മനുഷ്യ ശരീരത്തില്‍ ഒട്ടെറെ ധര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുന്ന ശരീരത്തിലെ ഏറ്റവും വലിയ അവയവമാണ് കരള്‍.

കരളിനെ ബാധിക്കുന്ന രോഗമാണ് സിറോസിസ്. അമിതമദ്യപാനം, ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി, ഫാറ്റി ലിവര്‍ എന്നിവ മൂലമാണ് പ്രധാനമായും കരള്‍ സിറോസിസ് സംഭവിക്കുന്നത്.

കരളിലെ നല്ല കോശങ്ങളുടെ സ്ഥാനത്ത് ഫൈബ്രോസിസ്, വീങ്ങിയ കോശങ്ങള്‍, സ്റ്റാര്‍ ടിഷ്യൂകള്‍ തുടങ്ങിയ രൂപത്തിലുള്ള കേടായ കോശങ്ങള്‍ രൂപപ്പെട്ട് കരള്‍ ദ്രവിക്കുകയും പ്രവര്‍ത്തനരഹിതമാവുകയും ചെയ്യുന്ന അവസ്ഥയാണ് ലിവര്‍ സിറോസിസ്.

പ്രധാന കാരണങ്ങള്‍:

അമിതമായ മദ്യപാനം, ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി, ഫാറ്റി ലിവര്‍, ചില മരുന്നുകളുടെ ദീര്‍ഘനാളായ ഉപയോഗം, കരളിന്റെ പ്രതിരോധ വൈകല്യങ്ങള്‍ തുടങ്ങിയവയാണ് ലിവര്‍ സിറോസിസിന്റെ പ്രധാന കാരണങ്ങള്‍.

ലക്ഷണങ്ങള്‍:

സിറോസിസ് ബാധിച്ച് ഏറെനാള്‍ കഴിഞ്ഞാവും ചിലപ്പോള്‍ ലക്ഷണങ്ങള്‍ പ്രകടമാകുക.

അമിതക്ഷീണം, കറുത്ത പാടുകള്‍, ചര്‍മ്മത്തിന്റെ നിറം മങ്ങല്‍, വയറുവേദന, തൂക്കം കുറയുക, ഛര്‍ദ്ദി, ശരീരത്തില്‍ ചൊറിച്ചല്, വയറില്‍ വെള്ളം കെട്ടിക്കിടക്കുക, കാലുകളിലും ശരീരമാസകലവുമുള്ള നീര്, തലകറക്കം, ത്വക്കില്‍ രക്തക്കലകള്‍ പ്രത്യക്ഷപ്പെടുക, രക്തസ്രാവം, പനി, വയറുവേദന തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍.

അമിതമദ്യപാനം നിര്‍ത്തലാണ് ലിവര്‍ സിറോസിസ് ഒഴിവാക്കാന്‍ പ്രധാനമായും ചെയ്യേണ്ടത്. കൂടാതെ രക്തത്തിലേക്ക് മയക്കുമരുന്ന് കുത്തിവെക്കുന്നത് ഒഴിവാക്കേണ്ടതാണ്. ഇതിലൂടെ ഹെപ്പറ്റൈറ്റിസ് ബി,സി മുതലായ വരുന്നത് തടയുന്നു.

കരള്‍ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കാത്തവരില്‍ ബാക്ടീരിയയും വൈറസും പെട്ടെന്ന് ബാധിക്കും. കരളിന്റെ പ്രവര്‍ത്തനം പതുക്കെയാകുമ്പോള്‍ രക്തശുദ്ധീകരണ പ്രക്രിയ തടസ്സപ്പെടുകയും ഇതെത്തുടര്‍ന്ന് രക്തസമ്മര്‍ദ്ദം വര്‍ധിക്കുകയും ചെയ്യും.

സിറോസിസ് ബാധിച്ചവരില്‍ ലിവര്‍ കാന്‍സര്‍ വരാനുള്ള സാധ്യത 70 ശതമാനമാണെന്നും വിദഗ്ധര്‍ കണ്ടെത്തിയിട്ടുണ്ട്.

രോഗം തിരിച്ചറിയാനുള്ള പ്രധാന ടെസ്റ്റുകള്‍:

സി.ടി സ്കാന്‍, ടോമോഗ്രാഫി, അള്‍ട്രാ സൗണ്ട് സ്കാന്‍, ലാപ്രോസ്കോപ്പി, ലിവര്‍ ബയോപ്സി എന്നിവയാണ് രോഗം തിരിച്ചറിയാനുള്ള പ്രധാന ടെസ്റ്റുകള്‍.

ആര്യ ഉണ്ണി