മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാം

സംസ്ഥാനത്ത് മഴക്കാലമെത്തിയിരിയ്ക്കുകയാണു ഇതോടൊപ്പം മഴക്കാല രോഗങ്ങളും വിരുന്നെത്തുമെന്നുള്ളതാണ് നമ്മെ ഭയപ്പെടുത്തുന്ന മറ്റൊരു കാര്യം. മഴക്കാലങ്ങളില്‍ പടരുന്ന പകര്‍ച്ച വ്യാധികളില്‍പ്പെട്ട് ആശുപത്രി വരാന്തകളില്‍ കെട്ടികിടക്കുന്ന രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടെന്ന് മാത്രമല്ല ഇതില്‍ പലരുടെയും ജീവന് നഷ്ടപ്പെടാന്‍ സാധ്യതയുള്ളെണ്ടെന്നുള്ളതും ജനങ്ങളലില് രോഗങ്ങളെ പറ്റിയുള്ള ആധി വര്‍ധിപ്പിക്കുന്നു. മലിനജലം കെട്ടികിടന്നുണ്ടാകുന്ന അണുക്കളും വൃത്തിഹീനമായ പരിസരവും ജനങ്ങള്‍ തിങ്ങി പാര്‍ക്കുന്നതുമെല്ലാം പകര്‍ച്ച വ്യാധി പരത്തുന്നതിന് കാരണമാകുന്ന മുഖ്യ ഘടകങ്ങളാണ്. നമ്മുടെ മലമൂത്രങ്ങളിലൂടെ മാത്രം ലക്ഷകണക്കിന് രോഗാണുക്കളാണ് വിസര്‍ജിക്കുന്നത്. ശുചിത്വവും പ്രതിരോധശേഷിയും കുറയുന്ന മഴക്കാലത്ത ഇതിന് ശക്തി കൂടുമെന്ന പറയേണ്ടതില്ലല്ലോ. കൂടാതെ കുടിവെള്ളം മലിനപ്പെടുന്ന വഴിയും മഴക്കാലരോഗങ്ങള്‍ പടര്‍ന്നു പിടിക്കാം. തണുത്തതും തുറന്നുവെച്ചതും പഴകിയതും മലിനമായതുമായ ഭക്ഷണങ്ങള്‍ മഴക്കാലത്ത് രോഗങ്ങളെ ക്ഷണിച്ചു വരുത്തുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നു. ഇതിനൊക്കെ പുറമെ മഴക്കാലത്ത് കൊതുകുകുകള്‍ വെള്ളക്കെട്ടുകളില്‍ മുട്ടയിട്ട് പെരുകുന്നതും മഴക്കാലത്ത് രോഗങ്ങള്‍ പടര്‍ത്തുന്നതിന് കാരണമാകുന്നു. ഡെങ്കിപ്പനി, മലമ്പനി, മഞ്ഞപ്പിത്തം , ചിക്കുന്‍ഗുനിയ, കോളറ, മന്തുരോഗം , വൈറല്‍പ്പനി, എലിപ്പനി,ടൈഫോയ്ഡ് എന്നീ രോഗങ്ങളാണ് മഴക്കാലത്ത് പ്രധാനമായും നമ്മളില്‍ പടര്‍ന്നു പിടിക്കാന്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത്. ഇതിന്റെ ലക്ഷണങ്ങള്‍ താഴെ പറയുന്നു.

ഡെങ്കിപ്പനി : ഈഡിസ് വിഭാഗത്തില്‍പ്പെട്ട കൊതുകാണ് ഇവിടെ പ്രധാന വില്ലന്‍. പനി , ശരീരത്തിലെ നിറമാറ്റം, ശരീരവേദന, രക്തത്തിലെ പ്ളേറ്റ് ലെറ്റുകളുടെ എണ്ണം കുറയുക എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.

മലമ്പനി :അനോഫിലസ് കൊതുകുകളാണ് മലമ്പനി പരത്തുന്നത്. രോഗം പരത്തുന്ന കൊതുകിന്റെ കടിയേറ്റാല്‍ 7-14 ദിവസങ്ങള്‍ക്കുള്ളില്‍ രോഗലക്ഷങ്ങള്‍ പ്രകടമാകും. ചെറിയ തണുപ്പാണ് ആദ്യലക്ഷണം. പിന്നീടിത് വിറയലായി മാറും. വിയര്‍പ്പിലൂടെ ധാരാളം ജലനഷ്ടവും ഉണ്ടാകും.

മഞ്ഞപ്പിത്തം: മലിനമായ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും ഇത് പകരുന്നത്. കണ്ണിനു മഞ്ഞനിറം, ആഹാരത്തോട് വെറുപ്പ്, മൂത്രത്തിന് നിറവ്യത്യാസം എന്നിവയാണ് ലക്ഷണങ്ങള്‍.

ചികുന്‍ ഗുനിയ : ഈഡിസ് ഈജിപ്തി വിഭാഗത്തില്‍പ്പെടുന്ന കൊതുകുകളാണ് ഇവ പരത്തുന്നത്. കുട്ടികളിലും പ്രതിരോധ ശേഷി കുറഞ്ഞവരിലുമാണ് ചിക്കുന്‍ഗുനിയ രോഗികളെ കണ്ടെത്താറുള്ളത്. സന്ധികളിലെ നീര്, വേദന എന്നിവ ഇത് ഉണ്ടാക്കാറുണ്ട്.

കോളറ: ആഹാരത്തിലൂടെയും വെള്ളത്തിലൂടെയും പകരുന്ന രോഗം . പനി, വയറിളക്കം , ഛര്‍ദി, ചര്‍മത്തിന് തണുപ്പ് തുടങ്ങിയവയാണ് ഇതിന്റെ ലക്ഷണങ്ങള്‍.

മന്തുരോഗം: മാന്‍സോണിയ കൊതുകുകളാണ് ഈ രോഗം പരത്തുന്നത്. മന്ത് രോഗത്തില്‍ ലിംഫ് ദ്രാവകത്തിന്റെ ഒഴുക്കിന് തടസ്സമുണ്ടാവുകയും കെട്ടികിടക്കുകയും ചെയ്യും. ചിലരില്‍ പൊട്ടി അണുബാധ ഉണ്ടാകാറുണ്ട്.

വൈറല്‍ പനി : എളുപ്പം പടര്‍ന്നു പിടിക്കുന്ന പനിയാണിത്. ശരീര വേദന, ജലദോഷം ഇവയാണ് പ്രധാന ലക്ഷങ്ങള്‍.

ടൈഫോയ്ഡ് : രോഗികളുടെ വിസര്‍ജ്യ വസ്തുക്കള്‍ കലര്‍ന്ന വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും പകരുന്ന രോഗമാണിത്. ഇടവിട്ട പനി, വിശപ്പില്ലായ്മ എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍

എങ്ങനെ രക്ഷ നേടാം

തിളപ്പിച്ചാറിയ വെള്ളം കുടിക്കാന്‍ ഉപയോഗിക്കുന്നതിലൂടെയും, തുറസ്സായ സ്ഥലങ്ങളില്‍ മലവിസര്‍ജനം നടത്താതിരിക്കുന്നതിലൂടെയും പരിപൂര്‍ണ്ണ വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ശീലിക്കുന്നതിലൂടെയും ഏറെ കൂറേ ഈ രോഗങ്ങളില്‍ നിന്ന് രക്ഷ നേടാവുന്നതാണ്. കുടാതെ ഭക്ഷണ സാധനങ്ങള്‍ കഴുകി ഉപയോഗിക്കുന്നതിലൂടെയും അടച്ചുവെച്ചും വെള്ളം കെട്ടിക്കിടക്കാന്‍ അനുവദിക്കാതിരുന്നുമൊക്കെ രോഗത്തെ പ്രതിരോധിക്കാവുന്നതാണ്. ഇവയ്ക്ക പുറമെ കൊതുകുകടിയേല്‍ക്കാതിരിക്കാന്‍ കൊതുകുവല , നീളമുള്ള വസ്ത്രങ്ങള്‍ എന്നിവ ഉപയോഗിക്കുന്നതും രോഗത്തെ തടുക്കാന്‍ മുന്‍കരുതലായി സ്വീകരിക്കാവുന്നതാണ്.

കുഞ്ഞുങ്ങള്‍ക്കു ഭക്ഷണം കൊടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കുഞ്ഞ് ശരിയായി ഭക്ഷണം കഴിക്കുന്നില്ലെ ങ്കിലോ ഭക്ഷണം കഴിക്കാതിരിക്കുകയാണെങ്കിലോ നിങ്ങൾക്ക് അതേ കുറിച്ച് ആശങ്കയുണ്ടാവുക സ്വാഭാവികമാണ്. ഭക്ഷണം നൽകാൻ ഏതെല്ലാം രീതിയിൽ ശ്രമിച്ചാലും നിങ്ങളുടെ കുഞ്ഞ് അല്പം പോലും താല്പര്യം കാണിക്കണമെന്നില്ല.

കുട്ടി ശരിയായി ഭക്ഷണം കഴിക്കുന്നില്ല എന്ന് കരുതി നിങ്ങൾ അത്ര അസ്വസ്ഥരാവേണ്ട കാര്യമില്ല. വളരുന്ന പ്രായത്തിൽ കുട്ടികൾ ഭക്ഷണത്തോടെ താല്പര്യം കാണിക്കാതിരിക്കുന്നത് സ്വാഭാവികമായ കാര്യമാണ്. നിങ്ങളുടെ പ്രതീക്ഷയ്ക്ക് അനുസരിച്ച് കുട്ടികൾ ഭക്ഷണം കഴിച്ചില്ല എങ്കിൽ അതേക്കുറിച്ച് ഓർത്ത് പരിഭ്രമിക്കേണ്ട കാര്യമില്ല. അതേസമയം, നിങ്ങളുടെ കുട്ടി വേണ്ടത്ര ഭക്ഷണം കഴിക്കാതിരിക്കുകയും അവന്റെ/അവളുടെ ഭാരം കുറയുകയും കാഴ്ചയിൽ അസ്വാഭാവികത തോന്നിക്കുകയും ചെയ്താൽ, മറ്റ് രോഗങ്ങൾ ഒന്നും ഇല്ല എന്ന് ഉറപ്പുവരുത്താൻ ശിശുരോഗവിദഗ്ധൻ/വിദഗ്ധയുടെ സേവനം തേടേണ്ടതാണ്.

നിങ്ങളുടെ കുട്ടിയുടെ ഭക്ഷണ രീതിയെ ഗൗരവതരമായി ബാധിക്കുന്ന ചില കാര്യങ്ങളുണ്ട്. ഇനി പറയുന്നവയിൽ നിങ്ങളുടെ പ്രശ്നവുമായി ബന്ധമുള്ളവ ഏതെന്ന് പരിശോധിക്കുക.

ജങ്ക് ഭക്ഷണം: ചിപ്സ്, മിഠായികൾ, കുക്കികൾ, കൃത്രിമ ജ്യൂസുകൾ തുടങ്ങിയ അനാരോഗ്യകരങ്ങളായ ഭക്ഷണങ്ങൾ നിങ്ങളുടെ കുട്ടി കഴിക്കാറുണ്ടോ? ഉണ്ട്, എന്നാണ് ഉത്തരമെങ്കിൽ അത് അവസാനിപ്പിക്കേണ്ടതുണ്ട്. ജങ്ക് ഭക്ഷണങ്ങൾ കഴിക്കുന്നത് വയർ പെട്ടെന്ന് നിറയാൻ കാരണമാവുകയും സ്വാഭാവിക ഭക്ഷണങ്ങളോടുള്ള താല്പര്യം കുറയാൻ കാരണമാവുകയും ചെയ്യും.

എണ്ണമയമുള്ളതും കട്ടിയുള്ളതുമായ ഭക്ഷണം: എണ്ണമയമുള്ളതും കട്ടിയുള്ളതുമായ ആഹാരമാണോ നിങ്ങൾ കുട്ടിക്ക് നൽകുന്നത്. ഇത്തരം ഭക്ഷണം നൽകുന്നത് കുട്ടിയുടെ വയർ പൂർണമായി നിറയാൻ കാരണമാവും. അതിനാൽ, അടുത്ത തവണ ഭക്ഷണം കഴിക്കാൻ വിമുഖത കാട്ടുകയും ചെയ്തേക്കാം. നിങ്ങളുടെ കുട്ടി കുടിക്കുന്ന പാലിന്റെ അളവിലും നിയന്ത്രണം ഏർപ്പെടുത്തണം.

കൗച്ച് പൊട്ടറ്റോ: പുതിയ തലമുറയിലുള്ള മിക്ക കുട്ടികളും സ്മാർട്ട്ഫോണിലും ടാബ്ലറ്റിലും കൂടുതൽ സമയം ചെലവഴിക്കുന്നവരാണ്. ഇവ ഉപയോഗിക്കുമ്പോൾ മണിക്കൂറുകളോളം ഒരു ചെറിയ ശബ്ദം പോലും ഉണ്ടാക്കാതെ ഇരിക്കാൻ ഇവർക്കു കഴിയും. ശാരീരിക പ്രവർത്തനങ്ങൾ കുറയുന്നതും ഇല്ലാതാകുന്നതും വിശപ്പില്ലായ്മയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. അലസമായി ഇരിക്കുന്ന സമയത്ത് ജങ്ക് ഭക്ഷണങ്ങൾ കഴിക്കുക കൂടി ചെയ്താൽ അത് വിശപ്പ് തീരെ ഇല്ലാതാക്കും.

നിങ്ങളുടെ കുട്ടി ഭക്ഷണം കഴിക്കാതിരിക്കുന്നതിനുള്ള മറ്റ് കാരണങ്ങളിൽ ഇനി പറയുന്നവയും ഉൾപ്പെടാം;

അസുഖം: അസുഖം കാരണം കുട്ടി ഭക്ഷണത്തോട് വിമുഖത കാട്ടിയേക്കാം. അസുഖം ബാധിക്കുന്ന സമയത്ത് കഴിക്കുന്ന ആന്റിബയോട്ടിക്കുകളും വിശപ്പ് കെടുത്തിയേക്കാം. രോഗം ഭേദമാകുമ്പോൾ വീണ്ടും ശരിയായി ഭക്ഷണം കഴിച്ചു തുടങ്ങും.

ശരീരപ്രകൃതിയും വിശപ്പും: ചില കുട്ടികൾക്ക് മെലിഞ്ഞതും ഒതുങ്ങിയതുമായ ശരീരപ്രകൃതമായിരിക്കും. കൂടുതൽ ഭക്ഷണം കഴിപ്പിച്ച് നിങ്ങൾക്ക് അത് മാറ്റിയെടുക്കാൻ കഴിയില്ല. അവർക്ക് പോഷകസമൃദ്ധമായ ഭക്ഷണം നൽകുകയും ആരോഗ്യത്തിന് പ്രശ്നമില്ല എന്ന് ഉറപ്പുവരുത്തുകയും മാത്രമാണ് നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന കാര്യം. ഇതിനായി ശിശുരോഗ വിദഗ്ധന്റെ സഹായം തേടാവുന്നതാണ്.

വിരസമായ ഭക്ഷണങ്ങൾ: വ്യത്യസ്തങ്ങളായ ഭക്ഷണങ്ങൾ നൽകിയില്ലെങ്കിൽ നിങ്ങളുടെ കുട്ടിക്ക് വിരസത തോന്നിയേക്കാം. വ്യത്യസ്തങ്ങളായ ഭക്ഷണങ്ങളും പഴങ്ങളും വിളമ്പുക. ഭക്ഷണത്തിൽ താല്പര്യം ജനിപ്പിക്കുന്ന വിഭവങ്ങൾ നൽകാൻ ശ്രമിക്കുക.

നിർബന്ധിപ്പിച്ച് ഭക്ഷണം കഴിപ്പിക്കൽ: എന്തുകൊണ്ടാണ് കുട്ടിക്ക് ഭക്ഷണം വേണ്ടാത്തത് എന്ന് അറിയാതെ നിങ്ങൾ നിർബന്ധിച്ച് ഭക്ഷണം കഴിപ്പിക്കാൻ ശ്രമിച്ചേക്കാം. ഇത് പ്രശ്നം കൂടുതൽ വഷളാക്കുകയും കുട്ടിക്ക് ഭക്ഷണത്തോട് വിരക്തി ഉണ്ടാവുകയും ചെയ്തേക്കാം.

വിരശല്യവും മലബന്ധവും: വിരശല്യവും മലബന്ധവും വിശപ്പ് ഇല്ലാതാക്കാം. ഇവ പരിഹരിക്കപ്പെടുമ്പോൾ വിശപ്പ് താനേ വന്നുകൊള്ളും.

വിളർച്ച: ചില കേസുകളിൽ കുട്ടിയുടെ ശരീരത്തിൽ ഇരുമ്പിന്റെ അംശം കുറവായിരിക്കും. കുട്ടികളുടെ വളർച്ച സാവധാനത്തിൽ ആകാനും അസ്വസ്ഥതകൾക്കും ക്ഷീണത്തിനും ഇത് കാരണമാകാം. ചികിത്സ നൽകിയില്ലെങ്കിൽ ഇത് അനുബന്ധമായ മറ്റ് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം.

നല്ലതുപോലെ ഭക്ഷണം കഴിക്കാൻ നിങ്ങളുടെ കുട്ടിയെ സഹായിക്കുക

നിങ്ങളുടെ കുട്ടി ആരോഗ്യകരമായ രീതിയിൽ ഭക്ഷണം കഴിക്കുന്നുണ്ടാവില്ല. ഇതേക്കുറിച്ച് നിങ്ങൾ സംയമനം പാലിക്കുകയും കുട്ടിയെ ഭക്ഷണം കഴിക്കാൻ പ്രോത്സാഹിപ്പിക്കുകയും വേണം.

ആരോഗ്യകരമായ ഭക്ഷണ ശീലങ്ങളെ കുറിച്ച് കഴിയുന്നത്ര നേരത്തെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കുക. ലഘുഭക്ഷണങ്ങളായി ജങ്കുകൾ കഴിക്കുന്നതിനു പകരം പഴങ്ങൾ കഴിക്കാൻ പ്രേരിപ്പിക്കുക.

ആഹാരത്തെ ബലപരീക്ഷണത്തിനുള്ള വിഷയമാക്കി മാറ്റരുത്. കുട്ടികളെ ആഹാരം കഴിക്കാൻ നിർബന്ധിക്കുന്നത് പ്രയോജനപ്പെടില്ല.

പുതിയ പാചക പരീക്ഷണങ്ങൾ നടത്തുക. കുട്ടികളുടെ രസമുകുളങ്ങൾ ഇപ്പോഴും വികാസം പ്രാപിച്ചുകൊണ്ടിരിക്കുകയാണെന്ന് മനസ്സിലാക്കുക.

കൃത്യമായ ഇടവേളകളിൽ കുറഞ്ഞയളവിൽ ആഹാരം വിളമ്പുക.

കുട്ടികൾ ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ അനുവദിക്കുക. കുറച്ചു കാലത്തേക്കെങ്കിലും ഇലക്ട്രോണിക് ഉപാധികളുമായുള്ള (ടാബ്, മൊബൈൽ, വീഡിയോ ഗെയിം തുടങ്ങിയവ) സമ്പർക്കം അനുവദിക്കാതിരിക്കുക.

ആഹ്ളാദം നിറഞ്ഞുതുളുമ്പുന്ന സാഹചര്യത്തിൽ വേണം ഭക്ഷണം കഴിക്കേണ്ടത്.

ആഹാരത്തെ കുറിച്ചും ഭക്ഷണത്തെ കുറിച്ചും അനാവശ്യമായി ചർച്ചചെയ്യാതിരിക്കുക.

കുട്ടികളെ പലചരക്കു സാധനങ്ങൾ വാങ്ങുന്ന അവസരത്തിലും പാചകം ചെയ്യുന്ന അവസരത്തിലും കൂടെ കൂട്ടുക.

ഈ ടിപ്പുകൾ പ്രയോഗത്തിലാക്കിയാലും ഫലം ലഭിക്കുന്നതിന് അൽപം കാത്തിരിക്കേണ്ടിവരും. കുട്ടികൾ ഭക്ഷണം കഴിക്കാതിരിക്കുന്നതിനു കാരണം മറ്റെന്തെങ്കിലും ആണെന്ന് ഒരു അമ്മയുടെ സഹജാവബോധം മൂലം നിങ്ങൾക്ക് തോന്നുകയാണെങ്കിൽ മടിക്കേണ്ട, ഉടൻ ശിശുരോഗ വിദഗ്ധനെ സന്ദർശിക്കുക.

രോഗപ്രതിരോധത്തിനു ചക്കയും ചക്ക വിഭവങ്ങളും

കാൻസർ തടയുന്ന നിരവധി ആന്റി ഓക്സിഡന്റുകൾ ചക്കപ്പഴത്തിൽ അടങ്ങിയിരിക്കുന്നു. ചക്കപ്പഴത്തിലെ ഫൈറ്റോ ന്യൂട്രിയന്റുകളും ഫ്ളേവനോയ്ഡുകളും കാൻസർ പ്രതിരോധത്തിനു ഫലപ്രദം. പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, വിറ്റാമിനുകൾ എന്നിവയും ചക്കപ്പഴത്തിൽ ധാരാളം. ചക്കപ്പഴത്തിലടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകൾ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനും സഹായകം. ടെൻഷൻ കുറയ്ക്കുന്നതിനും രക്തസമ്മർദം നിയന്ത്രിക്കുന്നതിനും ഫലപ്രദം.

ചക്കപ്പഴവും മറ്റു ചക്കവിഭവങ്ങളും രുചികരമാണ്, ആരോഗ്യദായകവും. ചക്കപ്പഴത്തിലെ നാരുകൾ ദഹനത്തിനും മലബന്ധം കുറയ്ക്കുന്നതിനും ഫലപ്രദം. വൻകുടലിൽ ലൂബ്രിക്കേഷൻ (അയവ്)നിലനിർത്തുന്നു; മലബന്ധം തടയുന്നു. വൻകുടലിൽ നിന്നു മാലിന്യങ്ങളെ പുറന്തളളുന്നതിനു സഹായകം. കുടലിൽ വിഷമാലിന്യങ്ങൾ ഏറെനേരം തങ്ങിനിൽക്കാനുളള സാഹചര്യം ഒഴിവാകുന്നു; കോളൻ കാൻസർസാധ്യത കുറയ്ക്കുന്നു.

ചക്കപ്പഴത്തിലും മറ്റുമുളള ആന്റി ഓക്സിഡന്റുകൾ ഓക്സിജൻ ഫ്രീ റാഡിക്കലുകളിൽ(ഓക്സിഡേറ്റീവ് സ്ട്രസ് മൂലം കോശങ്ങളിൽ രൂപപ്പെടുന്ന ഫ്രീ റാഡിക്കലുകൾ ഡിഎൻഎ ഘടന തകർക്കുന്നു; സാധാരണകോശങ്ങളെ കാൻസർകോശങ്ങളാക്കി മാറ്റുന്നു)നിന്നു ശരീരകോശങ്ങളെ സംരക്ഷിക്കുന്നു. ഫ്രീ റാഡിക്കലുകളെ നിർനീര്യമാക്കുന്നു; കോശത്തിലെ ഡിഎൻഎയ്ക്ക് സംരക്ഷണം നല്കുന്നു. ശരീരത്തിലെ മാലിന്യനിർമാർജന പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നു. വൻകുടൽ, ശ്വാസകോശം, അന്നനാളം എന്നിവയിലെ കാൻസർസാധ്യത കുറയ്ക്കുന്നു.

രോഗപ്രതിരോധശക്തി മെച്ചപ്പെടുത്തുന്നതിനു ചക്കപ്പഴം ഗുണപ്രദം. വിറ്റാമിൻ സി സമൃദ്ധമായി അടങ്ങിയിരിക്കുന്നു. പനി, അണുബാധ എന്നിവയിൽനിന്നു ശരീരത്തിനു സംരക്ഷണം നല്കുന്നു. വെളുത്ത രക്താണുക്കളുടെ പ്രവർത്തനത്തിനു സഹായകം. ചക്കപ്പഴത്തിലടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകൾ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനും സഹായകം. ടെൻഷൻ കുറയ്ക്കുന്നതിനും രക്തസമ്മർദം നിയന്ത്രിക്കുന്നതിനും ഫലപ്രദം.

കാൻസർ തടയുന്ന നിരവധി ആന്റി ഓക്സിഡന്റുകൾ ചക്കപ്പഴത്തിൽ അടങ്ങിയിരിക്കുന്നു. ചക്കപ്പഴത്തിലെ ഫൈറ്റോ ന്യൂട്രിയന്റുകളും ഫ്ളേവനോയ്ഡുകളും കാൻസർ പ്രതിരോധത്തിനു ഫലപ്രദം. പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, വിറ്റാമിനുകൾ എന്നിവയും ചക്കപ്പഴത്തിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. കൊഴുപ്പിന്റെ അളവു കുറഞ്ഞ ഊർജദായകമായ ഫലമാണു ചക്കപ്പഴം. ഉയർന്ന അളവിൽ ഊർജവും കാർബോഹൈഡ്രേറ്റും അടങ്ങിയിരിക്കുന്നു. ഫ്രക്റ്റോക്സ്, സൂക്രോസ് എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു. പക്ഷേ, കൊളസ്ട്രോൾ, സാച്ചുറേറ്റഡ് ഫാറ്റ് എന്നിവയില്ല. അതിനാൽ ആരോഗ്യഭക്ഷണമാണ് ചക്കപ്പഴം, തികച്ചും സുരക്ഷിതവും.

വിറ്റാമിനുകൾ, ധാതുക്കൾ, ഇലക്ട്രോളൈറ്റുകൾ, ഫൈറ്റോ ന്യൂട്രിയന്റുകൾ, കാർബോഹൈഡ്രറ്റുകൾ, നാരുകൾ, കൊഴുപ്പ്, പ്രേട്ടീൻ തുടങ്ങി മനുഷ്യശരീരത്തിനാവശ്യമായ ഒുമിക്ക പോഷകങ്ങളും ചക്കപ്പഴത്തിലുണ്ട്..ചക്കപ്പഴത്തിലെ ഇരുമ്പ് വിളർച്ച തടയുന്നതിനു ഫലപ്രദം. തൈറോയ്ഡ് ഗ്രന്ഥിയുടെ മെച്ചപ്പെട്ട പ്രവർത്തനത്തിനു ചക്കപ്പഴത്തിലെ കോപ്പർ സഹായകം.

കണ്ണുകളുടെ ആരോഗ്യത്തിനും ചക്കപ്പഴം ഗുണപ്രദം. നിശാന്ധത തടയുന്നു. ചക്കപ്പഴത്തിലെ വിറ്റാമിൻ എ പോലെയുളള ആന്റി ഓക്സിഡന്റുകൾ കാഴ്ചശക്തി മെച്ചപ്പെടുത്തുന്നു. തിമരസാധ്യത കുറയ്ക്കുന്നു. മാകുലാർ ഡിജനറേഷനിൽ നിന്നു കണ്ണുകൾക്കു സംരക്ഷണം നല്കുന്നു. റെറ്റിനയുടെ ആരോഗ്യം നിലനിർത്തുന്നു.

ചക്കപ്പഴത്തിലെ വിറ്റാമിൻ ബി 6 ഹൃദയത്തിനു സംരക്ഷണം നല്കുന്നു. ചക്കപ്പഴത്തിലുളള പൊട്ടാസ്യം ശരീരത്തിലെ ഫ്ളൂയിഡ്, ഇലക്ട്രോളൈറ്റ് നില സന്തുലനം ചെയ്യുന്നതിനു സഹായകം. ശരീരത്തിലെ സോഡിയത്തിെൻറ അളവു നിയന്ത്രിക്കുന്നു. ഉയർന്ന രക്തസർദം കുറയ്ക്കുന്നതിനു സഹായിക്കുന്നു. സ്ട്രോക്ക്, ഹൃദയരോഗങ്ങൾ എന്നിവയ്ക്കുളള സാധ്യത കുറയ്ക്കുന്നു. എല്ലുകളുടെ നാശം തടയുന്നതിനും പേശികൾ, നാഡികൾ എന്നിവയുടെ ആരോഗ്യത്തിനും പൊട്ടാസ്യം സഹായകം. ചക്കപ്പഴത്തിലെ മാംഗനീസ് രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കുന്നതിനു സഹായകം.
ചക്കപ്പഴത്തിലെ ഫൈറ്റോ ന്യൂട്രിയന്റുകൾ ചർമസംരക്ഷണത്തിനു സഹായകം. കാൽസ്യത്തിന്റെ ആഗിരണത്തിനു സഹായകമായ മഗ്നീഷ്യം ചക്കപ്പഴത്തിൽ അടങ്ങിയിരിക്കുന്നു. ചക്കപ്പഴത്തിലെ കാൽസ്യം മുറിവുകളുണ്ടാകുമ്പോൾ രക്തം കട്ട പിടിക്കുന്നതിനു സഹായകം. എല്ലുകളുടെയും പല്ലുകളുടെയും വളർച്ചയ്ക്കും കരുത്തിനും കാൽസ്യം അവശ്യം. കാൽസ്യം പ്രായമായവരിലുണ്ടാകുന്ന ഓസ്റ്റിയോപൊറോസിസ് എന്ന എല്ലുരോഗം തടയുന്നു.

നല്ല ആരോഗ്യത്തിനായി നെല്ലിക്ക ജ്യൂസ് ശീലമാക്കാം

നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് നെല്ലിക്ക. ദിവസവും ഒരു ഗ്ലാസ് നെല്ലിക്ക ജ്യൂസിന് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്ന് പഠനങ്ങള്‍. . ഉയര്‍ന്ന കൊളസ്ട്രോള്‍ മൂലം നിങ്ങള്‍ വിഷമിക്കുന്നുണ്ടെങ്കില്‍ ദിവസവും ഒരു ഗ്ലാസ് നെല്ലിക്ക ജ്യൂസ് കഴിച്ചാല്‍ മതിയാകും. ഇതിന് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും.

മെനപ്പോസ് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത് നെല്ലിക്ക ജ്യൂസ് ദിവസവും കുടിച്ചാല്‍ ചീത്ത കൊളസ്ട്രോളിന്റെ ലെവല്‍ കുറയുകയും നല്ല കൊളസ്ട്രോള്‍ ലെവല്‍ കൂടുകയും ചെയ്യുമെന്നാണ്.

ഇടയ്ക്കിടെ വായ്ക്കകത്ത് ഉണ്ടാകാന്‍ സാധ്യതയുള്ള അള്‍സറിനെ ശമിപ്പിക്കാനുള്ള ശേഷി നെല്ലിക്കയ്ക്കുണ്ട്. ഇവയിലുള്ള ആന്റിഓക്സിഡന്റുകളും തെറാപ്യൂട്ടിക് ഘടകങ്ങളുമാണ് അള്‍സറിന് ശമനം ഉണ്ടാക്കുന്നത്.നെല്ലിക്കയിലുള്ള വൈറ്റമിന്‍ സിയും ആന്റി ഓക്സിഡന്റുകളും ഇടതൂര്‍ന്ന കറുത്ത മുടിയിഴകള്‍ സ്വന്തമാക്കാന്‍ സഹായിക്കും. ദിവസവും നെല്ലിക്ക കഴിക്കുകയോ അല്ലെങ്കില്‍ ഒരു ഗ്ലാസ് നെല്ലിക്ക ജ്യൂസ് കുടിക്കുകയോ ചെയ്യുന്നത് മുടിയിഴകളുടെ ആരോഗ്യത്തിനും ഉത്തമമാണ്. ഇതിലുള്ള ആന്റി ഓക്സിഡേറ്റീവ് ഘടകങ്ങള്‍ ചര്‍മകാന്തി വര്‍ധിപ്പിക്കുകയും പ്രായമായകുന്നതിന്റെ ലക്ഷണങ്ങള്‍ അകറ്റുകയും ചെയ്യും.

പനിയ്ക്ക് പരിഹാരമായി ചില നാടന്‍ വഴികളിതാ

മഴക്കാലം ആരംഭിച്ചതോടെ പനിയും മറ്റ് രോഗങ്ങളും തലപൊക്കി തുടങ്ങുകയായി. സാധാരണ പനിയ്ക്ക് വീട്ടുവൈദ്യം തന്നെ ധാരാളമാണ്. പനി വേഗത്തില്‍ വിട്ടു മാറാന്‍ ചില വീട്ടുവൈദ്യങ്ങള്‍ പരിചയപ്പെടാം.

തുളസി - എല്ലാ വീടുകളിലും പ്രധാനമായും കാണുന്ന ഒരു ചെടിയാണ് തുളസി. അതിന്റെ ഔഷധ ഗുണമാണ് ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്നത്. പനിയുള്ളപ്പോള്‍ തുളസി ചായ തയ്യാറാക്കി രണ്ടോ മൂന്നോ തവണ ദിവസവും കുടിച്ചാല്‍ പനി വിട്ടു മാറും. 20 തുളസി ഇല എടുത്ത് ഒരു കപ്പ് വെള്ളത്തില്‍ ഇടുക. ചെറിയ ഇഞ്ചി കഷ്ണങ്ങളാക്കി അരിഞ്ഞ് ഇതിലേക്ക് ഇടുക. ഇത് തിളപ്പിക്കുക. തീയില്‍ നിന്ന് ഇറക്കി വെച്ച ശേഷം രുചിയ്ക്കായി തേനും ചേര്‍ക്കുക.

വെളുത്തുള്ളി - വെളുത്തുള്ളി പനിയുള്ളപ്പോള്‍ ചൂട് കുറയ്ക്കാന്‍ സഹായിക്കുന്നു. ആന്റി ബാക്ടീരിയലായ ഒന്നാണ് വെളുത്തുള്ളി. ഒന്നോ രണ്ടോ അല്ലി വെളുത്തുള്ളി എടുക്കുക. വെള്ളത്തില്‍ ഇട്ട് കുതിര്‍ത്ത ശേഷം ഈ വെള്ളം കുടിയ്ക്കുക.

ആപ്പിള്‍ സിന്‍ഡര്‍ വിനാഗര് - പനിയ്ക്ക് ഫലപ്രദമായ മറ്റൊരു മാര്‍ഗ്ഗമാണ് ആപ്പിള്‍ സിന്‍ഡര്‍ വിനാഗര്. . ആപ്പിള്‍ സിന്‍ഡര്‍ വിനാഗര് വെള്ളത്തില്‍ ചേര്‍ത്ത് എടുക്കുക. ഈ മിശ്രിതം ഒരു തുണിയില്‍ മുക്കി നെറ്റിയിലും കഴുത്തിലും ഒക്കെ പുരട്ടുക.

ഇഞ്ചി - അദ്ഭുതകരമായ നിരവധി ആരോഗ്യ ഗുണങ്ങള്‍ ഉള്ള ഒന്നാണ് ഇഞ്ചി. വീടുകളില്‍ എപ്പോഴും കാണുന്ന ഒന്നുമാണ് ഇഞ്ചി. പനിക്ക് പറ്റിയ ഒന്നാണ് ഇഞ്ചി ചായ. കുറച്ച് വെള്ളത്തില്‍ ഒന്നോ രണ്ടോ കഷ്ണം ഇഞ്ചിയിട്ട് തിളപ്പിക്കുക. ഇതിലേക്ക് കുറച്ച് തേനും ചേര്‍ത്ത് കുടിയ്ക്കാവുന്നതാണ്. ദിവസം മൂന്നോ നാലോ തവണ ഇങ്ങനെ കുടിച്ചാല്‍ പനി മാറും.

ചന്ദനത്തിന്റെ മിശ്രിതം - ചന്ദനം എന്നത് തണുപ്പ് നല്കുന്ന വസ്തുവാണ്. കൂടാതെ ഇത് നിരവധി ആരോഗ്യ ഗുണവും നല്കുന്നു. ചന്ദനം നന്നായി അരച്ച് കുഴമ്പ് രൂപത്തിലാക്കുക. ഈ മിശ്രിതം പനിയുള്ളപ്പോള്‍ രണ്ടോ മൂന്നോ തവണകളായി തലയില്‍ നെറ്റിയില്‍ പുരട്ടുക. യഥാര്‍ത്ഥ ചന്ദനം തന്നെ വേണം ഉപയോഗിക്കുവാന്‍.

ഉപ്പ് ഇത്തിരി മതി

കാര്യം രുചിക്ക് ഉപ്പ് അത്യാവശ്യമാണെങ്കിലും ഉപയോഗം വളരെ ശ്രദ്ധിച്ചു വേണം. അമിതമായാല്‍ കക്ഷി നമ്മളെ വല്ലാതെ വലച്ചുകളയും. രക്തസമ്മര്‍ദം കൂടും: ഉപ്പ് അമിതമായി ശരീരത്തിലെത്തിയാല്‍ വൃക്കയ്ക്ക് അതിനെ പുറന്തള്ളാന്‍ കഴിയില്ല. അപ്പോള്‍ രക്തത്തില്‍ ഉപ്പ് അടിയും. കറിയുപ്പിലുള്ള സോഡിയം വെള്ളത്തെ ആകര്‍ഷിക്കാന്‍ മിടുക്കനാണ്. അങ്ങനെ, രക്തത്തിലുള്ള സോഡിയം പ്ലാസ്മയിലേക്കും കോശങ്ങള്‍ക്കു പുറത്തുള്ള ദ്രവങ്ങളിലേക്കുമൊക്കെ വെള്ളത്തെ വലിച്ചെത്തിക്കും. ഇതോടെ രക്തത്തിന്റെ അളവ് കൂടും, ഇതു പമ്പ് ചെയ്യാന്‍ ഹൃദയം കൂടുതല്‍ ജോലി ചെയ്യും, അങ്ങനെ രക്തസമ്മര്‍ദം കൂടും. മറ്റൊന്നു കൂടിയുണ്ട്. സോഡിയം കാല്‍സ്യത്തെയും ആകര്‍ഷിക്കും. ഇതു രക്തക്കുഴലുകളിലെ പേശികള്‍ മുറുകാനിടയാക്കും. അങ്ങനെ രക്തസമ്മര്‍ദം കൂടും. ഹൃദ്രോഗം: രക്താദിമര്‍ദം (ഹൈപ്പര്‍ ടെന്‍ഷന്‍) ഹൃദയത്തിന്റെ ജോലി കൂട്ടുന്നതിനു പുറമെ, രക്തധമനികളുടെ സങ്കോചത്തിനും കാരണമാകും. ഇതു ഹൃദ്രോഗത്തിനും വഴിതെളിക്കും. പക്ഷാഘാതം: ഹൈപ്പര്‍ ടെന്‍ഷനും രക്തധമനികളുടെ സങ്കോചവും തലച്ചോറിനെ ബാധിക്കുമെന്നു പ്രത്യേകം പറയേണ്ടല്ലോ. അതിന്റെ ഫലമായി പക്ഷാഘാതവും ഉണ്ടാകാം. അസ്ഥിക്ഷയം: ഉപ്പ് കൂടുതലായാല്‍ വൃക്കകള്‍ കാല്‍സ്യത്തെ കൂടുതല്‍ പുറന്തള്ളും. അങ്ങനെ അസ്ഥികളുടെ ആരോഗ്യവും നശിക്കും. വൃക്കയില്‍ കല്ല്: കാല്‍സ്യം ഇങ്ങനെ കൂടുതലായി പുറന്തള്ളുന്നതു വൃക്കയിലെ കല്ലിനു കാരണമാകും. ചെയ്യേണ്ടത്: ചോറിലും മറ്റും ഉപ്പൊഴിച്ചു കഴിക്കാന്‍ കുഞ്ഞുങ്ങളെ ശീലിപ്പിക്കരുത്. ഒരാള്‍ക്ക് ഒരു ദിവസം ചെറിയ ടീസ്പൂണ്‍ ഉപ്പ് മാത്രം മതിയെന്നോര്‍ക്കണം. പപ്പടവും അച്ചാറും ഉണക്കമീനുമൊക്കെ നന്നായി നിയന്ത്രിക്കുക. ടിന്‍ഫുഡ് പരമാവതി ഒഴിവാക്കുക. അഥവാ വാങ്ങുകയാണെങ്കില്‍ സോഡിയം ഫ്രീ, ലോ സോഡിയം എന്നിങ്ങനെ രേഖപ്പെടുത്തിയതു നോക്കി വേണം വാങ്ങാന്‍.

കാൻസർ പ്രതിരോധം അടുക്കളയിൽ നിന്നു തുടങ്ങാം

പല നിറങ്ങളിലുള്ള പഴങ്ങളും പച്ചക്കറികളും
പല നിറങ്ങളിലുള്ള പഴങ്ങളും പച്ചക്കറികളുംഉൾപ്പെടുത്തിയ ആഹാരക്രമം കാൻസർ തടയുന്നതിനു ഫലപ്രദം. വ്യത്യസ്ത നിറങ്ങളിലുള്ള പച്ചക്കറികൾ കൊണ്ടു തയാറാക്കിയ വിഭവങ്ങൾ ശീലമാക്കണമെന്ന് കാൻസർ സൊസൈറ്റിയും നിർദേശിക്കുന്നു. മത്തങ്ങ, പപ്പായ, കാരറ്റ് മുതലായ യെലോ, ഓറഞ്ച് നിറങ്ങളിലുള്ള പച്ചക്കറികൾ ഉൾപ്പെടെ.

വെളുത്തുള്ളിയിലെ അലിസിൻ
വെളുത്തുള്ളി ചേർത്ത ഭക്ഷണം ശീലമാക്കുന്നത് ഈസോഫാഗസ്, കോളൻ, സ്റ്റൊമക് കാൻസറുകളെ പ്രതിരോധിക്കുമെന്ന്പഠനങ്ങളുണ്ട്. വെളുത്തുള്ളിയിൽ അലിസിൻ എന്ന എൻസൈംഅടങ്ങിയിരിക്കുന്നു.
ലൈകോപീൻ
തക്കാളി, തണ്ണിമത്തങ്ങ, ചുവന്ന പേരയ്ക്ക തുടങ്ങിയവയിലുള്ള ലൈകോപീൻ എന്ന ഫൈറ്റോ കെമിക്കലിനും ആൻറി കാൻസർഇഫക്ടുണ്ട്.
ഗ്രീൻ ടീ ശീലമാക്കാം
ഗ്രീൻ ടീശീലമാക്കുന്നതു കാൻസർ പ്രതിരോധത്തിനു സഹായകം. ഗ്രീൻ ടീയിലുള്ള എപ്പിഗാലോ കെയ്റ്റ്ചിൻ 3 ഗാലൈറ്റ് (ഇജിസിജി) എന്ന ആന്റി ഓക്സിഡന്റ്കാൻസർ തടയാൻ ഫലപ്രദമെന്നു പഠനങ്ങളുണ്ട്. ജപ്പാനിൽ 40 വയസിനു താഴെ പ്രായമുള്ളസ്ത്രീകളിൽ കാൻസർനിരക്കു കുറവാണെന്നു കണ്ടെത്തിയിട്ടുണ്ട്.അവർ ദിവസം 2-3 കപ്പ് ഗ്രീൻ ടീ കഴിക്കുന്നതുകൊണ്ടെന്നു പഠനങ്ങൾ സൂചിപ്പിക്കുന്നു. ബ്ലൂബെറി, സ്ട്രോബറി എന്നീഫലങ്ങളും കാൻസർ പ്രതിരോധത്തിനു സഹായകം.
തവിടു കളയാത്ത ധാന്യങ്ങൾ
തവിടു കളയാത്ത ധാന്യങ്ങൾ ശീലമാക്കണം. അതിലുള്ള നാരുകൾ കോളൻ കാൻസർ തടയും. മൈദ പൂർണമായും ഒഴിവാക്കണം.ധാന്യങ്ങൾ വാങ്ങി വൃത്തിയാക്കി കഴുകിയുണക്കി പൊടിപ്പിച്ച് ഉപയോഗിക്കുന്നതാണ് ഉത്തമം. ധാന്യപ്പൊടിയിൽ നിന്നു നാരുകൾ നഷ്ടമാകാതിരിക്കാൻ അതു സഹായകം.
ഇലക്കറികളിലെ നാരുകൾ
ഇലക്കറികൾ ശീലമാക്കണം. അതിൽ നാരുകൾ ധാരാളം. കടുകിന്റെ ഇല ചേർത്തുണ്ടാക്കുന്ന പൂരി, ചപ്പാത്തി എന്നിവയെല്ലാംആരോഗ്യദായകം. ഇലക്കറികളിലുള്ള ബീറ്റാ കരോട്ടിൻ എന്ന ആന്റി ഓക്സിഡന്റും കാൻസർ തടയുന്നതിനു സഹായകം. ചീര, പാലക്, കടുകില എന്നിവയും ഗുണകരം. വീട്ടുവളപ്പിൽ ലഭ്യമായ ഭക്ഷ്യയോഗ്യമായ എല്ലാത്തരം ഇലകളും കറിയാക്കി ഉപയോഗിക്കാം. ചീരയില, മുരിങ്ങയില, മത്തയില..തുടങ്ങിയവയെല്ലാം.
മഞ്ഞളിലെ കുർക്യുമിൻ
കാൻസർ പ്രതിരോധത്തിനു സഹായകമായ സുഗന്ധവ്യഞ്ജനങ്ങളിലൊന്നാണു മഞ്ഞൾ. അതിലടങ്ങിയ കുർക്യുമിൻ കാൻസർ പ്രതിരോധത്തിനു സഹായകമെന്നു ലബോറട്ടറി പഠനങ്ങൾ തെളിയിക്കുന്നു. –

വേദനിപ്പിക്കുന്ന സയാറ്റിക്ക

നട്ടെല്ലിൽ തുടങ്ങി കാലുകളിലേക്ക് പടരുന്ന വേദനയാണ് സയാറ്റിക്ക. ഇത് ഒരു തരത്തിൽ വാതരോഗം തന്നെയാണ്. ഈ രോഗം തുടങ്ങുന്നത് ശരീരത്തിലെ സയാറ്റിക് എന്ന വലിയ ഞരമ്പിന് സംഭവിക്കുന്ന ഞെരുക്കം മൂലമാണ്.
സയാറ്റിക്കയുടെ വേദന ദൈനംദിന ജീവിതത്തിൽ വളരെയധികം അസ്വസ്ഥത ഉണ്ടാക്കുന്ന ഒന്നാണ്. നട്ടെല്ലിന് ഇടയ്ക്കുള്ള ഡിസ്ക്കിന് സംഭവിക്കുന്ന ചതവുകളാണ് ഇതിന്റെ പ്രധാന കാരണം. തുടർച്ചയായി നിന്നുകൊണ്ട് ജോലി ചെയ്യുന്നവരിലാണ് കൂടുതലായി ഇത് കണ്ടുവരുന്നത്. ആദ്യകാലങ്ങളിൽ നടുവേദന മാത്രമായിരിക്കും കാണുന്നത്. തുടർന്ന് കാലിലേക്കു വേദന വ്യാപിക്കും.

കാലിന്റെ പിൻവശത്ത് അമിതമായ മരവിപ്പ്, വേദന തുടങ്ങിയവ അനുഭവപ്പെടുന്നതും ഇതിന്റെ ലക്ഷണമാണ്. ചില രോഗികളിൽ കാലിൽ വിറയൽ അനുഭവപ്പെടാറുണ്ട്. കാലിൽ പുകച്ചിൽ അനുഭവപ്പെടുന്നവരും ഉണ്ട്. പ്രധാനമായും സയാറ്റിക്ക ഉള്ളവർക്ക് ഒരു കാലിന് മാത്രമായി ബലക്കുറവോ മരവിപ്പോ അനുഭവപ്പെടാറുണ്ട്. ഡിസ്ക്കുകൾക്കുണ്ടാകാവുന്ന തേയ്മാനം കൊണ്ടും സയാറ്റിക്ക വരാം.

അമിതമായി ഭാരം ചുമക്കുന്നവരിലും അമിതമായിവ്യായാമം ചെയ്യുന്നവരിലും ഇത് വരാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്. സ്ഥിരമായി ദീർഘനേരം ഇരുചക്രം ഉപയോഗിക്കുന്നവരിലും രോഗസാദ്ധ്യത കൂടുതലാണ്. വീഴ്ചകൾ മൂലമോ, കാലുകൾ ഇടറുന്നതുമൂലമോ, തട്ടുകൾ മൂലമോ പോലും ഇത് സംഭവിക്കാം.

സയാറ്റിക്ക ഉള്ള രോഗികളിൽ വേദന തുടർച്ചയായി നിൽക്കുന്നതും എന്നാൽ തരിപ്പും കഴപ്പും അനുഭവപ്പെടാത്തവരും ഉണ്ടാകാം. മറ്റു ചില രോഗികളിൽ വേദന ഇടയ്ക്കിടെയാണ് അനുഭവപ്പെടുന്നതെങ്കിലും കാലിലെ കഴപ്പും തരിപ്പും തുടർച്ചയായി അനുഭവപ്പെടുന്നു.നട്ടെല്ലിൽ കുത്തുന്നതു പോലെയുള്ള വേദന അനുഭവിക്കുന്ന വേദനയുടെ കാഠിന്യം കൂടുന്നത് നിൽക്കുമ്പോഴാണ്. കിടക്കുമ്പോൾ വല്ലാത്ത ആശ്വാസവും ലഭിക്കുന്നു.

തുടർച്ചയായി ഇരുന്നു ജോലി ചെയ്യുന്നവരിലും ഇത് കണ്ടുവരുന്നതിനാൽ ഇരുന്ന് ജോലി ചെയ്യുന്നവർ നടുവ് നിവർത്തി പാദങ്ങൾ നിലത്ത് ഉറപ്പിച്ചിരിക്കണം. മാത്രമല്ല, ഒരേ രീതിയിൽ അധികനേരം ഇരിക്കുന്നതും ഒഴിവാക്കേണ്ടതാണ്. ഇത്തരക്കാർ ഇടയ്ക്ക് അല്പം നടക്കുന്നതും നല്ലതാണ്.

ചില രോഗികളിൽ നട്ടെല്ലിലാണ് വേദന തുടങ്ങുന്നതെങ്കിലും നിതംബത്തിന്റെ ഭാഗത്താണ് കഠിനമായ വേദന അനുഭവപ്പെടുന്നത്. രാത്രികാലങ്ങളിൽ ഈ വേദന കുറയുന്നതായി കണ്ടുവരുന്നു.അമിത ഭാരമുള്ളവർക്കും കുടവയറുള്ളവർക്കും സയാറ്റിക്ക വരാനുള്ള സാദ്ധ്യത വളരെകൂടുതലാണ്. ചില രോഗികളിൽ അമിതമായി ചുമ വരുമ്പോഴോ, തുമ്മൽ ഉണ്ടാകുമ്പോഴോ പോലും സയാറ്റിക്കയുടെ വേദന അനുഭവപ്പെടാറുണ്ട്. മറ്റു ചിലരിൽ കാലുകൾ ശോഷിച്ചു വരുന്നതായും കണ്ടുവരുന്നു.

സയാറ്റിക്കയുടെ ചികിത്സ നിർദ്ദേശിക്കുന്നത് വേദനയുടെ കാഠിന്യം കണക്കിലെടുത്തുകൊണ്ടാണ്. ആദ്യകാലങ്ങളിൽ അമിതമായി വേദന സംഹാരഗുളികളെ ആശ്രയിക്കുകയാണ് പതിവ്.

കടപ്പാട് :www.infomagic.com