ഇനി ചിരിക്കാം ആത്മവിശ്വാസത്തോടെ സ്ത്രീയുടേയും പുരുഷന്റേയും സൗന്ദര്യസങ്കല്പങ്ങളില് മുന്നില്‍ നില്ക്കുന്ന ഒന്നാണ് മുല്ലമൊട്ടുകള്‍ പോലുള്ള വെളുത്തു നിരയാര്‍ന്ന പല്ലുകള്‍. ഇത്തരം പല്ലുള്ള വ്യക്തികളില്‍ ആത്മവിശ്വാസം കൂടുന്നു. പല്ലുകളില്‍ നിറവ്യത്യാസമുള്ളവരോ, കൊമ്പല്ലുള്ളവര്ക്കോ മറ്റുള്ളവരുടെ മുഖത്തുനോക്കി ചിരിക്കാന്‍ പോലും കഴിയാതെ വരുന്നു. ഇത് വ്യക്തിബന്ധങ്ങള്‍ തമ്മിലുള്ള അകല്‍ച്ചയ്ക്ക് കാരണമാകുന്നു. സ്ത്രീ-പുരുഷഭേദമന്യേ നിരതെറ്റിയ പല്ലുകള്‍ ഇന്ന് സര്‍വ്വസാധാരണമായി കണ്ടുവരുന്ന ഒന്നാണ്. എന്നാല്‍ ആധുനിക സംവിധാനങ്ങളും സജ്ജീകരണങ്ങളും ദന്തശാസ്ത്ര ശാഖയില്‍ നിലനില്‍ക്കുന്നതുകൊണ്ടുതന്നെ ഇതിന്റെ ചികിത്സാ സംവിധാനം ഇപ്പോള്‍ വളരെ എളുപ്പവും ഇതിന് ചികിത്സ തേടേണ്ടത് അത്യന്താപേക്ഷിതവുമാണ്. ചെറുപ്രായത്തില്‍ എല്ലാകുട്ടികളുടേയും പല്ലുകള്‍ നിരയൊത്തവയായിരിക്കും. പിന്നീട് പൊഴിഞ്ഞിട്ടുണ്ടാകുന്ന പല്ലുകള്‍ നിരതെറ്റിവളരുന്നതും തള്ളിവരുന്നതും സാധാരണയായി കണ്ടുവരുന്ന ഒന്നാണ്. വളര്‍ന്നുവരുന്ന പ്രായത്തില്‍ കുട്ടികളുടെ മുന്‍ നിരയിലെ പല്ലുകള്‍ നിരതെറ്റിയിരിക്കുന്നതായി തോന്നുന്നത് പലപ്പോഴും ഒരു താല്‍ക്കാലിക പ്രതിഭാസം മാത്രമാണ്. ‘അഗ്ലീ ഡക്ലിങ്ങ്’ എന്നാണ് ഈ അവസ്ഥക്ക് പറയുക. 7 മുതല്‍ 12 വയസിലുള്ള കുട്ടികളില്‍ കോമ്പല്ല് വരുന്നതിന്റെ ഭാഗമായി കാണുന്ന ഒരു അവസ്ഥയാണ് ഇത്. കോമ്പല്ല് വരുമ്പോള്‍ അത് മുന്‍ നിരയിലെ മറ്റുപല്ലുകളില് സമ്മര്‍ദ്ദം ചെലുത്തുകയും അതിനാല്‍ മുന്‍വരിയിലെ പല്ലുകള്‍ക്ക് താല്‍ക്കാലികമായി ദിശതെറ്റുവാന് ഇടയാവുകയും ചെയ്യുന്നു. പല്ലുകളില്‍ ഉണ്ടാകുന്ന ഈ ക്രമക്കേട് മുഖം വികൃതമാകാന്‍ കാരണമാകുന്നു. ഈ പ്രതിഭാസത്തെ അഗ്ലീ ഡക്ലിങ്ങ് എന്നാണ് പറയുന്നത്. ഈ സമയത്ത് മാതാപിതാക്കളും മക്കളുടെ ദന്തസൗന്ദര്യത്തെക്കുറിച്ച് വേവലാതിപ്പെടാന്‍ തുടങ്ങാറുണ്ട്. 14 വയസിന് ശേഷം കുട്ടികളുടെ പല്ലുകള്‍ നിരതെറ്റി നില്ക്കുന്നതായോ പൊങ്ങിനില്ക്കുന്നതായോ കാണുന്നുവെങ്കിലേ ദന്തക്രമീകരണ ചികിത്സ നടത്തേണ്ടതുള്ളൂ. എന്നാല്‍ ചില കുട്ടികളുടെ കാര്യത്തില്‍ സ്ഥിതി ഇതായിരിക്കില്ല. സ്ഥിരദന്തങ്ങള്‍ വളര്‍ന്നുവരുന്ന 12-13 പ്രായത്തില്‍ പല്ലുകളുടെ വളര്‍ച്ചയിലുണ്ടാകുന്ന ചില അപാകതകള്‍ കൊണ്ടോ താടിയെല്ലുകളുടെ വളര്‍ച്ചയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ കൊണ്ടോ താടിയെല്ലുകളിലും സ്ഥിര ദന്തങ്ങളിലും ചില വൈകല്യങ്ങളുണ്ടാകാറുണ്ട്. ഇത്തരം അവസ്ഥകളില്‍ 14 വയസ്സുവരെ കാത്തിരിക്കാതെ ചികിത്സതേടേണ്ടത് അത്യാവശ്യമാണ്. വൈകല്യങ്ങള്‍ യഥാസമയം തിരിച്ചറിഞ്ഞ് ചികിത്സിച്ചില്ലെങ്കില്‍ വളര്‍ച്ചയിലുണ്ടാകുന്ന അപാകതകള്‍ പല്ലുകളുടെയും താടിയെല്ലിന്റെയും സ്വാഭാവിക വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുന്നു. ഇത് പലപ്പോഴും സ്ഥായിയായ വൈകല്യത്തിന് കാരണമാകാന്‍ സാധ്യതയുണ്ട്. പല്ലിന്റെ നിര തെറ്റാന്‍ കാരണം പല്ലിന്റെ എണ്ണത്തിലോ വലിപ്പത്തിലോ ആകൃതിയിലോ വരുന്ന അപാകത പല്ലുകള്‍ നിരതെറ്റിവളരാന് ഇടയാകുന്നു. ഇത്തരം അവസ്ഥ പാരമ്പര്യമായി ഉണ്ടാകുന്ന ഒന്നാണ്. എന്നാല്‍ ചിലരില്‍ ജനന സമയത്ത് ചിലപ്പോള്‍ താടിയെല്ലുകള്‍ക്ക് സംഭവിക്കാറുള്ള ക്ഷതം, ഇത് പലപ്പോഴും താടിയെല്ലുകളുടെ വളര്‍ച്ചയെ പ്രതകൂലമായി ബാധിക്കുകയും അതിനാല്‍ പല്ലുകള്‍ നിരതെറ്റി വരുന്നതിനും കാരണമാണ്. അതുപോലെ ജന്മനാ ഉണ്ടാകുന്ന മുച്ചിറി പല്ല് നിരതെറ്റിവരുന്നതിന് ഒരു കാരണമാണ്. വിരല്കുടിക്കുന്നത്, നാവ് ഉന്തല്, നഖം കടിക്കല്‍, ചുണ്ട് കടിക്കല്‍ തുടങ്ങിയ ശീലങ്ങള്‍ പല്ലിന് മേലെ സമ്മര്‍ദ്ദം ചെലുത്താനിടയാക്കുകയും പല്ലിന്റെ സ്ഥാനമാറ്റത്തിന് കാരണമാകുകയും ചെയ്യുന്നു. ദന്തക്ഷയം, അര്‍ബുദം, ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍, നാസിക സംബന്ധിച്ച രോഗങ്ങള്‍ തുടങ്ങിയവയും ഇതിന് കാരണമാകുന്നു. പോഷകക്കുറവും പല്ലുകളുടെ ക്ഷത്തിന് പ്രധാന കാരണമാണ്. പാല്‍പല്ലുകളുടെ പ്രാധാന്യം കുട്ടികളുടെ ആദ്യപല്ലു പൊഴിഞ്ഞു സ്ഥിരമായ പല്ല് വരുന്നത് 6 മുതല്‍ 13 വരെയുള്ള പ്രായത്തിലാണ്. താടിയെല്ലുകള്‍ക്കും ശരിയായ വളര്‍ച്ചയുണ്ടാകുന്നതും ഈ കാലഘട്ടത്തിലാണ്. സാധാരണ കുട്ടികളില്‍ 20 പല്ലുകളാണ് ഉണ്ടാകുന്നത്. എന്നാല്‍ സ്ഥിരദനന്തങ്ങളാണെങ്കില് അത് 28 എണ്ണം ഉണ്ടാകുന്നു. നല്ല പല്ലുകള്‍ പൊഴിഞ്ഞ് സ്ഥിരദന്തങ്ങള്‍ വരുന്നത് 6-7 വര്‍ഷംകൊണ്ട് ക്രമാനുഗതമായി നടക്കുന്ന പ്രക്രിയയിലൂടെയാണ്. ഓരോ സ്ഥിരദന്തത്തിനും മോണയില്‍ ഒരു സ്ഥാനം നിശ്ചയിച്ചിട്ടുണ്ട്. ഇത് പാരമ്പര്യം ജനിതക സവിശേഷതകള്‍ തുടങ്ങിയവയാണ് ഈ സ്ഥാനങ്ങള്‍ നിര്‍ണയിക്കുന്നതും. ആദ്യമുണ്ടായ നല്ല പല്ലുകള്‍ നേരത്തെ കൊഴിഞ്ഞുപോവുക, കൊഴിയേണ്ട സമയം ആകുന്നതിനുമുന്പേ കേടു സംഭവിക്കുന്നതുമൂലം അവ എടുത്തുകളയേണ്ടി വരിക, സമയമായിട്ടും പല്ലുകള്‍ പൊഴിഞ്ഞുപോകാത്തതു കാരണം സ്ഥിരദന്തങ്ങള്‍ വരാന്‍ സ്ഥലം കിട്ടാതിരിക്കുക തുങ്ങിയ സാഹചര്യങ്ങളാണ് നിര തെറ്റിയ പല്ലുകള്‍ ഉണ്ടാകാന്‍ കാരണം. നിരതെറ്റിയ പല്ലുകളിലെ ദൂഷ്യഫലങ്ങള്‍ സൗന്ദര്യപരമായ പ്രശ്നങ്ങള്‍ ഒരു പരിധിവരെ നിരതെറ്റിയ പല്ലുകള്‍ കാരണമാകുന്നു. മേല്‍ത്താടിയിലെ മോണ അമിതമായി വെളിയില്‍ കാണുക, കീഴ്ത്താടി ചെറുതായിരിക്കുക, താടിയെല്ലുകള്‍ക്ക് മറ്റ് തരത്തിലുള്ള വൈകല്യങ്ങള്‍ ഉണ്ടാവുക ഇവയെല്ലാം സൗന്ദര്യത്തെ ബാധിക്കുന്ന പ്രശ്നങ്ങളാണ്. ഇത്തരക്കാര്‍ക്ക് മറ്റുള്ളവരുടെ മുഖത്തുനോക്കി ആത്മവിശ്വാസത്തോടെ ചിരിക്കാന്‍ ബുദ്ധിമുട്ടാണ്ടാകുന്നു. പല്ലുകള്‍ക്കുണ്ടാകുന്ന ഇത്തരം അപാകത ശരിയായി സംസാരിക്കാന്‍ കഴിയാതെവരിക, ഭക്ഷണം ചവച്ചരക്കാന്‍ ബുദ്ധിമുട്ടുണ്ടാകുക തുടങ്ങിയ പ്രശ്നങ്ങളും സാധാരണയാണ്. ഇത്തരത്തിലുള്ള ഏത് പ്രശ്നവും കുട്ടിയുടെ ആത്മവിശ്വാസത്തെ ബാധിക്കും. നിരതെറ്റിയ പല്ലുകളെ വൃത്തിയായി സൂക്ഷിക്കാന്‍ പ്രയാസമുള്ളതിനാല്‍ കേടുവരാനുള്ള സാധ്യത വളരെ കൂടുതലാണ്. മോണരോഗങ്ങള്‍, മുറിവ് ഉണ്ടാകാനുള്ള സാധ്യത, മാനസിക പ്രശ്നങ്ങള്‍, ആത്മവിശ്വാസക്കുറവ് മുതലായവും ഇതിന്റെ ഫലമായി ഉണ്ടാകാനിടയുണ്ട്. പ്രതിവിധികള്‍ പല്ലുകള്‍ക്കുണ്ടാകുന്ന അപാകതകള്‍ ചെറുപ്രായത്തിലേ കണ്ടുപിടിച്ച് ചികിത്സിക്കുന്നതാണ് നല്ലത്. 7-13 വയസ്സുകള്‍ക്കിടയിലാണ് ഇത്തരം ചികിത്സകള്‍ ഫലപ്രദമായി ചെയ്യാന്‍ കഴിയുക. താരതമ്യേന ചെലവ് കുറഞ്ഞതും ലളിതവുമായ ചികിത്സകളേ വേണ്ടിവരാറുള്ളൂ. ശരിയായ സമയത്ത് ഈ ചികിത്സകള്‍ ചെയ്യുന്നതിലൂടെ കുട്ടികളിലുണ്ടാകുന്ന ദന്തവൈകല്യങ്ങളും അതിന്റെ തുടക്കത്തില്‍ തന്നെ തടഞ്ഞ് താടിയെല്ലുകളുടെ ശരിയായ വളര്‍ച്ച ഉറപ്പാക്കാന്‍ കഴിയും. ഇത്തരത്തിലുള്ള ചികിത്സാരീതിക്ക് പറയുന്ന പേരാണ് ഇന്റര്സെപ്റ്റീവ് ഓര്‍ത്തോഡോന്റിക് ട്രീറ്റ്മെന്റ്. തുടക്കത്തില്‍ ചെയ്യുന്ന ഇത്തരം ചികിത്സകളിലൂടെ വൈകല്യങ്ങള്‍ പൂര്‍ണമായി പരിഹരിക്കാന്‍ കഴിഞ്ഞില്ലെങ്കിലും കുഴപ്പമില്ല, പിന്നീട് അതായത് 14 വയസിന് ശേഷം നടത്തുന്ന ദന്ത ക്രമീകരണം ചികിത്സ കൂടുതല്‍ എളുപ്പമുള്ളതാക്കാനും ഫലപ്രദമാക്കാനും തുടക്കത്തിലേ നടത്തുന്ന ചികിത്സകള്‍ ഗുണകരമാകാറുണ്ട്. പക്ഷെ, ചിലരുടെ കാര്യത്തില്‍ പിന്നീട് ശരിയാക്കണമെങ്കില്‍ ഓപ്പറേഷന് തന്നെ വേണ്ടിവന്നേക്കും. ആയതിനാല്‍ കുട്ടികളുടെ ദന്തസംരക്ഷണ കാര്യത്തില്‍ മാതാപിതാക്കള്‍ ബോധവാന്മാരാവേണ്ടതാണ്.കുട്ടികളുടെ പല്ലിന് ദന്തക്ഷയം വരാതിരിക്കാന്‍ ശ്രദ്ധിക്കുക. മൃദുവായ പരുത്തിത്തുണി നനച്ച് ഇളം പല്ലുകള്‍ തുടക്കുക. അഞ്ച് പല്ലുകളൊക്കെ വന്നുകഴിഞ്ഞാല്‍ ബ്രഷ് ഉപയോഗിക്കാം. കുഞ്ഞുങ്ങള്‍ക്കുള്ള മൃദുവായ ബ്രഷ് മാര്‍ക്കറ്റില്‍ ലഭ്യമാണ്. രാവിലെ പാലൂട്ടുന്നതിന് മുമ്പും രാത്രി ഉറക്കുന്നതിന് മുമ്പും പല്ല് തേപ്പിക്കുക. അതുപോലെ തന്നെ മൂന്നുമാസം കൂടുമ്പോള്‍ ബ്രഷ് മാറ്റുകയും വേണം. അതിമധുരമുള്ള പാനീയങ്ങളോ ബേക്കറി സാധനങ്ങളോ കുഞ്ഞിന് നല്‍കാതിരിക്കുക. പ്രത്യേകിച്ചും ഉറങ്ങാന്‍ ഒരുങ്ങുമ്പോള്‍. കുപ്പിയിലടച്ച് കിട്ടുന്ന പാനീയങ്ങള്‍ പല്ലുകളെ വേഗം നശിപ്പിക്കും. ഒരുവയസിന് ശേഷം പഴച്ചാര്‍ നല്കുമ്പോള് അഞ്ചിരട്ടി വെള്ളം ചേര്‍ത്ത് നല്‍കണം. അമിതമായി മധുരം കഴിച്ച് ശീലിക്കുന്ന കുഞ്ഞുങ്ങളില്‍ പാല്പല്ല് നേരത്തെ കൊഴിഞ്ഞ് പോകാറുണ്ട്. ഇത് പുതിയ പല്ലുകള്‍ സ്ഥാനം തെറ്റി വരുന്നതിന് ഇടയാക്കും.സമയവിവരപ്പട്ടിക അനുസരിച്ച് പാല്‍പ്പല്ല് പൊഴിഞ്ഞ് പോകുന്നുണ്ടോ എന്ന് നിരീക്ഷിക്കണം. പാല്പല്ല് അകാലമായി നഷ്ടപ്പെടല്‍ നിയന്ത്രിക്കുക, ഇന്റര്സെപ്റ്റീവ് ഓര്‍ത്തോ ട്രീന്റ്മെന്റ്, കമ്പിയിട്ട് ശരിയാക്കല്‍, ഓപ്പറേഷനുകള്‍ മുതലായവയും പ്രതിവിധിയാണ്. നിരതെറ്റിയ പല്ലുകള്‍ കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങള്‍ ആധുനിക ചികിത്സാ സംവിധാനങ്ങള്‍ വന്നതോടെ ഇന്ന് വളരെ ലളിതമായ പ്രക്രിയയായി മാറിയിരിക്കുകയാണ്. പ്രശ്നങ്ങള്‍ കണ്ടുപിടിച്ച് തുടക്കത്തിലേ ചികിത്സിച്ചാല്‍ പിന്നീടുള്ള ചികിത്സാ രീതികളെ ലഘൂകരിക്കുകയും എളുപ്പമുള്ളതാക്കുകയും ചെയ്യുന്നു. ദന്തക്രമീകരണവുമായി ബന്ധപ്പെട്ട ഏത് ചികിത്സയും 13 വയസിന് ശേഷമേ പാടുള്ളൂ എന്ന തെറ്റിദ്ധാരണയാണ് പലപ്പോഴും ചികിത്സകള്‍ വൈകാന്‍ തടസ്സമുണ്ടാക്കുക. ഏത് പ്രശ്നങ്ങള്‍ എപ്പോഴാണ് പരിഹരിക്കേണ്ടത് എന്നറിയാനും എങ്ങനെയാണ് ഏറ്റവും ലളിതമായ ചികിത്സാ രീതികളിലൂടെയും പരിഹരിക്കാനാവുക എന്നും തിരിച്ചറിയാന്‍ യഥാസമയം പരിചയസമ്പന്നരായ ദന്തക്രമീകരണവിഭാഗം വിദഗ്ധരുടെ ഉപദേശം തേടണം. ഇതിലൂടെ നമുക്ക് മറ്റുള്ളവരുടെ മുഖത്തുനോക്കി ആത്മവിശ്വാസത്തോടെ ചിരിക്കാം. കര്‍ക്കിടകവും ആയുര്‍വേദചികിത്സയും ആയുര്‍വേദ ചികിത്സയ്ക്കായി കര്‍ക്കടക മാസത്തെ കാത്തിരിക്കുന്ന ഒരു പാരമ്പര്യം കേരളീയര്‍ക്കുണ്ട്. കേരളത്തിന്റെ പരമ്പരാഗത ആരോഗ്യ സംരക്ഷണ മാര്‍ഗമാണ് മഴക്കാലത്തെ കര്‍ക്കിടക ചികിത്സ. ശാരീരികവും മാനസികവുമായി ആരോഗ്യരക്ഷക്ക് ഏറെ പ്രാധാന്യം നല്കുന്നു ആയുര്‍വേദം. ഇതിനായി കര്‍ക്കടക മാസത്തെ ചികിത്സ ഉത്തമമാണ്. വാതം, പിത്തം, കഫം എന്നീ ത്രിദോഷങ്ങളുടെ സന്തുലനാവസ്ഥയാണ് ആരോഗ്യത്തിന്റെ അടിസ്ഥാന ശിലകളായി ആയുര്‍വേദം വിവരിക്കുന്നത്. ഇതിന് ഭംഗം നേരിടുമ്പോള്‍ ശരീരത്തെ രോഗങ്ങള്‍ കീഴ്പ്പെടുത്തും. വേനല്‍കാലം, മഴകാലം, മഞ്ഞുകാലം തുടങ്ങിയ ഋതുഭേദങ്ങളില്‍ വരുന്ന മാറ്റങ്ങളും ഇതിന് ഒരു കാരണമാണ്. വേനലില്‍ നിന്ന് മഴയിലേക്ക് മാറുന്നതോടെ, ശരീരബലം കുറയുന്നു. ഇതുവഴി നഷ്ടപ്പെടുന്ന പ്രതിരോധശേഷി സുഖചികിത്സയിലൂടെ വീണ്ടെടുക്കാന്‍ സാധിക്കും. പഞ്ചകര്‍മ ചികിത്സ കര്‍ക്കിടക ചികിത്സയില്‍ ശരീരത്തിന് താങ്ങായിരിക്കുന്ന ത്രിദോഷങ്ങളുടെ അസന്തുലിതാവസ്ഥയെ പുന:ക്രമീകരിക്കുന്ന ചികിത്സാരീതികളും പഥ്യാഹാരങ്ങളുമാണുള്ളത്. ആയുര്‍വേദത്തില്‍ പഞ്ചകര്‍മങ്ങളെന്ന് അറിയപ്പെടുന്ന വമനം, വിരേചനം, വസ്തി, നസ്യം, രക്തമോക്ഷം എന്നീ ശോധന ചികിത്സകളാണ് പ്രധാനം. രക്തമോക്ഷ ചികില്‍സ മാറ്റിനിര്‍ത്തിയാല്‍ മറ്റ് നാലു കാര്യങ്ങളും കേരളീയ പഞ്ചകര്‍മ ചികിത്സാരീതിയില്‍ ഫലപ്രദമായി ഉപയോഗിക്കപ്പെടുന്നു. പഞ്ചകര്‍മ ചികിത്സകള്‍ പൂര്‍ണ ഫലപ്രാപ്തിയില്‍ എത്തിക്കുവാനായി ചികിത്സകള്‍ക്ക് മുമ്പായിതന്നെ സ്നേഹ, സ്വേദ രൂപത്തിലുള്ള ക്രിയകള്‍ (പൂര്‍വകര്‍മങ്ങള്‍) ചെയ്യുന്നു. ഇതിലൂടെ ശരീരധാതുക്കളില്‍ വ്യാപിച്ചിരിക്കുന്ന മാലിന്യങ്ങളെ സ്നേഹ, സ്വേദങ്ങള്‍ വഴി പുറത്തെത്തിക്കാന്‍ കഴിയുന്നു. മാലിന്യങ്ങളെ ഛര്‍ദിപ്പിച്ചും വയറിളക്കിയും വസ്തിരൂപേണയും പുറത്തു കളയുന്നതാണ് ശോധനാ ചികിത്സ. കൂടാതെ ഇലക്കിഴി, അഭ്യംഗം, പിഴിച്ചില്‍, ഞവരക്കിഴി തുടങ്ങിയവയും പൂര്‍വ കര്‍മങ്ങളില്‍പ്പെടുന്നു. ആയുര്‍വേദത്തിലെ പ്രധാന ചികിത്സാരീതികളില്‍ ഒന്നാണ് കിഴി. എന്നാല്‍ ഇത് വൈദ്യന്റെ പ്രത്യേക നിര്‍ദ്ദേശപ്രകാരം മാത്രം ചെയ്യേണ്ട ഒന്നാണ്. ഇലക്കിഴി കരിനൊച്ചിയില, പുളിയില, ആവണക്കില എന്നിവ വൈദ്യ നിര്‍ദേശപ്രകാരം ഔഷധ സമ്പുഷ്ടമായ ഇലകളും തേങ്ങാപ്പീരയും വേപ്പെണ്ണയോ അനുയോജ്യമായ ഔഷധ തൈലങ്ങളോ ചേര്‍ത്ത് വറുത്ത് കിഴികെട്ടി തൈലത്താല്‍ അഭ്യംഗം ചെയ്തശേഷം ശരീരത്തില്‍ കിഴി ഉഴിയുന്നു. ഞവരക്കിഴി തവിട് കളയാത്ത ഞവരയരി, കുറുന്തോട്ടി കഷായം, പാല് ഇവ ചേര്‍ത്ത് വേവിച്ച് പായസ പരുവത്തിലെടുത്ത് തുണിയില്‍ കിഴികെട്ടി നിശ്ചിതസമയം ശരീരം മുഴുവനായി വിധിപ്രകാരം കിഴി പിടിക്കുന്നു. കിഴി പിടിക്കുന്ന സമയം ശരീരത്തിലെ താപനില ഒരേ രീതിയില്‍ ക്രമീകരിക്കുന്നതിനായി പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഇത് ഒരു സ്നിഗ്ധ സ്വേദമാണ്. പിഴിച്ചില്‍ ഔഷധങ്ങളാല്‍ സംസ്കരിക്കപ്പെട്ട തൈലങ്ങള്‍ (വ്യക്തിയുടെ ശരീരപ്രകൃതിക്ക് അനുയോജ്യമായവ) തെരഞ്ഞെടുത്ത് ധാരപാത്തിയില്‍ കിടക്കുന്ന രോഗിയുടെ ഇരുവശത്തുമായി നില്ക്കുന്ന പരിചാരകര്‍ ശരീരം മുഴുവന്‍ ധാരയായി തൈലം ഒഴിക്കുന്നു. തൈലത്തിന്റെ ചൂട് ക്രമീകരിച്ചു കൊണ്ടിരിക്കും. ഇതും സ്നേഹ സ്വേദത്തില്‍ ഉള്‍പ്പെടുന്ന പ്രക്രിയയാണ് ശിരോധാര ഔഷധ സംസ്കൃതമായ തൈലം നെറ്റിയിലൂടെ ധാരപാത്രത്തില്‍ നിന്ന് ധാരയായി വീഴ്ത്തുന്ന പ്രക്രിയയാണ് ശിരോധാര. ഊര്ധ്വ ജത്രു വികാരങ്ങളില്‍ ഇത് വളരെ പ്രാധാന്യമര്‍ഹിക്കുന്നു. അതുപോലെ മാനസിക സമ്മര്‍ദം കൊണ്ടുണ്ടാകുന്ന ഉറക്കമില്ലായ്മയിലും മറ്റ് അനുബന്ധ വികാരങ്ങളിലും ഇത് വളരെ ഫലപ്രദമാണ്. പ്രായംതോന്നാത്ത ചര്‍മ്മം പ്രായഭേദമന്യേ സ്ത്രീയേയും പുരുഷനേയും അലട്ടുന്ന പ്രശ്നമാണ് ചര്‍മ്മ സൗന്ദര്യം. ചര്‍മ്മത്തിനു ഭംഗം വരുത്തുന്ന രോഗങ്ങള്‍ നമ്മുടെ മാനസികാവസ്ഥയെവരെ ബാധിക്കുന്നുണ്ട്. ചെറുതും വലുതുമായ പല രോഗങ്ങളും ചര്‍മ്മത്തെ പിടിപെടാറുണ്ട്. ഏറെക്കുറെ ചര്‍മ്മരോഗങ്ങളും യഥാസമയം ചികിത്സിച്ചാല്‍ മാറ്റാവുന്നതാണ്. ചര്‍മ്മരോഗം ഭയപ്പെടേണ്ടതല്ലായെങ്കില്പോലും ഇതിനെ നിസ്സാരമായി തള്ളിക്കളയരുതെന്ന് ആധുനിക വൈദ്യശാസ്ത്രം പറയുന്നു. ശാസ്ത്രം അതിവേഗം പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടില്‍ എല്ലാ ചര്‍മ്മരോഗങ്ങള്‍ക്കും ഫലപ്രദമായ ചികിത്സ ഇവിടെയുണ്ട്. മുഖക്കുരു മുതല്‍ ചര്‍മ്മത്തെ ബാധിക്കുന്ന കാന്‍സര്‍ വരെ ഒട്ടുമിക്ക രോഗങ്ങളും ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയുമെന്ന് വൈദ്യശാസ്ത്രം ഉറപ്പു തരുന്നു. ചര്‍മ്മത്തെ ബാധിക്കുന്ന രോഗം എന്തെന്ന് തിരിച്ചറിയുകയാണ് ആദ്യംവേണ്ടത്. ഗുളികകളും ലേപനങ്ങളും സര്‍ജറികളും ചര്‍മ്മരോഗ ചികിത്സയുടെ ഭാഗമായി ഇന്നു നിലവിലുണ്ട്. അതുപോലെ ലേസര്‍ പോലുള്ള ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ചുകൊണ്ടുള്ള ചികിത്സാരീതികളും പ്രചാരം നേടിയിട്ടുണ്ട്. രണ്ടായിരത്തിലേറെ ചര്‍മ്മരോഗങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. പൊതുവായി കാണപ്പെടുന്ന ചര്‍മ്മരോഗങ്ങളും അതിനുള്ള ചികിത്സാമാര്‍ഗ്ഗങ്ങളും. മുഖക്കുരു കൗമാരക്കാരുടെ ഉറക്കം കെടുത്തുന്ന പ്രധാന പ്രശ്നമാണ് മുഖക്കുരു. മുഖക്കുരു മൂലമുണ്ടാകുന്ന പാടുകളും കുഴികളുമാണ് ഇത്തരം മാനസികാവസ്ഥയ്ക്ക് കാരണം. മുഖക്കുരു ഒരു രോഗമല്ലെങ്കിലും ചര്‍മ്മത്തിന്റെ സ്വാഭാവികത നഷ്ടപ്പെടുത്തുന്ന ഒരു പ്രതിഭാസമാണിത്. അതിനാല്‍ ഈ രോഗത്തിന്റെ ചികിത്സതേടിയെത്തുന്നവരുടെ എണ്ണവും വര്‍ദ്ധിച്ചുവരികയാണ്. വലിയ മുഖക്കുരു, ഇടയ്ക്ക് വലുതാവുകയും ചെറുതാവുകയും ചെയ്യുന്ന മുഖക്കുരു ഇവയ്ക്ക് സാധാരണ മരുന്ന് ഫലപ്രദമല്ല. അതിനായി ഇപ്പോള്‍ റെറ്റിനോയ്ഡ് ഗുളികയാണ് ഉപയോഗിക്കുന്നത്. ഇത് മൂന്നുമാസത്തെ ചികിത്സകൊണ്ട് നിശേഷം മാറ്റാന്‍ കഴിയുന്നതുമാണ്. കൂടാതെ മാറിയതിനുശേഷം വീണ്ടും മുഖക്കുരു ഉണ്ടാകാതിരിക്കാനും ഇത് ഒരു പരിധിവരെ സഹായിക്കും. പാടുകളും കുഴികളും മുഖക്കുരു വന്നതിനുശേഷമുള്ള പാടുകളും കുഴികളുമാണ് അടുത്ത പ്രശ്നം. മുഖക്കുരു വന്നതിനുശേഷമുള്ള പാടുകളും കുഴികളും മാറാന്‍ പീലിംഗ് സഹായിക്കും. പത്തു ദിവസം ഇടവിട്ട് 3-6 പ്രാവശ്യംവരെ പീല്‍ ചെയ്യേണ്ടിവരും. എ.എച്ച്.എ പീല്‍ ആണ് ഇതിന് ഉപയോഗിക്കുന്നത്.ഇത് മറ്റുള്ള ചികിത്സാരീതികളെ അപേക്ഷിച്ച് കൂടുതല്‍ ഫലപ്രദവും സുരക്ഷിതവുമാണ്. ലേസര്‍ ചികിത്സയും ഇപ്പോള്‍ പ്രചാരത്തിലുണ്ട്. പ്രത്യേക തരത്തിലുള്ള ലേസര്‍ ഉപയോഗിച്ചാണ് ലേസര്‍ ചികിത്സ നടത്തുന്നത്. വളരെയേറെ നേട്ടമാണ് ലേസര്‍ ചികിത്സയ്ക്കുള്ളത്. പ്ലാസ്റ്റിക് സര്‍ജറിപോലെ ആശുപത്രിയില്‍ കിടക്കേണ്ടി വരുന്നില്ല എന്നതും ബാന്റേജിന്റെ ആവശ്യം വരുന്നില്ല എന്നതും. കൂടാതെ ലേസര്‍ ചികിത്സ 20 – 30 മിനിറ്റുകള്‍കൊണ്ട് കഴിയും. ഇതുകഴിഞ്ഞാല്‍ ഉടനെ സാധാരണ ജോലികള്‍ ചെയ്യാവുന്നതാണ്. കുഴികളുടെ ആഴം അനുസരിച്ച് 50 -80 ശതമാനംവരെ മാറ്റാവുന്നതാണ്. 3-4 ദിവസങ്ങള്‍കൊണ്ട് ഇതിന്റെ മാറ്റം അറിയാന്‍ കഴിയുന്നതുമാണ്. കറുത്തപാടുകള്‍ മുഖത്തെ കറുത്ത പാടുകള്‍ സമയദോഷംകൊണ്ട് ഉണ്ടാകുന്നതാന്നെന്ന് പഴമക്കാര്‍ പറയുന്നു. കറുത്തപാടുകള്‍ പല തരത്തിലാണുള്ളത്. കറുത്തപാടുകള്‍ എളുപ്പം ചികിത്സിച്ചുമാറ്റാന്‍ കഴിയില്ല. ഇതിന് ദീര്‍ഘകാലത്തെ ചികിത്സ തന്നെ വേണ്ടിവരും. ചെറിയ തോതിലുള്ള പാടുകള്‍ ക്രീം ഉപയോഗിച്ച് മാറ്റാനാവും. സണ്‍സ്ക്രീന്‍ ഇതിനൊരു പ്രതിവിധിയാണ്. ഇത് ഉപയോഗിക്കാന്‍ ഡോക്ടറുടെ നിര്‍ദേശം ആവശ്യമില്ല. പീല്ചെയ്യുന്നത് കറുത്തപാടുകള്‍ മാറ്റുന്നതിന് സഹായിക്കുന്നു. ലേസര്‍ ചികിത്സയും ചെയ്തുവരുന്നുണ്ട്. കൂടാതെ കറുത്തപാടുകള്‍, വെയിലേറ്റ് ഉണ്ടാകുന്ന പാടുകള്‍, കാക്കപുള്ളി തുടങ്ങിയവ മാറാന്‍ ലേസര്‍ ചികിത്സ ഫലപ്രദമാണ്. ഇതിനായി പലതരം ലേസറുകള്‍ ഉപയോഗിക്കുന്നു. അരിമ്പാറ സാധാരണയായി കണ്ടുവരുന്ന ഒരു ചര്‍മ്മരോഗമാണ് അരിമ്പാറ. ആണ്‍പെണ്‍ വ്യത്യാസമില്ലാതെ അരിമ്പാറ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഇത് സൗന്ദര്യപ്രശ്നം കൂടിയാണ്.അരിമ്പാറ നീക്കം ചെയ്യാന്‍ പല മാര്‍ഗങ്ങളും നിലവിലുണ്ട്. ലിക്വിഡ് നൈട്രജന്‍ ക്രയോ തെറാപ്പിയിലൂടെ അരിമ്പാറ ഫ്രീസ് ചെയ്ത് നശിപ്പിക്കുകയാണ് ചെയ്യുന്നത്. ഈ ചികിത്സ വേദന രഹിതമാണിത്. സങ്കീര്‍ണമല്ലാത്ത ഈ രീതി വളരെ വേഗം പൂര്‍ത്തിയാക്കാവുന്നതാണ്. ഇത്തരം ചികിത്സ യാതൊരു വിധ പാര്‍ശ്വഫലങ്ങളും ഉണ്ടാകുന്നില്ല എന്നതും ഒരു നേട്ടമാണ്.കുട്ടികളില്‍ ഉണ്ടാകുന്ന അരിമ്പാറ നീക്കം ചെയ്യാന്‍ ഏറ്റവും അനുയോജ്യമായ മാര്‍ഗമാണിത്. ചില അരിമ്പാറകള്‍ വീണ്ടും ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇങ്ങനെ ആവര്‍ത്തിച്ചുണ്ടാകുന്ന അരിമ്പാറ നീക്കം ചെയ്യാന്‍ ലേസര്‍ ചികിത്സ വേണ്ടിവരും. അമിതരോമവളര്‍ച്ചയും മുടികൊഴിച്ചിലും അമിത രോമവളര്‍ച്ചയും മുടി കൊഴിച്ചിലും ഇന്ന് പലരുടെയും ഉറക്കംകെടുത്തുന്നു. ഇതിനായി മരുന്നുകള്‍ പലതും പരീക്ഷിച്ചു പരാജയപ്പെട്ടവരാണ് അധികവും. മുടികൊഴിയുന്നതിന് കാരണങ്ങള്‍ പലതാണ്. പാരമ്പര്യം ഇതിനൊരു പ്രധാന ഘടകമാണ്. കൃത്യമായ കാരണം കണ്ടെത്തിയുള്ള ചികിത്സയാണ് അഭികാമ്യം. മാനസികസമ്മര്‍ദം, ഹോര്‍മോണ്‍ തകരാറുകള്‍, പോഷകാഹാരക്കുറവ്, ഡയറ്റ്, മരുന്നുകളുടെ ഉപയോഗം തുടങ്ങിയവയാണ് മുടികൊഴിച്ചിലിന് മുഖ്യകാരണങ്ങള്‍. കാരണം കണ്ടെത്തി ചികിത്സ നടപ്പാക്കിയാല്‍ മുടികൊഴിച്ചില്‍ പിടിച്ചുനിര്‍ത്താന്‍ കഴിയും. അമിത രോമവളര്‍ച്ച അല്ലെങ്കില്‍ അനാവശ്യ രോമവളര്‍ച്ചയുടെ പ്രധാന കാരണം പാരമ്പര്യമാണ്. മറ്റൊന്ന് ഹോര്‍മോണ്‍ തകരാറാണ്. രണ്ടു പ്രധാന ചികിത്സാ രീതികളാണ് അമിതരോമവളര്‍ച്ചയ്ക്ക് പ്രതിവിധിയായുള്ളത്. ഇലക്ട്രോലിസ്, ലേസര്‍ എന്നിവയാണവ. ഈ ചികിത്സകള്‍ കൊണ്ട് അമിത രോമവളര്‍ച്ച പൂര്‍ണമായും ശാശ്വതമായും മാറ്റാന്‍ സാധിക്കുന്നു. എന്നാല്‍ ഒറ്റത്തവണത്തെ ചികിത്സകൊണ്ട് രോമവളര്‍ച്ച തടയാനാവില്ല.ലേസര്‍ ചികിത്സയാകുമ്പോള്‍ മാസത്തില്‍ ഒരിക്കല്‍ എന്ന നിലയില്‍ ആറ് മുതല്‍ എട്ടു തവണ വരെ ചെയ്യേണ്ടിവരും. അതേസമയം ഇലക്ട്രോലിസ് ആണെങ്കില്‍ രണ്ടാഴ്ചയിലൊരിക്കല്‍ ചെയ്യണം. ഇത് 6 മാസം മുതല്‍ 1 വര്‍ഷം വരെ തുടരേണ്ടിവരും. ഹോര്‍മോണ്‍ തകരാറാണ് അമിതരോമവളര്‍ച്ചയ്ക്ക് കാരണമെങ്കില്‍ മരുന്നുകൊണ്ട് മാറ്റിയെടുക്കാവുന്നതാണ്.അമിത രോമം നീക്കം ചെയ്യാന്‍ ലേസര്‍ ചികിത്സയാണ് സാധാരണ തെരഞ്ഞെടുക്കുന്നത്. മികച്ച ഒരു ലേസര്‍ സെന്ററിലെ വിദഗ്ധനായ ലേസര്‍ സര്‍ജനെക്കൊണ്ട് വേണം ചികിത്സ നടത്താന്‍. പനി കുട്ടികളെ കീഴ്പ്പെടുത്തിയാല്‍ ചെയ്യേണ്ടത്… പനി ഏറ്റവും കൂടുതല്‍ കീഴ്പ്പെടുത്തുന്നത് കുട്ടികളെയാണ്. മഴവെള്ളത്തില്‍ കളിക്കുന്നതും കൂടുതല്‍ പൊടിപ്പടലങ്ങള്‍ ഏല്‍ക്കുന്നതും കുട്ടികളെയാണ് . അത് കൊണ്ടു തന്നെ കുട്ടികൾ വേഗം പനിക്ക് കീഴടങ്ങുകയും ചെയ്യുന്നു. പരിസരശുചിത്വമില്ലായ്മയാണ് രോഗം പിടിപെടാനുള്ള പ്രധാന കാരണം. ഇത് പെട്ടെന്നു ബാധിക്കുന്നതും കുട്ടികളിലാണ്. എല്ലാ പനികളും അപകടകാരികളല്ലെങ്കില്പോലും ഡെങ്കിപ്പനിപോലുള്ള രോഗങ്ങള്‍ അപകടകാരികളാണ്. ജലദോഷപ്പനിയാണെങ്കില്പോലും പ്രാരംഭത്തില്‍ തന്നെ സ്വയം ചികിത്സ കണ്ടെത്താതെ വൈദ്യചികിത്സ നേടുന്നതാവും ഏറ്റവും ഉചിതം. മൂന്നു ദിവസംവരെ ജലദോഷം നീണ്ടുനില്‍ക്കുന്നുവെങ്കില്‍ ഉടന്‍തന്നെ ഒരു ഡോക്ടറെ കാണുന്നതാകും ഉത്തമം. കുട്ടികള്‍ സ്കൂളില്‍ പോകുന്നതുകാരണം രോഗം രൂക്ഷമാകാന്‍ കാരണമാകുന്നു.അത് കൊണ്ട് തന്നെ രോഗബാധിതനായ കുട്ടിക്ക് ആവശ്യമായ വിശ്രമമം നൽകുകയാണ് ഏറ്റവും ഉചിതം. പനിയോടൊപ്പം ചര്‍മത്തില്‍ ചുവന്ന് തടിച്ച പാടുകളുണ്ടാവുക, അപസ്മാര ലക്ഷണങ്ങള്‍, പ്ലേറ്റ്ലറ്റുകളുടെ എണ്ണത്തില്‍ ഉണ്ടാകുന്ന കുറവ് എന്നിവയൊക്കെ ഡെങ്കിപ്പനിയുടെ ലക്ഷണമാണ്. വായില്‍ നിന്നും മൂക്കില്‍ നിന്നും രക്തം വരിക, ഉദര രക്തസ്രാവം, വയറുവേദന,ഛര്‍ദ്ദി, രക്തസമ്മര്‍ദം ഗണ്യമായി കുറയുക എന്നിവയും ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍ തന്നെ. പനി ഉള്ളസമയത്ത് കുട്ടികള്‍ക്ക് ബേക്കറി സാധനങ്ങളോ ജങ്ക് ഫുഡുകളോ നല്കുവാന് പാടുള്ളതല്ല. വ്യക്തിത്വശുചിത്വം പാലിക്കുകയും ഇടയ്ക്കിടെ കൈകള്‍ സോപ്പിട്ട് കഴുകി വൃത്തിയാക്കുകയും ചെയ്യണം. പനിയിള്ള സമയത്തു തണുപ്പേല്‍ക്കാതെ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. തണുത്ത ഭക്ഷണമോ പഴനീരുകളോ നല്കുവാന് പാടില്ല. പകരം ചെറുചൂടോടെ പൊടിയരി, ഗോതമ്പ്, റവ തുടങ്ങിയവയിട്ടു തയ്യാറാക്കുന്ന കഞ്ഞി സ്വല്പം ഉപ്പും, പഞ്ചസാരയിട്ടും നല്‍കാം. ദഹനത്തെ ബാധിക്കുന്ന ഏത്തപ്പഴം, പുളിയുള്ളതും അല്ലാത്തതുമായ പഴങ്ങള്‍, കുറുക്കുകള് തുടങ്ങിയവ ഒഴുവാക്കണം. ഇവ പനികൂട്ടുവാന് ഇടയാകും. ജലാംശം അധികമുള്ള ആഹാരം ചൂടോടെ വിശപ്പിനനുസരിച്ച് നല്‍കാവുന്നതാണ്. പനിയുള്ള അവസരത്തില്‍ കുട്ടിയെ തണുത്തവെള്ളത്തില്‍ കുളിപ്പിക്കാതിരിക്കുക. ചെറുചൂടുവെള്ളമുപയോഗിച്ച് ശരീരം തുടയ്ക്കുന്നതാവും ഉത്തമം.മുലപ്പാല്‍ കുടിക്കുന്ന കുട്ടികളുടെ അമ്മമാര്‍ പനി വരാതിരിക്കാന്‍ ഏറെ ശ്രദ്ധിക്കേണ്ടതാണ്. ഒരിക്കല്‍ ഡെങ്കിപ്പനി വന്നു എന്നു കരുതി പിന്നീട് വരില്ലായെന്നു ആശ്വസിക്കേണ്ടതില്ല. ഇത്തരാക്കര്‍ക്ക് മറ്റൊരു വിഭാഗത്തില്‍ പെട്ട വൈറസ് ബാധയുണ്ടായാല്‍ അതി ഗുരുതരമായ പ്രതിപ്രവര്‍ത്തനങ്ങള്‍ ഉണ്ടായെന്നും വരും. നിങ്ങള്‍ക്ക് ഈ ലക്ഷണങ്ങളുണ്ടോ? എങ്കില്‍ ഉറപ്പിക്കാം നിങ്ങള്‍ ഈ രോഗിയാണ്. സ്ത്രീപുരുഷഭേദമെന്യേ ഇന്നു ഏറ്റവും കൂടുതല്‍ കണ്ടുവരുന്ന ഒന്നാണ് വിഷാദരോഗം. തൊഴിലില്ലായ്മയും മാനസ്സിക സംഘര്‍ഷവുമാണ് ഇതിനുള്ള പ്രധാന കാരണം. സ്ത്രീകളിലും പുരുഷന്മാരിലും ഈ രോഗം ഉണ്ടെങ്കിലും ഏറ്റവുംകൂടുതല്‍ കീഴ്പ്പെടുത്തുന്നത് സ്ത്രീകളെയാണ്. അതില്‍ ഏറെക്കുറെയും കൗമാരപ്രായക്കാരിലാണ് ഇത് കണ്ടുവരുന്നത്. പണ്ടൊക്കെ കൂട്ടുകുടുംബത്തില്‍ വിഷാദരോഗത്തിന് സ്ഥാനമില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ അണുകുടംബത്തില്‍ പരസ്പരം സംസാരം കുറയുകയും മൗനം കടന്നുവരികയും അത് വിഷാദരോഗത്തിന് കാരണമാകുകയും ചെയ്യുന്നു. സാധാരണയിലും കവിഞ്ഞ ദേഷ്യം, പേടി, ഉത്കണ്ഠ, സങ്കടം, ജീവിക്കാനുള്ള താല്പര്യക്കുറവ്, മരണത്തോടുള്ള ഭയമില്ലായ്മ, ആത്മഹത്യയെക്കുറിച്ചുള്ള ചിന്ത, രാത്രി പെട്ടെന്നു ഞെട്ടി ഉണരുകയും ഉറങ്ങാതിരിക്കുകയും, വിവിധതരം അസ്വസ്ഥതകള്‍ ഉണ്ടാവുകയും, പ്രവൃത്തികളെല്ലാം മന്ദഗതിയില്‍ നടത്തുകയും ചെയ്യുന്നത് ഇവയെല്ലാം വിദാഷരോഗത്തിന്റെ ലക്ഷണങ്ങളാണ്. ഹൃദയസംബന്ധമായ രോഗങ്ങള്‍ കഴിഞ്ഞാല്‍ കൂടുതലായി കാണപ്പെടുന്ന അസുഖമാണ് വിഷാദരോഗം. ചികിത്സിച്ചാല്‍ ഭേദമാക്കാവുന്ന ഒന്നാണ് ഈ രോഗമെങ്കിലും രോഗികള്‍ക്കു മരുന്നിനെക്കാള്‍ ആവശ്യം സ്നേഹപരിചരണമാണ്. പ്രശ്നങ്ങളോടുള്ള നമ്മുടെ സമീപനങ്ങളാണ് വിഷാദരോഗത്തിലേക്ക് നയിക്കുന്നത്. ചെറുതോ വലുതോ ആയ പ്രശ്നങ്ങള്‍ക്ക് അമിതമായുള്ള ചിന്തകളും വികാരങ്ങളും ഈ രോഗത്തിലേക്ക് എത്തപ്പെടുന്നു. ഉത്സാഹക്കുറവും ചെയ്യേണ്ട ജോലിയിലെ താല്പര്യക്കുറവും രണ്ടാഴ്ചയില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുകയാണെങ്കില്‍ വിഷാദരോഗം പിടിപെട്ടു എന്നു കരുതാം. പോഷകക്കുറവ്, മദ്യം, മയക്കുമരുന്ന്, മസ്തിഷ്ക്കത്തിലെ ചില രാസവ്യതിയാനങ്ങള്‍, ശാരീരികമായും മാനസികമായും നേരിടേണ്ടിവന്ന പീഡനങ്ങള്‍, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ ഇവയെല്ലാം വിഷാദരോഗത്തിന്റെ കാരണങ്ങളാണ്. തൈറോയ്ഡ്, പാരാതൈറോയ്ഡ് ഈസ്ട്രജന്, പ്രോജസ്ട്രോണ്‍, കോര്‍ട്ടിസോള്‍ തുടങ്ങിയ ഹോര്‍മോണുകളില്‍ ഉണ്ടാകുന്ന വ്യതിയാനങ്ങള്‍ വിദാഷരോഗത്തിനു കാരണമാകുന്നു. ആര്‍ത്തവചക്രത്തില്‍ സ്ത്രീകളില്‍ സാധാരണഗതിയില്‍ നിന്നും മാറ്റങ്ങള്‍ വരാറുണ്ട്. ഇത് ഹോര്‍മോണിന്റെ തകരാറുമൂലമുണ്ടാകുന്നതാണ്. എന്നാല്‍ സാധാരണ ജീവിതത്തില്‍ നിന്നും വ്യത്യസ്തമായി നിരാശയും ഉത്കണ്ഠയും, എല്ലാറ്റിനോടുമുള്ള വെറുപ്പ്, നെഗറ്റീവ് ചിന്തകള്‍ എന്നിവ കണ്ടുവരുന്നുണ്ടെങ്കില്‍ ഒരു ഡോക്ടറെ സമീപിക്കുന്നതാവും ഉത്തമം. ആര്‍ത്തവ വിരാമഘട്ടത്തിലും സ്ത്രീകളില്‍ വിഷാദരോഗം ഉണ്ടാകുന്നു. തൈറോയ്ഡിന്റെ അളവില്‍ വരുന്ന കുറവും കൂടുതലും വിഷാദത്തിനു കാരണമാകുന്നു. ഇത് പ്രായമായവരിലാണ് ഏറെക്കുറെ കണ്ടുവരുന്നതും. ക്ഷീണം, ഒന്നിനോടും താല്പര്യമില്ലാതാവുക തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ചികിത്സതേടേണ്ടതാണ്. ഔഷധത്തിലൂടെ ഇതു പരിഹരിക്കാന്‍ കഴിയുന്നതുമാണ്. പാരാതൈറോയ്ഡ് ഗ്രന്ഥികളാണ് ശരീരത്തിലെ കാത്സ്യത്തിന്റെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നത്. പാരാതൈറോയ്ഡ് ഹോര്‍മോണ്‍ നില ഉയര്‍ന്നാല്‍ രക്തത്തില്‍ കാത്സ്യം വര്‍ധിക്കുകയും താഴ്ന്നാല്‍ കാത്സ്യം കുറയുകയും ചെയ്യുന്നു. ഈ രണ്ടു അവസ്ഥയിലും വിഷാദരോഗം ഉണ്ടാകാം. വാര്‍ദ്ധക്യത്തിലെ വിഷാദം ശ്രദ്ധിക്കാതെ പോകുന്ന ഒന്നാണ്. ക്ഷീണം, ഉറക്കമില്ലായ്മ, വിശപ്പില്ലായ്മ, മറ്റുള്ളവരില്‍ നിന്നും ഒഴിഞ്ഞുമാറല്‍, ദേഷ്യം ഇവയെല്ലാം കാണുമ്പോള്‍ അത് പ്രായമായതിന്റെ ലക്ഷണമാണെന്ന് പറഞ്ഞുതള്ളുന്നു. എന്നാല്‍ ഇത് വിഷാദരോഗമാണെന്ന് തിരിച്ചറിയേണ്ടതാണ്. ഇവിടെ സ്നേഹപരിചരണത്തിലൂടെ വിഷാദരോഗത്തെ മാറ്റിയെടുക്കാന്‍ കഴിയും. മനസ്സിന്റെ താളം തെറ്റിക്കുന്ന നിരവധി ഘടകങ്ങള്‍ നമുക്കുചുറ്റും ഉണ്ടെന്ന സത്യം മനസ്സിലാക്കേണ്ടിയിരിക്കുന്നു. വ്യായാമത്തിലൂടെയും ധ്യാനത്തിലൂടെയും യോഗയിലൂടെയും വിഷാദരോഗത്തെ നമുക്കു ഒരുപരിധിവരെ നിയന്ത്രിക്കാന്‍ കഴിയും. യാത്രകള്‍ മനസ്സിന്റെ സംഘര്‍ഷം കുറയ്ക്കുകയും മാനസികോല്ലാസം നല്‍കുകയും ചെയ്യുന്നതാണ്. സാമൂഹികമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതും നല്ല സൗഹൃദങ്ങള്‍ നിലനിര്‍ത്തുന്നതും വിഷാദരോഗത്തെ അകറ്റിനിര്‍ത്താന്‍ സഹായിക്കും. ജീവിതത്തില്‍ സന്തോഷം നിലനിര്‍ത്താന്‍ ഉറങ്ങൂ…… ഒരു മനുഷ്യന് ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സന്തോഷം ലഭിക്കാന്‍ ഉറക്കം പ്രധാന പങ്ക് വഹിക്കുന്നു. മനുഷ്യന് എത്ര മണിക്കൂര്‍ ഉറങ്ങിയാലാവും കൂടുതല്‍ സന്തോഷം ലഭിക്കുക എന്ന റിപ്പോര്‍ട്ട് പുറത്തുവന്നു. ‘അമേരിസ്ലീപ്’ എന്ന കിടക്കനിര്‍മാണ കമ്പനി അമേരിക്കയിലെ 2000 പേരുടെ ജീവിതരീതി നിരീക്ഷിച്ചായിരുന്നു സര്‍വേ റിപ്പോര്‍ട്ട് തയാറാക്കിയത്. ദിവസവും ഏഴു മണിക്കൂര്‍ ആറ് മിനിറ്റ് ഉറങ്ങിയാല്‍ ജീവിതത്തില്‍ പൂര്‍ണ്ണ സന്തോഷം കൈവരിക്കാനാകുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നത്. 6 മണിക്കൂറിനു താഴെ ഉറങ്ങുന്നവര്‍ ജീവിതത്തില്‍ അസംതൃപ്തരും ഉത്സാഹക്കുറവ് അനുഭവിക്കുന്നവരും ടെന്‍ഷന്‍ ഒരുപാടു ഉള്ളവരും ആയിരിക്കും. ഉറക്കക്കുറവ് ഏറെ അനുഭവിക്കുന്നത് സ്ത്രീകളാണ്. അതുകണ്ടുതന്നെ അവര്‍ ജീവിതത്തില്‍ സംതൃപ്തരല്ല. പ്രായം ഉറക്കമില്ലായ്മക്കൊരു കാരണമാണ്. ജീവിതത്തില്‍ ഏറെ സന്തോഷമനുഭവിക്കുന്നവരാണ് കൗമാരക്കാര്‍. ഇവര്‍ ധാരാളം ഉറക്കം കിട്ടുന്നവരാണെന്ന് അഭിപ്രായപ്പെടുന്നു. വീഡിയോ ഗെയിമുകള്‍ കാണുന്നവര്‍ക്കും കംമ്പ്യൂട്ടര്‍ സ്ക്രീനില്‍ അധികം നോക്കിയിരിക്കുന്നവര്‍ക്കും ഉറക്കക്കുറവ് അനുഭവപ്പെടും. അമിതസമ്മര്‍ദ്ദവും, ദീര്‍ഘനേരത്തെ മൊബൈല്‍ ഫോണ്‍ ഉപയോഗം ഇടയ്ക്കിടെ മാറുന്ന ജോലി ഷിഫ്റ്റ് പാറ്റേണ്‍ എന്നിവയും ഉറക്കമില്ലായ്മയ്ക്ക് കാരണമാകുന്നു. വിഷാദരോഗം, പൊണ്ണത്തടി, ഹൃദയസ്തംഭനം, മസ്തിഷ്കാഘാതം, പ്രമേഹം തുടങ്ങിയവയ്ക്ക് കാരണം ഉറക്കമില്ലായ്മയാണെന്ന് സര്‍വ്വേ റിപ്പോര്‍ട്ട് പറയുന്നു. എല്ലാ ദിവസവും ഒരേ സമയം ഉറങ്ങുന്നവര്‍ പൂര്‍ണ്ണ ആരോഹ്യവാന്മാരായിരിക്കുമെന്നും, ജീവിത ലക്ഷ്യം നേടുന്നവര്‍ ആയിരിക്കുമെന്നും സര്‍വ്വേ കണ്ടെത്തിയിരിക്കുന്നു. ഉറക്കമില്ലായ്മ ആയുര്‍ദൈര്‍ഘ്യം കുറയ്ക്കുന്നു. ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് മനസ്സിനെ ശാന്തമാക്കി ധ്യാനിക്കുന്നത് നല്ല ഉറക്കം കിട്ടാന്‍ പ്രയോജനപ്പെടും. ഉറങ്ങുന്നതിനുമുന്‍പുള്ള കുളിയും സുഖനിദ്രയ്ക്ക് ഗുണകരമാണ്. ആര്‍ത്തവ കാലത്തെ അസ്വാസ്ഥ്യം? കാരണമിതാണ് ആര്‍ത്തവത്തിന്റെ തുടക്കത്തിലെ ആദ്യ രണ്ടു മൂന്നു ദിവസങ്ങളില്‍ സാധാരണയില്‍ കൂടുതല്‍ അസ്വസ്ഥത പെണ്‍കുട്ടികള്‍ നേരിടാറുണ്ട്. വയറിലുണ്ടാകുന്ന വേദനയും അമിതമായ ചൂടുമെല്ലാം ശരീരത്തെ തളര്‍ത്തുന്നു. എന്നാല്‍ വയറുവേദന എന്നു പറയുന്നതല്ലാതെ എന്താണ് ഇതിനു പിന്നിലുള്ള കാരണം എന്ന് അങ്ങനെയാരും ചിന്തിക്കാറില്ല. ശരീരത്തില്‍ ഏതാനു ചില ദിവസത്തേക്കുണ്ടാകുന്ന ഒരു രാസമാറ്റത്തിന്റെ അനന്തരഫലം, അത്രമാത്രമാണ് ഇതെന്നെന്നാണ് എല്ലാവരും ചിന്തിക്കുക. ആര്‍ത്തവ സമയത്ത് ശരീരത്തില്‍ പ്രൊജസ്ട്രോണ്‍ എന്ന ഹോര്‍മോണ്‍ ഉല്പാദിക്കപ്പെടുന്നുണ്ട്. ഇതിന്റെ അളവിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ കുടലിന്റെ സങ്കോചത്തിനേയും ബാധിക്കുന്നു. വയറില്‍ വായു കെട്ടികിടക്കുന്ന പോലെ നമുക്ക് തോന്നും. സാധാരണ നിലയില്‍ നിന്നും വ്യത്യസ്തമായി കുടല് ഏറ്റക്കുച്ചിലോടുകൂടി പ്രവര്‍ത്തിക്കുമ്പോള്‍ ശരീരത്തിലെ വായു-ദഹന പ്രക്രിയയേയും ഇതു ബാധിക്കുന്നു. ഇത് ശരിയായ രീതിയില്‍ നടക്കാതെ വരുമ്പോളാണ് ആര്‍ത്തവ സമയത്തെ അസ്ഥാസ്ഥ്യങ്ങള് പെണ്‍കുട്ടികള്‍ക്കൊരു വില്ലനായി വരുന്നത്. ഇത്തരം അവസരങ്ങളില്‍ കൂടുതല്‍ തവണ ബാത്തുറൂമിലേക്ക് പോകണമോ വേണ്ടയോ എന്ന് നമുക്ക് തന്നെ സംശയം ഉണ്ടാകുന്നു. പീരിഡ് ഡൈയ്റിയ എന്ന ഈ പ്രതിഭാസം ആര്‍ത്തവ സമയത്ത് പെണ്‍കുട്ടികള്‍ നേരിടേണ്ടി വരുന്ന ഒരു പ്രശ്നമാണ്. ഇവയൊന്നും കൂടാതെ ആര്‍ത്തവ സമയത്ത് ഉണ്ടാകുന്ന പ്രോസ്റ്റ്ഗ്ലാന്ഡിന് എന്ന ഹോര്‍മോണും ഇത്തരം അസ്വാസ്ഥ്യങ്ങള്‍ക്കു മറ്റൊരു കാരണമാകുന്നു. ആര്‍ത്തവ സമയത്ത് ഗര്‍ഭപാത്രത്തിന്റെ ശരിയായ പ്രവര്‍ത്തനത്തിനു സഹായിക്കുന്ന രാസപദാര്‍ഥമാണ് പ്രോസ്റ്റ്ഗ്ലാന്ഡിന്. ഭാരം കൂട്ടാനും ഹോർമോൺ അസന്തുലിതാവസ്ഥയ്ക്കും മുരിങ്ങയ്ക്ക മുരിങ്ങാക്കായും മുരിങ്ങയിലയുമെല്ലാം ആരോഗ്യത്തിന് ഏറെ ഉത്തമമാണ്. മായം കലരാത്ത തനി നാടന്‍ ഭക്ഷണങ്ങളുടെ കൂടെക്കൂട്ടാവുന്നവ. മുരിങ്ങയുടെ ഇലയ്ക്കും കായക്കും മാത്രമല്ല, മുരിങ്ങാക്കുരുവിനും വരെ പ്രത്യേകതകള്‍ ഏറെയാണ്, ആരോഗ്യവിഷയത്തില്‍. മുരിങ്ങക്കായുടെ ആരോഗ്യഗുണങ്ങളെക്കുറിച്ചറിയൂ, ഇത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടതിന്റെ ആവശ്യത്തെക്കുറിച്ചറിയൂ, കാരണം ചിലരെങ്കിലും മുരിങ്ങാക്കുരു കഴിയ്ക്കുന്നതൊഴിവാക്കുന്നവരുണ്ടാകും. എന്നാൽ ഇത് വായിക്കുന്നതിലൂടെ മുരിങ്ങക്കായോടുള്ള വെറുപ്പ് മാറ്റാനാകും. ഇന്ത്യയുടെ ചില ഭാഗങ്ങളിൽ ഇത് മുനങ്ങ അഥവാ ഡ്രം സ്റ്റിക്സ് എന്ന് അറിയപ്പെടുന്നു. ഇതിനുള്ളിൽ ശരീരത്തിന് ആവശ്യമായ ധാരാളം വൈറ്റൽ ന്യൂട്രിയന്റ്സാണ് അടങ്ങിയിരിക്കുന്നത്.ഇന്ന് ദശലക്ഷക്കണക്കിന് ആളുകൾ അത് ചായ ഇടാൻ ഉപയോഗിക്കുന്നതായി റിപ്പോർട്ടുണ്ട്. കൂടാതെ മുരിങ്ങയുടെ ഗുണങ്ങൾ കൂടുതൽ ലഭിക്കുന്നതിനായി ഇന്ന് മുരിങ്ങാ സപ്ലിമെന്റ്സ് രൂപത്തിലും പൗഡർ രൂപത്തിലും ആളുകൾ ഉപയോഗിക്കാറുണ്ട്. ഇതിന്റെ ഔഷധ ഗുണങ്ങളുടെ അടിസ്ഥാനത്തിൽ 2008, ൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് മൊറീംഗയ്ക്ക് (moringa oleifera) “പ്ലാന്റ് ഓഫ് ദി ഇയർ” ബഹുമതി നൽകി അംഗീകരിച്ചു.മുരിങ്ങയിൽ പല ആന്റിഓക്സിഡന്റുകളും പോഷകങ്ങൾ അടങ്ങിയിരിക്കുന്നു.ലോകത്തെ പല ഭാഗങ്ങളിലും പല രോഗങ്ങൾക്കും , പോഷകാഹാരക്കുറവിനുമായി മുരിങ്ങ ഫലപ്രദമാണെന്ന് മുൻപ് പല ഗവേഷണങ്ങളിലും തെളിഞ്ഞതാണ്. മുരിങ്ങ പല വിധ രോഗാണുക്കൾക്കെതിരെയും ഉപയോഗിക്കാവുന്നതാണ് ക്യാൻസർ, ഡയബറ്റിസ് , നീർവീക്കം, അനീമിയ, വാത സംബന്ധ രോഗങ്ങൾ, റുമാറ്റിസ്, ആസ്തമ, മറ്റ് അലർജികൾ, മലബന്ധം,ഡയേറിയ എപ്പിലിപ്സി, വയറിലെയും കുടലുകളിലെയും അൾസർ, തലവേദന,ഹൃദയ രോഗങ്ങൾ, ബ്ലഡ് പ്രഷർ, കിഡ്നി സ്റ്റോൺ, തൈറോയിഡ് രോഗങ്ങൾ,ലൈംഗീക രോഗങ്ങൾ, ബാക്ടീരിയ, ഫംഗസ്, വൈറൽ, പാരസിറ്റിക് അണുബാധ എന്നിവയ്ക്കും മുരിങ്ങ ഒരു ഉത്തമ ഔഷധമാണെന്ന് ഗവേഷകർ തന്നെ പറയുന്നു. മുരിങ്ങയുടെ മറ്റുചില ഔഷധ ഗുണങ്ങൾ കൂടി മുരിങ്ങക്ക വൈറ്റമിന്‍ സി കണ്ണിന്റെ കാഴ്ചശക്തി വര്‍ദ്ധിപ്പിയ്ക്കും.ചര്‍മത്തിനും മുടിയുടെ വളര്‍ച്ചയ്ക്കുമെല്ലാം മുരിങ്ങാക്കുരു ഏറെ ആരോഗ്യകരമാണ്ശരീരത്തിലെ ഓക്സിഡേറ്റീവ് കൊഴുപ്പു കുറയ്ക്കുന്നതു കൊണ്ടുതന്നെഹൃദയാരോഗ്യത്തിന് ഏറെ നല്ലതാണ്.മുരിക്കാക്കുരു പൗഡര്‍ മൂന്നാഴ്ച അടുപ്പിച്ചു കഴിയ്ക്കുന്നത് കുടലിനെ ബാധിയ്ക്കുന്ന ക്യാന്‍സര്‍ മാറ്റുമെന്നു തെളിഞ്ഞിട്ടുമുണ്ട്.ഇതിലെ ഒലീയിക് ആസിഡ് കൊളസ്ട്രോള്‍ തോത് ഏറെ കുറയ്ക്കുന്നുപുരുഷലൈംഗികശേഷി വര്‍ദ്ധിപ്പിയ്ക്കാനുള്ള നല്ലൊരു വഴിയാണ് മുരിങ്ങാക്കുരു കഴിയ്ക്കുന്നത്. ഹോമിയോപ്പതിയില്‍ മൈഗ്രേനു വിട എല്ലാ മനുഷ്യരിലും കണ്ടുവരുന്ന ഒന്നാണ് തലവേദന. തലവേദന പലതരത്തിലാണുള്ളത്. ഇതില്‍ ഏറ്റവുംകൂടുതല്‍ വേദനയും അസ്വസ്ഥതയും ഉളവാക്കുന്ന തലവേദനയാണ് കൊടിഞ്ഞി, ചെന്നിക്കുത്ത് എന്നീ പേരുകളില്‍ അറിയപ്പെടുന്ന മൈഗ്രേന്. ലോകജനസംഖ്യയില്‍ 10 ശതമാനത്തോളം പേരിലും മൈഗ്രേന് കണ്ടുവരുന്നു. ഇതില്‍ 75 ശതമാനവും സ്ത്രീകളെയാണ് ഈ രോഗം കീഴ്പ്പെടുത്തുന്നത്. മസ്തിഷ്കത്തിലേയ്ക്കുള്ള രക്തപ്രവാഹത്തിനുണ്ടാകുന്ന മാറ്റമാണ് ഈ രോഗത്തിനു കാരണം. തലച്ചോറിലേയും തലയോട്ടിയിലേയും രക്തക്കുഴലുകള്‍ വലിഞ്ഞ് മുറുകുന്നതിനാല്‍ തലച്ചോറിലേക്കുള്ള രക്തപ്രവാഹം കുറയുകയും രക്തത്തിലൂടെ തലച്ചോറിലെത്തുന്ന ഓക്സിജന്റെ അളവ് കുറയുകയും ചെയ്യുന്നു. ഈ കുറവ് പരിഹരിക്കുന്നതിനായി ചില രക്തക്കുഴലുകള്‍ കൂടുതല്‍ വികസിക്കും. രക്തക്കുഴലുകള്‍ക്ക് ഇങ്ങനെയുണ്ടാകുന്ന ചുരുക്കവും വികാസവുമാണ് രോഗകാരണം. മാനസികപിരിമുറുക്കവും മൈഗ്രേനുള്ള മറ്റൊരു പ്രധാന കാരണമാകുന്നു. ശബ്ദം കേള്‍ക്കുമ്പോഴും വെളിച്ചം കാണുമ്പോഴും ഉണ്ടാകുന്ന അസ്വസ്ഥത, വിശപ്പില്ലായ്മ, ദേഷ്യം, മുഖത്ത് ചൂട് അനുഭവപ്പെടുക, കണ്ണില്‍ ഇരുട്ട് നിറയുക, പ്രകാശരശ്മികള്‍ വളഞ്ഞുപുളഞ്ഞ് സഞ്ചരിക്കുന്നതായി തോന്നുക, ശക്തമായ മിന്നല്‍പോലെ തോന്നുക, തീപ്പൊരി ചിതറുന്നതുപോലെ ചില പ്രകാശരേണുക്കള്‍ കാണുക തുടങ്ങിയവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങളായി പറയുന്നത്. എന്നാല്‍ എല്ലാവരിലുമിത് കാണണമെന്നു നിര്‍ബന്ധമില്ല. ഇത്തരം ലക്ഷണങ്ങള്‍ കഴിഞ്ഞ് അരമണിക്കൂറിനുള്ളില്‍ മൈഗ്രേന് തുടങ്ങുകയായി. ചിലരില്‍ സൂര്യനുദിക്കുമ്പോള്‍ തലവേദന തുടങ്ങി അത് ക്രമേണ വര്‍ധിച്ച് വെയിലിന്റെ ശക്തി കുറയുമ്പോള്‍ കുറഞ്ഞ് സൂര്യാസ്തമയത്തോടടുക്കുമ്പോള്‍ വേദന പൂര്‍ണ്ണമായും വിട്ടുമാറുന്നു. നെറ്റിയുടെ ഒരുവശത്ത് പുരികത്തിനു സമീപമാണ് വേദന തുടങ്ങുന്നത്. ക്രമേണ അത് തലയുടെ പിന്‍ഭാഗത്തായി വ്യാപിക്കുന്നു. ആറു മണിക്കൂറിനുള്ളില്‍ മൈഗ്രേന് അതിന്റെ മൂര്ധന്യാവസ്ഥയില് എത്തുകയും പിന്നീടതു കുറയുകയും ചെയ്യുന്നു. വേദന വര്‍ദ്ധിച്ചു വരുന്ന സമയത്ത് ചെറിയൊരു ശബ്ദംപോലും രോഗികളില്‍ അസ്വസ്ഥത ഉളവാക്കുന്നു. കൂടാതെ വെളിച്ചത്തിലേക്ക് നോക്കാന്‍ ബുദ്ധമുട്ടുണ്ടാവുകയും ചെയ്യുന്നു. വേദനയുടെ കാഠിന്യം കൂടുമ്പോള്‍ രോഗി ഓക്കാനിക്കുകയും ഛര്‍ദ്ദിക്കുയും ചെയ്യുന്നു. ഛര്‍ദ്ദി കഴിഞ്ഞ് അരമണിക്കൂറിനുള്ളില്‍ തലവേദന വിട്ടുപോകുന്നു. രോഗ സമയങ്ങളില്‍ രോഗി വെളിച്ചം കുറഞ്ഞ മുറിയില്‍ ശബ്ദം കേള്‍ക്കാത്തിടത്ത് അല്പസമയം വിശ്രമിക്കുന്നത് ആശ്വാസകരമാണ്. ലഘുഭക്ഷണം കഴിക്കുന്നതാകും ഉത്തമം. വേദന ഉളവാക്കുന്ന സാഹചര്യങ്ങളില്‍നിന്ന് രോഗി പരമാവധി ഒഴിഞ്ഞു നില്ക്കുക. കൃത്യസമയത്ത് ഉറങ്ങാനും ഉണരാനും ശ്രദ്ധിക്കുക. ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തിയാല്‍ ഈ രോഗത്തെ ഒരു പരിധിവരെ ചെറുത്തു നില്ക്കാന് കഴിയും. തണുത്തതും പഴകിയതുമായ ഭക്ഷണം, അധികമായ എരിവ്, പുളിയുള്ള ഭക്ഷണം ഇവ ഒഴിവാക്കുന്നത് നല്ലതായിരിക്കും. ഭക്ഷണ കാര്യത്തില്‍ സമയനിഷ്ഠ പാലിക്കേണ്ടതുമാണ്. വേദന ഉള്ള സമയത്ത് സ്വയം ചികിത്സ നല്ലതല്ല. വേദന സംഹാരികള്‍ പെട്ടെന്നു വേദന മാറ്റുന്നുവെങ്കിലും ഈ വേദന സംഹാരികള്‍ കരളിനേയും വൃക്കയേയും അപകടത്തില്‍ എത്തിക്കുന്നു. ഹോമിയോപ്പതി ചികിത്സകൊണ്ട് മൈഗ്രേന് പൂര്‍ണമായും മാറ്റാന്‍ കഴിയും. വളരെ കുറഞ്ഞ ചെലവില്‍ മൈഗ്രേന് ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയും എന്നതാണ് ഇതിന്റെ പ്രത്യേകത. പരിചയസമ്പന്നനായ ഒരു ഹോമിയോ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം വളരെ കൃത്യമായ അളവിലും ശരിയായ പൊട്ടന്‍സിയിലുമുള്ള മരുന്നുകഴിച്ചാല്‍ മാത്രമേ മൈഗ്രേന് പൂര്‍ണമായും മാറ്റാന്‍ സാധിക്കൂ. തലവേദനയ്ക്ക് മാത്രമായി 400 അധികം മരുന്നുകള്‍ ഹോമിയേയില് ഉണ്ട് ഇതില്‍ 25 ല്‍പരം മരുന്നുകളാണ് മൈഗ്രേനുള്ളത്. രോഗിയുടെ ശാരീരികവും മാനസികവുമായ പ്രശ്നങ്ങള്‍ പഠിച്ചാണ് രോഗിക്കു മരുന്നു നല്‍കുന്നത്. അതിനാല്‍ എല്ലാ രോഗികള്‍ക്കും ഒരേ മരുന്നായിരിക്കില്ല നല്‍കുന്നതും. രോഗി സത്യസന്ധവുമായി തന്റെ പ്രശ്നങ്ങള്‍ ഡോക്ടറെ ധരിപ്പിക്കണം. തനിക്ക് നിസ്സാരമായി തോന്നുന്ന പലകാര്യങ്ങളും ഒരുപക്ഷേ രോഗനിര്‍ണയത്തിനും ശരിയായ മരുന്ന് തിരഞ്ഞെടുക്കാനും ഡോക്ടറെ സഹായിക്കുന്നു. രോഗം പൂര്‍ണമായി മാറുന്നതുവരെ രോഗി ഡോക്ടറുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുകയും ക്ഷമയോടെ ഡോക്ടറുടെ നിര്‍ദേശങ്ങള്‍ അനുസരിക്കുകയും വേണം. നടുവേദനക്ക് മാര്‍ജാരാസനം സ്ത്രീ-പുരുഷ-പ്രായ ഭേദമന്യേ എല്ലാ മനുഷ്യരേയും അലട്ടുന്ന ഒരു പ്രശ്നമാണ് നടുവേദന. മണിക്കൂറുകളോളം കംപ്യൂട്ടറിന്റെ മുന്നിലിരുന്നു ജോലി ചെയ്യുന്നവര്‍ക്ക് കാലക്രമേണ നടുവേദന വരാന്‍ സാധ്യത കൂടുതലാണ്. സ്വന്തം ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ചിട്ടയോടുകൂടി ക്രമീകരിക്കേണ്ടത് നമ്മുടെ കടമതന്നെയാണ്. കഴുത്തിന്റെയും ഇടുപ്പിന്റെയും ഭാഗം ുന്നോട്ടു തള്ളിയും നടുഭാഗം പുറകോട്ടു തള്ളിയുമാണ് നട്ടെല്ലിന്റെ ഘടന. സുദീര്‍ഘമായ ഇരുന്നുള്ള ജോലി പേശികളിലേക്കുള്ള രക്തയോട്ടം കുറയ്ക്കുകയും അവയ്ക്ക് ആയാസമുണ്ടാക്കി ദുര്‍ബലമാകുകയും ചെയ്യുന്നു. കുനിഞ്ഞുനിന്ന് ജോലിചെയ്യുന്നതും ഹൈഹീല്‍ഡ് പോയിന്റ്ഡ് പാദരക്ഷകള്‍ ഉപയോഗിക്കുന്നതും ഭാരമുള്ള വസ്തുക്കള്‍ എടുത്തുയര്‍ത്തുന്നതും നട്ടെല്ലിന് ക്ഷതമുണ്ടാകാന്‍ കാരണമാകുന്നു. കാല്‍ത്സ്യത്തിന്റെ അളവ് കുറയുന്നത് നട്ടെല്ലിന് ക്ഷതമേല്‍പ്പിക്കുന്നു. മാറിവരുന്ന ജീവിതസാഹചര്യങ്ങളും അമിതഭാരവും പേശികളെയും സന്ധികളെയും സമ്മര്‍ദ്ദത്തിലാക്കുകയും അത് നട്ടെല്ലിന് വേദന ഉളവാക്കുകയും ചെയ്യുന്നു. ആര്‍ത്തവവിരാമം വന്ന സ്ത്രീകളില്‍ സ്ത്രീഹോര്‍മോണായ ഈസ്ട്രജന്റെ അളവു കുറയുന്നതോടെ എല്ലില്‍ കാത്സ്യം അടിയുന്നതിന്റെ തോത് കുറയുന്നു. മാര്‍ജാരാസനം എന്ന യോഗാസനങ്ങളിലൂടെ നടുവേദനയ്ക്ക് പരിഹാരം കാണാവുന്നതാണ്. ഇരുകാലുകളും പുറകോട്ടു മടക്കിവച്ചു പൃഷ്ഠഭാഗം കാലുകളുടെ ഉപ്പൂറ്റിയില്‍ വരത്തക്കവണ്ണം ഇരിക്കുക. അതോടൊപ്പം രണ്ടു കൈകളും മുന്നോട്ടുകയറ്റി തറയില്‍ ഉറപ്പിച്ചുകുത്തി പൃഷ്ഠഭാഗം കാലുകളില്‍ നിന്നുയര്‍ത്തുക. കാല്‍മുട്ടുകള്‍ തമ്മിലുള്ള അകലവും കൈമുട്ടുകള്‍ തമ്മിലുള്ള അകലവും ഒരടിയോളം ആയിരിക്കണം. ഇനി സാവധാനം ശ്വാസം എടുത്തുകൊണ്ട് നട്ടെല്ല് അടിയിലേക്കു വളച്ച് തല മുകളിലേക്കുയര്‍ത്തുക. അതേപോലെതന്നെ ശ്വാസം വിട്ടുകൊണ്ട് നടു മുകളിലേക്കുയര്‍ത്തുകയും തല താഴ്ത്തുകയും ചെയ്യുക. ബുദ്ധിമുട്ടു വരുമ്പോള്‍ പൂര്‍വസ്ഥിതിയെ പ്രാപിക്കാവുന്നതാണ്. ഇതുപോലെ തന്നെ ഒന്നോ രണ്ടോ തവണ കൂടി ആവര്‍ത്തിക്കുക. ഈ ആസനം ചെയ്യുമ്പോള്‍ കൈമുട്ടുകള്‍ മടങ്ങാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. പുറത്തെയും കഴുത്തിലെയും പേശികള്‍ ദൃഢമാകുന്നു. അരക്കെട്ടിനും അടിവയറിനും ശരിയായ പ്രവര്‍ത്തനം കിട്ടുകയും ആ ഭാഗങ്ങളിലേക്ക് നല്ല രീതിയില്‍ പോഷകരക്തം ലഭിക്കുകയും ചെയ്യുന്നു. പിടലിവേദന, നടുവേദന എന്നിവയുള്ളവര്‍ ഒരു കാരണവശാലും മുന്നോട്ടു കുനിഞ്ഞുള്ള ആസനങ്ങള്‍ പരിശീലിക്കാന്‍ പാടില്ല. പ്രഭാത സമയത്ത് പേശികള്‍ വലിഞ്ഞുമുറുകിയിരിക്കുന്നതിനാല് യോഗാസനങ്ങള്‍ പരിശീലിക്കുന്നതു ശിഥിലീകരണ വ്യായാമത്തിനു ശേഷമോ പ്രഭാതനടനത്തിനു ശേഷമോ അല്ലെങ്കില്‍ ഉണര്‍ന്നെണീറ്റതിനു ശേഷം ഒരു മണിക്കൂര്‍ കഴിഞ്ഞോ ആയിരിക്കണം ആസനങ്ങള്‍ പരിശീലിക്കാന്‍. രാവിലെയുള്ള ചെറിയ ചലനങ്ങള്‍ക്കു പോലും ശ്രദ്ധിക്കേണ്ടതാണ്. ഉളുക്ക് ഉണ്ടാക്കുന്നതിനു ഇത് കാരണമാകുന്നു. നെഞ്ചുവേദന നെഞ്ചുവേദന… മനുഷ്യന് ഏറ്റവും കൂടുതല്‍ ഭയപ്പെടുന്ന ഒരു അവസ്ഥ. ചെറിയൊരു നെഞ്ചുവേദന വന്നാല്‍ കാരണം കണ്ടെത്തുന്നതുവരെ നമ്മള് മാനസികമായും ശാരീരികമായും അസ്വസ്ഥരാകുന്നു. പലതരത്തിലുള്ള അസുഖങ്ങളും നമുക്ക് നെഞ്ചുവേദനയിലൂടെയാണ് അനുഭവപ്പെടുന്നത്. ഇതില്‍ അപകടകരമായ നെഞ്ചുവേദനകളും അപകടകരമല്ലാത്ത നെഞ്ചുവേദനകളും ഉണ്ട്. ഇതില്‍ വായുശല്യം, നെഞ്ചെരിച്ചില്‍, നെഞ്ച് വരിഞ്ഞുമുറുകുക എന്നിവ അപകടകരമല്ലാത്ത നെഞ്ചുവേദനയാണ്. എന്നിരുന്നാലും ഇത്തരം ലക്ഷണങ്ങള്‍ ഹൃദ്രോഗവുമായി ബന്ധപ്പെട്ട് കാണുമെന്നതിനാല്‍ ലക്ഷണങ്ങളെയൊന്നും അവഗണിക്കാതെ ഉടന്‍ ചികിത്സ തേടേണ്ടതുണ്ട്. ഹൃദയ സംബന്ധമായ രേഗങ്ങള്‍ നെഞ്ചുവേദനയ്ക്ക് കാരണങ്ങളാകുന്നു. ഹൃദയാഘാതം, മഹാധമനിയിലെ വിള്ളലുകള്‍, വാല്‍വുമായി ബന്ധപ്പെട്ട രോഗങ്ങള്‍, ഹൃദയാവരണത്തില്‍ ഉണ്ടാകുന്ന നീര്‍ക്കെട്ട്, ഹൃദ്രോഗത്താല്‍ നെഞ്ചിന്റെ മധ്യഭാഗത്തുണ്ടാകുന്ന അസ്വസ്ഥതകള്‍ ഇവയെല്ലാം നെഞ്ചുവേദനയ്ക്ക് കാരണമാകുന്നു. ഉദരസംബന്ധമായ അസുഖങ്ങളും നെഞ്ചുവേദനയുണ്ടാക്കുന്നു. ആമാശയത്തിലുണ്ടാകുന്ന വ്രണങ്ങള്‍, അന്നനാളം ചുരുങ്ങുകയും അതിലുണ്ടാകുന്ന വിള്ളലുകള്‍, പാന്‍ക്രിയാസിലുണ്ടാകുന്ന അണുബാധ എന്നിവ നെഞ്ചുവേദനയ്ക്കു കാരണമാകുന്ന ഉദരരോഗങ്ങളാണ്. നിമോണിയ, നീര്‍ക്കെട്ട്, ശ്വാസകോശ അറകളിലെ അണുബാധ, ശ്വാസകോശാവരണത്തിനുണ്ടാകുന്ന നീര്‍വീക്കം, ശ്വാസകോശാവരണത്തില്‍ വായു നിറയുക ഇത്തരം പ്രശ്നങ്ങളും നെഞ്ചുവേദനയ്ക്ക് കാരണമാകുന്നു. വാരിയെല്ലിലും മാറെല്ലിലുമുണ്ടാകുന്ന നീര്‍ക്കെട്ടും നെഞ്ചുവേദനയാണ്. ഹൃദ്രോഗം മൂലമുണ്ടാകുന്ന നെഞ്ചുവേദന ശരീരത്തിന്റെ പലഭാഗത്തും വ്യാപിക്കുന്നു. കഴുത്ത്, കൈകള്‍, തോളുകള്‍, കീഴ്ത്താടി, പല്ലുകള്‍, വയറിന്റെ മുകള്ഭാഗം, നെഞ്ചിന്റെ പിന്‍ഭാഗം എന്നിവിടങ്ങളിലേക്കാണ് ഈ വേദന വ്യാപിക്കുന്നത്. എന്നാല്‍ ഇവയൊന്നും അല്ലാതെ മനുഷ്യനില്‍ ഉണ്ടാകുന്ന നെഞ്ചുവേദന മാനസിക പ്രശ്നമാണ്. ഭയം, അമിതമായ ഉത്കണ്ഠ ഇതും നെഞ്ചുവേദനയിലൂടെയാണ് പ്രകടമാകുന്നത്. പെട്ടെന്നുള്ള നെഞ്ചുവേദനയ്ക്കുള്ള കാരണമാണ് കാലിലെ സിരകളില്‍ രൂപപ്പെടുന്ന രക്തക്കട്ടകള്‍ രക്തപ്രവാഹത്തിലൂടെ ശ്വാസകോശത്തിലെ പള്‍മണറി ധമനികളിലെത്തി തടസ്സം സൃഷ്ടിക്കുന്നത്. അമിതവണ്ണം, പുകവലി, അര്‍ബുദരോഗമുള്ളവര്‍, അമിത രക്തസമ്മര്‍ദം, ദീര്‍ഘനാളുകളായി കിടപ്പിലായവര്‍ തുടങ്ങിയവരുടെ സിരകളില്‍ രക്തം കട്ടപിടിക്കാന്‍ സാധ്യത കൂടുതലാണ്. ആമാശയത്തെയും അന്നനാളത്തെയും ബാധിക്കുന്ന രോഗങ്ങളുടെ പൊതു ലക്ഷണമാണ് നെഞ്ചുവേദന. നെഞ്ചുവേദനപോലെ തന്നെ അസ്വസ്ഥത ഉളവാക്കുന്ന ഒരവസ്ഥയാണ് നെഞ്ചെരിച്ചില്‍. ആമാശയത്തില്‍നിന്ന് അമ്ളാംശം കലര്‍ന്ന പകുതി ദഹിച്ച ഭക്ഷണശകലങ്ങളും വായുവും അന്നനാളത്തിലേക്ക് തികട്ടിക്കയറുന്ന അനുഭവമാണ് നെഞ്ചെരിച്ചില്‍. അന്നനാളത്തിലെ പേശികളിലുണ്ടാകുന്ന താളാത്മകമായ സങ്കോച വികാസങ്ങള്‍ക്ക് തടസ്സമുണ്ടാകുന്ന വേളയില്‍ ഭക്ഷണം വിഴുങ്ങുമ്പോഴും മാനസിക സമ്മര്‍ദ്ദമുള്ളപ്പോഴും നെഞ്ചിന്റെ മധ്യഭാഗത്തായി വേദന അനുഭവപ്പെടുന്നു. ഇത് കൈകളിലേക്കും കീഴ്ത്താടിയിലും നെഞ്ചിന്റെ പുറകുവശത്തേക്കും വ്യാപിക്കുന്നു. നെഞ്ചുവേദനയ്ക്കു കാരണങ്ങള്‍ പലതരമായതിനാല്‍ ഇതിനുള്ള ചികിത്സയും വ്യത്യസ്തമായിരിക്കും. കുറുന്തോട്ടി, ജീരകം, ചുക്ക്, പുഷ്ക്കരമൂലം, പാല്‍മുതക്ക്, ദേവതാരം, കൊത്തമ്പാലരി, കൂവളവേര്, കച്ചോലം, ചിറ്റരത്ത എന്നിവ കൊണ്ടുള്ള തൈലങ്ങള്‍ നെഞ്ചുവേദനയ്ക്കുള്ള ഔഷധമാണ്. എന്നാലും സ്വയചികിത്സയ്ക്ക് മുതിരാതെ വിദഗ്ദരായ ഡോക്ടറെ സമീപിക്കുന്നതാണ് നല്ലത്. കടപ്പാട് : 24kerala.com