാപനത്തോടുള്ള കടപ്പാട്

സമയനിഷ്ഠ - ഏതു കാര്യവും കൃത്യതയോടും സമയത്തും ചെയ്തു തീർക്കാനുള്ള കഴിവ്. വീട്ടിലാണെങ്കിൽ ഭക്ഷണം ഉണ്ടാക്കുന്നത്,അലക്കൽ,വൃത്തിയാക്കൽ,കുട്ടികളെ പഠിപ്പിക്കുന്നത്,വിനോദ സമയം തുടങ്ങിയവ.

ജോലി പദ്ധതികൾ

1. പ്രധാന മന്ത്രിയുടെ റോസ്ഗർ യോജന (PMRY)

- വിദ്യാഭ്യാസമില്ലാത്ത യുവതീ യുവാക്കൾക്ക് 18-35 വയസ്സ് വരെ വിവിധങ്ങളായ തൊഴിലവസരങ്ങൾ

- 8 ക്ലാസ് വരെ പഠിച്ച ആളുകളെ ഇതിന്റെ പരിധിയിൽ കൊണ്ടുവരുന്നു

- സമൂഹത്തിലെ പിന്നോക്ക വിഭാഗക്കാർ,ആദിവാസികൾ, സംവരണക്കാർ തുടങ്ങിയവർക്ക് മുൻഗണന

- ഈ പദ്ധതി പ്രകാരം 22.5 % സംവരണം പട്ടികജാതിക്കാർക്കും,വർഗ്ഗക്കാർക്കും 27 % ഒ ബി സി ക്കാർക്കും നൽകുന്നു

2. തൊഴിലുറപ്പ് പദ്ധതി

- ഇത് ജില്ലാ ഗ്രാമ പഞ്ചായത്തുകൾ നടപ്പിലാക്കുന്നു

- റോഡുകൾ,കുളങ്ങൾ,കിണറുകൾ,എന്നിവ നിർമ്മിക്കുവാൻ സഹായിക്കുന്നു

- ഈ പദ്ധതി പ്രകാരം ഒരു പ്രദേശത്തെ ജനങ്ങളെ ജോലിയെടുക്കുന്നതിനായി കൊണ്ട് വരികയും തൊഴിലിന് പകരം കൂലി നൽകുകയും ചെയ്യുന്നു

ജവഹർ ഗ്രാമ സമൃദ്ധി യോജന(GJSY)

- പദ്ധതി പ്രകാരം ദേശീയ സംസ്ഥാന സർക്കാരിൽ നിന്നും പൈസ ലഭിക്കുന്നു

- ഗ്രാമങ്ങൾക്ക് ആവശ്യമായ റോഡുകൾ, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കുന്നതിനായി ആളുകളെ എടുക്കുന്നു

- ബി പി എൽ,പട്ടികജാതി, പട്ടിക വർഗ്ഗ വിഭാഗത്തിൽ ജോലിയില്ലാതെ കഴിയുന്ന ആളുകളെ കണ്ടുപിടിച്ച് തുടർച്ചയായി ജോലി നല്കി സ്വയം പര്യാപ്തതയിലേക്ക് നയിക്കുന്നു

4. സ്വർണ്ണജയന്തി ഗ്രാമ സൗരോസ്ഗർ യോജന (SGSY)

- സ്വയം തൊഴിലുകൾ എല്ലാം ഈ പദ്ധതിയിൽ ഉൾപ്പെടുന്നു

- മറ്റു ഗ്രൂപ്പുകൾ ഉണ്ടാക്കുന്നതിനും അതിനാവശ്യമായ ട്രെയിനിങ്ങുകൾ നൽകുന്നതിനും സഹായിക്കുന്നു

- ചെറുകിട വ്യവസായ യൂണിറ്റുകൾ തുടങ്ങുന്നതിന് സഹായിക്കുന്നു

- കരകൌശല വസ്തുക്കൾ,ഭക്ഷണ സാധനങ്ങൾ,വർക്ക് ഷോപ്പ്,ഉപകരണങ്ങൾ ഉണ്ടാക്കൽ എന്നിവയ്ക്ക് പരിശീലനവും സഹായവും നല്കുന്നു

- ബാങ്കുകൾ വഴി ലോണ്‍ സൗകര്യം ശരിയാക്കി കൊടുക്കുന്നു

ഉപജീവന മാർഗ്ഗം

ഇത് പ്രകാരം ഒരാൾ എങ്ങനെ തന്റെ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നു എന്നതാണ് പ്രാധാന്യം.ജീവിത മാർഗ്ഗങ്ങൾ,വരുമാന വഴികൾ എന്നിവ ഇതിൽപ്പെടുന്നു.

1. സുസ്ഥിര ഉപജീവന സമീപനം (SLA)

- പാവപ്പെട്ട ജനങ്ങളുടെ ക്ഷേമത്തിനായുള്ള പദ്ധതി

- പുത്തൻ വികസന പദ്ധതികൾക്ക് രൂപം നൽകി ജനങ്ങളെ സഹായിക്കുന്നു

- ഗ്രാമ പ്രദേശങ്ങളിലെ പാവപ്പെട്ടവരെ കണ്ടുപിടിച്ച് പുതിയ ഉപജീവന മാർഗ്ഗങ്ങൾ അവർക്ക് നൽകുന്നു

- ഈ സമീപനം ഉപയോഗിച്ച് പാവപ്പെട്ട ജനങ്ങൾക്കുള്ള പുത്തൻ അവസരങ്ങൾ,നിയന്ത്രണങ്ങൾ,നേരിടുന്ന പ്രശ്നങ്ങൾ എന്നിവ മനസ്സിലാക്കുവാൻ സാധിക്കുന്നു

ഉപജീവന നയങ്ങൾ / തന്ത്രങ്ങൾ

1. കൃഷി

2. ജോലി

3. വിവിധ തരത്തിലുള്ള ജോലികൾ