വളരെയധികം ഔഷധഗുണമുള്ള ചെടിയാണ് കറ്റാര്‍ വാഴ

ആയുര്‍വേദത്തിലും ഹോമിയോപ്പതിയിലും കറ്റാര്‍വാഴ ഔഷധമായി ഉപയോഗിക്കുന്നുണ്ട്.

ഇതിന്റെ ഇലകളില്‍ നിറഞ്ഞിരിക്കുന്ന ജെല്ലില്‍ മ്യൂക്കോപോളിസാക്കറൈഡുകള്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ ഇതില്‍ വിറ്റമിനുകള്‍, അമിനോ ആസിഡുകള്‍, ഇരുമ്ബ്, മാംഗനീസ്, കാത്സ്യം, സിങ്ക് എന്നിവയും അടങ്ങിയിട്ടുണ്ട്.

വിപണിയില്‍ ഇന്ന് ലഭ്യമായ മിക്ക ക്ലെന്‍സറുകളിലെയും മോയിസ്ചറൈസറുകളിലെയും മറ്റ് ലേപനങ്ങളിലെയും പ്രധാനഘടകമാണ് കറ്റാര്‍ വാഴ.

ആന്റി ഓക്സിഡന്റ് കൂടിയാണ് ഇത്. രോഗപ്രതിരോധശേഷിയെ വര്‍ദ്ധിപ്പിക്കുവാനും പൂപ്പല്‍, ബാക്ടീരിയ എന്നിവയെ ചെറുക്കാനും ഇതിന് കഴിവുണ്ട്.

സൗന്ദര്യസംരക്ഷണത്തില്‍ കറ്റാര്‍വാഴ

മുഖത്ത് അഭംഗിയായി മാറുന്ന ചെറിയ കറുത്ത പുള്ളികളാണോ നിങ്ങളുടെ പ്രശ്നം ?

- അല്‍പ്പം കറ്റാര്‍വാഴ നീര്, തുളസിയില നീര്, പുതിനയിലയുടെ നീര് എന്നിവ ഓരോ ടീസ്പൂണ്‍ വീതം എടുക്കുക. മൂന്നും യോജിപ്പിച്ച ശേഷം 15 മിനിറ്റ് നേരത്തേക്ക് മുഖത്തു ലേപനം ചെയ്യുക.

- പാട നീക്കിയ പാല് തടവി, അഞ്ചു മിനിറ്റിനു ശേഷം വെള്ളത്തില്‍ കഴുകാം. ആഴ്ചയില്‍ രണ്ടു തവണ വീതം ഇങ്ങനെ ചെയ്യുന്നത് മുഖത്തെ കറുത്ത പാടുകളെ പാടെ ഇല്ലാതാക്കും.

- കണ്‍തടത്തിലെ കറുപ്പ് മാറുന്നതിനായി കറ്റാര്‍വാഴ ജെല്ലി മസ്ലിന് തുണിയില്‍ പൊതിഞ്ഞ് കണ്‍പോളകളിലും കണ്‍തടത്തിലും വയ്ക്കുക. കമ്ബ്യൂട്ടര്‍ ജോലി ചെയ്യുന്നവര്‍ക്ക് ഇതു നല്ലതാണ്.

- കറ്റാര്‍വാഴ നീര്, തൈര്, മുള്‍ട്ടാണിമിട്ടി എന്നിവ തുല്യ അളവില്‍ യോജിപ്പിച്ച് തലയില്‍ പുരട്ടി 30 മിനിറ്റിനു ശേഷം കഴുകിക്കളയുന്നത് മുടിയുടെ തിളക്കം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും .

- ഒരു സ്പൂണ്‍ കറ്റാര്‍വാഴ നീരും അര സ്പൂണ്‍ കസ്തൂരി മഞ്ഞളും ചേര്‍ത്തു പുരട്ടി 15 മിനിറ്റിനു ശേഷം കഴുകിക്കളയുന്നത് സൂര്യതാപമേറ്റ ചര്‍മത്തിന് വളരെ നല്ലതാണ്.

- കറ്റാര്‍ വാഴ ചേര്‍ത്ത് കാച്ചിയ എണ്ണ തലയില്‍ തേക്കുന്നത് മുടിയുടെ ആരോഗ്യത്തിനും അഴകിനും ഉത്തമമാണ്.

രോഗശാന്തിയേകും കറ്റാര്‍വാഴ

- ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനായി പതിവായി വെറും വയറ്റില്‍ കറ്റാര്‍വാഴനീരും തേനും യോജിപ്പിച്ചത് രണ്ട് സ്പൂണ്‍ വീതം കഴിച്ചാല്‍ മതി.

- പച്ചമഞ്ഞള്‍ കറ്റാര്‍വാഴ നീരില്‍ അരച്ച് പുരട്ടുന്നത് വ്രണങ്ങള്‍ , കുഴിനഖം എന്നിവ ഇല്ലാതാക്കും.ഷേവ് ചെയ്ത ശേഷം കറ്റാര്‍വാഴ ജെല്ലി തടവുന്നത് റേസര്‍ അലര്‍ജി, മുറിപ്പാടുകള്‍ ഇവ ഇല്ലാതാക്കും.

കറ്റാര്‍ വാഴയും മുടിയും തമ്മില്‍

• മുടി കൊഴിച്ചില്‍ തടയാനുള്ള നല്ലൊരു വഴിയാണ് കറ്റാര്‍ വാഴ അരച്ചു തലയില്‍ തേയ്ക്കുന്നത്. ഇതിലെ പല ഘടകങ്ങളും മുടിയെ കൂടുതല്‍ കരുത്തുള്ളതാക്കും.

• മുടിയ്ക്കു ചേര്‍ന്ന നല്ലൊരു പ്രകൃതിദത്ത കണ്ടീഷണറാണ് കറ്റാര്‍ വാഴ. രാസവസ്തുക്കള്‍ അടങ്ങിയിട്ടില്ലെന്നതു തന്നെ ഇതിന്റെ ഏറ്റവും വലിയ ഗുണം.

• കഷണ്ടി പോലുള്ള പ്രശ്നങ്ങള്‍ തടയാനും കറ്റാര്‍വാഴ സഹായിക്കും.

• ഇതിന്റെ ജെല്‍ തലയോടില്‍ പുരട്ടുന്നത് മുടിവളര്‍ച്ചയെ സഹായിക്കുകയും ചെയ്യും.

• മുടിയ്ക്ക് സ്വാഭാവിക ഈര്‍പ്പം നല്‍കാനും ഇതുവഴി നാച്വറല്‍ മോയിസ്ചറൈസറായി പ്രവര്‍ത്തിക്കാനും കറ്റാര്‍ വാഴയ്ക്കു കഴിയും.

• താരനുള്ള നല്ലൊരു മരുന്നു കൂടിയാണ് കറ്റാര്‍ വാഴ. ഇത് അല്പം തൈര്, ചെറുനാരങ്ങാനീര് എന്നിവയ്ക്കൊപ്പം കലര്‍ത്തി തലയോടില്‍ പുരട്ടുന്നത് ഗുണം ചെയ്യും.

• തലയോടിലുണ്ടാകുന്ന ചെറിയ കുരുക്കള്‍ മാറ്റാനും കറ്റാര്‍വാഴ തേയ്കുകന്നതു നല്ലതാണ്.

ചൂടുകാലത്ത് തലയ്ക്ക് തണുപ്പു നല്‍കാനും കറ്റാര്‍ വാഴ തേയ്ക്കാം. ,

• തലയുടെ മുന്‍ഭാഗത്തു നിന്നും മുടി കൂടുതല്‍ കൊഴിഞ്ഞു പോകുന്നത് പലരുടേയും പ്രശ്നമാണ്. ഇത്തരം പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നു കൂടിയാണ് കറ്റാര്‍ വാഴ

കടപ്പാട്. ഇപേപ്പർ