മുഖക്കുരു, സോറിയാസിസ് എന്നിവ അകറ്റാന്‍ ചരിത്രകാലം മുതല്ക്കേ ടീ ട്രീ ഓയില്‍ ഉപയോഗിച്ച് വരുന്നു. ഇതിന് ആന്റി മൈക്രോബിയല്‍,ആന്റി ഇന്‍ഫ്ളമേറ്ററി സ്വഭാവം ഉണ്ട്.ഇത് ഡാന്ഡ്രഫിന്റെ ലക്ഷണങ്ങളില്‍ നിന്നും സംരക്ഷണം നല്കുന്നു. താരന് ഉണ്ടാക്കുന്ന ഫംഗസുകളെ പ്രതിരോധിക്കാന്‍ ടീ ട്രീ ഓയിലിന് കഴിയും ഡാന്‍ഡ്രഫ് ഉള്ള 126 ആളുകളില്‍ 5 % എങ്കിലും ടീ ട്രീ ഓയില്‍ ഉള്ള ഷാമ്ബൂ ഉപയോഗിച്ച് 4 ആഴ്ച്ച പഠനം നടത്തി . പഠനത്തിന് അവസാനം 41 % പേരിലും ചൊറിച്ചിലും എണ്ണമയവും കുറഞ്ഞതായി കണ്ടെത്തി.എന്നാല്‍ സെന്സിറ്റിവ് ചര്‍മ്മം ഉള്ളവര്‍ക്ക് ടീ ട്രീ ഓയില്‍ അസ്വസ്ഥത ഉണ്ടാക്കും.അതിനാല്‍ ഏതാനും തുള്ളി ടീ ട്രീ ഓയിലില്‍ വെളിച്ചെണ്ണ പോലുള്ള കാരിയര്‍ എണ്ണ ചേര്‍ത്ത് നേര്‍പ്പിച്ച ശേഷം ചര്‍മ്മത്തില്‍ പുരട്ടുക. ടീ ട്രീ ഓയിലിന്റെ ആന്റി മൈക്രോബിയല്‍ ആന്റി ഇന്‍ഫ്ളമേറ്ററി സ്വഭാവം താരന് അകറ്റുന്നു.താരന് അകറ്റാന്‍ സഹായിക്കുന്ന മറ്റു പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം വെളിച്ചെണ്ണ ഉപയോഗിക്കുക ധാരാളം ആരോഗ്യഗുണങ്ങള്‍ ഉള്ള വെളിച്ചെണ്ണ താരന് അകറ്റാന്‍ മികച്ചതാണ്.വെളിച്ചെണ്ണ ചര്‍മ്മത്തില്‍ ഈര്‍പ്പം നിലനിര്‍ത്തുകയും വരള്‍ച്ച അകറ്റുകയും ചെയ്യുന്നു.ഒപ്പം താരനും കുറയ്ക്കുന്നു.34 ആളുകളില്‍ നടത്തിയ ഒരു ചെറിയ പഠനത്തില്‍ വെളിച്ചെണ്ണ ചര്‍മ്മത്തില്‍ ഈര്‍പ്പം നിലനിര്‍ത്താന്‍ മികച്ചതെന്ന് കണ്ടെത്തി. മറ്റു ഗവേഷണങ്ങളില്‍ വെളിച്ചെണ്ണ എസ്കിമ ചികിത്സിക്കാനും താരന് അകറ്റാനും മികച്ചതെന്ന് കണ്ടെത്തി.വെളിച്ചെണ്ണയും മിനറല്‍ എണ്ണയും തമ്മില്‍ താരതമ്യം ചെയ്തപ്പോള്‍ ചൊറിച്ചിലും വീക്കവും ഉണ്ടാക്കുന്ന എസ്കിമയ്ക്ക് ഇത് മികച്ചതെന്ന് മനസ്സിലാക്കി 8 ആഴച വെളിച്ചെണ്ണ ചര്‍മ്മത്തില്‍ പുരട്ടിയാല്‍ 68 % മാറ്റവും മിനറല്‍ എണ്ണകള്‍ക്ക് 38 %മാറ്റവും ഉണ്ടാക്കാനാകുമെന്ന് കണ്ടെത്തി.വെളിച്ചെണ്ണയ്ക്കും അതിന്റെ ഘടകങ്ങള്‍ക്കും ആന്റി മൈക്രോബിയല്‍ സ്വഭാവം ഉള്ളതായി ചില പഠനങ്ങളില്‍ കണ്ടെത്തി.എന്നാല്‍ താരന് ഉണ്ടാക്കുന്ന ഫംഗസുകളുടെ പാടുകള്‍ അകറ്റാന്‍ കഴിയുമെന്നത് ഇതുവരെ കണ്ടെത്തിയിട്ടില്ല, ആന്റി മൈക്രോബിയല്‍ സ്വഭാവമുള്ള വെളിച്ചെണ്ണ ചര്‍മ്മത്തിന് ഈര്‍പ്പം നല്‍കുകയും എസ്കിമ,താരന് തുടങ്ങിയ ലക്ഷണങ്ങള്‍ കുറയ്ക്കുകയും ചെയ്യുന്നു. കറ്റാര്‍ വാഴ. ചര്‍മ്മ സംരക്ഷണ ലോഷന്‍,ഓയിന്മെന്റ് എന്നിവകളില്‍ സാധാരണ ഉപയോഗിക്കുന്ന ഒന്നാണ് കറ്റാര്‍ വാഴ. പൊള്ളല്‍,സോറിയാസിസ്,എന്നിവ അകറ്റാന്‍ കറ്റാര്‍വാഴ ചര്‍മ്മത്തില്‍ പുരട്ടുന്നത് ഉത്തമമാണ്.ഇത് താരന് അകറ്റാനും ഫലപ്രദമാണ്.കറ്റാര്‍ വാഴയിലെ ആന്റി ബാക്റ്റീരിയല്‍,ആന്റി ഫംഗല്‍ സ്വഭാവം താരനെതിരെ സംരക്ഷണം നല്കുന്നു. പല ഫംഗസുകള്‍ക്കെതിരെ കറ്റാര്‍ വാഴ വച്ച് നടത്തിയ ഒരു ടെസ്റ്റ് ട്യൂബ് പഠനത്തില്‍ മുടി കൊഴിച്ചില്‍ ഉണ്ടാക്കുന്ന ഫംഗല്‍ അണുബാധ തടയാന്‍ കറ്റാര്‍വാഴ ഗുണകരമാണെന്ന് കണ്ടെത്തി. ഇത് വീക്കം കുറയ്ക്കുമെന്നും പഠനത്തില്‍ കണ്ടെത്തി കറ്റാര്‍ വാഴ താരനെ എങ്ങനെ നേരിട്ട് പരിഹരിക്കുമെന്നതിന് കൂടുതല്‍ പഠനങ്ങള്‍ വേണ്ടിയിരിക്കുന്നു. കറ്റാര്‍ വാഴയ്ക്ക് ആന്റി ബാക്റ്റീരിയല്‍ ആന്റി ഫംഗല്‍ സ്വഭാവം ഉണ്ട്.അതുകൊണ്ട് തന്നെ ഇത് വീക്കവും താരനും അകറ്റും. സമ്മര്‍ദ്ദം കുറയ്ക്കുക പല ആരോഗ്യപ്രശനങ്ങള്‍ക്കും സമ്മര്‍ദ്ദം ഒരു കാരണമാണ്.പല ആരോഗ്യപ്രശ്നങ്ങളും മാനസിക ആരോഗ്യവും തമ്മില്‍ ബന്ധമുണ്ട്. എന്നാല്‍ താരന് ഉണ്ടാക്കാന്‍ സമ്മര്‍ദ്ദം മാത്രമല്ല കാരണം.വരള്‍ച്ചയും ചൊറിച്ചിലും എല്ലാം ഇതിന് കാരണക്കാരാണ്. കൂടുതല്‍ സമ്മര്‍ദ്ദം പ്രതിരോധശേഷിയെയും ബാധിക്കും. പ്രതിരോധശേഷി കുറയുമ്ബോള്‍ ശരീരത്തിന് ഫംഗസ് അണുബാധയോട് പൊരുതാനുള്ള കഴിവ് കുറയുകയും ചെയ്യും. 82 ആളുകളില്‍ നടത്തിയ പഠനത്തില്‍ താരന് ഉണ്ടാകുന്നതിനുള്ള പ്രധാന കാരണം സമ്മര്‍ദ്ദം നിറഞ്ഞ ജീവിതചര്യ ആണെന്ന് കണ്ടെത്തി.സമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ യോഗ,മെഡിറ്റേഷന്‍,ദീര്‍ഘ നിശ്വാസം എന്നിവ ചെയ്യാവുന്നതാണ്. സമ്മര്‍ദ്ദം ശരീരത്തിന്റെ പ്രതിരോധ ശേഷി കുറയ്ക്കുകയും താരന് കാരണമാകുകയും ചെയ്യും.അങ്ങനെ സമ്മര്‍ദ്ദം താരന് ഉണ്ടാക്കുന്നതിനുള്ള പ്രധാന കാരണമാകുന്നു. ആപ്പിള്‍ സിഡാര്‍ വിനാഗിരി ആപ്പിള്‍ സിഡാര്‍ വിനാഗിരിക്ക് ധാരാളം ആരോഗ്യഗുണങ്ങള്‍ ഉണ്ട്.ഇത് ഇന്‍സുലിന്‍ സെന്‍സിറ്റിവിറ്റി കൂട്ടുകയും ഭാരക്കുറവ് ഉണ്ടാക്കുകയും ചെയ്യുന്നു.താരന് അകറ്റാനുള്ള പ്രകൃതിദത്ത പരിഹാരമായി ആപ്പിള്‍ സിഡാര്‍ വിനാഗിരി ഉപയോഗിക്കാറുണ്ട്. വിനാഗിരിയുടെ അസിഡിറ്റി തലയോട്ടിലെ മൃദകോശങ്ങളെ കൊഴിക്കാന്‍ സഹായിക്കുന്നു. ഇത് ചര്‍മ്മത്തിലെ പി ഹെച് ബാലന്‍സ് ചെയ്യുകയും ഫംഗസിന്റെ വളര്‍ച്ച നശിപ്പിക്കുകയും താരന് അകറ്റുകയും ചെയ്യുന്നു. കടപ്പാട് :boldsky