വാഴയിലയില്‍ പതിവായി ചോറുണ്ടിരുന്ന പ്രകൃതക്കാരായിരുന്നു നമ്മള് മലയാളികള്‍. എന്നാല്‍ ഇടക്കുവച്ച് നമുക്ക് ആ ശിലങ്ങളെല്ലാം കൈമോഷം സംഭവിച്ചു. ആഹാരം പൊതിഞ്ഞു സൂക്ഷിക്കുന്നതിനും. യാത്രകളില്‍ പൊതിഞ്ഞു കൂടെ കരുതാനുമെല്ലാം നമ്മള് വാഴയിലയെ തന്നെയായിരുന്നു ആശ്രയിച്ചിരുന്നത്. എന്നാല്‍ ആ നല്ല ശീലങ്ങള്‍ എല്ലാം മാറ്റപ്പെട്ടിരിക്കുന്നു.

ഇന്ന് ഓണത്തിനോ വിഷുവിനോ സദ്യ ഉണ്ണാന്‍ മാത്രമാണ് നമ്മള് വാഴയിലയെ ആശ്രയിക്കുന്നത്. അല്ലാത്ത സമയങ്ങളില്‍ പ്ലാസ്റ്റിക്കിലും സെറാമിക്കിലും തീര്‍ത്ത പാത്രങ്ങള്‍ നമ്മുടെ അടുക്കള കീഴടക്കി കഴിഞ്ഞിരിക്കുന്നു. വാഴയിലയില്‍ ആഹാരം വിളമ്ബുന്നതിനു പിന്നില്‍ നിരവധി ആരോഗ്യകരമായ കാരനങ്ങള്‍ ഉണ്ട് എന്നത് നമ്മള് പലപ്പോഴും മറന്നുപോയി.

ആഹാരത്തിലെ ബാക്ടീരിയകളെ ഇല്ലാതാക്കാന്‍ വാഴയിലക്ക് പ്രത്യേക കഴിവാണുള്ളത്. വാഴയിലയില്‍ ധാരാളം ആടങ്ങിയിരിക്കുന്ന പോളി ഫിനോളുകള്‍ ഭക്ഷണത്തിന് പോഷണവും ഔഷധ ഗുണവും സമ്മാനിക്കുന്നതായി ശാസ്ത്രീയമായി തന്നെ കണ്ടെത്തിയിട്ടുണ്ട്. ക്യാന്‍സറിനെ പോലും ചെറുത്ത് തോല്‍പ്പിക്കാന്‍ ഈ ആന്റീ ഓക്സിഡന്റുകള്‍ക്ക് കഴിവുണ്ട്. മികച്ച രോഗപ്രതിരോധശേഷി നല്‍കാനും വാഴയിലക്ക് സാധിക്കും.

കടപ്പാട്:webduniya