കണ്ണിന്റെ പോളയുടെ ഉൾഭാഗത്തെയും സ്ക്ളീറയെയും പൊതിയുന്ന കട്ടികുറഞ്ഞ പാളിയാണ് കൺജക്റ്റീവ. ഇതിൽ നിരവധി ചെറിയ രക്തക്കുഴലുകൾ സ്ഥിതിചെയ്യുന്നു. ചിലയവസരങ്ങളിൽ ഇവ പൊട്ടുകയും രക്തസ്രാവമുണ്ടാവുകയും ചെയ്തേക്കാം. കൺജക്റ്റിവയ്ക്ക് അടിയിലുള്ള ഇത്തരം രക്തസ്രാവത്തെ ‘സബ്കൺജക്റ്റിവൽ ഹെമറേജ്’ എന്നാണ് വൈദ്യശാസ്ത്രപരമായി വിളിക്കുന്നത്. ഇത്തരത്തിൽ കണ്ണിൽ രക്തം കെട്ടിക്കിടക്കുന്നത് പരിഭ്രമത്തിനു കാരണമായേക്കാം.

കാരണങ്ങളും അപകടസാധ്യതാ ഘടകങ്ങളും

കാരണങ്ങൾ

ഇതിലേക്ക് നയിക്കുന്ന കാരണങ്ങളിൽ ഇനി പറയുന്നവയും ഉൾപ്പെടുന്നു;

കണ്ണിന് ഏൽക്കുന്ന ആഘാതം

കണ്ണുകൾ അമർത്തി തിരുമ്മുന്നത്

രക്തസമ്മർദം ഉയരുന്നത്

ശക്തിയായി തുമ്മുന്നതും ചുമയ്ക്കുന്നതും ഛർദിക്കുന്നതും

അപകടസാധ്യതാ ഘടകങ്ങൾ

രക്തം കട്ടപിടിക്കുന്നതുമായി ബന്ധപ്പെട്ട തകരാറുകൾ

പ്രമേഹം

ഉയർന്ന രക്തസമ്മർദം

കണ്ണിലെ അണുബാധ

രക്തത്തിന്റെ കട്ടി കുറയ്ക്കുന്നതിനുള്ള മരുന്നുകൾ

ലക്ഷണങ്ങൾ

രക്തനിറത്തിലുള്ള കണ്ണുകൾ അല്ലെങ്കിൽ കണ്ണുകളിൽ (സ്ക്ളീറ) ചുവന്ന പാടുകൾ കാണപ്പെടാം. ചിലർക്ക് കണ്ണുകൾക്ക് നേരിയ തോതിൽ അസ്വസ്ഥതയും തോന്നാം.

സ്ഥിരീകരണം

കണ്ണുകളുടെ നിറവ്യത്യാസം നോക്കി സ്ഥിരീകരണം നടത്താൻ സാധിക്കും. അടുത്തകാലത്ത് കണ്ണുകൾക്ക് പരുക്കോ ആഘാതമോ ഉണ്ടായോ എന്ന് ഡോക്ടർ ചോദിച്ചറിയും. സബ്കൺജക്റ്റിവൽ ഹെമറേജ് ആവർത്തിക്കുകയാണെങ്കിൽ അടിസ്ഥാനപരമായ പ്രശ്നങ്ങൾ ഉണ്ടോയെന്ന് പരിശോധിക്കും.

ചികിത്സയും പ്രതിരോധവും

ചികിത്സ

ഒന്ന് അല്ലെങ്കിൽ രണ്ട് ആഴ്ചയ്ക്കുള്ളിൽ സബ്കൺജക്റ്റിവൽ ഹെമറേജ് സുഖപ്പെടും. അസ്വസ്ഥത കുറയ്ക്കുന്നതിനായി ഡോക്ടർ കൃത്രിമ കണ്ണുനീർ ഉപയോഗിക്കാൻ നിർദേശിച്ചേക്കാം.

പ്രതിരോധം (Prevention)

കണ്ണുകൾ അമർത്തി തുടയ്ക്കുന്നത് ഒഴിവാക്കുക

രക്തസ്രാവമുണ്ടായാൽ, ഡോക്ടറുടെ നിർദേശപ്രകാരം ചികിത്സയ്ക്ക് വിധേയമാവുക. ഇത് കൂടുതൽ സങ്കീർണതകൾ ഒഴിവാക്കും.

കൂടുതൽ വായിക്കുക

സങ്കീർണതകൾ

സാധാരണയായി, സബ്കൺജക്റ്റിവൽ ഹെമറേജുമായി ബന്ധപ്പെട്ട് സങ്കീർണതകൾ ഒന്നും ഉണ്ടാകില്ല. ആഘാതമാണ് കാരണമെങ്കിൽ, ഡോക്ടർ വിശദമായ പരിശോധന നടത്തും.

അടുത്ത നടപടികൾ

സബ്കൺജക്റ്റിവൽ ഹെമറേജിനൊപ്പം ഉയർന്ന രക്തസമ്മർദം, കാഴ്ച തകരാറുകൾ, കണ്ണ് വേദന എന്നിവ അനുഭവപ്പെടുകയാണെങ്കിൽ ഒഫ്താൽമോളജിസ്റ്റിനെ കാണുക.

കടപ്പാട് : മോഡസ്റ്റ