പനി അനേകം രോഗങ്ങളുടെ ലക്ഷണമാവാം, പനി ഒരു രോഗലക്ഷണം മാത്രമാണ്. സ്വയം ചികിത്സ അപകടമാണ്.

പനിവന്നാല്‍ ഗുരുതരമായ ലക്ഷണങ്ങള്‍

ഉയര്‍ന്ന താപനിലയും ജന്നിയും

വായ, മൂക്ക്, മലദ്വാരം എന്നിവിടങ്ങളില്‍നിന്നു രക്തസ്രാവം

കറുത്ത നിറത്തിലുള്ള മലം.

ഛര്‍ദിലില്‍ രക്തമയം

മഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങള്‍

മൂത്രത്തിന്റെ അളവുകുറയുക

പനിയോടൊപ്പം ശ്വാസംമുട്ടല്‍

പനിയും സുബോധമില്ലാത്ത സംസാരവും

പനിയോടൊപ്പം നെഞ്ചുവേദന

വലിയ ശബ്ദത്തോടെ ശക്തിയിലുള്ള ഛര്‍ദില്‍

ഉയര്‍ന്ന താപനില, തൊണ്ടവേദന, *കഫമില്ലാത്ത ചുമ

പനിക്കുശേഷം അതിയായ ക്ഷീണം

പനി വന്ന കുഞ്ഞുങ്ങളിലെ മാന്ദ്യവും മയക്കവും

പനിവന്നാല്‍ ചെയ്യേണ്ടത്

വിശ്രമമാണ് അവശ്യം വേണ്ടത്.ജലപാനം അത്യാവശ്യമാണ്. (ജീരക വെള്ളം, കഞ്ഞിവെള്ളം, കരിക്കിന്‍വെള്ളം എന്നിങ്ങനെ പല പ്രാവശ്യമായി അരഗ്ലാസ് വീതം ചുരുങ്ങിയത് 15 ഗ്ലാസ് വെള്ളം)

ശരീരം തണുപ്പിക്കുക. സാധാരണ പച്ചവെള്ളം ഉപയോഗിച്ച് നെറ്റി, കൈകാലുകള്‍, ദേഹം എന്നിങ്ങനെ തുടയ്ക്കുക.

പനിവരുന്പോള് കഴിവതും ഡോക്ടറുടെ നിര്‍ദേശമില്ലാതെ മരുന്നു ഉപയോഗിക്കരുത്.

പനി മൂന്നുദിവസത്തിലേറെ നിന്നാല്‍ രക്തപരിശോധന നടത്തേണ്ടതാണ്. പനി വന്നാല്‍ അരുത്:

വെള്ളവും ഭക്ഷണവും ഒഴിവാക്കരുത്

ഐസ് ഉപയോഗിച്ച് നെറ്റിയും ശരീരവും തണുപ്പിക്കരുത്

ശരീരം കന്പിളികൊണ്ട് പുതയ്ക്കരുത്.

ശരീരവേദനയ്ക്ക് വേദനസംഹാരികള്‍ ഒന്നും ഉപയോഗിക്കരുത്

ആസ്പിരിന്‍, ബ്രൂഫന്‍, ഡൈക്ളോഫിനാക്, മെഫിനമിക് ആസിഡ് തുടങ്ങിയ മരുന്നുകള്‍ രക്തസ്രാവത്തിന് കാരണമാവാം

കണ്ണിലെ മഞ്ഞനിറം സാധാരണ മഞ്ഞപ്പിത്തമാകണമെന്നില്ല. രോഗനിര്‍ണയം നടത്താതെ മറ്റു ചികിത്സകള്‍ (ഒറ്റമൂലി തുടങ്ങിയവ) ചെയ്യുന്നത് അപകടമാവാം.

എലിപ്പനി തടയാം

കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ ഇറങ്ങിനടക്കുന്നത് ഒഴിവാക്കുക.

മനുഷ്യവാസപ്രദേശങ്ങളില്‍ മാലിന്യങ്ങള്‍ കൂടിക്കിടക്കുന്നത് ഒഴിവാക്കുക. ഇത്തരം മാലിന്യക്കൂന്പാരങ്ങളിലാണ് എലികള്‍ പെറ്റുപെരുകുന്നത്്.

വെളളം കെട്ടിനില്‍ക്കാനുള്ള സാഹചര്യം ഒഴിവാക്കുക.

കുളങ്ങള്‍ വൃത്തിയാക്കി സൂക്ഷിക്കുക. ഇടയ്ക്കിടെ കുളത്തിലെ വെളളത്തിന്റെ ശുദ്ധി ഉറപ്പുവരുത്തുക. നീന്തല്‍ക്കുളങ്ങളില്‍ മാലിന്യം കലരാതിരിക്കാന്‍ കരുതല്‍ നടപടികള്‍ സ്വീകരിക്കുക.

ജലസ്രോതസുകള്‍ വൃത്തിയായി സൂക്ഷിക്കുക. പൊട്ടാസ്യം പെര്മാംഗനേറ്റ്്, ബ്ലീച്ചിംഗ് പൗഡര്‍ എന്നിവ ഉപയോഗിച്ചു ജലം അണുവിമുക്തമാക്കുക.

കുട്ടികള്‍ കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കളിക്കുന്നത് ഒഴിവാക്കുക

കൃഷിയിടങ്ങളില്‍ പ്രവര്‍ത്തിക്കുന്പോള്‍ കാലുറകളും കൈയുറകളും ധരിക്കുക. കൈകാലുകളില്‍ മുറിവുകളുണ്ടെങ്കില്‍ അത് ഉണങ്ങുന്നതുവരെ ചെളിവെളളത്തിലിറങ്ങരുത്.

കൃഷിയിടങ്ങളില്‍ പണിയെടുക്കുന്നവര്‍ ചെറുകുളങ്ങളിലെ കെട്ടിക്കിടക്കുന്ന വെളളത്തില്‍ കൈയും മുഖവും കഴുകുന്നത് ഒഴിവാക്കുക.

കുടിക്കാന്‍ തിളപ്പിച്ചാറിച്ച വെളളം മാത്രം ഉപയോഗിക്കുക. കിണറുകളിലും കുളങ്ങളിലും ക്ലോറിനേഷന് നടത്തുക.

എലികള്‍ വളരുന്നതിനു സഹായകമായ സാഹചര്യം ഒഴിവാക്കുക.

ഹോട്ടലുകള്‍, ബേക്കറികള്‍, ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിക്കുന്ന ഗോഡൗണുകള്‍, കടകള്‍ എന്നിവിടങ്ങളില്എലികള് വിഹരിക്കുന്ന സാഹചര്യം ഒഴിവാക്കുക. ഭക്ഷ്യവസ്തുക്കള്‍ അടച്ചു സൂക്ഷിക്കുക

കെട്ടിക്കിടക്കുന്ന വെളളത്തില്‍ ചവിട്ടാനിടയായാല്‍ അണുനാശിനി ചേര്‍ത്ത വെളളത്തില്‍ കാല് കഴുകുക.

പുറത്തു സഞ്ചരിക്കുന്പോള്‍ ഉപയോഗിക്കുന്ന പാദരക്ഷകള്‍ വീടിനുളളില്‍ ഉപയോഗിക്കരുത്.

കൈകാലുകളില്‍ മുറിവുകളുണ്ടായാല്‍ ബാന്‍ഡേജ് ചെയ്ത് സൂക്ഷിക്കുക.

കൊതുകുജന്യരോഗങ്ങള്‍

ഡെങ്കിപ്പനി, ഡെങ്കി ഹെമറാജിക് പനി, മലേറിയ, ജാപ്പനീസ് എന്‍സഫലൈറ്റീസ് എന്നിവ വരാതിരിക്കാന്‍ കൊതുകുകടി ഒഴിവാക്കുക. കൊതുകുകള്‍ വളരാതെ നോക്കുകയുമാണ് പ്രതിരോധ മാര്‍ഗം.

ജലജന്യരോഗങ്ങള്‍

എലിപ്പനി, ടൈഫോയിഡ്, കോളറ, വയറിളക്കം എന്നിവ..

തിളപ്പിച്ചാറിയ വെള്ളം കുടിക്കുകയാണ് പ്രതിരോധമാര്‍ഗം. പരസ്പര സന്പര്‍ക്കം മൂലം എച്ച്1, എന്‍1 പനി പരസ്പര സന്പര്‍ക്കം മൂലമാണ് പകരുന്നത്.

വ്യക്തിശുചിത്വം പ്രതിരോധം.

കടപ്പാട്:deepika