<div id="_mcePaste" style="text-align: justify; ">രാവിലെ തന്നെ കുടിക്കുന്ന ചായയും കാപ്പിയുമെല്ലാം ആരോഗ്യകരമായ പ്രശ്നങ്ങള്‍ വിളിച്ചുവരുത്തുമെന്ന് അധികം ആളുകള്‍ക്കും അറിയാം. എന്നാലും ബെഡ് കോഫി ഇല്ലാതെ എഴുന്നേല്ക്കാന് പറ്റാത്തവര്‍ ഉണ്ട്. എന്നാല്‍ ഇത് മാറ്റേണ്ട സമയം അതിക്രമിച്ചുകഴിഞ്ഞെന്നാണ് പഠനങ്ങള്‍ പറയുന്നത്.</div> <div id="_mcePaste" style="text-align: justify; ">എന്നാല്‍ ബെഡ് കോഫിക്ക് പകരം രാവിലെ എന്തെങ്കിലുമായി കുടിച്ചാല്‍ പോര. ചൂടാക്കിയ നാരങ്ങാവെള്ളം കുടിക്കുന്നത് ആരോഗ്യ പ്രശ്നങ്ങള്‍ പലതും ഒഴിവാക്കാന്‍ സഹായിക്കും. ശരീരത്തിന് ദിവസം മുഴുവന്‍ നിലനില്‍ക്കുന്ന ഉണര്‍വ്വ് പ്രദാനം ചെയ്യാന്‍ കഴിയുന്നതും ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ചെയ്യുന്ന മികച്ച പാനീയമാണ് ചൂട് നാരങ്ങാവെള്ളം.</div> <div id="_mcePaste" style="text-align: justify; ">കൂടാതെ ഇത് ശീലമാക്കിയാന് അമിത വണ്ണത്തിന് പരിഹാരം ഉണ്ടാകുകയും ചെയ്യും. കൊഴുപ്പ് ഇല്ലാതാകാന്‍ ബെസ്റ്റാണ് ഈ പാനീയം. കൂടാത് ഇതിലെ ജീവകം സി രോഗപ്രതിരോധശക്തി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. മാത്രമല്ല സൗന്ദര്യം വര്‍ദ്ധിപ്പിക്കാനും ഇത് ഏറെ സഹായകരമാണ്.</div> <div style="text-align: justify; ">കടപ്പാട് ഇപേപ്പർ</div>