ആമുഖം

ഭക്ഷ്യവസ്തുക്കള്‍ വളരെ വേഗത്തില്‍ അതിന്റെ വിവിധങ്ങളായ തലങ്ങളില്‍ അതായത് വിളവെടുപ്പ്, സംസ്ക്കരണം, ശേഖരണം, വിതരണം, ഗതാഗതം, പാചകം എന്നിവയാല്‍ അണുബാധിതമാകുന്നു. ഭക്ഷ്യവസ്തുക്കളുടെ ശുചിത്വമില്ലായ്മ, ഭക്ഷ്യസംബന്ധമായ വിവിധ രോഗങ്ങളിലേക്ക് നയിക്കുന്നു.

ഭക്ഷ്യവസ്തുക്കളാല്‍ രൂപംകൊണ്ട രോഗങ്ങള്‍ പ്രതിരോധ വിധേയമാണ്. എന്നാല്‍ ഇന്ന് ഇവ ഒരു പ്രധാന വെല്ലുവിളിയായി മാറിയിരിക്കുന്നു. സര്‍വ്വ പ്രധാനമായി വ്യവസായ തലത്തിലും വിപണി തലത്തിലും ഭക്ഷ്യസുരക്ഷ ഉറപ്പാക്കണം. ഈ ഉറപ്പ് ഉപഭോക്താക്കളിലേക്ക് പകരാന്‍ കഴിഞ്ഞാല്‍ ഭക്ഷ്യസുരക്ഷ എന്ന വാക്കിന് അര്‍ത്ഥം കൈവരും. ഭക്ഷ്യവസ്തുക്കളെ കുറിച്ചുള്ള തിരിച്ചറിവ്, ഭക്ഷ്യവസ്തുക്കളുടെ ശുചിത്വം, കീടനാശിനികളുടെ നിരോധനം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. വ്യക്തിയില്‍ നിന്ന് വ്യക്തിയിലേക്ക് രോഗം കൈമാറുന്നതിനും ബാക്ടീരിയയുടെ വളര്‍ച്ചക്കുള്ള മാധ്യമമായും വര്‍ത്തിക്കാനുള്ള കഴിവ് ഭക്ഷ്യവസ്തുക്കള്ക്കുണ്ട്. ബാക്ടീരിയയുടെ വളര്‍ച്ച പിന്നീട് ഭക്ഷ്യവിഫലീകരണത്തിന് കാരണമാകുന്നു.

ഭക്ഷ്യസുരക്ഷ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്

ഭക്ഷ്യസുരക്ഷ എന്നത് കൊണ്ട് നാം താഴെ പറയുന്നവ അര്‍ത്ഥമാക്കുന്നു.

കീടങ്ങളുടെയും മൃഗങ്ങളുടെയും രോഗാണുക്കളുടെയും പിടിയില്‍ നിന്ന് ഭക്ഷ്യവസ്തുക്കളെ സംരക്ഷിക്കുക.

അസംസ്കൃത ഭക്ഷ്യവസ്തുക്കളെയും സംസ്കൃത ഭക്ഷ്യവസ്തുക്കളെയും തമ്മില്‍ വേര്‍തിരിച്ച് സൂക്ഷിക്കുക. ഇത് സംസ്കൃത ഭക്ഷ്യവസ്തുക്കളുടെ അണുബാധയില്‍ നിന്ന് തടയുന്നു.

ശരിയായ സമയ അനുപാതത്തിലും ക്രമാതീതമായ ചൂടിലും മാത്രം ഭക്ഷ്യവസ്തുക്കള്‍ പാകം ചെയ്യുക. ഇത് രോഗാണുക്കളുടെ നാശത്തിനും ഭക്ഷ്യവസ്തുക്കളിലെ വളര്‍ച്ചക്കുതകുന്ന അംശങ്ങളുടെ വീണ്ടെടുക്കലിനും കാരണമാകുന്നു.

വിനീത് എസ്, ഷാലെറ്റ് മാത്യൂ

കടപ്പാട്: NIFTEM KERALA VAPGROP