രോഗലക്ഷണങ്ങളിലുള്ള സാമ്യത്താല്‍ ചിക്കന്‍പോക്സായി പലപ്പോഴും തെറ്റിദ്ധരിക്കപ്പെടുന്നൊരു രോഗമാണ് ഹാന്‍ഡ് ഫൂട്ട് മൗത്ത് ഡിസീസ്. പേര് സൂചിപ്പിക്കും പോലെ തന്നെ കയ്യിലേയും, കാലിലേയും, വായിലേയും, തൊലിയെയാണിത് ബാധിക്കുന്നത്. പൈകോര്ണവൈറിഡെ ഫാമിലിയില്‍പ്പെട്ട കോക്സാകി വൈറസുകളും, എന്റീറോ വൈറസുകളുമാണ് രോഗകാരികള്‍. കൂടുതലായും പത്തുവയസ്സിനു താഴെയുള്ള കുട്ടികളിലാണിത് കണ്ടുവരുന്നത്. രോഗിയുടെ ഉമിനീര്, മലം, മൂക്കിള എന്നിവയിലൂടെ മറ്റൊരാള്‍ക്ക് രോഗം പകരുന്നു.

രോഗലക്ഷണങ്ങള്‍

രോഗകാരി ശരീരത്തില്‍ പ്രവേശിച്ച് 3-6 ദിവസം കഴിഞ്ഞ് രോഗലക്ഷണങ്ങള്‍ കണ്ടു തുടങ്ങുന്നു.

കുട്ടികള്‍ക്കുണ്ടാകുന്ന അമിതമായ ക്ഷീണമാണ് ആദ്യലക്ഷണം.

പിന്നീട്, പനി, ഛര്‍ദ്ദി, വിശപ്പില്ലായ്മ, തൊലിപ്പുറത്തെ നിറവ്യത്യാസം ഇവ കാണുന്നു.

കൈവെള്ളയിലും, കാല്പാദങ്ങളിലും, വായിലും വൃണങ്ങള്‍ രൂപപ്പെടുന്നു.

വായക്കും, മൂക്കിന് ചുറ്റിലും വേദനയോട് കൂടിയ വൃണങ്ങള്‍.

രോഗനിര്‍ണ്ണയം

രോഗിയുടെ പുറമെയുള്ള ലക്ഷണങ്ങളിലൂടെത്തന്നെ രോഗനിര്‍ണ്ണയം നടത്താവുന്നതാണ്. വൈറസുകളെ കണ്ടെത്താന്‍ മലം പരിശോധന, Th roat swab തുടങ്ങിയ സൗകര്യങ്ങളും ലഭ്യമാണ്.

ചികിത്സ

വൈറസുകള്‍ക്ക് നിര്ദ്ടിഷ്ടമായ ചികിത്സ നിലവില്‍ ലഭ്യമല്ല. രോഗലക്ഷണങ്ങള്‍ നിയന്ത്രിക്കാന്‍

പനിക്കും, വേദനയ്ക്കും Acetaminophen ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം നല്‍കാവുന്നതാണ്.

കുട്ടികള്‍ക്ക് എരുവും പുളിയുമുള്ള ആഹാരങ്ങള്‍ നല്‍കാതിരിക്കുക.

ധാരാളം വെള്ളം കുടിക്കാന്‍ നിര്‍ദ്ദേശിക്കുക.

സാധാരണ, മറ്റൊരു ചികിത്സയും കൂടാതെത്തന്നെ 7-10 ദിവസത്തിനുള്ളില്‍ രോഗം ഭേദമാകുന്നതാണ്. എന്നാല്‍ കൃത്യമായ ചികിത്സയുടെ അഭാവം രോഗത്തെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുകയും, ഹൃദയത്തെയും, നാഡീവ്യവസ്ഥയേയും ദോഷകരമായി ബാധിക്കാനിടയാക്കുകയും ചെയ്യുന്നു.

പ്രതിരോധ മാര്‍ഗ്ഗങ്ങള്‍

എളുപ്പത്തില്‍ പകര്‍ന്നു പിടിക്കുന്ന രോഗമായതിനാല്‍ ശരിയായ രീതിയിലുള്ള പ്രതിരോധമാര്‍ഗ്ഗങ്ങള്‍ അതിപ്രധാനമാണ്.

വ്യക്തിശുചിത്വം പാലിക്കുക.

രോഗി നിത്യേന യ്പയോഗിക്കുന്ന സാധനങ്ങളും ടവ്വലുകളും മറ്റുള്ളവര്‍ ഉപയോഗിക്കാതിരിക്കുക.

കുട്ടികളുടെ ഡയപ്പര്‍ മാറ്റിയതിന് ശേഷം കൈകള്‍ വൃത്തിയായി കഴുകുക.

രോഗബാധിതരായ കുട്ടികളുടെ കളിപ്പാട്ടങ്ങളും മറ്റും മട്ടുകുട്ടികള്ക്ക് കളിക്കാന്‍ കൊടുക്കാതിരിക്കുക.

അഞ്ജു. എം

കരുണ മെഡിക്കല്‍ കോളേജ്