അഞ്ചിൽ അധികം സന്ധികൾക്ക് കോശജ്വലനവും കടുത്ത വേദനയും അനുഭവപ്പെടുന്ന തരത്തിലുള്ള വാതരോഗമാണ് പോളിആർത്രൈറ്റിസ്.

കാരണങ്ങൾ

ഇനി പറയുന്നവ സന്ധികൾക്ക് കോശജ്വലനം ഉണ്ടാകാൻ കാരണമായേക്കാം;

ലൂപസ്

ആമവാതം

സന്ധിവാതം

ക്യാൻസർ

ചിക്കൻഗുനിയ

റോസ് റിവർ വൈറസ്

പാർവൊവൈറസ്

വിപ്പിൾസ് ഡിസീസ്

സർകോയിഡോസിസ്

സ്റ്റിൽസ് ഡിസീസ്

ലക്ഷണങ്ങൾ

ലക്ഷണങ്ങളിൽ ഇനി പറയുന്നവയും ഉൾപ്പെടുന്നു;

സന്ധികളിൽ മുറുക്കം

നീണ്ടുനിൽക്കുന്ന ക്ഷീണം

കൈക്കുഴകൾ, കാൽമുട്ടുകൾ, കാൽക്കുഴകൾ, പാദം തുടങ്ങിയ ഭാഗങ്ങളിലെ സന്ധികൾക്ക് വേദന

സന്ധികളിൽ വീക്കം

തടിപ്പ്

പനി

മിക്കപ്പോഴും പോളിആർത്രൈറ്റിസിനൊപ്പം വൈറൽ അണുബാധയും ഉണ്ടാകാം. സന്ധിവേദന വൈറൽ അണുബാധയ്ക്കൊപ്പം മാത്രമോ സ്ഥിരമായോ ഉണ്ടാകാം. ഇത്, ലൂപസ് അല്ലെങ്കിൽ ആമവാതം പോലെയുള്ള ഓട്ടോഇമ്മ്യൂൺ രോഗങ്ങളായി വികാസം പ്രാപിക്കുകയും ചെയ്തേക്കാം.

രോഗനിർണയം

ചികിത്സാ ചരിത്രം, ശാരീരിക പരിശോധനകൾ, പ്രത്യേക പരിശോധനകൾ എന്നിവയിലൂടെ രോഗനിർണയം നടത്താൻ സാധിക്കും. കുറഞ്ഞത് അഞ്ച് സന്ധികൾക്കെങ്കിലും ആർത്രൈറ്റിസിന്റെ ലക്ഷണമുണ്ടെങ്കിൽ പോളിആർത്രൈറ്റിസ് ആയി പരിഗണിക്കും.

രക്തപരിശോധനകൾ, സന്ധികളുടെ എക്സ്-റേ തുടങ്ങിയവയും ഡോക്ടർ നിർദേശിച്ചേക്കാം.

ചികിത്സ

ലക്ഷണങ്ങൾ നിയന്ത്രിക്കുന്നതിനും കോശജ്വലനം കുറയ്ക്കുന്നതിനും നോൺസ്റ്റിറോയിഡൽ ആന്റി-ഇൻഫ്ളമേറ്ററി മരുന്ന്, കോർട്ടിക്കോസ്റ്റിറോയിഡ് തുടങ്ങിയവ നിർദേശിച്ചേക്കാം.

ലക്ഷണങ്ങളെ സ്വയം നിയന്ത്രിക്കൽ

ഇളം ചൂടുള്ള വെള്ളത്തിൽ കുളിക്കുന്നത് ഗുണകരമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഫിസിയോതെറാപ്പി, സ്ട്രെച്ചിംഗ്, നീന്തൽ തുടങ്ങിയവ ലക്ഷണങ്ങളെ നിയന്ത്രിക്കുന്നതിനു സഹായിക്കും.

സങ്കീർണതകൾ

പോളിആർത്രൈറ്റിസ് നിയന്ത്രിക്കാതിരിക്കുന്നതും ചികിത്സിക്കാതിരിക്കുന്നതും ശരീരത്തിന്റെ മറ്റു ഭാഗങ്ങളെയും ഗുരുതരമായി ബാധിക്കാൻ കാരണമായേക്കാം.

ശ്വാസകോശത്തിൽ വടുക്കൾ ഉണ്ടാകുന്നത് ശ്വസന സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാം.

ഹൃദയത്തിനോട് അടുത്ത ഭാഗങ്ങളിൽ കോശജ്വലനം സംഭവിക്കാം

ചർമ്മത്തിൽ തടിപ്പുകൾ ഉണ്ടാകാം

കടപ്പാട് : മോഡസ്റ്റ