രണ്ടു നേരം ബ്രഷ് ചെയ്യുക ദിവസവും രണ്ടുനേരം കൃത്യമായി ബ്രഷ് ചെയ്യുക.ഒരുപാട് അമര്‍ത്തി യോ കൂടുതല്നേ രമോ പല്ലുതേക്കരുത്. ചുരുങ്ങിയ അളവില്‍ പേസ്റ്റോ പൊടിയോ എടുത്ത് മൂന്നുമുതല്‍ അഞ്ചു മിനിറ്റു വരെ ബ്രഷ് ചെയ്യാം. പല്ലിന്റെ എല്ലാഭാഗത്തും ബ്രഷ് എത്തുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. മുകളിലേയ്ക്കും താഴേക്കും ബ്രഷ് ചലിപ്പിച്ചുവേണം പല്ലു തേക്കാന്‍. എത്രതേച്ചിട്ടും കാര്യമില്ല ശരിയായ രീതിയിലല്ല ബ്രഷ് ചെയ്യുന്നതെങ്കില്‍ ദിവസവും എത്രതവണ പല്ലുതേച്ചിട്ടും കാര്യമില്ല. മോണയില്നിതന്ന് പല്ലിലേയ്ക്ക് ബ്രഷ് ചലിപ്പിക്കുന്നതാണ് ശരിയായ രീതി. മോണയില്‍ വിരല്കൊകണ്ട് തിരുമുന്നതും നല്ലതാണ്. നല്ലത് മൃദുവായ നാരുകള്‍ ചെറിയ തലയുള്ളതും മൃദുവായ നാരുകളുള്ളതുമായ ബ്രഷുകളുമാണ് പല്ലുകള്‍ക്ക് കൂടുതല്‍ സുരക്ഷിതം. മൃദുവായ നാരുകള്‍ പല്ലിന്റെ ഇനാമല്‍ സംരക്ഷിക്കും. രോഗാണുക്കള്‍ വ്യാപിക്കും വീട്ടിലുള്ളവരുടെ ബ്രഷുകളെല്ലാം ഒരുമിച്ച് വെയ്ക്കാതിരിക്കുക. ബ്രഷിന്റെ നാരുകള്‍ തമ്മില്‍ ചേര്‍ന്ന് രോഗാണുക്കള്‍ പരസ്പരം വ്യാപിക്കാനിടയാക്കും. അകവും പുറവും ഒരു പോലെ വൃത്തിയാക്കാം പല്ലിന്റെ അകഭാഗവും പുറംഭാഗവും ഒരേരീതിയില്‍ വൃത്തിയാക്കണം. പലരും എളുപ്പത്തിനുവേണ്ടി പല്ലിനുസമാന്തരമായി ബ്രഷ് ചെയ്യാറുണ്ട്. ഇത് ശരിയായ രീതിയല്ല. ശുദ്ധജലത്തില്‍ കഴുകി ഉണക്കി സൂക്ഷിക്കാം പല്ലുതേച്ചതിനുശേഷം ബ്രഷിന്റെ തലഭാഗം ശുദ്ധജലത്തില്‍ നന്നായി കഴുകി ഉണക്കി സൂക്ഷിക്കണം. തുറന്ന പ്രതലത്തില്‍ വെക്കാതിരിക്കുന്നതും നല്ലതാണ്. ബ്രഷ് മാറ്റുക മൂന്നോ നാലോ മാസം കൂടുമ്പോള്‍ ബ്രഷ് ഇടക്കിടെ മാറ്റുന്നതാണ് ഉചിതം. മികച്ച ബ്രഷുതന്നെ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. മറ്റുള്ളവരുടെത് ഉപയോഗിക്കരുത് മറ്റുള്ളവരുടെ ബ്രഷ് ഒരുകാരണവശാലും ഉപയോഗിക്കരുത്. അവര്‍ക്കു ള്ള രോഗങ്ങള്‍ നിങ്ങളിലേയ്ക്ക് ഇതിലൂടെ പകരും തീര്‍ച്ച.