കുരുമുളക് ആരോഗ്യത്തിന് വളരെയധികം ഗുണങ്ങള്‍ നല്‍കുന്നതാണ്. പനിയായാലും തൊണ്ടവേദനയായാലുമെല്ലാം നാം ആദ്യം കഴിക്കുന്നത് കുരുമുളകിട്ടിട്ടുള്ള എന്തെങ്കിലും ആയിരിക്കും. അത് ശരീരത്തിന് പുത്തന്‍ ഉണര്‍വ് നല്‍കുകയും ആരോഗ്യം വീണ്ടെടുക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. രണ്ട് കുരുമുളകിട്ട് തിളപ്പിച്ച വെള്ളം രാത്രിയില്‍ കുടിക്കുന്നത് നല്ലതാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. അതിന് കാരണം എന്താണെന്ന് പലര്‍ക്കും സംശയമുണ്ടായേക്കാം. ഇത് രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും അണുബാധ തടയുന്നതിനുമൊക്കെ സഹായിക്കും. പച്ച വെള്ളം കുടിക്കുമ്ബോള്‍ അണുബാധ ഉണ്ടായേക്കാമെന്ന് ഭയന്നാണ് പലരും തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുന്നത്. വെള്ളം തിളപ്പിക്കുമ്ബോള്‍ അതിലേക്ക് രണ്ട് കുരുമുളക് കൂടി ഇടുന്നത് ഉത്തമമാണ്. കൂടാതെ ഈ വെള്ളം കുടിക്കുന്നത് നിര്‍ജ്ജലീകരണത്തെ ഇല്ലാതാക്കാനും ശാരീരികോര്‍ജ്ജം വര്‍ദ്ധിപ്പിക്കാനും ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും ദഹനത്തിനും ടോക്സിനെ പുറന്തള്ളാനുമൊക്കെ സഹായിക്കും. കാപ്പാട് ഇപേപ്പർ